മുറ്റം മിനുക്കുന്ന ഭാര്യ 2020
പച്ച പാതിരായ്ക്ക് മുറ്റം മിനുക്കുന്ന സ്ത്രി .
വെറും മുറ്റം മിനുക്കുന്ന സ്ത്രിയല്ല അതിവിശാലമായൊരു തറവാടിന്‍റെ മുറ്റം തൂക്കുന്ന ഭാര്യ.
മുറ്റം മിനുക്കാത്ത ഭാര്യമാര്‍ കുറവാണ് പക്ഷേ ഈ വാമ ഭാഗത്തിനൊരു വിചിത്രമായ വിശേഷണമുണ്ട് .
വളരെ സുന്ദരനായൊരു ഭര്‍ത്താവിനെയാണവള്‍ക്ക് ഈശ്വരന്‍ സമ്മാനിച്ചത് പൂര്‍ണ്ണ ചന്ദ്രന്‍റെ ചിരിയും അലിവുള്ള മനസും ഗംഭീര ശബ്ദവും ദേവന്‍റെ മുഖവും ഉക്കെയുള്ളോരു സുര സുന്ദരന്‍
കുളിച്ചു ഈറന്‍ മുടിയിലൊരു കുളിര്‍കാറ്റുമായി വന്നുകൊണ്ട് ഭര്‍ത്താവിന് രാവിലെ നല്ല ചായ ഉണ്ടാക്കികൊടുക്കും അതാണ് നമ്മുടെ ഭാര്യയെന്ന കഥാപാത്രം . ഇനിയുമുണ്ട് ഗുണശുഭകര്‍മ്മങ്ങള്‍ .രാവിലെ തന്നെ വിളയ്ക്ക് വെക്കും തൊടിയിലെ പൂക്കള്‍ കൊണ്ടൊരു സുഗന്ധം തീര്‍ക്കും പാല്‍ പുറത്തു നിന്നും വാങ്ങില്ല പാലിന് മാത്രമായി പശുവിനെ വളര്‍ത്തിയ മിടുക്കിയാണവള്‍.
രാവിലെ തന്നെ മക്കളെ കുളുപ്പിക്കും അതിനിടയ്ക്ക് ഭര്‍ത്ത ശിശ്രൂഷകള്‍ മുറയ്ക്ക് നടയ്ക്കും ഒറ്റ കുഴപ്പം മാത്രം അതെന്താണെന്ന് വെച്ചാല്‍ ആര്‍ക്കും കിട്ടാത്തൊരു ഭാഗ്യം ഈ മഹാലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്. രാത്രിഉറങ്ങാന്‍ കിടന്നാല്‍ വാഴത്തടി വെട്ടിയിട്ട പോലങ്ങട് ഉറങ്ങും ആര് വന്നു പൊക്കി കൊണ്ട് പോയാലും ഈ നിദ്രാദേവി അറിയപോലുമില്ല. പക്ഷേ അലാറം വെച്ച പോലെ പുലര്‍ച്ചെ കൃത്യo നാല് മണിയ്ക്ക് എഴുന്നേല്‍ക്കും .
ഇതൊക്കെയാണ് ഈ ശ്രീമതിയുടെ ഗുണങ്ങള്‍ . തീര്‍ന്നില്ല ഇങ്ങിനെയാനെങ്കിലും എല്ലാവരും അതിരാവിലെ മുറ്റമടിക്കുമ്പോള്‍ ഈ മുത്തു മാത്രം മിക്ക ദിവസവങ്ങളും പൂമുഖത്തേക്ക് ചൂലുമായി വരില്ല മുറ്റം തൂക്കില്ല. അതിരാവിലെ തിരു മുറ്റത്തു വിരിയേണ്ട അരിപ്പൊടി കോലങ്ങളും രാവിലെ ഈ ഭാര്യ വരയ്ക്കില്ല . നമ്മുടെ അയ്യങ്കാര് വീട്ടു അഴകു പെമ്പിള അങ്ങിനെയാണ് .
മുറ്റമടിയും കോലവും മിക്ക ദിവസങ്ങളിലും രാത്രി മാത്രമേ ചെയ്യത്തൊള്ളൂ എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇവള്‍ മുറ്റം തൂത്തു കോലം വരച്ചു ഭര്‍ത്താവിനരികില്‍ എത്തും . കാരണം രാവിലെ ഭയങ്കര പണിത്തിരക്കാണ് . എല്ലാവര്‍ക്കും കാണുമല്ലോ വിചിത്ര സ്വഭാവങ്ങള്‍.
ഭാര്യയുടെ ഇടയ്ക്കും തലയ്ക്കുമുള്ള രാത്രിയിലുള്ള മുറ്റമടിയും കോലം വരയ്ക്കലും പല പ്രാവിശം ചോദ്യം ചെയ്യപ്പെട്ടു പക്ഷേ ഏറെ ഫലങ്ങള്‍ തരുന്നൊരു മരമായത് കൊണ്ട് ഭര്‍ത്താവ് അതങ്ങട് സഹിച്ചു.
പിന്നീടയാള്‍ തീരുമാനിച്ചു മുറ്റം മുഴുവനും സമ്പത്ത് വരുന്ന പോലെ ടൈല്‍ പാകണമെന്ന് ടൈല്‍ ഇട്ടാല്‍ ഭാര്യയുടെ ജോലി ഭാരം കുറയുമല്ലോ ആ നല്ല ഭര്‍ത്താവ് അങ്ങിനെ ചിന്തിച്ചു.
എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അയല്പക്കക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശല്യം ചെയ്തു കൊണ്ടൊരു മുറ്റമടിയും കോലം വരയ്ക്കലും നാട്ടു കാര്‍ക്കും ശീലമായി . എന്നും മോരും തൈരും പാലും ഫ്രീ ആയി കിട്ടുന്ന കൊണ്ടും ടി കക്ഷി നല്ല സ്നേഹ നിധി ആയതിനാലും ഈര്‍ക്കിലി ചൂലിന്റെ അപശബ്ദം അയല്‍ക്കാര്‍ സഹിക്കും.
മഴയുള്ള രാത്രികളില്‍ മുറ്റം അടിക്കുന്നതിനു പകരം മഞ്ഞള്‍പ്പൊടി കൊണ്ട് നടയില്‍ രാത്രി കോലം വരയ്ക്കും മഞ്ഞള്‍ പാമ്പിനു അലര്‍ജ്ജി ആണല്ലോ.
പശുവളര്‍ത്തല്‍ ബലഹീനത പോലയാണ് ആ ശീലം നാട്ടിലെ ഷീര കര്‍ഷക അവാര്‍ഡിന് വരെ അര്‍ഹയാക്കി .
മറ്റൊന്ന് ടോര്ച്ചിനോട് ഭയങ്കര പ്രീയമാണ് . കാരണം പാമ്പിനെ പേടിയാണത്രെ ഗള്‍ഫില്‍ നിന്നും ആരെങ്കിലും സമ്മാനം വേണോ എന്ന് ചോദിച്ചാല്‍ ടോര്‍ച്ചുകള്‍ ആവിശപ്പെടും. ബാറ്ററി ഇടുന്ന ടോര്‍ച്ചു മുതല്‍ മൂന്നു ദിവസം വരെ ചാര്‍ജ്ജു ചെയ്യാതെ ഉപയോഗിക്കുന്നവ വരെ സ്റ്റോക്കില്‍ പെടും . മക്കളോ ഭര്‍ത്താവോ ടോര്‍ച്ചില്‍ തൊടാന്‍ പാടില്ല .ചിലപ്പോള്‍ ഉപയോഗിക്കാത്ത ടോര്‍ച്ചിന്റെ ബാറ്ററി വീക്കാകും ആയതിനാല്‍ ബാറ്ററികള്‍ വാങ്ങുന്നതും ശീലമാണ് അതൊക്കെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല .
പൊന്മുട്ടയിടുന്ന താറാവല്ലേ സഹിക്കുക .
എഴുന്നേറ്റാല്‍ ആദ്യം ചെയ്യുക ടോര്‍ച്ചുമായി മുറ്റം മുഴുവനും പാമ്പുണ്ടോ എന്ന് പരതുന്നത് പോലെ കാണാം പാമ്പിനെ പേടിയാണ് അതാണ് ഞെക്ക് വിളക്കിനോടുള്ള പ്രണയം അതുകൊണ്ടാരും അതൊന്നുംകുറവായി കണക്കിലെടുത്തില്ല . സൂഷ്മമായ പുറത്തെ പരിശോധനയ്ക്ക് ശേഷമേ അകത്തുള്ള പണികള്‍ ചെയ്യൂ. പാമ്പുകള്‍ മണ്ണില്‍ ഇഴഞ്ഞ പാടുകള്‍ ഉണ്ടോ എന്നുള്ള കര്‍ശന പരിശോധന എന്നും വെളുപ്പിന് നാലുമണിക്ക് കൃത്യമായി ഉണ്ടാകും . ചിലപ്പോള്‍ അയല്പക്ക വീട്ടിലും പാമ്പുകള്‍ വല്ലതുമുണ്ടോ എന്നൊക്കെ ടോര്‍ച്ചടിച്ചു നോക്കുന്ന പതിവും ഉണ്ട് .
അങ്ങിനെയിരിക്കെ ഭര്‍ത്താവിനു പ്രമോഷന്‍ ആയി ശമ്പളം കൂടി മുറ്റത്തു ടൈല്‍ വിരിക്കണമെന്നു ഭര്‍ത്താവിനോരാശ ഭാര്യയുമായി വട്ട മേശ സമ്മേളനം കൂടി ആശയം പങ്കു വെച്ചു.
വേണ്ട.... വേണ്ട...... വേണ്ട................... കാശ് പോകും ആ പണം മറ്റു വല്ലതിനും കൊള്ളിക്കാം.
ഭര്‍ത്താവ് മനമുരുകി ചോദിച്ചു എന്ത് കൊണ്ട് വേണ്ട.?
ഇത്രേം വലിയ മുറ്റം തൂത്തു നിന്‍റെ നടുവോടിയുന്നത് കാണാന്‍ എനിക്ക് വയ്യ എന്തായാലും അത് ഞാന്‍ ചെയ്യും ഭര്‍ത്താവ് പിടിവാശി കാണിച്ചു മക്കള്‍ അച്ഛനെ അനുകൂലിച്ചു .
പ്രകൃതിയുടെ പച്ചപ്പ് ടായില്സു വിരിച്ചു ഇല്ലാതാക്കാന്‍ ഞാന്‍ കൂട്ട് നില്ക്കില്ല പ്രകൃതി സ്നേഹിയായ ആ സ്ത്രി അതിനെ എതിര്‍ത്തു .
അന്നു രാത്രി അത്താഴം വെച്ചില്ല ഭാര്യയ്ക്ക് എന്തോ ഏനക്കേട് മക്കള്‍ എന്തൊക്കെയോ ഭക്ഷിച്ചുറങ്ങി പക്ഷേ രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങിയില്ല. ഭാര്യയുടെ ശാന്ത സുന്ദരമായ ഉറക്കം അന്നും തുടര്‍ന്നു. അതയാളെ അല്പം ശുണ്ടി കൂട്ടി .അന്നും അലാറം വെച്ച പോലെ കൃത്യo നാലുമണിക്ക് ഭാര്യ നിശാഗന്ധി പോലെ ഉണര്‍ന്നു . പതിവില്ലാതെ ഭര്‍ത്താവിനെ ഉണര്‍ത്തി .എന്നിട്ട് ചോദിച്ചു മുറ്റം ''ടൈല്‍'' ഇടണോ വേണ്ടയോ .
ഉറക്കച്ചുവടോടെ അയാള്‍ പറഞ്ഞു അതൊരു നല്ല കാര്യമല്ലെ നമുക്കിടാം .
അന്നാദ്യമായി അവള്‍ കരഞ്ഞു പറഞ്ഞു. വേണ്ട അങ്ങിനെ ചെയ്യരുത് അവള്‍ വിറയ്ക്കാന്‍ തുടങ്ങി പിന്നെ തളര്‍ന്നു വീണു ബോധം നശിച്ചു .സ്നേഹനിധിയായ ഭര്‍ത്താവ് അവളെ ഡോക്ടറെ കാണിച്ചു ജീവിതത്തില്‍ ആദ്യമായി അവള്‍ ആശുപത്രിയില്‍ എത്തപ്പെട്ടു .
ഒരു മനോ രോഗ വിദഗ്ധനെ കാണിക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്തു .
ഭര്‍ത്താവ് ചോദിച്ചു ഇതു വരെ ജലദോഷം പോലും വരാത്ത ഇവളെ എന്തിന് അത്തരം ഡോക്ടറെ കാണിക്കണം .
നല്ലവനായ ആ ഡോക്ടര്‍ പറഞ്ഞു മനോരഗത്തിനു ചികത്സ എന്ന ബോഡും വെച്ചുള്ള ഒരു സ്ഥലത്തും നിങ്ങള്‍ പോകേണ്ട കഴിവുള്ള ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം അയാള്‍ നിങ്ങളുടെ വീട്ടില്‍ ഒരു അതിഥിയെ പോലെ വന്നു കാര്യങ്ങള്‍ പറയും താങ്കള്‍ ഞാന്‍ പറയുന്നത് അനുസരിക്കണം '
'മനസില്ല മനസോടെ ഭര്‍ത്താവ് തലയാട്ടി'' .
പിറ്റേന്നു അയാള്‍ ഭാര്യ എഴുന്നേല്‍ക്കുന്നതും കാത്തു കിടന്നു .അവളുണരുന്നത് അയാള്‍ അറിഞ്ഞു .എഴുന്നേറ്റു അവള്‍ ആദ്യം തപ്പിയെടുത്തത് ടോര്‍ച്ചുകള്‍ ആയിരുന്നു .അതെടുത്തു മെല്ലെ വാതില്‍ തുറന്നു മുറ്റത്തേക്കു നടന്നു മുറ്റത്തെ വാതില്‍ ഭാഗത്തും അടുക്കള ഭാഗത്തും എന്തോ സസൂക്ഷ്മം പരിശോദന നടത്തുന്നത് അയാള്‍ ശ്രദ്ധിച്ചു . പാമ്പിന്‍റെ പേടി എന്നും അവളെ അലട്ടുന്നുണ്ടെന്നും അതവളില്‍ മനോരോഗം സമ്മാനിച്ചെന്നും അയാള്‍ തിരിച്ചറിഞ്ഞു .പിന്നീട് അടുത്ത വീട്ടിലും എന്തോ പരതുന്നത് കണ്ടപ്പോള്‍ അയാള്‍ അല്പം അമ്പരന്നു. ഈശ്വര.. പാമ്പിനെ ഇവള്‍ക്ക് എത്ര പേടിയാണോ.
എല്ലാ പരിശോധനകള്‍ക്ക് ശേഷമവള്‍ വീണ്ടും അകത്തേക്ക് കയറി വാതില്‍ അടച്ചു കുളിമുറിയില്‍ കയറി ബാക്കി എല്ലാം പതിവ് പോലെ നടന്നു ഒരു ഭാവ മാറ്റവും പിന്നീടവളില്‍ കണ്ടില്ല .
അന്നയാള്‍ ഓഫിസില്‍ പോയില്ല ഒരു സുഹൃത്ത് വരുമെന്നും അയാളെ സല്ക്കരിക്കാന്‍ ഒരുങ്ങണമെന്നും അറിയിച്ചു .അന്നവള്‍ നല്ല കറികള്‍ ഉണ്ടാക്കി ഉച്ചയോടെ ഭര്‍ത്താവിന്‍റെ കൂട്ട്കാരന്‍ വന്നു ഇതിനു മുന്‍പ് കാണാത്ത ആ മനുഷ്യനും അവള്‍ നല്ല ആഹാരങ്ങള്‍ നല്കി .
അതൊരു വേദ മാര്‍ഗ്ഗി ആയിരുന്നു . മിടുക്കനായ ആ ശുഭവസ്ത്ര ധാരി അയാളുടെ ഭാര്യയുമായി എന്തൊക്കെയോ ചിരിച്ചും കളിച്ചും സംസാരിച്ചു പിന്നീട് അദ്ദേഹം രഹസ്യമായി ഭര്‍ത്താവിനോട് പറഞ്ഞു നിങ്ങളുടെ ഭാര്യ സ്നേഹനിധിയായ ഒരു സംശയ രോഗിയാണ്
അവള്‍ക്ക് പാമ്പിനെ പേടിയില്ല. ആ സ്ത്രിക്കു നിങ്ങളെ ചില കാര്യങ്ങളില്‍ സംശയമാണ്
അത് പറഞ്ഞു തീര്‍ന്നതും ഭര്‍ത്താവ് അയാളോട് നീരസം കലര്‍ന്ന മനസ്സോടെ പറഞ്ഞു അവള്‍ക്ക് പാമ്പിനെ പേടിയാണ്. എന്നില്‍ ഒരു സംശയവുമില്ല ഇഴജന്തുക്കളോടുള്ള ഭയം സംശയരോഗമായി മാറി
അതില്‍ നിന്നും അവളുടെ മനസിനേറ്റ പക്വത കുറവാണ് അത് താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ചികിത്സയില്‍ താങ്കളൊരു പരാജയമാണ് . കഷ്ട്ടം തന്നെ അതൊന്നും മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താങ്കള്‍ക്ക് ഇവിടെ നിന്നും പോകാം എന്നറിയിച്ചു .
മാത്രമല്ല സ്നേഹ നിധിയായ എന്‍റെ ഭാര്യയ്ക്ക് എന്നില്‍ അല്പം പോലും സംശയമില്ല. മാത്രമോ പാമ്പ് അവളുടെ പേടി സ്വപ്നം ആണുതാനുംനല്ലവനായ ആ ഭര്‍ത്താവ് വീണ്ടും എന്തൊക്കെയോ പിരിപിറുത്തു . പിന്നെ അതിഥിയായി വന്ന ആ സാധുവിന്‍റെ മുഖത്തേക്ക് നോക്കി വീണ്ടും പറഞ്ഞു സാര്‍ താങ്കള്‍ക്ക് കുറേക്കൂടി എസ്പ്പീരിയന്‍സ് വരാനുണ്ട് .
മന്ത്രവും ശാസ്ത്രവും കൂട്ടി കുഴയ്ക്കരുത് .
മന്ത്രവും ശാസ്ത്രവും കൂട്ടി കുഴയ്ക്കരുത് .
മധുരമായി അയാള്‍ ഒരു പുഞ്ചിരിയോടെ ആ ഭര്‍ത്താവിനോട് ഒരു സംശയം ചോദിച്ചു നിങ്ങള്‍ പറയുന്നത് ശരി ആയിരിക്കാം പക്ഷേ പാമ്പിനെ പേടിയുള്ളവര്‍ ഇരുട്ടത്ത് നടക്കില്ല രാത്രി വെളിച്ചമില്ലാതെ പുറത്തിറങ്ങില്ല .
ആകട്ടെ സാര്‍ പിന്നെയെന്തിനാണവള്‍ വെളിച്ചം പോലും വീഴാത്ത നാല് മണിക്ക് ചുറ്റും പരതുന്നത് . അവള്‍ക്കു പാമ്പിനെ പേടിയാണെന്ന് ഭര്‍ത്താവ് വീണ്ടും അറിയിച്ചു .
പക്ഷേ ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളോടോന്നു ചോദിക്കട്ടെ പേടിയുള്ളവര്‍ രാത്രിയിലെ മുറ്റമടിക്കുമോ അതെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു .
അത് പാമ്പ് വന്നിട്ടുണ്ടെങ്കില്‍ ഇഴഞ്ഞ പാടുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാകുന്നു .ഭാര്യയുടെ പാമ്പിനോടുള്ള പേടി അയാള്‍ വീണ്ടും വിവരിച്ചുകൊടുത്തു .
പാമ്പിനെ പേടിയുള്ള വെക്തി രാത്രി വെളിച്ചമില്ലാതെ ഇരുട്ടത്ത് മുറ്റമടിക്കില്ല താങ്കളുടെ ഭാര്യയ്ക്ക് രാത്രി ഇല്ലാത്ത പേടി വെളുപ്പിന് എങ്ങിനെയാണ് ഉണ്ടാകുന്നതെന്നു എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.
ശരി ... ഭാര്യയെ ഒന്ന് കൂടി വിളിക്കുക എനിക്ക് അല്പം കൂടി ചിലതൊക്കെ അറിയാനുണ്ട് പാമ്പിന്റെ പേടി ഞാന്‍ മാറ്റാം.
ബാക്കി നടന്നത് ഇവിടെ എഴുതിയിടാം .
രാത്രിയില്‍ മുറ്റം വൃത്തിയാക്കുന്ന ഭാര്യയെ എന്ത് കൊണ്ടും വിചിത്രമായ സ്നേഹമായി കാണുക തന്നെ വേണം .
നമ്മുടെ കഥ നായികയ്ക്ക് ഉറക്കം ഒരു വരമാണ് വിവാഹത്തിനു മുന്‍പ് വീട്ടു കാരും മറ്റും ഇവരുടെ ഉറക്കത്തെ കളിയാക്കിയിരുന്നു .അതില്‍ ചില കമന്‍റുകള്‍ ''ഉറക്കത്തില്‍ ഭര്‍ത്താവ് മറ്റൊരുത്തിയുടെ കൂടെ പോയാലും ഇവളറിയില്ല'' എന്നും കേട്ടിരുന്നു .
സുന്ദരനായ ഭര്‍ത്താവിനെ തന്നെ ലഭിച്ചപ്പോള്‍ അവളില്‍ വന്ന അളവറ്റ സ്നേഹം ആണ് നമ്മള്‍ പരിശോധിക്കേണ്ടത് .
മുറ്റത്തെ ടൈല്‍ വിരിക്കല്‍ അതാണല്ലോ അവരില്‍ പ്രശ്നങ്ങള്‍ വരുത്തിയത് .അങ്ങിനെ ടൈല്‍ വിരിച്ചാല്‍ മുറ്റത്തു പട്ടിയുടെയോ പൂച്ചയുടെയോ മനുഷ്യരുടെയോ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് കാണില്ല . സുമുഖനായ ഭര്‍ത്താവിന്‍റെ മുഖവും അത്രേം മികവില്ലാത്ത തന്‍റെ കുറവും കാണിച്ച് അയല്‍പക്ക സ്ത്രികള്‍ നേരം പോക്കിന് പറയുന്നതും ഈ സ്ത്രിയുടെ കരളില്‍ മുറിവുകള്‍ ഉണ്ടാക്കി .
ഭര്‍ത്താവ് രാത്രിയില്‍ അപഥസഞ്ചാരം നടത്തിയാല്‍ മുറ്റത്തെ കാല്പ്പാടുകള്‍ നോക്കി കുറ്റവാളിയെ കണ്ടു പിടിക്കണം അതായിരുന്നു രാത്രിയിലെ മുറ്റമടിയുടെ രഹസ്യo .
മറ്റൊന്ന് തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രിയില്‍ താങ്കള്‍ക്ക് താത്പര്യം ഉണ്ടോ എന്നതും അവള്‍ സംശയിക്കുന്നു . പക്ഷേ അങ്ങിനെയൊന്നില്ല അതവള്‍ക്ക് രാവിലെയുള്ള ടോര്ചിങ്ങില്‍ ബോധ്യo വരുത്തുന്നുണ്ട്
ഇനി എന്നെങ്കിലും അങ്ങിനെയൊന്നു നടന്നാല്‍ കഠിനമായ ഉറക്കത്തില്‍ തനിക്കത് തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അതി രാവിലെ ഉള്ള ഇരുട്ടില്‍ കാല്പ്പാടുകള്‍ കണ്ടു പിടിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മുറ്റം മുഴുവനും ടോര്‍ച്ചുമായി പരതും ആ ചെറിയ സമയത്തില്‍ മാത്രം അവരൊരു സ്നേഹമുള്ള രോഗിയാകുന്നു .
നാലുമണിക്ക് എഴുന്നേല്ക്കണം അതിന് ആരും തടസ്സം ആകരുത് അതാണ് പശുവളര്‍ത്തലിനോടുള്ള താത്പര്യം.
ഒന്നും നടന്നട്ടില്ല എന്ന് മനസിലാക്കിയാല്‍ പിന്നെ എല്ലാം ദിനം പോലെ നടക്കും. അതൊരു രോഗമാണോ എന്ന് ചോദിച്ചാല്‍ രോഗം തന്നെ . പക്ഷേ രോഗത്തിന്‍റെ കാരണക്കാരന്‍ ഭര്‍ത്താവായ താങ്കള്‍ മറ്റു സ്ത്രികളോട് കാണിക്കുന്ന ചില കുശലങ്ങള്‍ ആകാനെ വഴിയുള്ളൂ.
മറ്റൊന്ന് മഴക്കാലം ഈ സ്ത്രി നിങ്ങളുടെ നനഞ്ഞ കുട ഉണക്കാന്‍ ശ്രമിക്കുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നും നിങ്ങള്‍ക്ക് ഉണങ്ങിയ കുട സമ്മാനിക്കുന്നതും എന്തിനെന്നു മനസിലാക്കിയില്ലേ .മഴക്കാലങ്ങളില്‍ നിങ്ങളുടെ പാദങ്ങള്‍ ചെരുപ്പുകള്‍ വസ്ത്രങ്ങള്‍ കുട ഇവയില്‍ രാത്രിയില്‍ വീണ്ടും നനവ് പറ്റിയിട്ടുണ്ടോ എന്നും അവള്‍ പരിശോധിക്കുമായിരുന്നുതാങ്കള്‍ പുറത്തിറങ്ങിയാല്‍ മഞ്ഞള്‍പ്പൊടി കോലം താങ്കളുടെ കാലില്‍ ഉണ്ടാകും അതാണ് നടയിലെ കോലം വരയ്ക്കു പിന്നില്‍ .
താങ്കളുടെ മുഖശ്രി ഒത്ത പുരുഷന്‍റെ ആകാരഭംഗി ഇതൊക്കെ ചില സമയങ്ങളില്‍ അവരുടെ കുറവുമായി അവര്‍ കണക്കു കൂട്ടുന്നു താങ്കള്‍ മറ്റു സ്ത്രികളോട് അടുത്തു ഇടപെടുന്നത് ഇനി മുതല്‍ ശ്രദ്ധിക്കുക.
ഇതൊക്കെ കേട്ട ഭര്‍ത്താവിനും കാര്യങ്ങള്‍ മനസിലായി.
സ്ത്രികളോട് അല്പം അതിരുകടക്കുന്നതായി തനിക്കും തോന്നിയട്ടുണ്ട് ഇനി അല്പം അകല്‍ച്ച കാണിക്കണം ഇല്ലെങ്കില്‍ ഭാവിയില്‍ എന്തൊക്കെയോ സംഭവിക്കും അയാളും ചില തീരുമാനങ്ങള്‍ എടുത്തു.
ഞാന്‍ മന്ധല വൃതം എടുത്തു മലയ്ക്ക് മാലയിട്ടു നാല്‍പ്പത്തി ഒന്ന് ദിനം അവള്‍ രാത്രി മുറ്റം അടിച്ചില്ല അതൊരു പക്ഷേ വിഷയ സുഖങ്ങളില്‍ തീര്‍ത്തും മാറി നിന്നപ്പോള്‍ അവളിലും താല്കാലികമായി മാറ്റം ഉണ്ടായതായിരിക്കാം. അങ്ങിനെ എന്തൊക്കെയോ അയാളും ചിന്തിച്ചു .
എന്നിട്ടൊരു തീരുമാനം എടുത്തു അതങ്ങനെ തന്നെ പോകട്ടെ രോഗി തന്നെ പരിഹാരം കണ്ടെത്തുന്നുമുണ്ടല്ലോ. സംശയo സ്നേഹമുള്ളവര്‍ക്കല്ലേ ഉണ്ടാകൂ.......... പാവം നല്ല ഭാര്യ .... മുറ്റത്തെ ടൈല്‍ വിരിക്കല്‍ അടുത്ത ജന്മത്തില്‍ ആകാം ....ല്ലേ''''''''
ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടില്‍ വന്ന മനുഷ്യന്‍ യാത്രയായി അയാളുടെ എക്സ്പീരിയന്‍സ് ചോദ്യം ചെയ്തതില്‍ ഈശ്വരന് മുന്‍പാകെ ഷമ ചോദിച്ചു .
മുറ്റമടിക്കൊന്നൊരു മെഷിന്‍ അതെക്കുറിച്ചാണ് ഇപ്പോള്‍ അയാളുടെ ചിന്തകള്‍.
ANILVAIDIK 9995033225

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
all
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം