2020 ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഔഷധ സസ്യങ്ങളില്‍ വിഷമുണ്ടോ ANILVAIDIKകീഴാര്‍ നെല്ലി കഴിച്ചാല്‍ കിഡ്നി നാശമാകും

 

 വിഷം ചെടികളില്‍ ഉണ്ടോ 

എല്ലാ ചെടികളിലും വിഷ സ്വഭാവം ഉണ്ടാകും അതിനെ നിര്‍വീര്യo ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക .

കീഴാര്‍ നെല്ലി കഴിച്ചാല്‍ കിഡ്നി നാശമാകും എന്നൊരു വീഡിയോ കണ്ടു അതിലെ വിമര്‍ശനം   ആയുര്‍വേദത്തെ തരo  താഴ്ത്താന്‍ വേണ്ടി മാത്രം ആണെന്നു മനസിലാക്കാം .

ഏതൊരു  വസ്തുവും കഴിക്കേണ്ട രീതിയില്‍ കഴിക്കണം മിതമായ അളവിലേ കഴിക്കാവൂ അമിതമായി  കൂടുതല്‍  പച്ചവെള്ളം കഴിച്ചാലും അപകടം തന്നെ . ദാഹം മാറ്റാന്‍ മാത്രമേ അത് കഴിക്കേണ്ടതുള്ളു വിശപ്പിനുള്ള ആഹാരം അധികമായാലും വിഷം തന്നെ.   

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കണം മുളക്കുന്ന വരെയും അതില്‍ കീടങ്ങളെ എതിര്‍ക്കുന്ന വിഷ വീര്യമുണ്ടാകും എങ്കില്‍ പോലും വേവിക്കാതെ  പച്ചയ്ക്ക് പയര്‍ കഴിച്ചാല്‍ പ്രശ്നം തന്നെ .  

അരി ആരും നേരിട്ട്  ആഹാരമാക്കാറില്ല അത് കഴിച്ചാല്‍ പിത്തം കൂടും അരി  വേവിച്ചു കഴിക്കണം അത് മലയാളികള്‍ ചെയ്യുന്നുണ്ട് വേവിക്കാത്ത അരിയെ  ചുമ്മാ  ശാസ്ത്രീയ വിശകലനം ചെയ്‌താല്‍ അതിലും ദോഷം കാണാന്‍ കഴിയും  . അരിയെ   പാതി വേവിച്ച് fried rice എന്ന പേരിലും കഴിച്ചാലും ദോഷം തന്നെ അങ്ങിനെ കഴിച്ചാല്‍  ഏറെ ജലം കുടിക്കേണ്ടി വരുന്നു.

കാഞ്ഞിരം  വിഷം ആകുന്നു എന്നിട്ടും  വൈദ്യസമൂഹം  രോഗികള്‍ക്ക്   ഔഷധമാക്കുന്നുണ്ട്   അത്തരം  വൈദ്യനെ കൊലയാളി എന്ന് വിളിക്കരുത് കാരണം അതിനെ ശുദ്ധി ചെയ്തില്ലെങ്കില്‍ കാഞ്ഞിരം മഹാവിഷം തന്നെ .   ഔഷധങ്ങളെ കുറിച്ച്  മഹാവേദങ്ങളില്‍ വിവരിക്കുന്ന ഭാഗങ്ങളില്‍  ഓരോ സസ്യത്തിന്‍റെയും ശുദ്ധി ക്രീയ പറയുന്നുണ്ട് .

കീഴാര്‍ നെല്ലി / മഞ്ഞള്‍ / ജീരകം / പശുവിന്‍ പാല്‍ / ഇവ  മൂന്നും ചേര്‍ന്നാല്‍ മരുന്നാണ് ഓരോ ഔഷധിക്കും  അനുയോജ്യമായ  സഹോദര മിശ്രിതമുണ്ട് ,അതുകൂടി ചേര്‍ത്താണ് ഔഷധo കൊടുക്കാന്‍ പാടുള്ളൂ . 

''ചേരിന്‍ വിഷത്തിനു താന്നി തന്നെ'' 

പുളിക്ക്  ഉപ്പും കയ്പ്പിനു തേനും ചവര്‍പ്പിനു മധുരവും ചേരണം പല്ല് പുളിച്ചാല്‍  ചവര്‍പ്പുള്ള ഇളം മാവില കൊണ്ട് പല്ല് തേക്കും പല്ല് പുളിച്ചാല്‍ അവിടെ ഉപ്പു ചേര്‍ക്കാന്‍ ആയുര്‍വേദ വിധിയില്ല എല്ലാ പുളി രസത്തിനും ഉപ്പു പറഞ്ഞിട്ടില്ല  . വസ്തുതകള്‍ അറിഞ്ഞു ദേശത്തെ മനസിലാക്കി ഋതുഭേദങ്ങളുടെ ഗുണം മനസിലാക്കി  രോഗം അറിഞ്ഞു മരുന്ന് കൊടുക്കുന്നു.

 ചുരുക്കിപ്പറഞ്ഞാല്‍ മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പോലെ രോഗിയിലെ വിഷത്തെ മറ്റൊരു ഗുണപ്രദമായ വിഷം കൊണ്ട് തടുക്കുന്നു.അല്ലെങ്കില്‍ മരുന്ന് കൊണ്ട് ശിശ്രൂഷ കൊടുക്കുന്നു .ഒന്നോര്‍ക്കുക പട്ടാളം ആണ് ശത്രുവിനെ തുരത്തുന്നത് അല്ലാതെ പാതിരിയല്ല .

എരിവ് കൂടിയാല്‍ അല്പം പുളിയുള്ള മോരോ വെളിച്ചെണ്ണ കൊണ്ടോ പരിഹരിക്കാം .അത് പോലെ മഞ്ഞപ്പിത്തം പിടിപെട്ടാല്‍ കീഴാര്‍ നെല്ലിയുടെ കൂടെ ചില വിഷത്തെ ഇല്ലാതാക്കുന്ന മഞ്ഞളും ദഹനo കൂട്ടുന്ന ജീരകവും ചേര്‍ത്തു  പരിഹാരം കാണാം .

എല്ലാത്തിലും വിഷത്തെ കാണുന്ന ആധുനിക  ശാസ്ത്രത്തെ അംഗീകരിക്കുന്നു. നിങ്ങള്‍ക്ക് മുന്നേ സസ്യ  ശാസ്ത്രത്തെ കണ്ടുപിടിച്ച പൂര്‍വ്വ ഞ്ജാനം സിദ്ധിച്ചവരെയും  അംഗീകരിക്കുന്നു .

 മുരിങ്ങക്കായ് പച്ചയ്ക്ക് തിന്നാല്‍ മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥ ഉണ്ടാകും.

 ദുഷിച്ച മണമുള്ള മുരിങ്ങക്കായ് എന്ന  പച്ചക്കറിയില്‍ ദുര്‍ഗന്ധം ഉണ്ട് മൂത്ത കായുടെ കുരു സാമ്പാറില്‍ നിന്നും കിട്ടിയാല്‍ അതിലെ രുചി ആര്‍ക്കും ഇഷ്ട്ടമല്ല മൂത്ത കായ് അവിയലില്‍ കിട്ടിയാല്‍ അമ്ല രസം കാരണം അതും കടിച്ചതിനു ശേഷം ഭക്ഷിക്കാതെ മാറ്റി വെക്കും . നാവും നല്ലൊരു പരീക്ഷണശാലയാണ് .

ശാസ്ത്ര പരിശോധനയില്‍ മുരിങ്ങക്കായ് വിഷം ആണെന്ന് തെളിയും അത്രേയും ദോഷം പോലും കീഴാര്‍ നെല്ലിയില്‍ ഇല്ല. ചേമ്പ് ചേന ഇതൊക്കെ ചൊറിയും അതിനായ് വാളം പുളി  ചേര്‍ത്തു കഴിക്കുന്നു .

ചേര്‍ക്കേണ്ട വസ്തുക്കള്‍ ചെരേണ്ടതിനോട്  ചേര്‍ത്ത് തന്നെയാണ്  പഴമക്കാര്‍ എന്തും കഴിച്ചിട്ടുള്ളത്‌ .

കൂവ സംസ്കരിച്ചു കഴിക്കുന്നു അതിലെ വിഷം നീക്കി  സംസ്കരിച്ചു തന്നെ  കഴിക്കണമെന്നൊക്കെ  ഇന്നത്തെ ശാസ്ത്രം നമ്മളെ പടിപ്പിച്ചതല്ലല്ലോ നെല്ലിന്‍റെ ഉമി കളയണം എന്നതും നമ്മെ  ആധുനിക ശാസ്ത്രo അല്ലല്ലോ   പഠിപ്പിച്ചത്.   

രാജാവ്  സ്വന്തം നഗ്നത കാണാതെ വിളിച്ചു  കൂവുമ്പോള്‍ പുരാതനമായ വാല്‍ക്കണ്ണാടിയിലേക്ക് ഒന്ന് കൂടി നോക്കുക . 

അമൃതിലും വിഷമുണ്ട്‌ അത് അധികമായാല്‍ മാത്രം

 അമിതമായി ജലം കുടിച്ചാല്‍ വയര്‍ പൊട്ടുന്ന പോലെ തോന്നും ജലം അമിതമായാല്‍  അത് ശര്‍ദ്ദിച്ചു പോകണം  ഇല്ലെങ്കില്‍ മരണം  സംഭവിക്കാം  അത് കൊണ്ട് ജലം വിഷമാണ് എന്ന് പറയരുത് . എന്നാല്‍ പോലും ജലത്തെ സീകരിക്കുമ്പോള്‍ പുഞ്ചിരിയോടെ സീകരിക്കണം . ജലത്തിന് ജീവനുണ്ട് ജീവന്‍റെ ലയനം ഉള്ളത് കൊണ്ടാണ് അതിനെ ജല മെന്ന നാമം  ഉണ്ടാകാന്‍ കാരണം  നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ അത് നിങ്ങളുടെ കോശങ്ങളോട് സാമ്യം പാലിക്കണം അതിനായ് നിറഞ്ഞ മനസോടെ ജലം കൊടുക്കുക സീകരിക്കുക .

അമാവാസിയില്‍ ജലത്തിനും വിഷ സ്വഭാവമുണ്ട് സന്ധ്യ സമയത്തും വിഷ സ്വഭാവമുണ്ട് അത്തരം സമയങ്ങളില്‍ ജലത്തെ ആദ്യമായി  പരീക്ഷിക്കുന്നവന്‍ ജലത്തിന് വിഷമുണ്ട്‌ കുടിക്കരുത് എന്നൊക്കെ  വിളിച്ചു കൂവും .

കീഴാര്‍ നെല്ലി സന്ധ്യആയാല്‍ മിഴി കൂമ്പും അപ്പോള്‍  എടുക്കരുത് അമാവാസിയില്‍ എടുക്കരുത് .അത്തരം സമയങ്ങളില്‍ എടുത്താല്‍ വിഷ സ്വഭാവം കണ്ടേക്കാം .  തലേദിവസമോ സൂര്യരശ്മിയുടെ തീവ്രത കൂടിയതിനു ശേഷമോ അമാവാസിയില്‍  എടുക്കുന്നതില്‍ തെറ്റില്ല എങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത  സാഹചര്യത്തില്‍ മാത്രമേ  അമാവാസിയില്‍ മരുന്നുകള്‍ ശേഖരിക്കാവൂ .  

സൂര്യ രശ്മി എല്ക്കാത്ത ജലം നിക്ഷിദ്ദം ആണെന്നൊക്കെ  ആധുനിക ശാസ്ത്രമല്ല നമ്മളെ പഠിപ്പിച്ചത് ആ സംസ്കാരം  വീട്ടിലെ മുത്തശ്ശിയാണ് പഠിപ്പിച്ചത് .അവര്‍ തന്നെയാണ് കീഴാര്‍ നെല്ലി മഞ്ഞപ്പിത്തം വന്നപ്പോള്‍ അരച്ച് തന്നതും അതോടെ ആ രോഗം മാറിയതും. 

പഴമക്കാര്‍ക്ക്  പുരാതനമായി കിട്ടിയ അറിവാണ്  ആ അറിവിനും വേദ ഗ്രന്ഥങ്ങളോട്  കടപ്പാടുണ്ട് .

യുക്തി വാദികള്‍ പരീക്ഷിക്കാത്തതും പുരാതന ഭാരതീയര്‍ മനസിലാക്കിയതുമായ   ഒന്നാണ്   ആവണക്കിലെ എണ്ണയും അതിലെ വിറകും 

ആവണക്കിന്റെ ഉണങ്ങിയ  ചുള്ളി  കൊണ്ട് ഒന്നും പാചകം ചെയ്യരുത് .ഭൂമിയിലെ മലിനങ്ങള്‍ വലിച്ചെടുക്കാന്‍ കഴിവുള്ളതാണ് ആവണക്ക് .അതേകുറിച്ച്‌ എനിക്ക് എഴുതാന്‍ സാധിച്ച '' സര്‍പ്പദോഷം സത്യവും മിഥ്യയും '' എന്ന പുസ്തകത്തില്‍ ചില കാണാകാഴ്ചകള്‍  പറഞ്ഞിട്ടുണ്ട് . 

ഒരിക്കല്‍ ചത്തു കിടന്ന  മൂര്‍ഖന്‍  പാമ്പിന്‍റെ വായില്‍ നിന്നും  അവണക്കിന്‍ വിത്ത്‌ കിട്ടിയിരുന്നു .കേരളം മുഴുവനും ആവണക്ക് വളരുന്നതും ആ ചെടി  നട്ട് പിടിപ്പിക്കുന്നത്  ആരാണെന്ന് ആരെങ്കിലും തിരക്കിയട്ടുണ്ടോ ..?

ഒരു വൈദ്യനും ആവണക്കിന്‍ വിറക്   കൊണ്ട് എണ്ണ പോലും കാച്ചില്ല. ആധിനിക ശാസ്ത്രം ആവണക്കില്‍ വിഷം കണ്ടാലും ഇല്ലെങ്കിലും അതിലെ എണ്ണ ഭക്ഷ്യയോഗ്യമാണ് പക്ഷേ എണ്ണ ശുദ്ധി ക്രീയ ചെയ്യണം ശുദ്ധി ചെയ്യാതെ ഉപയോഗിക്കരുത്.  .  

മറ്റൊരു ശാസ്ത്രത്തെ പുകഴ്ത്താന്‍ പഴയതിനെ ഇടിച്ചു താഴത്തരുത് ഒട്ടു മിക്കവരും  ആധുനിക വൈദ്യശാസ്ത്രത്തിനെ എന്നും അംഗീകരിക്കുന്നുണ്ട്  പക്ഷെ പഴമക്കാര്‍ കണ്ടു പിടിച്ചത് തെറ്റാണ് എന്ന് മാത്രം കാണരുത്  . 

ANILVAIDIK 9995033225

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

all

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം