2022 ഫെബ്രുവരി 7, തിങ്കളാഴ്‌ച

ചിതയ്ക്ക് മുന്നേ മൃതദേഹത്തിനായി പിണ്ഡം തെയ്യാറാക്കുമ്പോള്‍.

ചിതയ്ക്ക് മുന്നേ
മൃതദേഹത്തിനായി   പിണ്ഡം തെയ്യാറാക്കുമ്പോള്‍.

അമൃതപിണ്ഡം /അഗ്നിപിണ്ഡം / പഞ്ചാമൃതപിണ്ഡം / മോക്ഷപിണ്ഡം / ഗന്ധാമൃതപിണ്ഡം /  മുതല്‍ ഏഴും ഒന്‍പതും തരത്തിലുള്ള പിണ്ഡം അര്‍പ്പണം ചെയ്യണം   

അരിയും വാഴപ്പഴവും  കുഴച്ച  പിണ്ഡം ശവ ദാഹത്തിനു ഏറെ  ഉപയോഗിക്കരുത് മറ്റൊന്നും കൊണ്ടല്ല  അരി വാഴപ്പഴം എന്നിവ   തീ നന്നായി  കത്താന്‍ സഹായിക്കില്ല .

 അമൃത്/ ചിറ്റമൃത് / പോത്തമൃത്/ മുള്ളമൃത് / ഋഷിഭോജ്യo / ഇത്തരം      വള്ളികള്‍ ഉണക്കി പൊടിച്ച  അമൃതപിണ്ഡം ഉപയോഗിക്കാം .
 .എള്ളും നെയ്യും തേനും  ശര്‍ക്കരയും കദളിപ്പഴവും   കുഴച്ച പഞ്ചാമൃത പിണ്ഡം   ഉപയോഗിക്കാം അതില്‍ മറ്റു  വാഴപ്പഴങ്ങള്‍ ചേര്‍ക്കരുത് .അവല്‍ തേന്‍ എള്ള് ശര്‍ക്കര നെയ്യ് മലര് / കസ്തൂരി / കുങ്കുമം / ഇവ ചേര്‍ന്ന  ഗന്ധാമൃതപിണ്ഡം  ഉപയോഗിക്കാം /  ചിത നന്നായി കത്തണം അതിനുള്ളത് ചേര്‍ക്കുക . സുഗന്ധമുള്ള വസ്തുക്കള്‍ കൊണ്ടാണ് പിണ്ഡം പാചകം ചെയ്യേണ്ടത്  .ഏലം ഗ്രാമ്പൂ ജാതിക്ക ജാതിപത്രി നറുനീണ്ടി എന്നിവ ഉപയോഗിച്ചാല്‍ ചിതയില്‍ നിന്നും മാംസം കരിഞ്ഞ മണം ഉണ്ടാകില്ല  .

രാമച്ചം അകില്‍ ദേവദാര് ചന്ദനം തെള്ളി .ഇവ പൊടിച്ച് നെയ്യില്‍ കുഴച്ചാല്‍ അഗ്നി നന്നായി കത്തും അഗ്നിപിണ്ഡം എന്നത് ഇതാണ്

നൂറ്റിയെട്ട് ഔഷധികള്‍ കൊണ്ടുള്ള മോക്ഷപിണ്ഡം പട്ടില്‍ പൊതിഞ്ഞു ജഡ ത്തോടൊപ്പം ചേര്‍ക്കണം . സമ്പത്ത് പോലെ കിട്ടുന്നപോലെ സാഹചര്യo പോലെ ഇതൊക്കെ ആചരിക്കുക .ഒന്നും കിട്ടിയില്ലെങ്കില്‍ .മാവിന്‍ വിറക് മാത്രം ഉപയോഗിക്കുക .അതും ഇല്ലെങ്കില്‍ മറ്റുള്ള വിറകില്‍ ചിത ഒരുക്കണം മണ്ണില്‍ കുഴിച്ചിടരുത് .
 വാഹനങ്ങളിലെ ഇന്ധനം ഒന്നും ഉപയോഗിക്കരുത് നെയ്യ് ആണ് നല്ല വസ്തു .

മാവില ആലില കുരുത്തോല അരളിയുടെ പൂവ് എരുക്കിന്‍ പൂവ് എന്നിവ മൃതദേഹം കിടത്താന്‍ ഉപയോഗിക്കുന്ന പന്തലില്‍ തോരണം ചാര്‍ത്തണം.ഇവയ്ക്കും വായു ശുദ്ധികരിക്കാന്‍ കഴിവുണ്ട്   ഇതു എന്നും വീട്ടിലും തോരണം ആക്കാം.

ഒരു മനുഷ്യന്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഇരുപത്തി ഏഴു മരങ്ങള്‍ നട്ട് പിടിപ്പിക്കണം വേദം പറയുന്ന മഹത്തായ  പിതൃബലി യെ അടുത്തറിയുക .

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ANILVAIDIK 8281404225

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

all

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം