2022 ഫെബ്രുവരി 7, തിങ്കളാഴ്‌ച

/ പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍ . ANILVAIDIK

/ പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .


രണ്ടാം ദിനം മുതല്‍ നിങ്ങളുടെ ഭവനം ശുദ്ധി ചെയ്യുക ഓരോ വസ്ത്രവും അലക്കി ഉണക്കി അലമാരയിലോ മറ്റോ സൂക്ഷിക്കുക അലമാരയില്‍ ചെറിയ കര്‍പ്പൂര നുറുങ്ങുകള്‍ കൂടെ വെക്കുക ശുദ്ധീകരണ  ജോലി അഞ്ചു ദിവസം കൊണ്ട് തീര്‍ക്കുക .നിത്യ ഹോമങ്ങള്‍ അഗ്നിഹോത്ര വിധികള്‍ കഴിയുന്നതും  വീട്ടുകാര്‍ തന്നെ ചെയ്യുക .നിങ്ങളുടെ വിശ്വാസത്തിലെ പൂജകള്‍ മുറപോലെ നടന്നോട്ടെ പക്ഷേ ശുദ്ധി ഒട്ടും കുറയരുത്‌  എണ്ണക്കുളി നല്ലതാണ്  . മുറ്റത്തു ചാണകം മഞ്ഞള്‍ കലക്കി തളിക്കണം .പഞ്ചഗവ്യo കൊണ്ട് കുളിക്കുകയും മുറ്റത്തു  തളിക്കുകയും ആകാം . ജഡം  മറവു ചെയ്ത ഭാഗത്ത് മഞ്ഞള്‍ തളിക്കരുത് ഉറുമ്പ് മുതലുള്ള ജീവികള്‍ക്ക് അവിടെ  ചില ശുദ്ധി ക്രീയകള്‍ ചെയ്യാനുണ്ട് മഞ്ഞള്‍ അതുപോലെ കീടങ്ങളെ അകറ്റുന്ന മരുന്നുകള്‍ ഇവ മറവു ചെയ്തിടം വിതറരുത്‌ .

മാവില കൊണ്ടോ കുരുമുളകും ഉപ്പും ചേര്‍ത്തോ പല്ല് തേക്കണം  വേപ്പിന്‍ തണ്ട് അതുപോലെത്തെ നാട്ടു വസ്തുക്കള്‍ കൊണ്ടും പല്ല് തേക്കാം ..

ആലിന്റെ ഇലയും മാവിന്‍റെ ഇലയും മണ്‍കുടത്തില്‍ ഇട്ടു വെക്കുക ആ ജലം കുടിക്കുക കലശക്കുടം എന്നാണു ഈ പൂജയുടെ പേര് അത് നിങ്ങള്‍ക്കും ചെയ്യാം .

ചുക്ക് കുരുമുളക് തിപ്പലി തുളസിയില ഇവ ചേര്‍ത്ത കാപ്പി കഴിക്കാം മധുരത്തിന് ശര്‍ക്കരയും ഗുണം കൂടാന്‍ ഇഞ്ചിയും ചേര്‍ക്കുക . രാവിലെ ഇഞ്ചിക്കറി ഉച്ചയ്ക്ക് ചുക്ക് വെള്ളം രാത്രി കടുക്ക വെള്ളം കഴിക്കുക ഇതു ഭോഗര്‍ സ്വാമിയുടെ സിദ്ധാന്തം ആണ് .ഇവ സര്‍വ്വ മലിനങ്ങളെയും കുറയ്ക്കും . ഏറെ നാള്‍  യവ്വനം നിലനില്‍ക്കും

ശുചീകരണം പതിനാറു ദിവസം മുടങ്ങാതെ തുടരണം വിളക്ക് കഴിയുന്നതും പതിനാറു  ദിവസം  അണയാതെ കത്തിക്കുക ഒന്ന് കൂടി പറയുന്നു അണഞ്ഞു പോയാല്‍ വീണ്ടും കത്തിക്കുക.

 വിളക്ക് അണഞ്ഞു പോയതിലും ഇല്ലാത്ത വിശ്വാസം കുത്തി നിറയ്ക്കരുത് .  .വിളക്കില്‍ നിന്നും അയയില്‍ കിടക്കുന്ന  വസ്ത്രത്തിനുo കര്‍ട്ടനും തീ പിടിക്കരുത് വിളക്ക് വെക്കുന്ന മുറിയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത് അത് പേപ്പര്‍ പോലുള്ള വസ്തുക്കള്‍ പറന്നു തീ പിടിക്കാന്‍ കാരണമാകും  വിളക്ക് വെക്കുന്ന ഭാഗം കഴിവതും ശൂന്യo ആയിരിക്കണം  .

അഞ്ചാം നാള്‍ അസ്ഥിഎടുക്കല്‍ ക്രീയ ആകുന്നു .അതിനു മുന്പായി അഗ്നികൊണ്ടുള്ള ഹോമം ചെയ്യണം എണ്ണക്കുളി മറക്കരുത് ആവണക്ക് എണ്ണ ഉപയോഗിച്ച് കുളിച്ചാല്‍ അണുക്കള്‍ നശിക്കും .അസ്ഥി കൈകൊണ്ടു എടുക്കരുത് ചമതക്കമ്പ് കൊണ്ടോ ഈറ്റ കൊണ്ടോ ഒരു കൊഡില്‍ ഉണ്ടാക്കുക ഇല്ലെങ്കില്‍ ലോഹം കൊണ്ടുള്ള കൊഡില്‍ വാങ്ങുക.


അടുത്തത്‌ അസ്ഥിശുദ്ധി ചെയ്യുക എന്നതാണ് ഇപ്പോള്‍ എവിടെയും  ശ്മശാനം ഉള്ളത് കൊണ്ട് അതൊരു കുപ്പിയില്‍ അടച്ചു അവിടത്തെ ജോലിക്കാര്‍ തന്നു വിടും  കിട്ടുന്നു അസ്ഥി പെറുക്കി എടുത്ത ശേഷം അതിനെ ഒരു മണ്‍കലത്തില്‍ ആക്കുക ശേഷം കലത്തില്‍  തൈര് നിറക്കുക അപ്പോള്‍ എല്ലുകള്‍  വെള്ളത്തില്‍ പെട്ടന്ന് ലയിക്കുന്ന വിശേഷം വന്നു ചേരും ഇതു അസ്ഥി നിമജ്ജനം ചെയ്യും വരെ തൈര്   കലത്തില്‍ സൂക്ഷിക്കാം കട്ടി തൈരിലെ  പുളിപ്പ് അസ്ഥിയെ ലയിപ്പിക്കാന്‍ ഉതകുന്നതാണ് അവസാന പൂജയില്‍ എല്ലുകള്‍  നല്ല പോലെ പഞ്ചഗവ്യo കൊണ്ട്   കഴുകുക കഴുകുന്ന ജലം ഒരു കുഴിയെടുത്തു അതില്‍ വീഴ്ത്തുക .അത് മലിനജലം ആയതിനാല്‍ മണ്ണിട്ട്‌ മൂടുക   ശേഷം ഈ എല്ലുകള്‍ . കടലില്‍ നിമജ്ജനം ചെയ്യുക അല്ലെങ്കില്‍ നല്ല ഒഴുക്കുള്ള പുഴയില്‍ ആകാം .

തൈരില്‍  വെള്ളി ആഭരണങ്ങള്‍ ഇട്ടു വെച്ചാല്‍ അത് വെളുക്കുന്നത്‌ നിങ്ങള്‍ കണ്ടു കാണുമല്ലോ തൈരിനും  മോരിനുo  ദ്രവീകരണ ശക്തിയുണ്ട് മോര്  ഭക്ഷണത്തെ ദഹിപ്പിക്കുന്നു ദഹന ശക്തി കണക്കിലെടുത്ത് തന്നെയാണ്   സദ്യയില്‍ പായസത്തിനു മുന്‍പ് മോര് വിളമ്പാന്‍ കാരണം ആദ്യം സാമ്പാറും പിന്നെ രസവും അവസാനം മോരും വിളമ്പുക . ഒന്നോര്‍ക്കുക നിങ്ങളുടെ പ്രീയപ്പെട്ടവരുടെ എല്ലുകള്‍ ദ്രവിക്കാതെ മണ്ണിലോ ജലത്തിലോ കിടന്നു ഒന്നിനും തടസ്സം  ആകരുത്.ജലത്തില്‍ ദ്രവിച്ചാല്‍ അത് കാത്സ്യആകും  കടല്‍ ജീവികള്‍ക്ക് എല്ല് ഭക്ഷണം ആകുന്നു .എല്ല് കാത്സ്യം ആയതിനാല്‍ ജലം ശുദ്ധികരിക്കും കറുത്ത പഞ്ചസാരയെ എല്ല് കൊണ്ടാണ് വെളുപ്പിക്കുന്നത് .

എങ്ങിനെ അസ്ഥി എടുത്താലും ചില പൊടിയും ചെറു കഷണങ്ങളും അവിടെ ഉണ്ടാകും പത്തു ദിവസം അവിടെയും തൈര് തളിക്കണം ഇതു നിത്യ പൂജയില്‍ ഉള്‍പ്പെടുത്തുക ബാക്കിയുള്ള എല്ലും ദ്രവിക്കണം അതാണ്‌ ഈ തൈര്‍ അഭിഷേകം കൊണ്ട് മനസിലാക്കേണ്ടത് .

 പതിനാറാം നാള്‍ വരെ  അസ്ഥി നിമഞ്ജനം ചെയ്യും വരെ തൈര് തളിക്കണം  ശേഷം   മറവു ചെയ്ത സ്ഥലത്ത് എള്ള് വിതറണം അത് മുളയ്ക്കാന്‍ എന്നും ജലം തളിക്കണം ഇതു മറ്റൊന്നിനും കൊണ്ടല്ല നമ്മുടെ ശരീരത്തില്‍ നിറയെ കൊഴുപ്പുകള്‍ ഉണ്ട് ചിത കത്തുമ്പോള്‍ മണ്ണില്‍ ഏറെ കൊഴുപ്പ് വീണു മറ്റു ചെടികളും ഔഷധികളും മണ്ണില്‍ മുളയ്ക്കുന്നതിനു തടസ്സം ആകും എണ്ണ മയം ഉള്ളിടത്ത് ചെടികള്‍ പെട്ടന്ന് വളരില്ല.

 എള്ള് എന്ന സസ്യത്തിനു കൊഴുപ്പ് വലിച്ചെടുക്കാന്‍ കഴിവുണ്ട് എള്ളില്‍ നിന്നും എണ്ണ കിട്ടുന്നതിന്‍ കാരണം  ആ ചെടി ഭൂമിയിലെ എണ്ണ വലിച്ചെടുക്കുന്നത് കൊണ്ടാണ്.  അവ നട്ടു മുളച്ചാല്‍ പിന്നീട് ആ സ്ഥലത്ത് മറ്റു കൃഷികള്‍ ചെയ്യാംഅതിലും തൃപ്തി വന്നില്ലെങ്കില്‍ വീണ്ടും എള്ള് നട്ട് വിളയിപ്പിക്കണം  .

 സമാരകം പണിയരുത് ഇന്നത്തെ പ്രതിമകള്‍ നാളെ ഇല്ലാതാക്കും അതാണ് ഇന്ന്  വരെ ലോകത്തില്‍ കണ്ടിട്ടുള്ള സത്യം .
ഈശ്വരന്‍റെ അംശം തന്നെയാണ് മനുഷ്യന്‍ .അവനു പ്രതിമയില്ല .ന തസ്യ പ്രതിമ അസ്തി . ഈശ്വരന് പ്രതിമയോ  സ്മാരകമോ ഇല്ലെങ്കില്‍ അവന്‍റെ അംശമായ മനുഷ്യനും ഇവയൊന്നും പണിത് കൂട്ടരുത് .

മരിച്ച  ഏല്ലാവര്‍ക്കും  സ്മാരകം പണിതാല്‍  ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോലും സ്ഥലം ഉണ്ടാകില്ല .സ്മാരകം അന്ധവിശ്വാസം കൂടിയാണ് .പത്തു തലമുറയ്ക്ക് മുന്‍പുള്ള മുതുമുത്തച്ചന്‍റെ പേര് പോലും ഓര്‍ക്കാന്‍ ഇളം തലമുറയ്ക്ക് ആകില്ല  അച്ഛന് സ്മാരകം പണിയുന്നത് അപ്പുപ്പനോടുള്ള വഞ്ചനയാണ്  എന്തിനു സമാരകം പണിയണം ആര്‍ക്കു വേണ്ടി  സ്മാരകം നിര്‍മ്മിക്കണം സ്നേഹം നിമിത്തവും കടപ്പാടും കണക്കിലെടുത്തുകൊണ്ട്  നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഏല്ലാവര്‍ക്കും സ്മാരകം നിര്‍മ്മിക്കാന്‍ നന്നേ ബുദ്ധിമുട്ടും   ഏറെ നാളത്തെ തലമുറയുടെ ചരിത്രം  അന്വേഷിച്ചു പോയാല്‍ അവസാനം നമ്മുടെ മാതാവും പിതാവും പ്രകൃതി ശക്തിയായ ഏക  ഈശ്വരനില്‍ എത്തും അങ്ങേരും ജീവിച്ചിരുപ്പുണ്ട്  അത് കൊണ്ട് ഈശ്വരനും  സ്മാരകം പണിയരുത് ദേഹം വെടിഞ്ഞ  ആത്മാവും മരിക്കുന്നില്ല  .

മരിച്ചാല്‍ അയാളില്‍ നിന്നും ഒരു ദ്രോഹവും ഉണ്ടാകില്ല ആ വകുപ്പും പറഞ്ഞു ലക്ഷങ്ങള്‍ മുടക്കി ആരും നശിക്കരുത് .ശ്രി നാരായണ ഗുരു പറഞ്ഞപോലെ പറ്റുമെങ്കില്‍ തെങ്ങിന് വളമാക്കാന്‍ മാത്രമേ ശവ ശരീരം കൊണ്ട് സാധിക്കൂ എന്തായാലും ഗുരു വചനം നല്ല മനക്കട്ടി ഉള്ളവര്‍ക്കും സാധിക്കില്ല എങ്കിലും അനാവിശമായ പണച്ചിലവു വരുന്ന ഒന്നും ചെയ്യരുത് .

ANILVAIDIK 8281404225

0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

all

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം