ശുദ്ധമായ നെയ്യ്
ഒരു ലിറ്റർ പാലിന് അമ്പതു രൂപയാണ് വില ഇപ്പോള്‍ കൂടിയിട്ടുണ്ട് ഒരു ലിറ്റർ നെയ്യ് ഉണ്ടാക്കാൻ മുപ്പതു മുതല്‍ മുപ്പത്തി അഞ്ചു ലിറ്റർ പാൽ വേണ്ടി വരും എന്ന് വെച്ചാൽ ഒരു കിലോ നെയ്യ് നിർമ്മിക്കാൻ രണ്ടായിരം രൂപയുടെ പാൽ വേണം അതിനെ തൈര് ആക്കാൻ വലിയൊരു ഭരണി വേണം ലോഹപാത്രം ഉപയോഗിച്ചാല്‍ ശുദ്ധമായ നെയ്യ് ലഭിക്കില്ല ആസ്വാദ്യകരമായ ഗന്ധമുള്ള നെയ്യ് ലഭിക്കാന്‍ മണ്‍കലം തന്നെ വേണം ഭരണി സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അയ്യായിരമോ പതിനായിരമോ പൊട്ടും.
മുപ്പത്തിഅഞ്ചു ലിറ്റർ തൈര് കടഞ്ഞു വെണ്ണ എടുക്കണം കടയാനും മറ്റൊരു ഭരണി വേണം .
നാല് മണിക്കൂർ കൂടുതല്‍ സമയം കടയാന്‍ വേണം മനുഷ്യന്‍ അല്ലാതെ മെഷിൻ കടഞ്ഞാൽ അത് ഗുണം ആകില്ല. പ്ലാവിൻ തടിയിൽ നിര്‍മ്മിച്ച കടകോല്‍ ആയാല്‍ ഏറെ വിശേഷപ്പെട്ട നെയ്യ് ലഭിക്കും .
വെണ്ണ ഉരുക്കാന്‍ കനമുള്ള ഉരുളി വേണം ശേഷം ഉരുളിയിൽ ഉരുക്കി നെയ്യ് ആക്കുവാൻ മണിക്കൂറുകള്‍ വേണം.
പ്ലാവിൻ വിറകു ഉപയോഗിച്ചാൽ ഏറെ ഗുണവും സുഗന്ധവും ഉള്ള നെയ്യ് ലഭിക്കും അപ്പോൾ തന്നെ ആയിരം രൂപ പണിക്കൂലി അടക്കം ചെലവ് വരും.
എങ്ങിനെ നോക്കിയാലും മൂവായിരത്തി അഞ്ഞൂറ് രൂപയിലധികം നെയ്യുടെ വിലയായി
പിന്നെ മോക്ഷം കിട്ടാൻ വേണ്ടി ഒരു ലാഭവും നോക്കാതെ ആരും അസ്സൽ നെയ്യ് വിപണിയിൽ കൊടുക്കില്ല .നല്ല നെയ്യ് കിട്ടാൻ നാലായിരം മുതല്‍ അയ്യായിരം വരെ കൊടുക്കണം . വേനൽക്കാലം ആണെങ്കിൽ അതിലെ മിച്ചം വരുന്ന മോര് ചിലവാകും എങ്കിലും മുഴുവൻ ചിലവാകില്ല മോര് കൂടുതലും അയൽപക്ക സ്‌നേഹത്തിൽ ഒഴുകിപ്പോകും ഹോട്ടലുകാർക്ക് കൊടുത്താൽ ചെറിയ വിലകിട്ടും.
കൃത്രിമ മോര് നിർമ്മിക്കാനുള്ള പൊടിയുടെ വില വളരെ കുറവായതിനാല്‍ നല്ല മോര് ഹോട്ടലുകളില്‍ കിട്ടുക വിരളമാണ് . മോര് മുഴുവൻ ചിലവായാൽ കര്‍ഷകന് അല്പ്പം നഷ്ട്ടം ഒഴിവാക്കാം എന്നല്ലാതെ നെയ്യുടെ വിലയിൽ വലിയ ഏറ്റക്കുറവുകള്‍ വരുന്നില്ല .
ഇങ്ങിനെ നിര്‍മ്മിക്കുമ്പോള്‍ നെയ്യില്‍ നിന്നും പൂക്കളുടെ പോലെ സുഗന്ധം ഉണ്ടാകും സുഖംതന്നെ ഒരനുഭൂതിയാണത് അതൊക്കെ അനുഭവിക്കാൻ സ്വയം തന്നെ അതൊക്കെ ചെയ്യണം . എഴുന്നൂറ് രൂപയ്ക്കും നെയ്യ് കിട്ടും ആയിരത്തിനും കിട്ടും ആറായിരത്തിനും കിട്ടും .
യുക്തി പോലെ വാങ്ങി ഉപയോഗിക്കാം . ANILVAIDIK9995033225

0 അഭിപ്രായങ്ങള്‍:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
all
ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]
<< ഹോം