2022 ഡിസംബർ 14, ബുധനാഴ്‌ച

ചക്കയും രോഗങ്ങളും ANIL VAIDIK കാച്ചാം കുറിച്ചി ഷേത്രം THRI KACHAAM KURICHI TEMPLE

പ്ലാവും  ക്ഷേത്ര   ശില്പ്പങ്ങളും .

പഴുത്ത ചക്ക തിന്നാലും മദ്യം കഴിച്ചാലും നമ്മള്‍ പറയാതെ തന്നെ  മറ്റുള്ളവരത്  മനസിലാക്കും അതാണ്‌ ചക്കയുടെ സുഗന്ധം  .

ചക്ക കഴിച്ചാല്‍ മലത്തിനും മൂത്രത്തിനും ചക്കയുടെ ഗന്ധം ഉണ്ടാകും .ചക്ക ശരീരത്തെ ശുദ്ധമാക്കുന്നു അതാണ്‌ ഗന്ധത്തിലെ മറുവശം ചക്ക   മലത്തെ തള്ളുന്നു ത്വക് രോഗത്തെ പ്രധിരോധിക്കുന്നു .
പ്ലാവിലെ ആയുര്‍വേദ ഗുണം മനസിലാക്കിയ ഋഷി ചിന്ത ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിലും കാണാന്‍ സാധിക്കും .

കാച്ചാം കുറിച്ചി ഷേത്രം 

ആയുര്‍വേദത്തിലെ  ദേവ സങ്കല്പ്പത്തില്‍ കശ്യപ പ്രജാപതിക്കാണ് മുഖ്യ സ്ഥാനം .കശ്യപ പ്രതിമ പ്ലാവിന്‍ കാതലില്‍ മാത്രമേ നിര്‍മ്മിക്കാവൂ .
പാലക്കാട് കൊല്ലംകോട്‌ കാച്ചാം കുറിച്ചി ( കശ്യപ കുറിശ്ശി) ഷേത്രത്തിലെ പ്രതിഷ്ഠ   പ്ലാവില്‍ തീര്‍ത്ത ദാരു  ശില്പ്പമാണ് .  
ദാരു  ശിപ്പങ്ങള്‍ ഏറെയും പ്ലാവാണ് . മുന്‍കാല  ക്ഷേത്രങ്ങളുടെ  കഴുക്കോല്‍ മുതല്‍  ഉത്തരം ശീലാന്തി എന്നിവയെല്ലാം  പ്ലാവിലേ തീര്‍ത്തിട്ടുള്ളൂ .

അഗ്നിഹോത്രം മുതലുള്ള യാഗങ്ങളില്‍ വിറകായി  പ്ലാവിന്‍ കാതല്‍  ഉപയോഗിക്കുന്നു .

ലോഹങ്ങളിലോ കടും ശര്‍ക്കര പ്രയോഗങ്ങളിലൂടെയോ കശ്യപന്റെ ദേവ  പ്രതിഷ്ഠ കാണില്ല .

ക്ഷേത്രത്തിലെ  നിവേദ്യം അഭിഷേകം ചെയ്ത  കുറുംപാലാണ് 

നൂറ്റിയെട്ട് തവണ ക്ഷീരധാര   ചെയ്ത കുറുക്കിയ  പാലഭിഷേകo   പ്രതിമയില്‍ ഫലിക്കുമ്പോള്‍ പാലിലെ കണികകള്‍ക്ക് വിഘടനം സംഭവിക്കുന്നു   പാല്‍ തിളയ്ക്കുന്തോറും  ഔഷധമായി പരിണെമിക്കുന്നു അതാണ്‌   ഋഷികള്‍ കണ്ടെത്തിയ  വസ്തുത.  

അഭിഷേകത്തോടെ പാല്‍ മറ്റൊരു ഔഷധമായി മാറുന്നു പഴനിയിലെ പാഷാണ വിഗ്രഹത്തിലും   ഇതേ അഭിഷേകം  തന്നെ മറ്റൊരു കൊടിയ ഔഷധത്തെ നിര്‍മ്മിക്കുന്നു .

ഏതു വസ്തു  തിളയ്ക്കുംതോറും ഘടനാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു   ആറ്റമായിമാറുന്ന പരമാണുസിദ്ധാന്തം   പോലെ   തന്മാത്ര വിശേഷം സംഭവിക്കുകയും കണിക സിദ്ധാന്തം പാലില്‍ ഉണ്ടാകുകയും ചെയ്യും  .

കുറുംതോട്ടി നൂറ്റിയെട്ട് ക്ഷീരധാര   ചെയ്യുമ്പോള്‍  വീര്യം കൂടുന്നു .
 ഗ്രഹ പ്രവേശത്തിലെ പാല്‍ തിളപ്പിക്കളിലുമൊരു ആറ്റ സംയോജന ക്രീയയുണ്ട് .അതൊക്കെ നമ്മളില്‍ പലരും ചിന്തിക്കാത്തൊരു   മഹത്വമുണ്ട് .

യഞ്ജങ്ങളില്‍ പ്രമുഖനായ ഋഷി യഞ്ജവല്ക്യനാണ്. കേകയ രാജധാനയില്‍ വെച്ചുള്ള സംവാദത്തില്‍ ഋഷി യഞ്ജമഹത്വം വിവരിക്കുന്നുണ്ട് .

യഞ്ജവല്ക്യനോട് ഏറ്റവും മഹത്തായ അഗ്നിഹോത്രം ഏതെന്നു ചോദിക്കുമ്പോള്‍ പാല്‍ തിളപ്പിക്കല്‍ ആണെന്ന് മറുപടി പറയുന്നുണ്ട് .
 .ഗ്രഹപ്രവേശത്തില്‍ ക്ഷീരധാരയെ  പുറത്തേക്ക് ഒഴുക്കുന്നതിലെ പൊരുളില്‍  ഋഷിയുടെ സന്ദേശമുണ്ട്  . അല്ലെങ്കില്‍ കണാദന്റെയോ കപിലന്റെയോ കണ്ടെത്തല്‍ ഋഷി വിവരിച്ചതായിരിക്കാം .

പക്ഷെ പുതിയ വീട്ടിലിന്നു  ആരും നൂറ്റിയൊന്ന്  ഷീരധാര ചെയ്യുന്നില്ലെന്ന് മാത്രം ആചാരങ്ങളുടെ പിന്നിലെ  ശാസ്ത്ര  ചിന്തയില്ലായ്മയാണ് നമ്മിലും സംഭവിക്കുന്നത്‌  . പാല്‍ കാച്ചാന്‍  പ്ലാവിന്‍ വിറകുകള്‍  ഉപയോഗിക്കുന്നേയില്ല  പകരം തെങ്ങിലെ ഭാഗങ്ങള്‍ ഉപയോഗിച്ചും പാല്‍ കാച്ചുന്നതും നിത്യ സംഭവമായി .

 പലതരം വിഗ്രഹങ്ങളുണ്ട് കടും ശര്‍ക്കരയില്‍ തീര്‍ത്ത പാഷാണ പ്രതിഷ്ഠകളുണ്ട്  .
സ്വര്‍ണ്ണമൊ  അല്ലെങ്കില്‍ സ്വര്‍ണ്ണ ഗുണമുള്ള പ്ലാവോ ആയിരിക്കും ചില വിഗ്രഹങ്ങള്‍ .

 രാജാവിന് സ്വര്‍ണ്ണവിഗ്രഹം തീര്‍ക്കാനുള്ള സമ്പത്ത് കുറവല്ല പ്ലാവില്‍ കാണേണ്ടത് ദാരു ശില്പ്പത്തിലെ പണ്ഡിതനായ രാജാവിനെയും കാണാതെ പോകരുത് .  

പ്രതിമയിലെ വിശേഷം ഗ്രഹിക്കാന്‍ കഴിയുന്ന ബോധത്തെയാണ് വിഗ്രഹം എന്ന് മനസിലാക്കേണ്ടത് . 

മണ്മറഞ്ഞ അറിവുകള്‍ ഇനിയും തേടുക .

പണ്ടുള്ള എല്ലാ അടുക്കള ഉപകരണങ്ങളും പ്ലാവിന്‍ തടിയില്‍ തീര്‍ത്തിരുന്നു .
മോരിന്റെ കടകോല്‍ മുതല്‍ അരിവാര്‍ക്കുന്ന അടകല്ല് വരെ പ്ലാവിന്‍ തടിയില്‍ തീര്‍ത്തിരുന്നു .

ക്ഷേത്ര  വാദ്യോപകരണങ്ങള്‍  ചെണ്ട മദ്ധളം ഡമരു വീണ മുതല്‍ മര  ഉരല്‍ മുതല്‍ പ്ലാവിന്‍ കാതലിലാണ് നിര്‍മ്മിതി 

മോര് നിര്‍മ്മിക്കാന്‍ പ്ലാവില്‍ തീര്‍ത്ത  മരക്കലം ഉണ്ടായിരുന്നു..
 സാമ്പാര്‍ വിളമ്പാന്‍ തോണി എന്ന് വിളിക്കുന്ന പ്ലാവില്‍ നിര്‍മ്മിച്ച  വലിയ ചതുരപ്പെട്ടി പോലുള്ള ഒന്നുണ്ടായിരുന്നു .

പാല്‍ തൈരാക്കാന്‍ വലിയ മരക്കലങ്ങള്‍ ഉണ്ടായിരുന്നു അങ്ങിനെ നിര്‍മ്മിക്കുന്ന വെണ്ണയ്ക്കുo നെയ്യിനും സ്വര്‍ണ്ണം കലര്‍ന്ന നിറമായിരുന്നു അത് കഴിക്കുന്ന അമ്പലവാസികളിലും നല്ല പൊന്നിന്‍  നിറമുണ്ടായിരുന്നു ത്വക് രോഗം കാണാ കാഴ്ചയായിരുന്നു .

കണ്ണൂര്‍ ഭാഗങ്ങളില്‍  ചമ്മന്തി അരക്കാനും പ്ലാവില്‍ തീര്‍ത്തൊരു അരകല്ല് ഇന്നും പഴയ വീടുകളില്‍ ഉണ്ടാകുമെന്ന് കരുതട്ടെ .

ഇല്ലെങ്കില്‍ നല്ല കാതലില്‍ ഒന്ന് നിര്‍മ്മിച്ച്‌ ചമ്മന്തി ഉണ്ടാക്കി കഴിച്ചു നോക്കുക .

മുന്‍കാലങ്ങളില്‍  പ്ലാവിലയില്‍ കഞ്ഞി കൊരിക്കുടിക്കാത്ത മലയാളികള്‍ തന്നെ വിരളമായിരിക്കും . 

അജമാംസ രസായനത്തെക്കാള്‍ മികച്ചത് ചക്കപ്പുഴുക്കാണ് കാരണം ആടിന് പ്രീയം പ്ലാവിലയാണ് നൂറില കൊടുത്താലും പ്ലാവിലയാണ് ആദ്യം ഭക്ഷിക്കുക
ചക്കയ്ക്ക് കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന  വാര്‍ത്തയും കണ്ടിരുന്നു .
 .
ആവണിപ്പലക പ്ലാവില്‍ നിര്‍മ്മിക്കുന്നു .ജോതിഷ പലകയും പ്ലാവിലെ നിര്‍മ്മിക്കൂ .

വരിക്കപ്ലാവ് അത്ഭുത വൃക്ഷം ആണ് സ്വര്‍ണ്ണം ഒളിഞ്ഞിരിക്കുന്നു എന്നത് ഇതിലെ അത്ഭുതമാണ്. ദാരു  വിഗ്രഹം എല്ലാം തന്നെ സ്വര്‍ണ്ണം കൊണ്ടായിരിക്കും നിര്‍മ്മിക്കുക.  ഒരിക്കലും നശിക്കാത്ത ലോഹo  ആണ് സ്വര്‍ണ്ണം ആയതിനാല്‍ ജനിക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണം അരച്ചു നാവില്‍ വെച്ചുകൊടുക്കുന്നതിലെ മഹത്ത് നിങ്ങളും അറിയുക.    .

ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുക 

ANILVAIDIK 9995033225




0 അഭിപ്രായങ്ങള്‍:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

all

ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ [Atom]

<< ഹോം