2023 ഫെബ്രുവരി 19, ഞായറാഴ്‌ച

What is SHIVARATHRI or HALAHALAM?

 What is SHIVARATHRI  or HALAHALAM?

PANCHABHOOTHA pollution which occurs in nature from Ekadashi to AMAVASI and also occurs during SHIVARATHRI is called HALAHALAM. Every movement of the human mind proceeds with the moon and most of the celebrations and rituals in India are related to the .Starting of moon from Ekadashi and THIRUVATHIRA in the month of DHANU 
The celebrations start from Ekadashi on THIRUVAATHIRA in the month of DHANUMASAM .  VASANTHA PANCHAMI and GURU POORNNIMA are celebrated in the month of SHRAAVANA. From there, the celebration reaches JNMA ASHTTAMI  in Krishna Paksha . Everything is based on the moon. Cancer is ( KARKKIDAKAM ) dominated by Black Moon.  Women to drink the sweetness of the full moon at THIRUVATHIRA .They spend the night dancing and singing. Note that there is a black moon in Shivaratri celebration as well.

The mind will be happy in the full moon.  The quills fluttered at the full moon.

When the full moon wanes and reaches the new moon, the diseases will worsen.

SHIVARATHRI is the waning of the moon.  Plants will lose their goodness .It lasts for more than twelve hours. Know the specialness of  Shiva night. 

According to astrology, there will be severe DHOSHA  on the moon twice a year. Also Vinayaka Chaturthi which falls on Shukla Paksha in the month of Leo .It is Shiva night which is the fourth DESHI  of KUMBHA month .

BHAKTHI  is not science.  What is needed is devotion arising from science.  A wise devotee is needed.

9995033225 ANILVAIDIK

2022 ഡിസംബർ 14, ബുധനാഴ്‌ച

ചക്കയും രോഗങ്ങളും ANIL VAIDIK കാച്ചാം കുറിച്ചി ഷേത്രം THRI KACHAAM KURICHI TEMPLE

പ്ലാവും  ക്ഷേത്ര   ശില്പ്പങ്ങളും .

പഴുത്ത ചക്ക തിന്നാലും മദ്യം കഴിച്ചാലും നമ്മള്‍ പറയാതെ തന്നെ  മറ്റുള്ളവരത്  മനസിലാക്കും അതാണ്‌ ചക്കയുടെ സുഗന്ധം  .

ചക്ക കഴിച്ചാല്‍ മലത്തിനും മൂത്രത്തിനും ചക്കയുടെ ഗന്ധം ഉണ്ടാകും .ചക്ക ശരീരത്തെ ശുദ്ധമാക്കുന്നു അതാണ്‌ ഗന്ധത്തിലെ മറുവശം ചക്ക   മലത്തെ തള്ളുന്നു ത്വക് രോഗത്തെ പ്രധിരോധിക്കുന്നു .
പ്ലാവിലെ ആയുര്‍വേദ ഗുണം മനസിലാക്കിയ ഋഷി ചിന്ത ഷേത്രങ്ങള്‍ നിര്‍മ്മിച്ചതിലും കാണാന്‍ സാധിക്കും .

കാച്ചാം കുറിച്ചി ഷേത്രം 

ആയുര്‍വേദത്തിലെ  ദേവ സങ്കല്പ്പത്തില്‍ കശ്യപ പ്രജാപതിക്കാണ് മുഖ്യ സ്ഥാനം .കശ്യപ പ്രതിമ പ്ലാവിന്‍ കാതലില്‍ മാത്രമേ നിര്‍മ്മിക്കാവൂ .
പാലക്കാട് കൊല്ലംകോട്‌ കാച്ചാം കുറിച്ചി ( കശ്യപ കുറിശ്ശി) ഷേത്രത്തിലെ പ്രതിഷ്ഠ   പ്ലാവില്‍ തീര്‍ത്ത ദാരു  ശില്പ്പമാണ് .  
ദാരു  ശിപ്പങ്ങള്‍ ഏറെയും പ്ലാവാണ് . മുന്‍കാല  ക്ഷേത്രങ്ങളുടെ  കഴുക്കോല്‍ മുതല്‍  ഉത്തരം ശീലാന്തി എന്നിവയെല്ലാം  പ്ലാവിലേ തീര്‍ത്തിട്ടുള്ളൂ .

അഗ്നിഹോത്രം മുതലുള്ള യാഗങ്ങളില്‍ വിറകായി  പ്ലാവിന്‍ കാതല്‍  ഉപയോഗിക്കുന്നു .

ലോഹങ്ങളിലോ കടും ശര്‍ക്കര പ്രയോഗങ്ങളിലൂടെയോ കശ്യപന്റെ ദേവ  പ്രതിഷ്ഠ കാണില്ല .

ക്ഷേത്രത്തിലെ  നിവേദ്യം അഭിഷേകം ചെയ്ത  കുറുംപാലാണ് 

നൂറ്റിയെട്ട് തവണ ക്ഷീരധാര   ചെയ്ത കുറുക്കിയ  പാലഭിഷേകo   പ്രതിമയില്‍ ഫലിക്കുമ്പോള്‍ പാലിലെ കണികകള്‍ക്ക് വിഘടനം സംഭവിക്കുന്നു   പാല്‍ തിളയ്ക്കുന്തോറും  ഔഷധമായി പരിണെമിക്കുന്നു അതാണ്‌   ഋഷികള്‍ കണ്ടെത്തിയ  വസ്തുത.  

അഭിഷേകത്തോടെ പാല്‍ മറ്റൊരു ഔഷധമായി മാറുന്നു പഴനിയിലെ പാഷാണ വിഗ്രഹത്തിലും   ഇതേ അഭിഷേകം  തന്നെ മറ്റൊരു കൊടിയ ഔഷധത്തെ നിര്‍മ്മിക്കുന്നു .

ഏതു വസ്തു  തിളയ്ക്കുംതോറും ഘടനാവസ്ഥയ്ക്ക് മാറ്റമുണ്ടാകുന്നു   ആറ്റമായിമാറുന്ന പരമാണുസിദ്ധാന്തം   പോലെ   തന്മാത്ര വിശേഷം സംഭവിക്കുകയും കണിക സിദ്ധാന്തം പാലില്‍ ഉണ്ടാകുകയും ചെയ്യും  .

കുറുംതോട്ടി നൂറ്റിയെട്ട് ക്ഷീരധാര   ചെയ്യുമ്പോള്‍  വീര്യം കൂടുന്നു .
 ഗ്രഹ പ്രവേശത്തിലെ പാല്‍ തിളപ്പിക്കളിലുമൊരു ആറ്റ സംയോജന ക്രീയയുണ്ട് .അതൊക്കെ നമ്മളില്‍ പലരും ചിന്തിക്കാത്തൊരു   മഹത്വമുണ്ട് .

യഞ്ജങ്ങളില്‍ പ്രമുഖനായ ഋഷി യഞ്ജവല്ക്യനാണ്. കേകയ രാജധാനയില്‍ വെച്ചുള്ള സംവാദത്തില്‍ ഋഷി യഞ്ജമഹത്വം വിവരിക്കുന്നുണ്ട് .

യഞ്ജവല്ക്യനോട് ഏറ്റവും മഹത്തായ അഗ്നിഹോത്രം ഏതെന്നു ചോദിക്കുമ്പോള്‍ പാല്‍ തിളപ്പിക്കല്‍ ആണെന്ന് മറുപടി പറയുന്നുണ്ട് .
 .ഗ്രഹപ്രവേശത്തില്‍ ക്ഷീരധാരയെ  പുറത്തേക്ക് ഒഴുക്കുന്നതിലെ പൊരുളില്‍  ഋഷിയുടെ സന്ദേശമുണ്ട്  . അല്ലെങ്കില്‍ കണാദന്റെയോ കപിലന്റെയോ കണ്ടെത്തല്‍ ഋഷി വിവരിച്ചതായിരിക്കാം .

പക്ഷെ പുതിയ വീട്ടിലിന്നു  ആരും നൂറ്റിയൊന്ന്  ഷീരധാര ചെയ്യുന്നില്ലെന്ന് മാത്രം ആചാരങ്ങളുടെ പിന്നിലെ  ശാസ്ത്ര  ചിന്തയില്ലായ്മയാണ് നമ്മിലും സംഭവിക്കുന്നത്‌  . പാല്‍ കാച്ചാന്‍  പ്ലാവിന്‍ വിറകുകള്‍  ഉപയോഗിക്കുന്നേയില്ല  പകരം തെങ്ങിലെ ഭാഗങ്ങള്‍ ഉപയോഗിച്ചും പാല്‍ കാച്ചുന്നതും നിത്യ സംഭവമായി .

 പലതരം വിഗ്രഹങ്ങളുണ്ട് കടും ശര്‍ക്കരയില്‍ തീര്‍ത്ത പാഷാണ പ്രതിഷ്ഠകളുണ്ട്  .
സ്വര്‍ണ്ണമൊ  അല്ലെങ്കില്‍ സ്വര്‍ണ്ണ ഗുണമുള്ള പ്ലാവോ ആയിരിക്കും ചില വിഗ്രഹങ്ങള്‍ .

 രാജാവിന് സ്വര്‍ണ്ണവിഗ്രഹം തീര്‍ക്കാനുള്ള സമ്പത്ത് കുറവല്ല പ്ലാവില്‍ കാണേണ്ടത് ദാരു ശില്പ്പത്തിലെ പണ്ഡിതനായ രാജാവിനെയും കാണാതെ പോകരുത് .  

പ്രതിമയിലെ വിശേഷം ഗ്രഹിക്കാന്‍ കഴിയുന്ന ബോധത്തെയാണ് വിഗ്രഹം എന്ന് മനസിലാക്കേണ്ടത് . 

മണ്മറഞ്ഞ അറിവുകള്‍ ഇനിയും തേടുക .

പണ്ടുള്ള എല്ലാ അടുക്കള ഉപകരണങ്ങളും പ്ലാവിന്‍ തടിയില്‍ തീര്‍ത്തിരുന്നു .
മോരിന്റെ കടകോല്‍ മുതല്‍ അരിവാര്‍ക്കുന്ന അടകല്ല് വരെ പ്ലാവിന്‍ തടിയില്‍ തീര്‍ത്തിരുന്നു .

ക്ഷേത്ര  വാദ്യോപകരണങ്ങള്‍  ചെണ്ട മദ്ധളം ഡമരു വീണ മുതല്‍ മര  ഉരല്‍ മുതല്‍ പ്ലാവിന്‍ കാതലിലാണ് നിര്‍മ്മിതി 

മോര് നിര്‍മ്മിക്കാന്‍ പ്ലാവില്‍ തീര്‍ത്ത  മരക്കലം ഉണ്ടായിരുന്നു..
 സാമ്പാര്‍ വിളമ്പാന്‍ തോണി എന്ന് വിളിക്കുന്ന പ്ലാവില്‍ നിര്‍മ്മിച്ച  വലിയ ചതുരപ്പെട്ടി പോലുള്ള ഒന്നുണ്ടായിരുന്നു .

പാല്‍ തൈരാക്കാന്‍ വലിയ മരക്കലങ്ങള്‍ ഉണ്ടായിരുന്നു അങ്ങിനെ നിര്‍മ്മിക്കുന്ന വെണ്ണയ്ക്കുo നെയ്യിനും സ്വര്‍ണ്ണം കലര്‍ന്ന നിറമായിരുന്നു അത് കഴിക്കുന്ന അമ്പലവാസികളിലും നല്ല പൊന്നിന്‍  നിറമുണ്ടായിരുന്നു ത്വക് രോഗം കാണാ കാഴ്ചയായിരുന്നു .

കണ്ണൂര്‍ ഭാഗങ്ങളില്‍  ചമ്മന്തി അരക്കാനും പ്ലാവില്‍ തീര്‍ത്തൊരു അരകല്ല് ഇന്നും പഴയ വീടുകളില്‍ ഉണ്ടാകുമെന്ന് കരുതട്ടെ .

ഇല്ലെങ്കില്‍ നല്ല കാതലില്‍ ഒന്ന് നിര്‍മ്മിച്ച്‌ ചമ്മന്തി ഉണ്ടാക്കി കഴിച്ചു നോക്കുക .

മുന്‍കാലങ്ങളില്‍  പ്ലാവിലയില്‍ കഞ്ഞി കൊരിക്കുടിക്കാത്ത മലയാളികള്‍ തന്നെ വിരളമായിരിക്കും . 

അജമാംസ രസായനത്തെക്കാള്‍ മികച്ചത് ചക്കപ്പുഴുക്കാണ് കാരണം ആടിന് പ്രീയം പ്ലാവിലയാണ് നൂറില കൊടുത്താലും പ്ലാവിലയാണ് ആദ്യം ഭക്ഷിക്കുക
ചക്കയ്ക്ക് കാന്‍സറിനെ ചെറുക്കാനുള്ള കഴിവുണ്ടെന്ന  വാര്‍ത്തയും കണ്ടിരുന്നു .
 .
ആവണിപ്പലക പ്ലാവില്‍ നിര്‍മ്മിക്കുന്നു .ജോതിഷ പലകയും പ്ലാവിലെ നിര്‍മ്മിക്കൂ .

വരിക്കപ്ലാവ് അത്ഭുത വൃക്ഷം ആണ് സ്വര്‍ണ്ണം ഒളിഞ്ഞിരിക്കുന്നു എന്നത് ഇതിലെ അത്ഭുതമാണ്. ദാരു  വിഗ്രഹം എല്ലാം തന്നെ സ്വര്‍ണ്ണം കൊണ്ടായിരിക്കും നിര്‍മ്മിക്കുക.  ഒരിക്കലും നശിക്കാത്ത ലോഹo  ആണ് സ്വര്‍ണ്ണം ആയതിനാല്‍ ജനിക്കുമ്പോള്‍ തന്നെ സ്വര്‍ണ്ണം അരച്ചു നാവില്‍ വെച്ചുകൊടുക്കുന്നതിലെ മഹത്ത് നിങ്ങളും അറിയുക.    .

ക്ലാസില്‍ പങ്കെടുക്കുന്നവര്‍ മുന്‍കൂട്ടി അറിയിക്കുക 

ANILVAIDIK 9995033225




2022 ഡിസംബർ 10, ശനിയാഴ്‌ച

ശുദ്ധമായ നെയ്യ്

 ഒരു ലിറ്റർ പാലിന് അമ്പതു രൂപയാണ് വില ഇപ്പോള്‍ കൂടിയിട്ടുണ്ട്  ഒരു ലിറ്റർ നെയ്യ് ഉണ്ടാക്കാൻ മുപ്പതു മുതല്‍ മുപ്പത്തി അഞ്ചു  ലിറ്റർ പാൽ വേണ്ടി വരും എന്ന് വെച്ചാൽ ഒരു കിലോ നെയ്യ് നിർമ്മിക്കാൻ  രണ്ടായിരം രൂപയുടെ പാൽ വേണം   അതിനെ തൈര് ആക്കാൻ വലിയൊരു ഭരണി വേണം ലോഹപാത്രം ഉപയോഗിച്ചാല്‍  ശുദ്ധമായ നെയ്യ് ലഭിക്കില്ല ആസ്വാദ്യകരമായ ഗന്ധമുള്ള നെയ്യ് ലഭിക്കാന്‍ മണ്‍കലം തന്നെ വേണം   ഭരണി സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ അയ്യായിരമോ പതിനായിരമോ  പൊട്ടും. 

 മുപ്പത്തിഅഞ്ചു  ലിറ്റർ തൈര് കടഞ്ഞു വെണ്ണ എടുക്കണം കടയാനും  മറ്റൊരു ഭരണി വേണം .

 നാല് മണിക്കൂർ കൂടുതല്‍ സമയം  കടയാന്‍  വേണം മനുഷ്യന്‍ അല്ലാതെ  മെഷിൻ കടഞ്ഞാൽ അത് ഗുണം ആകില്ല. പ്ലാവിൻ തടിയിൽ നിര്‍മ്മിച്ച കടകോല്‍  ആയാല്‍ ഏറെ വിശേഷപ്പെട്ട നെയ്യ് ലഭിക്കും  .

  വെണ്ണ ഉരുക്കാന്‍ കനമുള്ള ഉരുളി വേണം   ശേഷം ഉരുളിയിൽ ഉരുക്കി നെയ്യ് ആക്കുവാൻ മണിക്കൂറുകള്‍  വേണം.

 പ്ലാവിൻ വിറകു ഉപയോഗിച്ചാൽ ഏറെ ഗുണവും സുഗന്ധവും ഉള്ള നെയ്യ് ലഭിക്കും അപ്പോൾ തന്നെ   ആയിരം രൂപ പണിക്കൂലി അടക്കം ചെലവ് വരും.

എങ്ങിനെ നോക്കിയാലും  മൂവായിരത്തി അഞ്ഞൂറ് രൂപയിലധികം  നെയ്യുടെ വിലയായി 

 പിന്നെ മോക്ഷം കിട്ടാൻ വേണ്ടി ഒരു ലാഭവും നോക്കാതെ ആരും അസ്സൽ നെയ്യ് വിപണിയിൽ കൊടുക്കില്ല .നല്ല നെയ്യ് കിട്ടാൻ  നാലായിരം മുതല്‍ അയ്യായിരം വരെ  കൊടുക്കണം  . വേനൽക്കാലം ആണെങ്കിൽ അതിലെ മിച്ചം വരുന്ന മോര് ചിലവാകും എങ്കിലും മുഴുവൻ ചിലവാകില്ല മോര് കൂടുതലും അയൽപക്ക സ്‌നേഹത്തിൽ ഒഴുകിപ്പോകും  ഹോട്ടലുകാർക്ക് കൊടുത്താൽ ചെറിയ വിലകിട്ടും.  

കൃത്രിമ മോര് നിർമ്മിക്കാനുള്ള പൊടിയുടെ വില വളരെ കുറവായതിനാല്‍ നല്ല മോര് ഹോട്ടലുകളില്‍ കിട്ടുക വിരളമാണ്  .  മോര് മുഴുവൻ ചിലവായാൽ കര്‍ഷകന് അല്പ്പം  നഷ്ട്ടം ഒഴിവാക്കാം എന്നല്ലാതെ നെയ്യുടെ വിലയിൽ വലിയ ഏറ്റക്കുറവുകള്‍ വരുന്നില്ല .

ഇങ്ങിനെ നിര്‍മ്മിക്കുമ്പോള്‍ നെയ്യില്‍ നിന്നും പൂക്കളുടെ പോലെ സുഗന്ധം ഉണ്ടാകും സുഖംതന്നെ ഒരനുഭൂതിയാണത്   അതൊക്കെ അനുഭവിക്കാൻ സ്വയം തന്നെ അതൊക്കെ ചെയ്യണം . എഴുന്നൂറ് രൂപയ്ക്കും നെയ്യ് കിട്ടും ആയിരത്തിനും കിട്ടും  ആറായിരത്തിനും കിട്ടും .

യുക്തി പോലെ വാങ്ങി ഉപയോഗിക്കാം . ANILVAIDIK9995033225


2022 സെപ്റ്റംബർ 9, വെള്ളിയാഴ്‌ച

ഉദ്ധാരണക്കുറവു എന്തുകൊണ്ട് .

ഉദ്ധാരണക്കുറവു എന്തുകൊണ്ട് .
തണുപ്പും ഉദ്ധാരണവും .

നിരവധി കാരണങ്ങളില്‍ ഒന്ന് അമിതമായ ശരീരതാപമാണ് .
അമിതമായ ചൂട് ശരീരത്തെ തളര്‍ത്തി ബലത്തെ ഇല്ലാതാക്കുന്നു .
രാവിലെ പുരുഷ ലിംഗം ഉദ്ധരിക്കും അതിനു സെക്സ് ചിന്തകള്‍ ലവലേശം വേണ്ടതില്ല  തണുത്ത പ്രകൃതി ഊര്‍ജ്ജത്തെ കൂട്ടുന്നു അതാണ്‌ പുലര്‍ച്ചെയുള്ള  ഉദ്ധാരണത്തിലെ വാസ്തവം. 
 പക്ഷെ അത് മഴക്കാലത്തോ അന്തരീക്ഷം തണുത്ത അവസ്ഥയിലോ മാത്രമേ സംഭവിക്കൂ .വേനലില്‍ രാവിലെയുള്ള  ഈ ഉദ്ധാരണ പ്രക്രീയ ഉണ്ടാകില്ല . താപമുള്ള ശരീരത്തില്‍ അത് സംഭവിക്കാനുള്ള സാധ്യത വളരെക്കുറവാണ് .

മനുഷ്യ ശരീരം പകല്‍  നടക്കുന്ന അവസരത്തെക്കാളും ശരീരതാപം കുടുന്നത് കിടക്കുമ്പോൾ ആകുന്നു . പുരുഷശരീരം പ്രതേകിച്ച് പുതച്ച്  കിടക്കുമ്പോൾ   പരമാവധി ശരീര താപം ഉയരുന്നു.
ശരീരതാപം  പരിതിയിൽ കുടുമ്പോൾ ഞരമ്പുകളുടെ ബലം കുറയും വെരിക്കോസ് പോലുള്ള പ്രശ്നങ്ങള്‍ തലപൊക്കും താപത്താല്‍  ബീജങ്ങൾ നശിക്കാന്‍ ഇടയുണ്ട്  .
ബീജങ്ങൾ നശിക്കാതിരിക്കാൻ വേണ്ടി ശരീരം മൂത്ര ശങ്കയോടെ
 രാവിലെ  ഉദ്ധാരണം ഉണ്ടാക്കുന്നു.
മനുഷ്യൻ മൂത്രം ഒഴിക്കാൻ എഴുന്നേൽക്കുന്നു.
ശരീരം തണുക്കുന്നു.
തറയില്‍ കിടന്നുറങ്ങുമ്പോള്‍ താപം തുല്യമായിരിക്കും കിടക്ക പ്രശ്നം തന്നെയാണ് .

അമിതമായ ശരീരതാപം ആണ് ഏറെ ആരോഗ്യ  പ്രശ്നങ്ങള്‍ക്കും ബലക്കുറവിനും   കാരണം .

തണുപ്പ് രതിയെ ഉണര്‍ത്തുന്നു വാതത്തെ ചെറുക്കുന്നു  എന്നത് ഇനിയും അറിയേണ്ടിയിരിക്കുന്നു  .

നായകള്‍ ഇണയെ തേടുന്നത് മഴക്കാലത്ത് ആകുന്നു . ആന മഴസമയങ്ങളില്‍  ഇണയോട് ആകര്‍ഷിച്ചു ജീവിക്കുന്നു . ഒട്ടുമിക്ക ജീവിയുടെയും മദനോത്സവം മഴയെയോ മഞ്ഞിനെയോ നിമിത്തകാരണം ആക്കിയിട്ടുള്ളതാകുന്നു . മഴപെയ്യുമ്പോള്‍ മനുഷ്യനും രതി നിര്‍വ്വേദത്തിനുള്ള ചിന്തകള്‍ മുളപൊട്ടുന്നു . മഴ എല്ലാം കൊണ്ടും പ്രകൃതിയുടെ  രതി ആസ്വാദനമാസമാകുന്നു .

തണുപ്പേറ്റശരീരത്തില്‍ രോമങ്ങള്‍ വരെ ഉയര്‍ന്നുനില്‍ക്കും .വേനലില്‍ വാടി  നില്ക്കുന്ന ചീര ചന്ദ്രകിരണത്തിന്റെ കുളിരേറ്റു രാവിലെ ഊര്‍ജ്ജത്തോടെ നില്ക്കുന്നത് കാണാം . ഇതുപോലെ അനുഭവ യോഗ്യമായ പ്രകൃതിയുടെ കുളിരും  മനുഷ്യന്  ഊര്‍ജ്ജം തരുന്നുണ്ട് .
 
ഒട്ടുമിക്ക  വൃക്ഷവും പൂക്കുന്നത് തണുപ്പ് തട്ടുമ്പോളാകുന്നു  മകരം പിറന്നാലെ മാവുപൂക്കൂ . മഴ   ജീവികളെ മാത്രമല്ല   പ്രണയിക്കുന്നത്‌  സസ്യങ്ങള്‍ മഴക്കാലത്താണ് ഏറെ വളരുന്നുത് അതിലുമൊരു കുളിരിന്റെ  രതിപരാഗം കാണാന്‍ കഴിയും .
ശരീരത്തെ തണുപ്പിക്കുന്ന ഔഷധങ്ങള്‍ കഴിക്കുമ്പോള്‍ പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നു . അല്ലാതെയുള്ള ഉത്തേജനം തരുന്നവ ഉപേക്ഷിക്കുകയാണ്  ഉത്തമം .
മഞ്ജ അടങ്ങിയ  മുരിങ്ങക്കായ് തണുപ്പാണ് അത്   കറി വെച്ച് കഴിക്കുമ്പോള്‍ ഉദ്ധാരണ ശക്തി കൂടുന്നതിലെ പൊരുള്‍ മുരിങ്ങക്കായിലെ   തണുപ്പെന്നറിയുക   .
വെണ്ണ ചേര്‍ന്ന വസ്തുക്കള്‍ തണുപ്പിനെയും കൊഴുപ്പിനെയും വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ ബലത്തെ സ്ഥിരപ്പെടുത്തുന്നു .

ബാക്കി കൂടി എഴുതാം  anilvaidik  8281404225

2022 ഫെബ്രുവരി 7, തിങ്കളാഴ്‌ച

/ പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍ . ANILVAIDIK

/ പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .


രണ്ടാം ദിനം മുതല്‍ നിങ്ങളുടെ ഭവനം ശുദ്ധി ചെയ്യുക ഓരോ വസ്ത്രവും അലക്കി ഉണക്കി അലമാരയിലോ മറ്റോ സൂക്ഷിക്കുക അലമാരയില്‍ ചെറിയ കര്‍പ്പൂര നുറുങ്ങുകള്‍ കൂടെ വെക്കുക ശുദ്ധീകരണ  ജോലി അഞ്ചു ദിവസം കൊണ്ട് തീര്‍ക്കുക .നിത്യ ഹോമങ്ങള്‍ അഗ്നിഹോത്ര വിധികള്‍ കഴിയുന്നതും  വീട്ടുകാര്‍ തന്നെ ചെയ്യുക .നിങ്ങളുടെ വിശ്വാസത്തിലെ പൂജകള്‍ മുറപോലെ നടന്നോട്ടെ പക്ഷേ ശുദ്ധി ഒട്ടും കുറയരുത്‌  എണ്ണക്കുളി നല്ലതാണ്  . മുറ്റത്തു ചാണകം മഞ്ഞള്‍ കലക്കി തളിക്കണം .പഞ്ചഗവ്യo കൊണ്ട് കുളിക്കുകയും മുറ്റത്തു  തളിക്കുകയും ആകാം . ജഡം  മറവു ചെയ്ത ഭാഗത്ത് മഞ്ഞള്‍ തളിക്കരുത് ഉറുമ്പ് മുതലുള്ള ജീവികള്‍ക്ക് അവിടെ  ചില ശുദ്ധി ക്രീയകള്‍ ചെയ്യാനുണ്ട് മഞ്ഞള്‍ അതുപോലെ കീടങ്ങളെ അകറ്റുന്ന മരുന്നുകള്‍ ഇവ മറവു ചെയ്തിടം വിതറരുത്‌ .

മാവില കൊണ്ടോ കുരുമുളകും ഉപ്പും ചേര്‍ത്തോ പല്ല് തേക്കണം  വേപ്പിന്‍ തണ്ട് അതുപോലെത്തെ നാട്ടു വസ്തുക്കള്‍ കൊണ്ടും പല്ല് തേക്കാം ..

ആലിന്റെ ഇലയും മാവിന്‍റെ ഇലയും മണ്‍കുടത്തില്‍ ഇട്ടു വെക്കുക ആ ജലം കുടിക്കുക കലശക്കുടം എന്നാണു ഈ പൂജയുടെ പേര് അത് നിങ്ങള്‍ക്കും ചെയ്യാം .

ചുക്ക് കുരുമുളക് തിപ്പലി തുളസിയില ഇവ ചേര്‍ത്ത കാപ്പി കഴിക്കാം മധുരത്തിന് ശര്‍ക്കരയും ഗുണം കൂടാന്‍ ഇഞ്ചിയും ചേര്‍ക്കുക . രാവിലെ ഇഞ്ചിക്കറി ഉച്ചയ്ക്ക് ചുക്ക് വെള്ളം രാത്രി കടുക്ക വെള്ളം കഴിക്കുക ഇതു ഭോഗര്‍ സ്വാമിയുടെ സിദ്ധാന്തം ആണ് .ഇവ സര്‍വ്വ മലിനങ്ങളെയും കുറയ്ക്കും . ഏറെ നാള്‍  യവ്വനം നിലനില്‍ക്കും

ശുചീകരണം പതിനാറു ദിവസം മുടങ്ങാതെ തുടരണം വിളക്ക് കഴിയുന്നതും പതിനാറു  ദിവസം  അണയാതെ കത്തിക്കുക ഒന്ന് കൂടി പറയുന്നു അണഞ്ഞു പോയാല്‍ വീണ്ടും കത്തിക്കുക.

 വിളക്ക് അണഞ്ഞു പോയതിലും ഇല്ലാത്ത വിശ്വാസം കുത്തി നിറയ്ക്കരുത് .  .വിളക്കില്‍ നിന്നും അയയില്‍ കിടക്കുന്ന  വസ്ത്രത്തിനുo കര്‍ട്ടനും തീ പിടിക്കരുത് വിളക്ക് വെക്കുന്ന മുറിയില്‍ ഫാന്‍ പ്രവര്‍ത്തിപ്പിക്കരുത് അത് പേപ്പര്‍ പോലുള്ള വസ്തുക്കള്‍ പറന്നു തീ പിടിക്കാന്‍ കാരണമാകും  വിളക്ക് വെക്കുന്ന ഭാഗം കഴിവതും ശൂന്യo ആയിരിക്കണം  .

അഞ്ചാം നാള്‍ അസ്ഥിഎടുക്കല്‍ ക്രീയ ആകുന്നു .അതിനു മുന്പായി അഗ്നികൊണ്ടുള്ള ഹോമം ചെയ്യണം എണ്ണക്കുളി മറക്കരുത് ആവണക്ക് എണ്ണ ഉപയോഗിച്ച് കുളിച്ചാല്‍ അണുക്കള്‍ നശിക്കും .അസ്ഥി കൈകൊണ്ടു എടുക്കരുത് ചമതക്കമ്പ് കൊണ്ടോ ഈറ്റ കൊണ്ടോ ഒരു കൊഡില്‍ ഉണ്ടാക്കുക ഇല്ലെങ്കില്‍ ലോഹം കൊണ്ടുള്ള കൊഡില്‍ വാങ്ങുക.


അടുത്തത്‌ അസ്ഥിശുദ്ധി ചെയ്യുക എന്നതാണ് ഇപ്പോള്‍ എവിടെയും  ശ്മശാനം ഉള്ളത് കൊണ്ട് അതൊരു കുപ്പിയില്‍ അടച്ചു അവിടത്തെ ജോലിക്കാര്‍ തന്നു വിടും  കിട്ടുന്നു അസ്ഥി പെറുക്കി എടുത്ത ശേഷം അതിനെ ഒരു മണ്‍കലത്തില്‍ ആക്കുക ശേഷം കലത്തില്‍  തൈര് നിറക്കുക അപ്പോള്‍ എല്ലുകള്‍  വെള്ളത്തില്‍ പെട്ടന്ന് ലയിക്കുന്ന വിശേഷം വന്നു ചേരും ഇതു അസ്ഥി നിമജ്ജനം ചെയ്യും വരെ തൈര്   കലത്തില്‍ സൂക്ഷിക്കാം കട്ടി തൈരിലെ  പുളിപ്പ് അസ്ഥിയെ ലയിപ്പിക്കാന്‍ ഉതകുന്നതാണ് അവസാന പൂജയില്‍ എല്ലുകള്‍  നല്ല പോലെ പഞ്ചഗവ്യo കൊണ്ട്   കഴുകുക കഴുകുന്ന ജലം ഒരു കുഴിയെടുത്തു അതില്‍ വീഴ്ത്തുക .അത് മലിനജലം ആയതിനാല്‍ മണ്ണിട്ട്‌ മൂടുക   ശേഷം ഈ എല്ലുകള്‍ . കടലില്‍ നിമജ്ജനം ചെയ്യുക അല്ലെങ്കില്‍ നല്ല ഒഴുക്കുള്ള പുഴയില്‍ ആകാം .

തൈരില്‍  വെള്ളി ആഭരണങ്ങള്‍ ഇട്ടു വെച്ചാല്‍ അത് വെളുക്കുന്നത്‌ നിങ്ങള്‍ കണ്ടു കാണുമല്ലോ തൈരിനും  മോരിനുo  ദ്രവീകരണ ശക്തിയുണ്ട് മോര്  ഭക്ഷണത്തെ ദഹിപ്പിക്കുന്നു ദഹന ശക്തി കണക്കിലെടുത്ത് തന്നെയാണ്   സദ്യയില്‍ പായസത്തിനു മുന്‍പ് മോര് വിളമ്പാന്‍ കാരണം ആദ്യം സാമ്പാറും പിന്നെ രസവും അവസാനം മോരും വിളമ്പുക . ഒന്നോര്‍ക്കുക നിങ്ങളുടെ പ്രീയപ്പെട്ടവരുടെ എല്ലുകള്‍ ദ്രവിക്കാതെ മണ്ണിലോ ജലത്തിലോ കിടന്നു ഒന്നിനും തടസ്സം  ആകരുത്.ജലത്തില്‍ ദ്രവിച്ചാല്‍ അത് കാത്സ്യആകും  കടല്‍ ജീവികള്‍ക്ക് എല്ല് ഭക്ഷണം ആകുന്നു .എല്ല് കാത്സ്യം ആയതിനാല്‍ ജലം ശുദ്ധികരിക്കും കറുത്ത പഞ്ചസാരയെ എല്ല് കൊണ്ടാണ് വെളുപ്പിക്കുന്നത് .

എങ്ങിനെ അസ്ഥി എടുത്താലും ചില പൊടിയും ചെറു കഷണങ്ങളും അവിടെ ഉണ്ടാകും പത്തു ദിവസം അവിടെയും തൈര് തളിക്കണം ഇതു നിത്യ പൂജയില്‍ ഉള്‍പ്പെടുത്തുക ബാക്കിയുള്ള എല്ലും ദ്രവിക്കണം അതാണ്‌ ഈ തൈര്‍ അഭിഷേകം കൊണ്ട് മനസിലാക്കേണ്ടത് .

 പതിനാറാം നാള്‍ വരെ  അസ്ഥി നിമഞ്ജനം ചെയ്യും വരെ തൈര് തളിക്കണം  ശേഷം   മറവു ചെയ്ത സ്ഥലത്ത് എള്ള് വിതറണം അത് മുളയ്ക്കാന്‍ എന്നും ജലം തളിക്കണം ഇതു മറ്റൊന്നിനും കൊണ്ടല്ല നമ്മുടെ ശരീരത്തില്‍ നിറയെ കൊഴുപ്പുകള്‍ ഉണ്ട് ചിത കത്തുമ്പോള്‍ മണ്ണില്‍ ഏറെ കൊഴുപ്പ് വീണു മറ്റു ചെടികളും ഔഷധികളും മണ്ണില്‍ മുളയ്ക്കുന്നതിനു തടസ്സം ആകും എണ്ണ മയം ഉള്ളിടത്ത് ചെടികള്‍ പെട്ടന്ന് വളരില്ല.

 എള്ള് എന്ന സസ്യത്തിനു കൊഴുപ്പ് വലിച്ചെടുക്കാന്‍ കഴിവുണ്ട് എള്ളില്‍ നിന്നും എണ്ണ കിട്ടുന്നതിന്‍ കാരണം  ആ ചെടി ഭൂമിയിലെ എണ്ണ വലിച്ചെടുക്കുന്നത് കൊണ്ടാണ്.  അവ നട്ടു മുളച്ചാല്‍ പിന്നീട് ആ സ്ഥലത്ത് മറ്റു കൃഷികള്‍ ചെയ്യാംഅതിലും തൃപ്തി വന്നില്ലെങ്കില്‍ വീണ്ടും എള്ള് നട്ട് വിളയിപ്പിക്കണം  .

 സമാരകം പണിയരുത് ഇന്നത്തെ പ്രതിമകള്‍ നാളെ ഇല്ലാതാക്കും അതാണ് ഇന്ന്  വരെ ലോകത്തില്‍ കണ്ടിട്ടുള്ള സത്യം .
ഈശ്വരന്‍റെ അംശം തന്നെയാണ് മനുഷ്യന്‍ .അവനു പ്രതിമയില്ല .ന തസ്യ പ്രതിമ അസ്തി . ഈശ്വരന് പ്രതിമയോ  സ്മാരകമോ ഇല്ലെങ്കില്‍ അവന്‍റെ അംശമായ മനുഷ്യനും ഇവയൊന്നും പണിത് കൂട്ടരുത് .

മരിച്ച  ഏല്ലാവര്‍ക്കും  സ്മാരകം പണിതാല്‍  ഭൂമിയില്‍ കൃഷി ചെയ്യാന്‍ പോലും സ്ഥലം ഉണ്ടാകില്ല .സ്മാരകം അന്ധവിശ്വാസം കൂടിയാണ് .പത്തു തലമുറയ്ക്ക് മുന്‍പുള്ള മുതുമുത്തച്ചന്‍റെ പേര് പോലും ഓര്‍ക്കാന്‍ ഇളം തലമുറയ്ക്ക് ആകില്ല  അച്ഛന് സ്മാരകം പണിയുന്നത് അപ്പുപ്പനോടുള്ള വഞ്ചനയാണ്  എന്തിനു സമാരകം പണിയണം ആര്‍ക്കു വേണ്ടി  സ്മാരകം നിര്‍മ്മിക്കണം സ്നേഹം നിമിത്തവും കടപ്പാടും കണക്കിലെടുത്തുകൊണ്ട്  നിങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഏല്ലാവര്‍ക്കും സ്മാരകം നിര്‍മ്മിക്കാന്‍ നന്നേ ബുദ്ധിമുട്ടും   ഏറെ നാളത്തെ തലമുറയുടെ ചരിത്രം  അന്വേഷിച്ചു പോയാല്‍ അവസാനം നമ്മുടെ മാതാവും പിതാവും പ്രകൃതി ശക്തിയായ ഏക  ഈശ്വരനില്‍ എത്തും അങ്ങേരും ജീവിച്ചിരുപ്പുണ്ട്  അത് കൊണ്ട് ഈശ്വരനും  സ്മാരകം പണിയരുത് ദേഹം വെടിഞ്ഞ  ആത്മാവും മരിക്കുന്നില്ല  .

മരിച്ചാല്‍ അയാളില്‍ നിന്നും ഒരു ദ്രോഹവും ഉണ്ടാകില്ല ആ വകുപ്പും പറഞ്ഞു ലക്ഷങ്ങള്‍ മുടക്കി ആരും നശിക്കരുത് .ശ്രി നാരായണ ഗുരു പറഞ്ഞപോലെ പറ്റുമെങ്കില്‍ തെങ്ങിന് വളമാക്കാന്‍ മാത്രമേ ശവ ശരീരം കൊണ്ട് സാധിക്കൂ എന്തായാലും ഗുരു വചനം നല്ല മനക്കട്ടി ഉള്ളവര്‍ക്കും സാധിക്കില്ല എങ്കിലും അനാവിശമായ പണച്ചിലവു വരുന്ന ഒന്നും ചെയ്യരുത് .

ANILVAIDIK 8281404225

പുല ആചരിക്കുന്നവര്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം.

പുല ആചരിക്കുന്നവര്‍  പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം.

നിങ്ങളുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടെങ്കില്‍ പരിപ്പ് ഉഴുന്ന് എന്നിവ കഴിക്കരുത് അത് പോലെ പരിപ്പ് വര്‍ഗ്ഗങ്ങള്‍ പതിനാറു ദിവസം ഒഴിവാക്കുക .

കടുക് ഉപയോഗിക്കാമോ ..? ഉപയോഗിക്കാം നിലക്കടല കടല ചെറുപയര്‍ ഇവയൊക്കെ ഉപയോഗിക്കാം  അതില്‍ തെറ്റൊന്നും ഇല്ല .

മറ്റു പരിപ്പ് വര്‍ഗ്ഗങ്ങള്‍ ജലത്തെ കൂടുതല്‍ എടുക്കുന്നതിനാല്‍ ദാഹം കൂടും . ഉറ്റവരുടെ  മരണ ശേഷം കൂടുതല്‍ മാനസിക ശേഷി കൈവരാത്തവര്‍ക്ക് ഭക്ഷണത്തിലോ ജല പാനത്തിലോ ശ്രദ്ധ കാണില്ല അത്തരം ആളുകള്‍ ശരീര ജലാംശത്തെ കുറയ്ക്കുന്ന ആഹാരം കൂടി കഴിച്ചാല്‍ ചുട്ടു നീറ്റലുകള്‍ ഉണ്ടാകും അതിനാല്‍ പപ്പടം ദോശ ഇഡിലി വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം .  


പഴങ്ങള്‍ അവല്‍  മലര്‍ മറ്റു  പ്രസാദങ്ങള്‍ പായസ  നിവേദ്യങ്ങള്‍ പഞ്ചാമൃതം   ഇളനീര്‍ എന്നിവയാണ് പുല തീരും വരെ ഭക്ഷിക്കാന്‍ പാടുള്ളൂ .  അത്തരം ഭക്ഷണങ്ങളില്‍ കടുകിനോ പയറിനോ സ്ഥാനമില്ല പല വെഞ്ജനങ്ങള്‍ പലതിനും  സ്ഥാനമില്ല പക്ഷേ ഇതൊക്കെ കിട്ടുന്നില്ലെങ്കില്‍ കിട്ടുന്ന പഴം പച്ചക്കറികള്‍ ഉപയോഗിക്കണം സാമ്പാറും മോരും രസവും ഒക്കെ ഉപയോഗിക്കണം എങ്കില്‍ പോലും മാംസം മത്സ്യo എന്നിവ ഒരു കാരണവശാലും പാടുള്ളതല്ല .   

എന്തിനാണ് ഇത്തരം കാര്യങ്ങള്‍ പുലവാലയ്മക്കാര്‍  ചെയ്യണം അതിനും ഒരു വിശദീകരണം ഉണ്ടാകില്ലേ ..?

ഉണ്ട് .മഹത്തായ യഞ്ജം നടത്തുമ്പോള്‍ രാജാവാണ് യജമാനന്‍  യഞ്ജ ആചാര്യന്‍ കൊടിയ ആചാരങ്ങള്‍ കൈക്കൊള്ളണം  യഞ്ജത്തിനു  ഏറെ ശ്രദ്ധ കൊടുക്കുന്നുണ്ട്  യാഗം ചെയ്യുമ്പോള്‍ രാജ്യം ഭരിക്കുന്ന രാജാവും വൃതം പാലിക്കണം. ഗ്രഹത്തില്‍ മൂത്ത പുത്രനാണ്   യജമാനന്‍ അയാള്‍  ആചാര്യന്‍റെ   വൃതം പിന്തുടരുക  തന്നെ വേണം .

പഴം പച്ചക്കറികള്‍ സാലഡുകള്‍ ആക്കിയാല്‍ ഉപ്പിന്‍റെ ഉപയോഗം വേണ്ടി വരില്ല. മാരകമായ രോഗം വന്നു മരണം സംഭവിച്ചാല്‍ വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് . മഹാമാരികള്‍ വന്നാലും വീട്ടില്‍ ഉപ്പു ഉപയോഗിക്കരുത് അല്ലെങ്കില്‍ ഉപ്പും പഞ്ചസാരയും  തുറന്നു വെക്കരുത് ഉപയോഗം കഴിഞ്ഞു ഉപ്പു പാത്രം അടച്ചു വെക്കുക . ഉപ്പ് ഒരേ സമയം ഗുണവും ദോഷവും ചെയ്യുന്നു ശര്‍ക്കര പുളി എന്നിവ തുറന്നു വെക്കാന്‍ പാടില്ല .

 ഉപ്പ് ഉപയോഗം കുറയ്ക്കുക  ലളിതമായ ആഹാരം കഴിച്ചാല്‍ അമിതമായ ഉപ്പു ശരീരത്തിന് അധികം  വേണ്ടി വരില്ല .  ഉപ്പു ഉള്ളി  അധികം വേണ്ട പക്ഷേ പുറത്തേക്ക് വേണം കാരണം ഉപ്പു അണുക്കളെ നശിപ്പിക്കും .  ഇന്ദുപ്പ് മരണ  വീട്ടില്‍ കെട്ടിതൂക്കി ഇടുക. ഒരു കിലോ വരുന്ന ഇന്ദുപ്പ് പാളികള്‍  കഷണങ്ങള്‍ അങ്ങാടിയില്‍  വാങ്ങാന്‍ കിട്ടും.

കടല്‍ നശിക്കാതെ ഇരിക്കുന്നത് അതിലെ ഉപ്പുരസം ആകുന്നു കണ്ണിനെയും ഉപ്പുരസം കണ്ണുനീര് കൊണ്ട് സംരക്ഷിക്കുന്നു .ഉപ്പു അണുക്കളെ നശിപ്പിക്കും. മരണം നടന്നാലും ഇല്ലെങ്കിലും ഉപ്പുപാറ വീട്ടില്‍ തൂക്കിയുടുന്നത് പണ്ടേ ഉള്ള ഭാരത ആചാരണമാണ് അണുനശീകരണം ആണ് അതിന്‍റെ പിന്നിലെ ഹൈന്ദവ ശാസ്ത്രം . 

ഓരോ മാസവും അത് കഴുകി ഉണക്കണം   ഉപ്പു  കെട്ടി തൂക്കി ഇട്ടാല്‍ അതിലെ കയര്‍ ജീര്‍ണ്ണിച്ചു പൊട്ടും അതിനാല്‍ ഓരോ പൌര്‍ണ്ണമിക്കും കഴുകി   അതിലെ കയര്‍ മാറ്റുക.  പെട്ടന്ന് പൊട്ടി താഴെ വീഴാത്ത കയറോ അല്ലെങ്കില്‍ മറ്റു  മാര്‍ഗ്ഗങ്ങള്‍ ശ്രമത്തില്‍ വരുത്തുക..

 ഉപ്പു എണ്ണ കാച്ചി തേക്കാറുണ്ട് ലവണ തൈലം എന്നാണു ഇതിനെ വിളിക്കുന്നത്‌ . ഇതു നല്ലൊരു അണുനാശിനിയാണ് .ഏറെ ഉപയോഗിക്കാന്‍ പാടില്ല അശുദ്ധി തോന്നുന്ന വേളയില്‍ മാത്രം ഉപയോഗിക്കുക.

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .
മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ANILVAIDIK 8281404225

ചിതയ്ക്ക് മുന്നേ മൃതദേഹത്തിനായി പിണ്ഡം തെയ്യാറാക്കുമ്പോള്‍.

ചിതയ്ക്ക് മുന്നേ
മൃതദേഹത്തിനായി   പിണ്ഡം തെയ്യാറാക്കുമ്പോള്‍.

അമൃതപിണ്ഡം /അഗ്നിപിണ്ഡം / പഞ്ചാമൃതപിണ്ഡം / മോക്ഷപിണ്ഡം / ഗന്ധാമൃതപിണ്ഡം /  മുതല്‍ ഏഴും ഒന്‍പതും തരത്തിലുള്ള പിണ്ഡം അര്‍പ്പണം ചെയ്യണം   

അരിയും വാഴപ്പഴവും  കുഴച്ച  പിണ്ഡം ശവ ദാഹത്തിനു ഏറെ  ഉപയോഗിക്കരുത് മറ്റൊന്നും കൊണ്ടല്ല  അരി വാഴപ്പഴം എന്നിവ   തീ നന്നായി  കത്താന്‍ സഹായിക്കില്ല .

 അമൃത്/ ചിറ്റമൃത് / പോത്തമൃത്/ മുള്ളമൃത് / ഋഷിഭോജ്യo / ഇത്തരം      വള്ളികള്‍ ഉണക്കി പൊടിച്ച  അമൃതപിണ്ഡം ഉപയോഗിക്കാം .
 .എള്ളും നെയ്യും തേനും  ശര്‍ക്കരയും കദളിപ്പഴവും   കുഴച്ച പഞ്ചാമൃത പിണ്ഡം   ഉപയോഗിക്കാം അതില്‍ മറ്റു  വാഴപ്പഴങ്ങള്‍ ചേര്‍ക്കരുത് .അവല്‍ തേന്‍ എള്ള് ശര്‍ക്കര നെയ്യ് മലര് / കസ്തൂരി / കുങ്കുമം / ഇവ ചേര്‍ന്ന  ഗന്ധാമൃതപിണ്ഡം  ഉപയോഗിക്കാം /  ചിത നന്നായി കത്തണം അതിനുള്ളത് ചേര്‍ക്കുക . സുഗന്ധമുള്ള വസ്തുക്കള്‍ കൊണ്ടാണ് പിണ്ഡം പാചകം ചെയ്യേണ്ടത്  .ഏലം ഗ്രാമ്പൂ ജാതിക്ക ജാതിപത്രി നറുനീണ്ടി എന്നിവ ഉപയോഗിച്ചാല്‍ ചിതയില്‍ നിന്നും മാംസം കരിഞ്ഞ മണം ഉണ്ടാകില്ല  .

രാമച്ചം അകില്‍ ദേവദാര് ചന്ദനം തെള്ളി .ഇവ പൊടിച്ച് നെയ്യില്‍ കുഴച്ചാല്‍ അഗ്നി നന്നായി കത്തും അഗ്നിപിണ്ഡം എന്നത് ഇതാണ്

നൂറ്റിയെട്ട് ഔഷധികള്‍ കൊണ്ടുള്ള മോക്ഷപിണ്ഡം പട്ടില്‍ പൊതിഞ്ഞു ജഡ ത്തോടൊപ്പം ചേര്‍ക്കണം . സമ്പത്ത് പോലെ കിട്ടുന്നപോലെ സാഹചര്യo പോലെ ഇതൊക്കെ ആചരിക്കുക .ഒന്നും കിട്ടിയില്ലെങ്കില്‍ .മാവിന്‍ വിറക് മാത്രം ഉപയോഗിക്കുക .അതും ഇല്ലെങ്കില്‍ മറ്റുള്ള വിറകില്‍ ചിത ഒരുക്കണം മണ്ണില്‍ കുഴിച്ചിടരുത് .
 വാഹനങ്ങളിലെ ഇന്ധനം ഒന്നും ഉപയോഗിക്കരുത് നെയ്യ് ആണ് നല്ല വസ്തു .

മാവില ആലില കുരുത്തോല അരളിയുടെ പൂവ് എരുക്കിന്‍ പൂവ് എന്നിവ മൃതദേഹം കിടത്താന്‍ ഉപയോഗിക്കുന്ന പന്തലില്‍ തോരണം ചാര്‍ത്തണം.ഇവയ്ക്കും വായു ശുദ്ധികരിക്കാന്‍ കഴിവുണ്ട്   ഇതു എന്നും വീട്ടിലും തോരണം ആക്കാം.

ഒരു മനുഷ്യന്‍ മരിച്ചാല്‍ ബന്ധുക്കള്‍ ഇരുപത്തി ഏഴു മരങ്ങള്‍ നട്ട് പിടിപ്പിക്കണം വേദം പറയുന്ന മഹത്തായ  പിതൃബലി യെ അടുത്തറിയുക .

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

ANILVAIDIK 8281404225

ചിത എങ്ങിനെ ഒരുക്കണം

ആദ്യം ചിത എങ്ങിനെ ഒരുക്കണം അത് നോക്കാം


കൂടുതല്‍ വിവരണം എനിക്ക് എഴുതാന്‍ സാധിച്ച ''സര്‍പ്പദോഷം സത്യവും മിഥ്യയും''   പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്  വായിച്ചവര്‍ മനസിലാക്കി കാണും എന്ന് കരുതുന്നു.

യഞ്ജം ചെയ്യുവാന്‍ വന്നവരാണ് നമ്മള്‍ ശവാദാഹം ഒരു യഞ്ജം ആകുന്നു അവസാന യാഗത്തിനായ് ഒരുക്കേണ്ട പരിമിതമായ ചിലത് മാത്രം ഇവിടെ പറയാം .

ദേഹി  കിടന്ന മുറിയില്‍ നിന്നും കട്ടില്‍ ഒഴിവാക്കി നിലത്ത് വാഴയിലയില്‍ കിടത്തുക പായില്‍ ആണെങ്കിലും കുഴപ്പമില്ല . വാഴയിലയിലെ ഭക്ഷണം പെട്ടന്ന് കേടാകില്ല  അതുപോലെ മൃതദേഹത്തിനും വാഴയില നല്ലത് തന്നെ നാലോ അഞ്ചോ എണ്ണം എടുത്തു കിടത്താന്‍ ഉപയോഗിക്കുക . പായയില്‍ കിടത്തുംബോഴും വാഴയില ഉപയോഗിക്കുക '

മൃതദേഹത്തില്‍  ഉറുമ്പ്  വരാതെ ഇരിക്കാന്‍ ചുറ്റിലും മഞ്ഞള്‍പ്പൊടി കൊണ്ടൊരു വൃത്തം   വരക്കുക .

ചെറൂള ദേഹത്ത് വിതറിയാല്‍ അണുപ്രസരണം ഉണ്ടാകില്ല

നല്ല എള്ളിന്‍ എണ്ണ കൊണ്ട് അഞ്ചു തിരിയിട്ട വിളക്ക് കത്തിക്കുക .

കഴിയുന്നത്ര  തുമ്പ തുളസി ചെറുതായി അരിഞ്ഞു   മൃതദേഹത്തിനടുത്ത് ഒരു കുട്ടയില്‍ നിറച്ചു വെക്കുക ശവദാഹം കഴിഞ്ഞാല്‍ ഇതും  മണ്ണില്‍ നിങ്ങളുടെ വീട്ടിലെ മുഴുവനും ഉപ്പും ഉള്ളിയും  ഉപ്പു ചേര്‍ത്തു  മറവു ചെയ്യുക .

ആദ്യമായി വീട്ടില്‍ ഉപയോഗിക്കാന്‍ വാങ്ങിയിട്ടുള്ള ഉപ്പും ഉള്ളിയും ഇതോടൊപ്പം മറവു ചെയ്യണം .കാരണം ഉള്ളിക്കും ഉപ്പിനും അണുക്കളെ ആകിരണം ചെയ്യാന്‍ കഴിവുണ്ട് അത് കൊണ്ട് പതിനാറു ദിവസം ഉപ്പും ഉള്ളിയും വീട്ടില്‍  ഉപയോഗിക്കരുത് .അരിഞ്ഞ വെച്ച ഉള്ളിയില്‍ പെട്ടെന്ന് തന്നെ അണുക്കള്‍ ചത്തടിയും ആയതിനാല്‍ ഉള്ളി ഉപ്പു അമ്പലങ്ങളില്‍ നിഷിദ്ധമാണ് .നിങ്ങളും വീടും ഷേക്ത്രം ആകണം . വസ്തുതകളും ശാസ്ത്രവും അറിഞ്ഞു കൊണ്ട് തന്നെ ആചരിക്കുക . ഹൈന്ദവം  അന്ധ വിശ്വാസമല്ല യുക്തിയുള്ള ശാസ്തമാണ് .

ഉപ്പ് കൈയ്യിൽ വാങ്ങരുത് എന്നു പറയുന്നത് എന്തായിരിക്കും?

ഉപ്പിനു അണുക്കളെ ആഗിരണം ചെയ്യാന്‍ കഴിവുണ്ട് അത് കയ്യില്‍ വങ്ങുമ്പോള്‍ തരുന്ന വെക്തി രോഗി ആണെങ്കില്‍ അത് പകരും.

ഉപ്പ് ഉപയോഗം കുറയ്ക്കുക  ലളിതമായ ആഹാരം കഴിച്ചാല്‍ അമിതമായ ഉപ്പു ശരീരത്തിന് അധികം  വേണ്ടി വരില്ല .  ഉപ്പു ഉള്ളി  അധികം വേണ്ട പക്ഷേ പുറത്തേക്ക് വേണം കാരണം ഉപ്പു അണുക്കളെ നശിപ്പിക്കും .  ഇന്ദുപ്പ് മരണ  വീട്ടില്‍ കെട്ടിതൂക്കി ഇടുക. ഒരു കിലോ വരുന്ന ഇന്ദുപ്പ് പാളികള്‍  കഷണങ്ങള്‍ അങ്ങാടിയില്‍  വാങ്ങാന്‍ കിട്ടും.കടല്‍ നശിക്കാതെ ഇരിക്കുന്നത് അതിലെ ഉപ്പുരസം ആകുന്നു കണ്ണിനെയും ഉപ്പുരസം കണ്ണുനീര് കൊണ്ട് സംരക്ഷിക്കുന്നു .ഉപ്പു അണുക്കളെ നശിപ്പിക്കും. മരണം നടന്നാലും ഇല്ലെങ്കിലും ഉപ്പുപാറ വീട്ടില്‍ തൂക്കിയുടുന്നത് പണ്ടേ ഉള്ള ഭാരത ആചാരണമാണ് അണുനശീകരണം ആണ് അതിന്‍റെ പിന്നിലെ ഹൈന്ദവ ശാസ്ത്രം . ഓരോ മാസവും അത് കഴുകി ഉണക്കണം   ഉപ്പു  കെട്ടി തൂക്കി ഇട്ടാല്‍ അതിലെ കയര്‍ ജീര്‍ണ്ണിച്ചു പൊട്ടും അതിനാല്‍ ഓരോ പൌര്‍ണ്ണമിക്കും കഴുകി   അതിലെ കയര്‍ മാറ്റുക.  പെട്ടന്ന് പൊട്ടി താഴെ വീഴാത്ത കയറോ അല്ലെങ്കില്‍ മറ്റു  മാര്‍ഗ്ഗങ്ങള്‍ ശ്രമത്തില്‍ വരുത്തുക..


ചാവുകടലില്‍ മീനടക്കമുള്ള ഒട്ടുമിക്ക ജീവികളും ഇല്ലെന്നറിയുക'

ഉപ്പു കടം വാങ്ങരുത് ഉപ്പു കടം കൊടുക്കരുത് .സന്ധ്യസമയം ഉപ്പു ഉപയോഗിക്കരുത് ഉപ്പു അണുക്കളെ ആഗിരണം ചെയ്യുന്നു അണുക്കളുടെ ദേഹം ഉപ്പില്‍ ഉണ്ടാകാന്‍ സാധ്യത കണക്കിലെടുത്തുകൊണ്ട് ഉപ്പു അമ്പലങ്ങളില്‍ ഉപയോഗിക്കാറില്ല.


 ഷേക്ത്ര ദര്‍ശനം പാടില്ല ഷേക്ത്രം ഈശ്വരന്‍ കുടിയിരിക്കുന്ന സ്ഥലമല്ല മറിച്ച് അതൊരു ഊര്‍ജ്ജ  പ്രതിരോധകേന്ദ്രം കൂടി ആകുന്നു .ശുദ്ധി വരുന്ന വരെ നിങ്ങള്‍ അവിടം സന്ദര്‍ശിക്കരുത് .പക്ഷേ മഹത്തായ വേദം കൈകൊണ്ടു തൊടരുത് എന്ന് ഒരിടത്തും പറഞ്ഞിട്ടില്ല ആയതിനാല്‍ എല്ലാ ജ്ഞാന ഗ്രന്ഥങ്ങളും പാരായണം ചെയ്യുക.

.ഈശ്വരന്‍ എന്താണെന്ന് കൃത്യമായി  പറയുന്ന ഒരേ ഒരു ഗ്രന്ഥം ഋഗ്വേദം പത്താം മന്ധലം പുരുഷസൂക്തം ആകുന്നു'' പ്രകൃതി തന്നെയാണ് ഈശ്വരന്‍ ''എന്ന് പറയുന്ന ഈ സൂക്തം എല്ലാവരെയും  ഈശ്വരനില്‍ എത്തിക്കും ഇതു ഇപ്പോള്‍ പറയാന്‍ കാരണം ദുഃഖം ഉണ്ടാകുമ്പോള്‍ അല്ലെ ഷേക്ത്ര ദര്‍ശനം ചെയ്യേണ്ടത് എന്ന് ധരിക്കുന്നവര്‍ ഉണ്ട് . ഷേക്ത്രം ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആകുന്നു അവിടെ ഉപ്പിനും ഉള്ളിക്കും കുമ്പളങ്ങ ചുരക്ക ഉഴുന്ന് എന്ന് വേണ്ട പലതിനും അയിത്തം കല്പ്പിചിട്ടുണ്ടെങ്കില്‍ ശുദ്ധിഇല്ലാതെ അവിടെ പോകരുത്.

ഉള്ളിയും ഉപ്പും കടം വാങ്ങരുത് എന്നൊരു പഴം ചൊല്ല് നിങ്ങളില്‍ ആരൊക്കെ കേട്ട് കാണും അറിയുന്നവര്‍ കമന്റു ചെയ്യുക .

മരണ വീട്ടില്‍ നിന്നും പുലവാലായ്മ ഉള്ളവരല്ലാതെ ജലം   കുടിക്കുവാണോ ഭക്ഷിക്കുവാനോ അരുതാത്തതാണ്. പക്ഷേ ദുഖിതരായ കുടുംബങ്ങള്‍ക്ക് ഭക്ഷണവും മറ്റും പാചകം ചെയ്തു കൊടുക്കുയും വേണം അത് ഓരോ മനുഷ്യസ്നേഹിയുടെയും കടമയാണ് ഇതില്‍ ജാതിയോ മതമോ നോക്കരുത് അനുവദനീയമായ ഇടങ്ങളില്‍ എല്ലാ സഹായവും ചെയ്തു കൊടുക്കുക.

ഗുല്‍ഗുലു രാമച്ചം ദേവ ദാര് അഷ്ട്ട ഗന്ധം അകില്‍ വയമ്പ് കര്‍പ്പൂരം ജഡമാഞ്ചി കറുക ചെറൂള ഇവ  ഉണക്കി ചതച്ചു പൊടിച്ചത്   നെയ്യില്‍ കുഴക്കുക  ഇവ കുറച്ചു പുകയ്ക്കാന്‍ എടുക്കുക . കടുത്ത പുക പാടില്ല എങ്കിലോ  ഗന്ധം നില നില്ക്കുകയും വേണം  ആയതിനാല്‍ നല്ല കനലില്‍ മൃഗ മുദ്രയില്‍ കിട്ടുന്ന അളവ് മാത്രം കത്തുന്ന കനലില്‍  ഇട്ടുകൊടുക്കുക.

ബാക്കി ശവദാഹ വേളയില്‍   പരേതന്റെ പൊതിയുന്ന വസ്ത്രത്തിന്‍റെ കൂടെ പൊതിയുക  നെയ്യ് കുറഞ്ഞത്‌ മൂന്നു കിലോ ഉണ്ടായാല്‍ നല്ലത് .മുന്‍പറഞ്ഞ മരുന്നുചേരുവകള്‍  അഞ്ചു കിലോ കരുതുക   അതില്‍ കുറച്ചെടുത്തു അല്പം  സാംബ്രാണി കര്‍പ്പൂരം കൂടുതല്‍ ചേര്‍ത്തു പുകക്കാന്‍ ഉപയോഗിക്കാം. മറ്റൊന്ന് ഇതിന്‍റെ വിലകള്‍ അങ്ങാടിയില്‍  കൂടിയും കുറഞ്ഞുമിരിക്കും രാമച്ചം ദേവദാരു മിക്കപ്പോഴും മറ്റു മരുന്നുകളെ അപേക്ഷിച്ച്  വില കുറവായിരിക്കും അത് കൂടുതല്‍ വാങ്ങുക .ഇതില്‍ നിങ്ങളുടെ യുക്തി ഉപയോഗിക്കുക .

പൂജകള്‍ അതാതു മതം വിശ്വാസം പോലെ ചെയ്യുക .അതൊക്കെ തര്‍ക്കമില്ലാതെ നടക്കട്ടെ  ഒരിക്കലും  ജഡം മണ്ണില്‍ കുഴിച്ചിടരുത് മാവിന്‍ വിറകില്‍ തന്നെ  കത്തിക്കുക അതാണ്‌ നല്ലത് പണം ഉണ്ടെങ്കില്‍ പോലും ചിതയില്‍ അമിതമായ  ചന്ദനം ഉപയോഗിക്കരുത്  മാവിന്‍ വിറകിനെപ്പോലെ   അത്ര അണുക്കളെ തുരത്താന്‍  ചന്ദനവിറകിനു ആവില്ല.   പ്ലാവ് മാവ് ചമത വയ്യംകത ചന്ദനം നെല്ലി ആര്യവേപ്പ് എന്നിവ ഉപയോഗിക്കാം .പച്ചയ്ക്ക് കത്താന്‍ മാവിനാണ്  കൂടുതല്‍ കഴിവ്  അണുക്കളെ നശിപ്പിക്കാനും മാവ് പച്ചയ്ക്ക് കത്തിക്കുക .ശവ ദാഹത്തിനു മാത്രം ഉപയോഗിക്കുന്ന  ചാണക വരിളി ചിരട്ട മടല്‍ എന്നി ഉപയോഗിക്കാം.വിറകില്‍ കുറച്ചെങ്കിലും പ്ലാശ് എന്ന് വിളിക്കുന്ന ചമത ഉണ്ടാകണം ഒരുകഷണം ചന്ദനം ചിതയില്‍ വെയ്ക്കാന്‍ കരുതണം  .

മരണം മുതല്‍ സപിണ്ഢി വരെയുള്ള ആചരണങ്ങള്‍ അതിലെ ശാസ്ത്രയുക്തി ശവദാഹം / പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍   അതൊക്കെ  ഓരോന്ന് വീതം എഴുതാം .

8281404225

നാലാം ഭാഗം

ചിതയ്ക്ക് മുന്നേ

മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .

മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .

രണ്ടാം ഭാഗം

ദേഹത്തില്‍ നിന്നും ആത്മാവ്‌ വിട്ടകന്നു  എന്ന് ഉറപ്പായാല്‍ കൈകള്‍ കാലുകള്‍ യഥാ സ്ഥാനങ്ങളില്‍ ആണോ എന്ന് ശ്രദ്ധ കൊടുക്കുക   ശേഷം വായ്‌ത്താടിയെല്ല് ചേര്‍ത്തു കെട്ടുക വായ്‌ തുറന്നു ഇരിക്കരുത് .

മരണ വീട്ടില്‍  സന്ദര്‍ശനം നടത്തുന്നവര്‍  മൌനം പാലിക്കുക ദുഃഖത്തില്‍ പങ്കു ചേരുക സ്വാന്തനം  കൊടുക്കുക ദുഖിതരുടെ മുന്നില്‍ നിന്നും നിങ്ങളും സങ്കടപ്പെടുകയോ  കരയരുയുകയോ ചെയ്യരുത് എങ്കിലും കരച്ചില്‍ പിടിച്ചു നിര്‍ത്തരുത് പോട്ടിക്കരയേണ്ട അവസ്ഥയില്‍ ആ വികാരത്തിനെ ആരും പിടിച്ചു നിര്‍ത്തരുത് കരയുക തന്നെ  . കണ്ണുനീര്‍ കവിളിലൂടെ കുത്തിയിച്ചു ഒഴുകുമ്പോള്‍ മാത്രമേ നെഞ്ചിലെ തീക്കനല്‍ പലര്‍ക്കും  ആറുകയുള്ളൂ .

ആരും മരിക്കുന്നില്ല ജനിക്കുന്നില്ല  ആത്മാവ്‌ പുതിയൊരു വസ്ത്രം സീകരിച്ചു എന്നത് നിങ്ങളും മനസിലാക്കുക ആത്മാവിന്‍റെ യാത്രയെ   മുഖവിലയ്ക്ക് എടുക്കുക .


മരണ വീട്ടില്‍ ചോല്ലാവുന്ന എല്ലാ ആലാപനങ്ങളും ചൊല്ലുക അതിലെ ആചാര്യ വചനങ്ങള്‍ പിന്തുടര്‍ന്ന് കൊള്ളുക പക്ഷേ ഈ സമയം  ഏറ്റവും നല്ല മന്ത്രം കഠോപനിഷിത് എന്ന ഉപനിഷിത്തിലെ യമധര്‍മ്മ നിയമങ്ങള്‍ ആകുന്നു അതിലെ മലയാള പരിഭാഷ ആചാര്യ നരേന്ദ്ര ഭൂഷന്‍ രചിച്ചിട്ടുണ്ട്
 നചികേതസ് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കാലന്‍ എന്ന വിളിക്കുന്ന നിയമപാലകന്‍ കൊടുക്കുന്ന ഉത്തരങ്ങള്‍ ആണ് ഈ ഉപനിഷിത്

.ദുഃഖം അകലുന്ന ഒന്നാണ്  കഠോപനിഷ്ത്   . ദേഹി  ചെയ്തകൂട്ടിയ ധര്‍മ്മവും  അധര്‍മ്മവുo മരിച്ചവന്  മാത്രം അവകാശപെട്ട സമ്പത്താകുന്നു. അതില്‍ നിങ്ങള്‍ കരഞ്ഞു ബഹളം വെച്ചിട്ട് കാര്യ മോന്നുമില്ല  പാപങ്ങളുടെയും പുണ്യങ്ങളുടെയും മുഴുവന്‍   സമ്പത്തുമായി ജീവന്‍  മറ്റൊന്നിലേക്കു യാത്ര തിരിക്കുന്നു അതിനെന്തിനു   ദുഖിക്കുന്നു. ഈ ഉപനിഷിത് നിങ്ങളെ മാറ്റി ചിന്തിപ്പിക്കും .നിങ്ങളുടെ സമ്പത്ത് നിങ്ങള്‍ക്ക് മാത്രം അനുഭവിക്കാനുള്ളതാണ് അതില്‍ എത്ര ക്രൂരതയും  നന്മയും   ഉണ്ടോ അതൊക്കെ പലിശ സഹിതം ഉറപ്പായും നിങ്ങള്‍ക്ക് ലഭിച്ചിരിക്കും അതിനുള്ള യാത്രയാണ്  മരണം.

ഇനി നമുക്കുള്ള കര്‍മ്മം  പഴകിയ വസ്ത്രമാകുന്ന ശരീരം അഗ്നിക്ക് സമര്‍പ്പിക്കുക മാത്രം
 അതിലെ ആചരണങ്ങള്‍ പിന്തുടരുക.


ആദ്യം ചിത എങ്ങിനെ ഒരുക്കണം അത് നോക്കാം
മൂന്നാം ഭാഗം .

ANILVAIDIK 8281404225

വാതം എന്നാൽ എന്താണ്...? ത്രിദോഷ സിദ്ധാന്തമെന്ന വാതം പിത്തം കഫo ..

പഞ്ചഭൂതം രണ്ടാം ഭാഗം 

വാതം എന്നാൽ എന്താണ് 

ത്രിദോഷ സിദ്ധാന്തമെന്ന വാതം  പിത്തം കഫത്തെ  ഒന്ന്  കൂടി എനിക്ക് മനസിലായ പോലെ  വ്യക്തമാക്കാം .. 

ഇവയൊക്കെ  ത്രിദോഷങ്ങളെന്ന  മൂന്നു ദോഷങ്ങളാണെന്നു   ഒന്നാം ഭാഗത്തിൽ  പറഞ്ഞിട്ടുണ്ട് ചെറിയ വിവരണം കൂടി പറയാം .

പൊതുവെ ഇവ മൂന്നും ദോഷങ്ങളല്ല. ദുഷിക്കൽ എന്ന ക്രീയ ഉണ്ടാകുമ്പോൾ ആണ് ദോഷങ്ങൾ സംഭവിക്കുക .ഉദാഹരണമായി അമിതമായി ആഹാരം കഴിച്ചാൽ ദഹിക്കാതെ ജീർണ്ണിക്കും ദുർഗന്ധ  വായുവും  രൂപപ്പെടും ഇതിനെ ദുഷിക്കൽ എന്നോ ദോഷങ്ങൾ എന്നോ പറയാം  .

 വാതവും ഒരു ദുഷിക്കലാകുന്നു വായു ദുഷിച്ചാണ് വാതം ഉണ്ടാകുന്നത്  .. വാതം എന്നാൽ ശരീരത്തിൽ കുടി കൊള്ളുന്ന   വായുവിന്റെ  നാമം എന്ന് മനസിലാക്കുക  .

വാതമെന്നാൽ വാതക രൂപത്തിലുള്ള  വായു എന്നാണർത്ഥം വാതക രൂപത്തിലുള്ള വായുവാണ് വാതം എന്ന് അറിയപ്പെടുന്നത്   വാതായനം എന്നാൽ ജനൽ എന്നാകുന്നു. മഹാഭാരതത്തിൽ വായു പുത്രനായ ഭീമനും വാതായനൻ  എന്ന് പേരുണ്ട് . 

 ശരീരത്തിൽ എല്ലായിടത്തും പ്രവേശനം കൊള്ളേണ്ട  വ്യാനൻ എന്ന വായുവിനെ ആണ് വാതം എന്ന് ആയുർവേദം മറ്റൊരു  വിവക്ഷ കൊടുക്കുന്നത് .

ആ വായുവിന്റെ സഞ്ചാരത്തെ  തടയുന്ന അവസ്ഥയില്‍  വാതം ദുഷിക്കും  .


വാതം പിത്തം കഫം എന്നിവയിൽ കഫത്തെ കാണുവാൻ സാധിക്കും  വായു രൂപത്തില്‍ ആയതിനാല്‍ വാതത്തെ കാണുവാന്‍ സാധിക്കില്ല പുളിച്ചു  തികട്ടലിലൂടെ പിത്തത്തെയും കാണുവാൻ സാധിക്കും .പക്ഷെ വായുവിനെ കാണാൻ സാധിക്കാത്ത പോലെ വാതത്തെയും സ്പര്ശനം കൊണ്ടേ മനസിലാക്കാൻ സാധിക്കൂ .അത് വിദ്യച്ഛക്തി പോലെ ശരീരത്തിൽ പ്രവർത്തിക്കുന്നു .

വീടുകളിലേക്ക്  വായു കടക്കാനാണ് വാതിലും വാതായനവും നിർമ്മിക്കുന്നത് .വാത അയനം എന്ന  കാറ്റിന്റെ സഞ്ചാരം  നടന്നില്ലെങ്കിൽ വീടിൻ്റെ അകം ദുർഗന്ധമാകുന്നു . കാറ്റും വെളിച്ചവും കടന്നില്ലെങ്കിൽ  വിഷപ്പുക പോലുള്ള  വാതകാവസ്ഥ വീട്ടിലും കിണറ്റിലും  ഉണ്ടാകുന്നു . അതെ അവസ്ഥ ശരീരത്തിലും സംഭവിക്കുന്നു .

മുഖ്യമായ അഞ്ചു വായുക്കള്‍ ഉണ്ട് 

പ്രാണൻ / ഉദാനൻ / സമാനൻ / വ്യാനൻ / അപാനൻ .എന്നുള്ളവയാണ് മുഖ്യമായത്   മറ്റു വായുക്കളെ കുറിച്ച്  അവയെ വഴിയേ പഠിക്കാം .

രക്ത സഞ്ചാരം ഇല്ലാതെ അവയവങ്ങളിൽ  മരവിക്കൽ  സംഭവിക്കുന്ന  അവസ്ഥയാണ് വാതരോഗത്തിൽ പൊതുവെ  കാണുന്നത് .

വ്യാനവായു  ഹൃദയത്തെയും ചലിപ്പിക്കുപ്പിക്കുകയും  ധമനികകളിലൂടെ രക്തത്തെ ആവാഹിപ്പിച്ചു  സിരയിലൂടെ രക്തകണികകളെ  തള്ളുകയെന്ന പ്രവർത്തിയുമാണ്  ചെയ്യുന്നത് . 

എല്ലാ ഭാഗത്തും വ്യാപിച്ചു  സഞ്ചരിക്കുന്നതിനാൽ വ്യാനൻ എന്ന് പേര് വന്നു   പൂരിതമായ  കൊഴുപ്പു മൂലമുണ്ടാകുന്ന  കഫം ദുഷിച്ചാൽ വ്യാനവായുവിൻറെ രക്തത്തെ തള്ളുന്ന  വേഗത കുറഞ്ഞുപോകും. പുകയുന്ന കൊള്ളിയിലെ   വായു സഞ്ചാരം കുറയുന്നു പോലെയാണ് വാതാവസ്ഥ .  

 .     തണുപ്പ് കാലങ്ങളിൽ കാലിലെ രക്തയോട്ടം കുറഞ്ഞു സഹിക്കാൻ പറ്റാത്ത കഴപ്പും വേദനയും ഉണ്ടാകും കൈകൾ ഏറെ ഉയർത്തിയുള്ള ജോലികൾ വിഷമത്തിലാകും .പിത്തവും കഫവും ദുഷിച്ചുള്ള വാതത്തിൽ അസ്ഥികളിൽ വേദനയും   നീരുമുണ്ടാകും . മഴക്കാലം ഇത്തരം വേദന കൂടുതലാണ് .

യഥാർത്ഥത്തിൽ മഴക്കാലം വാതത്തെ കുറക്കുന്നു എന്നതാണ് മനസിലാക്കേണ്ടത് .ഇലകൾ ഹരിതകമാകുന്നതിനാൽ കുളിര്‍മ്മയുള  ശുദ്ധമായ വായു ലഭിക്കുന്നു അതോടെ അടഞ്ഞു കിടക്കുന്ന ഞരമ്പുകൾക്ക്  ഉണർവ്വ് സംഭവിക്കുമ്പോൾ അത് വേദനയായി തോന്നും സിരകളിൽ വായുവിന്റെ മർദ്ദം ഏല്ക്കുമ്പോൾ ഞരമ്പുകൾ  പ്രവർത്തനം ആരംഭിക്കുന്നു. ഏറെ നാള്‍ രക്ത പ്രവാഹം കുറഞ്ഞിരുന്ന ഞരമ്പുകളില്‍ രക്തം സഞ്ചരിക്കുമ്പോള്‍ വേദന അനുഭവപ്പെടും നെയ്യ് ചേര്‍ത്ത ഇലക്കറികള്‍ ചൂട് പിടിക്കുക ദേഹം ചൂട് വെള്ളത്തില്‍ കുളിക്കുക ഇതൊക്കെ ആ സമയം ചെയ്യുക  .

ജനനം  മുതൽ മരണം വരെ ലഭിക്കേണ്ട ജീവ വായുവിനെ നിയന്ത്രിച്ചു  നിർത്തേണ്ടതാണെന്നു മനസിലാക്കിയ ഋഷികൾ യോഗയ്ക്ക് കൊടുത്ത വില നമ്മൾ വാത രോഗത്തിലൂടെയെങ്കിലും   മനസിലാക്കണം .വാതം പിടിപെടാതെ  ഇരിക്കാൻ ശ്വാസ നിയന്ത്രണം എന്ന യോഗ മാര്‍ഗ്ഗം ഉചിതം  ശീലിക്കുക .

വാതായനങ്ങൾ ഇല്ലാത്ത വീടുകളിൽ ദുഷിച്ച വായുവുണ്ടാകുന്നു, മറ്റൊരു  കാര്യം   കാറ്റ് കടക്കാതെ ചലമില്ലാത്ത കിണറിൽ ഇറങ്ങിയാൽ മരണം സംഭവിക്കുന്ന പോലെ  ശരീര ചലനം കുറഞ്ഞാൽ എവിടെയും  വാതം  രൂപപ്പെടും ശരീര   കോശങ്ങളിൽ ശുദ്ധ  വായു എത്തണം. 

ഉപയോഗ്യ ശൂന്യമായ കിണറിൽ വായു സഞ്ചാരം ഇല്ലെങ്കിൽ പച്ച കലർന്ന  ജലത്തിൽ പായൽ നിറം ഉണ്ടാകില്ല .അത് പോലെ വാത രോഗിയിലും വിളറി വെളുത്ത രക്തവർണം നഷ്ട്ടപ്പെട്ട  ചർമ്മം ഉണ്ടാകും .

വായു   കടന്നു പോകാതെ ഇരുന്നാൽ ദുഷിച്ച വായു തിങ്ങി നില്ക്കും . രക്തത്തെ തള്ളി നീക്കാൻ സാധിക്കാതെ ഇരിക്കുന്ന അവസ്ഥയിൽ ചോരയുടെ  ഒഴുക്ക് കുറഞ്ഞു  മരവിപ്പ് ഉണ്ടാകുന്നു അതോടെ രക്തം ദുഷിക്കുന്നു    . ദുഷിച്ച  കഫത്തെ പുറത്തു കളയാൻ സാധിക്കാത്തത് കൊണ്ട് ശ്വാസ തടസ്സം നേരിടുന്നു   അസ്ഥിയിലെ മജ്ജ ദുഷിക്കുന്നതു കൊണ്ട് സന്ധികളിൽ വേദനയും ഉണ്ടാകുന്നു   .

അടച്ചിട്ട മുറിയിൽ സൂര്യ രശ്മി കടക്കാതെ വന്നാൽ അതിൽ ജീവിക്കുന്നവർ വാത രോഗികൾ ആകും  കോശങ്ങൾ നിർജ്ജീവ അവസ്ഥയിൽ വന്നാലും രക്തയോട്ടം കുറഞ്ഞു വാതം പിടിപെടും.

സൂര്യ രശ്മി ശരീരത്തില്‍ എല്ക്കണം അതോടെ വാതാവസ്ഥ കുറയും   

നെയ്യ് കൂടുതൽ കഴിച്ചാൽ പൊതുവേ  കഫം വർദ്ധിക്കുകയും   ദഹനം  കുറഞ്ഞാൽ കഫവും വായുവും ദുഷിക്കുകയും ചെയ്യുന്നു  കായികമായ വ്യായാമം കൂടി  കുറഞ്ഞാൽ പിത്തവും വർദ്ധിച്ചു   ദുഷിക്കുന്നു. ഈ ദുഷിക്കലിനെയാണ് ത്രിദോഷം എന്ന് പറയുന്നത് .

നല്ല രീതിയിൽ ശ്വസിക്കാൻ സാധിച്ചാലേ ഓടാൻ സാധിക്കുകയുള്ളൂ  കുതിരയ്ക്കു വാതം പൊതുവെ കുറവാണ്   അറബി നാട്ടിൽ അധികമായി കുതിരകൾ  ഉണ്ടാകും കുതിരയുടെ ഇഷ്ട്ട ഭക്ഷണമായ  മുതിര ശുദ്ധമായ  ശ്വസനത്തെ കൂട്ടുന്നു  നല്ല വായുവിനെ പ്രധാനം ചെയ്യുന്നു. കുതിരയ്ക്കു മുതിര കൊടുക്കുന്നതിലെ വസ്തുത മനസിലാക്കുക . വായുവിനെ കൂടുതൽ സ്വീകരിക്കാൻ വാത രോഗിക്കും മുതിര കൊടുക്കുന്നു .

വായുവിനെ ശുദ്ധമാക്കാൻ എരിക്കിന് കഴിയുന്നു എരിക്കിൻ പാൽ ചേർത്തു കാച്ചിയ എണ്ണ വാത രോഗത്തിന് ഉപയോഗിക്കുന്നു .

ഒന്നോർക്കുക എവിടേയോ നമുക്ക് നഷ്ട്ടപെട്ടു പോയ ഋഷി തലത്തിലുള്ള ആയുർവേദ ചിന്തകൾ നമുക്ക് വീണ്ടെടുത്തെ തീരൂ .അറിയപ്പെടാതെ കിടക്കുന്ന ആയുർവേദത്തെ പുനർജീവിക്കാൻ ഇതൊക്കെ  ഉപകരിക്കുമെങ്കിൽ അതും നല്ലത്   .

ആകാശ തത്വം എന്ന ഭാഗം കൂടി ചേർത്തു വാതത്തെ ഒന്നുകൂടി പരിചയപ്പെടുത്താം 

 anilvaidik 8281404225  . 27 ഭാഗമായി  ബാക്കി കൂടി എഴുതാം

പഞ്ചഭൂതം എന്നാല്‍ എന്താണ് ...? വാത പിത്ത കഫമെന്നാൽ എന്താണ് ...?

 വാത പിത്ത  കഫമെന്നാൽ എന്താണ്   പഞ്ചഭൂതത്തെ കുറിച്ചുള്ള ചില അഭിപ്രായങ്ങൾ  ..?

പഞ്ചഭൂതം എന്നാല്‍ എന്താണ് ...?

ഭവിച്ചത് എന്താണോ അതിനെയൊക്കെയാണ് ഈ  ഭൂതം എന്ന് വിളിക്കുന്നു ..

ആർക്കും മനസിലാക്കാത്ത വിധം .ഭൂമി/  ജലം/  അഗ്നി/  വായു/  ആകാശം/ എന്നൊക്കെ  പറഞ്ഞാൽ അതിലെന്തിരിക്കുന്നു എന്നുള്ള ചോദ്യം ചിലരുടെയൊക്കെ  മനസ്സിൽ ഉത്തരമില്ലാതെ കിടക്കും .

ആദ്യമായി ഭൂതം എന്ന വാക്കിലെ അർത്ഥം മനസിലാക്കിയേ പറ്റൂ .ഭൂതം ഭാവി വർത്തമാനം .എന്നതിൽ നിന്നും ഭൂതം എന്നാൽ മുന്നേ സംഭവിച്ചത് എന്ന് മനസിലാക്കണം  അല്ലെങ്കിൽ നമ്മുടെ ജനനത്തിനും മുൻപുള്ള ''സംഭവിച്ച'''  സംഭവങ്ങൾ എന്തൊക്കെയാണ് അതൊക്കെ ഭൂതം എന്ന്  മനസിലാക്കണം  പിശാചു എന്ന അര്‍ത്ഥത്തില്‍ ഭൂതത്തെ മനസിലാക്കരുത് ഭൂതമെന്നാല്‍ പ്രേതമല്ല   .

 അപ്പോൾ (സം) ഭവിച്ചത് എന്താണോ അത് ഭൂതമാകുന്നു. അതിൽ പ്രധാനമായ അഞ്ചു ഭൂതങ്ങൾ ഉള്ളതിനാൽ  പഞ്ചഭൂതം എന്ന് വിളിക്കുന്നു    (സം) ഭവിക്കാനുള്ളത് ഭാവി ആയും  (സം) ഭവിച്ചു കൊണ്ടിരിക്കുന്നത് വർത്തമാനവുമാകുന്നു അപ്പോൾ പണ്ടെങ്ങോ  (സം) ഭവിച്ചത് ഭൂതകാലത്തിൽ നടന്ന  ഭൂതവുമാകുന്നു    .എന്ന് വെച്ചാൽ പഞ്ചഭൂതങ്ങൾ മുന്നേ    ഭവിച്ചത് എന്ന അർത്ഥത്തിൽ ആണ്  മനസിലാക്കേണ്ടത്..

 നമ്മൾ ജനിക്കും മുന്നേ പ്രപഞ്ചം  ഉള്ളതിനാൽ അത് ഭൂതമാണ് സൂര്യനും ചന്ദ്ര നക്ഷത്ര സമൂഹങ്ങളും  ഭൂമിയടക്കമുള്ള  സർവ്വ ഗോളങ്ങളും ചരാചരങ്ങളും  നമുക്ക് മുന്നേ പിറന്നതിനാൽ അതൊക്കെ ഭൂതമാണ്  ആയുസ്സിൻറെ ശാസ്ത്രമായ ആയുർവേദ ശാസ്ത്രത്തിൽ ഇതെല്ലാം മുന്നേ ഉള്ളത് കൊണ്ട്   പഞ്ചഭൂതം എന്ന് പേരിട്ട്  വിളിക്കാനെ സാധിക്കൂ.

  ഭൂമിയുടെ മേല്പ്പരപ്പിൽ സമുദ്രമായി കാണുന്ന  ജലം അതുപോലെ  ഭൂമിയുടെ പാതാള ഭാഗത്തുള്ള  അഗ്നി .  ജലത്തിന്  പുറമെയുള്ള വായു എല്ലാമടങ്ങിയ  ഈ ഭൂഗോളവും ആകർഷണം നിമിത്തം   ആകാശത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ നമ്മളും ആകാശത്തിൽ സ്ഥിതി ചെയ്യുന്നു എന്ന് മനസിലാക്കുക .

ചന്ദ്രനിൽ ചെന്നിട്ടു ഭൂമിയെ കാണാൻ മുകളിലോട്ടു തന്നെ നോക്കണം ഭൂമിയും  ആകാശ മാർഗേ ആണെന്ന് മനസിലാക്കണം ഭൂമി താഴെയും ബാക്കിയുള്ള ഗ്രഹങ്ങൾ മുകളിലെ ആകാശത്തിലും ആണെന്ന് ആരും ധരിക്കരുത്   . ഭൂമിയും  നമ്മളും ആകാശത്തിൽ തന്നെയാണ്  ആകാശത്തില്‍ ജീവിക്കുന്നവരാണ് മനുഷ്യര്‍ 

 ആകാശവും അതിലെ സർവ്വ ഗോളങ്ങളെയും   ഭൂതങ്ങൾ എന്ന് വിളിക്കുന്നു  .  പ്രധാനപ്പെട്ട ഭൂതങ്ങൾ   അഞ്ചണ്ണമാകുന്നു 

ലോകം പ്രധാനപ്പെട്ട  അഞ്ചു ഭൂതങ്ങൾ കൊണ്ട് നിർമ്മിതമായതിനാൽ പഞ്ച ഭൂതങ്ങൾക്കു പൊതുവെ  പ്രപഞ്ചം എന്ന് പേരുണ്ടായി .

മനുഷ്യ  ശരീരം അനേക കോശങ്ങളാൽ നിർമ്മിതമായിരിക്കുന്നു പോലെ തന്നെ  പ്രപഞ്ച ഗോളങ്ങളെല്ലാം  അനേക തന്മാത്രകളാൽ നിർമ്മിതമാണ് . മനുഷ്യ ശരീരo കോശങ്ങൾ കൊണ്ടും ഗോളങ്ങൾ തന്മാത്രകൾ കൊണ്ടും നിർമ്മിതമാണ് .

പ്രപഞ്ചത്തിലെ ഏതൊരു വസ്തുവും തന്മാത്ര രൂപത്തിൽ  ശരീരത്തിൽ  കാണപ്പെടുന്നു  ആയതിനാൽ പഞ്ചതന്മാത്ര രൂപമുള്ള   ഭൂതങ്ങൾ കണ്ണുകൾക്ക് കാണുവാൻ സാധിക്കില്ല അതിനാൽ    സൂക്ഷ്മ ഭൂതങ്ങൾ എന്ന  പഞ്ച  തന്മാത്രകളാൽ ശരീരം  നിർമ്മിതമാണ്. അങ്ങിനെ പറയുമ്പോള്‍ ഭൂതങ്ങള്‍ പത്തെണ്ണം ആകുന്നു .ഇനിയും ഏറെ ഭൂതങ്ങളെ പഠിക്കേണ്ടിയിരിക്കുന്നു .

  അതിലെ ഗുണങ്ങൾ സൂര്യനിലെ അഗ്നിയാലും ആകാശ മാർഗ്ഗത്തിലെ വായുവിനാലും ഭൂമിയിലെ ജലത്തിനാലും ലയിച്ചു ചേർന്നതിനാൽ നമ്മളും പ്രകൃതിയും പഞ്ചഭൂതങ്ങളാൽ നിർമ്മിതമാണ് .. അല്ലങ്കിൽ സൂക്ഷ തന്മാത്രകളാൽ നിർമ്മിതമാണ് .

അപ്പോൾ ഈ വാതം പിത്തം കഫം എന്നൊക്കെ പറയുന്നത് എന്താണ്...?

അതും പഞ്ച തന്മാത്രയുടെ ഏറ്റക്കുറച്ചിലുകൾ കൊണ്ട് സംഭവിക്കുന്ന ദോഷങ്ങളും അത് പോലെ  ഗുണങ്ങളുമാണ്.

 ഒരു വാഹനത്തിൽ നിറയ്ക്കാവുന്ന   ഇന്ധനത്തിൽ കൂടുതൽ നിറയ്ക്കാൻ സാധിക്കില്ല ഇനി അമിതമായി ഇന്ധനടാങ്ക് ഉണ്ടായാലും എൻജിൻ ഒരു നിശ്ചിത സമയം വരെ തുടർച്ചയായി  പ്രവർത്തിക്കൂകയുള്ളൂ ഓയില്‍ കത്തി ദുഷിക്കും അതോടെ വാഹനം രോഗിയാകും   .അതിലെ ഓയിലിനും  പരിമിതിയുണ്ട് .തീരെ ഇല്ലെങ്കിൽ അത് വഴിയിൽ കിടക്കും . ശുദ്ധി ഇല്ലാതായാല്‍ ദുഷിക്കള്‍ ആരംഭിക്കും .

ശരീരത്തിലും ആവിശ്യമായതേ വേണ്ടതുള്ളൂ . ഇന്ധനം തീരാറായി എന്നുള്ള ബീപ്പ് ശബ്ദത്തിലുള്ള  മുന്നറിയിപ്പുകൾ പോലെ വിശപ്പ് ദാഹം എന്നിവ ശരീരം നമ്മളെ തോന്നിപ്പിക്കും . നില നില്പിന് മിതമായാതെ ആവിശ്യമുള്ളൂ  അതിനെ പഥ്യം എന്ന് വിളിക്കുന്നു എപ്പോഴാണോ മനുഷ്യൻ പഥ്യം തെറ്റിക്കുന്നത് അപ്പോൾ വാത പിത്ത കഫ ദോഷങ്ങൾ ഉണ്ടാകുന്നു . രോഗിയാകുന്നു ശരീര നാശം സംഭവിക്കുന്നു .

ഏതൊരു  സൃഷ്ട്ടിക്കുo നാശമുണ്ട്‌ 

യാതൊന്നു സൃഷ്ടിക്കപെടുന്നുണ്ടോ അതിനൊക്കെ നാശമുണ്ട് മരണമുണ്ട്‌ അഭ്ര ഭ്രംശം ഉണ്ട് .എല്ലാ ജീവനും  മരണത്തെ   നേരിടേണ്ടതിനാൽ ദുഃഖം എന്നത് സുനിശ്ചിതമാണ് .മരണം അനിശ്ചിതമല്ലാത്തതിനാൽ സത്യത്തെ അറിഞ്ഞാൽ മരണമെന്ന  ദുഖത്തെ നേരിടേണ്ടി വരില്ല .സത്യാന്വോഷണം  പൂർണ്ണം ആകണമെങ്കിൽ അന്യോഷി സത്യാമായി തീരണം . പഞ്ച ഇന്ദ്രീയങ്ങൾ കൊണ്ട് പ്രപഞ്ച സത്യത്തെ കണ്ടു പിടിക്കാൻ സാധാരണ മനുഷ്യനു സാധിക്കില്ല.  

സന്തുലിതാവസ്ഥ ഉണ്ടായാലേ ശരീരം നില നില്ക്കൂ .അതാണ് വാതം  പിത്തം കഫം .

ഇതിനെ മൂന്നു ദോഷങ്ങൾ എന്ന് വിളിപ്പേരുള്ള ത്രിദോഷങ്ങൾ എന്ന് പൊതുവെ ആയുർവേദത്തിൽ വിളിക്കുന്നു .

ത്രിദോഷ സിദ്ധാന്തം   ഒന്ന് കൂടി വ്യക്തമാക്കാം .. 

വാതം എന്താണെന്ന് അറിയും പോലെ പറയാം 

ഒന്നാം ഭാഗം ഇവിടെ തീരുന്നു.ANILVAIDIK 8281404225

2021 മാർച്ച് 23, ചൊവ്വാഴ്ച

KATTAARVAZHA കറ്റാര്‍വാഴ ALOEVERA ANILVAIDIK

 കറ്റാര്‍വാഴ കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട  ചില നിര്‍ദ്ദേശങ്ങള്‍ .


കറ്റാര്‍വാഴ കഴിക്കാനും ചില ശുദ്ധിക്രീയകള്‍ ചെയ്യണം തേന്‍ ചേരുമ്പോള്‍ അതിനു ഗുണവും ശുദ്ധിയും വീര്യവും വര്‍ദ്ധിക്കും .

ലോകത്ത് അഞ്ചു കണ്ണുള്ള ജീവി ഏതെന്നു ചോദിച്ചാല്‍ ഉത്തരം മുട്ടി നില്ക്കേണ്ട അത് തേനീച്ചയാണ് .പഞ്ചഭൂതങ്ങളുടെ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന അമൃതാണ് മധു എന്ന തേന്‍ .
ചൂടുള്ള കാലാവസ്ഥയില്‍ ഹരിതക നിറം മാറ്റി രക്ത വര്‍ണ്ണം ആകുന്ന  ഔഷധിയാണ് കറ്റാര്‍വാഴ അപ്പോള്‍ മാത്രമാണ് ശുദ്ധമായ രക്തം നിര്‍മ്മിക്കാന്‍ ഈ ഔഷധിക്ക് കഴിവുണ്ട് എന്ന് വെക്തമായി മനസിലാവുകയുള്ളൂ . 

ആയിരം പൂക്കളുടെ ഗുണം നുകരാന്‍ മനുഷ്യന് സാധിക്കില്ല അത് തേനീച്ചക്ക് സാധിക്കും മണല്‍ തരിയോളം വലിപ്പമുള്ള പൂക്കളില്‍ നിന്നും മധു നുകരാന്‍  വന്‍ തേനീച്ചകള്‍ക്ക് ആവില്ല അവയുടെ ശരീര വലിപ്പം അങ്ങിനെയാണ് പക്ഷേ ഇത്തിരികുഞ്ഞന്‍ ആയ ചെറു തേനീച്ച അതിലെ മധുവും നുകരും ആയതിനാല്‍ വിലയും കൂടും . കഴിയുന്നതും മരുന്നിനായി ചെറുതേന്‍ ഉപയോഗിക്കുക .

 രക്ത ശുദ്ധിക്കും  ശരീര ശുദ്ധിക്കുമുള്ള കറ്റാര്‍വാഴ കൊണ്ടുള്ള  ചില ക്രീയകള്‍ .
 
കറ്റാര്‍ വാഴ ജെല്‍ ചെടിയില്‍ നിന്നും പൊട്ടിക്കുന്ന നേരത്തും ജെല്‍  എടുക്കുമ്പോഴും ലോഹങ്ങള്‍ ഉപയോഗിക്കരുത് ജെല്‍ പകര്‍ത്താനും  മണ്പാത്രം അല്ലെങ്കില്‍ ഗ്ലാസ് പാത്രം ഉപയോഗിക്കുക .ഈറ്റയോ  കത്തിക്ക് തുല്യമായ മരങ്ങള്‍ കൊണ്ടുള്ള ഉപകരണം കൊണ്ടോ  ജെല്‍  എടുക്കുക.

  ഒരു കോട്ടന്‍ തുണിയില്‍  പകര്‍ത്തി  കിഴി  ആക്കുക . ശേഷം ശുദ്ധ ജലം നിറച്ച മണ്‍ പാത്രത്തില്‍ കിഴി അടക്കം  കഴുകുക  കിഴിയില്‍ നിന്നും ജെല്ല് എടുത്തു പച്ചക്കറി കഴുകും പോലെ കഴുകരുത്  അത് ശ്രദ്ധിക്കണം .

   കഴുകുമ്പോള്‍ അതിലെ നിറമുള്ള കറ   വെള്ളത്തില്‍ കലരും ആ ജലം ഉപയോഗിക്കരുത് അത്  കളയുക.
 ശേഷം വീണ്ടും കഴുകുക .ഏറെ കഴുകുമ്പോള്‍ കറ കലര്‍ന്ന വെള്ളം ഇല്ലാതായി  വെളുത്ത വെള്ളം മാത്രം ആകുന്ന അവസ്ഥ ഉണ്ടാകും. ചുവന്ന കറ്റാര്‍വാഴ ആണെങ്കില്‍ ജലം ചുമപ്പു ആയിരിക്കും ഏറെ കഴുകിയാല്‍ ചുവപ്പ് മാറി വെളുത്ത  വെള്ളo  ആകും. പച്ച നിറത്തിലുള്ളവ ആണെങ്കില്‍ പാത്രത്തിലെ വെള്ളം  ആദ്യം  മഞ്ഞയും പച്ചയും കലര്‍ന്ന നിറത്തില്‍ ആയിരിക്കും അഞ്ചു പത്തു പ്രാവിശം  കൊണ്ട് വെളുത്ത നിറം ആകും ജെല്ലിനു നിറം മാറില്ല വെള്ളത്തിന്‍റെ  നിറം മാറും     അപ്പോള്‍ അതിലെ ജെല്ലില്‍ കറ എല്ലാം പോയി ശുദ്ധം യെന്നു മനസിലാക്കുക.

ശേഷം കിഴിയില്‍ അല്‍പ്പം ഞവര നെല്ല് ചേര്‍ത്തു  കശക്കി അതില്‍ നിന്നും വരുന്ന കൊഴുത്ത ജെല്‍  ശുദ്ധമായ മറ്റൊരു സ്ഫടിക പാത്രത്തില്‍ ആക്കുക അല്പം ജെല്ലും തേനും ചേര്‍ത്തു നുണഞ്ഞു കഴിക്കുക .വിഴുങ്ങരുത് ഉമിനീര്‍ കലരണം അതിനാല്‍ നക്കി തിന്നുക എന്നതാണ് നല്ല രീതി  . രാവിലെ ഒരു നേരം മാത്രം ഇതു ചെയ്യുക  . 

നെല്ലിലെ സൂഷ്മമായ അരം പോലുള്ള മുള്ളുകള്‍ കറ്റാര്‍ വാഴയിലെ ബാക്കിയുള്ള അഴുക്കിനെ അരിപ്പ പോലെ തടഞ്ഞു നിര്‍ത്തും ഞവര നെല്ലില്  മുള്ളുകള്‍ അധികമുണ്ട് 

രണ്ട് സ്പൂണില്‍ കൂടുതല്‍ കഴിക്കേണ്ട .
 കഴിക്കുന്നതിനു പത്തു മിനിട്ട്  മുന്‍പും ശേഷവും ഇഞ്ചിനീര് അരസ്പൂണ്‍ കഴിക്കാം . ANILVAIDIK 9995033225

കടപ്പാട് 
ബെന്നിസാര്‍ 

2021 മാർച്ച് 10, ബുധനാഴ്‌ച

മഹാ ശിവരാത്രി ANILVAIDIK



ശിവരാത്രി ശാസ്ത്രമോ .....? ശിവ രാത്രിയില്‍   സസ്യ ജീവ ജാലങ്ങളില്‍   ചന്ദ്ര ശോഷണം കൊണ്ട് ഹലാഹലം   എന്ന  ദോഷം  ഉണ്ടാകും മനുഷ്യ ശരീരത്തിലും വിഷ ദോഷം ഉണ്ടാകും ബീജം ദുഷിക്കും ശാരീരിക ബന്ധം നടക്കരുത് ബീജ ദാനം പാടില്ല കഴിയുന്നതും രാത്രി ദമ്പതികള്‍ അകലം പാലിക്കണം അല്ലെങ്കില്‍ കൂട്ടമായി ഉറക്കം ഒഴിക്കുക ഭക്ഷണം പാടില്ല ജലം കൊണ്ടുള്ള ഉപവാസം മാത്രമേ പാടുള്ളൂ   ......

എന്താണ്  ഈ ഹലാഹലം  എന്ന് ചോദിച്ചാല്‍ ? അതൊക്കെ   പ്രകൃതിയില്‍ ഉണ്ടാകാറുള്ള വിഷമൂലികള്‍ തന്നെയാണ് ഗ്രഹങ്ങള്‍ ഭൂമിയേയും ആകര്‍ഷിക്കുന്നു ആകര്‍ഷണം കൊണ്ട് ഗുണവും ദോഷവും ഉണ്ടാകുന്നു .

അതിനു തെളിവുകള്‍ ഉണ്ടോ എന്ന് തിരക്കിയാല്‍ .. ഉണ്ട് അറിയുന്നത്  ചിലത് പറയാം.

അതിനെന്തിനു  ഉറക്കം ഒഴിക്കണം.......... ? ഉറക്കം മാത്രമല്ല ഒരിക്കല്‍ മാത്രം കരിക്കിന്‍ വെള്ളമോ ജലപാനമോ മാത്രമേ പാടുള്ളൂ .........

ശിവരാത്രിയുടെ ശാസ്ത്രം അറിഞ്ഞതും പഠിച്ചതും പങ്കു വെയ്ക്കാം    ........... ?

മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത്  .
പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും.

 പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ചന്ദ്രനുമായി  ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .

സനാതന ധര്‍മ്മത്തിന്‍റെ  അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന്‍ എന്താണെന്ന് വിവരിക്കുന്നുണ്ട് .അത്  പഞ്ചഭൂതം ആയ അഗ്നി വായു ആകാശം ജലം ഭൂമി  എന്ന്  വരച്ചുകാട്ടുന്നുണ്ട്   പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്‍റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും  ശിവ രാത്രിയെ നമുക്ക്  വിശേഷിപ്പിക്കാം.

 .
  ചംദ്രമാ മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .
 |
ചംദ്രമാ മന’സോ ജാതഃ | ചക്ഷോഃ സൂര്യോ’ അജായത |
മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാദ്വായുര’ജായത ||
നാഭ്യാ’ ആസീദന്തരി’ക്ഷമ് | ശീര്ഷ്ണോ ദ്യൗഃ സമ’വര്തത |
പദ്ഭ്യാം ഭൂമിര്ദിശഃ ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||

ഋഗ്വേദം  പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;; ചന്ദ്രമാ  മന’സോ ജാതഃ ;;ചന്ദ്രനെ  മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു

 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’  | '' കണ്ണ് സൂര്യനും ആകുന്നു .

മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന്‍ സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം ഇന്ദ്രീയം  (പ്രാണാദ്വായുര’ജായത ||) പ്രാണന്‍ വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി  കൊടുക്കേണ്ടി വന്നു.

ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍
പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും. ആറാമത്തെ ശാസ്ത്രമായ     ജോതിഷവും  സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം  ദോഷം  ഉണ്ടാകും.

 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും .വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല . ശാസ്ത്ര ചിന്ത മനസിലാക്കാതെ ഒന്നിന്‍റെയും പുറകെ പോകരുത് 

   നവമിയില്‍  ചതുര്‍ഥി  ചതുര്‍ ദശിയില്‍ വരും അത്തരം  തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍  ചന്ദ്രനില്‍  ഘാതക ദോഷമുള്ളതിനാല്‍ രാത്രി ചന്ദ്രനെ നോക്കരുത് ഘാതകo എന്നാല്‍ കൊല ചെയ്യുന്നവരെ വിളിക്കുന്ന പദം ആകുന്നു ചന്ദ്രനില്‍ നിന്നും  ഘാതകo ഉണ്ടാകും അതാണ്‌ അതിലെ പൊരുള്‍      ഇനിയും  ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ /  ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട്   ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്. 

ജോതി ശാസ്ത്രം നിങ്ങളും  പഠിക്കുക അപ്പോള്‍ ശിവരാത്രി എന്താണെന്ന് മനസിലാകും വാസ്തവം അറിയാതെ കോലാഹലം കാണിക്കുന്ന അവസ്ഥ ഉണ്ടാകരുത്  ജോതിഷികളും വേദ പഠിതാക്കളും  മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്‍റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം   മരുന്ന് ശേഖരിക്കുകയുള്ളൂ ശിവരാത്രിയില്‍ മരുന്നുകള്‍ ശേഖരിക്കില്ല .

രിക്ത തിഥിയില്‍ വരുന്ന ചതുര്‍ഥിയില്‍ അതായത് വിനായക ചതുര്‍ഥിയിലും  ചന്ദ്ര ദോഷം ഉണ്ടാകും  അത്തരം ദിനങ്ങളില്‍   വായു  ജലം ഇലകള്‍ ഇവയില്‍   ഔഷധ ഗുണനിലവാരം  കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്‍ഥിയില്‍     മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ് പ്രധാനം 

  ഭൈഷജ്യ   ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്‍ഥിയില്‍ രാത്രി     ഗണപതിക്ക്  അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന  ഹോമാഗ്നിയിലെ   ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ   ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .

ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും  ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം  ഭസ്മത്തില്‍ ഉണ്ട്  ചെടികള്‍ക്ക്  വളമായിട്ടാണങ്കിലും  ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട്    വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് .  അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍  വിഭൂതി  വിശുദ്ധ നായകനും വിനായകനുമാണ്

 അത് കൊണ്ട് ഭംസ്മം എന്ന വിനായകന്‍ ജലത്തില്‍ അലിയും അത് ചതുര്‍ഥിയില്‍ നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം  പ്രതിമ കടലില്‍  നിമജ്ജനംചെയ്യും മുന്‍പ്   ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം   വിനായക ചതുര്‍ഥിയെ ഒന്ന് കൂടി   വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന്  തോന്നുന്നു..

https://www.facebook.com/photo.php?fbid=1839416079535684&set=a.229262740551034&type=3

 ഭക്തിയല്ല ശാസ്ത്രം  . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്

ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്

വിഡ്ഢിയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും നല്ലത് ബുദ്ധിമാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ്

ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?

അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ സത്യം
പണ്ടൊക്കെ  പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട്  കടിയേറ്റവന്‍റെ ചെവിയില്‍ രണ്ടു പേര്‍  ഊതും, ചിലപ്പോള്‍ ഏറെ  പേര്‍ ദേഹം മുഴുവനും  ഊതേണ്ടി വരും ഊത്ത്   എന്നാണ് ഈ ചികിത്സ  വിധിയുടെ പേര്.. അവന്‍ കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട്  കോലാഹലം തീര്‍ക്കണം.

ശിവ രാത്രിയില്‍ പ്രകൃതിയിലെ  ഹലാഹല വിഷവും തീരണം  രുദ്രഹോമം നടത്തുക   മന്ത്രത്തിനായി  ശ്രുരുദ്രം  ചൊല്ലുക  അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും   ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.

രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .

 .രുദ്രം യോഗ ശാസ്ത്രത്തിലെ  മഹാപ്രാണായാമമാണ്.

 മഹാദേവന്‍  യോഗയിലെ  യോഗീശ്വരനും .

ആയതിനാല്‍ ഒരു ദിനം ശിവനില്‍  ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .

മറ്റൊന്ന് ബീജദാനം പാടില്ല  ദമ്പതികള്‍ ഒരുമിച്ചാലേ അതും നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി സ്ത്രി പ്രുഷന്മാര്‍ കഴിച്ചു കൂട്ടണം  അതും കൂടിയാണ്  ശിവരാത്രി.

ഉറക്കം ഒഴിക്കല്‍ മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ്  .

ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു  തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.

.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല  വിഷവും തീരണം  .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .

ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍  ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട്   ഭാഗവതവും ശിവരാത്രിയെ വിശേഷിപ്പിക്കുന്നുണ്ട്  പക്ഷേ ഭക്തിയുടെ പരിവേഷം ആണ് പുരാണങ്ങള്‍ അതില്‍ ശാസ്ത്രത്തെ ഉയര്‍ത്തി കാണിക്കാറില്ല  .

എന്‍റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം

മറ്റൊന്ന്  ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള്‍ ഉയരണം.

  ഒരു ലിങ്ക് കൊടുക്കുന്നു

https://www.facebook.com/photo.php?fbid=1414560462021250&set=a.229262740551034&type=3

ഇനി പറയാനുള്ളത് നമ്മള്‍ പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ  അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത് തന്നെ   വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക്  ചൊല്ലാന്‍ സാധിക്കട്ടെ.

ന =നഭസ്സു
മ =മനസ്സ്
ശി = ശിരസ്സ്‌
വ = വചസ്
യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ
 
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര ന്യവ’ തോ ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ  ഇഷുഃ’ ശിവത’മാ ശിവം ഭൂവ’ തേ ധനുഃ’ | ശിവാ ശ’വ്യാ’ യാ ത തയാ’ നോ രുദ്ര മൃഡയ | യാ

   നമോ ഭഗവതേ രുദ്രായ എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു

സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍  .എന്‍റെ ചിന്തയില്‍ ഉദിച്ച ഹൈന്ദവ  കഥകളും  ചില കാഴ്ച പാടുകളും  മാത്രമാണിത്   നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ  ജ്വല്‍പ്പനങ്ങള്‍ മാത്രം . 
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
https://www.facebook.com/anilmediator
ANILVAIDIK  8281404225



2020 ഒക്‌ടോബർ 21, ബുധനാഴ്‌ച

എന്‍റെ മഹാഭാരതം



ഗാന്ധാരിയുടെ ദുഷ്ട്ടതയും   ശകുനിയിലെ കൃഷ്ണ ഭക്തിയും 

ഗാന്ധാരി   ഭര്‍ത്തസ്നേഹവും ബഹുമാനവും     ലോകത്തിനു കാണിച്ചു കൊടുത്തത്  കണ്ണുകള്‍ മുറുകെ കെട്ടിയാണ്  കാലില്ലാത്ത അവസ്ഥയാണ് ഭര്‍ത്താവിനു  വന്നതെങ്കില്‍ അവര്‍ സ്വയം  അംഗവൈകല്യം  വരുത്തുമായിരുന്നോ എന്ന് ചോദിച്ചാല്‍ ഒരിക്കലും അതുണ്ടാകില്ല.

മഹാഭാരതത്തിലെ ഈ കഥാപാത്രത്തെ കൃഷ്ണന്‍ ചോദ്യം ചെയ്യുന്നുണ്ട്  .

കാഴച്ചയില്ലാത്തവര്‍ക്ക്  കണ്ണുള്ളവര്‍ വഴികാട്ടിയാകണം കണ്ണ് മൂടിക്കെട്ടുകയല്ല വേണ്ടത്  സ്വയം സൃഷ്ട്ടിച്ച അന്ധകാരം അഴിച്ചു  ധൃതരാഷ്ട്ടരെ കൂടുതല്‍  ശുശ്രൂഷിക്കണം    ഗാന്ധാരിയുടെ ഈ അന്ധകാരം കൃഷ്ണന്‍ ചോദ്യം ചെയ്തു .

തെറ്റുകള്‍ ചൂണ്ടി കാണിച്ചിട്ടും ഗാന്ധാരി അത് തുടര്‍ന്നു

കൃഷണനിലെ ഈശ്വര മഹത്വം അറിഞ്ഞിട്ടും അവിടെയും ഗാന്ധാരി അന്ധത കാണിച്ചു .ആയതിനാല്‍ നൂറു പുത്രന്മാരിലും ധര്‍മ്മാന്ധത  ബാധിച്ചു.
ചില കുലങ്ങള്‍ അങ്ങിനെയാണ് സഹോദരനായ ശകുനിക്കും ഗാന്ധാരത്തിലെ അന്ധത്വം ഏറെ  ബാധിച്ചു.

 തന്‍റെ ഓരോ നീക്കങ്ങളും തിരിച്ചറിയുന്ന കൃഷ്ണനില്‍  ഈശ്വരന്‍ ഉണ്ടെന്ന് അര്‍ജ്ജുനനു മുന്‍പേ മനസിലാക്കിയതും ശകുനിയാണ്  നിരവധി യോദ്ധാക്കളെ വീഴ്ത്തിയ  ശകുനിയുടെ  മായ പ്രയോഗം മനസിലാക്കിയതും മായ മാധവന്‍ തന്നെ. ശകുനിയുടെ മായമന്ത്രങ്ങള്‍ ഈശ്വരനല്ലാതെ മറ്റാര്‍ക്കും സാധിക്കില്ല അതറിഞ്ഞ കൃഷ്ണനിലെ ഈശ്വരത്വം  ശകുനി തിരിച്ചറിഞ്ഞു .

തേര്‍ തെളിക്കുന്നതില്‍ കൃഷന് തുല്യമായിരുന്നു ശകുനി കുതിരയുടെ ശാസ്ത്രവശങ്ങള്‍ ശകുനിയുടെ ജന്മവാസനയാണ് അതെഗുണമുള്ള മറ്റൊരാള്‍ ഉണ്ടായാലേ താന്‍ കൊല്ലപ്പെടുകയുള്ളൂ അങ്ങിനെയൊക്കെ  ശകുനിയും കരുതി പക്ഷേ കുതിരയുടെ അതെ ശാസ്ത്രം ഗ്രഹിച്ച സഹദേവനനാല്‍ ശകുനി കൊല്ലപ്പെട്ടു ഒരെതിര്‍ശക്തി എല്ലായ്പ്പോഴും പ്രപഞ്ചത്തില്‍ ഉണ്ടാകും . 

  വേടനാല്‍ നിന്‍റെ അവസാന നിമിഷം ഉണ്ടാകട്ടെ  എന്ന  ഗാന്ധാരി ശാപo കേട്ട  കൃഷ്ണന്‍ ഗാന്ധാരത്തോട്  പറയുന്നു അമ്മേ  എന്‍റെ ഭാവി ഭൂതം എല്ലാം നിങ്ങള്‍ മനസിലാക്കിയല്ലോ  ഭാവി വചനം പോലും നിങ്ങളിലെ ജോതിഷി തിരിച്ചറിഞ്ഞു നിങ്ങള്‍ വേദം അറിഞ്ഞവര്‍ തന്നെ പക്ഷേ ധര്‍മ്മം  അതുപയോഗിക്കാന്‍ പഠിച്ചില്ലെന്ന് മാത്രം .

വേടന്റെ അമ്പ് എന്നിലെ ശരീരത്തെ കിടത്തും  അതും നിങ്ങള്‍ക്ക് അറിയാം .പക്ഷെ അതിലും നീചമായ ഒരു ശരീര നഷ്ട്ടം എനിക്ക് തരാന്‍ നിങ്ങള്‍ക്കാവുമോ  . ശരീരം ഉപേക്ഷിക്കാന്‍ ഉള്ളതാണ് എന്‍റെ ആത്മാവിനെ നിങ്ങള്‍ക്കെന്ത്  ചെയ്യാന്‍ സാധിക്കും .

ഇതിലും നീചമായ  മരണം ഞാന്‍ ആഗ്രഹിക്കുന്നു . അത് തരാന്‍ സാധിക്കുമോ.

വേടന്‍റെ അമ്പിനു   പകരം ക്രൂര ജന്തുവിന്‍   അമ്പിനാല്‍ എന്‍റെ ജീവനെ പുറംതള്ളാന്‍ സാധിക്കുമോ എന്‍റെ വിധി വേടനാല്‍ സാധ്യമാണ് അതില്‍ മാറ്റം വരുത്താനാര്‍ക്കും   സാധിക്കില്ല .

 ദേവനും മനുഷ്യനായി ജനിക്കേണ്ടി വരും   മര്‍ത്തൃന്‍ എന്നാല്‍ മരിക്കാന്‍ ജന്മമെടുത്തവന്‍ എന്നതറിഞ്ഞുകൊണ്ട്   തന്നെയാണ് ജീവിക്കേണ്ടത് പക്ഷെ എന്‍റെ കര്‍മ്മഭാഗം  കഴിയാതെ മരിക്കില്ല അതിനു മുന്‍പോ പിന്‍പോ ജീവെനെടുക്കാന്‍ കാലനും സാധിക്കില്ല .

ഗാന്ധാരിക്ക്  ഇത്തരം  ശാപ വാക്കുകള്‍ പറയേണ്ട അവസ്ഥ വന്നു ചേരില്ലായിരുന്നു

സോഹോദര സ്നേഹം എന്തെന്ന് ഗാന്ധാരിയമ്മ  മനസിലാക്കിയില്ല.
ശകുനിക്ക്  നിന്നോടുള്ള സഹോദരി  സ്നേഹമാണ് ഈ യുദ്ധത്തിനുള്ള കാരണം. 

സഹോദര സ്നേഹത്തിന്‍റെ മകുടോദാഹരണം നിന്‍റെ സോദരന്‍ ശകുനിയാണ്.

അന്ധത സ്വയം ചമഞ്ഞു  ശിശ്രൂക്ഷയില്‍  ഗാന്ധാരിയിലെ അന്ധകാരo പാണ്ഡവരിലെ സഹോദര ബന്ധം തിരിച്ചറിഞ്ഞില്ല  .

ഭര്‍ത്ത സ്നേഹത്തിന്‍റെ ഉത്തമ ഉദാഹരണമായി ഗാന്ധാരിയെ  അറിവുള്ളവര്‍ പുകഴ്ത്തില്ല മറ്റുള്ളവരില്‍ വൈകല്യം  വരുമ്പോള്‍ നമ്മള്‍ കൈവല്യമാകണം ഭര്‍ത്താവിനു കാല്‍ നഷ്ട്ടപെട്ടാല്‍ ഭര്‍ത്താവിനു  മരണം സംഭവിച്ചാല്‍  ഒപ്പം  ഭാര്യയും മരിക്കരുത്‌   അത് മക്കളെ ബാധിക്കും   ധര്‍മ്മമല്ലത്  അതൊക്കെ  ഗാന്ധാരിക്ക് സാധിച്ചില്ല.

 ജീവിതകാലം മുഴുവനും നിങ്ങള്‍ അന്ധത ഇഷ്ട്ടപെട്ടു അത്  നിങ്ങളുടെ ഭര്‍തൃസ്നേഹo  കൊണ്ടായിരുന്നു അത്തരം സ്നേഹത്തെ  എതിര്‍ക്കുന്നില്ല  .വധുവായതിനു ശേഷം  അദ്ദേഹം കാണാത്തത് നിങ്ങളും കാണേണ്ടെന്നു ഉറപ്പിച്ചത് ഭര്‍തൃസ്നേഹം തന്നെ

 പിന്നീട് എന്തിനാ മുഖം മൂടിയഴിച്ചു യുദ്ധഭൂമിയില്‍ വന്നു അതില്‍ ഭര്‍ത്താവിനോടുള്ള പ്രതിഞ്ജ മറന്നുവോ തോന്നുന്നതെന്തും ധര്‍മ്മമല്ല.

മഹാഭാരത ചിന്തകള്‍ ചര്‍ച്ചകള്‍ കൂടുതല്‍ ചിന്തകള്‍ക്കും പഠനത്തിനും വേണ്ടി എഴുതുന്നത്‌ ഇതൊന്നും മഹാഭാരത കൃതികളില്‍ ഉള്ളതല്ല തര്‍ക്ക ശാസ്ത്രത്തിനായി എഴുതിയത് മാത്രം.

ANILVAIDIK 8281404225 മഹാഭാരതം  ചര്‍ച്ചകള്‍ തുടരട്ടെ



 



     

THENGU തെങ്ങ് തേങ്ങ ചിരട്ട

ഓരോ ചിരട്ടയിലും  ആലേഖനം ചെയ്തോരു  തെങ്ങിനെ പ്രകൃതി വരച്ചു വെച്ചിരിക്കുന്നു.എല്ലാ ചിരട്ടയിലും തെങ്ങിന്‍റെ ചിത്രമുണ്ട് .



 എല്ലാവരും അടുക്കളയില്‍ പോയി ചിരട്ടകള്‍ പരിശോദിക്കുക നാളെ  മുതല്‍ കരിക്ക് കഴിക്കുമ്പോള്‍ അവിടെ നെടു നീളം വെട്ടിയ കരിക്കിനുള്ളില്‍  നിങ്ങള്‍ക്ക്‌ തെങ്ങിനെ കാണാം പൊക്കിള്‍  കൊടിയെ കാണാം തലച്ചോറിനെ കാണാം.

ഭക്ഷണം ഇല്ലെങ്കില്‍ മനുഷ്യന്‍ ഷീണിക്കും എല്ലാ  ജന്തുക്കളും മെലിയും പക്ഷേ വൃക്ഷങ്ങള്‍ മെലിയില്ല. നമ്മുടെ  തെങ്ങ് ആദ്യ വളര്‍ച്ചയില്‍  തടിക്കും പിന്നീടത്  വളരും തോറും  മെലിയും കാതല്‍കൂടുന്തോറും ഉറപ്പ് കൂടുകയും തടി വണ്ണം കുറയുകയും ചെയ്യും. ഇളം കരിക്കും തേങ്ങയോട് അടുക്കുന്തോറും മെലിയും.


ചിരട്ട ഇറച്ചിയില്‍ ചേര്‍ത്താല്‍ മാംസം വെന്തു അലിഞ്ഞു പോകും മൂത്ത ഇറച്ചി  പെട്ടെന്ന് വേകുവാന്‍  ചിരട്ട മുരിങ്ങ മരത്തൊലി   ചേര്‍ത്തു വേവിക്കുക.

 തേങ്ങയ്ക്ക് ശ്രിഫലം എന്നാണു സംസ്കൃതനാമം

ശ്രി എന്നാല്‍ ബുദ്ധിയെന്നും  ഫലം എന്നാല്‍  ഗുണം ലഭിക്കുന്നത് എന്നും അര്‍ഥം ലഭിക്കും .

ഭാരതത്തിലെ ഇശ്വര സങ്കല്‍പ്പത്തില്‍ വിദ്യാദേവത സരസ്വതിയാണ്.  എന്നിട്ടും വിദ്യാ മന്ത്രത്തില്‍ ഈ ദേവിക്ക് ഗണപതിയുടെ അത്ര    സ്ഥാനമില്ല .എന്നിട്ടോ വിദ്യാ മന്ത്രം  ശിവപുത്രനായ ഗണപതിയില്‍  നിക്ഷിപ്തമായിരിക്കുന്നു  . ഹരി ശ്രി ഗണപതയേ  നമ;

നാളികേരം ഓര്‍മ്മ വര്‍ദ്ധിപ്പിക്കുകയും ബുദ്ധിയെ കഴിവുറ്റതാക്കുകയും   ശരീരത്തെ തടിപ്പിക്കുകയും ചെയ്യുന്നു.  നാളികേരപ്രീയനായ ഈ ദേവന് ആനത്തലയോളം ബുദ്ധിയുണ്ട്  ആനത്തലയന്‍ എന്ന് വിളിപ്പേര് വന്നതും ബുദ്ധിയുടെ വലിപ്പം കൊണ്ടാണ്.

പുരാണങ്ങളില്‍  നല്ലൊരു ആയുര്‍വേദ സങ്കല്പം ഉണ്ട്.

എന്താണ് ഗണപതി കൊഴുത്തു  തടിക്കാന്‍ കാരണം എന്ന് നോക്കാം .

എല്ലാ പഴങ്ങള്‍ക്കും മാംസളമായ ഭഷ്യ

ഭാഗം ഉണ്ടാകുമല്ലോ മാങ്ങയ്ക്കും ചക്കയ്ക്കും വിത്തിനെ പൊതിഞ്ഞു നില്ക്കുന്ന മാംസ ഭാഗം ഉണ്ട്   പക്ഷെ തേങ്ങയുടെ  ഭഷ്യഭാഗം വിത്തിന്‍റെ ഉള്ളില്‍ ആണെന്ന് മാത്രം .

   വിത്തിലെ വെളുത്ത  മാംസഭാഗത്തിന് അതിശക്തമായിവികസിക്കാനുള്ള കഴിവുണ്ട്.

 തേങ്ങ ഏറെ കഴിച്ചാല്‍ തടിക്കും  .ഗണപതി ഏറെ തേങ്ങ തിന്നു തടിച്ചു കൊഴുത്തു എന്നുള്ളതാണ് പുരാണത്തിലെ സത്യം.

ശക്തമായി .സ്വയം വികസിച്ചു പുറംതോടിനെ പൊട്ടിക്കാന്‍ ഇതിലെ മാംസഭാഗത്തിന്  കഴിവുണ്ട്

 ആയതിനാല്‍  ഇരുമ്പിനു തുല്യമായ ചിരട്ട കൊണ്ട് തന്നെയാണ് പ്രകൃതി അതിലെ   പുറം ചട്ടയെന്ന ചിരട്ടയെ   തീര്‍ത്തിരിക്കുന്നത്.

ചിരട്ടയെയും പൊട്ടിക്കാന്‍ വിത്തിന് അതിശക്തമായ കഴിവുണ്ട് ആയതിനാല്‍  ഇരുമ്പിന്‍റെ ബലമുള്ള   ചിരട്ട കൊണ്ട് ഫലത്തെ പൊതിഞ്ഞിരിക്കുന്നു ചിരട്ടയെ ചകിരി കൊണ്ടുള്ള  മടലു കൊണ്ട് പൊതിഞ്ഞിരിക്കുന്നു.  മാത്രമോ വികാസം പ്രാപിക്കുമെന്ന  കഴിവറിഞ്ഞു കൊണ്ട് തന്നെ പുറം  മടലുകളെ  രണ്ടറ്റവും  അതി ശക്തമായി ഒട്ടിച്ചു  കൂട്ടി ചേര്‍ത്തിരിക്കുന്നു .  ഇളം കരിക്കിന്റെ ചകിരിയുടെ  ബലം നിങ്ങള്‍ക്കും അറിവുള്ളതാണല്ലോ .

 വിത്തിലെ ഫലത്തിന്‍റെ  വിപരീത ഫലമാണ്  ചിരട്ടയില്‍ അടങ്ങിയിരിക്കുന്നത്  വികസിക്കുന്ന വിത്തിനെ  തള്ളി പിടിക്കുന്ന ജോലിയാണ്  ചിരട്ടകള്‍ ചെയ്യുന്നത് .ആയതിനാല്‍ ചിരട്ട   തിളപ്പിച്ച്‌ കഴിച്ചാല്‍ വയര്‍ ചുരുങ്ങും.  മെലിയും .കൊഴുപ്പുള്ളവര്‍  ചിരട്ട തിളപ്പിച്ച്‌ കഴിക്കട്ടെ .

ഇളം പൂക്കുല അരിപ്പൊടി ശര്‍ക്കര ചേര്‍ത്തു ഇടിച്ചു കൂട്ടി പായസം വെച്ചു കഴിച്ചാല്‍ .ശരീര പുഷ്ട്ടി മുലപ്പാല്‍ വര്‍ദ്ധന ഇവ ഉണ്ടാകും .

മൂത്ത് വിളഞ്ഞ തേങ്ങ വെള്ളത്തില്‍ ഒരു കുപ്പിക്ക്‌ അമ്പതു ഗ്രാം പഞ്ചസാര ചേര്‍ത്തു ഏറെ നാള്‍ വെച്ചിരുന്നാല്‍ വിന്നാഗിരി ആയി മാറും .

കുരുത്തോല തോരണം ആക്കുന്നത് അണുക്കളെ അകറ്റാന്‍ അതിനു കഴിവുള്ളത് കൊണ്ടാണ് .

കടുത്ത വയറു വേദനയും കൂടെ  ഉഷ്ണ കൊണ്ടുള്ള ചുട്ടു നീറ്റലും

തേങ്ങയുടെ മടല്‍ കത്തിച്ചു ചാരം അര സ്പൂണ്‍  എടുക്കുക അതില്‍ മുള്ള് മുരിക്കിന്റെ നീരില്‍ കലക്കി ഒരു നേരം കൊടുക്കുക .ക്രമേണ ഇതിന്‍റെ അളവ് കൂട്ടി രണ്ടു നേരം കൊടുക്കുക .രോഗിയില്‍ ഓക്കാനം ശര്‍ദ്ദില്‍ എന്നിവ ഉണ്ടാകും അതിനാല്‍ അളവുകള്‍ ശ്രദ്ദിക്കണം .


 വെളിച്ചെണ്ണ കാറല്‍ വരാതെ ഇരിക്കാന്‍ അല്പം ശര്‍ക്കര ഇട്ടാല്‍ മതി.

പൊള്ളല്‍ ഉണ്ടായാല്‍ വെളിച്ചെണ്ണയില്‍ ചുണ്ണാമ്പു ചലിച്ചു കുഴമ്പ് രൂപത്തില്‍ തൂവല്‍ കൊണ്ട് പുരട്ടുക. ഇതില്‍ കുറച്ചു സ്പടികക്കാരം ചേര്‍ത്താല്‍ നല്ലതാണ്

പച്ച നാളികേര മടലിന്റെ അഞ്ചു തുള്ളി നീര് ദിനവും  വെള്ളം ചേര്‍ത്തു   കുടിച്ചാലും വയര്‍ ചുരുങ്ങും ശരീരമെലിച്ചിലും ഉണ്ടാകും . പുറത്തേക്ക് വികാസം പ്രാപിക്കുന്നതിനെ ചെറുക്കാന്‍  തേങ്ങയുടെ പുറം വസ്തുക്കളില്‍ അടങ്ങിയിരിക്കുന്ന രസങ്ങള്‍ക്ക് കഴിയുന്നു .
ആയതിനാല്‍ ഇന്‍ഷേയ്പ്പ് എന്ന ആകാരവടിവിനും  ഭംഗിയ്ക്ക് കരിക്കിന്‍റെ മടല്‍ പിഴിഞ്ഞ അഞ്ചു  തുള്ളി  നീരും  ഒരു ഗ്ലാസ്  വെള്ളവും  ചിരട്ട മഞ്ഞള്‍ കുരുമുളക് ചേര്‍ത്തു  വെള്ളം തിളപ്പിച്ച്‌  കഴിക്കുക.

  ദോഷം വരുത്താത്ത  വണ്ണം വെയ്ക്കാന്‍  തേങ്ങ മാത്രം കഴിക്കുക  . .


ഇനി കരിമ്പിനും ഈറ്റക്കും തുല്യമായ ഒരു സസ്യo നമുക്ക് കിട്ടുമോ?. അങ്ങിനെയൊന്ന് ഈശ്വരന്‍  നമുക്ക്  തന്നിട്ടുണ്ടോ?
കരുണാമയൻ അങ്ങിനെയൊന്നു തരാതെ ഇരിക്കുമോ?

കറുക പുല്ലില്‍ അത്ഭുതകരമായ ഊര്‍ജ്ജമുണ്ട് അല്പ്പം കറുക നീര്‍ ആനയുടെപോലെ   ബലം തരുന്നുവെന്ന സത്യം നിങ്ങളറിയുക.

വ്യാസഭഗവാന് ആഗ്രഹമുണ്ടായിരുന്നു മഹാ ജ്ഞാനിയായ ഒരാളെ കൊണ്ട് മഹാഭാരതം എഴുതിക്കണമെന്നു വ്യാസന്‍റെ  മോഹം അതായിരുന്നു  അതിന് തന്നെക്കാളും ബുദ്ധിയും കഴിവുമുള്ള ഗണപതിയെന്ന് പേരുള്ള ആനത്തലയുടെ അത്രേം ബുദ്ധിയുള്ള ഒരു ഋഷിയെ ആണ്   വ്യാസൻ കണ്ടുപിടിച്ചത് .

ശിവ ഭക്തനായ അഗ്നിയുടെ തിളക്കമുള്ള ഒരു തപസ്യനായിരുന്നു ഗണപതി.
മഹാ ജ്ഞാനി യായ ദുർവാസാവിനെ പോലെ ഇദ്ദേഹവും കറുകപ്പുല്ലാണ് ഭക്ഷണമാക്കിയത്.

വ്യാസൻ മൊഴിഞ്ഞ വളരെ ചെറിയ വിവരണം പോലും അതി മഹാത്മ്യമുള്ള  ഈ കറുക പുല്ല് തീറ്റക്കാരാൻ എഴുതിയത്രേ. വിദ്യാ ദേവിയായ സരസ്വതിയെ പോലും തഴഞ്ഞാണ് വ്യാസന്‍ ഗണപതിയെ ഇതിനായി തെരഞ്ഞെടുത്തത്.

 കാരണം.   ഗണേശന്റെ ആനത്തലയോളം  പോന്ന ബുദ്ധിയാണ് ഇതിന്‍റെ പിന്നിലെ രഹസ്യo    മഹാഭാരതം ഇത്ര മനോഹരമായി എഴുതിയത്. ഗണപതിയുടെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ്.

മാത്രമല്ല  വ്യാസനു മാത്രം അവകാശപ്പെടാനുള്ളതല്ല മഹാഭാരതം;; ഗണപതി ഒരു മഹര്‍ഷിയാണ് ആത്മസത്യം തേടിയ ശിവ ഭക്തനാണ് ഗണപതി .

കറുക നീരും തേങ്ങയും ഓട്ടിസം ഇല്ലാതാക്കുന്നു . ബുദ്ധി വര്ധിപ്പിക്കിന്നു.

കറുക നീര്‍ നുണഞ്ഞാല്‍  മസ്ഥിഴ്ക്ക ലാളനക്രീയ താനേ നടക്കുന്നു.അപാര ബുദ്ധി വര്‍ദ്ധിക്കുന്നു. ശക്തി വര്‍ദ്ധിക്കുന്നു   ഇത് മനസിലാക്കിയ തപസന്മാര്‍ കറുക തീറ്റക്കാരായിരുന്നു. ഗണപതിയും അത് പിന്തുടര്‍ന്നു എന്നതാണ് സത്യം.

കറുക പുല്ലിനെ തമിഴില്‍ !അറുകന്‍പുല്ല്  ! എന്ന് വിളിക്കുന്നു. പേരിന്റെ ഉത്ഭവം തേടിയാല്‍ ജ്ഞാനപ്പഴമായ അറിവിന്റെ സാഗരമായ  അറുമുഖനില്‍ എത്തും.

ആറുമുഖന്‍ എന്ന സുബ്രഹ്മണ്യദേവന്‍  ഭക്ഷിച്ച  പുല്ല് അറുകന്‍ പുല്ലായി മാറി. കാലാന്തരത്തില്‍ വന്ന വാക്കുകളിലെ കുറവാണ്. ഈ ആറു മുഖമുള്ളവനെ  വെറും അറുമുഖം ആക്കിയത്.

1ശിക്ഷ/ 2നിരുക്തം / 3ചന്ദസ്/ 4വ്യാകരണം/ 5കലപ്പശാസ്ത്രം/ 6ജോതിഷം/ എന്ന ആറു മുഖങ്ങളില്‍ വിളങ്ങി അറുമുഖന്‍ ആകാന്‍ ഒരു  കാരണം ശാസ്ത്ര ഗ്രന്ഥങ്ങളില്‍  നിന്നുള്ള ജ്ഞാനവും അറുകന്‍  പുല്ലിനുള്ളിലെ  വിഭവത്തിന്റെ വിശേഷതയുമൊക്കെ  ഉണ്ടെന്ന് ഭക്തര്‍ മനസിലാക്കണം.  അറുമുഖന് പ്രാമുഖ്യം ലഭിച്ചതില്‍ അറുകന്‍ പുല്ലെന്ന കറുക പുല്ലിനും സ്ഥാനമുണ്ട്.

ഈ ദേവനെ ജ്ഞാനപ്പഴം എന്നാണ് വിളിക്കുന്നത്‌.

ആദ്യഅക്ഷരം കുറിക്കുംബോളും !!ഹരി!! എന്ന് കഴിഞ്ഞേ !ശ്രി! വരുന്നുള്ളൂ.അതിന് ശേഷമാണ് ഗണപതി വരുന്നുള്ളൂ. ഇതിലെ  ശ്രി അറിവിന്റെ അത്ഭുത മരുന്നുകള്‍ അടങ്ങിയ താമരയാണ് .താമര  പൂവ് നട്ട് വളര്‍ത്തുക താമരയിലയില്‍ സദ്യ ഉണ്ണുക ഗുണം ഉണ്ട്.

വിദ്യദേവത ആയ സരസ്വതി  താമരയില്‍ തപസ്സു ചെയ്യാന്‍ കാരണം താമരയില്‍  ബുദ്ധി വര്‍ദ്ധനയുടെ വീര്യമുണ്ട് എന്നതും നാം മനസിലാക്കണം  താമരയെ കുറിച്ച് പിന്നീട് എഴുതാം.

ബ്രഹ്മ ണൃത്തില്‍  കൊടിയ അവസ്ഥയുണ്ട് അതിനെ ശുദ്ധമായ ബ്രഹ്മം എന്ന് വിളിക്കുന്നു  ശുഭ ബ്രഹ്മ എന്ന അവസ്ഥയാണത് . ആ അവസ്ഥ വന്നു ഭാവിച്ചാല്‍ സുബ്ര പദത്തില്‍ എത്തുന്ന വിഞ്ജാനം നിറഞ്ഞ   ബ്രാഹ്മണനാകുന്നു എന്ന് വെച്ചാല്‍ അറിവിന്‍റെ മൂര്‍ത്തി ഭാവ മാകും  ജ്ഞാനപ്പഴമാകും   .അതാണ്‌ സുബ്രഹ്മണ്യ പദത്തിന്‍റെ പൊരുള്‍.അറിവിന്റെ കൊടുമുടി കണ്ടവര്‍ ആയിരുന്നു ഗണപതിയും സുബ്രമണ്യനും.

കറുകപ്പുല്ല് ഭോജ്യമാക്കിയ  ഗണങ്ങളുടെ പതിയായ  ഗണപതിക്ക് അപാര ബുദ്ധി ശക്തിയുണ്ടായിരുന്നു.. ജനങ്ങൾ  ആനത്തലയൻ എന്നാണ് വിളിച്ചത് അത് ബുദ്ധിയുടെ മഹത്തം കൊണ്ടാണ് ആ നാമം ലഭിച്ചത്  ഗണപതി എന്ന മഹര്‍ഷിക്ക്  കിട്ടിയ ഇരട്ട പേരാണ് ''ആനത്തല '' എന്ന വിശേഷണം ബുദ്ധി മാന്മാര്‍ക്ക് ആനത്തലയന്‍ എന്നുള്ള  നാമം  സമൂഹം ഇന്നും  കൊടുക്കാറുണ്ട്.

 ഈ ബുദ്ധിയൊക്കെ ലഭിച്ചത്   കറുക പുല്ലില്‍ നിന്നുള്ള ഊര്‍ജ്ജം ആണെന്ന് മനസിലാക്കുക . ഈ ആനന്ദ സ്വരൂപന്റെ (ശിവ) പുത്ന്‍റെ  ഇഷ്ട്ട ഭക്ഷണമായി ഇന്നും ഭക്തര്‍  സമര്‍പ്പിക്കുന്നതും  കറുകപ്പുല്ലാണ്.

 എന്താണ് കറുകപ്പുല്ല് എന്ന്‌ നിങ്ങൾക്ക് മനസ്സിലാക്കണമെങ്കിൽ ആ ചെടിയിൽ ഒന്ന് ശ്രെദ്ധിക്കുക നിങ്ങൾക്കതിൽ ഈറ്റയും കരിമ്പും ഒന്നിച്ചു കാണാൻ സാദിക്കും. കരിമ്പിന്റെ ഇലകൾ ചെറുതാക്കിയ പോലെയുള്ള ഇലകളും. ഈറ്റയുടെ ബലമുള്ള നാമ്പുകളും ഈ ചെടിയില്‍ കാണാം. സുകന്യ കറുക നാമ്പ് കൊണ്ടാണ് ച്വുവന്യ മഹർഷിയുടെ കണ്ണുകൾ പൊട്ടിച്ചത്‌ അത്രക് ബലമുള്ള ഒന്നാണ് കറുക..

കറുകയുടെ ഗുണവും സര്‍വ്വ ബലം തന്നെയാണ്.

. കരിമ്പിന്റെ ഇലയും ഈറ്റയുടെ ബലവുമുള്ള ഗുണങ്ങൾ കറുകയിൽ നിങ്ങള്ക്ക് പരിശോദിക്കാം.

 ഇവ രണ്ടും ചേർന്നതാണ് കറുകപ്പുല്ല് '

കരിമ്പും/ ഈറ്റയും/ ബ്രമ്മിയും/ അമൃതും/ തേനും/ ഒന്നിച്ചു കുഴച്ചു  ഈശ്വരന്‍  ഭൂമിയിൽ നിക്ഷേപിച്ചു.. മുളച്ചു വന്നതോ കറുകപ്പുല്ലായാണ്.

 ഈ നാമ്പിനെതേടി കാട്ടിൽ അലയേണ്ട സർവത്ര ഭൂമിയിൽ നിന്റെ മുന്നിൽ പുഞ്ചിരിയോടെ നില്പ്പുണ്ട് നിങ്ങളുടെ പാദസ്പര്ശം പോലും അവൾക്ക്പ്രീയമാണ്.

ഞരമ്പ്‌ ടോണിക്ക് എന്നാണു ആചാര്യമതം.. അപാര ബുദ്ധിയെന്ന് ആയുർവേദം.. ദീർഹായുസ്സ് എന്ന് ചരകസംഹിത. ഋഷി ഭോജ്യമെന്ന് വേദങ്ങള്‍

ANILVAIDIK 9995033225

മൂത്ര പാനം ANILVAIDIK


മൂത്രം ചികിത്സ അഥവാ ശിവാമ്പു.

നല്ലതോ ചീത്തയോ എന്തായാലും നിങ്ങളുടെ അഭിപ്രായം ഗ്രൂപ്പില്‍ അറിയിക്കുക .

ഭ്രൂണം ആയിരിക്കുമ്പോള്‍ നാം അമ്മയുടെ വയറ്റില്‍ മല മൂത്ര ഗന്ധം ശ്വസിച്ചും മൂത്രം സ്രവിച്ചും  ഗര്‍ഭ പാത്രത്തില്‍  വളരുന്നു .

പച്ചില തിന്നുന്ന ആടുകളും മാനുകളും മൂത്രം കുടിക്കുന്നുണ്ട്‌ മുട്ടനാട് ഇണയെ പ്രാപിക്കുന്ന വേളയില്‍ മൂത്ര പാനം ചെയ്യുന്നു .ആടുകള്‍/  ജീറാഫ് / കാണ്ടാമൃഗം / ഹച്ച് എന്ന നായ  വര്‍ഗ്ഗം / എന്നിവ സ്വന്തം വര്‍ഗ്ഗത്തിന്‍റെ മൂത്രം വരെ കുടിക്കുന്നവയാണ് .

https://youtu.be/l471GEweiqM

https://youtu.be/a8iHXO87HpQ

https://youtu.be/D8w6AfojrdE

https://youtu.be/bwN4QBK3QJY

https://youtu.be/hn8h6v2vIS4

മുകളിലെ  ലിങ്കുകള്‍ സമയം പോലെ നോക്കുക 

ശുദ്ധമായ പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന മനുഷ്യന്‍റെ മൂത്രo  ഔഷധം തന്നെയാണ് .
ശരീരത്തില്‍ നിന്ന് പുറത്തു പോകുന്ന എല്ലാ  വസ്തുക്കളും വിസര്‍ജ്യമല്ല
തേന്‍ വിസര്‍ജ്യ വസ്തുവാണ് മുലപ്പാല്‍ വിസര്‍ജ്യ വസ്തുവാണ് ശുക്ലം വിസര്‍ജ്യ വസ്തുവാണ് ഇതൊക്കെ പുറത്തേക്ക് പോകുന്ന ഘടകം തന്നെ എന്നാല്‍ വിസര്‍ജ്യം എന്ന് പറയാം മലം എന്നോ ശര്‍ദ്ദില്‍ എന്നോ വിളിക്കാന്‍ പാടില്ല

 മൂത്രവും മലവും രണ്ടാണ് മലിനം  ഉള്ളത് കൊണ്ടും ഈച്ച അരിക്കുന്ന കൊണ്ടും മലം  മലിനം തന്നെയാണ് മൂത്രത്തില്‍ ഈച്ച വന്നിരിക്കില്ല കാരണം മലത്തില്‍ ഈച്ചയ്ക്ക്  ഇഷ്ട്ടമായ ഭക്ഷണമുണ്ട്  ദുര്‍ഗന്ധം കൂടി ഉള്ളത് കൊണ്ട്തന്നെയാണ്  മലം എന്ന് പേര് വന്നത്.  മൂത്രം മലിനമല്ല ഈച്ചയോ അഴുക്കു തിന്നുന്ന ജീവികളോ അതിനെ തിരിഞ്ഞു പോലും നോക്കുന്നില്ല
 മലത്തെ മലം എന്നും മൂത്രത്തെ മലം എന്ന് വിളിക്കുന്നുമില്ല.


 തേനീച്ച  ശര്‍ദ്ദിക്കുന്ന വിസര്‍ജ്യ ദ്രാവകത്തെ തേന്‍ എന്ന് വിളിക്കുന്നു
 തേന്‍ മലമാണ്   ഇച്ചിരി വില കൂടുതലുള്ള മലത്തെ തേന്‍ എന്ന് വിളിക്കുന്നു തീരെ വിലയില്ലാത്ത മൂത്രത്തെ ശിവാംബൂ എന്നും വിളിക്കുന്നു.


 മീനിനാണോ മൂത്രത്തിനാണോ കൂടുതല്‍ ദുര്‍ഗന്ധം എന്ന് പരീക്ഷിക്കുവാന്‍ പിടക്കുന്ന മീനിനെ മണത്തു നോക്കിയാല്‍ മതി  ചൂടുള്ള മൂത്രത്തിനു  ദുര്‍ഗന്ധം കുറവാണ് .രണ്ടു ദിവസം പഴകിയ മീന്‍ ദുര്‍ഗന്ധം തന്നെയാണ് എന്നിട്ടും ചീഞ്ഞ മീനും പഴകിയ മത്സ്യവും മനുഷ്യന്‍ ഭക്ഷിക്കുന്നു .പഴങ്ങള്‍ പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറികള്‍ എന്നിവ   ഭക്ഷിച്ചാല്‍ മൂത്രം നല്ലൊരു പെര്‍ഫ്യൂം ആണ്.

 മനുഷ്യന്‍  ചീഞ്ഞ മീന്‍ തിന്നുന്നവന്‍ അല്ലെങ്കില്‍ ദുര്‍ഗന്ധം വിഴുങ്ങുന്നവനാണ് പൊരിച്ച മാംസം മത്സ്യം എന്നിവ ഇല്ലെങ്കില്‍  ഭക്ഷണം ഇറങ്ങാത്തത്തവരും നമ്മുടെ ഗ്രൂപ്പില്‍ സുലഭം.

 മലിനം പോകുന്ന ഇടം  മലദ്വാരം  അപ്പോള്‍ മൂത്രം പോകുന്ന ദോരം മൂത്ര നാളി.അപ്പോള്‍ ബീജം സ്കലിക്കുന്ന നാളിക്ക് എന്ത് വിളിക്കും ..   

നമ്മുടെ മുറിവുകള്‍ ഉണക്കുന്നൊരു മരുന്ന് നമ്മളില്‍ ഉണ്ട് അതാണ്‌ മൂത്രം
 പഴങ്ങള്‍ കഴിക്കുന്ന മനുഷ്യ മൂത്രം അമൃതാണ്  .

ബ്രഹ്മ മുഹൂര്‍ത്തം ഒഴിക്കുന്ന മധ്യ ഭാഗം വരുന്ന മൂത്രം ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കാം ഇറച്ചി എങ്ങിനെയൊക്കെ കഴുകിയാലും ചോര നശിക്കില്ല ചോരയിലും നല്ലതാണ് മൂത്രം

 പഴങ്ങള്‍ കഴിക്കുന്ന മനുഷ്യ മൂത്രം അമൃതാണ്  ബ്രഹ്മ മുഹൂര്‍ത്തം ഒഴിക്കുന്ന മധ്യ ഭാഗം വരുന്ന മൂത്രം ആഴ്ചയില്‍ ഒരിക്കല്‍ കഴിക്കാം
 ഇറച്ചി എങ്ങിനെയൊക്കെ കഴുകിയാലും ചോര നശിക്കില്ല ചോരയിലും നല്ലതാണ് മൂത്രം.

ഗോമൂത്രം വിധി പ്രകാരം കഴിക്കാം.

ANILVAIDIK 9995033225



anilvaidik.blogspot.com ANILVAIDIK അനില്‍ വൈദിക്

 anilvaidik.blogspot.com

ANILVAIDIK 9995033225

8281404225

https://www.facebook.com/photo/?fbid=1774558716021421&set=a.231466746997300

https://www.facebook.com/anilmediator/posts/2271352696342018?__cft__[0]=AZXXLrByn14kU4p6DFaIaG6Rz5yal_jyc3TueFhqPVq37UbK1lAMjajxmUBUX259MzOkTkuo7D3-knAlb6FLq4yb5pK-jA_HaR8B8m--w0F79dJVQBdIZzx6fbm1CoATnDc&__tn__=%2CO%2CP-R

അനില്‍ വൈദിക് 

ANILVAIDIK 

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത് ANILVAIDIK മൂന്നാം ഭാഗം

 മൂന്നാം ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്

ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ് 

ശരീര ഘടന- മാംസഭുക്ക്

1. കുടലിന്റെ നീളം -  ഉടലിന്റെ മൂന്നിരട്ടി നീളത്തില്‍ സസ്യ ഭുക്കിനുണ്ട്. കുടലിന്റെ നീളം- ഉടലിന്‍റെ 21 ഇരട്ടി. ഉടലിന്‍റെ 12 ഇരട്ടി (കുരങ്ങിനും ഇതുതന്നെ)

2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- കുടലില്‍ ആഹാരം അധിക നേരം കിടക്കുന്നില്ല. 

2. ആമാശയത്തില്‍ ആഹാരം കിടക്കുന്ന സമയം- ആഹാരം ഏറെ നേരം കിടന്നു പോഷകങ്ങള്‍ മുഴുവന്‍ വലിച്ചെടുക്കുന്ന സംവിധാനമാനുള്ളത്

3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ് - 6%

3. ആമാശയത്തിലെ അമ്ലത്തിന്റെ അളവ്- 1.16%

4. താടിയെല്ല്- മുകളിലേക്കും താഴേക്കും മാത്രം ചലിപ്പിക്കാം.

4. താടിയെല്ല്- മുകളിലേക്കും താഴേക്കും വശങ്ങളിലേക്കും ചലിപ്പിക്കാം

5. പല്ലുകള്‍- കടിച്ചു കീറാന്‍ പറ്റിയ കൂര്‍ത്തുമൂര്‍ത്ത പല്ലുകള്‍ 

5. പല്ലുകള്‍- കടിക്കാനും ചവച്ചരക്കാനും പറ്റിയ പല്ലുകള്‍.

6. നഖങ്ങള്‍- കൂര്‍ത് മൂര്‍ച്ചയുള്ളതും, അകത്തേക്ക് വലിക്കാവുന്നവയും.

6. നഖങ്ങള്‍- പരന്നു ചലിപ്പിക്കാന്‍ പറ്റാത്ത പല്ലുകള്‍.

7. വെള്ളം കുടിക്കുന്ന വിധം- നാക്ക് കൊണ്ട് നക്കി കുടിക്കുന്നു. 

7. വെള്ളം കുടിക്കുന്ന വിധം- ചുണ്ടുകള്‍ കൊണ്ട് വലിച്ചു കുടിക്കുന്നു

8. ഉറങ്ങുന്ന സമയം- പകല്‍.

8. ഉറങ്ങുന്ന സമയം- രാത്രിയില്‍

9. ജനിക്കുമ്പോള്‍- 4-5 ദിവസം കണ്ണടഞ്ഞിരിക്കും.

9. ജനിക്കുമ്പോള്‍- കണ്ണുകള്‍ തുറന്നിരിക്കും.

10. കണ്ണിന്റെ കാഴ്ച- രാത്രിയിലും കാഴ്ചയുണ്ട്.

10. കണ്ണിന്റെ കാഴ്ച- രാത്രിയില്‍ കാഴ്ചയില്ല

11. ഭക്ഷണ രീതി- വിഴുങ്ങുന്നു. 

11. ഭക്ഷണ രീതി- ചവച്ചരച്ചു കഴിക്കുന്നു.

12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നു

സസ്യഭുക്ക്, മനുഷ്യന്‍

12. ത്വക്കിന്റെ ഘടന- വിയര്‍പ്പു ഗ്രന്ഥികള്‍ ഉണ്ട്.

ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം മനുഷ്യന്‍ സസ്യഭുക്ക് ആണ് എന്ന്.

 പ്രകൃതി ജീവന ചിന്തകള്‍ - ആചാര്യന്‍ ശ്രീ.C.R.R വര്‍മ്മ.

സത്യത്തില്‍ മനുഷ്യ സമൂഹം ആദ്യം   മാംസം കഴിച്ചു രോഗിയകുന്നു പിന്നീട്  രോഗിയാവുന്നതിലെ സത്യം മനസിലാക്കി ഏറെ കഷ്ട്ടത സഹിച്ചു   ഉപവാസത്തിലൂടെ  ആരോഗ്യത്തെ വീണ്ടെടുക്കുന്നു.  വീണ്ടും രോഗത്തെ ഷണിക്കാന്‍ മാംസത്തിലേക്ക് തിരിച്ചു പോകുന്നു ഈ പ്രക്രിയ കുറേകാലം തുടരുന്നു  അപ്പോഴേക്കും അവന്‍റെ യവ്വനം കഴിഞ്ഞിരിക്കും. മാംസം ദഹിപ്പിക്കാനുള്ള കഴിവും നശിച്ചിരിക്കുന്നതോടെ   ആമാശയ രോഗങ്ങള്‍ കണ്ടു തുടങ്ങും .  പിന്നെ ചികിത്സ ഫലിക്കാത്ത അവസ്ഥ വന്നു ചേരും .

മാംസ ഭോജികള്‍ക്ക്   വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല. ശരീരത്തിലെ ജലാംശം മൂത്രത്തിലൂടെ പുറത്തു പോകുന്നത് കൊണ്ട് ഏറെ ദുര്‍ഗന്ധം ഉണ്ട് .എത്ര പ്രായ മായാലും ആട് മാടുകള്‍ക്ക് പുല്ലു തിന്നാം .ഹിംസ്ര ജന്തുക്കള്‍ക്ക് പ്രായം കൂടുന്തോറും ഇരയെ പിടിക്കാന്‍ സാധിക്കില്ല മാംസം താല്‍ക്കാലിക ബലം മാത്രമേ തരുന്നുള്ളൂ . സിംഹം പുലി  എല്ലാം തന്നെ പച്ചപ്പുല്ല് മാത്രം ആഹരിക്കുന്ന  കൂറ്റന്‍ മാരായ കാട്ടുപോത്തിന്റെയും ആനയുടെയും ആക്രമണം കൊണ്ട് മരിക്കുന്നു .

മനുഷ്യന്‍റെ വിയര്‍പ്പു ഗ്രന്ഥി അടഞ്ഞു പോയാല്‍ അവന്‍ മരണത്തിലേക്ക് പെട്ടെന്ന് യാത്രയാകും കിഡ്നി രോഗികള്‍ പൊതുവേ വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞവരാണ് കിഡ്നി രോഗികള്‍ മാംസം ഭക്ഷിച്ചാല്‍ രോഗം മൂര്ചിക്കുന്നു  .

ഇതിന്‍റെ ബാക്കി ഭാഗം അറിയാന്‍ ' ശരീര ഘടനയില്‍ മനുഷന്‍ സസ്യഭുക്കാണ് '' എന്ന് സര്‍ച്ച് ചെയ്യുക ''

ANILVAIDIK 9995033225

മാംസം നിക്ഷിദ്ധ ആഹാരമോ . ANILVAIDIK രണ്ടാം ഭാഗം

 രണ്ടാം  ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്

പ്രകൃതി നമുക്ക്  നിരയൊത്ത പല്ലുകള്‍ തന്നിരിക്കുന്നു  മനുഷ്യനും പുല്ലു തീനികള്‍ക്കും നിരയൊത്ത പല്ലുകള്‍ ഉണ്ട് .

 അകന്ന പല്ലുകള്‍ മാംസ ഭോജികള്‍ക്കും മാത്രമുള്ള വിശേഷതയാണ് .

മനുഷ്യന് മുപ്പത്തിരണ്ട് പല്ലുകള്‍ ഉണ്ട് മനുഷ്യനേക്കാള്‍ വലിയ വായുള്ള സിംഹം പുലി ഇവയ്ക്കു മുന്‍ഭാഗത്തു മാംസം കടിച്ചു കീറാന്‍ പാകത്തിലുള്ള   കൂര്‍ത്ത  പല്ലുകളാണുള്ളത്    മനുഷ്യന്‍റെ അണപ്പല്ലിനോട് സദൃശൃമുള്ള     പല്ലുകള്‍ ഉണ്ടെങ്കിലും അത്തരം പല്ലുകള്‍ അസ്ഥിക്കുള്ളിലെ   മഞ്ജ പൊട്ടിക്കാന്‍ മാത്രമാണ് മാംസ ഭോജികള്‍  ഉപയോഗിക്കുന്നത് അല്ലാതെ അണപ്പല്ല് വെച്ചു മനുഷ്യനെപ്പോലെ  ചവച്ചു അരക്കുന്ന സ്വഭാവം ഈ ജീവികള്‍ക്കില്ല .

മനുഷ്യന് ഭക്ഷണ ശകലങ്ങള്‍ പല്ലിനിടയില്‍  പെട്ടാല്‍   അത് കുത്തി കളയണം എന്നാലെ സ്വസ്ഥത വരൂ പക്ഷേ മാംസം പല്ലിനിടയില്‍ പെട്ടാല്‍ അവന്‍ ഭ്രാന്തനെപ്പോലെയാണ്   സഹിക്കാന്‍ പറ്റാത്ത അവസ്ഥയുണ്ടാകുന്നു മാംസം ഉള്ള ഭാഗത്ത് നാവ് അറിയാതെ അതിനെ പുറംതള്ളിക്കൊണ്ടിരിക്കും   .


 മാംസം ഭക്ഷിച്ചാല്‍ അപ്പോള്‍ തന്നെ പല്ലിന്‍റെ ഇടയില്‍ പെടുന്നു പിന്നെ അത് കുത്തി കളയാനുള്ള ആയുധം തേടുന്നു ഇത്തരം  ദുഷ്ക്കരമായ അവസ്ഥ പഴങ്ങള്‍ കഴിക്കുമ്പോള്‍ ഉണ്ടാകുന്നില്ല .കരിമ്പ്‌ തിന്നുമ്പോള്‍ ചണ്ടി പല്ലിനിടയില്‍ പോയാല്‍ സഹിക്കാന്‍ സാധിക്കും പല്ലിനിടയില്‍ പെടുന്ന  ഒരു ആപ്പിളോ നാരങ്ങയുടെ അംശമോ മാംസം പോലെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നില്ല.

  അകന്ന പല്ലുകളുള്ള  പുലി / പൂച്ച / എന്നീ മാംസ ഭോജികള്‍ക്ക് ഒരിക്കലും മാംസം പല്ലിന്‍റെ ഇടയില്‍ കയറില്ല .കൂര്‍ത്ത പല്ലുകള്‍ മാംസത്തെ കീറാന്‍ സഹായിക്കുന്നു മനുഷ്യനെ പോലെ ചവച്ചു അരക്കാന്‍ അനുയോജ്യമല്ലാത്ത പല്ലുകള്‍ ഇല്ലാത്ത  കാരണം മാസം വിഴുങ്ങുന്നു . മനുഷ്യകുലത്തിനു  പഴം പോലും ചവച്ചു അരച്ച് കഴിക്കണം അല്ലെങ്കില്‍ ദഹന പ്രശനം ഉണ്ടാകും അപ്പോള്‍ മനുഷ്യന്‍  മാംസം വിഴുങ്ങിയാല്‍ അത് വിഷം കഴിച്ചതിനു തുല്യമാകും .മാംസം ചവച്ചു അരച്ച് കഴിച്ചാലും. ദഹിക്കാന്‍ ബുദ്ധിമുട്ടാണ്.

  മാംസാഹാരം  പതുങ്ങി നടക്കുന്ന രോഗവാഹിനി  തന്നെയാകുന്നു ഒട്ടകം മുതല്‍ പോത്ത്/ പശു / പട്ടി/  പന്നി /എന്നിവയുടെയൊക്കെ മാംസം  ഏറെ ദഹനക്കുറവുള്ളവ  തന്നെയാണ് കഴിയുന്നതും ഒഴിവാക്കുക  .

മാംസം കഴിച്ചില്ലെങ്കില്‍ ആയുസ്സിനു കുറവൊന്നും വരാന്‍ പോകുന്നില്ല പക്ഷേ പഴങ്ങളും  പച്ചക്കറികളും കഴിച്ചില്ലെങ്കില്‍ നിരവധി രോഗങ്ങളെ ചെറുക്കാനുള്ള കഴിവ് നശിക്കും . പ്രധിരോധ ശക്തി സസ്യങ്ങളില്‍ നിന്നും മാത്രമേ ഉണ്ടാകുന്നുള്ളൂ .


ഗുണം ഇല്ലാത്ത വസ്തുക്കള്‍ നാവിനു  പിണം പോലെയാണ് തോന്നുക . തേങ്ങയുടെ പാല്‍ പിഴിഞ്ഞ് കിട്ടുന്ന ചണ്ടി പോലും ഗുണമില്ലാത്തതിനാല്‍ വായിലിട്ടാല്‍ ചവയ്ക്കാനോ ഇറക്കാനോ തോന്നില്ല പിഴിഞ്ഞ പീര കണ്ടാല്‍ പോലും കണ്ണ് അത് തിരിച്ചറിയുന്നു. മനുഷ്യ ശരീരത്തില്‍ മാംസം പോലെത്തെ മറ്റൊന്നാണ് തേങ്ങ അത് പല്ലിന്‍റെ ഇടയില്‍ കയറിയാലും വളരെ അസ്വസ്ഥത ഉണ്ടാക്കുന്നു കാരണം തേങ്ങാപ്പാല്‍ പച്ചയ്ക്ക് കഴിച്ചാല്‍ ദഹിക്കില്ല .. പുട്ടിന്‍റെ ഒപ്പം പീര പല്ലില്‍ അകപ്പെട്ടാലും സഹിക്കാവുന്നതല്ല ഒന്നോര്‍ക്കുക മനുഷ്യന്‍റെ   ശരീരത്തിന് ദഹിപ്പിക്കാന്‍ താമസം എടുക്കുന്നത് പല്ലിനു തിരിച്ചറിയാം എന്നതും മനസിലാക്കണം  . തേങ്ങ ശര്‍ക്കര ചേര്‍ത്തും തേങ്ങാപ്പാലില്‍ ജീരകവും ചേര്‍ത്തു കഴിച്ചാലേ ദഹിക്കയുള്ളൂ .

  . പച്ച മാംസം കണ്ടാല്‍ കണ്ണിനു ഇഷ്ട്ടം തോന്നുന്നില്ല നാവില്‍ വെള്ളമൂറുന്നില്ല .ഒരു വാളന്‍ പുളിയ്ക്കു പോലും നാവിനെ കീഴടക്കാന്‍ കഴിയുമ്പോള്‍  മാംസ പിന്ധങ്ങള്‍ക്ക് അത് സാധിക്കുന്നില്ല .മത്സ്യത്തില്‍ പുളി ചേര്‍ത്തു കറിയാക്കിയാല്‍ രുചി കൂടുന്നു മാംസത്തില്‍ പുളി ചേര്‍ത്താല്‍ അരുചി ഉണ്ടാകുന്നു . പുളി ദഹന വസ്തുവാണ് പക്ഷേ ഇറച്ചിയില്‍ ദഹന വസ്തുവിന് അയിത്തം കല്പ്പിക്കുന്നു .

ഒന്നോര്‍ക്കുക മാംസം കടിച്ചു കീറാനുള്ള പല്ലുകള്‍ നമുക്കില്ല മനുഷ്യന്‍ ആട് മാട് മുയല്‍ മാന്‍ ആന കാട്ടു പോത്ത് എന്നിവയെല്ലാം  ഒട്ടുമിക്ക പച്ചക്കറികളും ഭക്ഷിക്കുന്നു അവയുടെ പല്ലുകളും മനുഷ്യന്‍റെ പോലയാണ് കൂര്‍ത്ത പല്ലുകളില്ല .അവ മാസം കഴിച്ചാല്‍ മനുഷ്യനെ പോലെ  പല്ലിന്‍റെ ഇടയില്‍ കയറും പുലിക്ക്   ഒരിക്കലും  പല്ലിന്‍റെ ഇടയില്‍ മാസം കയറില്ല അകന്നിരിക്കുന്ന കൊണ്ടും ചവയ്ക്കാതെ വിഴുങ്ങുന്ന കൊണ്ടും അവര്‍ ഭാഗ്യവാന്മാര്‍ '

ബാക്കി അറിയാന്‍ ''ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്'' എന്ന് സര്‍ച്ച് ചെയ്യുക .

ANILVAIDIK 9995033225

മാംസ ഭുക്ക് anilvaidik ഒന്നാം ഭാഗം

 മാംസം നിക്ഷിദ്ധ ആഹാരമോ .

ഒന്നാം ഭാഗം

ദഹനക്കുറവു ഉള്ളവര്‍ മാംസം ഭക്ഷിക്കരുത്.

മരുഭൂമിയില്‍ പെട്ടു പോയൊരു മനുഷ്യന്‍റെ മുന്‍പില്‍ മാംസവും പഴങ്ങളും കാഴ്ച വെച്ചാല്‍ അവന്‍ പഴങ്ങളെ ആണ് സീകരിക്കുക .

ഒരു കൊച്ചു കുട്ടി മധുരത്തിന് വേണ്ടി കൊതിയോടെ ആര്‍ത്തി കാണിക്കും   മിഠായിക്കും    പഴത്തിനുo  വേണ്ടി അവന്‍ വാശി പിടിക്കും പക്ഷേ  മാംസം ശിശുക്കളെ   ആകര്‍ഷിക്കുന്നില്ല .

മത്സ്യം മാംസം ഇവ ശരീരത്തില്‍ പുരണ്ടാല്‍ കുളിക്കാന്‍ തോന്നും.

പഴങ്ങള്‍ എല്ലാം തന്നെ ദേഹത്ത് ആയാലും ശുചിത്വ ബോധം ഉണ്ടാകുന്നില്ല. പഴങ്ങള്‍ വില്ക്കുന്നൊരു കടയില്‍ ഏറെ നേരം ചിലവഴിക്കാം മാംസക്കടയില്‍ അതിനു സാധിക്കില്ല .

ഒരു ജീവിയെ കൊല്ലുന്നത് നോക്കി നില്ക്കാന്‍ നല്ല മനസുള്ളവന് സാധിക്കുന്നതല്ല .

വിശന്നു വലഞ്ഞവന് മാംസവും പഴങ്ങളും ഒന്നിച്ചു  നീട്ടിയാലും പഴങ്ങളാണ് സീകരിക്കുക .സര്‍വ്വ മതങ്ങളും പഴങ്ങള്‍ നിറഞ്ഞ  ഏദന്‍ തോട്ടത്തിലെ ആദ്യ മനുഷ്യസൃഷ്ട്ടിയെ കുറിച്ച് വാതോരാതെ  പറയുന്നു അവിടെ മാംസം ലഭിച്ചതായി പറയുന്നില്ല. മനുഷ്യന്‍ മിശ്ര ഭുക്കാണെങ്കില്‍ എന്തിനു പഴങ്ങള്‍ ഉണ്ടാകുന്ന  തോട്ടത്തില്‍ സൃഷ്ട്ടി നടത്തി  മതങ്ങളെ സ്നേഹിക്കുന്നവരും ചിന്തിക്കുക  . മതങ്ങളുടെ  സൃഷ്ട്ടിയില്‍ തന്നെ മനുഷ്യന്‍ സസ്യ ഭുക്കാണ് .

അഞ്ചു തരം പഴങ്ങള്‍ ഉണ്ട്  പുളി മധുരം ചവര്‍പ്പ് ജലത്തിന്‍റെഗുണമുള്ളത്   ബീജഗുണം ഇങ്ങിനെ അഞ്ചു ഗുണങ്ങള്‍ ഉള്ള പഴങ്ങള്‍ ഉണ്ട് മറ്റു രുചിയിലും ഇല്ലാതില്ല  .അഞ്ചും മനുഷ്യന്‍ ഭക്ഷിക്കുന്നതിനാല്‍ ''പഴഞ്ചന്‍ ''  ( മാംസം ഭക്ഷിക്കാത്തവന്‍) എന്നാണു മനുഷ്യനെ വിളിച്ചിരുന്നത്‌ .പഴമ നിലനിര്‍ത്തുക എന്ന് ആദ്യമേ തന്നെ പറയട്ടെ .പഴമ എന്ന വാക്ക് പഴത്തില്‍ നിന്നും ഉരിത്തിരിഞ്ഞു വന്നതാണ് .

മരിച്ചാല്‍ ശ്മശാനത്തില്‍ അടക്കം ചെയ്യുന്നത് മനുഷ്യനെ മാത്രമാണ് മൃഗങ്ങളുടെ ശ്മശാനം മനുഷ്യരുടെ വയറായി പ്രവര്‍ത്തിക്കുന്നു .

  അറിയാതെ ഒരു രോമം നാവില്‍ വന്നു പെട്ടാല്‍ അപ്പോള്‍ തന്നെ മനുഷ്യന്‍ തുപ്പും   രോമങ്ങള്‍ വായില്‍ അകപ്പെട്ടാല്‍ നമുക്ക് സഹിക്കാന്‍ കഴിയില്ല വെറുപ്പോടെ അതിനെ നാക്ക് പുറംതള്ളും  .എലിയെ ഭക്ഷിക്കുന്ന പൂച്ച അതിന്‍റെ  രോമവും അകത്താക്കുന്നു  പുലി സിംഹം എന്നിവയും ഇറച്ചിയുടെ കൂടെ ഇരയുടെ  രോമവും വിഴുങ്ങുന്നു  . മനുഷ്യന്  സാധിക്കാത്ത ഒന്നാണ് മുടി തീറ്റ  മനുഷ്യ ശരീരത്തില്‍  മുടി ദഹിക്കില്ല പക്ഷേ മൃഗങ്ങള്‍ക്ക് അതു ദോഷമുണ്ടാക്കില്ല  അത്രയ്ക്ക് കടുത്ത  അമ്ല രസം ഉള്ളവയാണ് മൃഗങ്ങള്‍. രോമങ്ങള്‍ വിസര്‍ജ്ജനം ചെയ്യാന്‍ മാംസ ഭുക്കുകള്‍ക്ക് ആവുന്നു .

മാംസത്തെ ദഹിപ്പിക്കാനുള്ള കഴിവ് മനുഷ്യ ഗണത്തിനു പൊതുവേ കുറവാണ് .

ധാന്യങ്ങള്‍  പഴങ്ങള്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ കിഴങ്ങുകള്‍ പച്ചയ്ക്ക് തിന്നാവുന്ന പച്ചക്കറി വര്‍ഗ്ഗങ്ങള്‍ ഇലവര്‍ഗ്ഗങ്ങള്‍  ഇവയാണ് മനുഷ്യന്   ദഹിക്കുന്ന നല്ല ആഹാരങ്ങള്‍ ഒട്ടുമിക്ക രോഗങ്ങളുടെയും ഉറവിടം ദഹനപ്രക്രീയയുടെ കുറവ് കൊണ്ടാകുന്നു.

ബാക്കി അറിയാന്‍  '' മാംസം നിക്ഷിദ്ധ ആഹാരമോ''  . എന്ന് സര്‍ച്ച് ചെയ്യുക .

anilvaidik 9995033225

എന്താണ് ഈ ഉരുളി കമിഴ്ത്തല്‍ ? ANILVAIDIK

എന്താണ് ഈ ഉരുളി കമിഴ്ത്തല്‍ ?

ഉരുളി കമിഴ്ത്തി വെച്ചില്ലെങ്കില്‍ അതില്‍ വീഴുന്ന ചെറു ജീവികള്‍ക്ക് അതില്‍ നിന്നും കയറാന്‍ സാധിക്കില്ല അവ മരണപ്പെടും സനാതന ധര്‍മ്മത്തില്‍ അതിനും പാപമുണ്ട്‌.

ജിവിതത്തില്‍ അങ്ങിനെ അറിയാതെ വല്ലതിനെയും കൊന്നിട്ടുണ്ടെങ്കില്‍ ഇനി ആവര്‍ത്തിക്കരുത്. ഒരു ജീവനെ നശിപ്പിച്ചാല്‍ നിങ്ങളില്‍ നിന്നും പുതു  ജീവന്‍ ഉണ്ടാകാന്‍ പ്രയാസം നേരിടും. എന്ന് വച്ചാല്‍   വന്ധ്യത വരാനുള്ള  സധ്യതയുണ്ട്.  എല്ലാ പാത്രങ്ങളും കഴുകി കമിഴ്ത്തി വെക്കുക. ചായ കുടിക്കുന്ന ഗ്ലാസും കമിഴ്ത്തി വെക്കുക അല്ലെങ്കില്‍  അതിലും ചില ജീവികള്‍ വീണു ചാകും . ജീവികളെ രക്ഷിക്കാന്‍ പാത്രങ്ങളെ കൊലപാതകി ആക്കരുത്  .മറ്റു ശാസ്ത്രം ഒന്നും അതില്‍ കാണാന്‍ കഴിഞ്ഞിട്ടില്ല.

ANILVAIDIK 9995033225

ചുണങ്ങ് ANILVAIDIK

ചുണങ്ങിനു ഒരു പ്രധിവിധി.

ഇഞ്ചിയുടെ കുറവ്  ദഹനം കുറക്കുന്നു കാലെയില്‍ ഇഞ്ചിയും കടും പകല്‍ ചുക്കും മാലെയില്‍ കടുക്കയും കഴിച്ചാല്‍ സര്‍വ്വ രോഗങ്ങളെയും തടയും ഇതൊരു തമിഴ് മൊഴിയാണ്  ചുണങ്ങു ഇല്ലാതാകും . 

കവുങ്ങിന്റെ കൂമ്പില അഗ്രം മുറിച്ചു അരച്ച് മോരില്‍ കുഴച്ചു പുരട്ടിയാല്‍ ചുണങ്ങ് ഭേദമാകും.

പാളയില്‍ മോര് കുടിച്ചാലും രോഗങ്ങള്‍ ഇല്ലാതാകും .

 നീല ഉമ്മത്തില കവുങ്ങില്‍ കൂമ്പില ഇടിച്ചു പിഴിഞ്ഞ നീര് അത്രയും എണ്ണ ചേര്‍ത്തു ഒരു രാത്രി വെച്ച് ശേഷം കാച്ചി പുരട്ടിയാലും ചുണങ്ങ് മാറുന്നുണ്ട് .

നന്നാരി ദാഹശമനി ആക്കിയാല്‍ ഒട്ടുമിക്ക ത്വക്ക് രോഗങ്ങളും ശമിക്കും അല്പം കുരുമുളകും മഞ്ഞളും കൂടി ചേര്‍ത്താല്‍ ത്വക് രോഗത്തിനും ചൊറിച്ചിലിനും   ശമനം ഉണ്ടാകും.

നന്നാരി കഴിയുന്നത്ര പറമ്പില്‍ നിന്നും ശേഖരിക്കുക നമ്മുടെ പൂര്‍വികര്‍ നന്നാരി കൊണ്ട് സര്‍ബത്ത് (സര്‍വ്വ സത്ത്) ഉണ്ടാക്കി കഴിച്ചതിന്‍റെ മഹിമ മനസിലാക്കുക .

മയിലാഞ്ചി മഞ്ഞള്‍ മിശ്രിതം ചൊറിച്ചില്‍ ഇല്ലാതാക്കുന്നു

 സോഡിയം തയോ സൾഫേറ്റ്(ഹൈപ്പോ )
മൂന്ന് നാലു ക്രിസ്റ്റൽ
ചെറുനാരങ്ങാനീരിൽ
നേർപ്പിച്ച് പുരട്ടി
അരമണിക്കൂർ കഴിഞ്ഞ് കഴുകിക്കളയുക
ഒരാഴ്ച ചെയ്താൽ മാറും.
കടപ്പാട് P V THOMAS


ആന തകരയുടെ തളിർ ഇല (തൂമ്പ്, നാമ്പ്) അരച്ച് പുരട്ടുക അരമണിക്കൂറിന് ശേഷം കഴുകി കളയാം ,കുറച്ചു ദിവസം തുടർച്ചയായി ചെയ്താൽ പൂർണമായി മാറും..

2) കോലിഞ്ചി തൈരിൽ അരച്ച് ചുണങ്ങുള്ള ഭാഗങ്ങളിൽ തേക്കുക ഇതും തുടർച്ചയായി ചെയ്താൽ പൂർണ്ണമായും മാറുന്നതാണ്.

ഇഞ്ചിയും മോരും പഴമയുടെ മരുന്നുകളില്‍ ചുണങ്ങിനു പറയുന്നുണ്ട് ഇവ രണ്ടും ശീലിക്കുക

ANILVAIDIK 8281404225