2015 ഓഗസ്റ്റ് 21, വെള്ളിയാഴ്‌ച

ANIL VAIDIK SKIN CARE POST

ത്രിഫല അഥവാ നെല്ലിക്ക താന്നിക്ക കടുക്ക ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .

സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.
ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച് ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍ കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.
പഴവര്‍ഗ്ഗങ്ങള്‍   (ഫലങ്ങള്‍)  നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും . മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല. പിന്നെയങ്ങിനെ പലതുണ്ട് പറയാന്‍.

.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വിലയും അതിലെ വിഷം നിറഞ്ഞ രാസ വളവും നമ്മളെ  പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം.

പക്ഷേ പഴങ്ങള്‍ വാങ്ങാന്‍ പണം വേണം. മലയാളികള്‍ കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍ വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.

പഴങ്ങള്‍ ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
ശുദ്ധമായ സ്വോതിക ഭക്ഷണമാണ് പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക് ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത് തന്നെ അലര്‍ജ്ജിയാണ്.

ഈശ്വര ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ സ്വപ്നം മാത്രമാണ് ?

സൃഷ്ട്ടാവേ നീയെന്തിന് ഈ ഫലങ്ങള്‍ കഴുകന്റെ കണ്ണുള്ള കച്ചവടക്കാരനില്‍ എത്തിക്കുന്നു. കരുണാമയനെ അതെല്ലാം എന്ത് കൊണ്ട് നേരിട്ട് ദരിദ്രന്റെ കൈകളില്‍ എത്തുന്നില്ല പഴങ്ങള്‍ക്ക് .എന്ത് കൊണ്ട് ഇവരിത്ര വില വാങ്ങുന്നു.
പഴങ്ങള്‍ വാങ്ങാന്‍ സമ്പത്തില്ലാത്തവന്‍ ഇങ്ങിനെ ചിന്തിക്കുന്നതില്‍ തെറ്റില്ലല്ലോ?.. അല്ലെങ്കില്‍ പഴങ്ങള്‍ വാങ്ങാന്‍ വിഷമിക്കുന്നവന്റെ രോദനം ഇതൊക്കെയാണ് . ഇശ്വരാ നീയിത്ര ക്രൂരനോ!!!?..

.
ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍ നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?

പഴങ്ങള്‍ ഭൂമിയുടെ അമൃത് ചുരത്തുന്ന സ്തനങ്ങളാകുന്ന പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.
ത്രിദോഷം എന്ന വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .

മനുഷ്യന് പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു.

ഓരോ പഴത്തിലും മധുരം ചേര്‍ത്ത നെല്ലിക്കയുടെ രുചിയോ താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും നാവിന് ലഭ്യമായ അനുഭവങ്ങള്‍ .


സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നതും  ത്രിഫലയില്‍ അടങ്ങിയതും  ഒന്നായിരിക്കും.
ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം ഒതുക്കി പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍ നിറച്ചു വെച്ചിരിക്കുന്നു.

നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന മൂന്ന് രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ പഴങ്ങളിലും ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും പരിശോദനയില്‍ തെളിയുന്നതും അനുഭവപ്പെടുന്നതും.അത് സ്വയം തിരിച്ചറിയുക.

ഇന്ന് കാണുന്ന പഴങ്ങളിലെല്ലാം . നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്. ത്രിഫലയില്‍ അല്പ്പം ഇരട്ടി മധുരം ചേര്‍ത്താല്‍  ലോകത്തിലെ. ഏറ്റവും നല്ല പഴമായി മാറുന്നു.

സാധാരണ യായി പഴങ്ങളെ ആയുര്‍വ്വേദം !!ഫലം!! എന്നാണു വിളിക്കുന്നത്‌.

ലോകത്തിലെ ഇന്നു കാണുന്ന എല്ലാ വസ്തുവിന്റെയും  ആദ്യ LOBARATORY  ടെസ്റ്റുകള്‍ നടന്നത് ഭാരതത്തിലെ മുനി മാരുടെ മസ്തിഷ്കത്തിലാണ്.കോണകം ഉടുത്തു വാണിരുന്ന ശ്രേഷ്ട്ടന്‍മാര്‍ .

 ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍ സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.

ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ
വിലയില്ല എന്നതാണ് ഇതിന്റെ വില
ഒരു നുള്ള് ത്രിഫലയില്‍ മൂന്ന് കിലോ പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.
ഇതാണ് വേദങ്ങള്‍ ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്.

ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക് ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ സ്വതിക ഗുണം അകക്കണ്ണ്‍ കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലെയിച്ച് മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും കണ്ടെത്തി. അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം.

അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും കണ്ടു പിടിക്കാനില്ല.
ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.ഷുഗര്‍ രോഗം ഉണ്ടെങ്കില്‍ ശര്‍ക്കര പാടില്ല.

മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . എല്ലാ ഭിഷഗരനും പഴങ്ങള്‍ നിദ്ധേശിക്കും. പക്ഷേ സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു . എന്നാല്‍ വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയട്ടെ  വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?

ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?
ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍ ഒന്നും തന്നെ രോഗിയില്‍ ഗുണം ചെയ്യില്ല. മനം മടുക്കെ കൈ നിറയെ  കുറെ മരുന്നുകള്‍ കൊടുത്താലേ ഒട്ടുമിക്ക രോഗിക്കും തൃപ്തി വരുന്നുള്ളൂ. കുറെ മരുന്നുകള്‍ കൊടുത്തതിന് ശേഷം   രോഗികളോട് പഴങ്ങള്‍ കൂടി  കഴിക്കുവാന്‍ മാത്രമേ സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ്. പോടീ രൂപത്തില്‍ ആയതു കൊണ്ട്  എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.

എങ്ങിനെ ആണ് ഉണ്ടാക്കേണ്ടത് ?
മൂന്നും തുല്യ മായ അളവിലും നിര്‍മ്മിക്കാം .എങ്കിലും താങ്കള്‍ തുല്യ അളവില്‍ തന്നെ കഴിക്കുക. നിലവില്‍ നിങ്ങള്‍ക്ക് മുഖക്കുരു ഉണ്ടല്ലോ.അത് കൂടെ നറുനീണ്ടി കഷായം കഴിക്കാം നറുനീണ്ടിയും ഇരട്ടി മധുരവും ഇരുന്നൂറു ഗ്രാം   തുല്യ അളവില്‍ പൊടിച്ചു അതില്‍ ഒരു കിലോ മുതിര പ്പൊടി ചേര്‍ത്ത്   സോപ്പിനു പകരം ഉപയോഗിക്കുക. ഈ പൊടിയില്‍ അല്പ്പം കച്ചോലം ചേര്‍ത്താല്‍ നല്ല സുഗന്ധം ഉണ്ടാകും.

ആ സ്ത്രി ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി അത്ഭുതം എന്ന് പറയട്ടെ മുപ്പതു നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു മാത്രമല്ല ചര്‍മ്മ കാന്തി വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.

ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി ഇന്നു മിക്ക വീടുകളിലും ഭാത്ത്റൂമിന്റെ എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലും!! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.
അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും.

 പണ്ട് പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന കുടവയര്‍ ഇന്നു തുല്യമായി സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും .കാരണം കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.

മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ പൊടി തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും അയാളത് സ്ഥിരം കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി. മധുരത്തിന്റെ കാരണം ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും ഇപ്പോള്‍  മധുരമായില്ലേ . പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി പതിവായി കഴിച്ചു സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു വിട്ടു.

എങ്കിലും ഏറെ നാള്‍ ത്രിഫല നെല്ലിക്കാ വലുപ്പത്തില്‍  കഴിക്കരുത് കാരണം ചിലര്‍ക്ക്  മലത്തില്‍  രക്തം കാണുന്നതായി പറയപ്പെടുന്നു. ആയതു കൊണ്ട് നിരന്തരം ഉപയോഗിക്കുന്നവര്‍  ഒരു നുള്ള് പൊടിയില്‍ ഒതുക്കാന്‍ നോക്കണം.

മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.
ഗര്‍ഭിണികള്‍ക്കും ശര്‍ക്കര കൂട്ടി ത്രിഫലയില്‍ എള്ളും ചേര്‍ത്ത്  കൊടുക്കുക സുഖ പ്രസവം ഉണ്ടാകും. ഗെഭ കാല രോഗങ്ങള്‍ ഒന്നും ഉണ്ടാകില്ല . പൂര്‍ണ്ണ ആരോഗ്യം ഉള്ള ശുശു ജനിക്കും .

ബീജ വര്‍ദ്ധനവിനും ത്രിഫല കാരെള്ളില്‍ കൂട്ടി കഴിക്കുക.
യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.

ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ
ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .
ഞാന്‍ ഈ പറഞ്ഞതെല്ലാം ഋഷി വാക്കുകള്‍ മാത്രം തുണിയില്ലാതെയും കോണാന്‍ കെട്ടിയും നടന്ന മഹര്‍ഷികള്‍ പറഞ്ഞത് ഒന്ന് ആവര്‍ത്തിച്ചു എന്ന് മാത്രം അവര്‍ കോണകം കെട്ടി നടന്നു കണ്ടു പിടിച്ചതെല്ലാം ചില കഴുതകള്‍ കോണാന്‍ കെട്ടി വന്ന് അധിഷേപിക്കുന്നു. ഈ പ്രധിഷേപ കഴുതകളുടെ കോണാന്‍ കഴുത്തില്‍ ആണെന്ന് മാത്രം. അതെടുത്തു അടിയില്‍ കെട്ടിയിരുന്നെങ്കില്‍ വൃഷ്ണം തൂങ്ങിക്കിടക്കുന്ന അവസ്ഥ ഒഴിവാക്കാം. എന്നേ എനിക്ക് പറയാനുള്ളൂ? കാരണം കോണകത്തിന് പോലും ശാസ്ത്രമുണ്ട്.

നെല്ലിക്ക 300 ഗ്രാം / കടുക്ക 200 ഗ്രാം/ താന്നിക്ക 100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.

ശുദ്ധി ചെയ്യേണ്ട വിധം  .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു നാള്‍ ഇട്ടുവെക്കുക അതിനു ശേഷം ഉണക്കുക .താന്നിക്ക .തഴുതാമ നീരിൽ രണ്ടു മണിക്കൂര്‍ ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക

ഒരു കിലോ ത്രിഫല ശാസ്ത്രീയമായി ശുദ്ധി ചെയ്ത്  നിര്‍മ്മിക്കാന്‍ എനിക്ക് ചെലവ് വരുന്നത് നാനൂറു രൂപയും അതിന്‍റെ പിന്നിലെ പ്രവര്‍ത്തിയും   മാത്രം നാല് പേര്‍ക്ക് ആറുമാസം ഒരു കിലോ മതിയാകും. ഇതു നിങ്ങള്‍ക്കും നിര്‍മ്മിക്കാം.

. കടുക്കയുടെ നിരന്തര  ഉപയോഗം കാമ ക്രോധ ലോഭ സുഖം കുറച്ചേക്കാം. .പക്ഷേകടുക്ക മാത്രം ദിനവും അഞ്ചുവര്‍ഷം വരെ തുടര്‍ച്ചയായി കഴിച്ചുകൊണ്ടിരുന്നാല്‍ അപൂര്‍വ്വമായി നിങ്ങളില്‍ കാമചിന്തകളില്‍ അല്പ്പംമാറ്റംവന്നേക്കാം. എങ്കില്‍ത്രിഫലയില്‍ കടുക്ക ചേര്‍ന്നാല്‍ ബീജം വര്‍ദ്ധിക്കുകയേ ഉള്ളൂ. അത് വിവാഹ ജീവിതത്തെ ഒരിക്കലും  ബാധിക്കില്ല. ഇക്കാരണം കൊണ്ട് വിവാഹിതര്‍ പോലും  ഇത്രെയും ഗുണമുള്ള ത്രിഫല ഉപേക്ഷിക്കരുത് .

ത്രിഫലയില്‍ തന്നെ സുന്നാമുക്കി ചേര്‍ത്താല്‍ !!ബ്രഹത്‌ത്രിഫല!! എന്ന് അറിയപ്പെടുന്നു. മലം മുഴുവനും പോകാനും മഹാ ത്രിഫല കഴിക്കാം

ത്രിഫലയില്‍ ഇരട്ടി മധുരം ചേര്‍ത്താല്‍  രാവിലെ കഴിച്ചാല്‍ ശബ്ദം മധുരമാകും ത്രിഫലാധി /വരാദി/ എന്നും ഇത് അറിയപ്പെടുന്നു. രണ്ടും ചേര്‍ക്കാതെ കഴിക്കാം സുന്നാമുക്കി ചേര്‍ത്താല്‍ മലം കൂടുതല്‍ പോകും . ഇരട്ടി മധുരം ഗായകര്‍ക്ക് ഗുണം ചെയ്യും.
ഓരോന്ന് നിര്‍മ്മിക്കുംബോളും അല്പ്പം ചിലവ് കൂടും ഗുണവും കൂടും.


സസ്നേഹം അനില്‍ വൈദിക് 9995033225 അഗ്നയേ ഇദം നമ; മ

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2015 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

thaali എന്താണ് ആലില താലി ?

എന്താണ് ആലില താലി ?
സ്വര്‍ണ്ണാഭരണങ്ങള്‍ പൊതുവേ സ്ത്രികള്‍ക്ക് ഇഷ്ട്ടമാണ്.സ്വര്‍ണ്ണം കണ്ടാല്‍ ഭ്രെമിച്ചു നില്ക്കുന്നവരും കുറവല്ല. പക്ഷേ ജ്വവല്ലറിയില്‍ കണ്ണാടി കൂട്ടിലെ  താലി കണ്ടാല്‍ ഒരു സ്ത്രിയും  അത് ആവിശ്യ  പെടാറില്ല..

താലി മാല ഔവ്ഷധം ആണെന്ന് അറിഞ്ഞാല്‍ അത്ഭുതം കൂറുമോ? കാലഹരണപ്പെട്ട ഒരു ഔവ്ഷധ സമ്പ്രദായത്തിന്‍റെ നിലവാര തകര്‍ച്ച രൂപ്പെട്ടു വന്നതാണ് ഇന്നുള്ള താലി മാല.

വിവാഹത്തിനു മുന്‍പ് ഒരു സ്ത്രിയും ആവിശപ്പെടാത്ത ആഭരണമാണ് താലി.
സ്വര്‍ണ്ണപ്പണിക്കരനെ കൊണ്ട്  താലി തീര്‍ക്കാനും സ്ത്രികളാരും   സമീപിക്കാറില്ല.

പൊതുവേ  സ്ത്രികള്‍  ധരിക്കുന്ന ഏതൊരു ആഭരണവും എല്ലാ  പുരുഷനും അണിയുന്നുണ്ട് . പക്ഷേ  താലി മാറില്‍ അണിയാത്ത വര്‍ഗ്ഗവും പുരുഷന്‍ തന്നെ.   തന്റേതല്ലാത്ത ഒരാഭരണം തീര്‍ക്കാന്‍ തട്ടാനെ സമീപിക്കുന്നതും പുരുഷന്‍ തന്നെ .

 താലി ചാര്‍ത്തല്‍ ഭാരതീയ ആചാരമാണ് ഇണകളുടെ ദ്രഡ ബന്ധങ്ങള്‍ക്ക്     ശക്തമായ ഭാഷ തീര്‍ക്കാന്‍  സ്വര്‍ണ്ണ നൂല്‍  കൊണ്ട്  ഇരു മനസ്സുകളില്‍ എഴുതുന്ന വിലയാധാരമാണ് താലിയെന്ന ആഭരണം.
അത് പൊട്ടിച്ചെറിയുമ്പോള്‍ തകരുന്ന പുരുഷമനസ്സും താലി നഷ്ട്ടപെട്ടാല്‍ തകര്‍ന്നു പോകുന്ന സ്ത്രിത്വവും നമ്മുടെ നാട്ടിലെ ദയനീയ  കാഴ്ചകള്‍ മാത്രം.

സ്ത്രി പുരുഷ ബന്ധത്തിന് സമൂഹം നല്കുന്ന സ്വതന്ത്ര  അംഗികാരവും കൂടിയാണ്  താലി .
താലി ചാര്‍ത്തലോടെ  കേവലം ഒരു സ്വര്‍ണ്ണ ലോഹത്തിന്  അമൂല്യമായ വില കല്പ്പിക്കുന്ന അത്ഭുതം നമ്മുടെ നാടിന്‍റെ പവിത്രതയാണ്.

കഴുത്തിലെ താലി മറ്റുള്ളവര്‍ കാണ്കെ  മാറ് വരെ നീണ്ടു കിടക്കും ഞാന്‍ സുമംഗലിയാണ് എന്ന് വിളംബരം ചെയ്യുന്ന പരസ്യമാണ് മാറിലെ താലി.

ഭാരതത്തിലെ വിവിധ സംസ്ഥാനക്കാരും വിവാഹ കര്‍മ്മത്തില്‍ വരനെക്കൊണ്ട്  വധുവിന്‍റെ കഴുത്തില്‍  താലി മാല അണിയിക്കുന്നു.
പക്ഷേ എല്ലാ നാട്ടിലും ഈ  താലി ചാര്‍ത്തല്‍ ഇല്ല. വേദ പഠിതാക്കളുടെ   വൈദികവിവാഹത്തില്‍ താലി അണിയിക്കല്‍ കണ്ടിട്ടില്ല.  വൈദിക വിവാഹത്തില്‍ താലി ചാര്‍ത്തല്‍ ഇല്ലേയില്ല.

 ഇനി ഭാരതത്തിലെ ചില കാര്‍ഷിക ഗ്രാമങ്ങളില്‍ ചെന്നാല്‍ വിവാഹങ്ങളില്‍  വിവിധ തരം താലി ചാര്‍ത്തല്‍ കാണാം.

 ഓരോ ഈശ്വര  സങ്കല്പം പോലെ താലിയുടെ രൂപവും മാറുന്നു' പക്ഷേ ഈ താലി ചാര്‍ത്തലില്‍ എന്ത് സത്യമാണ് ഉള്ളതെന്നു ചോദിച്ചാല്‍ മഹര്‍ഷിമാര്‍ എഴുതാത്തതും  വെക്തമായ ഉത്തരമില്ലാത്തതുമായ പലതും  നാട്ടില്‍ പരക്കുന്നുണ്ട്

 താലിയെ കുറിച്ച്  താന്ത്രിക  ആചാര്യന്‍മാര്‍ കണ്ടെത്തിയ   വിവിധ  ഉത്തരങ്ങള്‍ ഏറെയുണ്ട് .  വെക്തമായ ഉത്തരം തന്ത്രികളുടെ പഠനങ്ങളില്‍ നിന്നും എനിക്ക്  ലഭിച്ചില്ല  താലി മഹാത്മത്തെ കുറിച്ചുള്ള   എന്‍റെ സംശയത്തിന് ഇതു   വരെ  ആരും സംശയമില്ലാത്ത   വിധത്തിലുള്ള  ഉത്തരം തന്നിട്ടില്ല.

 ഭാരതീയ  ആചാര്യ വചനങ്ങളില്‍ നിന്നും വേദത്തില്‍ ഊന്നി തന്ത്ര വിദ്യ ആചരിക്കുന്ന ഗുരുവില്‍ നിന്നും  താലിയെ കുറിച്ച് നിങ്ങള്‍  കേട്ടത് ഒന്നും  തള്ളി ക്കളയരുത് ആ അറിവുകളുടെ   കൂടെ ഇതും കൂടി ചേര്‍ത്തു വായിക്കുക  എന്റെ അഥര്‍വ്വ വേദ പഠനവും  അറിവും കൂടി അവതരിപ്പിക്കുന്നു.

നിങ്ങള്‍ക്ക്  കൂട്ടി ചേര്‍ക്കാന്‍ ഉതുകുന്നത് ആണെങ്കില്‍ ഈ വാക്കുകള്‍  സീകരിക്കുക.

ചിലര്‍ പറയും താലി മംഗല്യ സൂത്രം ആണെന്ന് പക്ഷെ മംഗല്യ സൂത്രം എന്ന അര്‍ഥം വായിച്ചാല്‍ പേരുകള്‍ തമ്മില്‍ ഒരു ബന്ധവും ഇല്ല. മംഗല്യസൂത്രത്തില്‍ ആലില വധുവിന്‍റെ  മാറിലെ  താലിയായി   എഴുതപ്പെട്ടു  കണ്ടിട്ടില്ല ..

വിവാഹ വേളയില്‍  വധുവിനെ അണിയിക്കുന്ന മാല തളിര്‍ത്തു നില്ക്കുന്ന  ആലിലകള്‍ കോര്‍ത്തത്  ആകണം. കാരണം അതിലൊരു അത്ഭുതമുണ്ട്.

പക്ഷേ ആ മാല ആലിന്റെ കുരുന്നില കൊണ്ട് കോര്‍ത്ത മാലയാകണം.ആ ആലിലകള്‍ ഒരു മന്ധലം തീരും വരെ നവ വധു  കഴിക്കണം.   അതിനു ശേഷം കരിക്കിന്‍ വെള്ളത്തില്‍ കുതിര്‍ത്തിയ മലര്‍പ്പൊടി തേന്‍ മേമ്പൊടി ചേര്‍ത്ത്  ഭക്ഷിപ്പാന്‍ കൊടുക്കണം  .

വിവാഹശേഷം പെണ്‍കുട്ടി   ഗര്‍ഭിണിയാകാനുള്ള സാധ്യത കണക്കിലെടുത്ത് അല്പം പോലും പോഷകം നഷ്ട്ടപെടാത്ത മലരും കരിക്കിന്‍ വെള്ളവും  കൊടുക്കും  ഈ ക്രിയ  ഉദരത്തെ ബലപ്പെടുത്തി ഗര്‍ഭിണിയുടെ ശര്‍ദ്ദി ഇല്ലാതാക്കും .

അത്ഭുതം ഇതൊന്നുമല്ല .ആ സമയം അവളെ  കടംബിന്റെ ഇലയില്‍ പത്മാസനത്തില്‍ ഇരുത്തുന്നു.ശേഷം  മഞ്ഞള്‍ കൊണ്ട് അഭിഷേകം നടത്തും മാറില്‍ മഞ്ഞള്‍ മാല ചാര്‍ത്തും സ്തന അര്ബുതത്തെ തടയാനുള്ള മഞ്ഞളിന്റെ കഴിവിനെ തിരിച്ചറിഞ്ഞ ഭാരതീയ സ്ത്രികള്‍ എന്നും മഞ്ഞള്‍ മാല മാറില്‍ അണിയാറുണ്ട്. മഞ്ഞളും കുരുമുളകും കാന്‍സറിനെ ചെറുക്കും എന്നും മാറില്‍ മഞ്ഞള്‍ അണിയുന്നത് ഗുണംചെയ്യും 


വാല്മീകി രാമായണത്തില്‍ ദശരഥ് രാജന്‍റെ പത്നി മാരെ കടംബിന്റെ ഇലയില്‍ ഇരുത്തുന്ന ഭാഗം രാമായണത്തില്‍ കാണുന്നു.ഇതു പുത്രനു വേണ്ടിയുള്ള യാഗം ആയിരുന്നു. ലളിതാസഹസ്രത്തില്‍ കോശങ്ങളുടെ വര്‍ണ്ണന കൊടുത്തിരിക്കുന്നത് കടമ്പിന്‍ പൂവിനോട് സാമ്യപ്പെടുത്തിയാണ്.

വിവാഹത്തിനു മുന്‍പ്  പുരുഷനെ നിത്യവും  ചെത്തിയുടെ  മാല  അണിയിക്കണം. ശയനമുറി മുല്ലപ്പൂ കൊണ്ട് അലങ്കരിക്കണം.വിവാഹ ശാസ്ത്ര വിധികള്‍ പലതും  രഹസ്യ സ്വഭാവം ഉള്ളതാണ്.ഞാന്‍ നടത്തിയ വിവാഹങ്ങളില്‍ വധു വരന്‍ മാര്‍  കേള്‍ക്കാന്‍ മാത്രമായി  ചില അഥര്‍വ്വ  ശാസ്ത്രങ്ങള്‍ അറിയിക്കാറുണ്ട്. ഇന്നൊന്നും നമ്മുടെ നാട്ടില്‍ വേദ  വിദ്യകള്‍ പഠിച്ചു വിവാഹിതരാകുന്നവര്‍ ഇല്ല. അത് കൊണ്ട് ചിലതെല്ലാം രഹസ്യമായി പറയേണ്ടതായി വരുന്നുണ്ട്.

 വധു വരന്മാര്‍ ആരെങ്കിലും  വേദം ഗ്രഹിച്ചവരോ  ഷോഡശ വിധികള്‍ പഠിച്ചവരോ  ആണെങ്കില്‍ വിദ്യാ വാഹം =എന്ന വിവാഹ ബന്ധത്തെ കുറിച്ച് പുരൊഹിത്വം വഹിക്കുന്നവന് ഒന്നും രഹസ്യമായി  പറയേണ്ടി വരില്ല.

കഷ്ട്ടം ഭാരതാംബയുടെ മക്കള്‍ വിദ്യാവാഹം മെന്ന വിവാഹം മറന്നു ആലില രുചിക്കുന്നതും മറന്നു കൂട്ടത്തില്‍  പലതും മറന്നു പോയി.ആലിലയുടെ ശാസ്ത്രം മറന്നു  കാലങ്ങളുടെ കുത്തൊഴുക്കില്‍ ആലിലയെ  വെറും സ്വര്‍ണ്ണ  താലിയില്‍ മാത്രം  ഒതുക്കി .
മണ്മറഞ്ഞു പോയ സംസ്കാരത്തില്‍ നിന്നും ആല്മരത്തിലെ  ആലിലത്താലി നിചഛലമായി പിന്നെയെങ്ങിനെയോ സ്വര്‍ണ്ണതാലി ആലില രൂപത്തില്‍   വന്നു  ചേര്‍ന്നു പിന്നെ അതൊരു തിരിച്ചറിവില്ലാത്ത താലി ശാസ്ത്രമായി  . കാര്യമറിയാതെ   പൂച്ചയെ കെട്ടിയിട്ട ആചാരം പോലെ പലരും സ്വർണ്ണ താലിചാർത്തി    ആചരിച്ചു പോരുന്നു .. ആലിലയുടെ മണ്മറഞ്ഞു പോയ ശാസ്ത്രം തിരിച്ചു വരട്ടെ .

ഇപ്പോള്‍ ആരും വിദ്യയെ അല്ല വഹിക്കുന്നത്  വിവാഹം എന്ന പേരില്‍ ആളുകളെ ഒക്കെ വിളിച്ചു കൂട്ടി സമൂഹ സദ്യയും കൊടുത്ത്  തീറ്റ മത്സരം നടത്തുന്നു എന്ന് മാത്രം.

   എന്താണെങ്കിലും വിദ്യ കരസ്ഥമാക്കിയ വേദ വാഹികളുടെ വിവാഹo നിലച്ചപോലെയായി   പലരും .   വിവാഹമല്ല  കഴിക്കുന്നത്‌ ചിക്കനും മട്ടനുമാണ്‌  കഴിക്കുന്നത്‌ അത് കൊണ്ട് കല്ല്യാണ്‍ എന്ന മംഗള അവസ്ഥ വധു വരന്മാര്‍ക്ക്  വന്നു ചേരുന്നില്ല ..

വൈദിക  ഗുരുകുലങ്ങള്‍ നിന്നുപോയി / ബ്രഹ്മചാരികള്‍ കുറഞ്ഞു / വേദ വിദ്യാഭ്യാസം നിലച്ചു . വൈദികമായ  എന്തെങ്കിലും പറയാമെന്നു വെച്ചാലും എണ്ണത്തില്‍ കൂടുതല്‍ ഉള്ള ഇന്നാട്ടിലെ  കുതന്ത്രങ്ങള്‍  തിരിച്ചടിക്കുന്നു.

വേദങ്ങളില്‍  വിവാഹത്തിനു മുന്‍പ് നാല്‍പ്പത്തി ഒന്ന് ദിവസം . വധുവിനോട് ആലില ഭക്ഷിപ്പാന്‍ പറയാറുണ്ട്‌ .

 പേരാല്‍ എന്നാല്‍ എന്താണ്.?  ഭൂമിയിലെ സര്‍വ്വ ഊര്‍ജ്ജവും വലിച്ചെടുക്കാൻ കഴിവുള്ള മഹാ വൃക്ഷമാണ് . അമിതമായ  ഊര്‍ജ്ജം സ്വന്തം തടിക്കു ഭാരം ആകുമ്പോള്‍ അതിനെ വേരായി താഴേക്ക് കൊണ്ട് വരുന്നു .  താഴേയ്ക്ക് വളരുന്ന വേരുകൾ  വീണ്ടും മറ്റൊരു  മരത്തിനു ജന്മം കൊടുക്കുന്ന കാഴ്ച നാം പെരാലില്‍ കാണുന്നില്ലേ .പേരാല്‍ അമിത ഭക്ഷണ പ്രിയന്‍ ആകുന്നു.  ഒരു മരം മതി ഒരു ഗ്രാമം നിറഞ്ഞു വളരാന്‍.

 പേരാല്‍ അമിതമായി  വളം വലിച്ചെടുക്കും  ഭക്ഷണത്തോട് ഇത്രെയും ആര്‍ത്തി കാട്ടുന്ന പേരാല്‍ പോലെ  മറ്റൊരു വൃക്ഷവും ഭൂമിയില്‍ ഇല്ലെന്ന് തന്നെ  പറയാം.പക്ഷെ പേരാലിന്റെ താഴേക്ക്‌ വളരുന്ന ഭാഗത്തിന്റെ വെളുത്ത നിറത്തിലുള്ള കിളുന്ത്  നല്ലൊരു പോഷകാഹാരം ആകുന്നു കഴിച്ചാല്‍ പേരാലിനെ പോലെ നമ്മളും തടിക്കും.ജൈവ  ഈസ്ട്രജന്‍ അടങ്ങിയിരിക്കുന്നു എന്നതിനാല്‍ മെലിഞ്ഞ പെണ്‍കുട്ടികള്‍ക്ക് ഇതിന്‍റെ മൊട്ടുകള്‍ കഷായം വെച്ച് കൊടുക്കും .

 വൈദിക വിവാഹത്തിനു മുന്‍പ്  വരനോട് പേരാല്‍ മൊട്ട് ഭക്ഷിപ്പാനും   പൂന്തോട്ടം നനയ്ക്കാനും  പാരിജാതപ്പൂ ഗന്ധം നുകരാനും അതൊക്കെ  നട്ട് പിടിപ്പിക്കാനും പറയാറുണ്ട്‌ . അതിന്‍റെ ശാസ്ത്ര വിധി കൂടി അറിഞ്ഞാല്‍ ഭാരതത്തിലെ മാനവന്‍  എന്നും അഭിമാനത്തോടെ ഇതൊക്കെ ആചരിക്കും .

ഇന്ന്  ആലിലയുടെ ആകൃതിയില്‍  സ്വര്‍ണ്ണം കൊണ്ട്താലി  നിര്‍മ്മിച്ച്‌ വധുവിനു ചാര്‍ത്തുന്ന  ഈ ആചാരത്തിനു വലിയ കാലപ്പഴക്കം ഇല്ലെന്ന് അറിയുക.

എന്തായാലും രാമായണത്തിലും മഹാ ഭാരതത്തിലും വിവാഹ വേളയില്‍  വധുവിന്‍റെ കഴുത്തില്‍  ആലില താലി ചാര്‍ത്തുന്ന ഭാഗം കണ്ടിട്ടില്ല പിന്നീടിറങ്ങിയ ഭക്തി പ്രസ്ഥാനങ്ങളായ  പുരാണങ്ങളില്‍ എഴുതി പിടിപ്പിചിട്ടുണ്ടെങ്കിലെ ഉള്ളൂ. പുരാണങ്ങളില്‍ നീന്തി  തുടിക്കുന്ന എല്ലാവര്ക്കും  വേദാര്‍ത്ഥം മനസിലായി കൊള്ളണം എന്നില്ല .

ആലിലയുടെ മഹത്വം നോക്കിയല്ല അതിലെ താലിയുടെ നിര്‍മ്മാണം.
അതൊക്കെ  ആലിലയിൽ  കൃഷ്ണനെ വരച്ച  പോലെ പില്ക്കാലത്ത് ഭക്തന്‍  കണ്ട സംഭവങ്ങള്‍ മാത്രം.

ആലിലയുടെ വാസ്തവം അറിയാതെ പലരും  ആലില താലിയെ  അവരുടെ ഇഷ്ട്ടം പോലെ വരച്ചു കാട്ടി. ആലിലയുടെ ഇലകള്‍ക്ക് അത്ഭുതമായ ആയുര്‍വേദ ശക്തിയുണ്ട്.  വന്ധ്യത ഇല്ലാതാക്കുന്ന ഔവ്ഷധിയാണ് ആലിലയുടെ തളിരിലകള്‍ . വിവാഹിതയാകുന്ന യുവതി കുഞ്ഞിന് ജന്മം നല്കണം പേരിനു പോലും വന്ധ്യത ഉണ്ടാകരുത്  അക്കാരണം കൊണ്ടവള്‍ ഉപേക്ഷിക്കപ്പെടരുത്. ആലിലയിലെ ആയുര്‍വേദ വിധി ആണ്‍ കുഞ്ഞിന് ജന്മ മേകും.

 മുന്‍കാലങ്ങളില്‍ ആലിലയുടെ തളിരില നുള്ളിയെടുത്ത് വലിയൊരു ഹാരം കോര്‍ത്തിണക്കി വിവാഹിതയായ പെണ്‍കുട്ടിക്ക് കൊടുക്കുമായിരുന്നു. വിവാഹ വേദിയില്‍ വധു ആലില മാല അണിഞ്ഞു തന്നെയാണ് വന്നിരുന്നത്. അതിന്‍റെ ശാസ്ത്ര വശം നമ്മള്‍ പലരും  ഇത്ര നാളും മനസിലാക്കിയില്ല അതിന്‍റെ പൊരുള്‍ അറിയുമായിരുന്നെങ്കില്‍ താലി ത്രികോണം പോലെ  ആണെന്നും അതിന്‍റെ  വിവിധ ഭാഗങ്ങളില്‍ ഇശ്വര സാന്നിധ്യം ഉണ്ടെന്നും പറഞ്ഞ് വീമ്പിളക്കില്ലായിരുന്നു.ഇങ്ങിനെയൊക്കെ  പറഞ്ഞാല്‍ അര്‍ത്ഥo  പൂര്‍ണ്ണമായും ആകില്ല എന്ന് തോന്നാറുണ്ട്. അത് കൊണ്ടാണ് ആലില താലിയെ കുറിച്ചും ഒരു പഠനം നടത്തിയത്.

അത് കൊണ്ട് നിങ്ങള്‍ പഠിച്ച വചനങ്ങള്‍ ഒന്നും തന്നെ തെറ്റല്ല അതിലൊക്കെ സത്യം മറഞ്ഞിരിക്കുന്നു എങ്കിലും  നിങ്ങള്‍ കേട്ട  ആചാര്യ വചനത്തോടൊപ്പം ഇതും കൂടി വായിക്കുക . തള്ളേണ്ടത് തള്ളുക കൊള്ളേണ്ടത് സ്വീകരിക്കുക .

ഏല്ലാ ഇലകളും  തളിർത്തു വരുമ്പോഴാണ്  ഭക്ഷിക്കാനും അത് ആമാശയത്തിൽ ചെന്ന് ദഹിക്കാനും  ഗുണമാകുന്നത്. മൂത്ത ഇലകൾ ദഹിക്കില്ല . തളിരിലക്ക് തലപ്പെന്നും താലിയെന്നും പേരുണ്ട് ആലിലയുടെ തളിരിലയാണ്  താലിയായി മാറിയത് .

ആലിലയില്‍ സ്ത്രി വന്ധ്യത തടയാനുള്ള ഔവ്ഷധങ്ങള്‍ നിറയെ ഉണ്ട്. മാത്രമല്ല പുരുഷ പ്രജ മാത്രം ജനിക്കാനുള്ള അത്ഭുത ശക്തിയും ഇതിലുണ്ട്.
 പുരുഷ പ്രജയെ ജനിപ്പിക്കുന്ന  ബീജാണുക്കളെ മാത്രം സ്വഗതം ചെയ്യുന്ന അവസ്ഥ സ്ത്രിയില്‍ വന്നു ചേരുന്നു .സംഗമ വേളയില്‍ ആണ്‍ പ്രജയെ ജനിപ്പിക്കുന്ന ബീജാംശം സീകരിക്കാനുള്ള ഔവ്ഷധം ആലിലയിലൂടെ  ലഭിക്കുന്നു ഇതു ആലിലയുടെ  പ്രത്യേകതയാണ്.

ഇനി തമിഴ് ബ്രാഹ്മണ വിഭാഗത്തിന് ഇന്നും നില നില്ക്കുന്നൊരു ആചാരമുണ്ട്  വിവാഹം നിഛചയിച്ച യുവതിയോട് ഒരു മന്ധലക്കാലം  വൃതം എടുക്കാന്‍ പറയുന്നു ഈ നാല്‍പ്പത്തി ഒന്ന് ദിവസവും അവള്‍ കടംബിന്റെ ഇലകളില്‍ ഇരുന്നു ആലില ഭക്ഷിക്കണം . അതിന് ശേഷം  മലര്‍ വെള്ളം കുടിക്കണം..

മാത്ര മല്ല അവരില്‍ നിലച്ചുപോയൊരു ആചാരമുണ്ട് വരന്‍ വധുവിനെ സീകരിക്കാന്‍  വലിയൊരു ആലില മാലയും കൊണ്ടാണ് വന്നിരുന്നത് . ഇന്ന് ആലിലയെ പൂജാരി  കലശക്കുടത്തില്‍ ഒതുക്കി എന്നുമാത്രം.
മാത്രമല്ല ആലില കൊണ്ട് കലശക്കുടം തീര്‍ക്കുന്ന പുരോഹിത തന്ത്രത്തിലും അത്ഭുതം കൂറുന്ന വിധികള്‍ കാണുന്നുണ്ട്.
ആലില കൊണ്ടലങ്കരിച്ച കലശക്കുടത്തിലെ ജലം കൊണ്ട് വധുവിന്‍റെ ശിരസ്സില്‍  ഒന്‍പതു പ്രാവിശം തളിക്കുന്നുണ്ട്.ഇത് നിന്ന് പോയൊരു ആചാരത്തിന്റെ ബാക്കി പാത്രം എന്ന് കരുതുക.

ഇനി മറ്റൊന്ന് ലജ ഹോമം എന്ന മലര്‍ നിവേദ്യം ആണ് വൈദിക ആചാരത്തില്‍ വധുവിന്റെ സഹോദരന്‍ അഗ്നി കുന്ധത്തില്‍ മലര്‍ അര്‍പ്പിക്കാറുണ്ട്.എന്തിനു വേണ്ടി എന്ന് ചിന്തിച്ചാല്‍ കിട്ടുന്ന ഉത്തരം ഇതാണ് .

മലര്‍പ്പൊടി   ഭക്ഷിച്ചാല്‍ ചര്‍ദ്ദി നിലയ്ക്കും .സത്യത്തില്‍ ആമാശയം ശുദ്ധമാക്കുന്ന ഔവ്ഷധിയാണ് മലര്‍ നവോഢ വരന്‍റെ  ഗ്രഹത്തില്‍ ചെന്നാലും ആദ്യമായി കരിക്കിന്‍ ജലത്തില്‍  മലര്‍  നിവേദ്യം കൊടുക്കുന്നു. പിന്നീടവള്‍ ഗര്‍ഭിണി ആയാല്‍ ഒരിക്കലും ചര്‍ദ്ദിക്കില്ല ഇന്നുള്ള യുവതികളെ പോലെ ഗര്‍ഭ പാത്രത്തില്‍  അഴുക്കുകള്‍ ഉണ്ടാകില്ല അത് കൊണ്ട് ഭ്രൂണത്തിന് സ്വസ്ഥം ആയി വസിക്കാം . മലിനമായ ഗര്‍ഭപാത്രത്തില്‍ വീണാല്‍  അമ്മയെ ശര്‍ദ്ദിപ്പിക്കാനുള്ള ദ്രാവകം കുഞ്ഞിനു നിര്‍മ്മിക്കേണ്ടി വരുന്നുണ്ട് ..

പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
അച്ഛന്‍ കൌമാരത്തിലും ഭര്‍ത്താവു യൌവനത്തിലും പുത്രന്‍ വാര്‍ദ്ധക്യത്തിലും രക്ഷിക്കണമെങ്കില്‍ അര്‍ഥം  പൂര്‍ണ്ണം ആകണമെങ്കില്‍ സ്ത്രിക്ക് ആദ്യം  പുത്രന്‍ ജനിക്കണം

അഞ്ജന കണ്ണെഴുതി ആലില താലി ചാർത്തി
അറപ്പുര വതിലിൽ ഞാൻ കാത്തിരുന്നു
മണവാളൻ എത്തും നേരം
കുടുമയിൽ ചൂടാനൊരു
കുടമുല്ല മലർ മാല കോർത്തിരുന്നു>> ഈ ഗാനത്തില്‍ മണവാളനെ  കാത്തു ആലില അണിഞ്ഞു നില്ക്കുന്ന കന്യകയെ ആണ് കവി വരച്ചു കാട്ടുന്നത്.

സ്ത്രികള്‍ ആലില ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു പുരുഷന്‍ പേരാല്‍ മൊട്ട്  ഭക്ഷിച്ചാല്‍ വന്ധ്യത മാറുന്നു  ശുദ്ദമായ ബീജം ഇരു ഭാഗത്തും  ഉണ്ടാകുന്നു .
ആണ്‍ കുഞ്ഞു ജനിക്കാനുള്ള സാധ്യത വളരെ കാണുന്നു ഇതാണ് ആലിലയുടെ വാസ്തവം .ഈ ചടങ്ങ് ലോപിച്ചതാണ് ഇന്നത്തെ ആലില താലി .ഇപ്പോള്‍ ഇതില്‍ കൂടുതല്‍ എഴുതുന്നില്ല.
സസ്നേഹം അനില്‍ വൈദിക് 9995033225

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും


2015 ഓഗസ്റ്റ് 5, ബുധനാഴ്‌ച

വളം നല്ല വളം

     വളം നല്ല വളം

കേരളത്തിലെ എല്ലാ പാറമടയുടെ പരിസരവും നിങ്ങള്‍ ശ്രേദ്ധിച്ചു നോക്കുക പാറ മടയുടെ പരിസരത്തുള്ള എല്ലാ ചെടിയും തഴച്ചു വളരുന്നു. അവിടെയുള്ള എല്ലാ റബ്ബര്‍ മരത്തിലും പാല്‍ കൂടുതല്‍ കിട്ടുന്നു.അവിടെയുള്ള  മരങ്ങള്‍ പെട്ടന്ന് വണ്ണം വെക്കുന്നു. ഇന്ത്യ മുഴുവനും കണ്ണോടിച്ചാല്‍ പാറമട ഉള്ളിടം വൃക്ഷ ലതാദികള്‍ തഴച്ചു വളരുന്ന കാഴ്ച നിങ്ങള്ക്ക് കാണാം.
ഒരു പുഴുക്കുത്ത് പോലും ഏല്ക്കാതെ വൃക്ഷ ലതാദികള്‍  തഴച്ചു വളരുന്നു.എന്നത് സ്വയം നിരീക്ഷിച്ച് മനസ്സിലാക്കുക.

പാറ മടയില്‍ നിന്നും ഉത്ഭവിക്കുന്ന പൊടി പടലങ്ങള്‍ വൃക്ഷങ്ങളുടെ  ഇലകളില്‍ തങ്ങി നില്ക്കും  കാറ്റ് തട്ടുമ്പോഴോ മഴ മൂലമോ  അത് താഴെ പതിക്കും മഴക്കാലത്ത് ഇത്  വളമായി പരണമിക്കുന്നു.

ഒരാളുടെ വീട് പണിക്ക് തറയില്‍ ഇടാന്‍ കൊണ്ടുവന്ന പാറമടയിലെ ചെളി തറ ഫില്ല് ചെയ്തതിനു ശേഷം കുറെ ബാക്കി വന്നു .
മറ്റൊങ്ങും കൊണ്ട് പോയി തള്ളാന്‍ പറ്റാഞ്ഞത്‌ കൊണ്ട് അയാളത് സ്വന്തം പറമ്പില്‍ വിതറി ഇതു ചെയ്തപ്പോള്‍ അയാള്‍ ആശ്വസിച്ചത് പറമ്പിലെ പുല്ലുകള്‍ എല്ലാം  നശിയും പുല്ല് വെട്ടാന്‍ ഇനി ഭായി മാരെ തപ്പി നടക്കേണ്ടി വരില്ല എന്നൊക്കെയായിരുന്നു .
പക്ഷേ ഇപ്പോ മുന്നത്തെകാളും പറമ്പില്‍ കാട് നിറയുന്നു . സാധാരണ അധികം ഉയരം വെക്കാത്ത ചെടികള്‍ പോലും ഉയരം വെക്കുന്നു എന്നത് അത്ഭുത പെടുത്തി  പാറ പ്പൊടി നല്ലൊരു  വളമാണെന്ന് പരീക്ഷിച്ച് ഉറപ്പിക്കുക. ഇതൊക്കെ എന്‍റെ അനുഭവങ്ങളും നിരീക്ഷണങ്ങളും ആണ്. ഞാന്‍ പാറചെളി ഉപയോഗിച്ചു തുടങ്ങി .

മറ്റൊന്ന് M SAND എന്ന പാറപ്പൊടിക്ക് പകരം പലരും ഫില്ലിംഗ്ബ്ലോക്കില്‍ ഈ ചെളി മിക്സ്‌ ചെയ്യുന്നുണ്ട് അങ്ങിനെയുള്ള സോളിഡ് ബ്ലോക്ക് ബലം കുറഞ്ഞവയാണ്.  ഇത്രയം നല്ല വളം ഇങ്ങിനെ നശിപ്പിക്കരുത് . ചില മെറ്റീരിയല്‍ ബ്രോക്കര്‍മാര്‍ ;എം സാന്‍ട്; എന്നും പറഞ്ഞ് ഈ ചെളി കൊണ്ട് വന്ന് തട്ടിയിട്ട് കാശും വാങ്ങി പോകും . ഈ മണല്‍പ്പൊടിയില്‍ സിമന്‍റ് മിക്സ്‌ ആകില്ല.

നല്ല കല്‍പ്പണിക്കാര്‍ ഈ മണലില്‍ പണി ചെയ്യില്ല.ഒരിക്കല്‍ ഇങ്ങിനെ ലഭിച്ച  പാറ ചെളി വീട്ടു കാരന്‍  ഉപയോഗിക്കാതെ കുറെ നാള്‍ വൃക്ഷ ചുവട്ടില്‍ കിടന്നു. ചെളി കിടന്നിടത്ത് ഉണ്ടായ തെങ്ങ്/ മാവ് / കവുങ്ങ് / മുതല്‍ നല്ല പോലെ കായ്ച്ചു.
 .
പാറ പൊടിച്ച് ആ പൊടി  അല്പ്പം ചെടികള്‍ക്ക് ഇട്ടു നോക്കുക പൂവുകള്‍ മനോഹരവും വലുതും ആകുന്നു എന്നത് പരമ സത്യമാണ്.

ഈ ഫോട്ടോയില്‍ കാണുന്ന പാറ മടയുടെ പരിസരം തന്നെ നോക്കുക നല്ല പച്ചപ്പ്‌ കാണുന്നില്ലേ അത് പോലെയാണ് എല്ലാ പാറമടയുടെ പരിസരവും

പരീക്ഷണം നടത്തി മാത്രം കൃഷിക്ക് ഉപയോഗിച്ചാല്‍ മതി ആരും കൃഷി നഷ്ട്ട പെടുത്തരുത് .സസേഹം അനില്‍ വൈദിക്