2016 മേയ് 16, തിങ്കളാഴ്‌ച

പാവം പൂവന്‍ കോഴികള്‍ ANILVAIDIK

 പാവം പൂവന്‍ കോഴികള്‍

വിശപ്പിനോ   രോഗ മോചനത്തിനോ അല്ലാതെ  ഒന്നിനെയും കൊല്ലരുത് ഹിംസ പാപം തന്നെയാണ്.

ആര്‍ക്ക് ബാധ കേറിയാലും കോഴിക്ക് കിടക്ക പൊറുതിയില്ല ;;?
ആര്‍ക്കും ബാധ കേറാതെ ഇരിക്കട്ടെ കോഴികള്‍ സസുഖം വാഴട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...
പാവം കോഴികള്‍ ദുരാചാരത്തിന്റെ അന്ധതയില്‍ ചിറകിട്ടടിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍
കഴുത്തറുത്തു മാറ്റുമ്പോള്‍ ബാധ അകലുന്നുവോ ?
മനുഷ്യാ... നിന്‍റെ  കടുത്ത മാനസിക വൈകല്യങ്ങള്‍ എന്‍റെ  കഴുത്തറുത്തു   വേര്‍പെടുത്തുമ്പോള്‍ സുഖം പ്രാപിക്കുന്നുവോ ?
ഭ്രാന്ത്  എനിക്കോ നിനക്കോ?

ഏത് ആയുര്‍ വേദ ആചാര്യന്‍റെ സംഹിതയിലാണ് നിന്നിലേറ്റ ബാധ എന്‍റെ പ്രാണന്‍  എടുത്താല്‍ മാറും എന്നുള്ളത് നിന്‍റെ ബാധ എന്നില്‍  ആവാഹിച്ചു കുടികൊള്ളുന്നു എന്ന് രചിക്കപ്പെട്ടിട്ടുണ്ടോ .

ശിരസ്സ് വേര്‍പ്പെട്ട എന്‍റെ ഉടല്‍ പ്രാണ വേദനയോടെ പിടയുമ്പോള്‍ നിന്‍റെ  ബാധ നിന്നില്‍ നിന്നകന്നു             കൂട് മാറ്റം നടത്തുന്നുവോ . അതോടെ രോഗം മാറി   നിനക്ക് ചിരിക്കാന്‍ കഴിയുന്നുവോ ?
ഇണയെ വേര്‍പ്പെടുന്ന പിടക്കോഴിയുടെ വേദന ആരറിയുന്നു '


ഈ ദുരാചാരത്തിലൂടെ എത്ര പേരുടെ ബാധ അകന്നുപോയി ?.

അതോ  ഈ ദുരാചാരത്തില്‍ എന്തെങ്കിലും വാസ്തവം ഉണ്ടോ ?


  ഈ ദുരാചാരത്തില്‍ എന്തെങ്കിലും ശാസ്ത്രമുണ്ടോ ? എന്തിലും ഏതിലും ശാസ്ത്രം ഉയര്‍ത്തി കാണിക്കുന്നവര്‍ ഈ ജീവികളുടെ പ്രാണന്‍ എടുക്കുന്നതിലെ ശാസ്ത്രവും ഒന്ന് വെളിപ്പെടുത്തണം ....

 കോഴിയെ അറുക്കുന്നതിലും ശാസ്ത്രമോ ?..

എന്തായാലും അതും കൂടി നമുക്കൊന്ന് തിരിഞ്ഞു നോക്കാം .

കഷ്ട്ടം .ആര്‍ക്കും ബാധ കേറാതെ ഇരിക്കട്ടെ കോഴികള്‍ സസുഖം വാഴട്ടെ എന്ന് പ്രാര്‍ത്ഥിക്കാം ...

ഭാരതത്തിലെ പല ആചാരങ്ങളും മനുഷ്യന്‍റെ ആരോഗ്യത്തിന്  ഷയം സംഭവിക്കുമ്പോള്‍ അതിനെ ത്രാണം ചെയ്യുന്ന ഷേക്ത്ര (ഷ യത്ര) ആചാരങ്ങള്‍ ആയിരുന്നു.. ഒട്ടു മിക്കതും ഓലയില്‍ എഴുതി തല മുറകള്‍ക്ക്‌ കൈമാറിയിട്ടില്ലാത്തതും  പില്ക്കാലത്ത് കേട്ടറിവുകള്‍ മാത്രം കണക്കിലെടുത്ത് ആചാരങ്ങളില്‍  തെറ്റുകള്‍ വരുത്തി വെച്ചിട്ടുള്ളതും ആകുന്നു.
ഭക്തന്‍റെ സംശയ നിവാരണത്തിന് വെക്തമായ ഉത്തരം കൊടുക്കാന്‍ സാധിക്കാത്ത പുരോഹിത വര്‍ഗ്ഗത്തിനും സംശയങ്ങള്‍ ഇനിയും ബാക്കി

ആചാര്യന്‍  ചോറിലെ കറുത്ത അരി പെറുക്കി മാറ്റിയ സംഭവം  പലരും മൊഴിമാറ്റം നടത്തി  പത്താമത്തെ ശിഷ്യന്‍റെ  കാതില്‍ എത്തിയപ്പോള്‍  ഗുരു കറുത്ത ചോറ് ശര്ദ്ധിച്ചു എന്നാണു മനസിലാക്കിയത് അവസാനം അത്  കാക്കയെ ശര്‍ദ്ദിച്ചു എന്നായത് പോലെ ആണ് ആചാരങ്ങളും . വാസ്തവങ്ങള്‍  അത് ഉരവിട്ട നാവ്  മാത്രം അറിയുന്നു.

യജ്ഞം ചെയ്യുമ്പോള്‍ ചൊല്ലിയിരുന്ന രക്ഷിത മന്ത്രങ്ങളെ '''യജ്ഞം രക്ഷി''' എന്ന അര്‍ത്ഥത്തില്‍  ആദ്യ വാക്കായ ''യ'' അവസാന വാക്കായ '''ക്ഷി'''' ചേര്‍ത്തു  .യക്ഷി.. എന്നാണു മന്ത്രാക്കള്‍ പരസ്പ്പരം  വിളിച്ചിരുന്നത്.

 ചൊല്ലി പഠിപ്പിക്കല്‍ നിലച്ചപ്പോള്‍   .പില്ക്കാലത്ത് ഈ മന്ത്രങ്ങള്‍ നശിക്കാതിരിക്കാന്‍ പനയോലകളില്‍ എഴുതി സൂക്ഷിച്ചു എന്നിട്ട് ..യക്ഷി... പനയോലയില്‍ ഉണ്ടെന്ന്  സമാധാനിച്ചു എന്റെ നാടിന്റെ കഷ്ട്ടകാലം കൊണ്ട് ഇപ്പോള്‍ വെളുത്ത സാരിയുടുത്ത പനംകുല പോലെ മുടിയഴിച്ചിട്ട പാവം യക്ഷിയെ അവര്‍ ഭീകര രൂപിയാക്കി  പനയില്‍ കേറ്റി എന്നുള്ള വസ്തുത പോലയാണ് പലതും.  പനയോലയിലെഴുതിയ മന്ത്രങ്ങള്‍ മാത്രമാണ് സാക്ഷാല്‍  യക്ഷി എന്നത് ആരറിയുന്നു..

എന്നിട്ടും  ഇല്ലാത്ത ഒന്നിനെ നാം പേടിക്കുന്നു  വേദത്തെ പെടിക്കേണ്ടെങ്കില്‍ യക്ഷിയേയും ഭയപ്പെടരുത്‌ വേദം യക്ഷിയാണ്..

 ഇനി ആര്‍ക്ക് വാതം കേറുമ്പോളാണ് കോഴിക്ക് പൊറുതി മുട്ടുന്നത് എന്ന് നോക്കാം .

കൂട്ടത്തില്‍  കോഴിയുടെ ചില ഔവ്ഷധ ഗുണങ്ങള്‍ പരിശോദിക്കാം .

സദാ സമയവും ഭക്ഷിക്കുന്ന ശീലം ഉള്ളവയാണ് കോഴികള്‍ . കുഞ്ഞു കോഴികളും   എപ്പോഴും കൊത്തിത്തിന്നു കൊണ്ടിരിക്കും . ഏറെ ഭക്ഷണ ശീലം ഉള്ളവരോട് '' വയറ്റില്‍ കോഴി കുഞ്ഞുണ്ടോ എന്ന് ചോദിക്കാറുണ്ട് .അത്രയും ഉണ്ട് കോഴിയുടെ  തീറ്റ പ്രാന്ത്

വളരെ കൂടുതല്‍  ദഹന ശക്തിയും   .ചുട്ടു പൊള്ളുന്ന ശരീരവും  ഉള്ളവയാണ് കോഴി വര്‍ഗ്ഗം .ആയതു കൊണ്ട് തന്നെ വേനല്ക്കാലം ചൂട് സഹിക്കാതെ കോഴിവസന്തയെന്ന  രോഗം പിടിപെട്ടു ഇവ വേനല്ക്കാലത്ത് ചത്തു പോകും .ചിലത് മണ്ണില്‍ കുളിച്ചു കിടക്കും അവ രോഗത്തില്‍ നിന്നും രക്ഷ പ്രാപിക്കും .മണ്ണിന്റെ ഔവ്ഷധ ഗുണം കോഴിക്കും അറിയാം

സന്യാസിയുടെ കാവി വസ്ത്രം സൂര്യ വര്‍ണ്ണം പോലെ മഞ്ഞയും ചുവപ്പും ആണല്ലോ കാവി ധരിക്കുന്നതിന്റെ  പൊരുള്‍ തന്നെ ഞാന്‍ സൂര്യനെ പോലെ ലോകത്തിനു വേണ്ടി പ്രഭ ചൊരിയാന്‍  തെയ്യാറാണ്  എന്ന സന്ദേശമാണ്  മുനിയുടെ  കാവി വസ്ത്രം ധരിക്കലില്‍ നിന്നും നാം മനസ്സിലാക്കേണ്ടത് .

പ്രകൃതിയില്‍ ചുവപ്പ് നിറമുള്ള ഒട്ടു മിക്ക വസ്തുവിനും  അഗ്നിയുടെ ഗുണമുണ്ട് ചുവപ്പ് നിറമുള്ള കോഴികള്‍ക്കും അഗ്നി ശക്തി കൂടുതല്‍ ഉണ്ട് ആയതിനാല്‍ രക്ത വര്‍ണ്ണമുള്ള പൂവന്‍ കോഴി ഔവ്ഷധം ആകുന്നു

വേനല്‍ക്കാല രോഗങ്ങളില്‍  നിന്നും അവയെ രക്ഷിക്കാന്‍ വാഴയില ഭക്ഷിപ്പാന്‍ കൊടുത്താല്‍ മതി വേനല്ക്കാലങ്ങളില്‍ കോഴികള്‍  വാഴയില കൊത്തി തിന്നുന്നത് കര്‍ഷകരുടെ ശ്രദ്ധയില്‍പ്പെട്ടു കാണും എന്ന് കരുതുന്നു . തീ പൊള്ളല്‍ ഏറ്റാലും വാഴത്തട പിഴിഞ്ഞ് ഉടനെ പുരട്ടുന്നത് പിന്നീടുള്ള വെളുത്ത പാടിനെ ഇല്ലാതാക്കും . എന്തായാലും കോഴിയുടെ ശരീര ഊഷ്മാവ് ഏറെ ചൂടുള്ളതാണ് വേനല്‍ ക്കാലത്ത് കോഴിയിറച്ചി ഒഴിവാക്കുക . കഴിച്ചാല്‍ നമ്മുടെയും ഊഷ്മാവ് കൂടും. ഉറക്കം കുറയും ശരീരം തണുപ്പിക്കാന്‍ കൂടെ കൂടെ കുളിക്കേണ്ടി വരുന്നു .ഇനി ശരീരത്തിന് ചൂട് കൂട്ടണം എന്നുള്ളവരും വാത രോഗികളും അതൊക്കെ കഴിക്കട്ടെ.

ആര്‍ക്ക് വാതം കേറിയാലും കോഴിയെ അറുക്കട്ടെ


ഇനി ആര്‍ക്ക് വാതം കേറിയാലും കോഴിയിറച്ചി കഴിക്കുക കാരണം വാത രോഗിയുടെ ശരീരത്തില്‍ തണുപ്പ് കൂടുതലാണ് കോഴിയിറച്ചി വാതരോഗിയില്‍  അഗ്നിയായി പ്രവര്‍ത്തിക്കും രക്തയോട്ടം വര്‍ദ്ധി പ്പിക്കും അത് വഴി  വാത രോഗത്തെ ഇല്ലാതാക്കും .

നാടന്‍ കോഴിയാണ് ഞാന്‍ നിര്‍ദ്ദേശിക്കുന്നത് ബ്രോയിലര്‍ ചിക്കന്‍ അല്ല  ചുവന്ന .നാടന്‍ പൂവന്‍ കോഴി വെള്ളിയാഴ്ചയും ചൊവ്വാഴ്ചയും വാത രോഗികള്‍  കഴിക്കുക മറ്റുള്ള ദിനം കോഴിയിറച്ചി ഒഴിവാക്കുക ..

ഇനി ആര്‍ക്കും വാതം കേറിയാലും കോഴിക്ക് കിടക്ക പൊറുതിയില്ലാത്ത അവസ്ഥ വന്നോട്ടെ .പക്ഷേ ബാധ കേറിയാല്‍ കോഴിയിറച്ചി ഫലിക്കില്ല .വാതരോഗത്തിനെ ഫലിക്കൂ..

ആര്‍ക്ക് വാതം കേറിയാലും കോഴിക്ക് കിടക്കപ്പോറുതിയില്ല എന്ന വാക്കിനെ തല തിരിച്ചു വായിച്ചത് നമ്മളാണ്. വാതത്തെ ബാധയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പല കോലാഹലങ്ങളും ഉണ്ടായി .വാതം ബാധയായി മാറി സത്യം ആരറിയുന്നു.

ഇനി എന്ത് കൊണ്ട് ഇത്തരം ആചാരങ്ങള്‍ ഉണ്ടായി കോഴിയെ അറുക്കുന്നതില്‍ മദ്യം എങ്ങിനെ വന്നു ചേര്‍ന്നു എന്നും കൂടി നോക്കാം.


കോഴിയെ അറുക്കുന്നതില്‍ മദ്യം മാത്രമല്ല പൂജ വിധിയില്‍  ധാന്യങ്ങള്‍ വറുത്ത പൊടിച്ചതും തേങ്ങാപ്പൂളും ഉണ്ടാകും അതാണ്‌ ആ ആചാരത്തിലെ വിശേഷങ്ങള്‍

വറ നിവേദ്യം എന്നതില്‍ നിലക്കടലയും മുതിരയും അരി വറുത്തതും ചേരുന്നു ഈ വറ ഭക്ഷണം  വാത രോഗസംഹാരിയാകുന്നു. ഇത് മൂന്നും നല്ല പോലെ പൊടിയാക്കി നാളികേരം കൂട്ടി വാത രോഗികള്‍ക്ക്  കഴിക്കാം  ഇഷ്ട്ടമുള്ളവര്‍ ഉണ്ടാക്കട്ടെ എന്നേ എനിക്ക് പറയാനുള്ളൂ.

കോഴിയിറച്ചി ഏറെ നാള്‍  കഴിച്ചാല്‍ പയല്സ്സ് രോഗം പിടിപെടും മലത്തിലൂടെ രക്തം പോക്കും ഉണ്ടാകും .

വാറ്റ് ചാരായത്തില്‍ കോഴിയുടെ പത്തു തുള്ളി  ചോര ചേര്‍ത്തു കഴിച്ചാല്‍ പയല്സ്സ് രോഗം ഇല്ലാതാകും . മൂത്ത കള്ളിലും ഈ ഗുണം ഫലിക്കും . ആയതു കൊണ്ട് വാത രോഗിക്ക് അര്‍ശസ് പിടിപെടരുത് അതായിരുന്നു കോഴി പൂജയില്‍ ചോര കലര്‍ന്ന  കള്ളിനും ചാരായത്തിനും  സ്ഥാനം ഉണ്ടാകാന്‍ കാരണം ..

മറ്റൊന്ന് തേങ്ങാ പാലില്‍ കോഴിയിറച്ചി വേവിച്ച് അതില്‍ കുരുമുളകും വെളുത്തുള്ളിയും ചേര്‍ത്താല്‍ വാത രോഗികള്‍ക്ക് ഏറെ ഫലം ചെയ്യുന്നു .

വാത രോഗികള്‍ അധികമായി വെളുത്തുള്ളി കഴിക്കട്ടെ .

കോഴിയിറച്ചിയിലെ തേങ്ങ നുറുക്ക് എന്തിനെന്ന് നിങ്ങളും മനസിലാക്കുക.


ചൈനീസ് ജനതയുടെ ഭക്ഷണത്തില്‍ പട്ടിയും പാമ്പും തേളും പന്നിയും ഉള്‍പ്പെടുന്നു എന്നിട്ടും ചീന രാജ്യത്തു നിന്നും ആമാശയ കാന്‍സര്‍ റിപ്പോര്‍ട്ടുകള്‍ ചെയ്തിട്ടുള്ളത്  വെറും അഞ്ചു ശതമാനം മാത്രം .നമ്മുടെ നാട്ടിലെ പച്ചക്കറി തീറ്റക്കാര്‍ക്ക് പോലും ആമാശയ കാന്‍സര്‍ പിടിപെടുന്നു  ചൈനയില്‍   വാത രോഗവും വിരളമായ കഥ മാത്രമാണ്. ഇവിടെ വെളുത്തുള്ളിയാണ് വില്ലന്‍ .

ബീജക്കുറവിനും കാമ വര്‍ദ്ധനവിനും വെളുത്തുള്ളിയാണ് വിശേഷം വെളുത്തുള്ളി പ്രീയരായ ചൈനയില്‍ ജനപ്പെരുപ്പം കൂടിയതില്‍ വെളുത്തുള്ളി തന്നെയാണ് കഥാപാത്രം

വെളുത്തുള്ളിയുടെ ഉപയോഗം വാതവും കാന്‍സറും ഇല്ലാതാക്കുന്നു .

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും