2019 മാർച്ച് 19, ചൊവ്വാഴ്ച

ജോതിഷം anilvaidik ആയില്യം

 ജോതിഷത്തിലെ കാണാപ്പുറങ്ങള്‍

ആയില്യം നാളില്‍ ജനിച്ചാല്‍ അയല്‍പക്കം മുടിയുമോ ?
ഈ നക്ഷത്രക്കാര്‍ സര്‍പ്പത്തെ ആരധിക്കണമോ ?

ആയില്യം നാളിലെ വൈദിക ജോതിഷം എന്താണ് എന്ന് നോക്കാം

ഓരോ ജന്മ നക്ഷത്രത്തിനും വത്യസ്തമായ വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും കൊടുത്തിരിക്കുന്നത് കാണാറുണ്ടല്ലോ അവയെ ആരാധിക്കുകയും ജന്മ വൃക്ഷം വച്ച് പിടിപ്പിക്കുകയും വിശ്വസികള്‍ ചെയ്തു വരുന്നു. ജോതിഷത്തില്‍ താല്‍പ്പര്യം ഉള്ളവര്‍ അതൊക്കെ ചെയ്യുക അതിന്‍റെ ഫലം പ്രകൃതി തരും .

ഇനി ആയില്യം നാളും സര്‍പ്പ ആരാധനയും തമ്മില്‍ എന്താണ് ബന്ധം ?

ആയില്യം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കു ജീവികളുടെ വിഷത്തെ അതിജീവിക്കാനുള്ള കഴിവ് കുറയാനുള്ള  സാധ്യത കാണുന്നുണ്ട്   സര്‍പ്പ വിഷം താങ്ങാനുള്ള കഴിവ് നന്നേ  കുറവാണ് രാമായണത്തിലെ ലക്ഷമണന്‍ ആയില്യം നാളില്‍ ആണ് ജനിച്ചത് അത് തിരിച്ചറിഞ്ഞ ശത്രു യുദ്ധ വേളയില്‍ ലക്ഷമണനു നേരെ സര്‍പ്പവിഷം പുരട്ടിയ    നാഗാസ്ത്രം തന്നെയാണ് തൊടുത്തു വിട്ടത് മറ്റു പല ആയുധങ്ങളും ഉണ്ടായിട്ടും  പത്തു  തലയുള്ള  ശത്രു പക്ഷത്തു നിന്നും  എന്തിനു നാഗാസ്ത്രം  തൊടുത്തു വിട്ടത്  .സര്‍വ്വ വിധകഴിവും ആര്‍ജ്ജിച്ച രാമ സോദരന്‍ നാഗ വിഷം ഏറ്റു വീണുപോയി  പരശുരാമന്  തുല്യമായി വില്ല് കുലയ്ക്കാന്‍ കഴിവുള്ളവനാണ് ലക്ഷമണന്‍  എങ്കില്‍ പോലും  നാഗസ്ത്രത്തെ മറ്റൊരു അസ്ത്രം കൊണ്ട് എതിര്‍ക്കാതെ നിലംപതിച്ചു

ഒന്നുകൂടി വിവരിക്കാം

എന്താണ് ഈ ആയില്യ പൂജ എന്ന് ചോദിച്ചാല്‍  നിങ്ങളുടെ  ശത്രു ബലവാന്‍ ആണെങ്കില്‍ ബുദ്ധി ഉപയോഗിച്ച് അകറ്റി നിര്‍ത്തുക അല്ലെങ്കില്‍  ശത്രുവിന്‍റെ  ബലഹീനത മനസിലാക്കി ജ്ഞാന  മാര്‍ഗ്ഗത്തില്‍ [പ്രതികരിക്കുക

 എല്ലാ ശത്രുവിനും ഉറക്കം കെടുത്തുന്നൊരു ബലഹീനത ഉണ്ട്  പാമ്പിനു മഞ്ഞള്‍  ശത്രുവാണ് .ഉപ്പും മുള്ളുകള്‍ ഉള്ള തൊട്ടാവാടിയും ശതാവരി വള്ളിയും  പാമ്പിനു ശത്രു  തന്നെ.

  വൈദിക ജോതിഷം പറയുന്നത്  ആയില്യം നാളുകാര്‍ക്ക്  വിഷത്തെ ചെറുക്കാനുള്ള പ്രതിരോധ ശക്തി നന്നേ കുറവാണ് അപ്പോള്‍  സര്‍പ്പങ്ങള്‍ ശത്രുക്കള്‍ തന്നെ   എതിര്‍ക്കാന്‍ സാധിക്കാത്തതിനെ മിത്രമാക്കുകയോ . ആരാധനയോടെ പൂജിക്കുകയോ ചെയ്യുക അതാണ്‌ സനാതനമായ മാര്‍ഗ്ഗം. ആയില്യം നാളില്‍ വീടിനു ചുറ്റും മഞ്ഞള്‍ പൊടീ വിതറുക മഞ്ഞള്‍ പൊടി  കൊണ്ട് കോലം വരയ്ക്കുക

 . പയല്‍സ് രോഗി ശരീരത്തിലെ  ചൂടും തണുപ്പും മനസിലാക്കി  ഹിതമായ ഔവ്ഷധം സീകരിക്കുന്ന പോലെ ഉഷ്ണ രോഗി    കോഴിയിറച്ചിയെ  ഉപേക്ഷിക്കുന്ന പോലെ ചില നാളുകളുടെ ഗുണദോഷങ്ങള്‍ മനസിലാക്കി  ചിലതിനെ  ഉപേക്ഷിച്ചുംഅകറ്റിയും  ജീവിക്കാന്‍ ജോതിഷം നമ്മളോട് ഉപദേശിക്കുന്നു ജോതിശാസ്ത്രം  ഇഷ്ട്ടമുള്ളവര്‍ സീകരിക്കുക വിശ്വസമില്ലെങ്കില്‍ പുറംകാലുകൊണ്ട് തന്നെ തട്ടിമാറ്റുക  ഇതൊന്നും ആരും ആരെയും  അടിച്ചേല്‍പ്പിക്കുന്നില്ല. ജോതിഷത്തെ അംഗീകരിക്കുന്നവര്‍ വിശ്വസിക്കുക .

മഞ്ഞളും കുരുമുളകും പൊതുവേ ഭാരതീയന്‍റെ പൂജാ വസ്തുവാണ് ഒട്ടുമിക്ക രോഗങ്ങളെയും അതിജീവിക്കാനുള്ള കഴിവ് അവയ്ക്കുണ്ട് ആയില്യനാളില്‍ ജനിച്ചവര്‍ മഞ്ഞളും കുരുമുളകും കൂടുതല്‍ ഉപയോഗിക്കുക ലവണരസമുള്ള ഉപ്പ്  കുറയ്ക്കുക.. ആയില്യം നാളില്‍ ജനിച്ച ശത്രുഘനന്‍ ലവണാ സുരനെ കൊല്ലുന്നുണ്ട്‌ . ഉപ്പിനെ ഉപേക്ഷിക്കുന്നു എന്നതാണ് വാസ്തവം അല്ലാതെ ജീവനുള്ള ഒന്നിനെയും കൊല്ലുന്നില്ല 
  .
ശത്രുവായ വിഷജീവികള്‍ക്ക്  ജീവിക്കാനും  കാവുകള്‍  നിര്‍മ്മിക്കുക സ്വസ്ഥമായ ഒരിടം അവയ്ക്കും  ഒരുക്കുക കാവിനും ചിതല്‍ പുറ്റിനും മുഖ്യ സ്ഥാനം കൊടുക്കുക . മറ്റൊന്ന് ആയില്യം നാളില്‍ നാഗങ്ങള്‍ക്കും വിഷജീവികള്‍ക്കും  വിഷവീര്യം കൂടുതലായിരിക്കും ആ ദിനം നിങ്ങള്‍  മഞ്ഞളില്‍ കുളിക്കുക.മഞ്ഞളും കുരുമുളകും കഴിക്കുക . ഉപ്പ്  തീറ്റ കുറയ്ക്കുക  ഇതൊക്കെ ഈ  നാളുകാര്‍ വിശ്വാസ  മുണ്ടെങ്കില്‍ അനുഷട്ടിക്കട്ടെ.

രാമായണത്തില്‍ ലക്ഷണ ശത്രുഘനന്മാര്‍ ഇരട്ടകള്‍ ആണ് അപ്പോള്‍ രണ്ടാളും ആയില്യം നാളില്‍ തന്നെ  ജനിച്ചു  എന്നും മനസിലാക്കണം 

ശത്രുഘനന്‍ ലവണാസുരനെ നിഗ്രഹിച്ചതായി കാണുന്നു എന്താണ് ലവണാസുരന്‍ ലവണം എന്നാല്‍ ഉപ്പ് എന്നാണല്ലോ ദേവന്‍റെ കോവിലില്‍ എന്നും ഉപ്പ് നിക്ഷിദ്ധം തന്നെ നേപ്പാളില്‍ വീരേന്ദ്ര മഹാരാജാവ് നാട് നീങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു മാസം ഉപ്പ് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടു മരണം നടന്നാല്‍ പുല തീരും വരെ ഭാരതീയരും ഉപ്പ്  ഉഴുന്ന് എന്നിവ കഴിക്കാറില്ല .


ശത്രുഘ്നന്‍ ലവണാസുരനെ ഇല്ലാതാക്കിയെങ്കില്‍ ഉപ്പിനെ ജയിച്ചു എന്നും മനസിലാക്കണം  ഉപ്പില്ലാത്ത ആഹാരം ഇഷ്ട്ടപെട്ടു എന്നതാണ് സാരം. ഉപ്പിന്‍റെ നീറ്റല്‍ വിഷത്തെ കൂട്ടുന്നു . പണ്ടൊക്കെ  ആദ്യ വാസികള്‍ക്ക് ഉപ്പ് ലഭ്യമല്ലായിരുന്നു   കാട്ടുവാസികള്‍ക്ക് ഉപ്പ് കാണാക്കനി തന്നെ ആയിരുന്നു. ഉപ്പ് മുറിവില്‍ നീറ്റല്‍ ഉണ്ടാക്കും പോലെ ഉപ്പ് കൂടുതല്‍ ഉള്ള ശരീരം മുറിഞ്ഞാലും നീറ്റല്‍ ഉണ്ടാകും .
ഉപ്പു കുറവുള്ള ശരീരത്തില്‍  പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് മരണം സംഭവിക്കില്ല നീറിപ്പിടിക്കാന്‍ ഉപ്പോന്നും ശരീരത്തില്‍ ഇല്ല ഉപ്പില്ലാത്ത  കുറവും  നമ്മളില്‍ ഔവ്ഷധം തന്നെ .

ആയില്യം നാളില്‍ ജനിച്ചാല്‍  വിഷത്തെ അധിജീവിക്കാന്‍ ലവണത്തെ നിഗ്രഹിക്കണം ജിതേന്ദ്രന്‍ ആകണം ഉപ്പെന്ന രുചിയെ മറികടക്കണം ലവണം അസുരന്‍ തന്നെയാണ് ഉപ്പിനെ  നിഗ്രഹം ചെയ്തേ അത്  പറ്റൂ ശത്രുഘനന്‍ അത് ചെയ്തു പുരാണകഥ പ്രകാരം   ലവണാസുരനെ കൊന്നു. 

ലക്ഷ്മണന്‍ നാഗാസ്ത്ര പതനത്തിനു ശേഷം മൃതസഞ്ജീവിനി സേവിക്കുന്നു അയോധ്യയില്‍ തിരിച്ചെത്തുന്ന ലക്ഷണന് ഉര്‍മ്മിളയില്‍ ജനിക്കുന്നത് തക്ഷകന്‍ എന്ന പുത്രനാണ് .ഇവിടെ തക്ഷകന്‍ എന്നാല്‍ വിഷമേല്ക്കാത്തവാന്‍ എന്നുകൂടി അര്‍ത്ഥമാക്കണം പ്രതിരോധ ശേഷികുറഞ്ഞ ആയില്യo നക്ഷത്ര ക്കാരന് വിഷങ്ങള്‍ സീകരിച്ചാല്‍ പോലും മരിക്കാത്ത നാഗ വിശേഷതയുള്ള പുത്രന്‍ തന്നെ ജനിച്ചു തക്ഷകന്‍ എന്നും പേരും കൊടുത്തു 


ഇനി എന്താണ് കാവിലെ കാവിലെ ഉപ്പ് കൊടുക്കല്‍ എന്ന് നോക്കാം

ഉപ്പ് പൂജ കാവില്‍ ചെയ്യുന്നത് തെറ്റാണ്തൊട്ടാവാടി അടക്കം ഞെരിഞ്ഞില്‍ മുതലുള്ള  നിലത്തു പറ്റി വളരുന്ന മുള്ളുകളെ അധിജീവിച്ചു വേണം നാഗങ്ങള്‍ക്ക്‌ ജീവിക്കാന്‍  ഇഴയുമ്പോള്‍ നാഗങ്ങളുടെ ത്വക്കില്‍ മുറിവുകള്‍ ഉണ്ടാകും ഉപ്പ് ഇവയ്ക്കു നീറ്റല്‍ ഉണ്ടാക്കും ലവണം നിറഞ്ഞ മണ്ണും പാമ്പുകളുടെ ത്വക്കിനെ സാരമായി ബാധിക്കാറുണ്ട് ആയതിനാല്‍ ഉപ്പ് പൂജ കാവില്‍ ചെയ്യരുത് ..ഉപ്പുള്ള മണ്ണില്‍ മണ്ണിര പോലും ജീവിക്കില്ല

.ഉപ്പ് തിന്നാല്‍ രക്ത സമ്മര്‍ദം കൂടും ഉപ്പ്  കൂടുതല്‍ അടങ്ങിയ ശരീരത്തില്‍  രക്തയോട്ടം കൂടി ഇരിക്കുന്നതിനാല്‍ രക്തം  പെട്ടന്ന് തലച്ചോറില്‍  എത്തും  മരണം സംഭവിക്കാം  പാമ്പ് കടിയേറ്റാല്‍   ഉപ്പ് കഴിക്കരുത് ആയതിനാല്‍ ലവണം കുറയ്ക്കണം. അഗ്നിയുടെ തീഷ്ണത ഏറ്റ മണ്ണില്‍ ലവണ രസം ഇല്ലാതാകും അഗ്നിയുടെ തീവ്രത ഏറ്റ മണ്ണാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ .
വലിയൊരു വനം കത്തിയമര്‍ന്ന .ആ സ്ഥലത്തിനു ചുട്ടനാട് എന്നായിരുന്നു പൂര്‍വ്വ നാമം .കരി നിറയെ കിട്ടിയിരുന്ന കൊണ്ട് / കൈനകരി/ രാമന്‍കരി/ പുന്നക്കരി/ കരിമാടി / എന്നൊക്കെ പേരുകള്‍ ഉണ്ടായി തീ കത്തി ആറിയ മണ്ണ് മണ്ണാറശാല ആയി ഉപ്പ് രസം കുറഞ്ഞു അപ്പോള്‍ നാഗങ്ങള്‍ക്ക്‌ വസിക്കാവുന്ന ആവാസ വെവസ്ഥ ഉണ്ടായി ശത്രുഘനന്‍ ജന്മം കൊണ്ട് തന്നെ  ഉപ്പിനെ അതിജീവിച്ചു . എന്ന് വെച്ചാല്‍ ആയില്യത്തിന്‍റെ മൂന്നാം പാദത്തില്‍ ജനിച്ചത്‌ കൊണ്ട് ലക്ഷ്മണനു ഉണ്ടായ ദോഷം ശത്രുഘനന് ഉണ്ടായില്ല അത് ജോതിഷികള്‍ക്ക് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു ,

ആയില്യം നാളില്‍ ജനിച്ചാല്‍ അയല്‍പക്കം മുടിയുമോ ? ഇല്ലെന്നും അറിയുക

തെറ്റുണ്ടെങ്കില്‍ ആചാര്യ മഹത്തുക്കള്‍ തിരുത്തി തരുമാറാകണം .

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും