2019 ഏപ്രിൽ 29, തിങ്കളാഴ്‌ച

ഭാഗം 22 കാക്കയെ സംരക്ഷിക്കുക

ഭാഗം 22

കാക്കയുടെ വികൃതികള്‍

അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ  പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം  !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ്  എന്നും   പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ്  കുരങ്ങച്ചന്‍.

മുതല കിട്ടുന്നതില്‍ പകുതി  അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു. തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും. അവന്റെ ഹൃദയത്തിന്റെ   രുചിയോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ  ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം   ഭക്ഷണ മാക്കാന്‍ പറയുന്നു.

ഒരിക്കല്‍ മര്‍ക്കടവീരന്‍  മുതല ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു. കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ്  താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി  തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു.

കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട്‌ അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും. വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു. അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.

ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല. ആയുര്‍വ്വേദം  പറയുന്നു അത്തിപ്പഴത്തിനുo മണിത്തക്കാളി എന്നിവയ്ക്ക്   കരളിനെ ശുദ്ധമാക്കാന്‍ കഴിയുo . അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ്.  ഇനി മുതല്‍ അത്തിയാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന്  വായനക്കാര്‍ ശ്രദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ  കരളിനെ ശുദ്ധമാക്കുന്ന  ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.

ആയിരം കുറുംതോട്ടി കഴിച്ചാല്‍ അല്ലലില്ലാതെ പ്രസവിക്കാം ..ഗര്‍ഭിണിയായ പെണ്‍കുട്ടികള്‍ക്ക്  വേണ്ടി   ആയുര്‍ വേദത്തില്‍  ഇങ്ങിനെ ഒരു ചൊല്ലുണ്ട്  . പക്ഷെ ആയുര്‍വേദത്തിന്‍റെ ഈറ്റില്ലമായ  അഥര്‍വ്വവേദം ഇത്  മാത്രമല്ല  പറയുന്നത് .
എന്താന്നു വെച്ചാല്‍  പട്ടിയും പൂച്ചയും കുറുംതോട്ടി തിന്നാറില്ല  അവയ്ക്ക് പൊതുവേ  അത് തിന്നാനും സാധിക്കില്ല എന്നിട്ടും അവറ്റകള്‍ സുഖമായി പ്രസവമൊക്കെ  നടത്തുന്നു .

മാംസാഹാരികളായ പട്ടിക്കും പൂച്ചക്കും എന്ത് കൊണ്ട് അതൊക്കെ എളുപ്പം സാധിക്കുന്നു .എന്നതിന്‍റെ കാരണം അഥര്‍വ്വം വിവരിക്കുന്നത് കേള്‍ക്കൂ .

മഴക്കാലം വന്നാല്‍ പട്ടിക്കും ആനയ്ക്കും മദനോത്സവം ആണല്ലോ .മനുഷ്യര്‍ക്ക്  എന്തറിയാനും   കലണ്ടര്‍ നോക്കണം . കന്നി  മാസം ആരംഭിച്ചത് കലണ്ടര്‍ നോക്കാതെ തിരിച്ചറിയുന്ന ഏക ജീവി നമ്മുടെ  പട്ടികളാകുന്നു

പെണ്‍പട്ടി ഗര്‍ഭിണിയായാല്‍ ആ ജന്തുക്കളും ചില ഷോഡശ ക്രീയകള്‍ നടത്താറുണ്ട്‌ .

ഇനി മുതല്‍ മഴക്കാലം വന്നാല്‍  നിങ്ങള്‍ ചില വഴിയോര കാഴചകള്‍ ശ്രദ്ധിക്കുക

നമ്മുടെ നാട്ടില്‍ പൂജയ്ക്ക് എടുക്കുന്ന ചെറൂള എന്ന ചെടിയുടെ ഇളം കൂമ്പ് മഴക്കാലം ആരോ നുള്ളി എടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു   .

ഭദ്ര എന്ന് നാമമുള്ള ഈ ഔവ്ഷധിയുടെ ഗുണം അറിഞ്ഞുതന്നെ  ആരോ കിള്ളിയെടുത്തത്താകാന്‍ സാധ്യത എന്നാണു ആദ്യമൊക്കെ എനിക്ക് തോന്നിയത് .

പക്ഷേ മനുഷ്യന്‍റെ ജന്മ വാസന അനുസരിച് എന്തും കടയോടെ പിഴുതു കൊണ്ട് പോകാനേ ഏറെ സാധ്യതയുള്ളൂ .പച്ച മരുന്ന്  നുള്ളിയെടുക്കുക എന്നത് മനുഷ്യനെ സംബന്ധിച്ചു അപൂര്‍വ്വ കാഴച്ചയാണ് .

പക്ഷേ ഒരിക്കല്‍ ഒരു പെണ്‍പട്ടി നമ്മുടെ ചെറൂള തിന്നുന്നത് ശ്രദ്ധയില്‍പ്പെട്ടു.

ആ നായക്കുട്ടി കൂമ്പ് മാത്രം ആണ് തിന്നുന്നത് ഒരു കുഞ്ഞു കുട്ടിയില്‍ ഉണ്ടാകുന്ന  അത്ഭുതത്തോടെ ഞാനത്  നോക്കി നിന്നു

അല്ലലില്ലാതെ പ്രസവിക്കാന്‍ അഥര്‍വ്വം പറയുന്ന കാര്യങ്ങളില്‍ ഏറ്റവും മികച്ചത്  ഭദ്ര ഭഷിപ്പാന്‍ പറയുന്നു  ഭദ്ര എന്നാല്‍ നമ്മുടെ ചെറൂള യാണ്

പിന്നീടു കന്നി  മാസം വന്നാല്‍ നായ്ക്കൂട്ടങ്ങളെ നിരീക്ഷിക്കാന്‍ തുടങ്ങി എന്‍റെ ശ്രമം പാഴായില്ല ബീജം ഏറ്റു വാങ്ങിയ ശ്വനയുവതികള്‍ ഭദ്ര (ചെറൂള ) കഴിക്കുന്നത്‌ നേരിട്ട് കാണാന്‍ കഴിഞ്ഞു .

ഈശ്വരാ... പട്ടികള്‍ ആയുര്‍വേദം  പഠിച്ചവരോ അതോ വേദങ്ങള്‍ പ്രകൃതിയോടു കടപ്പെട്ടതോ എന്തോ എന്‍റെ തലയില്‍ അങ്ങിനയാണ് തോന്നിയത്
ഈ രഹസ്യo എങ്ങിനെ അറിഞ്ഞു  ഈ   ജന്തുക്കള്‍
പ്രസവം എളുപ്പമാക്കാന്‍ നായ് കാണിക്കുന്ന വിവേകം മനുഷ്യനും സീകരിക്കാം ചെറൂള നല്ലൊരു ഗര്‍ഭകാല ഔവ്ഷധിയാണ് .

അത് പോലെ ഗര്‍ഭിണിയായ പെണ്‍കുട്ടിക്ക് മണിത്തക്കാളി ഇല തോരന്‍ വെച്ച് കൊടുക്കാം  ഇതേറെ  ഗുണമാണ് . പെണ്‍പട്ടി ചെറൂള തേടുമെങ്കില്‍ കാക്ക മറ്റൊരു ഔവ്ഷധം തേടുന്നതും നാമറിയണം

                '''ലിവര്‍ സിറോസിസ് എന്നാല്‍ എന്താണ്''

കാക്കേ കാക്കേ കൂടെവിടെ .

ഒരിക്കല്‍ ഒരു കാക്ക വീട്ടിലെ തെങ്ങില്‍ കൂട് കൂട്ടി.. നന്തനാരുടെ ഉണ്ണിക്കുട്ടനെ പോലെ ഞാനത് കൌതുകത്തോടെ നോക്കി കാണുമായിരുന്നു. .
മുട്ടയിടുന്നതും അടയിരിക്കുന്നതും അത്ഭുതത്തോടെ നോക്കിക്കണ്ട ബാല്യകാലം ഇന്നും മനോഹരം തന്നെ.

മുട്ടയിട്ടാല്‍  കൂട് വിട്ടു ഭക്ഷണം തേടിപ്പോകുന്ന പതിവ് കാകന്  വിരളമാണ് അങ്ങിനെ ഉണ്ടായാല്‍ തന്നെ    വളരെ ദൂരെയിരുന്നു   തള്ളക്കാക്കയും ആണ്‍ കാക്കയും സദാസമയവും   കൂട് നിരീഷിച്ചു കൊണ്ടിരിക്കും നല്ല ഉത്തവാദിത്വം ഉള്ള അച്ഛനാണ് ആണ്കാക്ക     അണ്ണാനോ മറ്റു ജീവികളോ കാക്ക കൂടുള്ള തെങ്ങില്‍ വന്നാല്‍ പെട്ടന്ന് തന്നെ അവയെ ആക്രമിക്കുന്നതും എനിക്ക് പുതിയ പാഠങ്ങള്‍ ആയിരുന്നു പട്ടിണിയോട് മല്ലിട്ട് വളര്‍ന്ന ആ ബാല്യകാലം ഇനി ഈ ജന്മം  തിരിച്ചു വരില്ലല്ലോ... ?


മറ്റൊരു രസം രാത്രി കാക്ക കൂട്ടങ്ങള്‍ കലപില കൂടും ഇത്ര സ്നേഹമുള്ള ജീവികള്‍ പരസ്പ്പരം തല്ലു കൂടില്ലല്ലോ. രാത്രിയിലെ കാക്ക കൂട്ടത്തിന്റെ കരച്ചിലിന്റെ  കാരണവും എനിക്ക് പിടികിട്ടി.
 രാത്രി തെങ്ങിന്‍റെ മണ്ടയില്‍  കാക്കയുടെ കൂട് ഉണ്ടെന്നറിയാതെ ഇളംകരിക്ക് തുളച്ചു നശിപ്പിക്കുന്ന പെരുച്ചാഴി എന്ന പോണ്ണനെലി തെങ്ങില്‍ കയറും ഇതു കണ്ട് അടയിരിക്കുന്ന കാക്കപെണ്ണ്  അപകടം മനസിലാക്കി  ഒച്ച വെക്കും പാവം എലിച്ചേട്ടന്‍ തെങ്ങിന്‍ മണ്ടയില്‍   എത്തുമ്പോള്‍ മാത്രമേ  അപകടം  മനസിലാക്കുകയുള്ളൂ  വളരെ വേഗം താഴെ ഇറങ്ങാന്‍ നോക്കും  എലികള്‍ക്ക് മരത്തില്‍ നിന്നും അണ്ണാനെ പോലെ  വളരെ വേഗം ഇറങ്ങാനുള്ള കഴിവില്ല. കയറുന്ന വേഗത്തില്‍ താഴേയ്ക്ക് ഇറങ്ങില്ല    അപ്പോഴേയ്ക്കും മറ്റു കാക്കകള്‍ എത്തിയിരിക്കും ക്രൂരമായ കരിംചുണ്ടിന്‍റെ അസ്ത്രങ്ങള്‍ ഏറ്റു   എലിയണ്ണന്‍റെ കഥ അതോടെ കഴിയും.
 നേരം വെളുക്കുമ്പോള്‍ തെങ്ങിന്‍ ചുവട്ടില്‍ ഒരു കൊലപാതകം കാണും തണുത്തു ഉറഞ്ഞ പാവം  എലിയണ്ണന്‍റെ മൃതദേഹത്തില്‍ മിക്കവാറും ഉറുമ്പുകള്‍ ആഘോഷം നടത്തിയിരിക്കും . .
 അത് കണ്ട് ദുഷട്ടന്മാരായ തെങ്ങ് കൃഷിക്കാര്‍  ആര്‍ത്ത് പൊട്ടി ചിരിക്കും.  പാവം എലികള്‍  അല്ലാതെ എന്ത് പറയാന്‍...

ഇനിമുതല്‍ കാക്ക തെങ്ങില്‍ കൂട് കൂട്ടിയാല്‍ ഇങ്ങിനെയൊരു ഗുണം ഉണ്ടെന്നു വിവര ദോഷികളായ  കര്‍ഷകര്‍ മനസ്സിലാക്കണം..

അധികം നാള്‍ കഴിയാതെ കാക്ക കുഞ്ഞുങ്ങള്‍ വിരിയും തള്ളക്കാക്ക അവയ്ക്ക് ആഹാരം കൊണ്ട് വരും കാക്ക തന്‍റെ  കുഞ്ഞിന്  ആദ്യമായ് കൊടുക്കുന്ന ആഹാരം എന്നെ അത്ഭുത പ്പെടുത്തി''

 ഏതോ ചെടിയുടെ കായ് ആണ് കൊടുക്കുന്നത് ആ ചെടി എന്തായിരിക്കും അതറിയാന്‍  എനിക്കും താല്‍പ്പര്യം ഉദിച്ചു ഈശ്വര കൃപ കൊണ്ടും  ഉത്സാഹം കൊണ്ടും  അത് കണ്ടെത്തി..

കാക്കത്തള്ള കുഞ്ഞിനു കൊടുക്കുന്നത് നമ്മുടെ മണിത്തക്കാളിയാണ്  അത് കുഞ്ഞിന് കൊടുത്തിട്ട് അമ്മ്ക്കാക്ക ഇങ്ങിനെ ഒരു മന്ത്രം ചൊല്ലും .

കുഞ്ഞേ നീ ഭൂമി വൃത്തിയാക്കാന്‍ പിറന്നവള്‍ ആകുന്നു നീ അഴുക്കും മെഴുക്കും തിന്നാന്‍ വിധിക്കപ്പെട്ടതും ആകുന്നു അതിനുള്ള കരുത്തായി  നിനക്ക് ശരീരത്തിന്റെ പകുതി വലിപ്പമുള്ള  വലിയൊരു കരളും പ്രകൃതി ശക്തി നല്കിയിരിക്കുന്നു  .ആ കരള്‍ നശിക്കരുത്  കാകന്മാരുടെ സമൂഹത്തിനു  ലിവര്‍ സിറോസിസ് വരാതിരിക്കാന്‍ നീ ഈ മണിത്തക്കാളി കഴിക്കുക .മണിത്തക്കാളി യാണ്  കാക്കക്കുഞ്ഞേ നിന്‍റെ  തേനും വയമ്പും ഇതു ഭക്ഷിച്ചു നീ ആരോഗ്യത്തോടെ ജീവിക്കണം  .കരളുറപ്പുള്ള  പടക്കുറുപ്പായി  നല്ലൊരു ഉത്തമനായ   കാക്കയായി നീ മലിനം ഭക്ഷിച്ചു ഭൂമി ശുചിയാക്കുക . മനുഷ്യ ധര്‍മ്മം അതാണ്‌ നമ്മുടെ ജിവിത ലക്ഷ്യം വൈറസ് പരക്കരുത് അത് മനുഷ്യരെ രോഗിയാക്കും അതിനാല്‍ നമ്മള്‍ കാക്കകള്‍ മലിനം ഭക്ഷിക്കണം എന്നിട്ട് മരങ്ങള്‍ക്ക് വളം നല്കണം അതിനായി  മരച്ചില്ലയില്‍ ഇരുന്നു വളം കാഷ്ട്ടിക്കണം .

എങ്കിലും നന്ദിയില്ലാത്ത മനുഷ്യര്‍ ..കാക്ക തൂറി എന്നൊക്കെ പിച്ചും പേയും പറയും അതിനൊന്നും നാം ചെവി കൊടുക്കരുത് മരങ്ങളൊക്കെ  നമ്മുടെ ധര്‍മ്മം തിരിച്ചറിയുന്നുണ്ട് മനുഷ്യന്‍ മാത്രം നമ്മുടെ ഗുണത്തെ തിരിച്ചറിയുന്നില്ല  നന്മയാണ് നമ്മുടെ ലക്ഷ്യം .

നമ്മള്‍  എത്ര വൃത്തിയാക്കിയാലും വൃത്തി കെട്ട മനുഷ്യര്‍  നിന്നെ കല്ലെറിയും ധര്‍മ്മത്തിന് വേണ്ടി അതും നമ്മള്‍ സഹിക്കുക . കാട്ടില്‍ നീ പോകരുത് കാരണം അവിടെ മനുഷ്യര്‍  കുറവാണ് മനുഷ്യ ധര്‍മ്മമാണ് നമ്മുടെ മാര്‍ഗ്ഗം . മാത്രമല്ല  അവിടം ശുചിയാക്കാന്‍ മറ്റു ജീവികള്‍ ഉണ്ട്  നമുക്ക് നഗരങ്ങളിലെ  .മനുഷ്യനെ സേവിക്കാന്‍ മാത്രമാണ് വിധി . ആയതു കൊണ്ട് കുഞ്ഞേ നീ നാട്ടിലും നഗരത്തിലും കഴിഞ്ഞു കൊള്ളുക.


ശേഷം  അത്തിയാലിന്റെ കായ് കാട്ടി അമ്മക്കാക്ക പറഞ്ഞു  ഇനി നിന്‍റെ ജീവിതത്തില്‍ കരളിന് കഴിവ് കുറഞ്ഞാല്‍ അത്തി ആലിന്റെ കായും  മണിത്തക്കാളിയും  തിന്നു കൊള്ളുക. ഇതും കരളിന്‍റെ ശുചികരണം നടത്തും. അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായ്പ്പുണ്ണ് വരാതിരിക്കട്ടെ.

പിന്നീട് കാക്കയ്ക്ക് എന്ത് ഭക്ഷിച്ചാലും കരള്‍ രോഗം പിടിപെടുന്നില്ല.

മനുഷ്യനും കരള്‍ രോഗം വന്നാല്‍ മണിത്തക്കാളിയും വെളുത്ത തഴുതാമയും ഭക്ഷണമാക്കിയാല്‍ നല്ലതാണ്  .

കാകന്‍ സംരക്ഷിക്കപെടേണ്ട പക്ഷിയാണ് ബലിചോറ് കൊടുക്കുക അതിനു സമയമോ കാലമോ മരണകര്‍മ്മമോ  കര്‍ക്കിടകം പിറക്കാനോ  നോക്കരുത്

കരള്‍ താളി എന്ന ചെടിയുടെ ഇലയില്‍ ഇശ്വരന്‍ അസ്സല്‍ കരള്‍ വരച്ചു വെച്ചിട്ടുണ്ട് അത് തിളപ്പിച്ച്‌ വെള്ളം കുടിക്കുക .അല്ലെങ്കില്‍ പച്ചയ്ക്ക് തിന്നുക .നമ്മുടെ നാട്ടില്‍ കരിംതാളി എന്നാണു ഇതിനെ അറിയപ്പെടുന്നത് .

പത്ത്  വെളുത്ത ആവണക്കിന്‍ തളിരില / മുന്തിരി വലിപ്പത്തില്‍ കീഴാര്‍ നെല്ലിയും കയ്യോന്നിയും / പത്തു  ഗ്രാം ജീരകം / ഒരു നുള്ള് മഞ്ഞള്‍ / ഇവ  അരച്ച് കരിക്കിന്‍ വെള്ളത്തില്‍ കഴിച്ചാല്‍ ഫലം ഉണ്ടാകും.

അണ്ണാന്‍ കൂട്ടം മുക്കൂറ്റി തിന്നുന്നതും പട്ടികള്‍ ചെറൂള തിന്നുന്നതും കണ്ടിട്ടുണ്ട് അതറിയാന്‍ പഠിച്ചപ്പോള്‍ അത്ഭുതം കൂടി .ചേര പാമ്പ് നിലത്തു വീണു ചിതറിയ ചക്ക ചുള തിന്നുന്നത് കണ്ടിട്ടുണ്ട് ഗ്രാമങ്ങള്‍ ഇല്ലാതായപ്പോള്‍ ആ കാഴ്ചയും നിലച്ചു .നമുക്ക് ആകെ അറിയുന്നത് മള്‍ബറിയുടെ ഇല പട്ടു നൂല്‍ പുഴു തിന്നും എന്നാണല്ലോ അതില്‍ കൂടുതല്‍ വിശേഷം പ്രകൃതിയില്‍ ഉണ്ട് .നാട്ടറിവുകള്‍ കേള്‍ക്കാന്‍ നിങ്ങളും വരിക 

പക്ഷേ പൂച്ച വര്‍ഗ്ഗം ഗര്‍ഭിണിയായാല്‍ കുപ്പമേനിയുടെ വര്‍ഗ്ഗത്തില്‍ പെട്ട  ഇലയാണ് ഭക്ഷിക്കുന്നത് അതേ കുറിച്ച് പിന്നീട് പറയാം.

https://www.facebook.com/anilmediator
ANILVAIDIK 8281404225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും
മറ്റൊന്ന് പോന്മേഴുക് കട്ടിയുള്ള കടലാസില്‍ തേച്ചു പിടിപ്പിച്ചു കപ്പലണ്ടി പൊതിയുന്ന പോലെ കുമ്പിള്‍ ആക്കി ചെവിയില്‍ വെച്ച് ആഗ്ര ഭാഗത്ത് തീ കൊടുക്കുന്ന വിദ്യയാണ് അതെ പറഞ്ഞാല്‍ മനസിലാകില്ല .ചെയ്യുന്നത് നേരിട്ട് കാണണം

കര്‍ക്കിടക ബലി അഥവാ പിതൃ ബലി ANILVAIDIK അനില്‍ വൈദിക്


       
 സാർ എന്താണീ കർക്കിടക ബലി ?

എന്‍റെ പുസ്തകത്തിലെ ഒരു ഭാഗം ആണിത്:



മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി വെക്കുന്നത്?
ബലിച്ചോർ ചത്ത  ആത്‌മാവിനാണെങ്കിൽ ശരീരമില്ലാത്ത ആത്‌മാക്കൽ എങ്ങിനെ ഭക്ഷണം കഴിക്കും 

പിതൃ മോഷം ആണെങ്കില്‍ എന്തിന്  കര്‍കിടകത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?

ദുര്‍ഘടകം പിടിച്ച കര്‍ക്കിടകത്തിലാണോ നമ്മുടെ  പിതൃക്കള്‍ സന്തോഷിക്കുക?


മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? മരിച്ചാല്‍  പുനര്‍ജനിക്കുന്നത്  കാക്കകളായോ ? മരണശേഷം  അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം മരിച്ചുപോയവർ  എന്ത് പിഴച്ചു.

കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം.

മരിച്ചു പോയ ആത്മാക്കള്‍ ജലത്തിലാണോ ജീവിക്കുന്നത്

പിതൃക്കള്‍ ജീവിക്കുന്നത്  ജലത്തിലോ കരയിലോ?

 ഭാരതീയ ധര്‍മ്മചിന്തയില്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല.



  



ശ്രി നാരായണഗുരു പറയുന്നു ഞാന്‍ ശരീരമല്ല ആത്മാവാണ് എന്ന് വെച്ചാല്‍ നാം ജീവന്‍ ആകുന്നു  ജീവന് മരണമില്ലങ്കില്‍ പിന്നെ ആരാണ് ഇവിടെ മരിക്കുന്നത് .ഭക്ഷണം മൂക്ക് മുട്ടെ കഴിച്ച ഈ ശരീരത്തിന് നാശമുണ്ടാകും അതാമാവിനു നാശമില്ല. 

ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
 നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.

മോക്ഷം കൊടുക്കാന്‍ ഒരു മനുഷ്യനും സാധിക്കില്ല ഉപനിഷിക്തുക്കള്‍ ഇതാണ് വക്തമാക്കുന്നത്.
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ  പൂന്താനo നമുക്ക് നല്‍കിയ വരികളില്‍.  കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും  ജീവിക്കുന്നു.ആ ശരീരമില്ലാത്തവര്‍ക്ക്  എന്തിനാണ് ചോറുരുട്ടി  കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു  എവിടെയെക്കെയോ  ജീവിക്കുന്നു, ഒന്നോര്‍ക്കുക ജലത്തില്‍  ചത്തു പോയ പിതൃക്കള്‍  ആരും ഇല്ലത്രേ.

കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പിതാവിൻ്റെ  പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍  പട്ടിയായി ജന്മ മെടുത്തോ   എന്നും  ഉറപ്പില്ല.പിന്നെ എന്ത് കരുതി ബലി ഭക്ഷണമോരുക്കും?

 നിങ്ങളുടെ മരിച്ചു പോയവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക്  സാധിക്കുമോ ?  സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ  എന്തിനു ബലിയിടണം?

അപ്പോള്‍ ഈ ബലിവെക്കല്‍ രഹസ്യം ഒന്നറിയാൻ ശ്രമിക്കൂ .

അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച്  അറിഞ്ഞത് പങ്കുവെക്കുന്നു .



മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന്   ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.

മലിനമായ പലതും ഭൂമിയില്‍ വളമായി താഴും.നല്ലൊരു ഭാഗം അഴുക്കുകള്‍  മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.

ജലത്തില്‍  ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത്‌ മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു  . അത് ബാത്ത്റൂമിലെ  ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ ശക്തമായി  ഭൂമിയെ ശുദ്ധമായി  കഴുകുന്നു. അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം  ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു?

കടലിന്റെ അഴുക്കുകളെ  ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത്  സൂര്യരശ്മിയും  പിന്നെ  മത്സ്യങ്ങളുമാണ്.

അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം. പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.

ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന്  കടൽ ദുർഗന്ധ പൂരിതമാകും ക്രെമേണ  പ്രാണവായു ദുഷിക്കും  ലോകൈക ജീവികൾ നശിക്കും.

നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്. സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ   കണ്ണിലും ഉപ്പുണ്ട്‌  അത് കൊണ്ടാണ്  കണ്ണുനീരിന് ഉപ്പുരസം ഉണ്ടാകാന്നത്.  ഉപ്പിലുടുന്നവ പെട്ടന്ന് നശിക്കില്ലല്ലോ.

  കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ  കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.

ലോകത്തിലെ  ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
 സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ  പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.

മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും .  പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത്  നാള്‍ ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും  കര്‍ക്കിടകത്തില്‍ ട്രോളിംഗ്  നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.

ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല  ജനനം   ജലത്തില്‍ നീന്തുന്ന  മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍ സഹായിക്കുന്നത്. യോനിയിലൂടെ  അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി പോയവരാണ് നമ്മള്‍.

പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന കണക്കേ  കടലിലേക്ക്‌  കുതിച്ചെത്തുന്ന മലിനമായ  വെള്ളo കടലിന്റെ അവസ്ഥയെ താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു. ആഴക്കടലിലേക്ക് അധികം പോകാത്തവയാണ്   ചെറു മീനുകള്‍. വന്‍  തിരമാലകളില്‍ പെട്ട് മിക്കതും മരിക്കും .  മഴക്കാലത്ത്തീരങ്ങളില്‍   ഇവയുടെ തനതായ  ഭക്ഷണം കുറയുന്നു. ശക്തമായ തിരകള്‍  കടലില്‍ തിമിര്‍ത്ത്  പലതിനെയും അലക്കി  പൊടിച്ചു കളയുന്നു . അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക് കാണാന്‍ പറ്റാത്തത്ര പൊടി  രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ  കാഴച്ചയെ ബാധിക്കുന്നു.

  ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍ സാധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും കടലിലേക്ക്‌ എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ് ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.

ഇനി മറ്റൊന്നുള്ളത്‌ ഇതില്‍ നെയ്യും പഴവും  ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന്‌ ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും അരിയിലും നെയ്യ്  പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച് കൊണ്ടേ താഴെ പതിക്കൂ.ഈ ക്രിയ കൊണ്ട് വളരെ സാവധാനം താഴേയ്ക്ക് പതിക്കുന്ന ഭക്ഷണം   മീനുകള്‍ക്ക്   പെട്ടന്ന്‌ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.

പാതി വെന്ത ചോറും  നെയ്യും പഴവും എള്ളും കുഴച്ചാല്‍ ജലത്തില്‍ പൊങ്ങി കിടക്കും

കലങ്ങിയ വെള്ളത്തില്‍ കറുപ്പും വെളുപ്പും പെട്ടന്ന്‌ തിരിച്ചറിയാന്‍ സാധിക്കും അതാണ്‌ കറുത്ത എള്ളിനും വെളുത്ത പച്ചരി ചോറിനും  ഈ ചടങ്ങില്‍ സ്ഥാനം കിട്ടാന്‍ കാരണം.

ഇവയെ സംരക്ഷിക്കാന്‍ അല്പ്പം ഭക്ഷണം ജലത്തില്‍ അര്‍പ്പിച്ചാല്‍ അത് നന്മയാണ്. പക്ഷേ അത് കടുത്ത ഭക്ഷണമാകരുത്. കുഞ്ഞു മീനുകള്‍ക്ക് തിന്നാന്‍ പാതി വെന്ത ഭക്ഷണം കൊടുക്കുക. ഇതിന് ജാതിയോ മതമോ നോക്കരുത്.
ഇതൊരു പ്രകൃതി സ്നേഹമാണ്.
ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക.

നല്ലതും ചീത്തയും ദുഷിച്ചതുമായ  ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.

 നല്ലൊരു ശതമാനം അഴുക്കുകള്‍ ഭക്ഷിപ്പാന്‍  കാക്കയുടെ ശരീരത്തിന്  സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന  അരിപ്പയെന്ന കരള്‍ വളരെ വലുതാണ്‌.
 ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.

പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .



പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല.

വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള  പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം.

മഴക്കാലം  കരള്‍  വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം  അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.

പാവം കരിം ചുണ്ടിക്കാക്കയെ  ആര് സഹായിക്കും.

കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ് വഴിയരുകില്‍  നിറയെ മലിനമായ ഭക്ഷണമുണ്ട്പക്ഷേ വശപ്പു മാറുന്ന വരെ മലിനം മാത്രം  തിന്നാല്‍ കരളിന്റെ കാര്യo തകരും  .. മലിന വസ്തുക്കള്‍ തിന്ന കാകന്‍  നമ്മുടെ  വീട്ടില്‍ വന്നു വിശന്നു  കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കുക.

കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം.

എന്നും കുളിക്കുന്ന ജീവിയാണ് കാക്ക.
 വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ  വട്ടം കൂടുന്ന ജീവിയാണ് കാക്ക.
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്നൊരു  ജീവി വേറെയുണ്ടോ.
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക.
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു.
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍.
 എന്ത് കൊണ്ടും മനുഷ്യനോട് സാമ്യതയുള്ളത് കൊണ്ട് ആത്മാക്കള്‍  എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല.

പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക.
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി.

പക്ഷേ  കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ ഇടയ്ക്കൊക്കെ ഈ ബലി  തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും.
 ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും  ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല


മഹാഭാരതത്തിലെ പിതൃബലി

മഹാഭാരതത്തിലെ പന്ത്രണ്ടാം പർവ്വമാണ് ശാന്തിപർവ്വം. വ്യാസ മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വവും ഇതാണ്.  കുരുക്ഷേത്രയുദ്ധത്തിൽ മരിച്ചുവീണവരുടെ ആത്മാക്കൾക്ക് ശാന്തിലഭിക്കുന്ന കഥാസന്ദർഭങ്ങൾ ഗ്രന്ഥകാരൻ ഈ പർവ്വത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആത്മാക്കൾക്കുള്ള ശാന്തിപൂജകൾ വർണ്ണിച്ചിരിക്കുന്നതിനാൽ ഈ പർവ്വത്തിനു ആ പേർ ലഭിച്ചു. 

 ധർമ്മപുത്രരുടെ നേതൃത്വത്തിൽ യുദ്ധത്തിൽ മരണമടഞ്ഞവർക്ക് പിതൃശുദ്ധികർമ്മങ്ങൾ എല്ലാം നിർവ്വഹിച്ചു. തുടർന്ന് ധർമ്മപുത്രർ രാജ്യാഭിഷിക്തനായി സ്ഥാനാരോഹണം നടത്തി. രാജ്യാഭിഷേകത്തിനുശേഷം ഒരിക്കൽ കുന്തിദേവി ധർമ്മപുത്രരെ കാണാനായി അവന്റെ കൊട്ടാരത്തിൽ എഴുന്നള്ളി. സങ്കടത്തോടെ അവർ കർണ്ണരഹസ്യം യുധിഷ്ഠിരനെ അറിയിച്ചു. കർണ്ണൻ തന്റെ ജ്യേഷ്ഠനാണന്നും, താൻ മൂലമാണ് ജ്യേഷ്ഠനായ കർണ്ണൻ കൊലചെയ്യപ്പെട്ടതെന്നും അറിഞ്ഞപ്പോൾ മഹാരാജാവ് ബോധരഹിതനായി നിലത്തുവീണു. മറ്റു സഹോദരന്മാരും ഇതിനോടകം അവിടെ എത്തിച്ചേർന്നു. അവരും കർണ്ണ രഹസ്യം മനസ്സിലാക്കി. കർണ്ണന്റെ പുത്രന്മാർ ഏവരും യുദ്ധത്തിൽ മരിച്ചിരിക്കുന്നതിനാൽ കർണ്ണനുവേണ്ടി ആരും ഇതുവരെ പിതൃകർമ്മങ്ങൾ നടത്തിയിട്ടില്ല എന്നുള്ള വിവരവും കുന്തി പാണ്ഡവരെ അറിയിച്ചു. പാണ്ഡവർ അഞ്ചുപേരും ചേർന്നു മൂത്തജ്യേഷ്ഠനുവേണ്ടി ബലിതർപ്പണം നടത്തുവാൻ കുന്തി അവരോട് അപേക്ഷിച്ചു.

പിറ്റേന്ന് തന്നെ കർണ്ണനുവേണ്ടി പാണ്ഡവർ അഞ്ചുപേരും ചേർന്ന് പിതൃബലി നടത്തി.

രാമായണത്തിലെ രണ്ട് പിതൃതര്‍പ്പണങ്ങൾ

അദ്ധ്യാത്മ രാമായണം കളിപ്പാട്ടിൽ രണ്ടിടത്ത് പിതൃതര്‍പ്പണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് എഴുത്തച്ഛൻ. അയോദ്ധ്യാ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും. താത നിയോഗത്താല്‍ വനയാത്രയിലായ സീതാശ്രീരാമലക്ഷ്മണന്മാരെ സന്ദര്‍ശിച്ച് രാജ്യഭാരം ഏല്‍ക്കാന്‍ ശ്രീരാമനെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ഭരതനെത്തി. ഭരതനില്‍നിന്നാണ് പിതാവ് ദശരഥന്റെ ദേഹവിയോഗ വാര്‍ത്ത രാമന്‍ അറിഞ്ഞത്. ഒരു സാധാരണ മനുഷ്യനെപ്പോലെ വിലപിച്ച രാമനെ ആശ്വസിപ്പിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച വസിഷ്ഠമുനിയുടെ മേല്‍നോട്ടത്തില്‍ രാമന്‍ തര്‍പ്പണക്രിയകള്‍ അനുഷ്ഠിച്ചതിനെ രാമായണത്തില്‍ ഇങ്ങനെ വിവരിക്കുന്നു. '

'മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ മന്ദേതരമുദകക്രിയയും ചെയ്താര്‍. 
പിണ്ഡം മധുസഹിതംഗുലീസല്‍ഫല- പിണ്യാകനിര്‍മ്മിതാന്നം കൊണ്ടുവച്ചിതു യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്കും പിതൃക്കള്‍ക്കുമെന്നല്ലേ വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്‌നാനം കഴിച്ചു പുണ്യാഹവും ചെയ്തഥ സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം. അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും.'' 

അടുത്ത സന്ദര്‍ഭം രാവണന്റെ സീതാപഹരണത്തിനു ശേഷം സീതാന്വേഷണം നടത്തി വനത്തിലൂടെ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ ജടായുവെന്ന പക്ഷിരാജനെ കണ്ടെത്തുന്ന ആരണ്യകാണ്ഡത്തിലാണ്. സോദരന്‍ സമ്പാതിയുടെ മരണവാര്‍ത്തയറിഞ്ഞ ജടായു തനിക്കു വേണ്ടി സമ്പാതിയുടെ ഉദകക്രിയകളും തര്‍പ്പണവും ചെയ്യണമെന്ന് അപേക്ഷിച്ചു. രാമന്‍ അതു നിര്‍വഹിച്ചു. അതിനെ എഴുത്തച്ഛന്‍ ഇങ്ങനെ വിവരിക്കുന്നു. 

''തല്‍ക്ഷണം കുളിച്ചു സംസ്‌ക്കാരവും ചെയ്തു പിന്നെ സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.''



ശാസ്ത്രീയമായി വലിയ അർത്ഥമൊന്നും
ചിലർ ഇത്തരം അനുഷ്ഠാനങ്ങളിൽ കാണില്ലായിരിക്കാം. എന്നാൽ  ഇത്തരം സന്ദർഭങ്ങളും ചടങ്ങുകളും വലിയ ഒരു ദൗത്യമായാണ്, ഓരോരുത്തരുടെയും കടമയായാണ് നാം കാണേണ്ടത്.

അധികമറിയില്ലെങ്കിലും നമ്മൾ ജനിച്ചു വളർന്ന കുലത്തിന്റെ ഒരു സ്മരണ

പിന്നെ നമ്മളെ നമ്മളാക്കിയ പിതാമഹൻമാരോട് അവരുടെയും പിതാമഹാൻമാരോട്

മൺമറഞ്ഞു പോയ അറിഞ്ഞതോ അറിയാത്തതോ ആയ അനേകം ഗുരു കാരണവന്മാരോട്

   ഒക്കെയുള്ള കടപ്പാടിന്റെയും കണ്ണി മുറിയാത്ത രക്ത ബന്ധങ്ങളുടെയും  മങ്ങാത്ത മായാത്ത ഒരു ദീപ്തസ്മരണയാണത്.
 
    അവർക്കു വേണ്ടി അകം നിറഞ്ഞ ആത്മാർത്ഥമായ സ്വയം സമർപ്പിതമായ ചില അർച്ചനകളാണത്.
അതാണ് ശരിക്കും പറഞ്ഞാൽ ഓരോ ബലിതർപ്പണവും .

     ഇത് കൊണ്ട് എന്താണ് ഫലമെന്ന് ചോദിച്ചാൽ , അത് പറഞ്ഞറിയിക്കാനാവാത്ത ഒരു അനുഭൂതിതലം നമ്മളിൽ ഓരോരുത്തരിലുമുണർത്തുന്നു എന്നത് തന്നെയാണ്.

ശരീരത്തിനും മനസ്സിനും കഴിയുന്ന കാലം വരെയും ഈ ആത്മീയകർമ്മം തുടരേണ്ടത് ഓരോരുത്തരുടെയും ധർമ്മമാണെന്നും ഉറച്ച് വിശ്വസിക്കണം.

  ബലി തര്‍പ്പണം  എന്തിന്?
    നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ പൂര്‍വികരുടെതായ ഒരു ചൈതന്യം എപ്പോഴും ഉണ്ട് ,
ആധുനിക വൈദ്യ ശാസ്ത്രം ഇത്  അംഗീകരിക്കുന്നുമുണ്ട്.

     തന്ത്ര ശാസ്ത്രവും ഇത് പണ്ടേ പറഞ്ഞു തന്നിട്ടുണ്ട്.
വിശ്വാസം ഇല്ലാത്തവർക്ക് ഇതൊന്നും ചിലപ്പോൾ മനസ്സിലാവില്ല.
തമാശയായും തോന്നാം.

    സത്യത്തില്‍ മരിച്ചവർക്ക് വേണ്ടിയല്ല,  മരിക്കാത്ത അവരുടെ ചൈതന്യത്തിനു വേണ്ടി -
ഓർമ്മകൾക്ക്  വേണ്ടി - 
അവരുടെ സ്മരണകൾ പുതുക്കാൻ -
ആണ് ബലി ഇടുന്നത്.

    മരിച്ചുപോയവര്‍ക്ക് വേണ്ടി എന്തിനാണ് അന്നം? എന്നതിലല്ല പകരം അവരുടെ ചൈതന്യധാര നമ്മിലേക്ക് നമ്മുടെ ഉള്ളിലെ ആത്മചൈതന്യത്തിലേക്ക്
പകർന്നു കിട്ടുന്നതിന് വേണ്ടിയാണ് എന്ന് തന്നെ ധരിക്കണം.
 അതിനായാണ്  ഓരോ ബലിദർപ്പണവും നടത്തേണ്ടത്...

      നമുടെ ഈ ശരീരം ലഭിച്ചത് അച്ഛന്‍റെയും അമ്മയുടെയും ഓരോ സെല്ലില്‍ നിന്നാണല്ലോ
അവയ്ക്ക് പുറകില്‍ സങ്കീര്‍ണമായ ചില genetic ഘടകങ്ങളും മറ്റനേകം ഘടകങ്ങളും തീർച്ചയായും ബന്ധപ്പെട്ടിരിക്കുന്നു...

      ആധുനിക ശാസ്ത്രം പറയുന്നു ,
"ഒരാളുടെ ശരീരത്തില്‍ തന്‍റെ 32 തലമുറകൾ വരെയുള്ള ജീനുകള്‍ ഉണ്ടെന്നും  ,
അതില്‍ തന്നെ 7 തലമുറകൾ വരെ സജീവമാണെന്നുമാണ്. "
  .
     നമ്മള്‍ ബലി ഇടുന്നത് 7 തലമുറകൾക്കും അതിനപ്പുറം അറിയപ്പെട്ടിട്ടില്ലാത്ത കേട്ടറിവു പോലുമില്ലാത്ത എത്രയോ തലമുറകൾക്കും വേണ്ടിയാണ്.
ആധുനിക ശാസ്ത്രം ഇത്
കണ്ടു പിടിക്കുന്നതിനും എത്രയോ മുമ്പുതന്നെ ഈയൊരു വിശ്വാസം നാം അനുഷ്ഠിച്ചു വരുന്ന വാവുബലിക്ക്  ഉണ്ടായിയിരുന്നുവെന്നതാണ്  സത്യം ..

     തലമുറകൾ കൈമാറേണ്ട ഒരാചാര അനുഷ്ഠാനമായി തന്നെ ഇതിനെ കാണണം. അടുത്ത തലമുറ ഇത് കണ്ട് പഠിക്കണം
ഈ അറിവ് ഊനം തട്ടാതെ അവർക്ക് തലമുറകൾ തോറും പകര്‍ന്നു കൊടുക്കാനുമാവണം

    തന്‍റെ പൂര്‍വികരുടെ ചൈതന്യം തന്‍റെ ഉള്ളില്‍ അകം പൊരുളിന്റെ ഭാഗമായി തന്നെ ഉണ്ട് എന്ന അറിവ്‍ കൂടിയാണ് ഓരോ ബലിതർപ്പണവും കൊണ്ട് നമുക്ക് ഉറപ്പിക്കാനാവുന്നത്.

എന്താണ് ബലിദര്‍പ്പണക്രിയ ?

    ബലി കര്‍മം ചെയുമ്പോള്‍ ആവാഹിക്കുനത് , സ്വന്തം നെഞ്ചോടു ചേര്‍ത്ത് പിടിച്ചാണ് 
അപ്പോള്‍ ആവാഹനം നടക്കുന്നത് സ്വന്തം ഉള്ളില്‍ നിന്നും അല്ലെ , അങ്ങനെ അവാഹിക്കുനത്
സ്വന്തം ബോധത്തെ അല്ലെ ....

ഇനി ആവാഹിച്ചു പൂജ ചെയ്തു എന്ത് ചെയുന്നു , ???

    ഈശ്വരനില്‍ ലയിപ്പിക്കുന്നു ...അപ്പോൾ നമ്മുടെ ബോധത്തെ പരിമിതം ആയ അവസ്ഥയില്‍ നിന്നും പ്രപഞ്ചത്തോളം എത്തിക്കുന്ന ഒരു ആത്മീയപൂജ തന്നെയാകുന്നു ഈ കര്‍മം.

    ഇത് തന്നെയല്ലെ എല്ലാ ആത്മീയ വഴികളുടെ മാർഗ്ഗവും പിന്നെ ലക്ഷ്യവും !

 എന്ത് കൊണ്ട് വാവിന് ബലി ഇടണം .?

ഗ്രഹണ സമയം പോലെ അല്ലെങ്കിലും ,
ഭൂമിയും ചന്ദ്രനും സൂര്യനും എന്താണ്ട് ഒരേ രേഖയില്‍ വരുന്ന സമയം ആണല്ലോ വാവ് ,
ഭൂമിയുടെ നിഴല്‍ ചന്ദ്രനില്‍ വീഴുന്നതാണല്ലോ കറുത്ത വാവ് .

   ഇത് നമ്മുടെ ശരീരത്തില്‍ ഉള്ള അഗ്നി ,സോമ , സൂര്യ മണ്ഡലങ്ങളുമായി സ്വാധീനം ചെലുത്തുന്നുണ്ട്.
കൂടാതെ ശരീരത്തിലെ
ഇഡ ,പിംഗള സുഷുമ്ന നാഡികൾ
ഈ മണ്ഡലങ്ങളുമായി പരസ്പരം ബന്ധപെടുന്നു.
പ്രപഞ്ചത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങൾ ഓരോന്നും , ഓരോ ശരീരത്തിലും നമ്മളറിയാതെ ചില മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്. 

ഈ സമയത്ത് സുഷുമ്നയിലൂടെ ചില ഊര്‍ജ പ്രവാഹം ഉണ്ടാകുന്നു. ,
ഇത് മനുഷ്യരുടെ ബോധ മണ്ഡലത്തെ തന്നെ
സ്വാധീനിക്കുന്നു .
മാത്രമല്ല ചന്ദ്രന് മനസ്സുമായും ബന്ധം ഉണ്ട്.,

     ചന്ദ്രനില്‍ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ മനുഷ്യ മനസ്സിന്റെ , ബോധതലത്തിലും സ്വാധീനം ചെലുത്തുമെന്നതിൽ സംശയിക്കേണ്ട.
 ഗ്രഹണ സമയങ്ങളില്‍ സാധന ചെയ്യണം എന്ന് പറയുന്നതും ഇത് കൊണ്ടാണ്

       ഇതൊക്കെ വലിയ വിശ്വാസം തന്നെയാണ്
ആ വിശ്വാസങ്ങളിൽ ചില യുക്തികളും സത്യങ്ങളും ഉണ്ടെന്ന് തന്നെ ഉറപ്പിച്ച.

രാമായണത്തിലെ രണ്ട് പിതൃതര്‍പ്പണങ്ങ

അദ്ധ്യാത്മ രാമായണത്തില്‍ രണ്ടിടത്ത് പിതൃതര്‍പ്പണത്തെക്കുറിച്ചു പരാമര്‍ശിക്കുന്നുണ്ട് എഴുത്തച്ഛന്‍. അയോദ്ധ്യാ കാണ്ഡത്തിലും ആരണ്യ കാണ്ഡത്തിലും. താത നിയോഗത്താല്‍ വനയാത്രയിലായ സീതാശ്രീരാമലക്ഷ്മണന്മാരെ സന്ദര്‍ശിച്ച് രാജ്യഭാരം ഏല്‍ക്കാന്‍ ശ്രീരാമനെ തിരികെ കൂട്ടിക്കൊണ്ടു പോകാന്‍ ഭരതനെത്തി. ഭരതനില്‍നിന്നാണ് പിതാവ് ദശരഥന്റെ ദേഹവിയോഗ വാര്‍ത്ത രാമന്‍ അറിഞ്ഞത്. ഒരു സാധാരണ മനുഷ്യനെപ്പോലെ വിലപിച്ച രാമനെ ആശ്വസിപ്പിച്ച് ശേഷക്രിയകള്‍ ചെയ്യാന്‍ നിര്‍ദ്ദേശിച്ച വസിഷ്ഠമുനിയുടെ മേല്‍നോട്ടത്തില്‍ രാമന്‍ തര്‍പ്പണക്രിയകള്‍ അനുഷ്ഠിച്ചതിനെ രാമായണത്തില്‍ ഇങ്ങനെ വിവരിക്കുന്നു. ''മന്ദാകിനിയിലിറങ്ങിക്കുളിച്ചവര്‍ മന്ദേതരമുദകക്രിയയും ചെയ്താര്‍. പിണ്ഡം മധുസഹിതംഗുലീസല്‍ഫല- പിണ്യാകനിര്‍മ്മിതാന്നം കൊണ്ടുവച്ചിതു യാതൊരന്നം താന്‍ ഭുജിക്കുന്നതുമതു സാദരം നല്കു പിതൃക്കള്‍ക്കുമെന്നല്ലേ വേദസ്മൃതികള്‍ വിധിച്ചതെന്നോര്‍ത്തതി- ഖേദേന പിണ്ഡദാനാനന്തരം തദാ സ്‌നാനംകഴിച്ചു പുണ്യാഹവും ചെയ്തഥ സ്‌നാനാദനന്തരം പ്രാപിച്ചിതാശ്രമം. അന്നുപവാസവും ചെയ്തിതെല്ലാവരും വന്നുദിച്ചീടിനാനാദിത്യദേവനും.'' അടുത്ത സന്ദര്‍ഭം രാവണന്റെ സീതാപഹരണത്തിനു ശേഷം സീതാന്വേഷണം നടത്തി വനത്തിലൂടെ സഞ്ചരിക്കുന്ന രാമലക്ഷ്മണന്മാര്‍ ജടായുവെന്ന പക്ഷിരാജനെ കണ്ടെത്തുന്ന ആരണ്യകാണ്ഡത്തിലാണ്. സോദരന്‍ സമ്പാതിയുടെ മരണവാര്‍ത്തയറിഞ്ഞ ജടായു തനിക്കു വേണ്ടി സമ്പാതിയുടെ ഉദകക്രിയകളും തര്‍പ്പണവും ചെയ്യണമെന്ന് അപേക്ഷിച്ചു. രാമന്‍ അതു നിര്‍വഹിച്ചു. അതിനെ എഴുത്തച്ഛന്‍ ഇങ്ങനെ വിവരിക്കുന്നു. ''തല്‍ക്ഷണം കുളിച്ചു സംസ്‌ക്കാരവും ചെയ്തു പിന്നെ സ്‌നാനവും കഴിച്ചുദകക്രിയാദിയും ചെയ്തു കാനനേ തത്ര മൃഗം വധിച്ചു മാംസഖണ്ഡം പുല്ലിന്മേല്‍ വച്ചു ജലാദികളും നല്‍കീടിനാന്‍ നല്ലൊരു ഗതിയവനുണ്ടാവാന്‍ പിത്രര്‍ത്ഥമായ്.''

1. ഒരു  എളിയ  സംശയം. 

ചോദിച്ച സംശയം എളിയതല്ല😁

2. നമ്മൾ  മരിച്ചു  കഴിഞ്ഞു  ആത്മാവ്  വേറെ  ഒരു  ജന്മം  എടുക്കുന്നു  എന്ന  അറിവുണ്ട്. 

അതു ശരിയായ അറിവാണ്. പിന്നെ ഒരു ജന്മം എന്നില്ല പല ജന്മവുമാകാം.

3. അങ്ങനെയെങ്കിൽ  നമ്മൾ  ആർക് വേണ്ടിയാണ്  ബലിയിടുന്നത്? 

 ബലി നമുക്കു വേണ്ടിയാണ്. അടുക്കളയുള്‍പ്പെടെ ഗൃഹസ്ഥന്റെ ഗൃഹകര്‍മങ്ങളില്‍ അഞ്ചു തരം ഹിംസയുണ്ട്. ആ അഞ്ചു തരം ഹിംസയ്ക്കുള്ള പരിഹാരമാണ് പഞ്ചയജ്ഞം.

 बल दाने എന്ന ധാതു അനുസരിച്ച് ദാനം എന്നാണ് ബലിക്കര്‍ഥം. അതും ക്ഷതിപൂര്‍തിക്കായുള്ള ദാനം (Compensation)

നമ്മുടെ പൂര്‍വികര്‍ ചെയ്തതിന്റെ ഫലം നമുക്ക് സ്വത്തിന്റെ രൂപത്തിലും മറ്റും അനുഭവത്തിലുണ്ട്. അവരുടെ ദോഷങ്ങളുടെ പങ്കോ? ....അത് നിത്യവും ബലി നല്കുമ്പോള്‍ പരിഹാരത്തിലേക്കു ഗണിക്കപ്പെടുന്നു.... അവര്‍ക്ക് ചെയ്യാൻ പറ്റാതെ പോയത് നാം അവര്‍ക്കു വേണ്ടി ചെയ്യുന്നു....പരമ്പരയിലെ ഉത്തരവാദിത്തമാണത്..... ഋഷികളോടുള്ളതു പോലെ പിതൃക്കളോടും....

4. അവർ  വേറെ  ഒരു  ജന്മത്തിൽ  ആയില്ലേ? 

അതെ, അതുകൊണ്ടാണല്ലോ അവര്‍ക്ക് പരിഹാരം തുടരാനാവാത്തത്....അവര്‍ അവര്‍ക്ക് മുമ്പുള്ളവരുടെ പേരില്‍ ചെയ്തു വന്നതാണ്....ശരീരം വിട്ടതോടെ അവര്‍ക്ക് ബന്ധം തീര്‍ന്നു. പുതിയ ശരീരമെടുത്ത നാമാണ് അവരുടെ കര്‍മത്തിന്റെ തുടര്‍ച്ച നോക്കേണ്ടത്...
🙏🙏

ഇങ്ങനെ ചിന്തിക്കുക....നേരത്തെ എഴുതിയതു ചേര്‍ത്തു വായിക്കുക


 പുസ്തകം ഇന്ത്യയില് എവിടെയും തപാലില് ലഭിക്കും 328 പേജ് വില 400 രൂപയാണ്.

വിശദ വിവരം താഴെ എഴുതിയട്ടുണ്ട്‌.\


ANILKUMAR A.K

state bank of india (SBI)

N.P.O.L BRANCH THRIKKAKARA

ACCOUNT ; NO . 31496782059

IFSC ; SBIN 0010569

താങ്കളുടെ വിലാസം കൂടി തരിക

ഫോണ് നമ്പരും പിന് കോഡും മറക്കാതെ എഴുതുക

നിങ്ങളുടെ വിലാസം8281404225 //// 9995033225 വാട്സ് ആപ്പിലോ ഇല്ലേല് gbudha303@gmail.com മെയില് ചെയ്യുക google pay 9995033225


ആയില്യം നാള്‍ ജോതിഷം

 
ആയില്യം നാളിലെ  ജോതിഷം  എന്താണെന്ന്  നോക്കാം

ആയില്യം നാളില്‍ ജനിച്ചാല്‍ അയല്‍പക്കം മുടിയുമോ ?

ഓരോ ജന്മ നക്ഷത്രത്തിനും വത്യസ്തമായ വൃക്ഷങ്ങളും പക്ഷികളും മൃഗങ്ങളും കൊടുത്തിരിക്കുന്നത് നിങ്ങളും കാണാറുണ്ടല്ലോ അവയെ ആരാധിക്കുകയും ജന്മ വൃക്ഷം വച്ച് പിടിപ്പിക്കുകയും വിശ്വസികള്‍ ചെയ്തു വരുന്നു. ജോതിഷത്തില്‍ താല്‍പ്പര്യം ഉള്ളവര്‍ അതൊക്കെ ചെയ്യുക അതിന്‍റെ ഫലം പ്രകൃതി തരും .

ഇനി ആയില്യം നാളും സര്‍പ്പ ആരാധനയും തമ്മില്‍ എന്താണ് ബന്ധം ?


ആയില്യം നക്ഷത്രത്തില്‍ ജനിച്ചവര്‍ക്കു ജീവികളുടെ വിഷത്തെ അതിജീവിക്കാനുള്ള കഴിവ് കുറയാനുള്ള  സാധ്യത  പൊതുവേ ജോതിഷത്തില്‍  കാണുന്നുണ്ട്.   സര്‍പ്പ വിഷം താങ്ങാനുള്ള പ്രധിരോധം  നന്നേ  കുറവാണ്.രാമായണത്തിലെ ലക്ഷമണന്‍ ആയില്യം നാളില്‍ ആണല്ലോ  ജനിച്ചത് അത് തിരിച്ചറിഞ്ഞ ശത്രു യുദ്ധ വേളയില്‍ ലക്ഷമണനു നേരെ സര്‍പ്പവിഷമുള്ള     നാഗാസ്ത്രം തന്നെയാണ് തൊടുത്തു വിട്ടത് മറ്റു പല ആയുധങ്ങളും ഉണ്ടായിട്ടും  പത്തു  തലയുള്ള  ശത്രു പക്ഷത്തു നിന്നും ലക്ഷമണനു വീഴ്ത്താന്‍   എന്തിനു നാഗാസ്ത്രം മാത്രം  തൊടുത്തു വിട്ടത്  
 രാമനെക്കാള്‍ ജ്ഞാനമുള്ള  രാവണനേയും നിങ്ങള്‍ക്ക്  രാമായണത്തില്‍ കാണാം  

രാമനെ പോലെ യുദ്ധം നേരിടാനുള്ള കഴിവ് ലക്ഷമണനും ഉണ്ടായിരുന്നു .പരശുരാമന്  തുല്യമായി വില്ല് കുലയ്ക്കാന്‍ കഴിവുള്ളവനാണ് ലക്ഷമണന്‍ സര്‍വ്വ വിധകഴിവും ആര്‍ജ്ജിച്ച രാമ സോദരന്‍ പക്ഷേ  നാഗ വിഷം ഏറ്റു വീണുപോയി .അത് തടുക്കാന്‍ പറ്റാതെ രാമനും തോറ്റുപോയി.        അതാണ്‌ ജോതിഷമടക്കം  പത്തു ശാസ്ത്രങ്ങള്‍ പഠിച്ച രാവണ ബുദ്ധി അല്ലെങ്കില്‍ വൈദീക ജോതിഷത്തിലെ കാണാപ്പുറങ്ങള്‍ .

അത്തം നാളില്‍ ജനിച്ചാല്‍ ദഹനo കുറഞ്ഞു കൃമി ശല്യം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് . 

ഒന്നുകൂടി വിവരിക്കാം


 എല്ലാ ശത്രുവിനും ഉറക്കം കെടുത്തുന്നൊരു ബലഹീനത ഉണ്ട്  പാമ്പിനു മഞ്ഞള്‍  ശത്രുവാണ് .ഉപ്പും മുള്ളുകള്‍ നിറഞ്ഞ   ചെടിയും  തൊട്ടാവാടിയും ശതാവരിവള്ളിയും  പാമ്പിനു ശത്രു  തന്നെ.


    ആയില്യം നാളുകാര്‍ക്ക്  വിഷത്തെ ചെറുക്കാനുള്ള പ്രതിരോധ ശക്തി നന്നേ കുറവാണ് അപ്പോള്‍  വിഷമുള്ള ജീവികള്‍ എല്ലാം  ശത്രുക്കള്‍ തന്നെ   എതിര്‍ക്കാന്‍ സാധിക്കാത്തതിനെ മിത്രമാക്കുകയോ . ആരാധനയോടെ പൂജിക്കുകയോ ചെയ്യുക അതാണ്‌ ഭക്തി  മാര്‍ഗ്ഗം. 

ആയില്യം നാളില്‍ വീടിനു ചുറ്റും അരി പൊടി  വിതറുക പച്ചരിയുടെ   പൊടി  കൊണ്ട് കോലം വരയ്ക്കുക. അരിപ്പൊടിയില്‍ ഉറുമ്പ് വരും ഉറുമ്പ് ഉള്ളിടം പാമ്പ് വരില്ല . ഈ ക്രിയയൊരു  പ്രകൃതി സേവനമാണ്.

 . പയല്‍സ് രോഗി ശരീരത്തിലെ  ചൂടും തണുപ്പും മനസിലാക്കി  ഹിതമായ ഔവ്ഷധം സീകരിക്കുന്ന പോലെ ഉഷ്ണ രോഗി    കോഴിയിറച്ചിയെ  ഉപേക്ഷിക്കുന്ന പോലെ ചില നാളുകളുടെ ഗുണദോഷങ്ങള്‍ മനസിലാക്കി  ഉപേക്ഷിച്ചുംഅകറ്റിയും  ജീവിക്കാന്‍ ജോതിഷവും ജോതിഷത്തിലെ ആയുര്‍വേദവും  നമ്മളോട് ഉപദേശിക്കുന്നു.


 ജോതിശാസ്ത്രം  ഇഷ്ട്ടമുള്ളവര്‍ സീകരിക്കുക വിശ്വസമില്ലെങ്കില്‍ പുറംകാലുകൊണ്ട് തന്നെ തട്ടിമാറ്റുക  ഇതൊന്നും ആരും ആരെയും  അടിച്ചേല്‍പ്പിക്കുന്നില്ല. വൈദീക  ജോതിഷത്തെ അംഗീകരിക്കുന്നവര്‍ വിശ്വസിക്കുക .

മഞ്ഞളും കുരുമുളകും പൊതുവേ ഭാരതീയന്‍റെ പൂജാ വസ്തുവാണ് ഒട്ടുമിക്ക രോഗങ്ങളെയും അതിജീവിക്കാനുള്ള കഴിവ് അവയ്ക്കുണ്ട് ആയില്യനാളില്‍ ജനിച്ചവര്‍ മഞ്ഞളും കുരുമുളകും കൂടുതല്‍ ഉപയോഗിക്കുക ലവണരസമുള്ള ഉപ്പ്  കുറയ്ക്കുക.. 

ലക്ഷ്മണനും ശത്രുഘനനും ഇരട്ട സഹോദരങ്ങള്‍ ആകുന്നു രണ്ടു പേരുടെയും നാളും ആയില്യം തന്നെ     ആയില്യം നാളില്‍ ജനിച്ച ശത്രുഘനന്‍ ഇതിഹാസമായ  രാമ കഥയില്‍  ലവണാസുരനെ കൊല്ലുന്നുണ്ട്‌.

ഉപ്പ്  ആയില്യം നാളിന്‍റെ ശത്രുവാണ്  ശത്രുവിനെ ഉപ്പിനാല്‍ ഹനിച്ചു  ജീവിച്ചവനായത്  കൊണ്ടും അനുയോജ്യമായ  പേരാണ് ശത്രുഘനന്‍   .


രാമായണത്തില്‍ ലക്ഷണ ശത്രുഘനന്മാര്‍ ഇരട്ടകള്‍ ആണ് അപ്പോള്‍ രണ്ടാളും ആയില്യം നാളില്‍ തന്നെ  ജനിച്ചു  എന്നും മനസിലാക്കണം 



ശത്രുഘനന്‍ ലവണാസുരനെ നിഗ്രഹിച്ചതായി കാണുന്നു എന്താണ് ലവണാസുരന്‍ ? ലവണം എന്നാല്‍   ഉപ്പ് എന്നാണല്ലോ ദേവന്‍റെ കോവിലില്‍ എന്നും ഉപ്പ് നിക്ഷിദ്ധം തന്നെ. അമ്പലങ്ങളില്‍ ഉപ്പ് വര്‍ജ്ജ്യമാണല്ലോ  നേപ്പാളില്‍ വീരേന്ദ്ര മഹാരാജാവ് നാട് നീങ്ങിയപ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ രണ്ടു മാസം ഉപ്പ് ഒഴിവാക്കിയതായി വാര്‍ത്ത കണ്ടു മരണം നടന്നാല്‍ പുല വാലായ്മ  തീരും വരെ സനാതന ധര്‍മ്മം അനുഷ്ട്ടിക്കുന്നവര്‍   ഉപ്പ്  ഉഴുന്ന് എന്നിവ കഴിക്കാറില്ല .



ശത്രുഘ്നന്‍ ലവണാസുരനെ ഇല്ലാതാക്കിയെങ്കില്‍ ഉപ്പിനെ ജയിച്ചു എന്നും മനസിലാക്കണം  ഉപ്പില്ലാത്ത ആഹാരം ഇഷ്ട്ടപെട്ടു എന്നതാണ് സാരം. ഉപ്പിന്‍റെ നീറ്റല്‍ വിഷത്തെ കൂട്ടുന്നു . പണ്ടൊക്കെ  ആദ്യ വാസികള്‍ക്ക് ഉപ്പ് ലഭിക്കുക വിരളമായിരുന്നു  .   കാട്ടുവാസികള്‍ക്ക് ഉപ്പ് കാണാക്കനി തന്നെ ആയിരുന്നു. ഉപ്പ് മുറിവില്‍ നീറ്റല്‍ ഉണ്ടാക്കും അതുപോലെ  തന്നെ  ഉപ്പ് കൂടുതല്‍ ഉള്ള ശരീരം വിയര്‍ത്താലും ചൊറിച്ചില്‍  ഉണ്ടാകും ശരീരത്തില്‍ ലവണംഎന്ന ഉപ്പു   കുറവാണെങ്കില്‍   പാമ്പ് കടിയേറ്റാല്‍ പെട്ടന്ന് മരണം സംഭവിക്കില്ല നീറിപ്പിടിക്കാന്‍ ഉപ്പോന്നും  ശരീരത്തില്‍ ഇല്ല ഉപ്പില്ലാത്ത  കുറവും  നമ്മളില്‍ വലിയൊരു ഔവ്ഷധം തന്നെ . ഉപ്പ് ചാക്ക്  ചാരി വെക്കുന്ന ഭിത്തികള്‍ ദ്രവിക്കും പോലെ ഉപ്പ് കൂടിയാല്‍ അസ്ഥിയും ദ്രവിക്കും 

ആയില്യം നാളില്‍ ജനിച്ചാല്‍  വിഷത്തെ അധിജീവിക്കാന്‍ ലവണത്തെ നിഗ്രഹിക്കണം ജിതേന്ദ്രന്‍ ആകണം ഉപ്പെന്ന രുചിയെ മറികടക്കണം ലവണം ദേവന്  അസുരന്‍ തന്നെയാണ് ഉപ്പിനെ  നിഗ്രഹം ചെയ്തേ   പറ്റൂ ശത്രുഘനന്‍ അത് ചെയ്തു പുരാണകഥ പ്രകാരം   ലവണാസുരനെ കൊന്നുവെന്നാണു കഥ  .  അസ്ട്രോളജി പ്രകാരം ഉപ്പില്ലാതെ ഭക്ഷണം ശത്രുഘനന്‍ ഇഷ്ട്ടപെട്ടു .  

 നാഗാസ്ത്ര പതനത്തിനു ശേഷം  ലക്ഷ്മണന്‍ ഹനുമാന്‍ കൊണ്ടുവന്ന  മൃതസഞ്ജീവിനി സേവിച്ചു ജീവനെ നിലനിര്‍ത്തി  . അയോധ്യയില്‍ തിരിച്ചെത്തുന്ന ലക്ഷണന് ഉര്‍മ്മിളയില്‍  തക്ഷകന്‍ എന്നൊരു പുത്രന്‍ ജനിക്കുന്നുണ്ട് അതിലുമൊരു വേദിക് അസ്ട്രോളജി ഉണ്ട്   . ഇവിടെ തക്ഷകന്‍ എന്നാല്‍ വിഷമേല്ക്കാത്തവന്‍ എന്നുകൂടി അര്‍ത്ഥമാക്കണം. പ്രതിരോധ ശേഷികുറഞ്ഞ ആയില്യo നക്ഷത്ര ക്കാരനായ ലക്ഷ്മണന് നാഗാസ്ത്രം ഏറ്റപ്പോള്‍ പ്രാണ ര്ക്ഷാര്‍ത്ഥം ഹനുമാന്‍ അമൃത് കൊടുക്കുന്നു.  മരണത്തെ തോല്പ്പിക്കാന്‍ കഴിവുള്ളത് കൊണ്ട് മൃത സഞ്ജീവനി എന്നും അമൃതിന്  പേരുണ്ട് അത് സേവിച്ച ലക്ഷ്മണന് ആയില്യo  നാളിന്റെ ദോഷങ്ങള്‍  തീര്‍ത്തും ഇല്ലാതായി .അമരത്വം കൈവരിക്കുകയും ചെയ്തു . അത് മാത്രമല്ല  ഇനി പാമ്പ് വിഷമേറ്റാല്‍ മരണo പിടികൂടില്ല  അമൃതിന്റെ ഗുണത്താല്‍ ലക്ഷ്മണന്  ജനിക്കുന്ന ശിശുവിനും വിഷങ്ങളെ ചെറുക്കാനുള്ള   വിശേഷതയുള്ള പുത്രന്‍ തന്നെ ജനിച്ചു ആ കിഞ്ഞിനു  തക്ഷകന്‍ എന്നും പേരും കൊടുത്തു. 

മറ്റൊന്ന് മറ്റൊന്ന് ബീജ നഷ്ട്ടം പാടില്ല ഭോഗങ്ങളില്‍  നിന്നും അകന്നു നില്ക്കണം ആത്മീയ പാതയില്‍ സഞ്ചരിക്കണം അതൊക്കെ ഉര്‍മ്മിളയുടെ ജീവിതത്തില്‍    ഭവിച്ചതായി രാമായണം പറയുന്നുണ്ട്.  

ഇനി എന്താണ് കാവിലെ  ഉപ്പ് കൊടുക്കല്‍ എന്ന് നോക്കാം

ഉപ്പ് പൂജ കാവില്‍ ചെയ്യുന്നത്  തെറ്റാണ്  തൊട്ടാവാടി  അടക്കം ഞെരിഞ്ഞില്‍ മുതലുള്ള  നിലത്തു പറ്റി വളരുന്ന മുള്ളുകളെ അധിജീവിച്ചു വേണം നാഗങ്ങള്‍ക്ക്‌ ജീവിക്കാന്‍  ഇഴയുമ്പോള്‍ ഇത്തരം മുള്ളുള്ള സസ്യങ്ങള്‍   നാഗങ്ങളുടെ ത്വക്കില്‍ മുറിവുകള്‍ ഉണ്ടാക്കും. പിന്നീട്   ഉപ്പ് രസമുള്ള മണ്ണിലെ സഞ്ചാരം  ഇവയ്ക്കു നീറ്റല്‍ ഉണ്ടാക്കും ലവണം നിറഞ്ഞ മണ്ണും പാമ്പുകളുടെ ത്വക്കിനെ സാരമായി ബാധിക്കാറുണ്ട് ആയതിനാല്‍ ഉപ്പ് പൂജ കാവില്‍ ചെയ്യരുത്. ഉപ്പ് കാവില്‍ വിതറരുത്‌  ..ഉപ്പുള്ള മണ്ണില്‍ മണ്ണിര പോലും ജീവിക്കില്ല


.ഉപ്പ്അധികം  തിന്നാല്‍ രക്ത സമ്മര്‍ദം കൂടും.  ഉപ്പ്  കൂടുതല്‍ അടങ്ങിയ ശരീരത്തില്‍  രക്തയോട്ടം കൂടി ഇരിക്കുന്നതിനാല്‍ മലിന  രക്തം   തലച്ചോറില്‍  എത്തും പെട്ടന്നുള്ള തളര്‍ച്ച  സംഭവിക്കാം  പാമ്പ് കടിയേറ്റാല്‍   ഉപ്പ് കഴിക്കരുത് ആയതിനാല്‍ ലവണം കുറയ്ക്കണം. അഗ്നിയുടെ തീഷ്ണത ഏറ്റ മണ്ണില്‍ ലവണ രസം ഇല്ലാതാകും.

 ഉപ്പിന്‍റെ അളവും അഗ്നിയാല്‍ കുറഞ്ഞ മണ്ണാണ് ഇന്നത്തെ മണ്ണാറശാല  അഗ്നിയുടെ തീവ്രത ഏറ്റ മണ്ണാണ് ആലപ്പുഴയുടെ വിവിധ ഭാഗങ്ങള്‍ .

 ഉപ്പ് രസം കുറഞ്ഞു അപ്പോള്‍ നാഗങ്ങള്‍ക്ക്‌ വസിക്കാവുന്ന ആവാസ വെവസ്ഥ ഉണ്ടായി ശത്രുഘനന്‍   ഉപ്പിനെ അതിജീവിച്ചു . ശത്രുവിനെ സ്വയം ഹനിക്കാന്‍ കഴിവുള്ളത് കൊണ്ട് ശത്രുഘനന്‍  എന്ന പേരുണ്ടായി  എന്ന് വെച്ചാല്‍ ആയില്യത്തിന്‍റെ മൂന്നാം പാദത്തില്‍ ജനിച്ചത്‌ കൊണ്ട് ലക്ഷ്മണനു ഉണ്ടായ ദോഷം ശത്രുഘനന് ഉണ്ടായില്ല. ഈ സത്യം  ജോതിഷികളായ വായനക്കാര്‍ക്ക്   മനസിലായി കാണും എന്ന് വിശ്വസിക്കുന്നു ,

ആയില്യം നാളില്‍ ജനിച്ചാല്‍ അയല്‍പക്കം മുടിയുമോ ? അതിലെ വൈദ്യ കാഴ്ചപ്പാട് പറയാം .


സാര്‍ ഒരു സംശയം കൂടിയുണ്ട് അയല്‍വാസി ആയില്യ മയാല്‍ ദോഷമുണ്ട് അതിനാല്‍ ഇല്ലിമുള വെച്ച് പിടിപ്പിക്കണം എന്നും പറയുന്നുണ്ട് ഇതില്‍ എന്തെങ്കിലും ഉണ്ടോ .

അതൊരു അന്ധവിശ്വാസം ആണെങ്കിലും അതിലും ചിലതുണ്ട് ഇല്ലിയുടെ മുള്ളുകള്‍ പാമ്പിന്റെ ശരീരത്തെ മുറിവേല്‍പ്പിക്കും അതിനാല്‍ കാവില്‍ ഇല്ലി നടില്ല ആയില്യം നാളുകാരില്‍ നാഗ ദോഷം   കാണുന്ന കൊണ്ട് ഇല്ലി വെച്ച് പിടിപ്പിക്കുന്നു അത് വിശ്വാസത്തിലെ അന്ധത മാത്രം . അങ്ങിനെയെങ്കിലും ജനം ഇല്ലിമുള വെച്ച് പിടിപ്പിക്കുനെങ്കില്‍ അത്തരം അന്ധ വിശ്വാസം നടക്കട്ടെ എത്ര വന്നാലും അതിനു ഓക്സിജന്‍ തരാനുള്ള കഴിവുണ്ടല്ലോ 


ANILVAIDIK 9995033225





ANIL VAIDIK യക്ഷിയെ പരിചയപ്പെടുക മൂന്നാം ഭാഗം

ANILVAIDIK

രക്തം കുടിക്കാത്ത  
!!!! യക്ഷിയെ പരിച്ചയപെടൂ !!!!

 ഒരിക്കൽ യാത്രയിൽ കരിമ്പന കൂട്ടം നിറഞ്ഞ  വിജനമായൊരു സ്ഥലത്ത് പോകേണ്ടി വന്നു  മനുഷ്യവാസം തീരെ കുറഞ്ഞൊരു വിജനമായ സ്ഥലം  


.കാല പ്രളയത്തിൽ ഉപേക്ഷിക്കപെട്ടതും  തകർന്ന നിലയിലായോരമ്പലവും അവിടെ കാണപ്പെട്ടു .  എന്നെ  ഇവിടെയ്ക്ക്  പറഞ്ഞു വിട്ടയാള്‍ ഇരുട്ടും വരെ ഇവിടെ നില്ക്കരുത് എന്ന് പറഞ്ഞിരുന്നു   ദുർമരണങ്ങൾ നടന്നിട്ടുള്ള . സ്ഥലമാണെന്നും കാടുകള്‍ മൂടി കിടക്കുന്ന പാദകള്‍   യാത്രയില്‍ തെറ്റുമെന്നും മുന്നറിയിപ്പ് തന്നിരുന്നു.

  പരിചയമില്ലാത്ത ജലാശയത്തിൽ ഇറങ്ങരുതെന്നും മനുഷ്യവാസം കാണാത്തിടം വിശ്രമത്തിനായി നില്ക്കരുതെന്നും പഴമക്കാർ പറയുന്നു ..പക്ഷേ എന്ത് കൊണ്ടോ അവിടെ ഏറെ നേരം നിന്നുപോയി . ഇരുട്ടു വന്നു മുന്നിൽ നിന്നപ്പോൾ മാത്രമാണ് അവിടം വിടാൻ തോന്നിയത് .  


രക്തം വാർന്നു കുടിക്കുന്ന ഭീകര രൂപികളായ യക്ഷികൾ വാഴുന്ന സർപ്പകാവുകൾ ആണവിടം. ഇത്തരം  ചിന്ത ചിലരില്‍  ഭയം ഉണ്ടാക്കുമല്ലോ .

  ഇരുട്ടു കൂടിയപ്പോൾ എന്നിൽ ഭയം കൂടി വന്നു  .''തൊഴുകണ്ണി''യെന്ന ചെടിയുടെ  ചില അപശബ്ധങ്ങൾ കേൾക്കാൻ തുടങ്ങിയപ്പോൾ ഭയം കൂടി വന്നു. ശബ്ദo പുറപ്പെടുവിക്കാന്‍  കഴിവുള്ള ഒരിനം ചെടിയാണ് തൊഴുകണ്ണി ദുര്‍മന്ത്രത്തില്‍ ഇവ ഉപയോഗിക്കാറുണ്ട് . 


''നീരൂതിയെന്ന'' ചെടിയില്‍  നാഗത്തിന്റെ ദുർഗന്ധം ഉണ്ടാകും ഈ സസ്യത്തില്‍ നിന്നും   മൂക്ക് മടുപ്പിക്കുന്ന ഗന്ധം  പരത്താൻ തുടങ്ങി. ഇനിയവിടം നില്ക്കുന്നത് പന്തികേടായി തോന്നി.  ആയുസ്സ് ഉണ്ടെങ്കിൽ യക്ഷിക്ക് പിടികൊടുക്കാതെ നോക്കണമെന്നു  മാത്രം ചിന്തിച്ചു തിരികെ നടന്നു.  വഴിയില്‍  അവളുടെ ചുവന്ന  കണ്ണുകളിൽ പെടാതെ നോക്കണം. 


ഭയം പാമ്പിനെ പോലെ പത്തി വിടര്‍ത്താന്‍ തുടങ്ങി.

  നിശബ്ധത പോലും ഭയപ്പെടുത്തുന്ന  കാവിന്  ഇരുട്ടു കറുക്കുമ്പോള്‍  പിശാശിന്റെ രൂപമുണ്ട്.

 സമയം രാത്രിയുടെ ഞെരുക്കത്തിലേക്ക്  നിലം പൊത്തുന്നു . കടമ്പ് പൂക്കുന്ന മണം പരക്കുന്നുണ്ട് . കുടക പാലയിലിരുന്നു കൂമൻ മൂളുന്നുണ്ട്. തച്ചൻ പുള്ളുകൾ ചുവന്ന കണ്ണുകളുമായി ഏഴിലം പാലയിൽ വട്ടമിട്ടു പറക്കുന്നു. 

സമയം രാത്രിയുടെ കറുത്ത കൈകളിലേക്ക് മെല്ലെ  വീഴുന്നു .

സമയത്തിന്റെ കണ്ണുകളിലൊക്കെ  അന്ധത  വീഴുന്നു.  തിരിച്ചു  പോകണംഎന്ന ചിന്തയിലും  ഹൃദയo   പേടിയോടെ മിടിക്കുന്നു.      കാലക്കേടുകൾ കൊണ്ട് നശിച്ച ഈ  അമ്പലപ്പറമ്പ്  വഴി.പോകണമെന്ന ചിന്ത ഭയത്തെ കൂട്ടുന്നുണ്ട്.


 മോഷ്ട്ടാക്കൾ പോലും ഉപേഷിച്ച    വിജന ഭൂമിയിൽ വലിയൊരു യക്ഷിക്കാവുണ്ട്. ഏഴിലം പാലകൾ തിങ്ങി നിറഞ്ഞ ആ കാവിൽ യക്ഷികൾ വികൃത രൂപത്തിൽ നിരവതി പുരുഷ ജഡങ്ങളെ കൊലപ്പെടുത്തിയട്ടുണ്ട്.


. .അതൊരു സത്യമാണ്‌.  കുറ്റവാളിയെ കണ്ടെത്താന്‍ സാധിക്കാത്ത  തെളിവില്ലാത്ത  കൊലപാതകങ്ങളായിരുന്നു  പലതും  . അന്ധവിശ്വസം കൊണ്ടാണോ എന്നറിയില്ല ഇവിടത്തെ മരണങ്ങള്‍ക്ക്  ഒന്നിനും തുമ്പ് കിട്ടിയിട്ടില്ല നിയമപാലകര്‍ക്കും അന്വേഷണ ഭയം  .

     നാട്ടുകാരില്‍ പലരും ദുര്‍മരണം  കണ്ടു ഭയന്നിട്ടുണ്ട്‌. .യക്ഷിയുടെ രക്ത  കൊതിയാകുന്നു    . പടവുകൾ ഇടിഞ്ഞു തകർന്ന ആ സർപ്പകുളത്തിൽ നിരവധി ദുർമരണങ്ങൾ നടന്നിട്ടുണ്ട്.  രാത്രി കാലങ്ങളിൽ ഇവിടെ നിന്നും   തീപ്പന്തങ്ങൾ പറക്കുന്നത്  കണ്ടിട്ടുണ്ട്.   ദുർമന്ത്ര വാദികൾ പോലും തോറ്റു പോയൊരു മുടിഞ്ഞില്ലമാണത്. ഒരു ചൂട്ടു പോലും എന്റെ കൈയ്യിൽ ഇല്ല.എന്നതും എന്നെ തളര്‍ത്തുന്നുണ്ട്  .


  കൂരിരുട്ടിൽ  ഈ ഒറ്റയടി പാതയിലൂടെ ഒരു നാഗത്തെ പോലെ  നടന്നു . മനസ്സിൽ ഭയമുണ്ട് നെഞ്ചിടിപ്പ് കൂടുന്നുണ്ട് ശ്വസനം ഉച്ചത്തിലായി  ഹൃദയമിടിപ്പ്‌  ചെവിയില്‍ തട്ടി  മുഴുങ്ങുന്നു.  .ധൈര്യം കൈവിട്ടുള്ള  നിശാന്ധത  പിടി മുറുക്കുന്നു.


മൂങ്ങകൾ മൂളുന്നു........ 


പുള്ളിന്റെ മുരള്ച്ച കേള്ക്കുന്നു......

അങ്ങകലെ പട്ടികൾ ഓലിയിടുന്നു.. 

അസഹ്യമായ തീപ്പാല പൂത്ത മണം പരക്കുന്നുണ്ട് . 

മാക്കാച്ചി കാട വട്ടമിട്ടു പറക്കുന്നു . 

രാക്കിളികളുടെ ചിറകടിയൊച്ചമാത്രം കാതിൽ ഇരമ്പുന്നു.

മുല്ല പൂവിന്റെ മണം പരക്കുന്നു..


    മണം  വരവിനെ വിളിച്ചോതുന്നു   ആ മണത്തിലെ പന്തി കേട് കുടുതൽ ഭയപ്പെടുത്തുന്നു.

. കാലുകൾ മരവിക്കുന്നുവോ....

ചിലങ്കയുടെ    ശബ്ദം കേട്ട പോലെ  ???

നിശയുടെ ചെങ്ങിലയോ ?

.  നഗത്താളിയുടെ മണം പരക്കുന്നുവോ . ഇശ്വരാ... എന്താണിത്.

ധൈര്യപൂര്‍വ്വം  മുന്നോട്ടു നടന്നു. 

ചുവന്ന നാക്കും മുടിയഴിച്ചു  വെളുപ്പുടുത്തും അങ്ങ്  പാലയിൽ നിന്നും  ചുവന്ന കണ്ണുകൾ  നോക്കുന്നുവോ. എന്‍റെ തോന്നലുകളോ.

  മുന്നിൽ മുടിയഴിച്ചിട്ടൊരു സ്ത്രി രൂപം നില്ക്കുന്നു.

 തോന്നലാണോ.? 

 സൂക്ഷിച്ചു നോക്കി  ഒരു സ്ത്രി രൂപം  . 

എന്‍റെ അടിവയറ്റില്‍ നിന്നും തീ കത്താന്‍ തുടങ്ങി.

 രൂപം  എന്നരികിലേക്ക് അടുക്കുന്നു  .

   ദൈവമേ  .... ഇതെന്തു പരീക്ഷണം .... ഈ പാവം വൈദികനെ നീ കൊലക്ക് കൊടുക്കുന്നുവോ ?


   യക്ഷിയടുക്കുന്നു   ''''  കൂര്ത്ത നഖങ്ങൾ എന്റെ ദേഹത്ത് കുത്തിയിറക്കി   കൊല്ലും.
  കൊന്നെന്‍റെ    ചുടു ചോര കുടിക്കും  മാംസം  കടിച്ചുകീറി തിന്നും.
 നിമിഷങ്ങള്‍ എണ്ണി നീങ്ങി.
 പക്ഷേ ..........................

യക്ഷി എന്‍റെ അരികിലേക്ക് വരാതെ ദൂരെ മാറി നില്ക്കുന്നു.


 എന്നിട്ട് ഭംഗിയാര്‍ന്നു ചിരിക്കുന്നു.
മന്ദഹാസവും പൊട്ടിച്ചിരിയും ഇത്തരം പിശാശുക്കളുടെ കൂടെപ്പിറപ്പാണ്.
ഈശ്വര  ചിരിക്കുന്ന യക്ഷിയോ ?

ഭയം കൊണ്ട് ഞാനും പൊട്ടിച്ചിരിച്ചു .കൂടെ നിങ്ങളും ബാക്കി ഭാഗത്തിനായി കാത്തിരുന്നു  ചിരിക്കുക .
 

സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍ വേദങ്ങളിലൂടെയുള്ള യാത്രയാണിത്    .എന്‍റെ ചിന്തയില്‍ ഉദിച്ച കഥകളും  ചില കാഴ്ച പാടുകളും  മാത്രമാണിത്   നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ  ജ്വല്‍പ്പനങ്ങള്‍ മാത്രം . 
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
https://www.facebook.com/anilmediator

ANILVAIDIK

  8281404225

വേദം ഗ്രഹിക്കുക .


വൈദികശാസ്ത്രത്തിലെ വാസ്തുവും  ജോതിഷവും അറിയാന്‍ ശ്രമിക്കുക

കാവുകളുടെ നിഗൂഡതഅറിയുക ./ നാഗ രൂപമായ ഓംകാരം ANILVAIDIK

 അഞ്ചാം ഭാഗം

കാവുകളുടെ നിഗൂഡതഅറിയുക .

നാഗ രൂപമായ  ഓംകാരം ...?  
പാലകളെ കുറിച്ച് പറയും മുന്‍പ് ചില സസ്യങ്ങളും ജീവികളും തമ്മിലുള്ള അഗാത ബന്ധങ്ങള്‍   അറിയണം പാലയും പാമ്പും തമ്മില്‍ പരസ്പര  സംരക്ഷണ  ബന്ധമുണ്ട്. അരയാല്‍ നാഗ വൃക്ഷം കൂടിയാണ് 

!!ചില സ്ഥലങ്ങളില്‍ പാമ്പുകള്‍ക്ക് വിഷം കൂടുന്നു !!


വിഷപ്പാമ്പുകള്‍ കൂടുതലും വനങ്ങളില്‍ തന്നെയാണ് എങ്കിലും
   വിഷ പാമ്പുകള്‍ക്ക് കെമിക്കല്‍  ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്ന ഭാഗങ്ങളില്‍    കുടുതൽ വിഷം ഉണ്ടാകും . 


മാരക വിഷപ്പാമ്പുകള്‍ വനങ്ങളില്‍ ഉണ്ട്
  
  ഇടതൂര്‍ന്ന മരങ്ങളുള്ള  കൊടും കാട്ടിലെ പാമ്പിനു പോലും ചിലപ്പോള്‍  വിഷം കുറവായിരിക്കും വനത്തിലെ അന്തരീക്ഷ ഗുണo കാരണം വിഷ മേറ്റയാള്‍ക്ക് മരണ സാധ്യത കുറയും .പക്ഷേ  മരുഭൂമിയിലെ പാമ്പുകള്‍ക്ക്  വിഷം കൂടുതല്‍ ആയിരിക്കും. വൃക്ഷങ്ങള്‍ കൂടുതല്‍ ഉണ്ടായാല്‍ പാമ്പിനു വിഷം കുറയും കാവ് കാടാകണം കാട് കാവും . മരുഭൂമിയില്‍ മരമില്ല അവിടെ ശുദ്ധമായ വായു കുറയുന്നു .പാമ്പിനു വിഷവും കൂടുന്നു  .

വേദങ്ങളും ഉപനിഷിത്തുകളും നാഗത്തിന് ഈട്ടിരിക്കുന്ന നാമം '''വായു ഭക്ഷകൻ ''' എന്നാണ്   നാഗം വായു തിന്നുന്നു എന്ന് പറഞ്ഞാൽ ഒരു പക്ഷെ  ശാസ്ത്രം സീകരിക്കില്ല പക്ഷെ വേദ ശാസ്ത്രം അത് അംഗികരിക്കുന്നു .അതില്‍ അടിയുറച്ചു ഇന്നും വിശ്വസിക്കുന്നു .വേദത്തെ സീകരിക്കുന്നവര്‍ മാത്രം ഉള്‍ക്കൊള്ളുക .

  വിഷം കുറയ്ക്കാന്‍ ചില നാഗങ്ങള്‍ ആലിന്റെ ചുവട്ടില്‍ വിശ്രമിക്കുന്നു അത് കൊണ്ട്  അരയാൽബന്ധു എന്നും നാഗത്തിന് പേര് ഉണ്ട്. മൂര്‍ഖനും അണലിയും അരയാലിന്‍ കീഴില്‍ കിടക്കുന്നത് നിങ്ങള്‍ കണ്ടിട്ടില്ലെങ്കില്‍ ഇനി അത് ശ്രദ്ധിക്കുക .

ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു ഹിന്ദു ആചാര  അറിവുകള്‍ നിഗൂഡമായ ഹൈന്ദവ ശാസ്ത്രം  ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍   ലഭിക്കും 328 പേജ്  വിലയായി   450 രൂപയാണ്  .വിശദ വിവരം താഴെ  എഴുതാം

നിങ്ങളുടെ വിലാസം8281404225  ////  9995033225  വാട്സ് ആപ്പിലോ ഇല്ലേല്‍  google pay 9995033225. പുസ്തകം വാങ്ങാന്‍ പറ്റാത്തവര്‍ ഇതു വായിച്ചു വസ്തുതകള്‍ മനസിലാക്കുക 





 

ഓമന ഉണ്ണിക്കു മാത്രം നാവൂര് പാട്ട്.

 നഗദോഷം ശുശുക്കളില്‍ മാത്രമേ ഉണ്ടാകൂ പുള്ളുവന്‍  പാട്ടും വീണയും   ഇതു വരെയും ചെറുപ്പക്കാര്‍ക്ക് വേണ്ടിയോ തല മൂത്ത കാരണവര്‍ക്ക്‌ വേണ്ടിയോ പാടിയിട്ടില്ല അതിന്‍റെ പിറകിലും സനാതന ശാസ്ത്രമുണ്ട് .


  പുള്ളുവർ തന്റെ കുടം കൊട്ടി നാഗത്തെ അറിയിക്കുന്നു പുള്ളവക്കുടത്തിനും  വീണനാദത്തിനും അന്തരീക്ഷ ശുദ്ധി വരുത്താന്‍ കഴിവുണ്ട് ഇടയ്ക്ക ചെണ്ട ചില വാദ്യ ഉപകരണങ്ങള്‍ക്കും അത്ഭുത കഴിവുകള്‍ ഉണ്ട് .

അത് നാഗങ്ങള്‍ക്കും ശിശുവിനും  ഉണര്‍വ്വ് പകരും   വായു ഭക്ഷകരായ  നാഗ രാജാക്കന്മാരെ നിങ്ങൾ അന്തരീക്ഷ ശുദ്ധികരണത്തിനായി വായുവിലെ   വിഷം   ശേഖരിക്കു അന്തരീഷം ശുദ്ധികരിക്കു അല്ലെങ്കിൽ ശിശുക്കള്‍   കുടുതൽ  വിഷം ശ്വസനത്തിലുടെ വലിച്ചെടുക്കും ശുശു രോഗിയാകും  നാഗം ശുശുക്കളുടെ  ഈശ്വരനാണ്  നാഗമായ നീയാണ് സര്‍വ്വതും.

ശിവനും അയ്യപ്പനും വിഷ്ണുവും ഈ നേരം ഭക്തന്  വേണ്ട. മുപ്പത്തി മുക്കോടി ദേവതയും വേണ്ട.  
മാത്രമോ കശ്യപന്റെ ബീജത്തിൽ കുദൃവിന് ജനിച്ച ആയിരം പുത്രന്മാര് ഇവിടെ ദൈവങ്ങൾ.സനാതന ധര്‍മ്മ രഹസ്യo   നിത്യ നൂതനമാണ്‌. കാവ് നശിക്കരുത് .

ആയിരം ഫണ മെഴുന്ന ആദ്യശേഷൻ ( ആദിയിൽ ശേഷിച്ചത് ) ആദ്യ ദൈവം നാഗമാവുന്നു . നാഗം ഭാരതീയന്‍റെ ആദ്യ ദൈവമാകുന്നു  ഓം എന്ന അക്ഷരത്തിന്‍റെ രൂപം സീകരിക്കാന്‍ നാഗത്തിനെ കഴിയൂ മറ്റ് ഏതൊരു  ജീവി വളഞ്ഞു ചുരുണ്ടുകൂടിയാലും ഓംകാര രൂപം കൊള്ളാനാവില്ല. അത് നാഗത്തിനെ സാധിക്കൂ.


.ആയതുകൊണ്ട് തന്നെയാണ് വിഷ്ണുവും ശിവനും നാഗത്തെ സീകരിച്ചതെന്നതും  നമ്മള്‍ മനസിലാക്കുക തസ്യ വാചക പ്രണവ എന്നത് ഈശ്വരന്‍റെ  നാമം ആണെങ്കില്‍ ഓംകാരം ജപിക്കുന്ന നമ്മുടെ നാവും നാഗരൂപമാണ്.


സര്‍വ്വ  ബീജത്തിലെയും  ജീവനും നാഗ രൂപിയാണ്. 

പിതാവിന്റെ ബീജത്തിൽ നിന്നും നാഗ മായി നമ്മൾ മാതവിലേക്ക്  പ്രവേശനം ചെയ്തു ആ വേളയില്‍ നമ്മള്‍  നഗങ്ങളായിരുന്നു. സന്താന ഉല്പ്പാതനത്തിന് അമ്മയിലേക്ക്‌ പ്രവേശിച്ചത്‌ നാഗ രൂപത്തില്‍  . മനുഷ്യനടക്കം   സകല ജീവികളുടെയും ആദ്യ ബീജ രൂപം നാഗമാണ് .
ഭൂമിയിലെ എല്ലാ ജന്തുക്കളും നീന്താന്‍ കാരണം ബീജത്തില്‍ നിന്ന് ലഭിച്ച ജന്മ വാസനയാണ് .മനുഷ്യന്‍ വെള്ളത്തില്‍ വീണാലും മൂന്നു പ്രാവിശം പൊങ്ങി വരും നമ്മുടെ ജീനുകളില്‍ ഒളിഞ്ഞു കിടക്കുന്നൊരു നീന്തല്‍ കാരനുണ്ട് .അഥവാ നാഗ വാസനയുണ്ട് ആദ്യ അവതാരം നീന്തുന്ന  മത്സ്യമാകുന്നു 
യോഗ ശക്തിയിൽ നമുക്ക് അനുഭവപ്പെടുന്നത് (കുണ്ടിലിനി ) നാഗ സ്പ്ർശനം ആണ്. 
സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍  .എന്‍റെ ചിന്തയില്‍ ഉദിച്ച കഥകളും  ചില കാഴ്ച പാടുകളും  മാത്രമാണിത്   നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ  ജ്വല്‍പ്പനങ്ങള്‍ മാത്രം . 
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
 അമ്പതു അദ്ധ്യായങ്ങള്‍ കൊണ്ട് ഏറെ സനാതന ചിന്തകള്‍ പങ്കിടാം 

https://www.facebook.com/anilmediator
ANILVAIDIK  8281404225
വൈദികശാസ്ത്രത്തിലെ വാസ്തുവും  ജോതിഷവും അറിയാന്‍ ശ്രമിക്കുക.
എന്തൊക്കെ സമ്പാദിച്ചാലും  വേദങ്ങളെ അടുത്തറിയുക .
 അറിവാണ് നല്ല വിനോദയാത്ര   anil vaidik 9995033225

സര്‍പ്പദോഷം ANILVAIDIK


''എന്താണീ സര്‍പ്പദോഷം'' .



ആറു വര്ഷം മുന്‍പ് ഫേസ് ബുക്കില്‍ എഴുതിയത് ഇപ്പോള്‍ പുസ്തകo ആയി .

പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍ ലഭിക്കും 328 പേജ് വില 400 രൂപയാണ്. വിശദ വിവരം താഴെ എഴുതിയട്ടുണ്ട്‌.\
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
താങ്കളുടെ വിലാസം കൂടി തരിക
ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക
ANILVAIDIK
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .KAKKANAD
PIN; 682021
ERNAKULAM നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ 8281404225 ഇല്ലേല്‍ gbudha303@gmail.com മെയില്‍ ചെയ്യുക google pay 9995033225

ഭാരതത്തിലെ ആചാരങ്ങള്‍''


സര്‍പ്പദോഷം അങ്ങിനെയൊന്നില്ല.പക്ഷേ നിഗൂഡ  സത്യം തിരിച്ചറിയുകയും വേണം.  

സർപ്പകാവുകൾ/ സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന ഒടിയൻ / പാലമരത്തിലെ യക്ഷി ?/  സ്വര്‍ണ്ണ  നിറമുള്ള നാഗത്താൻ /   കാവിലെ  മഞ്ഞളഭിഷേകം ?''  കവുങ്ങിന്‍പൂക്കുലയുടെ പൊരുള്‍ / കളമെഴുത്തും പാട്ടും /  എന്തിനു വേണ്ടി ഇത്തരം ക്രീയകള്‍ ചെയ്യുന്നു. ഇതിലെ ചില വസ്തുത തേടിയുള്ള യാത്രയില്‍ എനിക്ക് മനസിലാക്കാന്‍ സാധിച്ച ചില കണ്ടെത്തലുകള്‍ നമുക്ക് പങ്കു വെയ്ക്കാം  കാവുകള്‍ അന്ധവിശ്വസമോ ? .   എന്താണിതിലെ  വാസ്തവം!




പണ്ട്  എല്ലാ വീടുകളിലും  സര്‍പ്പകാവ് ഉണ്ടായിരുന്നു അത് ഇല്ലാതായപ്പോള്‍  വീടിനും തലമുറകള്‍ക്കും വല്ല ദോഷങ്ങളും സംഭവിച്ചിരുന്നോ .? അതിലൊക്കെ  വല്ല വാസ്തവങ്ങളും  ഉണ്ടായിരുന്നോ?. സത്യത്തില്‍ എന്താണീ സര്‍പ്പദോഷം?.  കാവിന്റെ ചില  കാണാപ്പുറങ്ങള്‍ നമ്മളറിയാതെ  പോകരുത്. 




!നിത്യദുരിതങ്ങള്‍ നിങ്ങള്‍ക്ക് സര്‍പ്പദോഷമായി തോന്നാം .പക്ഷേ അതിന്റെ വാസ്തവം അറിയണം.

കേരളത്തില്‍ നിരവതി സര്‍പ്പ ദോഷങ്ങള്‍ തീര്‍ക്കാന്‍ ചെന്നപ്പോള്‍ കണ്ടെത്തിയത്. ഒന്നുകില്‍ ആ വീട് പണിയാന്‍ ഉപയോഗിച്ച മരം  ഇടിവെട്ടു ഏറ്റതായിരിക്കും. അല്ലെങ്കില്‍ കിണറിനടുത്തുള്ള ചില വിഷം തുപ്പുന്ന  മരമായിരിക്കും . പഴയൊരു തറവാട്ടിലെ  കിണറിനരികില്‍ നിന്നൊരു കാഞ്ഞിരമരം തലമുറകള്‍ക്ക് ഭ്രാന്തും സമ്മാനിച്ചിരുന്നു  ആ മരം ,മുറിച്ചുമാറ്റിയപ്പോള്‍ എല്ലാത്തിനും പരിഹാരമായി   . ചില വീടുകളില്‍ പ്രശ്നക്കാരന്‍  പാചകത്തിനായി  നിത്യമുപയോഗിക്കുന്ന ഈയം കൂടുതലുള്ള ഓട്ടു  പാത്രങ്ങളായിരിക്കും.  സര്‍പ്പദോഷം തീര്‍ക്കാന്‍  വിളിച്ച വീടുകളില്‍ സര്‍പ്പദോഷങ്ങള്‍ക്കപ്പുറം കണ്ടെത്താന്‍ സാധിച്ച  അത്ഭുതങ്ങള്‍ പുത്തന്‍ ചിന്തകള്‍ക്ക് വഴിയുണ്ടാക്കി . 




 ഒരു ചെറിയ ഒരനുഭവം പറഞ്ഞു തുടങ്ങുന്നു. റോഡുവക്കില്‍  മാലിന്യം വലിച്ചെറിയുന്നവരാണല്ലോ   നമ്മള്‍  ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ നിങ്ങള്‍  മാലിന്യo വലിച്ചെറിയുന്നോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ.








മറ്റു സംസ്ഥാനങ്ങളില്‍ ഇതു കൃഷി ചെയ്യുമ്പോള്‍ നമ്മുടെ നാട്ടില്‍  മലിനമുള്ളിടം ആവണക്ക് ഇടതൂര്‍ന്നു  വളരുന്നു .
എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ?
അത് പറഞ്ഞാൽ പെട്ടന്ന്  വിശ്വസ്സിക്കില്ല.

 ഒരിക്കൽ കാസർകോട്‌ വെച്ച് ജോലികഴിഞ്ഞ്  കഴിഞ്ഞു ആള്‍താമസം കുറഞ്ഞപ്രദേശത്തു കൂടി  റൂമിലേക്ക്‌ വരുമ്പോള്‍വഴിയില്‍ ഒരു മൂര്‍ഖന്‍ പാമ്പിനെ കണ്ടു. പുറകെ വന്നിരുന്ന  ഒരാള്‍   ആ  പാമ്പിനെ കല്ലെറിഞ്ഞു വീഴ്ത്തി   . മരണം ഉറപ്പാക്കാൻ അയാളതിന്റെ തല ഞെരിച്ചു .  അല്പ്പം വിഷമത്തോടെ ഞാനാ കാഴ്ച കണ്ടുനിന്നു. അയാള്‍ പോയപ്പോള്‍ അതിനരികിലേക്ക്‌ ഞാന്‍  ചെന്നു. അതിന്‍റെ വിഷപ്പല്ലും ഘടനയും മറ്റും പരിശോധിച്ചു നോക്കി    അന്ന് അതിന്റെ വായിൽ എന്തോ സാധനം ഉള്ളതായി തോന്നി .വെക്തമായി നോക്കിയപ്പോള്‍ ഏതോ കറുപ്പ് നിറമുള്ള മുത്തുകളെപോലെ  തോന്നി അതൊരു ചെടിയുടെ വിത്തായിരുന്നു.




 അത്  നാഗ മാണിക്ക്യമെന്ന് ധരിച്ചുഅങ്ങിനെയൊന്നില്ല എന്നതൊന്നും അന്നറിയില്ലായിരുന്നു . വിലമതിക്കാനാവാത്ത ആ നിധി പാമ്പിന്റെ വായിൽ നിന്നും തന്നെ ലഭിച്ചതിൽ ഞാൻ തുള്ളിച്ചാടി . വലിയൊരു പണക്കാരനെയും സ്വപ്നം കണ്ടു മയങ്ങി റൂമിലേക്ക്‌ നടന്നു  . പിന്നെ ആരും കാണാതെ  ഞാനത് മണ്ണില്‍  കുഴിച്ചിട്ടു .

.   അല്പ്പനാളുകൾ കഴിഞ്ഞു . മാണിക്ക്യo  കിഴിച്ചിട്ട പാത്രത്തിൽ എന്തോ മുളച്ചു നില്ക്കുന്നു മണ്ണിലെ നനവ്‌ കൊണ്ടത്‌ മുളച്ചു  . ഈശ്വര..  പൊന്മുട്ടയിടുന്ന താറാവോ!!!!!! . മാണിക്യo മുളച്ചു സ്വര്‍ണ്ണ  വിത്തുകൾ ഉണ്ടാകുമോ . എന്റെ മോഹം വാനോളം ഉയർത്തപെട്ടു . വലിയൊരു വജ്ര വ്യവസായിയെ സ്വപ്നം കണ്ടു ഞാന്‍ ദിവസങ്ങള്‍ തള്ളി നീക്കി .

 മരം വളരുന്നതും നോക്കി സമയം കളഞ്ഞു . പക്ഷേ എല്ലാം പെട്ടന്നായിരുന്നു .മലർ പൊടിക്കാരന്റെ സ്വപ്നം പോലെ എല്ലാം ഇല്ലാതായി   . ചെടി  വളർന്നു ആദ്യ ഇല വന്നപ്പോൾ തന്നെ എനിക്ക് മനസിലായിഅത് നമ്മുടെ ആവണക്ക് ആണെന്ന് .    അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു  വീണ്ടും ആ വിത്തുകൾ നാട്ടുനോക്കി  പിന്നെയും  വളര്‍ന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി.
ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??
കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല.



ഇന്ത്യ മുഴുവനും സഞ്ചരിച്ചാല്‍   മലിനമായ സ്ഥലം എവിടെയോക്കെയുണ്ടോ   അഴുക്കുകള്‍ ഉള്ളിടമുണ്ടോ  അവിടെ ആവണക്ക്  പെരുകി വളരുന്നുണ്ട്  കാരണം എന്താണെന്നറിയില്ല 
  
ഇതിന്റെ കായ വളെരെ വിഷമുള്ളതാണെങ്കിലും  ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്ര വിഷം ഇല്ല.
വെളുത്ത ആവണക്കിന്റെ  അല്പ്പം തളിരില അല്പ്പം മഞ്ഞൾ  പത്തു  ഗ്രാം ജീരകം മുന്തിരി വലിപ്പത്തില്‍ കയ്യോന്നിയും കീഴാര്‍നെല്ലിയും  എന്നിവ അരച്ച് കരിക്കിന്‍ വെള്ളത്തില്‍  മഞ്ഞപ്പിത്തം ഇല്ലാതായ അനുഭവങ്ങള്‍ ഉണ്ട്  അങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ?

എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവണക്കിന്‍  കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഈ വിത്ത്‌  പാമ്പ് തിന്നുന്ന  എന്നാണ് പക്ഷെ പിന്നീട് അപൂര്‍വ്വം ചില  പാമ്പുകള്‍ മാത്രമേ പഴങ്ങള്‍ കഴിക്കാറുള്ളൂവെന്നും .  ഒട്ടു മിക്ക വിഷപ്പാമ്പുകളും  ചെറു  ജീവികളെ ആണ് ഭക്ഷിക്കുന്നതെന്നും  അതറിഞ്ഞപ്പോള്‍  തിരുത്തേണ്ടി വന്നു . പിന്നീട് വേദ  പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂഡത പഠിച്ചപ്പോള്‍   വിസ്മയം കുടി വന്നു .

എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതങ്ങളെല്ലാം   സർപ്പക്കാവിലെ ഭയ ഭക്തിയുടെ സനാതന  സത്യങ്ങളായിരുന്നു.  നമ്മള്‍ അറിഞ്ഞിരിക്കേണ്ട  പല ദോഷങ്ങളും ഉണ്ടതിൽ. സർപ്പകാവു എന്താണെന്ന് നമ്മള്‍  അറിയണം .


സർപ്പദോഷം  എന്നാൽ എന്താണ്/ അങ്ങിനെയൊന്നുണ്ടോ? മനുഷ്യന് ഇത്ര ദോഷം വരുത്തി വെക്കാന്‍ നാഗങ്ങള്‍ക്കാവുമോ? സര്‍പ്പ ദോഷം  കേരളത്തിലെ ജനങ്ങൾക്ക്‌ മാത്രമേ ഉണ്ടാകുന്നുള്ളൂ എന്നത്  വലിയൊരു തമാശയാണ്  ? /
കാവുകളില്‍ ഭയപ്പെടുത്തുന്ന  ചില സത്യങ്ങൾ ഒളിഞ്ഞു കിടപ്പുണ്ട്. പക്ഷേ ആ ഒളിഞ്ഞു കിടക്കുന്ന വാസ്തവങ്ങള്‍ നിങ്ങളറിയണം.  ജീവിത യാത്രയില്‍ നമുക്ക് നേരിടേണ്ടി വരുന്ന  മാറാ രോഗങ്ങളും സാമ്പത്തികപൊരുത്തക്കേടും സര്‍പ്പദോഷമായി കരുതുതരുത് .

സര്‍പ്പദോഷം അങ്ങിനെയൊന്നില്ല.പക്ഷേ സത്യം തിരിച്ചറിയുകയും വേണം. അതൊരു അന്ധവിശ്വസമാകരുത്. 

 ചിലര്‍ ദുരിതങ്ങളെയെല്ലാം   സര്‍പ്പദോഷമായി കരുതുന്നവര്‍ ഉണ്ട്  അതിലൊക്കെ   അടിയുറച്ചു വിശ്വസിക്കുന്നവരാകരുത്  നിങ്ങള്‍    മന്ത്ര വാദികളുടെ വാക്കിൽ വീണു പൂജകൾ ചെയ്യുമ്പോള്‍ മറ്റു  വസ്തുതകള്‍ കൂടി മനസിലാക്കണം  . മന്ത്രം ചെയ്താലോ  കുറെ പൂജകള്‍  ചെയ്താലോ മാത്രം  മാറുന്ന ദുരിതമല്ല   ഇല്ലാത്ത  ദോഷത്തിനെതിരെ പരിഹാരം തേടരുത്‌    . വസ്തുത അറിഞ്ഞു പൂജയിലെ  ശാസ്ത്രീയത അറിഞ്ഞു എവിടെയാണ് തെറ്റ് പറ്റുന്നത് എന്നറിയുക. 


 എന്താണ് ജോതിഷം?
എന്താണ് ചൊവ്വാ ദോഷം ?
ശനിയാഴ്ച എന്തിന് എള്ളുതിരി കത്തിക്കുന്നത് .?
എന്തിനു ഗുരുതി പൂജ ?
ആയില്യം നാളില്‍ ജനിച്ചാല്‍ അയല്‍പക്കം മുടിയുമോ ?
എന്താണ് കര്‍ക്കിടക ബലി ? ഇതില്‍ എല്ലാത്തിലും ഋഷിമാരുടെ ശാസ്ത്ര ഭാഗങ്ങള്‍ ഉണ്ട് അത് നമ്മളും പഠിക്കണം .

 വേദങ്ങള്‍ പറയുന്നു കാവുകളൊരു  ശാസ്ത്ര സത്യമാണെന്ന് . എന്നെ സര്‍പ്പ ദോഷത്തിനായി വിളിച്ചവരില്‍ കൂടുതലും മാനസിക ബലം കുറഞ്ഞവരും വേദ മാര്‍ഗ്ഗം ചിന്തിക്കാത്തവരും ആയിരുന്നു .
സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍ .എന്‍റെ ചിന്തയില്‍ ഉദിച്ച കഥകളും ചില കാഴ്ച പാടുകളും മാത്രമാണിത് നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ ജ്വല്‍പ്പനങ്ങള്‍ മാത്രം .
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
അമ്പതു അദ്ധ്യായങ്ങള്‍ കൊണ്ട് ഏറെ സനാതന ചിന്തകള്‍ പങ്കിടാം
https://www.facebook.com/anilmediator
ANILVAIDIK 8281404225
വൈദികശാസ്ത്രത്തിലെ വാസ്തുവും ജോതിഷവും അറിയാന്‍ ശ്രമിക്കുക.
ഏറ്റവും വലിയ സമ്പത്താണ് വേദജ്ഞാനം .

അറിവാണ് നല്ല വിനോദയാത്ര anil vaidik

ഒന്നാം ഭാഗം തീര്‍ന്നു