2019 ജൂലൈ 23, ചൊവ്വാഴ്ച

വിന്നാഗിരി vinnagiri ANILVAIDIK

''വിന്നാഗിരി ഉണ്ടാക്കുന്ന വിധം.''

മൂത്ത് വിളഞ്ഞ തേങ്ങ വെള്ളത്തില്‍ ഒരു കുപ്പിക്ക്‌ അമ്പതു ഗ്രാം പഞ്ചസാര ചേര്‍ത്തു ഏറെ നാള്‍ വെച്ചിരുന്നാല്‍ വിന്നാഗിരി ആയി മാറും 

കരിമ്പിന്‍ നീര് ഭരണിയില്‍ ഒഴിച്ച്  വിറകു  അടുപ്പിനടുത്ത് വെക്കുക തീയുടെ ചൂട് മൃദുവായി രണ്ടു മാസം ലഭിച്ചാല്‍ നല്ല രുചിയുള്ള ചൊര്‍ക്ക   ആയി മാറും ഇങ്ങിനെ ചൂട് ഏറ്റാല്‍  പത്തു ദിവസം കൂടുമ്പോള്‍ ഭരണിയുടെ അടിയില്‍ മട്ടു അടിഞ്ഞു  ചേരും അത് മാറ്റി തെളിനീര്‍ അടുത്ത ഭരണിയില്‍ ഊറ്റുക അറുപതു ദിവസത്തിനകം കരിമ്പിന്‍ നീര്  നാടന്‍ വിന്നാഗിരിയായി മാറും  .

പറങ്കി മാങ്ങ നീര് എടുക്കുക അതിലെ കറയുടെ അരുചി ഇല്ലാതാക്കാന്‍ ഒരു ഗ്ലാസ് പച്ചരിയുടെ കഞ്ഞി വെള്ളം ഒഴിച്ച് കൂട്ടി ചേര്‍ക്കുക   ഒരു മണിക്കൂര്‍  സമയം മൂടി വെക്കുക   വൈകാതെ  കറ പാല് പിരിഞ്ഞ  പോലെയാകും നല്ലൊരു തുണിയില്‍ അരിച്ചാല്‍ ശുദ്ധമായ നീരായി ഇങ്ങിനെ അരിച്ച  ഒരു കുപ്പി നീരിനു നൂറു ഗ്രാം ശര്‍ക്കര ചേര്‍ത്തു  ഇളക്കി ഒരു കുപ്പിക്ക്‌ മുപ്പതു ഗ്രാം മുരിങ്ങ തൊലി ചതയ്ക്കാതെ ചേര്‍ത്തു അടച്ചു വെക്കുക  ഭരണിയുടെ മുകള്‍ ഭാഗം തുണി കൊണ്ടും മൂടുക രണ്ടു മാസക്കാലം കൊണ്ട് വിന്നാഗിരിയാകും



ANILVAIDIK 9995033225
ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2019 ജൂലൈ 18, വ്യാഴാഴ്‌ച

PAILS പയല്സു ഫിഷര്‍ അര്‍ശസ്സ് മലബന്ധം ANILVAIDIK

 പയല്സ് .

ഒരു മാസം  ഉപവാസം എടുത്താല്‍ പൂര്‍ണ്ണമായും മാറുന്ന രോഗം അതാണ്‌ പയല്സു ഒരു നേരം മാത്രം ഭക്ഷണം അത് പഴങ്ങള്‍ വേവിക്കാത്ത പച്ചക്കറികള്‍ .രാത്രി അല്പ്പം കഞ്ഞി ആകാം. 

ദഹനക്കുറവു രോഗകാരണമാണ് പെട്ടന്ന് ദഹിക്കുന്ന ആഹാരങ്ങള്‍ ശീലിക്കുക .കുരുമുളക് ശീലിക്കുക.


ശാന്തത വരുത്തുക കോപം മലത്തെ ബന്ധിപ്പിക്കും 


ഏതു അരിയെക്കാളും വേഗത്തില്‍ കുതിരുന്ന അരിയാണ് പച്ചരി മലയാളി പച്ചരി കഴിക്കാന്‍ തുടങ്ങിയാല്‍ ഈ രോഗം കുറയും ദഹനo തന്നെയാണ് പ്രശ്നം .

നെയ്യും പച്ചരിയും ശര്‍ക്കരയും ചേര്‍ത്ത പായസം സ്ഥിരമായി കഴിക്കുന്നവരില്‍ പയല്സു സംബന്ധമായ രോഗങ്ങള്‍ കണ്ടിട്ടില്ല .

 ദഹനക്കുറവു രോഗത്തെ കൂട്ടും ആയതിനാല്‍ രാത്രി വൈകിയുള്ള ആഹാരം പാടില്ല .നെയ്യിന്റെ ഉപയോഗം രോഗത്തെ കുറയ്ക്കും കുടലില്‍ വഴു വഴുപ്പ് ഉണ്ടാക്കാന്‍ വെളുപ്പിന് നാല് ,മണിക്ക് പത്തു തുള്ളി ആവണക്കെണ്ണ നുണയുകയോ .. ത്രിഫല കലക്കി കഴിക്കുകയോ ചെയ്യാംഎന്നും ചൂടുള്ള ഉണക്കലരിക്കഞ്ഞിയില്‍ നെയ്യ് കഴിക്കുക.
വെണ്ണ നെയ്യ് തൈര് എന്നിവ ആഹാരത്തിന്‍റെ കൂടെ ചേര്‍ത്താല്‍ രോഗം കുറയും ആവണക്കെണ്ണ കൊണ്ട് ചപ്പാത്തി ഉണ്ടാക്കി കഴിക്കുക കോഴി വളം കൊണ്ട് കൃഷി ചെയ്ത കിഴങ്ങുകള്‍ / പച്ചക്കറികള്‍ രോഗത്തെ കൂട്ടുന്നു. വെളുത്ത അരികള്‍ രോഗത്തെ കൂട്ടുന്നു.
രക്തം പോകുന്ന അര്‍ശസ് ഉള്ളവര്‍ മാത്രം  ശരീരത്തിന് ചൂട് കൂട്ടുന്ന മുതിര കോഴിയിറച്ചി മാതളം നിലക്കടല ചായ കുങ്കുമപ്പൂവ് ‌‌‌‌‌‍‌‌‍‍‌‌‍‍‍ എന്നിവ ഒഴിവാക്കുക വേനല്‍ക്കാലത്ത്  ഇലക്കറികള്‍ ഒഴിവാക്കണം.

ഉലുവ ജീരകം കീഴാര്‍നെല്ലി കഞ്ഞിയില്‍ ചേര്‍ക്കാം
ഉപ്പ് പഞ്ചസാര ഒഴിവാക്കുക
ശീതള്‍പ്പഴം ആത്തച്ചക്ക മുള്ളന്‍ ചീര നല്ലതാണ്
അത്തിപ്പഴം കഴിച്ചാലും രോഗം ഇല്ലാതാകും
താമര്‍ക്കിഴങ്ങു പച്ചയ്ക്ക് തിന്നുക.
 രണ്ടു പാളയംകോടന്‍ പഴം സമം പഴകിയ വാളമ്പുളി മധുരത്തിന് 20 ഗ്രാം ശര്‍ക്കര സമം കല്‍ക്കണ്ടം അല്പ്പം നെയ്യ് എന്നിവ ചേര്‍ത്തു കുഴച്ചു രുചി പോലെ കഴിക്കാം .

പച്ചരി ചോറിന്റെ  കൂടെ ബീട്ട്രൂറ്റ് നെയ്‌ ചേര്‍ത്തു കറി ആക്കുക ഇതും ഏറെ പേര്‍ക്ക് ഗുണം ചെയ്തു 

മുള്ളങ്കി നീര് സമം തൈരില്‍ കഴിക്കുക അതില്‍ മാങ്ങയണ്ടി ഉണക്കി പൊടിച്ചത് അല്പ്പം ചേര്‍ക്കുക.

രക്തം പോകുന്ന അവസ്ഥയില്‍ വെളുത്തുള്ളി പച്ചയ്ക്ക് കഴിക്കരുത് ഉലുവ കീഴാര്‍നെല്ലി ചേര്‍ത്ത ഗോതമ്പ് കഞ്ഞിയാണ് ഉത്തമം.

ഉങ്ങിന്റെ തളിരിലയും ഇരട്ടി തഴുതാമയും 50 ഗ്രാം ഉള്ളിയും വെളുത്തുള്ളിയും ചേര്‍ത്തു നെയ്യില്‍ കുരുമുളക് ഇന്ദുപ്പ് ചേര്‍ത്തു തോരന്‍ ഉണ്ടാക്കി മുപ്പതു ദിവസം കഴിക്കുക.

കുരുമുളക് മാത്രം കറികളില്‍ ചേര്‍ക്കുക . ചുട്ട വെളുത്തുള്ളിഅരിഞ്ഞു തേന്‍ ചേര്‍ത്ത് ഭക്ഷിക്കാം രക്തം പോകുന്ന അവസ്ഥ ഉണ്ടെങ്കില്‍ കഞ്ഞിയില്‍ ആനച്ചുവടി ചേര്‍ത്തു കുടിക്കുക.

കുപ്പമേനിയുടെ ഇലയും ഉങ്ങിന്റെ തളിരിലയും ഉണക്കി പൊടിച്ചത് മുപ്പതു ഗ്രാം ഒന്നര ലിറ്റര്‍ വെള്ളം തിളപ്പിച്ച്‌ കുടിക്കുക.

കൂവപ്പൊടി തീയില്‍ കുറുക്കി വെല്ലം ഏലക്ക ചേര്‍ത്തു ആഹാരമാക്കുക.

വാളം പുളിയില ചമ്മന്തി ധാരാളം ഉപയോഗിക്കുക
ചേന / കാച്ചില്‍ / അരുണക്കിഴങ്ങ്‌   / എന്നിവ ചുട്ടു കഴിക്കുക .
ചെമ്പരത്തി പൂവ് പുട്ടിനുള്ള പീരയ്ക്ക് പകരം ഉപയോഗിക്കുക'
പച്ചത്തക്കാളിയും ഉള്ളിയും അരിഞ്ഞതില്‍ കുരുമുളക്പൊടി വിതറി സലാട് ആക്കി ഭക്ഷിക്കുക.
 മലം തള്ളാന്‍ ഗരുഡക്കൊടിയുടെ ഇല ഭക്ഷിക്കുക . ഇതില്‍  വൈദ്യ നിര്‍ദ്ദേശം തേടുക 
പനംകായ മുളപ്പിച്ചു ചുട്ടു തിന്നുക .
പയല്സ് രോഗികള്‍ മാംസം മത്സ്യം അള്‍സര്‍ ഉണ്ടെങ്കില്‍ വൈദ്യ നിര്‍ദേശ പ്രകാരം അല്ലാതെ ത്രിഫലയും കഴിക്കരുത്.
അരുണക്കിഴങ്ങ്‌ (കരുണക്കിഴങ്ങ്‌) തമിഴ് നാട്ടില്‍ ലഭിക്കും കരുമുളകും മഞ്ഞളും ചേര്‍ത്ത് പുഴുങ്ങി കഴിക്കാം .

തേങ്ങവെള്ളത്തില്‍ ശര്‍ക്കര കലക്കി ഭരണിയില്‍ ഒരാഴ്ച അടച്ചു സൂക്ഷിക്കുക ശേഷം മുപ്പതു മില്ലി മുതല്‍ രാത്രി കഴിക്കുക മലബന്ധം ഉണ്ടാകില്ല

 അഞ്ചു ഗ്രാം കടുകപ്പാലയുടെ തൊലിയും നാഴി   പശുവിന്‍ പാലില്‍ കാച്ചി ശേഷം തൈരാക്കുക അതിലെ വെണ്ണ കഴിക്കുക .

പശുവിന്‍റെ നെയ്യിലോ പന്നിയുടെ നെയ്യിലോ ത്രിഫല കാച്ചി ആ നെയ്യ് അല്പ്പം വീതം കഴിക്കാം

പെരിങ്ങലം അതിന്‍റെ വേരും പാല്‍ കാച്ചി കഴിക്കാം

 വാഴപിണ്ടി കുരുമുളക് ചേര്‍ത്ത് കറി വെച്ചു കഴിക്കുക .

 പട്ടിവേള സമം കല്ലുരുക്കി സമം വന്‍ കടലാടി ഇവ സമൂലം അരച്ചു വളരെ മോശമായ പയല്സിനു കൊടുക്കാം തുടക്കം അഞ്ചു ഗ്രാമില്‍ കൂടരുത് .

നുറുക്കലരി സമം ആനച്ചുവടി മധുരത്തിന് ശര്‍ക്കര ചേര്‍ത്ത് ഇടിച്ചു അതില്‍ നെയ്യ് ചേര്‍ത്ത് അട പുഴുങ്ങി കഴിക്കുക .

ചിരട്ട മുപ്പതു ഗ്രാം സമം  മുരിങ്ങത്തൊലി കുരുകുളക്  അല്പ്പം മഞ്ഞള്‍ ഇവ ഒന്നര ലിറ്റര്‍ വെള്ളം തിളപ്പിച്ച് ചെറു ചൂടോടെ കുടിക്കുക .

പീച്ചിങ്ങ ധാരാളം കഴിക്കുക മലം അയഞ്ഞു പോകും

ചന്ദനം മോരില്‍ അരച്ചു കൊടുക്കുക വളരെ പേര്‍ക്ക് ഗുണം ലഭിച്ചു  അത് പോലെ നറുനീണ്ടി രാമച്ചം ചന്ദനം ഇവ രക്തം പോകുന്ന അവസ്ഥയില്‍ വെള്ളം തിളപ്പിച്ച്‌ കുടിക്കാം

കരുണകിഴങ്ങ് ഉണക്കിയ   ചൂര്‍ണ്ണം .ഒരു സ്പൂണ്‍ വീതം നെയ്യും ശര്‍ക്കരയും  ചേര്‍ത്തു രണ്ടു നേരം കഴിക്കുക.
കഴിയുന്നതും വൈദ്യനെ കണ്ടതിനു ശേഷം ഈ കാര്യങ്ങള്‍ ഉപയോഗത്തില്‍ വരുത്തുവാന്‍ പാടുള്ളൂ .

ANILVAIDIK


 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

കുടല്‍ പുണ്ണ് അള്‍സര്‍ ANILVAIDIK

കുടല്‍ പുണ്ണ് അള്‍സര്‍ 

അമിതാഹാരവും മാംസവും ദഹനക്കുറവും രോഗം ഉണ്ടാക്കും'

മാംസം ഭക്ഷണം ആണ് രോഗത്തെ ഉണ്ടാക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു  .

ഒരു നേരം  പഴച്ചാര്‍ കഴിച്ചുള്ള ഉപവാസം രോഗത്തെ കുറയ്ക്കും 

നന്നായി വിശപ്പ്‌ വന്നതിനു ശേഷം പെട്ടന്ന് ദഹിക്കുന്നവ കഴിക്കുക പഴങ്ങളും അവലും നല്ലത്

ഒരു ലിറ്റര്‍ വെള്ളത്തില്‍ പത്തു ഗ്രാം വീതം   കയ്യോന്നി കീഴാര്‍നെല്ലി പുനര്‍നവ കുരുമുളക്  എടുക്കുക  അതില്‍ ഒരു ഗ്രാം മഞ്ഞളും ഉപ്പും ചേര്‍ത്തു തിളപ്പിച്ച്‌ ദാഹശമനി ആക്കുക

ചുണ്ണാമ്പ് മഞ്ഞള്‍ ഒരു ഗ്രാം വീതം നൂറു  മില്ലി ജലത്തില്‍ കലക്കി രണ്ടു നേരം കഴിക്കുക .

മാതള നാരകം സമൂലം പറിച്ചു ഇല കായ വേര് തണ്ട് എന്നിവ ഉണക്കി പൊടിച്ചത് മുപ്പതു മില്ലി വെള്ളം തിളപ്പിച്ച്‌ കുടിക്കുക. മാതളം നാരങ്ങ നല്ലൊരു മരുന്നാണ് 

വിശപ്പ്‌ ഇല്ലെങ്കില്‍ ജലം രൂപത്തിലുള്ള ആഹാരം അല്ലാതെ മറ്റൊന്നും കഴിക്കരുത് വയറിന്‍റെ ഭാഗത്ത് വെയില്‍ കൊള്ളുന്ന രീതില്‍ നിന്ന് സൂര്യസ്നാനം ചെയ്യുക .വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങിയല്ല ആഹാരം കഴിക്കേണ്ടത്‌ ഭക്ഷണം ആവിശമെങ്കില്‍ വയര്‍ നിങ്ങളെ വിശപ്പിന്‍റെ വിളികൊണ്ട് അറിയിക്കും അപ്പോള്‍ കഴിക്കുക .

പട്ടിണി  അള്‍സര്‍ ഉണ്ടാക്കുന്നുണ്ടോ എന്നത് സംശയകരമാണ് സോമാലിയയില്‍ അള്‍സര്‍ വന്നു മരിച്ചതായി റിപ്പോര്‍ട്ട് ഉണ്ടെങ്കില്‍  അറിയിക്കുക.
 മഴക്കാലം വരും എന്നത് അണ്ണാന്‍ വര്‍ഗ്ഗത്തില്‍ പെട്ട ജീവികള്‍ക്ക് അറിയാവുന്നത് കൊണ്ട് അവ ഭക്ഷണം ശേഖരിച്ചു വെക്കും കാക്കയ്ക്ക് അതറിയില്ല .

അങ്ങിനെ നമ്മുടെ നാട്ടില്‍ ഒരു പഴം ചോല്ലുണ്ടായി പട്ടിണി കൊണ്ട് വലഞ്ഞ കാക്ക പെണ്ണ് ഒരിക്കല്‍ അണ്ണാന്‍ ചേട്ടനോട് കെഞ്ചി ..... അണ്ണാറ കണ്ണാ  തൊണ്ണൂറു മൂപ്പാ ഒരു പൂള് മാങ്ങ കടം തരുമോ...... അണ്ണാന്‍ തിരിച്ചടിച്ചു കാക്ക പെണ്ണെ കരിം ചുണ്ടി കാലം പോകുമെന്നോര്‍ത്തില്ലേ.... മഴക്കാലം പട്ടിണി കിടക്കുവാനാണ് ഒട്ടുമിക്ക ജീവികളുടെയും വിധി കര്‍ക്കിടകത്തിന് പഞ്ഞ മാസം എന്നുകൂടി പേരുണ്ടല്ലോ മഞ്ഞുമാസവും ചില രാജ്യങ്ങളില്‍ മഞ്ഞുമാസം പഞ്ഞ മാസം ആണ് .

ഹിമക്കരടി നാലുമാസം മഞ്ഞില്‍ പെട്ട് പോകും നാലുമാസം പട്ടിണി ഹിമ കുറുക്കന്‍ മഞ്ഞിലെ ഒട്ടുമിക്ക ജീവികളും ഈ പട്ടിണിയില്‍ അകപ്പെടും അവയ്ക്ക് അള്‍സര്‍ വരുന്നില്ല .ആയതിനാല്‍ പട്ടിണിയൊരു മരുന്നാണ് അമിതമാകാതെ ഇരുന്നാല്‍ മതി ഒരു നേരം ഭക്ഷിക്കുന്നവന്‍ യോഗി എന്ന ജീവിതചര്യ അസുഖം മാറുന്ന വരെ സീകരിക്കുക    പഴങ്ങള്‍ .കുമ്പളങ്ങനീര്. പിണ്ടി നീര് .ഇഞ്ചി ചേര്‍ത്ത തൈര് .  എന്നിവ കഴിച്ചും ഉപവസിക്കുക .

വിശപ്പ്‌ വന്നു തുടങ്ങിയാല്‍ നെയ്യ് ചേര്‍ത്ത നുറുക്കലരി  പായസം കഴിക്കുക ശുദ്ധമായ നെയ്യ് ഗോരസങ്ങള്‍ ഉപയോഗിച്ചാല്‍ അള്‍സര്‍ അകറ്റി നിര്‍ത്താം .

പുളിയാറില ചമ്മന്തി  ആക്കി കഴിക്കുക .

ദഹനക്കുറവു രോഗകാരണമാണ് കുരുമുളക് കറികളില്‍ ഉപയോഗിക്കുക

കറി മന്ദാരം നിത്യവും വേപ്പില പോലെ കറിയില്‍ ഉപയോഗിച്ചാല്‍ കറികള്‍ നല്ല രിചിയുള്ളതാകും  ആമാശയ രോഗങ്ങള്‍ വരില്ല .മോരില്‍ അടക്കം മത്സ്യ മാസം വിഭവങ്ങളിലും ചേര്‍ക്കാം.അജിനോമോട്ടോയേക്കാള്‍ രുചിയാണ്

അള്‍സറിനു കറ്റാര്‍  വഴ ജെല്ല് സ്ഥിരമായി കഴിച്ചാല്‍ മതിയാകും ഒരു ഇടത്തരം തണ്ടില്‍  കിട്ടുന്ന അളവ് മതിയാകും 

മന്ദാരം മുഞ്ഞയില അത്തിയുടെ തോല് കരി നൊച്ചി ഇവ അല്പ്പം വീതം എടുത്തു മഞ്ഞള്‍ കുരുമുളക് ചേര്‍ത്ത്  വെള്ളം തിളപ്പിച്ച്‌ കുടിക്കുക .

കറി മന്ദാരം നിത്യവും ഉപയോഗിച്ചാല്‍ ആമാശയ രോഗങ്ങള്‍ക്ക് പ്രധിരോധമാകും   .

 വിശപ്പ്‌ നല്ല പോലെ വന്നാല്‍ മാത്രമേ ആഹാരം കഴിക്കാവൂ പഴങ്ങള്‍ അവല്‍   മലര്‍ ഗോതമ്പ്  ഉപയോഗിക്കരുത് ദഹനo ഉണ്ടാകില്ല   പച്ചരിക്കഞ്ഞി എന്നിവ മാത്രം ഉപയോഗിക്കുക.

അഷ്ട്ടചൂര്‍ണ്ണം ത്രിഫല എന്നിവ  കഴിക്കരുത്  .

പുളിയാറില  കുടങ്ങല്‍  ഇല ഇഞ്ചി ചേര്‍ത്തു  ചമ്മന്തി ആക്കി കഴിക്കുക .

ഇതില്‍ നിങ്ങള്‍ക്ക്‌ കിട്ടുന്ന മരുന്നുകള്‍ ഉപയോഗിക്കുക .

ANILVAIDIK 9995033225
  

ചുമ കഫക്കെട്ട് ANILVAIDIK

 കഫക്കെട്ട് .. ഇഞ്ചി / ഇഞ്ചിപ്പുല്ല് / പുതിന/ ചെറൂള/ മുരിങ്ങയില വെളുത്തുള്ളി മഞ്ഞള്‍ എന്നിവ ചതച്ചു ചേര്‍ത്തോ പൊടിച്ചോ പത്തു ഗ്രാം വീതം ചേര്‍ത്തു കിഴികെട്ടി തിളപ്പിച്ച്‌ ആവി കൊള്ളുക. induction cooker ഉപയോഗിച്ചും ആവി കൊള്ളാം കഫക്കെട്ട് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ ആടലോടകം / വെളുത്തുള്ളി / തുമ്പ / തുളസി / എന്നിവ മറക്കാതെ ചേര്‍ക്കണംചുമ ...... 

കഴിയുന്നത്ര വെയില്‍ കൊള്ളുക കഫം പോകാന്‍ അല്പം മല്ലിയും ജീരകവും തുളസിയിലയും ചവച്ചു തിന്നുക . അഗ്നിഹോത്രo ചെയ്തു ശരീരം വിയര്‍പ്പിക്കുക ചുമ ഉണ്ടെങ്കില്‍ എന്നും വെയില്‍ കൊള്ളുക അഗ്നിഹോത്രം രണ്ടു നേരം ചെയ്യുക.
ചുക്ക് കുരുമുളക് തിപ്പലി മല്ലി പൊടിച്ചത് ഇഞ്ചി മുപ്പതു ഗ്രാം വീതവും ആടലോടകത്തില തുമ്പയില തുളിസിയില പേരയില ഇവ ഒരു പിടി വീതവും കൊണ്ട് വെള്ളം തിളപ്പിച്ച്‌അതില്‍ ഒരു ഗ്ലാസ് കുടിക്കാന്‍ ഉപയോഗിക്കുക ബാക്കി ആവികൊള്ളുക.

ചുമ ... കരിനൊച്ചിയില / ആടലോടകത്തില / വെറ്റില / ആനച്ചുവടിയില / ഇവ ഒന്ന് വീതവും അല്പ്പം തുളസിയില അഞ്ചു കുരുമുളക് അല്പ്പം ഇഞ്ചി ശര്‍ക്കര ഇവ ചവച്ചു നീരിരക്കുക നെഞ്ചില്‍ നിന്നും കഫം വിട്ടുമാറാന്‍ മണല്‍ വറുത്തു കിഴി പിടിക്കണം.
ശ്വസന തടസം ഉണ്ടെങ്കില്‍ ഉള്ളിയും ശര്‍ക്കരയും തിന്ന് ശേഷം ത്രുകടൂ തിളപ്പിച്ച്‌ കുടിക്കുക .വെയില്‍ ഏറെ കൊള്ളുന്നവര്‍ക്ക്‌ ശ്വസന തടസം ശമിക്കും.

ആവികൊള്ളാന്‍ ഒരു നുള്ള് കര്‍പ്പൂരം ചേര്‍ക്കാം ഇതില്‍ മസാലകള്‍ ഉള്ളത് കൊണ്ട് കിഡ്നി രോഗികള്‍ എന്നും കഴിക്കരുത്. ചുമ ഉണ്ടെങ്കില്‍ മാത്രം ഒരു ദിനം കഴിക്കുക എന്നും കഴിക്കരുത്

ശേഷം  ആവി പിടിക്കാനായി പത്തു ഗ്രാം കര്‍പ്പൂരം അല്പ്പം ഉമ്മത്തില ചേര്‍ത്തു വീണ്ടും തിളപ്പിച്ച്‌ ആവി കൊള്ളുകയും ചെയ്യുക . ഉമ്മത്തില കര്‍പ്പൂരം ചേര്‍ത്തത് വിഷമാണ് അത് അകത്തേക്ക് കുടിക്കരുത്. 
ആവിക്കു മുന്‍പ്കുറച്ചു ഉള്ളി ശര്‍ക്കര ചേര്‍ത്തു തിന്നുന്നത് ഗുണം ചെയ്യo.
  ചിറ്റരത്ത  രണ്ടു ഗ്രാം ഒന്നര ഗ്ലാസ് വെള്ളത്തില്‍ തിളപ്പിച്ച്‌ നന്നായി ആറിത്തണുത്ത ശേഷം ഇരുപതു ഗ്രാം കര്‍പ്പൂരം പൊടിച്ച് ചേര്‍ത്തു ആ വെള്ളം നാല് ഭാഗം ആക്കി നാല് നേരം കുടിക്കുക കഫം പുറത്തു പോകും 
ANILVAIDIK 8281404225

ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്

എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2019 ജൂലൈ 17, ബുധനാഴ്‌ച

നരയ്ക്ക്

നര മാറാന്‍

കറി വേപ്പില കൊണ്ട് എന്തൊക്കെ വിഭവങ്ങള്‍ നിമ്മിക്കാന്‍ സാധിക്കുമോ അതൊക്കെ ഉണ്ടാക്കി കഴിക്കുക . പൂയം നാളില്‍ ഇലകള്‍ ശേഖരിക്കുക

വേപ്പില നെയ്യില്‍ അധികം മോരിയാതെ വറുത്ത് ഉപ്പും കുടം പുളിയും കുരുമുളകും ചേര്‍ത്തൊരു വിഭവം പൂര്‍വ്വികര്‍ നിര്‍മ്മിച്ചിരുന്നു ഏറെ നാള്‍ ഒരു കേടും  ഇല്ലാതെ ഭരണിയില്‍ ഇരിക്കും ഇതു അച്ചാര്‍ പോലെ എന്നും ഉപയോഗിക്കുക .

പൂയം നാളില്‍  വേപ്പില കയ്യോന്നി മയിലാഞ്ചി കരിമ്പ്‌ ഇവ   നീരാക്കി സമം എള്ളിന്‍ എണ്ണയും ഇരുമ്പ് ചട്ടിയില്‍ പകര്‍ത്തി പതിനഞ്ചു ദിനം വെയില്‍ കൊള്ളിക്കുക .ശേഷം കാച്ചി തലയില്‍ തേക്കാം .

പശുവിന്‍ നെയ്യില്‍ ത്രിഫല ചേര്‍ത്തു കാച്ചി ഓരോ സ്പൂണ്‍ കഴിക്കുക .

വെണ്ണയുടെ ഉപയോഗം മുടിയെ കറുപ്പിക്കും .കരിമ്പ്‌ ഉപയോഗം മുടിയെ കറുപ്പിക്കും .

നേന്ത്രക്കായുടെ തോല് തോരന്‍ വെച്ച് കഴിക്കലും ശീലിക്കുക .

നെല്ലിക്ക ഉണക്കി പൊടിച്ചതും നീലയമരിയില ഉണക്കി പൊടിച്ചതും കുഴച്ച് മുടിയില്‍ തേച്ചാല്‍ ഏറെ നാള്‍ മുടിക്ക് കറുപ്പ് നിറം ഉണ്ടാകും

ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2019 ജൂലൈ 16, ചൊവ്വാഴ്ച

ചുണങ്ങിനു ഒരു പ്രധിവിധി ANILVAIDIK

ചുണങ്ങിനു ഒരു പ്രധിവിധി
കവുങ്ങിന്റെ കൂമ്പില അഗ്രം മുറിച്ചു അരച്ച് മോരില്‍ കുഴച്ചു പുരട്ടിയാല്‍ ചുണങ്ങ് ഭേദമാകും
 നീല ഉമ്മത്തില കവുങ്ങില്‍ കൂമ്പില ഇടിച്ചു പിഴിഞ്ഞ നീര് അത്രയും എണ്ണ ചേര്‍ത്തു ഒരു രാത്രി വെച്ച് ശേഷം കാച്ചി പുരട്ടിയാലും ചുണങ്ങ് മാറുന്നുണ്ട് .

നന്നാരി ദാഹശമനി ആക്കിയാല്‍ ഒട്ടുമിക്ക ത്വക്ക് രോഗങ്ങളും ശമിക്കും അല്പം കുരുമുളകും മഞ്ഞളും കൂടി ചേര്‍ത്താല്‍ ത്വക് രോഗത്തിനും ചൊറിച്ചിലിനും   ശമനം ഉണ്ടാകും.

നന്നാരി കഴിയുന്നത്ര പറമ്പില്‍ നിന്നും ശേഖരിക്കുക നമ്മുടെ പൂര്‍വികര്‍ നന്നാരി കൊണ്ട് സര്‍ബത്ത് (സര്‍വ്വ സത്ത്) ഉണ്ടാക്കി കഴിച്ചതിന്‍റെ മഹിമ മനസിലാക്കുക .

മയിലാഞ്ചി മഞ്ഞള്‍ മിശ്രിതം ചൊറിച്ചില്‍ ഇല്ലാതാക്കുന്നു

ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും