2020 ജനുവരി 30, വ്യാഴാഴ്‌ച

ചൊവ്വാദോഷം

ANILVAIDIK 8281404225
ചൊവ്വാ ദോഷം എന്നാല്‍ എന്താണ്.  ?

ചൊവ്വ എന്നാല്‍ അമിതമായ ചൂട് എന്നര്‍ത്ഥം  ചൊവ്വ എന്ന ഗ്രഹത്തിന് കടുത്ത അഗ്നി വര്‍ണ്ണമായ ചുമപ്പു നിറമാണ്.അതിനാല്‍ . അമിതമായ ശരീര താപത്തെ വിശേഷിപ്പിക്കുന്ന വെറുമൊരു നാമം മാത്രമാണ്   ചൊവ്വാദോഷം  . ശരീരത്തില്‍ അമിത താപം ഉണ്ടെങ്കില്‍ മഞ്ഞു മേഖലയില്‍ ജീവിക്കാം .ശിവഭഗവാനും ചൊവ്വാദേവന്‍ എന്ന് പേരുണ്ട് അമിതമായ അഗ്നിയുള്ളതിനാല്‍ കൈലാസത്തില്‍ വസിക്കുന്നു ഗംഗയെ ശിരസിലും ചൂടിയിട്ടും ശിരസ്സിലെ അഗ്നി ശമിച്ചില്ല ആയതിനാല്‍ ചന്ദ്രനെ  മുടിയില്‍ ചാര്‍ത്തി .അതോടെ ചൊവ്വയുടെ താപം ശമിച്ചു.  

ചൊവ്വാ ദോഷം പിടിച്ച പെണ്ണിനെ കെട്ടിയാല്‍ കെട്ടുന്നവന്‍ പെട്ടന്ന് ചാവും ഇങ്ങിനെ ഒരു വിശ്വസം പൊതുവേയുണ്ട് .
 ജോതിഷത്തില്‍ ഒരു ഭാഗത്തും ഇല്ലാത്തൊരു  ദോഷമാണിത്  ചൊവ്വാദോഷം എന്നുമുതല്‍  ഉണ്ടായതാണെന്നോ അരുണ്ടാക്കിയതെന്നോ  വെക്തതയില്ല   ?  ചൊവ്വാ ദോഷം അജ്ഞാനതിമിരത്തില്‍ ജനിച്ച   ജോതിഷ സന്തതിയാകാം ?

ഈ ദോഷത്തിന്റെ സൃഷ്ട്ടി ഏതു ഗ്രന്ഥത്തില്‍ നിന്നാണ് കണ്ടു പിടിച്ചിരിക്കുന്നതെന്നു ഇന്നേവരെ  വെക്തമല്ല .  ആരാണ്ഇതു എഴുതി പിടിപ്പിച്ചതെന്നും ഇതു വരെ കണ്ട് പിടിച്ചിട്ടില്ല .


സ്ത്രിയുടെ ശരീരം ചന്ദ്രനോടും  പുരുഷ ശരീരം സൂര്യനായും ആയുര്‍വേദ ഗ്രന്ഥങ്ങള്‍ വിശേഷിപ്പിക്കുന്നു . എന്ന് വെച്ചാല്‍  പുരുഷനില്‍ ചൂടും  സ്ത്രി ശരീരത്തില്‍  തണുപ്പുംകുറയരുത്‌  .   തിങ്കള്‍ ദിനം സ്ത്രി ഒരു നേരം മാത്രം ഭക്ഷിച്ച്‌ വൃതമെടുത്തും  പുരുഷന്‍ ഞായറും വ്രതമെടുക്കകയും ചെയ്‌താല്‍ ഇരുവര്‍ക്കും ആരോഗ്യപരമായി ഗുണങ്ങള്‍ ഉണ്ടാകും  . ചന്ദ്രനെ സ്ത്രീകള്‍ പരിണയിക്കണം പൂത്തിരുവാതിര നാളില്‍ വ്രതമെടുത്ത് ചന്ദ്രാംശം സീകരിക്കാന്‍ പുലരുവോളം തിരുവാതിര കേളികള്‍ ആടണം .പാടുന്നത് മുഴുവനും ചന്ദ്രനെ കുറിച്ചുള്ളതുo  ആയിരിക്കണം . പാതിരാപ്പപൂക്ക്ഷേകള്‍ എന്ന് വിളിക്കുന്നതില്‍ പ്രധാനം മുല്ലപ്പൂവിനാണ് അത് ചൂടുക .വെളുത്ത പുഷ്പ്പങ്ങള്‍ സ്ത്രികള്‍ മുടിയില്‍ ചൂടണം .തിങ്കള്‍ വെളുത്ത പുഷ്പങ്ങള്‍ വെട്ടില്‍ പൂജയ്ക്ക് എടുക്കാറുണ്ടല്ലോ അതിലെ സനാതന ശാസ്ത്രം നമ്മള്‍ മനസിലാക്കണം  തിരുവാതിര കളിച്ചവരാരും ആതിരയുടെ  അകം  പൊരുള്‍ മാത്രം അറിയാന്‍ ശ്രമിച്ചില്ലെന്നാണ് തോന്നുന്നത്   .

 ചൊവ്വ എന്നാല്‍ ഗ്രഹമെന്നു മാത്രം അര്‍ഥം കാണുന്നത് കൊണ്ട് വസ്തുതകള്‍ മാറിമറിയും   അതി ശക്തമായ അഗ്നിയെ വിളിക്കുന്ന പദo മാത്രമാണത് .

സ്ത്രിയുടെ ശരീരത്തില്‍ പുരുഷ ശരീരത്തിന് തുല്യമായ ചൂട് അനുഭവപ്പെടരുത് അങ്ങിനെ ഉണ്ടായാല്‍ അതില്‍ ദാമ്പത്യപരമായ   ദോഷങ്ങള്‍ ഉണ്ടാകും. ഭൂമിയില്‍ മഴ പെയ്തു തണുത്താലെ മുളകള്‍ വിരിയൂ സ്ത്രി ശരീരത്തിലും ചന്ദ്രന്‍റെ കുളിര്‍മ്മ ഉണ്ടായാലേ വന്ധ്യത വിട്ടു മാറുകയുള്ളൂ .  അമിതമായ താപമുള്ള സ്ത്രികള്‍ ഗര്‍ഭിണിയാകാന്‍ സാധ്യത കുറയുന്നു . ഇവരുമായുള്ള  ശാരീരിക ബന്ധം ചിലപ്പോള്‍ വിജയിക്കില്ല . തുല്യ താപ നില  ഇണകളില്‍ വന്നു ചേര്‍ന്നാല്‍  അധിക ബീജ നഷ്ട്ടം ഉണ്ടായേക്കാം ഇതാണ് ജോതിഷികള്‍  മുഖ്യ വിഷയമായി എടുക്കുന്നത്. അമിത ബീജ നഷ്ട്ടമാണ് വിചിത്ര വീര്യന അകാല മൃത്യു സംഭവിക്കാന്‍ കാരണമായത് . അപ്പോള്‍ അംബയും അംബാലികയും വിധവയായി .

മനുഷ്യന്‍റെ  ശരീര താപo അമിതമായാല്‍  ചൊവ്വാദോഷം എന്ന് വിളിക്കാം അത് പുരുഷനില്‍ ഉണ്ടായാല്‍ അമിത വിയര്‍പ്പും പെട്ടന്നുള്ള സ്ഖലനവും വന്നു പെടും .  മനുഷ്യനില്‍    യുവത്വത്തിന്‍റെ  ചൂട് മുപ്പത്തി അഞ്ചു വയസുവരെ നിലനില്‍ക്കും  . പ്രായമായാല്‍ ശരീര താപം പൊതുവേ കുറയും അതോടെ ചൊവ്വാ ദോഷക്കാരുടെ  വിവാഹം നടത്താറുണ്ട്‌ .ഈ ഒരു പ്രശ്നത്തില്‍ വിവാഹ   പ്രായം നീണ്ടു  പോകാന്‍ പാടില്ല അതിനുള്ള വിധികള്‍ ഒന്നറിഞ്ഞാല്‍ മതിയാകും .

സ്ത്രി തിങ്കള്‍  നോയമ്പ് നോറ്റാല്‍ ഗുണമുണ്ട്


പുരുഷ ശരീരത്തിന് തുല്യ താപനില ഉള്ള സ്ത്രി ദമ്പതികളുടെ  ശരീരം തണുക്കാന്‍ വേണ്ടിയുള്ള ക്രിയകള്‍ ചെയ്യണം.

ശരീര ഊഷ്മാവ് വളരെ കൂടുതല്‍ ഉള്ള പുരുഷനും അത് സാധാരണ ഗതിയിലേക്ക് കൊണ്ട് വരാനുള്ള ചന്ദനം പോലുള്ള  ഔവ്ഷധികള്‍ സീകരിക്കണം. ഇതല്ലെങ്കില്‍ ഇത്തരം സ്ത്രിപുരുഷന്മാര്‍ തമ്മിലുള്ള വിവാഹം വേണ്ട എന്ന് വെക്കണം . ഇനി അങ്ങിനെ വിവാഹംകഴിച്ചു എന്ന് വന്നാല്‍  സ്ത്രി കുറച്ചു  നാള്‍ തിങ്കള്‍ വൃതം നോക്കി ജീവിക്കണം.

 അരക്കെട്ടിലെ അമിതമായ  ചൂട് ശാരീരികവേഴ്ചയില്‍ നിന്നും അധികമായ ബീജസ്കലനം ഉണ്ടാക്കും. പട്ടികള്‍ക്ക് ശരീര താപനില കൂടുതലാണ് അവ സന്താന ഉത്പാദനത്തിനായി  മഴക്കാലമാണ്  തിരെഞ്ഞെടുക്കുന്നത്  എന്ന്  കൂടി ഓര്‍മ്മിപ്പിക്കുന്നു  . ചിലപ്പോള്‍ ശീഘൃ‌‍‍സ്കലനം സംഭവിക്കാം. രണ്ടും ഒരുമിച്ചും സംഭവിക്കാം. ബീജം കൂടുതല്‍ സ്കലിച്ചാല്‍ അകാലത്തില്‍ വാര്‍ദധൃകൃം വന്നു ചേരും.

ഏഴാം ഭാവത്തില്‍ സൂര്യന്‍ നിന്നാല്‍ ഭര്‍ത്താവ് ഉപേക്ഷിക്കും എന്ന് ജോതിഷം പറയുമ്പോള്‍ ശരീരതാപം തന്നെയാണ് ജോതിഷ ഗ്രന്ഥം ഉദ്ധേശിക്കുന്നത് കാരണം സൂര്യന്‍ ചൂടാണ് അത് മൂര്‍ത്തി ഭാവമായ ഏഴാം ഭാവത്തില്‍ വന്നാല്‍ ദോഷം തന്നെ .ശനി ഗ്രഹം നീലയാണ് വേദ ഭാഷയില്‍ അയം എന്ന് വിളിക്കുന്ന  ശനി ഇരുമ്പാണ്  ഇരുമ്പ് മുറിച്ചാല്‍ നീല നിറം കാണാം ശനിയും ചൂടുള്ള ഗ്രഹം തന്നെ ഏഴാം ഭാവം ശനി നിന്നാല്‍. ഊര്‍ജ്ജം വെളുത്ത രൂപത്തില്‍ നഷ്ട്ടപെടും അതിനെ വെള്ളപോക്ക് എന്ന് പറയും .അത് പുരുഷനും ഉണ്ടാകാറുണ്ട് അപ്പോള്‍  സ്ത്രികളും പുരുഷന്മാരും  എള്ള് കൂടുതല്‍ ഭക്ഷിക്കണം ശനി ദിനം എള്ളുതിരി കത്തിക്കണം മുടിയില്‍ എള്ള് എണ്ണ തേക്കണം വെള്ളില താളി തേച്ചു കുളിക്കണം. ഏഴാം ഭാവത്തില്‍ ചൊവ്വാ വന്നാല്‍ ജോതിഷിയെ മാത്രം കണ്ടിട്ട് കാര്യ മില്ല ഇതു രണ്ടും ഗ്രഹിച്ച വൈദ്യനെ കൂടി കാണുക ..മറ്റൊന്ന് മീനം കഴിഞ്ഞാല്‍ മേടം വരും മീനത്തിലെ ചൂട് മേടത്തില്‍ ഉണ്ടാകില്ല ലഗ്നം മേടവും വൃചികവും വന്നാല്‍ ചൊവ്വാദോഷം ആരോപിക്കരുത് .മകരം കര്‍ക്കിടകം എന്നിവ ലെഗ്നത്തില്‍ കണ്ടാലും ചൊവ്വാദോഷം കാണരുത് കാരണം ഈ മാസങ്ങള്‍ തണുപ്പാണ് അപ്പോള്‍ ശരീരവും തണുപ്പ് തന്നെ .ഈയുള്ളവന്‍ പറഞ്ഞു വരുന്നത് ചൊവ്വാദോഷമെന്നാല്‍ ശരീരതാപം എന്ന് മാത്രം നമ്മള്‍ മനസിലാക്കിയാല്‍ മതി   

 കൂടുതല്‍ ബീജം നഷ്ട്ടപെട്ടാല്‍ അകാലത്തില്‍ തന്നെ പുരുഷന്‍ രോഗം ബാധിച്ചു മരിക്കാം.അപ്പോള്‍ സ്ത്രി വിധവ ആകും.ശീഘൃ സ്കലനo കൊണ്ടുതന്നെ രതി സുഖം കുറയും ആയതിനാല്‍  സ്ത്രി അയാളെ  ഉപേക്ഷിച്ചു പോയെന്നിരിക്കും  .അപ്പോഴും  സ്ത്രി വിധവയെന്നു തന്നെ പറയാം

.ഇതിനെയാണ് നമ്മള്‍ ചൊവ്വാ ദോഷം എന്ന് പരമാര്ശിക്കുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ചൊവ്വാ ദോഷമുള്ള യുവതി വിവാഹിതയായാല്‍ വിധവയാകും എന്നത് സത്യമാകാനും വഴിയില്ലേ?

അപ്പോള്‍ അസ്സല്‍ ജോതിഷം വിശ്വസിക്കാമല്ലോ അത് സത്യം തന്നെയാണ്.പക്ഷേ ജോതിഷി അറിവുള്ളവന്‍ ആകണം എന്ന് മാത്രം നന്മകള്‍ ഉയര്‍ത്തി പിടിക്കണം..
ANIL VAIDIK 8281404225

2020 ജനുവരി 26, ഞായറാഴ്‌ച

വാതവും വാസ്തു ശാസ്ത്രവും


 വാതവും വാസ്തു ശാസ്ത്രവും

മുട്ട് വേദന അനുഭവിക്കുന്നുണ്ടോ എങ്കില്‍  ഫാനിന്‍റെ കാറ്റും വേദനകള്‍ക്ക്  കാരണമാണ്  പലരും ഫാന്‍ ഉപയോഗം കുറച്ചു ക്രമേണ  കാറ്റ് തട്ടാതിരുന്നപ്പോള്‍ മുട്ട് വേദനകുറഞ്ഞു  .   വസ്ത്രത്തിലെ ജലാംശം  കാറ്റില്‍ നഷ്ട്ടപെടുന്ന പോലെ ഏറെ നാള്‍ ഫാനിന്‍റെ  കാറ്റ് കൊണ്ടാല്‍ ശരീരത്തിലെ ജലാംശം വറ്റും അത് വഴി  മജ്ജയിലെ ജലാംശവും കുറയും  മജ്ജയുടെ ഇലാസ്റ്റികത നഷ്ട്ടപെട്ടാല്‍ സന്ധികളില്‍ വേദന ആരംഭിക്കും .  വസ്ത്രം അലക്കുമ്പോള്‍ ഉണങ്ങാനായി   അഴയില്‍ വിരിക്കുന്നു ഇനി  വെയില്‍ ഇല്ലെങ്കിലും കാറ്റ് ഏറ്റാല്‍ വസ്ത്രങ്ങള്‍  ഉണങ്ങും  അലക്കിയ തുണികള്‍ അഴയില്‍ വിരിക്കുന്നതിനു പകരം   തറയില്‍   വിരിച്ചാല്‍ ഉണങ്ങാന്‍ താമസം വേണ്ടിവരും പണ്ടത്തെപോലെ  തറയില്‍ പായ വിരിച്ചു കിടന്നാല്‍ കുറെ പ്രശ്നം തീരും  .   അത് പോലെ കട്ടിലില്‍ കിടന്നു ഫാനിന്‍റെ കാറ്റ്  കൊണ്ടാല്‍ നമ്മളും അഴയിലെ തുണി പോലെ  ഉണങ്ങുകയും ശരീരത്തിലെ  എണ്ണ മയo  വറ്റുകയും ചെയ്യും.   അതോടെ ഓയില്‍ ഇല്ലാത്ത എഞ്ചിന്‍ പോലെയാകും   സന്ധി വേദന ആരംഭിക്കും.   തുടക്കം   സന്ധികളിലെ വേദനക്ക് കാരണം വാതമാണെന്ന്  തോന്നും   മുട്ട്  കാലിലാണ് വേദനയുടെ തുടക്കം   കാരണം ഭാരം താങ്ങുന്നത് കാലുകള്‍ ആയതിനാല്‍  ആദ്യം കാലിലും പിന്നീട് നടുവിലും അനുഭവപ്പെടും .

സന്ധി വേദനയുമായി വൈദ്യന്‍റെ അടുക്കല്‍ ചെന്നപ്പോള്‍ രോഗിയുടെ  ത്വക്കിലെ  എണ്ണക്കുറവു ശ്രദ്ധയില്‍ പെട്ടു . മജ്ജയുടെ ശോഷണമാണ് രോഗകാരണം  എന്ന് ബോധ്യമായി  പതിവ് പോലെ ആടിന്‍റെ കയ്യും കാലും സൂപ്പ് വെച്ച് കഴിക്കാന്‍ പറഞ്ഞു .അതോടെ കുറഞ്ഞൊരു  പരിഹാരം കിട്ടിയെന്നല്ലാതെ പരിഹാരമായില്ല .


സാധാരണനിലയില്‍ വാതരോഗം കൂടുതല്‍ ഉപദ്രവിക്കുന്നത്  മഴക്കാലത്താണ്  വേനലില്‍ കൈകാല്‍ മുട്ടുകളുടെ കടുത്ത  വേദനയുമായി രോഗി വീണ്ടും വന്നാല്‍ രോഗം വാതമാല്ലെന്നു ചിന്തിക്കണം   .ചിന്താകുഴപ്പത്തിലായ വൈദ്യന്‍ പതിവുപോലെ എണ്ണകളും  കുഴമ്പുകളും  കൊടുത്തുവിട്ടു .അപ്പോള്‍ രോഗം കുറഞ്ഞു .എണ്ണയും കുഴമ്പും  തേച്ചാല്‍ സന്ധിവേദന   കുറയും ഇവിടെ എണ്ണയും കുഴമ്പും രോഗിയില്‍  ഫലിച്ചോ എന്നുള്ളത് ചികഞ്ഞു നോക്കിയാല്‍  .ഇല്ലെന്നു മനസിലാക്കാം എണ്ണ പുരണ്ട കടലാസോ തറയോ  വസ്ത്രമോ ഇവയില്‍ നിന്നും എണ്ണ മയം പെട്ടന്ന് പോകില്ല  .കാരണം  ഫാനിന്‍റെ കാറ്റ് പതിവ് പോലെ രോഗി കൊള്ളുന്നുണ്ട് .എണ്ണയും കുഴമ്പും പുരട്ടുന്നത് കൊണ്ട് ജലാംശം നഷ്ട്ടപെടുന്നതില്‍ അല്പ്പം താമസം ഉണ്ടായി  എന്നതാണ് വാസ്തവം . എണ്ണമയമുള്ളത് ഒന്നും പെട്ടന്ന് ഉണങ്ങില്ലല്ലോ എണ്ണയുള്ള ദേഹത്തിലും കാറ്റ് തട്ടിയാലും  ജലാംശം നഷട്ടപെടുന്നത് പതുക്കെ ആകുമല്ലോ    അല്ലാതെ രോഗമോ രോഗകാരണമോ മാറിയില്ല . വീണ്ടും വീണ്ടും ചികിത്സകനെ തേടി  വിഷമതകള്‍ ചൊല്ലി രോഗി  വന്നു കൊണ്ടിരുന്നാല്‍ വൈദ്യനു അതൊരു തലവേദനയാണ് .  ലോകത്തിലെ എല്ലാ മേഖലയിലെ  ചികിത്സകനും  അതൊരു നാണക്കേടാണ് . കാരണം അറിഞ്ഞു പരിഹാരം തേടുക .

കൃത്രിമമായ കാറ്റുകള്‍ ശരീരത്തിലെ മജ്ജയിലെ വാഴു വഴുപ്പ് ഇല്ലാതാക്കും എങ്കിലും ചിലര്‍ക്ക് ഫാന്‍ ആകണമെന്നില്ല വില്ലന്‍ .വാസ്തുവിലെ ഒരു പിശക് പല രോഗത്തിനും വഴി വെക്കും .


ജനലും വാതിലും തുറന്നിട്ട്‌ കിടന്നാല്‍ കള്ളന്‍ മാത്രമല്ല കയറുക ദോഷങ്ങള്‍ മുന്‍വാതിലിലൂടെ വരും
എന്തെന്നാല്‍ ജനലിനും വാതിലിനും അഭിമുഖമായി കട്ടിലിട്ടു കിടന്നാല്‍ പുറത്തുനിന്നുള്ള കാറ്റ് ദേഹത്ത് അടിച്ചു കൊണ്ടേയിരിക്കും. മുകളില്‍ പറഞ്ഞ ജല ശോഷണം ഇവിടെയും സംഭവിക്കും. കാറ്റിന്‍റെ സഞ്ചാരം ജനല്‍ പാളിയുടെ മുകളില്‍ കൂടി ആകണം .ആയതിനാല്‍ പണ്ടുള്ള വീടുകളില്‍ ജനലിനും എയര്‍ ഹോള്‍ ഉണ്ടായിരുന്നു .അത് പോലെ വാതിലിനും ജനല്‍ പോലെ അഴികള്‍ കൊണ്ടൊരു ഭാഗം  തീര്‍ത്തിരുന്നു  അഴികള്‍ കൊണ്ട്   തുറന്നൊരു ഭാഗം   വാതിലിനും ജനലിനും കൊടുത്തത് ദേഹത്ത് കാറ്റ് അടിക്കാന്‍ പാടില്ല എന്ന ഉദ്ദേശം തന്നെ .

ANILVAIDIK 8281404225

2020 ജനുവരി 19, ഞായറാഴ്‌ച

മഹത്തായ അഗ്നിഹോത്രം എന്താണ്? .

മഹത്തായ അഗ്നിഹോത്രം എന്താണ്? .

ജനക മഹാരാജാവ്  യജ്ഞവല്ക്യനോട്      ചോദിച്ചു .അങ്ങേയ്ക്ക് അഗ്നി ഹോത്രം എന്താണെന്ന് അറിയുമോ ?

ഒരിക്കല്‍  യ്ജ്ജ വല്ക്യമഹര്‍ഷിയുടെ ശര്‍ദ്ദില്‍ കൊത്തി ഭക്ഷിച്ചതിന്‍റെ   ഫലമായി  തിത്തിരി പക്ഷികള്‍ക്ക് ബോധം ജനിക്കുകയും ശേഷം  അവറ്റകള്‍ ചൊല്ലിയാതാകട്ടെ  ശ്രേഷ്ട്ടമായ   തൈത്തിരീയ ഉപനിഷിത്തും  യ്ജ്ജ വല്ക്യമഹര്‍ഷിയുടെ വിസര്‍ജ്ജനത്തിനു പോലും മഹത്തരമുണ്ട്.

തേനീച്ചയുടെ ശര്‍ദ്ദില്‍ പോലും  മധുരമുള്ള തേനാകുന്നു 

വിശ്വമിത്രനോട് ഗായത്രി ചൊല്ലാന്‍ അറിയുമോ എന്ന് ചോദിച്ചാല്‍ അതൊരു ഹാസ്യമാകുന്ന പോലെ .  യ്ജ്ജവല്ക്യ മഹര്‍ഷിയോട് ജനകന്‍ ഇത്തരം ചോദ്യം പാടില്ലായിരുന്നു  എന്നിരുന്നാലും ഋഷി   മഹാരാജന്  ഉത്തരം കൊടുത്തു.

 ഋഷിജീവിതങ്ങളെ   വാക്കുകള്‍ കൊണ്ട് മുറിപ്പെടുത്താന്‍ രാജാവിനും സാധിക്കില്ലല്ലോ.

 രാജാവേ...........  പശുവിന്‍ പാല്‍ അഗ്നിഹോത്രമാണ്   ഔഷധങ്ങള്‍ ഭക്ഷിക്കുന്ന  ഗോക്കളുടെ  സമ്പാദ്യമാണ്  പാല്‍ .  പശു വളര്‍ത്തലും അഗ്നിഹോത്രാദികള്‍ തന്നെ .

അഗ്നിയില്‍ സമര്‍പ്പിക്കാവുന്ന ഉത്ത വസ്തു പാലാണ് ആയതു കൊണ്ടാണ് വാസ്തു ബലിയിലും ഗ്രഹ പ്രവേശത്തിനും   പാല്‍ തിളപ്പിക്കാന്‍ കാരണം .

 വേദം ഗ്രഹിക്കാത്തവനും പാലിനാല്‍  അഗ്നി ഹോത്രം ചെയ്യുന്നു. അതൊരു അത്ഭുതം തന്നെയാണ് .

യഞ്ജ വല്ക്യന്റെ ഈ തൈത്തിരീയ വാക്കിനെ കൂട്ട് പിടിച്ചത് കൊണ്ടാണ് പുരതാമാസത്തിനു ഇന്നും പാല്‍ കാച്ചാന്‍ കാരണം .അത് താന്ത്രിക ആചാരമല്ല .എന്നതും ഓര്‍മ്മിപ്പിക്കട്ടെ 

ജനകന്‍ ചോദിച്ചു മഹര്‍ഷെ   പാല്‍ ഉത്തമ ഹവിസ്സ് തന്നെ. 

 പാല്‍  കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും .

അരിയും ഗോതമ്പും കൊണ്ടും ധാന്യങ്ങള്‍ കൊണ്ടും ചെയ്യണം

ധന്യങ്ങള്‍   ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും .

ഔഷധികള്‍ കൊണ്ട് അത് ചെയ്തേ പറ്റൂ  അഗ്നിഹോത്രാദികള്‍ക്കും  ആചമനത്തിനും  മുടക്കം പാടില്ല .

ഔഷധികള്‍ ലഭിച്ചില്ല എന്നുണ്ടായാല്‍ .

അങ്ങിനെ വന്നാല്‍ വനത്തില്‍ നിന്നും ലഭിക്കുന്ന ഔഷധം തേടി നടത്തുക തന്നെ വേണം.

കാട്ടിലെ ഔഷധികള്‍ കിട്ടാതെ വന്നാല്‍ എന്താണ് വിധി വശം.

നാട്ടിലെ പുല്ലുകള്‍ കത്തിച്ചു  കൊണ്ട് നടത്തണം.  മാവിലകള്‍ പ്ലാവില ആലില കൊഴിഞ്ഞു ഉണങ്ങിയത്‌  കൂട്ടിയിട്ടു കത്തിക്കുക.

അതും ലഭിച്ചില്ലെങ്കില്‍ എന്ത് ചെയ്യും

ജലം കൊണ്ട് നടത്തുക ,

ജലമോ അപ്പോള്‍ അഗ്നി കെട്ടു പോകില്ലേ .

ഇല്ല കാരണം കരിയില പോലും  ലഭിക്കുന്നില്ലെങ്കില്‍ ഭൂമിയില്‍   ഉണങ്ങി വരണ്ട അവസ്ഥ ഉണ്ടാകണം അപ്പോള്‍ ജലം തളിക്കുക ജലത്താല്‍ ഭൂമിയല്‍  ഹരിതാഭ ഉണ്ടാകും  ശുദ്ധ വായു നിര്‍മ്മാണം ആണ് അഗ്നിഹോത്രം കൊണ്ട് ഉദ്ധേശിക്കുന്നത് പുല്‍ നാമ്പുകള്‍  വീണ്ടും അഗ്നി ഹോത്രത്തിനു വഴി തെളിക്കും.

ജലം കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും .

ഭൂമിയില്‍ നീചത്വം ഉണ്ടായാല്‍ ജല ലഭ്യത കുറയും മരുഭൂമിയില്‍ അകപ്പെട്ടാലും ജലം ലഭിക്കാന്‍ മാര്‍ഗ്ഗം കുറയും  അപ്പോഴും  മഹത്തായ അഗ്നി ഹോത്രം ചെയ്യാന്‍ വിധിയുണ്ട് രാജാവേ...........

 മഹത്തായ അഗ്നിഹോത്രമോ ഹവിസ്സ് ഇല്ലാതെ എന്ത് അഗ്നിഹോത്രമാണ്   അത് കൂടി വെക്തമാക്കൂ   യ്ജ്ജ വല്ക്യാ..

മഹര്‍ഷി പറയുന്നു . ചൂടുകൊണ്ട് വരണ്ട അവസ്ഥയില്‍  മഴയ്ക്ക്‌ വേണ്ടി തപസ്സ് ചെയ്യുക . കപടതയുടെ പുറംതോട് പൊട്ടുമ്പോള്‍  സത്യത്തിന്‍റെ ഇടിമുഴക്കം  കേള്‍ക്കാം .

 സത്യ സന്ധത അഗ്നിഹോത്രമാണ്

ശ്രദ്ധയാകുന്ന തീക്കുണ്ടില്‍ സത്യമാകുന്ന ജീവിതം മഹാ അഗ്നിഹോത്രമാണ്.

തപസ്സുo താപസന്‍റെ    അഗ്നിഹോത്രമാണ്.

 'ANILVAIDIK  9995033225
   

2020 ജനുവരി 17, വെള്ളിയാഴ്‌ച

മാനസ, സഞ്ചര രേ! ബ്രഹ്മണി, maanasaa sanjarare

മാനസ, സഞ്ചര രേ! ബ്രഹ്മണി,
മാനസ, സഞ്ചര രേ മനസേ   ബ്രഹ്മത്തിലേക്ക്  സഞ്ചരിക്കൂ.

സുഖനിദ്ര ഒരു ബ്രഹ്മ സഞ്ചാരം തന്നെയാണ്


ഭയമുണ്ടെങ്കില്‍ മനുഷ്യന് ഉറങ്ങാന്‍ സാധിക്കില്ല പ്രകൃതിയെ നിദ്രയില്‍ ലയിപ്പിക്കാനും മനുഷ്യകുലത്തിനു  ഭയമില്ലാതെ നിദ്ര നല്കാനും   ഹിന്ധോള രാഗം  ആലപിച്ചിരുന്ന കൃഷ്ണ പത്നി സ്തുതിയായ   ഈ പാട്ട് ശ്യാമരാഗത്തില്‍ ചിട്ടപെടുത്തിയ പ്രാര്‍ത്ഥനഗാനമാണ് എങ്കിലുമിത്   ഉറക്ക് പാട്ടായി അറിയപ്പെടുന്നു    മനുഷ്യ മനസ്സിനോട്  ബ്രഹ്മപദത്തിലൂടെ  സഞ്ചാരo നടത്താന്‍ പ്രേരിപ്പിക്കുന്നതാണ്  ഗാനത്തിന്‍റെ ഉള്ളടക്കം

മദശിഖിപിഞ്ഛാഽലംകൃതചികുരേ
മഹനീയകപോലവിജിതമുകുരേ

''മദശിഖിപിഞ്ഛാ''' എന്നാല്‍ മയില്‍‌പ്പീലി എന്നാണു  ''ലംകൃതചികുരേ'' ചികുരം തലമുടിയാണ്  മയിപ്പീലി കൊണ്ട് തലമുടി അലങ്കരിച്ച കൃഷ്ണ ഭഗവാന്‍റെ  വര്‍ണ്ണന ഗാനത്തിലെങ്ങും കാണാം

മനോഹരമായ  മയിലുകളുടെ പീലികള്‍  മുടിച്ചുരുളില്‍  അലങ്കരിച്ചുo  ( മുകുരം=  സ്കപടികക്കണ്ണാടി  ) കപോലം  കണ്ണാടിപോലെ തിളങ്ങണമെന്നും  വിഷാദത്തിന്റെ കറുപ്പു കവിളില്‍ ഉണ്ടാകരുതെന്നുമുള്ള  ഗീതാവചനം ഗാനത്തില്‍ അടങ്ങിയിരിക്കുന്നു        ശാന്തി തീരം തേടാനായി     മനുഷ്യ   മനസ്സുകളോട്  ബ്രാഹ്മമാര്‍ഗ്ഗം  തേടാന്‍ പറയുന്നു . 

ശ്രീരമണീ കുച ദുർഗ്ഗവിഹാരേ/

 ശ്രിരമണികുച = രമണി എന്നാല്‍   നവശോഭയുള്ളത് എന്നണര്‍ത്ഥം

   മലകളും   പര്‍വ്വതങ്ങളും ഭൂമിദേവിയുടെ  ഹരിതവര്‍ണ്ണ  സ്തനങ്ങളായത്    കൊണ്ട്  മലകള്‍ക്ക് സ്തനം  എന്നര്‍ത്ഥം വരുന്ന ''കുച''  ശബ്ദം കൊടുക്കുന്നു   കൊടുമുടികളുടെ  ദുര്ഗ്ഗമ സ്ഥാനങ്ങള്‍  വിഹരിക്കുന്ന      കൊടും കാറ്റിനെ തടയുന്നത് കൊണ്ട് പര്‍വ്വതത്തിന്  ''ദുര്‍ഗ്ഗ'' എന്നും  പേരുണ്ട്.

 /സേവക ജനമന്ദിരമന്ദാരേ/

 സേവക എന്നാല്‍  സേവനം ചെയ്യുന്ന എന്ന്  അര്‍ഥം മാത്രം  കണക്കിലെടുക്കരുത്  സേവകജന എന്ന  വാക്കിനു  വാസുദേവന്റെ പത്നി എന്ന് കൂടി ഇവിടെ  അര്‍ഥം കൊടുക്കണം  /മന്ദിരമന്ദാരേ എന്നാല്‍  മന്ദാരം പൂത്തു നില്ക്കുന്ന താഴ്വാരമാണ്  താഴ് വരകള്‍  വിഷ്ണുപത്നിയുടെ നിദ്രാ  മന്ദിരങ്ങളാണ്    താഴ്‌വരയില്‍ ഉറങ്ങുന്നവന് മന്ദാര  പൂക്കളുടെ   സ്വര്‍ഗ്ഗവാസന ലഭിക്കുമല്ലോ .

വരികളുടെ അര്‍ഥം നാനാര്‍ത്ഥo  പോലെ കൊടുക്കാന്‍ പാടില്ല എങ്കിലും ചില വര്‍ണ്ണനകള്‍ കൊടുക്കാന്‍ തോന്നി .

ഭാരത സങ്കല്പ്പത്തില്‍  ഭൂമി സ്ത്രിയാണ് വൃക്ഷങ്ങള്‍ തലമുടികളാണ് രാവണന്‍ എഴുതിയ  ശ്രി രുദ്രത്തില്‍ ''വൃക്ഷഭ്യോ ഹരി കേശഭ്യോ നമ' എന്ന് പറയുന്നുണ്ട് ' വൃക്ഷങ്ങളെ മുടി നാരുകള്‍  ആക്കിയ ഹരിക്ക് നമസ്ക്കാരം  ഹരന്‍ പുരുഷനും  ഹരി സ്ത്രിയുമാണ് .   അപ്പോള്‍ ഭൂമിയിലെ   മലകള്‍ സ്തനങ്ങളും ജലം രക്തവും മണ്ണ് മാംസവും വൃക്ഷങ്ങള്‍ മുടികളുo കാറ്റ് നാസികയും വെളിച്ചം കണ്ണുമാകുന്നു  . പര്‍വ്വതത്തിന് ''രമണി'' എന്നും പേരുണ്ടല്ലോ / ശിവ പത്നി ആയ പാര്‍വതിക്കും രമണി എന്നാണു നാമം . ശ്രി രമണി കുച എന്ന് കണ്ടാല്‍ .പര്‍വ്വതങ്ങളെ സ്തന മാക്കിയവള്‍   എന്ന് അറിയുക  .പാര്‍വതി എന്നാല്‍ പര്‍വ്വതമാകുന്നു   ആയതു കൊണ്ടാണ് പ്രഭാതത്തില്‍ '' സമുദ്ര വസനെ ദേവി  പര്‍വ്വത സ്തന മണ്ഡലേ'' സമുദ്രത്തെ വസ്ത്രമായും   പര്‍വ്വതങ്ങളെ സ്തനഭാഗമാക്കിയ ദേവിക്ക്   നമസ്ക്കാരം പറയാന്‍ കാരണം. പര്‍വ്വതത്തില്‍ വിഷ്ണു കുടികൊള്ളുന്നു  വിഷ്ണു എന്നാല്‍ വിശ്വത്തില്‍ കണ്ണിനു കാണാന്‍ സാധിക്കാത്തത്ര  അഗ്നിയുടെ   അണുരൂപo എന്നാര്‍ത്ഥം.  കല്ലില്‍   അഗ്നിയുള്ളത് കൊണ്ട് ഭൂമി ദേവിയെ  വിഷ്ണു പത്നി എന്ന് വിശേഷണം കൊടുക്കുന്നു.

നാം വസിക്കുന്ന ഭൂമിയിലെ പര്‍വ്വതങ്ങള്‍   നവശോഭയുള്ളയുള്ളതാണ് അമൃതിന്റെ പാല്‍ ചുരത്തുന്ന അകിടുകളാണ്   മലകളും   പര്‍വ്വതങ്ങളും    പര്‍വ്വതസ്തനമന്ധലയായ   ദേവിയുടെ കുചങ്ങളായ മലകളില്‍  നിന്നും ഭക്ഷണം മാത്രമല്ല ലഭിക്കുന്നത് മലകള്‍   കൊടും കാറ്റിനെ തടയുകയും ചെയ്യുന്നു.പര്‍വ്വതങ്ങളുടെ താഴ്വരകള്‍ വിഷ്ണു പത്നിയുടെ മന്ദാരം മണക്കുന്ന നിദ്രാലയങ്ങളാകുന്നു.

    പ്രകൃതിയുടെ ദുര്‍ഗ്ഗവിഹാരങ്ങളാണ്   കൊടുംകാറ്റുകള്‍.  ഈ ദുര്ഗ്ഗമങ്ങളെ ദേവി   തടയുന്നു  .    പര്‍വ്വതങ്ങളില്‍ വിരിയുന്ന നിശാപുഷ്പങ്ങളായ   മന്ദാരമണത്താല്‍ നമ്മളെ  നിദ്രയില്‍ ലയിപ്പിക്കുകയും    നിദ്രയില്‍  കാവല്‍ നില്ക്കുകയും ചെയ്യുന്ന   വാസുദേവന്റെ പ്രിയ പത്നിയുമാണ്‌ ഭൂമി.

''സുഖനിദ്ര ഒരു ബ്രഹ്മ സഞ്ചാരം തന്നെയാണ്''  ആ പരമ സുഖം ലഭിക്കാന്‍  നിദ്രയിലൂടെ  നിന്നിലും  ബ്രഹ്മം എത്തട്ടെ ....... ശാന്തി ലഭിക്കാന്‍ മാനസമേ   ബ്രഹ്മപദത്തില്‍ സഞ്ചരിക്കൂ

പരമഹംസമുഖ ചന്ദ്രചകോരേ
പരമഹംസമുഖത്തിനു = ഹിംസയെ വെടിഞ്ഞു  എല്ലായ്പ്പോഴും പുഞ്ചിരിക്കുന്ന മുഖമെന്നാണ് അര്‍ഥം

ചന്ദ്ര ചകൊരെ = പൂര്‍ണ്ണ ചന്ദ്രനിലേക്ക്  നമ്മള്‍  നോക്കിയാല്‍  പക്ഷിയുടെ രൂപം കാണുന്നു .ചന്ദ്രനിലെ ഈ കാഴച്ചയെ  ചെമ്പോത്ത് പക്ഷിയോട്  (ഉപ്പന്‍ ) കവികള്‍  ഉപമ കൊടുത്തിരിക്കുന്നു (മലയാളത്തിലെ ചന്ദ്ര കിരണത്തില്‍ ചന്ദനമുണ്ണുo ചകോരയുവ മിഥുനങ്ങള്‍   എന്ന സിനിമ ഗാനം കേട്ടിരിക്കുമല്ലോ ) പൂര്‍ണ്ണ ചന്ദ്രനെ നോക്കി രാക്കുയില്‍ കൂകാറുണ്ട് ഈ മധുരിമ  ശബ്ദം രാത്രിയുടെ യാമങ്ങളില്‍ നിങ്ങളും ശ്രവിചിട്ടുണ്ടാകുമല്ലോ സന്താനലക്ഷ്മിയാമത്തില്‍ ആണ് ചകോരങ്ങള്‍ കൂകുന്നത് . രാത്രി ഒന്‍പതു മണി മുതല്‍ ദുര്‍ഗയുടെ യാമം തുടങ്ങും അത് പഞ്ചമിയില്‍ ആണെങ്കില്‍  കോകിലം കൂകും . 

പരിപൂരിതമുരളീ.....ഽരവധാരേ

പരിപൂരിത = പൂര്‍ണ്ണത കൈവരിച്ച  ഓടക്കുഴലിന്റെ    ശബ്ദധാരയാല്‍  .ഹിംസയെ വെടിഞ്ഞു  എല്ലായ്പ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ ചന്ദ്ര കിരണം നുകരുന്ന ചകോരത്തെ  പോലെ ശബ്ദമധുരിമയുടെ മുരളിരവം നുകരാന്‍ മനസ്സേ ബ്രഹ്മത്തില്‍ സഞ്ചരിക്കൂ .

മാനസ, സഞ്ചര രേ! ബ്രഹ്മണി,
മാനസ, സഞ്ചര രേ!


ANILVAIDIK 8281404225