2020 ഫെബ്രുവരി 28, വെള്ളിയാഴ്‌ച

വയ്യാ വേലി എന്നാല്‍ എന്താണ്.


വയ്യാ വേലി എന്നാല്‍ എന്താണ്.


വയ്യംകതയ്കാണ് വയ്യാവേലി എന്ന് പറയുന്നത്   നിറയെ മുള്ളുള്ള ഇടത്തരം
വൃക്ഷം ആണ് വയ്യംകത  ഒട്ടുമിക്ക മരത്തിലും കായ്കള്‍ ഉണ്ടാകുമല്ലോ  പഴുത്ത കായ്കള്‍ മതി മറന്നു തിന്നുന്ന പക്ഷികളെയും ജീവികളെയും ഹിംസ്ര ജന്തുക്കള്‍ ആക്രമിക്കാറുണ്ട് എന്നാല്‍  വയ്യാംകത മരത്തില്‍ നല്ല മുള്ളുവേലി ഉള്ളതിനാല്‍ ജീവികള്‍ക്ക് ഈ മരത്തില്‍ കയറാന്‍ സാധിക്കില്ല  വായ്യായ്മ വരും    മുള്ളുകള്‍ ഉള്ളത് കൊണ്ട് പുലി കരടി കാട്ടു പൂച്ച എന്നിവ ഈ മരത്തില്‍ കയറില്ല. മുട്ടകള്‍ റാഞ്ചിയെടുക്കുന്ന പരുന്തിനും ഈ മരത്തെ പേടിയാണ് വലിയ പക്ഷികള്‍ പാമ്പുകള്‍ ഇത്തരം ജീവികള്‍ ഉപേക്ഷിക്കുന്ന മരം. അതിനാല്‍ ചേര് പക്ഷികളുടെ കൂടിന് സുരക്ഷയാണ് വയ്യംകത    മനുഷ്യന്‍  കയറിയാല്‍ ചോരയില്‍ കുളിച്ചേ ഇറങ്ങാന്‍ സാധിക്കൂ   അങ്ങിനെ വയ്യംകത വേലി വയ്യാവേലി ആയി
കൂടുതല്‍ അറിവിനായ് ഈ പുസ്തകം വായിക്കുക
 ഹൈന്ദവ  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .

 വില നാനൂറു രൂപയാണ് പുസ്തകം തപാലിലും നേരിട്ടും  ലഭിക്കും.
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 പണം അയക്കുന്നവര്‍ അവരുടെ  വിലാസം  കൂടി വാട്സ് ആപ്പിലോ മറ്റോ തരിക 9995033225 / 8281404225 /
ANILVAIDIK 8281404225

2020 ഫെബ്രുവരി 24, തിങ്കളാഴ്‌ച

സര്‍പ്പ നാമങ്ങള്‍ ANIL VAIDIK 8281404225

ത്രിഫല ANILVAIDIK

ത്രിഫല എന്നാല്‍ എന്താണ്
 സര്‍വ്വ രോഗ മുക്തി വേണോ ? എങ്കില്‍ പഴങ്ങള്‍ ഭക്ഷിക്കുക അല്ലെങ്കില്‍ ഈ പോസ്റ്റ് വായിക്കുക.

 ഒരു സന്തോഷ വാര്‍ത്ത സമ്മാനിക്കുന്നു . പഴങ്ങളെ കുറിച്ച്  ചില ആരോഗ്യ മാസികകളിലെ വാര്‍ത്തകള്‍  കണ്ടിട്ടുണ്ടോ? കുറെ പഴങ്ങളുടെ ജീവന്‍ തുടിക്കുന്ന ചിത്രം കാണിച്ചു നിങ്ങളെ കൊതിപ്പിച്ചു കൊണ്ട് അവര്‍ പറയും.

  പഴവര്‍ഗ്ഗങ്ങള്‍(ഫലങ്ങള്‍) നിത്യ യവ്വനം നല്കുമത്രേ !! ആരോഗ്യം നല്കുമത്രേ.മുഖകാന്തി കൈവരും. മല മൂത്ര ശോചന കൃത്യമാകും .  മുടി കിളിര്‍ക്കും . ഫ്രൂട്ടെറിയന്‍ ആയാല്‍ ഡോക്ടറെ കാണേണ്ടി വരില്ല.  പിന്നെയങ്ങിനെ  പലതുണ്ട് പറയാന്‍

.പഴങ്ങളെ കുറിച്ചെല്ലാം പറയുന്നത് സത്യം തന്നെ. അമിതമായ വില പിന്നിലേക്ക്‌ വലിക്കുന്നത് കാരണം പലര്‍ക്കും പഴങ്ങള്‍ നോക്ക് കുത്തികള്‍ മാത്രം

പക്ഷേ പഴങ്ങള്‍  വാങ്ങാന്‍ പണം വേണം. മലയാളികള്‍  കണ്ടാല്‍ തിരിഞ്ഞു പോലും നോക്കാതിരുന്ന !!മുള്ളാത്ത!!യില്‍  വരെ പണത്തിന്റെ മുള്ളുകള്‍ കാണുന്നു. ചക്ക പോലും വിദേശങ്ങളിലേക്ക് പറക്കുന്നു.

പഴങ്ങള്‍  ശീലിച്ചാല്‍ ആരോഗ്യം വര്ദ്ധനവ് ഉണ്ടാകുമത്രേ.പക്ഷേ വാങ്ങാന്‍ പണമില്ല.
 ശുദ്ധമായ സ്വോതിക ഭക്ഷണമാണ്  പഴങ്ങള്‍ പക്ഷേ പലര്‍ക്കും വാങ്ങാന്‍ സാമ്പത്തികം അനുവദിക്കുന്നില്ല. .
 കീശയുടെ കനക്കുറവു കാരണം ചിലര്‍ക്ക്   ഫ്രൂട്സ് സ്റ്റാള്‍ കാണുന്നത്  തന്നെ അലര്‍ജ്ജിയാണ്.

ഈശ്വര  ഈ പഴങ്ങള്‍ തിന്നാന്‍ ആഗ്രഹമുണ്ട് പക്ഷേ  നിത്യവൃത്തിക്ക് വകയില്ലാത്തവന് ഇതൊക്കെ  സ്വപ്നം മാത്രമാണ് ?


ഇനി മറ്റൊന്ന് ഇന്ന്‍ ലോകത്തുള്ള  സര്‍വ്വ പഴങ്ങളും മതി മറന്നു തിന്നുന്ന ഒരാളെ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ സാധിക്കില്ല കാരണം ലോകത്തില്‍ ഉണ്ടാകുന്ന സര്‍വ്വ ഫലങ്ങളും വിപണിയില്‍  നമുക്ക് ലഭിക്കില്ല.ഇന്നും നാം കാണാത്ത എത്രയോ ഫലങ്ങള്‍ ഭൂമിയില്‍ ഉണ്ട്. അതൊക്കെ കണ്ട് കിട്ടുക തന്നെ പ്രയാസം .അങ്ങിനെ യുള്ളപ്പോള്‍ എല്ലാ പഴങ്ങളുടെയും രുചി യറിഞ്ഞ ആളുകള്‍ ഉണ്ടാവോമോ ?

പഴങ്ങള്‍  ഭൂമിയുടെ അമൃത് ചുരത്തുന്ന  സ്തനങ്ങളാകുന്ന  പഴങ്ങളില്‍ നിരവധി രസങ്ങള്‍ അടങ്ങിയിരിക്കുന്നു കയ്പ്പും പുളിയും ചവര്‍പ്പും മധുരവും ഒക്കെ പഴങ്ങളില്‍ നിറയുന്നു.

ത്രിദോഷം എന്ന  വാത പിത്ത കഫ ദോഷങ്ങള്‍ തുല്യമായി നിര്‍ത്തി നമുക്ക് ത്രിതീയ ഫലങ്ങള്‍ തരുന്ന ത്രിഫലയാണ് പഴങ്ങള്‍ .

മനുഷ്യന്  പൂര്‍ണ്ണ ആരോഗ്യം തരുന്നവയാണ് പഴങ്ങള്‍. പൂര്‍ണ്ണ ആരോഗ്യം തരുന്ന   മൂന്നു ഗുണങ്ങള്‍ പഴങ്ങളില്‍ ഉണ്ടെന്ന് അറിയുക ഇതെല്ലാം  ഒന്നിച്ചു തരുന്നത് കൊണ്ട് പഴവര്‍ഗ്ഗങ്ങള്‍ എല്ലാം തന്നെ ഫലങ്ങള്‍ എന്ന പേരില്‍  അറിയപ്പെടുന്നു.

ഓരോ പഴത്തിലും മധുരം ചേര്‍ത്ത  നെല്ലിക്കയുടെ രുചിയോ  താന്നിക്കയില്‍ ശര്‍ക്കര ചേര്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സുഖമുള്ള  ചവര്‍പ്പോ .കടുക്കയില്‍ തേന്‍ ചേരുമ്പോള്‍ നാവിന് അനുഭവപ്പെടുന്ന ആനന്ദമോ. ഇതൊക്കെയാണ് സകല പഴങ്ങളില്‍ നിന്നും  നാവിന് ലഭ്യമായ  അനുഭവങ്ങള്‍  .

സര്‍വ്വ പഴങ്ങളിലും അടങ്ങിയിരിക്കുന്നത് ത്രിഫലങ്ങളില്‍ ഒന്നായിരിക്കും.

ഒട്ടു മിക്ക പഴത്തിലും ഉള്ളതെല്ലാം തന്നെ നെല്ലിക്കയില്‍ മാത്രം പ്രപഞ്ചസൃഷ്ട്ടിയുടെ വൈദ്യനാഥന്‍   നിറച്ചു വെച്ചിരിക്കുന്നു.

 നെല്ലിക്ക താന്നിക്ക കടുക്ക / ഇതില്‍ അടങ്ങിയിരിക്കുന്ന  മൂന്ന്  രസങ്ങളില്‍ അടങ്ങിയിരിക്കുന്ന ഏതെങ്കിലും ഒന്നായിരിക്കും സര്‍വ്വ  പഴങ്ങളിലും  ഉള്ളത്. ഇതൊന്ന് നിരീക്ഷിച്ചാല്‍ ഇതിന്‍റെ വാസ്തവം മനസിലാകും .ത്രിഫലയുടെ ഗുണങ്ങള്‍ ആണ് എല്ലാ പഴ വര്‍ഗ്ഗത്തിലും ഉള്ളത് അത് തന്നെയായിരിക്കും   പരിശോദനയില്‍ തെളിയുന്നതും  അനുഭവപ്പെടുന്നതും.അത്  സ്വയം തിരിച്ചറിയുക.

ഇന്ന്  കാണുന്ന പഴങ്ങളിലെല്ലാം  .  നെല്ലിക്ക താന്നിക്ക കടുക്ക എന്നിവയുടെ രസങ്ങളും   കരിമ്പിന്റെ മധുരവും കൂടി ചേര്‍ന്നിട്ടുണ്ട്.

സാധാരണ യായി പഴങ്ങളെ  ആയുര്‍വ്വേദം !!ഫലം!! എന്നാണു  വിളിക്കുന്നത്‌

അപ്പോള്‍ ശുദ്ധമായ പഴങ്ങളും അതിനുള്ളില്‍  സൃഷ്ട്ടാവ് കരുതി വെച്ചിട്ടുള്ള ഗുണങ്ങളും ഭാരതത്തിന്റെ ലാബ്‌ ടെസ്റ്റില്‍ പണ്ടെങ്ങോ മാമുനികള്‍ ഗവേഷണം  നടത്തി തെളിയിച്ചു തന്നിട്ടുണ്ട് . മഹാര്‍ഷികളുടെ തപസ്സില്‍ തെളിഞ്ഞതിനെല്ലാം അടിസ്ഥാന പരമായി അതിന് യോജിക്കുന്ന  പേരും കണ്ടെത്തി നല്‍കിയിട്ടുണ്ട്. !!ത്രിഫല!! എന്നാണു ആ നാമം.

നെല്ലിക്ക താന്നിക്ക കടുക്ക ഇവയില്‍ സര്‍വ്വ പഴങ്ങളും അടങ്ങിയിട്ടുണ്ട്.പേരുകൊണ്ട് തന്നെ ഇതിന്റെ മഹത്തം മനസില്ലാക്കാം.

ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കാന്‍ തുച്ചമായ വിലയെ വരുന്നുള്ളൂ

 വിലയില്ല എന്നതാണ് ഇതിന്റെ വില

ഒരു നുള്ള് ത്രിഫലയില്‍ ഏറെ  പഴച്ചാര്‍ അടങ്ങിയിരിക്കുന്നു.

ഇതാണ് ആയുര്‍വേദO   ഗ്രഹിക്കുമ്പോള്‍ മനസ്സില്‍ പതിയുന്നത്

 ഭാരത മുനി ശ്രേഷ്ട്ടന്‍ മാര്‍ക്ക് സ്വസ്തി പാടുക . സര്‍വ്വ പഴങ്ങളിലും നിന്നും നമുക്ക്  ഊര്‍ജ്ജം തരുന്ന ഫലങ്ങളുടെ  സ്വതിക ഗുണം  അക കണ്ണ്  കൊണ്ട് മറ്റു പലതിലും അവര്‍ കണ്ടെത്തി. കോണകം പോലും ധരിക്കാതെ സ്വര്‍ഗ്ഗ കാമനയില്‍ ലയിച്ച്  മുഴുത്ത ലിന്ഗവും കാട്ടി നടന്നവര്‍ ശാസ്ത്ര സത്യങ്ങളും  കണ്ടെത്തി തന്നിട്ടുണ്ട് . അവര്‍ക്ക് ജനിച്ചതാണ് ഇന്നു കാണുന്ന ആയുര്‍ വേദ ശാസ്ത്രം. അവര്‍ കണ്ടു പിടിച്ചതിന് അപ്പുറം ഇനിയോരുത്തനും  കണ്ടു പിടിക്കാനില്ല.

ലോകത്തിലെ ഏറ്റവും വലിയ പ്രതിരോധ കുത്തി വെയ്പ്പിനെക്കാളും മികച്ചത് ത്രിഫല ചൂര്‍ണ്ണം ആകുന്നു. രാത്രി നിദ്ര പിടി പെടുന്നതിനു മുന്‍പ് അല്പ്പം ശര്‍ക്കര ചേര്‍ത്തു നെല്ലിക്കാ വലിപ്പത്തില്‍ കഴിക്കുക. പത്തു നാള്‍ കൊണ്ട്കൈ വിട്ടു പോയ ആരോഗ്യം തിരിച്ചു വരും.

മുഖക്കുരു കൊണ്ട് വിഷമിച്ച ഒരു സ്ത്രിയോട് പ്രകൃതി ചികിത്സകന്‍ പഴങ്ങള്‍ കഴിക്കാന്‍ പറഞ്ഞു  പ്രകൃതി ആചാര്യന്‍ പറഞ്ഞത് തീര്‍ത്തും സത്യമാണ് . സാമ്പത്തികമായി തകര്‍ന്നവര്‍ പഴങ്ങള്‍ വാങ്ങില്ല . മാത്രമല്ല വിഷങ്ങള്‍ നിറഞ്ഞ പഴങ്ങള്‍ മറ്റൊരു രോഗം കൂടി സമ്മാനിക്കില്ലേ ? സ്ത്രിയുടെ ഈ ചോദ്യം കേട്ട് വൈദ്യന്‍ പറഞ്ഞു .വളരെ വിലയുള്ള മറ്റൊരു പഴത്തിന്റെ പേര് പറയാം വിലയും തുച്ഛം ഗുണവും മിച്ചം അത് വങ്ങാവോ?

ആകാംഷയോടെ രോഗി ചോദിച്ചു എന്താത്?

ത്രിഫല പൊടിച്ചു കഴിക്കാമോ? എങ്കില്‍ പെട്ടന്ന് മാറും നിലവില്‍ വിലയില്ലാത്ത നല്ല വഴികള്‍  ഒന്നും തന്നെ  രോഗിയില്‍ ഗുണം ചെയ്യില്ല അത് കൊണ്ട് രോഗികളോട്  പഴങ്ങള്‍ കഴിക്കുവാന്‍ മാത്രമേ   സാധാരണയായി ഏതൊരു വൈദ്യനും പറയാറുള്ളൂ എന്‍റെയും ഗതികേട് അതാണ്‌ വൈദ്യന്‍ അദ്ദേഹത്തിന്റെ വിഷമങ്ങള്‍ വിളമ്പി.ആയതു കൊണ്ട് സകല പഴങ്ങളും അടങ്ങിയ ത്രിഫല പൊടിച്ചു കഴിക്കുക.നൂറു ഗ്രാം പൊടിയില്‍ ആയിരം പഴങ്ങള്‍ അലിഞ്ഞുചേര്‍ന്ന ഗുണമാണ് എവിടെയും കൊണ്ട് നടക്കാം ജലം പോലും ഇല്ലാതെ നുണഞ്ഞു കഴിക്കാം. വിലയില്ല ഗുണമുണ്ട്.

ആ സ്ത്രി    ത്രിഫല ചൂര്‍ണ്ണം രണ്ടു നേരം കഴിക്കാന്‍ തുടങ്ങി  അത്ഭുതം എന്ന് പറയട്ടെ മുപ്പതു  നാള്‍ കൊണ്ട്മുഖക്കുരു നിശ്ശേഷം മാറിയെന്നു  മാത്രമല്ല ചര്‍മ്മ കാന്തി  വര്‍ദ്ധിച്ചു എന്ന് കൂടി അറിയിക്കുന്നു.

ഇന്നു മലബന്ധം കാരണം പലതിനും സമയക്കുറവ് കാണുന്നു. പണ്ട് പത്തു മക്കളും ഒരു കക്കൂസും കൊണ്ട് ജീവിച്ചവര്‍ ഇന്നു നാലാളും നാല് കക്കൂസും ഒക്കെയായി  ഇന്നു മിക്ക വീടുകളിലും ബാത്ത് റൂമിന്‍റെ  എണ്ണം കൂടിയിട്ടുണ്ട് നാം രണ്ടു നമുക്ക് രണ്ടു !!നമ്മള്‍ക്ക് നാലു കക്കൂസും !! അതാണ്‌ ന്യൂ ജനറേഷന്‍ രൂപം.

അവരോടും ഒരപേക്ഷയുണ്ട് ദയവായി ത്രിഫല ചൂര്‍ണ്ണം നെല്ലിക്കാ വലിപ്പത്തില്‍ ശര്‍ക്കര ചേര്‍ത്ത് കുഴച്ചു എല്ലാവരും കഴിക്കുക. മലിനമായ വയര്‍ നിങ്ങളില്‍ നിത്യ രോഗം തരും .കുടവയറും സമ്മാനിക്കും പണ്ട്  പുരുഷനു മാത്രം അവകാശപ്പെട്ടിരുന്ന  കുടവയര്‍ ഇന്നു തുല്യമായി  സ്ത്രികള്‍ക്കുണ്ട്.രണ്ട് നേരം ത്രിഫല കഴിക്കുക വയര്‍ ഒട്ടും . കെട്ടി കിടക്കുന്ന മലം പോകുന്നതാണ് കാരണം .മലിനമോക്കെ പോകട്ടെ ശരീരം നന്നായാല്‍ മനസ്സും നന്നാകും.

മദ്യത്തിന് അടിമപ്പെട്ട ഒരാള്‍ അത് നിര്‍ത്തണം എന്നുള്ള ആഗ്രഹം പ്രകടിപ്പിച്ചു വൈദ്യന്‍ ഏതോ  പൊടി  തേനില്‍ കഴിക്കാന്‍ കൊടുത്തു തേന്‍ ഒഴിവാക്കരുത്‌ എന്ന്‍ വെക്തമായി അറിയിച്ചു . തേന്‍ മദ്യപരില്‍ പുനര്‍ ചിന്ത ഉണ്ടാക്കും  അയാളത് സ്ഥിരം  കഴിക്കാന്‍ തുടങ്ങി ആദ്യമൊക്കെ കുറച്ചു വിരക്തിയൊക്കെ കാണിച്ചു പിന്നീട് ആ മരുന്നിലെ  സുഖം അയാള്‍ അനുഭവിക്കാന്‍ തുടങ്ങി. മദ്യം പൂര്‍ണ്ണമായും ഒഴിവാക്കി ജീവിക്കാന്‍ തുടങ്ങി . അയാള്‍ ഏതു വെള്ളം കുടിച്ചാലും മധുരമുള്ളതായി തോന്നി തുടങ്ങി.  മധുരത്തിന്റെ കാരണം  ത്രിഫലയിലെ നെല്ലിക്കയുടെ ഗുണം ആണെന്ന് അയാള്‍ മനസിലാക്കിയില്ല. ഷുഗര്‍ രോഗം എന്ന് സംശയിച്ചു  ഈ വിവരം വൈദ്യനെ അറിയിച്ചു .ഈ സമയം മുതലെടുത്ത വൈദ്യന്‍ പറഞ്ഞു താങ്കളില്‍ അന്ന പൂര്‍ണ്ണഈശ്വരി ജീവിക്കുന്നു കണ്ടോ പച്ച വെള്ളം പോലും മധുരം.  പോയ്‌ ഇനിയുള്ള കാലം ത്രിഫല ചൂര്‍ണ്ണം ഉണ്ടാക്കി  പതിവായി കഴിച്ചു  സുഖമായി ജീവിക്കുക എന്ന് പറഞ്ഞു സന്തോഷിപ്പിച്ചു  വിട്ടു.

മുലയൂട്ടുന്ന അമ്മമ്മാര്‍ ത്രിഫല കഴിക്കുക മുലപ്പാല്‍ ദുഷിക്കില്ല പാല്‍ വര്‍ദ്ധിക്കും രുചിയും കൂടും ആ പോടിക്കുഞ്ഞിന് ഒരസുഖവും വരില്ല നിങ്ങള്‍ക്കും ആരോഗ്യം.

യവ്വനം നിലനിര്‍ത്താന്‍ ത്രിഫലയുടെ കൂടെ കാരെള്ള് ചേര്‍ത്തു ശര്‍ക്കരയും കൂട്ടി കഴിച്ച മുഴവന്‍ പേര്‍ക്കും അറുപതിലും ചര്‍മ്മം തിളങ്ങി നിന്നു മുടി നരച്ചില്ല എന്നതും മറക്കരുത്.

ത്രിഫലയെ കുറിച്ച് ഞാന്‍ ക്ലാസ് എടുത്തപ്പോള്‍ ചിലര്‍ കൂക്കി വിളിച്ചു് അവരോടും ഞാന്‍ പറയുന്നു ഇതൊന്നും എന്‍റെ കണ്ടു പിടിത്തമല്ല.;;ഇദം; നമ; മ

ഞാന്‍ ഈ പറഞ്ഞതെല്ലാം എന്‍റെ അറിവില്‍ പെട്ടതും ഋഷികളോട് കടപ്പെട്ടതും ആകുന്നു .


നെല്ലിക്ക 300 ഗ്രാം / കടുക്ക   200 ഗ്രാം/  താന്നിക്ക   100 ഗ്രാം/ ഇതാണ് ത്രിഫലയുടെ ചേരുവ. താന്നിക്ക സമം ആയാലും കുഴപ്പമില്ല.വിദേശരാജ്യത്ത് പോകുന്നവര്‍ക്ക് എളുപ്പം കരുതാവുന്ന ഒന്നാണ് ത്രിഫല.കാറില്‍ പോലും കൊണ്ട് നടക്കാംകുട്ടികള്‍ കഴിച്ചാലും നല്ലത്.

ശുദ്ധി .1,കടുക്ക =*കറ്റാർവാഴയുടെ നീരിലോ കാടിയിലോമൂന്നു ദിവസ്സം ഇട്ടുവെക്കുക.2)താന്നിക്ക .തഴുതാമ നീരിൽ ഒരു ദിനം  ഇട്ടു വെച്ച് എടുത്തു കഴുകി ഉണക്കുക 3)നെല്ലിക്ക .ചൂട് വെള്ളത്തിൽ ഒരു മണിക്കൂർ ഇട്ടു എടുക്കുക

ഏറെ നാള്‍ ഒരു മരുന്നും ഉപയോഗിക്കരുത് ത്രിഫലയും ഏറെ ഉപയോഗിക്കരുത്  അള്‍സര്‍ രോഗികള്‍ കഴിക്കരുത്  ANIL VAIDIK 8281404225

സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍  .എന്‍റെ ചിന്തയില്‍ ഉദിച്ച ഹൈന്ദവ  കഥകളും  ചില കാഴ്ച പാടുകളും  മാത്രമാണിത്   നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ  ജ്വല്‍പ്പനങ്ങള്‍ മാത്രം . 
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
https://www.facebook.com/anilmediator
ANILVAIDIK  8281404225


2020 ഫെബ്രുവരി 21, വെള്ളിയാഴ്‌ച

ശിവരാത്രി ശാസ്ത്രമോ

https://www.facebook.com/anilmediator?__xts__%5B0%5D=68.ARAghAQHWD5x_c1rq_7_nbCnRUMLsuMK2mXbn5BZatuzP-uq0aLzXc0YEiH0kaD6DwiqZYdRa_joshBYf5vBHv0NMyPy8tyIpNkoBde-RkOljGFljUR8JzoDkFPtSLd9kPFcaGfDbDG1feSs6JIHvzJSuw5Bj4Ty5Km5wjTq5K6jQSCJn5csBHw7vR616g1uaH0tUsHeZu5JeGzI3YFMvXIUXVaY8s6plRxp-t4UcMIdoJxZNMHSgX2OwQ4B5RjSxuoPFG3pzheJ1UgSbTXTo3CUmE5HpOFXUvsOISp3ix4eekZlZKrWlJvA-Ej_146unAmQeFFjTf3acJPBXkRqWf40Jg&__tn__=-R

2020 ഫെബ്രുവരി 20, വ്യാഴാഴ്‌ച

SHIVA RATHRI



ശിവരാത്രി ശാസ്ത്രമോ .....? ശിവ രാത്രിയില്‍   സസ്യ ജീവ ജാലങ്ങളില്‍ ഹലാഹലം   എന്ന  ദോഷം  ചന്ദ്ര ശോഷണം കൊണ്ട്   ഉണ്ടാകും......

എന്താണ് ഹലാഹലം ?  പ്രകൃതിയില്‍ ഉണ്ടാകാറുള്ള വിഷമൂലികകള്‍

അതിനു തെളിവുകള്‍ ഉണ്ടോ ? ഉണ്ട് ചിലത് പറയാം

അതിനെന്തിനു  ഉറക്കം ഒഴിക്കണം.......... ? ഉറക്കം മാത്രമല്ല ഒരിക്കല്‍ മാത്രം കരിക്കിന്‍ വെള്ളമോ ജലപാനമോ മാത്രമേ പാടുള്ളൂ .........

ശിവരാത്രിയുടെ ശാസ്ത്രം അറിഞ്ഞതും പഠിച്ചതും പങ്കു വെയ്ക്കാം    ........... ?

മനുഷ്യന്‍റെ മനസിന്‍റെ   ഓരോ ചലനങ്ങളും  ചന്ദ്രനെ ആസ്പദിച്ചാണ് മുന്നോട്ടു പോകുന്നത്  .
പൌര്‍ണ്ണമിയില്‍ മനസ്സ് സന്തോഷിക്കും അമാവാസിയില്‍ ഉന്മേഷക്കുറവുണ്ടാകും പൂര്‍ണ്ണ  ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .

സനാതന ധര്‍മ്മത്തിന്‍റെ  അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന്‍ ഉണ്ടോ ഇല്ലയോ എന്ന്  വരച്ചുകാട്ടുന്ന ഭാഗം ഉണ്ട് പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്‍റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും  ശിവ രാത്രിയെ നമുക്ക്  വിശേഷിപ്പിക്കാം.

 .
  ചംദ്രമാ മന’സോ ജാതഃ  ....  ചന്ദ്രന്‍ മനസ്സായി ജനിച്ചു .
 |
ചംദ്രമാ മന’സോ ജാതഃ | ചക്ഷോഃ സൂര്യോ’ അജായത |
മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാദ്വായുര’ജായത ||
നാഭ്യാ’ ആസീദന്തരി’ക്ഷമ് | ശീര്ഷ്ണോ ദ്യൗഃ സമ’വര്തത |
പദ്ഭ്യാം ഭൂമിര്ദിശഃ ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||

ഋഗ് പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;;ചംദ്രമാ മന’സോ ജാതഃ ;;ചന്ദ്രന്‍ മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു

 ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’ അജായത | '' കണ്ണ് സൂര്യനും ആകുന്നു .

മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന്‍ സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം ഇന്ദ്രീയം  (പ്രാണാദ്വായുര’ജായത ||) പ്രാണന്‍ വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു പുരുഷ  സൂക്തത്തെ കുറിച്ചുള്ള  പോസ്റ്റ് ആയി ഇതെടുക്കരുത്  ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി  കൊടുക്കേണ്ടി വന്നു.

ചന്ദ്രനിലെ  ശോഷണമാണ് ശിവരാത്രി ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍
പ്രകൃതിയെ  അറിഞ്ഞു  ജീവിക്കണമെന്ന് ആയുര്‍വേദവും    ജോതിഷം എന്ന  ആറാം ശാസ്ത്രവും സര്‍വ്വത്ര പറയുന്നുണ്ട്  ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍  വര്‍ഷത്തില്‍ രണ്ടു പ്രാവിശം '''ഹലാഹല'''' വിഷം ഉണ്ടാകും.

 അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി  വരുന്ന വിനായക ചതുര്‍ഥിയും കുംഭ  മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ്    ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു   വിഷ രസം ഉണ്ടാകും .വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല.

   നവമിയില്‍  ചതുര്‍ഥി  ചതുര്‍ ദശിയില്‍ വരും അത്തരം  തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍  ചന്ദ്രനില്‍  ഘാതക ദോഷമുള്ളതിനാല്‍ രാത്രി ചന്ദ്രനെ നോക്കരുത്      ഇനിയും  ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ /  ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട്   ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്

ജോതി ശാസ്ത്രം പഠിക്കും മുന്‍പ് എനിക്കും ഇതറിയില്ലായിരുന്നു   ജോതിഷികളും വേദ പഠിതാക്കളും  മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്‍റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം   മരുന്ന് ശേഖരിക്കുകയുള്ളൂ  ഇല്ലെങ്കില്‍ ഫലിക്കില്ല   .

രിക്ത തിഥിയില്‍ വരുന്ന ചതുര്‍ഥിയില്‍ അതായത് വിനായക ചതുര്‍ഥി ദിനവും   വായു  ജലം ഇലകള്‍ ഇവയില്‍   ഔഷധ ഗുണനിലവാരം കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്‍ഥിയില്‍     മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ്പ്രധാനം

  ഭൈഷജ്യ   ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്‍ഥിയില്‍ രാത്രി     ഗണപതിക്ക്  അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന  ഹോമാഗ്നിയിലെ   ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ   ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .

ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും  ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം  ഭസ്മത്തില്‍ ഉണ്ട്  ചെടികള്‍ക്ക്  വളമായിട്ടാണങ്കിലും  ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട്    വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് .  അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍  വിഭൂതി  വിശുദ്ധ നായകനും വിനായകനുമാണ്

 അത് കൊണ്ട് ഭംസ്മം എന്ന വിനായകന്‍ ജലത്തില്‍ അലിയും അത് ചതുര്‍ഥിയില്‍ നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം  പ്രതിമ കടലില്‍  നിമജ്ജനംചെയ്യും മുന്‍പ്   ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം   വിനായക ചതുര്‍ഥിയെ ഒന്ന് കൂടി   വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന്  തോന്നുന്നു..

https://www.facebook.com/photo.php?fbid=1839416079535684&set=a.229262740551034&type=3

 ഭക്തിയല്ല ശാസ്ത്രം  . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്

ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്

വിഡ്ഢിയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും നല്ലത് ബുദ്ധിമാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ്

ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?

അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ സത്യം
പണ്ടൊക്കെ  പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട്  കടിയേറ്റവന്‍റെ ചെവിയില്‍ രണ്ടു പേര്‍  ഊതും, ചിലപ്പോള്‍ ഏറെ  പേര്‍ ദേഹം മുഴുവനും  ഊതേണ്ടി വരും ഹലാഹലം  എന്നാണ് ഈ ചികിത്സ  വിധിയുടെ പേര്.. അവന്‍ കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട്  കോലാഹലം തീര്‍ക്കണം.

ശിവ രാത്രിയില്‍ പ്രകൃതിയിലെ  ഹലാഹല വിഷവും തീരണം  രുദ്രഹോമം നടത്തുക   മന്ത്രത്തിനായി  ശ്രുരുദ്രം  ചൊല്ലുക  അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും   ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.

രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .

 .രുദ്രം യോഗ ശാസ്ത്രത്തിലെ  മഹാപ്രാണായാമമാണ്.

 മഹാദേവന്‍  യോഗയിലെ  യോഗീശ്വരനും .

ആയതിനാല്‍ ഒരു ദിനം ശിവനില്‍  ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .

മറ്റൊന്ന് ബീജദാനം പാടില്ല  ദമ്പതികള്‍ ഒരുമിച്ചാലേ അതും നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി അതും കൂടിയാണ്  ശിവരാത്രി.

ഉറക്കം ഒഴിക്കല്‍ മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ്  .

ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു  തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.

.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല  വിഷവും തീരണം  .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .

ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍  ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട്   ഭാഗവതവും താങ്കളുടെ കാഴ്ചപ്പാടുകള്‍   പറയുന്നില്ല  അതിനു കൂടി ഒരു വിവരണം പറയാമോ .

എന്‍റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം

മറ്റൊന്ന്  ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള്‍ ഉയരണം.

  ഒരു ലിങ്ക് കൊടുക്കുന്നു

https://www.facebook.com/photo.php?fbid=1414560462021250&set=a.229262740551034&type=3

ഇനി പറയാനുള്ളത് നമ്മള്‍ പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ  അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത്  വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക്  ചൊല്ലാന്‍ സാധിക്കട്ടെ.

ന =നഭസ്സു
മ =മനസ്സ്
ശി = ശിരസ്സ്‌
വ = വചസ്
യ = യശസ്സ് അഞ്ചും  ശുദ്ധമാകട്ടെ
 
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര ന്യവ’ തോ ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ  ഇഷുഃ’ ശിവത’മാ ശിവം ഭൂവ’ തേ ധനുഃ’ | ശിവാ ശ’വ്യാ’ യാ ത തയാ’ നോ രുദ്ര മൃഡയ | യാ

   നമോ ഭഗവതേ രുദ്രായ എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു

സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍  .എന്‍റെ ചിന്തയില്‍ ഉദിച്ച ഹൈന്ദവ  കഥകളും  ചില കാഴ്ച പാടുകളും  മാത്രമാണിത്   നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ  ജ്വല്‍പ്പനങ്ങള്‍ മാത്രം . 
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
https://www.facebook.com/anilmediator
ANILVAIDIK  8281404225



2020 ഫെബ്രുവരി 1, ശനിയാഴ്‌ച

മുരിങ്ങയില കര്‍ക്കടകത്തില്‍ കഴിക്കാമോ . ANILVAIDIK


അടയാള സിദ്ധാന്തം എട്ടാം ഭാഗം .

നട്ടെല്ലിന്‍റെ ഘടന കായില്‍ ഉണ്ട് ഏറെ പറയാം
മുരിങ്ങയില കര്‍ക്കടകത്തില്‍ കഴിക്കാമോ . വേനലിലും മഴക്കാര്‍ ഉള്ളപ്പോള്‍  കഴിക്കരുത് .അതിരാവിലെ ഇല ശേഖരിക്കരുത് വെയില്‍ കനത്തതിനു ശേഷം ശേഖരിക്കുക ഉച്ചയ്ക്കുശേഷം ഇല കറികളില്‍ ഉപയോഗിക്കരുത്


വേനല്‍ക്കാലം  പാലക്കാട് മുതല്‍ സേലം വരെ ഒരു ട്രെയിന്‍ യാത്ര നടത്തിയാല്‍ പുറമേ കാണുന്ന ഗ്രാമങ്ങളില്‍ മുരിങ്ങ കായ്കള്‍ ധാരാളം കാണാം പൂത്തുലഞ്ഞു കിടക്കുന്ന  ഈ കാഴ്ച മഴക്കാലമായാല്‍ കാണാന്‍ സാധിക്കില്ല  മുരിങ്ങ വേനല്‍ക്കാല വിളയാണ്.

വേനലില്‍ മാത്രമേ  മുരിങ്ങയില്‍ ശുദ്ധീകരണം നടക്കുകയുള്ളൂ അത് നടന്നാലേ കായ്ക്കൂ

മുരിങ്ങയില വേനലില്‍ കഴിക്കുമ്പോള്‍ അതിരാവിലെ ഇള എടുക്കരുത് ;;; മറ്റൊന്നും കൊണ്ടല്ല മുരിങ്ങ ശീത ഗുണം( തണുപ്പ് ) ഉള്ളതാണ് വാതം കുറയും   . രക്തയോട്ടം വര്‍ദ്ധിക്കും  മഴ തിമിര്‍ത്താല്‍ പൊതുവേ വാതരോഗികള്‍ വിഷമത്തില്‍ പെടുന്നു മുരിങ്ങയിലയിലെ തണുപ്പ് വാതത്തെ കുറയ്ക്കുന്നതിനാല്‍  കര്‍ക്കിടകത്തില്‍ വെയില്‍ വന്നതിനു ശേഷം കറി ആക്കാം    തണുപ്പ് കൂടുമ്പോള്‍ കൊഴുപ്പ് പ്രദാനംചെയ്യുന്ന ഇലകള്‍ കഴിക്കുക  ഉള്ള ഇലകള്‍ കഴിക്കുക.   മുരിങ്ങ തണുപ്പ് പ്രദാനംചെയ്യുന്നു എന്നതും മനസിലാക്കുക  മരുഭൂമിയില്‍ പോലും മുരിങ്ങ  വേനലില്‍ തളരാതെ കായ്ക്കുന്നുവെങ്കില്‍ അതിലെ ഗുണo  തണുപ്പാണെന്ന്  മനസിലാക്കാന്‍ കഴിയും. നമ്മുടെ നാട്ടില്‍ നല്ല വേനലില്‍ കായ്കള്‍ ഉണ്ടാവുന്നു .അതിനര്‍ത്ഥം മുരിങ്ങക്കായ് തണുപ്പ് തരുന്നു എന്നതാണ് .

ചൂട് കൂടുമ്പോള്‍ പനയില്‍ കായ്കള്‍ ഉണ്ടാകുന്നു അതുപോലെ  ഉങ്ങുമരം തളിര്‍ക്കുന്നു   മരുഭൂമിയില്‍ ഈന്തപ്പഴം പഴുക്കുന്നു     വേനലില്‍ മനുഷ്യനു ഉപകാരമായാതെ പ്രകൃതി തരികയുള്ളൂ .

 മരിങ്ങ ഉഷ്ന പ്രദേശങ്ങളില്‍ തഴച്ചുവളരുന്നു .പാലക്കാടും തമിഴ്  നാടിന്‍റെ വരള്‍ച്ച മേഖലയിലും  മുരിങ്ങക്കായ്  വേനലില്‍ സമൃദ്ധമായി വളരുന്നു കായ്കള്‍ വേനലില്‍ സുലഭം മഴക്കാലങ്ങളില്‍ കായ്കള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അതിലെ ജൈവ ശാസ്ത്രവും പ്രകൃതിനിയമവും മനസിലാക്കിയെ തീരൂ .

പുഴുക്കുത്ത് എല്ക്കാത്ത പച്ചക്കറിയാണ് മുരിങ്ങക്കായ് ചീയില്ല ഉണങ്ങല്‍ ക്രീയ ഉണ്ടാകും ത്വക്ക് രോഗത്തിന് ഗുണംചെയ്യും   .

    മുരിങ്ങക്കായ് പച്ചയ്ക്ക് കഴിക്കാന്‍ സാധിക്കില്ല കായ അരിഞ്ഞാല്‍   മണം പോലും അസഹനീയം മുരിങ്ങക്കായ്  ജൈവ വിഷം കൂടുതല്‍ ഉള്ള പച്ചക്കറിയാകുന്നു കായ്കളില്‍  പുഴുക്കുത്തുകള്‍ വിരളം തണുപ്പ് അധികരിക്കുന്നത് കൊണ്ട് വിഷയ സുഖങ്ങളുടെ മരുന്നുകള്‍ക്ക് ഔഷധമായി ഉപയോഗിക്കുന്നു മഴക്കാലം പൊതുവേ മനുഷ്യനും നായകള്‍ മുതലുള്ള   ജീവികള്‍ വരെ ഇണയില്‍ ആകര്‍ഷണം കാണിക്കും അതിനു കാരണം  മഴിയിലെ തണുപ്പാണ് മുരിങ്ങയിലും തണുപ്പും കൊഴുപ്പും അടങ്ങിയിരിക്കുന്നു     .

മറ്റൊന്ന് ഏതൊരു മരവും വേരിലൂടെ വളം വലിച്ചെടുത്ത് ഇലയില്‍ എത്തിക്കുന്നു . സൂര്യ പ്രകാശത്താല്‍ ഇലയില്‍ പാചകം നടക്കുന്നുവെന്നത്   നമുക്ക് അറിവുള്ളതാണല്ലോ . ഒന്ന് ചോദിക്കട്ടെ ഇലയില്‍  പാചകം ആണോ നടക്കുന്നത് അതോ വിസര്‍ജ്ജനമോ ?

നമ്മുടെ മലിനം വിയര്‍പ്പിലൂടെ പോകുന്ന  പോലെ മരം വലിച്ചെടുത്ത അനാവിശ മലിനങ്ങള്‍ സൂര്യ പ്രകാശത്താല്‍ ഇലയിലൂടെ പുറം തള്ളുന്നു എന്നതാണ് വാസ്തവം.
 കര്‍ക്കിടകത്തില്‍ വെയില്‍ കുറയുന്നതിനാല്‍ ഇലയിലെ വിഷം മുഴുവനായും പോകില്ല .അതിനാലും  കര്‍ക്കിടകത്തില്‍ മുരിങ്ങയില കഴിക്കില്ല .കര്‍ക്കിടത്തില്‍ നല്ല വെയില്‍ ഉണ്ടങ്കില്‍ ഇല കഴിക്കാം  നല്ല വേനല്‍ക്കാലം   അന്തരീക്ഷം മൂടി കെട്ടി നിന്നാലും  മുരിങ്ങയില കഴിക്കരുത് .മറ്റൊന്ന് ഉച്ചയ്ക്കുശേഷം മുരിങ്ങയില പറിക്കരുത്‌ കറിയും  വെക്കരുത്. കടുത്ത ചൂടില്‍ മാത്രമേ ഇലയിലെ ദോഷം തീരുള്ളൂ .. ഇനി കറിവെക്കാന്‍ മൂത്ത ഇലകള്‍ എടുക്കരുത്  കാരണം പലതാണ് ദഹിക്കില്ല മലം കറുത്തിരിക്കും  അതിനാല്‍ കയ്യില്‍ ഇട്ടു  തിരുമ്മിയാല്‍ പൊടിയണം അത്രയും പിഞ്ചു ഇലകള്‍ മാത്രം എടുക്കുക

തീര്‍ന്നില്ല ഇനിയും മുരിങ്ങയിലെ  മണ്‍ മറഞ്ഞ അറിവുകള്‍ പറയാം

നട്ടെല്ലിന്‍റെ ഘടന കായില്‍ ഉണ്ട് ഏറെ പറയാം

കൂടുതല്‍ അറിവ് ഈ പുസ്തകത്തില്‍ വായിക്കാം

anilvaidik 8281404225



  

ജലം ഭാവം കൊണ്ട് ചിന്തിക്കുന്നു

ജലമെന്ന ഔഷധം 
കാട്ടിലും മേട്ടിലും അലയുകയും,
മൃഗങ്ങളോടൊത്ത് ഉല്ലസിക്കുകയും,
ജീവജാലങ്ങലുമായി ഇടപഴകി ജീവിക്കുകയും ചെയ്ത മനുഷ്യന്‍,
പൌരാണിക മനുഷ്യന്‍....
അവനെക്കുറിച്ച് ആധുനികര്‍ പറയുന്നു...
അവന്‍ പ്രകൃതിയിലെ സംഭവങ്ങളെ കണ്ട് ഭയന്നുവെന്ന്!
പ്രകൃതിയിലെ സംഭവങ്ങള്‍ കണ്ട്
വിദ്യാസമ്പന്നരായ ആധുനികര്‍ ഭയന്നു വിറച്ചതു കൊണ്ട്
അത് അവര്‍ പൌരാണിക മനുഷ്യനില്‍ ആരോപിച്ചു...
അതല്ലേ ശരി?
കുറെ വിവരദോഷികള്‍ എഴുതിവെച്ച ചരിത്രം വായിച്ചു വായിച്ച്
സ്വന്തം മസ്തിഷ്കം പ്രക്ഷാളനം ചെയ്ത ഒരു തലമുറയ്ക്ക്
ഞാന്‍ പറയുന്ന കാര്യങ്ങള്‍ പഠിക്കുക അത്ര വേഗമാകുമെന്ന്
ഞാന്‍ കരുതുന്നില്ല.
പൌരാണികന്‍റെ പഠനപ്രകാരം,
സൂര്യന്‍ ശക്തമായ അണുനാശകമാണ്.
മിന്നല്‍ ശക്തമായ അണുനാശകമാണ്.
ജലം ശക്തമായ അണുനാശകമാണ്.
വരുണന്‍, സൂര്യന്‍, ജലം, ഇന്ദ്രന്‍, സരസ്വതി തുടങ്ങിയവരില്‍ ശ്രേഷ്ഠമാണ് ജലം എന്ന് അഷ്ടവൈദ്യന്മാര്‍. പൌരാണികന്റെ പഠനത്തില്‍ ജലം ഔഷധമാണ്. നിങ്ങള്‍, ആധുനികര്‍, വിദ്യാസമ്പന്നര്‍ സമ്മതിക്കില്ല.
വെള്ളത്തിനു മാത്രമാണ് മനസ്സിന്റെ സങ്കല്പം കൊണ്ട് അതിന്റെ ഘടന മാറ്റാന്‍ കഴിയുന്നത്‌. അതുകൊണ്ട് സങ്കല്‍പ്പങ്ങളോടു കൂടിയ ജലം ഔഷധമാണ്.
'ആപോഹിഷ്ഠ' അറിയുന്നവന്‍ ഉച്ചരിച്ചാല്‍ ജലം ഔഷധമായിത്തീരും. അത് അറിയാത്തവന് ജലം എന്താണെന്ന് അറിയില്ല.
കര്‍ണ്ണാട്ടിക് സംഗീതമോ, റോക്ക് സംഗീതമോ കേള്‍പ്പിച്ച് ജലത്തെ ക്രിസ്റ്റലീകരിച്ച് ജലത്തിന്റെ ക്രിസ്റ്റല്‍ നോക്കുക.
ജലത്തിനു മുമ്പില്‍ ചുറ്റും കൂടി നിന്ന് തെറി പറഞ്ഞ് ജലത്തെ ക്രിസ്റ്റലീകരിച്ച് ജലത്തിന്റെ ക്രിസ്റ്റല്‍ നോക്കുക.
സ്നേഹവും സാഹോദര്യവും മര്യാദയും തികഞ്ഞ സംഭാഷണങ്ങള്‍ നടത്തിയിടത്തെ ജലത്തിന്റെ ക്രിസ്റ്റല്‍ നോക്കുക.
ജലം അതിന്റെ ക്രിസ്റ്റലീകരണത്തില്‍ സ്വഭാവം മാറ്റുന്നുവെങ്കില്‍ നിങ്ങള്‍ പഠിക്കണം.
വൈദികര്‍ പറഞ്ഞു.
ജലം ഔഷധമാകുന്നത് മനസ്സിന്റെ പരിശുദ്ധിയില്‍ നിന്നാണ് എന്ന്.
ജലത്തോളം ഔഷധവീര്യമുള്ളതായി ഭൂമിയില്‍ ഒന്നുമില്ല.
ജലം ജീവനമാണ്.
നിങ്ങള്‍ പരിശോധിക്കേണ്ടത് ഒന്നേയുള്ളൂ.
ക്രിസ്റ്റലീകരണത്തില്‍ ജലത്തിന്റെ സ്വഭാവം മാറുന്നുണ്ടോ?
ജലത്തിന്റെ ക്രിസ്റ്റലീകരണം സമാനമാണോ?
ശാസ്ത്രത്തിന്റെ ഒരു ലബോറട്ടറിയില്‍ രണ്ടു പേര്‍ ജലത്തെ ക്രിസ്റ്റലീകരണത്തിനു വിധേയമാക്കുമ്പോള്‍ ക്രിസ്റ്റലിന്റെ സ്വഭാവം മാറുന്നുണ്ടോ?
മാറുന്നില്ലെങ്കില്‍ വൈദികര്‍ പറഞ്ഞത് തെറ്റാണ്.
മാറുന്നെകില്‍ വൈദികര്‍ ശരിയാണ്. ശാസ്ത്രം ശരിയോ തെറ്റോ എന്ന് നിങ്ങള്‍ തീരുമാനിക്കുക.
കൂടുതല്‍ അറിവിനായ് ഈ പുസ്തകം വായിക്കുക
 ഹൈന്ദവ  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .

 വില നാനൂറു രൂപയാണ് പുസ്തകം തപാലിലും നേരിട്ടും  ലഭിക്കും.
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 പണം അയക്കുന്നവര്‍ അവരുടെ  വിലാസം  കൂടി വാട്സ് ആപ്പിലോ മറ്റോ തരിക 9995033225 / 8281404225 /

 നിര്‍മ്മലാനന്ദം...

പുരമേയല്‍ ഓലപ്പുര

പെരമേയുന്നന്ന് ..

കോട്ടേലപ്പൂപ്പാ... മഴയൊന്നും പെയ്തേക്കല്ലേ..എന്ന
അമ്മപെങ്ങന്മാരുടെ പ്രാർത്ഥനയോടെ
പെരകെട്ടിമേച്ചിൽ തുടങ്ങും....

അടുപ്പും,അരകല്ലുമൊഴിച്ച് എടുത്തുമാറ്റാവുന്ന
സ്ഥാവര ജംഗമങ്ങളെല്ലാം
വടക്കേ അയ്യത്ത് നിരാലംബരാകും..

പകലും നക്ഷത്രങ്ങളേ കാട്ടിത്തന്ന മേൽക്കൂര
വിരുന്നുകാർ വന്ന വീട്ടിലെ കോഴിയേപ്പോലെ
തൂവൽ പൊഴിക്കും....

കാണാതെ പോയചീപ്പ് മുതൽ
ചേച്ചിക്കാരോ കൊടുത്ത പ്രേമലേഖനം വരെ
കണ്ടെടുക്കപ്പെടും....

മൺഭിത്തിയുടെ വിടവുകളിലിരുന്ന്
പല്ലിമുട്ടകൾ അന്നാദ്യമായി ആകാശം കാണും

ഊറാൻ തിന്ന് ഉള്ളുപൊടിഞ്ഞ കഴുക്കോൽ
അടുത്ത മേച്ചിലിന്‌ മാറ്റണമെന്ന്
അച്ഛനാരോടോ അഭിപ്രായം പറയും

ഇഴക്കയറും,മുറുക്കാനും വാങ്ങാനായി
ഞാനന്ന് ഇല്ലാത്ത വണ്ടിയേറിപ്പായും..

ഉത്തരത്തിന്മേലിരിക്കുന്ന ഏട്ടന്‌
സൂര്യൻ മറ്റൊരുനാളുമില്ലാത്ത ദിവ്യപ്രഭ നൽകും.

മെടഞ്ഞടുക്കിയിരിക്കുന്ന ഓലകൾക്കിടയിൽ നിന്ന്
ഒരരണ... ഓടിയടുത്ത് വന്നിട്ട്
കടിക്കാൻ മറന്ന് തിരിച്ചുപോകും..

പുകയിറ കുടഞ്ഞുകളഞ്ഞ്,ഒരു പഴോല
പുത്തോലയേ പുണർന്ന് ആകാശത്തേക്ക് പറക്കും.

കുഞ്ഞുങ്ങളുറങ്ങുന്ന മരച്ചോട്ടിൽ അടുപ്പ് പുകച്ചതിന്‌
മരത്തിലിരുന്നൊരണ്ണാൻ അമ്മയേ
ഛിൽ ഛിൽ ഛിൽ എന്നു ചീത്തപറയും

വാരി വെട്ടിയൊതുക്കി ചാണകം മെഴുകിയ
എന്റെ  ഓലപ്പുര
പായൽ പിടിച്ച ഓടുകളും
ചവിട്ടടി പതിഞ്ഞ സിമന്റ് തറകളുമുള്ള
അയൽ വീടുകളേ നോക്കി
കൊഞ്ഞനം കുത്തും..

സുനിലന്‍ കായലരികത്ത് എഴുതിയ കവിത
 മഴ പെയ്യരുതേ എന്നുറക്കെ പ്രാര്‍ത്ഥിക്കും കുറെ തുണികെട്ടും അലങ്കോല വസ്തുക്കളും പറമ്പില്‍ അനാഥരെ പോലെ കിടക്കും .കഷ്ടം എന്ന് പറയുന്നത് പുരമേയല്‍ കഴുക്കോല്‍  വാങ്ങാന്‍ പോലും പണമില്ലാത്ത പട്ടിണിയില്‍ ആയിരിക്കും  .ആയതിനാല്‍ പഴയ കഴുക്കോല്‍ വീണ്ടും സ്ഥാനം പിടിക്കും .ദിനം പ്രതിയുള്ള മുളക് ചമ്മന്തിക്ക് അന്ന് മോക്ഷം കിട്ടും ഓണം പോലെ സാമ്പാറും രണ്ടു കറിയും ആന്നുണ്ടാകും  .കുറച്ചു ദിവസത്തേക്ക് കഞ്ഞി വെക്കുന്നത് പഴയോല കത്തിച്ചാണ് .ഓലയിടുക്കില്‍ തിരുകി വെച്ച് മറന്ന പലതും അന്ന് കളഞ്ഞു കിട്ടും ചേച്ചിക്ക് അപ്പുറത്തെ ചേട്ടന്‍ കൊടുത്ത അക്ഷര തെറ്റുള്ള  പ്രേമ ലേഖനം വരെ കിട്ടും   വിരിയാന്‍ കൊതിച്ച പല്ലി മുട്ട പോലെ കലങ്ങിപോയ   പ്രേമങ്ങള്‍  വരെ അന്ന് രാത്രി ചര്‍ച്ച ചെയ്യും .പുത്തനോലയുടെ മണത്താല്‍ ഇനി മഴ പെയ്തോട്ടെ എന്ന് സമാധാനിച്ചു ഉറങ്ങും...............ഹായ് ..... സുനിലേ അതൊക്കെ ഓര്‍മ്മിപ്പിച്ചതിനു നന്ദി .

ANILVAIDIK 8281404225