ചാണകത്തറ ANILVAIDIK ARIVUKAL അറിവുകള്‍
ചാണകം മെഴുകുമ്പോള്‍ .ഇനി അങ്ങനെയുള്ള തറ മെഴുകല്‍ ഉണ്ടാകുമോ എന്നറിയില്ല എങ്കിലും .
വെളുത്തുള്ളി മഞ്ഞള്‍ ചേര്‍ത്തു മെഴുകിയാല്‍ ഇഴ ജന്തുക്കള്‍ അകത്തു കടക്കില്ല .
കുശപ്പുല്ല് ദര്‍ഭ ഇവ കൊണ്ട് പായ നിര്‍മ്മിച്ച് കിടന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കുറയുന്നു വാതത്തെ കുറക്കുന്നു ദുഖ്സ്വപ്നം കുറയുന്നു .
ഇഞ്ചിപ്പുല്ല് .(പുല്തൈലം) തിളപ്പിച്ച് ആ ജലം കൊണ്ട് ചാണകം മെഴുകിയാല്‍ അണുക്കള്‍ നശിക്കും എന്നും വീടിനു നല്ല സുഗന്ധം ഉണ്ടാകും .പുല്ലു തിളപ്പിച്ച വെള്ളം കൊണ്ട് ഇന്നുള്ള തറയും കഴുകുക നല്ല ഗന്ധം നിറഞ്ഞു നില്ക്കും അണുബാധ കുറയും.
വെള്ള പോക്ക് ശീക്ര സ്കലനം ഉണ്ടെങ്കില്‍ മരുന്നുകള്‍ക്ക് മാറ്റാന്‍ സാധിക്കുന്നില്ലെങ്കില്‍ വെള്ളില അരച്ച് ചെളിയിലോ ചാണകത്തിലോ ചേര്‍ത്ത് മെഴുകിയ തറയില്‍ കിടന്നാല്‍ ഗുണങ്ങള്‍ ഉണ്ട് .വെള്ളില താളിആയി കുളിച്ചാലും നല്ലത്.
ചാണകം ഉണക്കി പൊടിച്ചും കരിങ്ങോട്ട ഇല ഉണക്കി പൊടിച്ചു ചേര്‍ത്തും ചാണകം മെഴുകിയാല്‍ ചിതല്‍ വരില്ല ഇതിന്റെ കായ ചേര്‍ത്തു ചാണകം മെഴുകിയാല്‍ ആസ്മ കുറയുന്നു .
മച്ചിന്റെ മുകളില്‍ കരിങ്ങോട്ട ഇല നിരത്തി അതില്‍ കൂവളയിലയും കൂവളക്കായും ചേര്‍ത്തു ചെളി കുഴച്ചു മച്ചില്‍ അര അടിയോളം നിറയ്ക്കും അത്തരം വീട് ചിതല്‍ തിന്നു നശിക്കില്ല . ഇതു പോലെ തറയിലും ചെളി നിറയ്ക്കുന്ന ഒരു കാലം നമുക്കുണ്ടായിരുന്നു .
പത്തായത്തില്‍ കൂവളയില ഇട്ടു വെച്ചാല്‍ നെല്ല് കേടകില്ല
വിഷ വൈദ്യന്‍ കാഞ്ഞിരക്കുരു ചേര്‍ത്ത ചാണകത്തറ നിര്‍മ്മിക്കാറുണ്ട് .
അസ്സല്‍ കുമ്മായം നാട്ടു പശ ചേര്‍ത്തു ഭിത്തിയില്‍ അടിച്ചാല്‍ ഏറെ രോഗ പ്രശ്നങ്ങളെ ഒഴിവാക്കാം .
കുന്തിരിക്കം പോലുള്ള പൈന്‍ മരത്തിന്‍റെ കറ ചുണ്ണാമ്പുവള്ളി കലശത്തൊലി എന്നിവ ഇടിച്ചു വെള്ളം ചേര്‍ത്താല്‍ വഴു വഴുപ്പുള്ള പശയാകും .ഇതില്‍ കുമ്മായം കലക്കി ചെമ്പരത്തി പൂ ചേര്‍ത്താല്‍ നീല നിറമുള്ള പെയിന്റു ലഭിക്കും.
പൊതുവേ ചെമ്പരത്തി പൂവ് വെളുത്ത പ്രതലത്തില്‍ തേച്ചാല്‍ നീല നിറം ഉണ്ടാകും ,
കടുക്കയും സമം അന്ന ഭേദിയും കലക്കിയാല്‍ കടുത്ത കറുത്ത നിറം ഉണ്ടാകും ദേഹത്ത് പറ്റിയാല്‍ അതൊരു കറുത്ത കറയായി മാറും വെളുത്ത ക്ലോസറ്റില്‍ ഒഴിച്ചാല്‍ പോലും കറുത്ത പാടുകള്‍ ഉണ്ടാകും വിഷം ആണ് അകത്തു പോകരുത് .മതിലില്‍ കറുത്ത പെയിന്‍റ് ആയി ഇലക്ഷനില്‍ ഉപയോഗിക്കാം ഈ പ്രതലങ്ങളില്‍ അണുക്കള്‍ തോറ്റ് പോകുന്നു എന്നതാണ് മറ്റൊരു വസ്തുത .
നെല്ലിക്കയും നീല അമരിയില അരച്ചതും മുടിയില്‍ തേച്ചാല്‍ മുടിക്ക് കറുപ്പ് നിറം വരും
കഴിഞ്ഞ വര്‍ഷം ഈശ്വര കൃപ കൊണ്ട് എന്നാല്‍ എഴുതാന്‍ സാധിച്ച പുസ്തകങ്ങളില്‍ ഏറെ അറിവുകള്‍ നിങ്ങള്‍ വായിച്ചിരിക്കുമല്ലോ അതിലെ പ്ലാവിന്‍ വിറകിലെ അത്ഭുതങ്ങള്‍ ഇനിയും നമ്മള്‍ അറിയണം അത് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആ പുസ്തകത്തിലെ അന്‍പത്തിനാല് ഭാഗങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം.
നെല്ലിക്കയും നീല അമരിയില അരച്ചതും മുടിയില്‍ തേച്ചാല്‍ മുടിക്ക് കറുപ്പ് നിറം വരും
കഴിഞ്ഞ വര്‍ഷം ഈശ്വര കൃപ കൊണ്ട് എന്നാല്‍ എഴുതാന്‍ സാധിച്ച പുസ്തകങ്ങളില്‍ ഏറെ അറിവുകള്‍ നിങ്ങള്‍ വായിച്ചിരിക്കുമല്ലോ അതിലെ പ്ലാവിന്‍ വിറകിലെ അത്ഭുതങ്ങള്‍ ഇനിയും നമ്മള്‍ അറിയണം അത് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് ആ പുസ്തകത്തിലെ അന്‍പത്തിനാല് ഭാഗങ്ങളും ഈ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യാം.
ഇനി പ്രതി രോധം എന്ന മൂന്നു ഭാഗങ്ങള്‍ കൂടി ഉണ്ട് ശേഷം സര്‍പ്പദോഷങ്ങള്‍ സത്യവും മിഥ്യയും ഇതിലെ അദ്ധ്യായങ്ങള്‍ പോസ്റ്റ് ചെയ്യാം
ANILVAIDIK 8281404225
