2020 ജൂൺ 30, ചൊവ്വാഴ്ച

അടയാള സിദ്ധാന്തം രണ്ടാം ഭാഗം VAATHAM വാതം ANILVAIDIK

അടയാള സിദ്ധാന്തം രണ്ടാം ഭാഗം വേദനകളും  കയ്പ്പ് രസമുള്ള ഔഷധങ്ങളും   .

കാഞ്ഞിരക്കുരുവില്‍ മജ്ജയുടെ കൊഴുപ്പും കാല്മുട്ടിന്‍റെ ചിരട്ടയുടെ ഭാഗവും കാണാം

വട്ട് എന്ന വലിയ വിത്തിനും ചിരട്ടയുടെ ഘടന ഉണ്ട് .അത് പൊടിച്ചു കഞ്ഞി വെച്ച് കൊടുക്കും

കാഞ്ഞിര മരത്തടി കൊണ്ട് ഉഴിച്ചില്‍ പലക നിര്‍മ്മിക്കുന്നതിലെ ശാസ്ത്രം എന്താണെന്ന് ചോദിച്ചാല്‍ കയ്പ്പുള്ള രസങ്ങള്‍ക്ക്   വേദനയെ ഇല്ലാതാക്കാന്‍ സാധിക്കും . കരിങ്ങോട്ട  മുതല്‍ കയ്പ്പുള്ള പലതും വാതത്തിന് എണ്ണ കാച്ചാന്‍ ഉപയോഗിക്കുന്നു

 വാതം പിടിപെടുമ്പോള്‍  കറി വെച്ചു കഴിക്കുന്നൊരു പീച്ചില്‍ ഉണ്ട്  അല്‍പ്പം കയ്പ്പുള്ള പീച്ചില്‍  അത് നല്ലതാണ്  പാവയ്ക്ക കറി വെച്ചു കഴിക്കുന്നത്‌ വാതത്തിനും വേദനയ്ക്കും നല്ലതാണ് . ഒന്നോര്‍ക്കുക കയ്പ്പ് വാത വേദനയെ മാത്രമല്ല  ഇല്ലാതാക്കുന്നത് ആ രസം വേദന സംഹാരിയാണ് .

വാതത്തോടെ രക്തം ദുഷിക്കുകയും  കട്ടപിടിക്കുകയും ഉണ്ടാവും  പാവക്ക പഴുത്താല്‍ രക്ത വര്‍ണ്ണം ആകുന്നു ഈ കയ്പ്പന്‍ പച്ചക്കറിക്ക് പുതിയ രക്തം നിര്‍മ്മിക്കാന്‍ കഴിവുണ്ട് ആയതിനാല്‍ ത്വക് രോഗികള്‍ക്ക് പാവയ്ക്കയും കൊവയ്ക്കയും  നല്ലതാണ് സോറിയാസിസ് രോഗിയുടെ അവസാനവര്‍ഷങ്ങള്‍ വാത രോഗത്തെ വരുത്തുന്നു.അഗ്നിയുടെ ഗുണങ്ങള്‍ അടങ്ങിയ കടുക് അരച്ച കറികള്‍ കൂടുതല്‍ ഉപയോഗിക്കുക .

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.


8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക  V P P ആയി പുസ്തകം അയക്കുന്നില്ല

സര്‍പ്പദോഷം സത്യവും മിഥ്യയും ANILVAIDIK

അനില്‍ജി നിങ്ങള്‍ വല്ല പുസ്തകവും എഴുതിയട്ടുണ്ടോ ..?

ഉണ്ട് അത് ഈ പുസ്തകം ആണ് അതിലെ ഉള്ളടക്കം വായിച്ചാല്‍ മനസിലാക്കാം 
ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു അറിവുകള്‍ ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.

പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍   ലഭിക്കും 328 പേജ്  വിലയായി   400 രൂപ അയക്കുക .
 വിശദ വിവരം താഴെ  എഴുതാം
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം കൂടി  തരിക
ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക
നിങ്ങളുടെ വിലാസം8281404225  ////  9995033225  വാട്സ് ആപ്പിലോ ഇല്ലേല്‍  gbudha303@gmail.com  മെയില്‍ ചെയ്യുക google pay 9995033225
അറിവിന്‍റെ ലോകത്തേക്ക് എത്തുവാന്‍ ഇതിലെ എഴുത്തുകള്‍ സഹായിക്കും     സര്‍പ്പദോഷം സത്യവും മിഥ്യയും ഏറെ നാളത്തെ എന്‍റെ എഴുത്തുകള്‍ ഇതിലുണ്ട്.

പുസ്തകത്തിന്‍റെ പേര് പോലെ സര്‍പ്പ ദോഷത്തെകുറിച്ച്   ഏറെ എഴുതാന്‍ സാധിച്ചു അതൊക്കെ നിങ്ങളില്‍ പുത്തന്‍ അറിവുകള്‍ സമ്മാനിക്കും

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയുടെ പിന്നിലെ ആചാരശാസ്ത്രം   അറിയാന്‍ ഈ പുസ്തകം സഹായിക്കും.
 പ്രേതത്തെയും പിശാശിനെയും പരിചയപ്പെടാന്‍ ഒരവസരം അതാണ്‌ പുസ്തകം കൂടെ ആത്മാവിനെയും ആത്മാക്കളെയും

ഒരു ത്വക്ക് രോഗം വന്നാല്‍ രോഗി വൈദ്യനോട് ചോദിക്കും ഇതു  വല്ല സര്‍പ്പദോഷമാണോയെന്നു   ..? ശാസ്ത്ര ദൃഷ്ട്ടിയുള്ള വൈദ്യന്‍ പറയും അതിലൊന്നും വലിയ കഥയില്ലെങ്കിലും  ആയുര്‍വേദപഠിക്കുന്നവരും ധര്‍മ്മ പ്രഭാഷകരും  സര്‍പ്പ   കാവിലെ   ചില സസ്യ  ശാസ്ത്രങ്ങള്‍   അറിയേണ്ടതുണ്ട് .  .










   ഷേക്ത്ര  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .  വൈദ്യനും ഭക്തനും ഒരുപോലെ ഗുണംചെയ്യും.

യക്ഷിയെന്ന സത്യത്തെയും സര്‍പ്പ  ദോഷമെന്ന അന്ധ വിശ്വസത്തേയും  സത്യത്തേയും    തുറന്നു കാട്ടുന്നതാണ് പുസ്തകത്തിന്‍റെ പ്രത്യേകത.

ഇന്നു കാണുന്ന   പൂജാവിധികള്‍   ആയുര്‍വേദ ചികിത്സയുടെ ആചാരമായിരുന്നു  ആയതിനാല്‍ ആയുര്‍വേദ  പഠിതാക്കള്‍ക്കും ഏറെ സഹായിക്കുന്ന ഭാഗങ്ങള്‍ പുസ്തകത്തില്‍ഉള്‍പ്പെടുത്തിയട്ടുണ്ട്  .   പ്രഭാഷകകര്‍ക്ക്  ഏറെ സഹായിക്കുന്ന നിഗൂഡമായ അറിവുകള്‍ പുസ്തകത്തിലുണ്ട്   .

ചില   ഷേക്ത്ര  ആചാരങ്ങള്‍ പലതും ഉത്തരം കിട്ടാത്തത്തതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് അതിന്‍റെ   സംശയ നിവര്‍ത്തി മറ്റാരെങ്കിലും  നിങ്ങളോട്  ചോദിച്ചാല്‍ നിങ്ങളും    ഉത്തരം കിട്ടാതെ കൊച്ചു കുട്ടികളെ പോലെ  കുഴഞ്ഞേക്കാം പക്ഷേ ഈ പുസ്തകം നിങ്ങളെ   നല്ല മറുപടിയില്‍ എത്തിക്കും.
  
 അറിയപ്പെടാത്തആയുര്‍വേദo എന്നൊരു പുസ്തകത്തിനും കൂടി   പലരും മുന്‍‌കൂര്‍ ആയി പണം തന്നിട്ടുണ്ട്  അതും മൂന്നു വര്ഷം മുന്‍പ് വൈകിയതില്‍ ഷമ ചോദിക്കുന്നു അതും  ഉടനെ തരാം  രണ്ടു പുസ്തകത്തിനുവേണ്ടി പണം അടച്ചവര്‍ക്ക് ഈ  ബുക്ക് അയച്ചിട്ടുണ്ട്.






2020 ജൂൺ 29, തിങ്കളാഴ്‌ച

സര്‍പ്പദോഷം SARPPADOSHAM



പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍   ലഭിക്കും

താഴെ വിശദ വിവരം എഴുതിയട്ടുണ്ട്‌

ഹൈന്ദവ  ആചാരങ്ങള്‍ എല്ലാം തന്നെ    ദുരാചാരമാണെന്ന്  നിങ്ങള്‍ക്ക്  തോന്നിയാല്‍ അതിലെ മണ്മറഞ്ഞു കിടക്കുന്ന  ശാസ്ത്രത്തെയും ആയുര്‍വേദത്തെയും   വിവരിക്കുന്നതാണ് ഈ പുസ്തകം .

യക്ഷിയെന്ന സത്യത്തെയും നാഗ ദോഷത്തെയും തുറന്നു കാട്ടുന്നതാണ് പുസ്തകത്തിന്‍റെ പ്രത്യേകത

ഒരു ഹൈന്ദവ ആചാര പ്രഭാഷകനു     ഈ പുസ്തകമൊരു മുതല്‍കൂട്ട് ആയിരിക്കും. അത് പോലെ പൂജകള്‍  ആയുര്‍വേദ ആചാരമാണ് ആയതിനാല്‍ ആയുര്‍വേദ  പഠിതാക്കള്‍ക്കും ഏറെ സഹായിക്കുന്ന ഭാഗങ്ങള്‍ അടങ്ങിയിട്ടുണ്ട്

നമ്മുടെ  ഷേക്ത്ര  ആചാരങ്ങള്‍ പലതും ഉത്തരം കിട്ടാത്തത്തതും ചോദ്യം ചെയ്യപ്പെടുന്നതുമാണ് അതിന്‍റെ   സംശയ നിവര്‍ത്തി മറ്റാരെങ്കിലും  നിങ്ങളോട്  ചോദിച്ചാല്‍   ഉത്തരം കിട്ടാതെ പലരുംകുഴഞ്ഞേക്കാം പക്ഷേ ഈ പുസ്തകം നിങ്ങളെ   നല്ല മറുപടിയില്‍ എത്തിക്കും.
 പുസ്തകത്തിന്‍റെ പേര് പോലെ സര്‍പ്പ ദോഷം അതെ കുറിച്ച് ഏറെ എഴുതാന്‍ സാധിച്ചു അതൊക്കെ നിങ്ങളില്‍ പുത്തന്‍ അറിവുകള്‍ സമ്മാനിക്കും

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.

 ജൂലെയ്‌ ഒന്‍പതാം തീയതി ഇതിന്‍റെ പ്രകാശന കര്‍മ്മം കഴിഞ്ഞു നിങ്ങളില്‍ ഇത്  എത്തിക്കും വില നാനൂറു രൂപയാണ് 328 പേജുള്ള  പുസ്തകം തപാലിലും നേരിട്ടും ലഭിക്കും

ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം തരിക

ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക
/മേല്‍ വിലാസം

8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക  V P P ആയി പുസ്തകം അയക്കുന്നില്ല




2020 ജൂൺ 28, ഞായറാഴ്‌ച

ഭൂഖണ്ഡങ്ങള്‍

ഏഷ്യ ASIA അമേരിക്ക AMERICA (S..N ) ആഫ്രിക്ക  AFRICA അന്റാര്‍ട്ടിക്ക  ANTARCTICA യുറോപ്പ്  EUROPE ഈ ആറു ഭൂഖണ്ഡങ്ങള്‍ ഏതു അക്ഷരത്തില്‍ ആണോ തുടങ്ങുന്നത് അതില്‍ തന്നെ അവസാനിക്കുന്നു  ഓഷ്യാനിയ  OCEANIA മാത്രം അല്പ്പം തല തിരിഞ്ഞു പോയി 

2020 ജൂൺ 23, ചൊവ്വാഴ്ച

ചെമ്പ് മനുഷ്യ നന്മയ്ക്ക്

ചെമ്പ് മനുഷ്യ രക്ഷയ്ക്ക്.

ഒന്നാം ഭാഗം

ഒരു ഇലട്രിക്  മോട്ടര്‍ നല്ല പോലെ പ്രവര്‍ത്തിക്കാന്‍ അതില്‍ കോയില്‍ എന്ന് പറയുന്ന ശുദ്ധമായ ചെമ്പിന്‍  കമ്പി ചുരുളുകള്‍ വേണം .ചെമ്പിന്റെ ഗുണ  മേന്മ കുറയുന്ന പോലെ മോട്ടറിന്‍റെ   സ്പീട് കുറഞ്ഞു പോകും ക്ഷമതയും ഇല്ലാതാകും.

  മനുഷ്യ ശരീരത്തിലും കോപ്പര്‍ എന്ന ചെമ്പ് കുറഞ്ഞാലും പ്രധിരോധ ശക്തി കുറയും മരങ്ങളുടെ കാതല്‍ പോലെയാണ് ശരീരത്തില്‍ ചെമ്പിന്‍റെ സ്ഥാനം .

ചെമ്പ് പാത്രങ്ങളില്‍ ജലം ശേഖരിക്കുന്ന പതിവ് പണ്ട് ഉണ്ടായിരുന്നു .അമ്പലങ്ങളില്‍ മേച്ചില്‍ ഓട് ചൊമ്പോട് ആയിരുന്നു ഭക്തന്‍റെ ദേഹത്ത് അതിന്‍റെ കിരണങ്ങള്‍ എല്ക്കണം അതായിരുന്നു മേച്ചില്‍ ഓടിന്റെ ശാസ്ത്രം .

ചെമ്പില്‍ ഏറെ ഗുണങ്ങള്‍ ഉണ്ടെന്നു തിരിച്ചറിയും മുന്‍പേ തന്ആനെ ശ്രമസ്ഥാനങ്ങളില്‍ ചെമ്പ് ഏറെ അടങ്ങിയ വിഭവങ്ങള്‍ ഉപയോഗിച്ചിരുന്നു.

കടുക്കയില്‍ ധാരാളം ചെമ്പ് അടങ്ങിയിരിക്കുന്നു ആയതിനാല്‍ അതൊരു ആശ്രമ പാനീയ വസ്തുവാണ് .അടയ്ക്കയില്‍ ചെമ്പുണ്ട്‌ അതിനാല്‍ അത് ദക്ഷിണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു .

ഒട്ടു മിക്ക ചെടിയിലും ചെമ്പ് അടങ്ങിയിരിക്കുന്നു. പുനര്‍നവ എന്ന ഔഷധസസ്യം ചെമ്പ് കൂടുതല്‍ അടങ്ങിയിരിക്കുന്നു. അതിനും ചെമ്പിന്‍റെ നിറമുണ്ട് .ചിത്തിരപ്പാല ചെമ്പ് നിറമാണ്  അടമ്പ് ഈന്തപ്പഴം അത്തിപ്പഴം  ഗോതമ്പ് ഇവയില്‍ ചെമ്പ് കൂടുതല്‍ ഉണ്ട് .

ഹരിതകം കുറഞ്ഞ മരുഭൂമിയില്‍ ഈന്തപ്പഴം കൊണ്ടും  അത്തിപ്പഴം കൊണ്ടും ചെമ്പിനെ പ്രകൃതി പരിഹരിച്ചു നല്കിയട്ടുണ്ട് ഈ രണ്ടു ഫലത്തിനും ചെമ്പ് നിറമാണ് .

മനുഷ്യ മൂത്രത്തില്‍ ചെമ്പ് നിറയെ ഉണ്ട് .

ചായക്കടയില്‍ നിന്നും നല്ലൊരു ചായ കുടിച്ചാല്‍ അതൊരു സുഖം ആണ് പക്ഷേ പാലില്‍ വെള്ളം ചേര്‍ത്ത കൊഴുപ്പില്ലാത്ത ചായ ആകരുത് കൊഴുപ്പ് കൂട്ടാന്‍ മണ്ണിരയെ പാല്‍ ഭരണിയില്‍ പിടിച്ചിടുന്നൊരു വകുപ്പ് അങ്ങ് തമിഴ് നാട്ടില്‍ ഉണ്ട് .മലയാളി അണ്ണന്മാരും മോശമല്ല മണ്ണിരയെ കൊള്ളുന്ന ഈ മാര്‍ഗ്ഗം അധര്‍മ്മമാണ്  എങ്കിലും മണ്ണിര ദോഷമല്ല  . ഒരാളില്‍ പെട്ടന്ന് ചെമ്പ് കുറഞ്ഞാല്‍ മണ്ണിരയെ പിടിച്ചു പാലില്‍ ഇടുക ഒഎഉ മിനിട്ട് കഴിഞ്ഞാല്‍ അവയെ ജീവനോടെത്തന്നെ മണ്ണില്‍ ഉപേക്ഷിക്കുക  അപ്പോള്‍ പാല്‍  നല്ല കൊഴുപ്പായി മാറും നല്ലൊരു പാല്കാപ്പി ഉണ്ടാക്കി കൊടുത്താല്‍ അവനതു കുടിക്കും എന്നിട്ട് രുചിയുടെ  വസ്തുത അറിയാതെ അവന്‍ നമ്മെ നോക്കി ചിരിക്കും ഒരു വളിച്ച ചിരി തിരിച്ചു കൊടുത്താല്‍ നമ്മുടെ കള്ളത്തരം പുടികിട്ടുകയുമില്ല . അതോടെ   അസ്മ ഷീണം എന്നിവ മാറും പക്ഷേ  ദൈവ  കോപം കിട്ടാതിരിക്കാന്‍ മണ്ണിരയോട് മാപ്പ് പറഞ്ഞാല്‍ മതി അത് കുടിച്ചവനോട് യാതൊരു സങ്കടവും    വികാരവും തോന്നേണ്ട . പക്ഷേ മണ്ണിരയെ സംരക്ഷിച്ചു വളര്‍ത്തണം അവയുടെ വംശത്തെ വര്‍ദ്ധിപ്പിക്കണം അങ്ങിനെയുള്ളവനെ  ഇതൊക്കെ ചെയ്യാന്‍ പാടുള്ളൂ ഇല്ലെങ്കില്‍ രോഗം അവനില്‍ വന്നു ചേരും .

https://www.facebook.com/photo.php?fbid=1774558716021421&set=a.231466746997300&type=3

Anil Vaidik

2020 ജൂൺ 20, ശനിയാഴ്‌ച

മദ്യപാനം ANIL VAIDIK

വില കൂടിയ മദ്യങ്ങള്‍ .

  പൊട്ടാസ്യം കുറയുമ്പോള്‍ മദ്യാസക്തി കൂടുന്നു തേന്‍ പൊട്ടാസ്യത്തെ  കൂട്ടുന്നു  തേനിലെ ഗുണങ്ങള്‍ മദ്യത്തെ ഉപക്ഷിക്കാന്‍ കാരണമാകും .താഴെ കുറെ മരുന്നുകള്‍ കൊടുത്തിട്ടുണ്ട് .   

ചില സത്യങ്ങളോട് പ്രതിക്ഷേധിക്കാന്‍  സാധിക്കാത്തവന്‍റെ  പ്രതികരണമാണ് മദ്യപാനം . സ്നേഹിക്കാന്‍ കഴിവില്ലാത്തവര്‍  അതിനെ ചികിത്സിക്കരുത്.  മദ്യത്തിനു അടിമപ്പെട്ടാല്‍ സത്യസന്ധതയോടെ അതിനെ ചികിത്സിക്കാനും സാധിക്കണം  .  

കൊതിയോടെ നുകരാന്‍ സാധിക്കുന്ന രുചികള്‍   മദ്യത്തിന് പ്രകൃതിദേവി    കൊടുത്തിട്ടില്ല തേനിന്‍റെ രുചിയോ പായസ പഴച്ചാറുകളുടെ രുചിയോ മദ്യത്തിനില്ല    . അരുചിയും ദുര്‍ഗന്ധവും ഉണ്ടായിട്ടും അത് അമിതമായി  കഴിക്കുന്നവന്‍റെ വാസന മൃഗത്തിനോട് ഉപമിക്കാനെ കഴിയൂ  . കഴുതയോ പട്ടിയോ മറ്റു മൃഗങ്ങളോ മദ്യം മണത്തു നോക്കുക കൂടി ചെയ്യില്ല .എന്നിട്ടും അത് നുകരുന്നവന്‍റെ  മാനസികാവസ്ഥ ഏറെ തരം താഴ്ന്നതാണ് മദ്യപാനിക്ക് കൂട്ടായി അതിനെ ന്യായീകരിച്ചു ദേവ നടത്തുന്ന  പൂജാരികളും   ദൈവ ദാസന്മാരും പുരോഹിതരും  ഉണ്ട് . 

മദ്യപന്‍  താടി വെച്ച കാവി ധാരിയോടൊരു ചോദിച്ചു  .

  ലഹരി ഏറെ തരുന്നത്  മദ്യമോ കഞ്ചാവോ കറുപ്പോ ?.. . 

   ലഹരിയില്‍ കടുത്തത്‌  കറുപ്പാണെന്ന്  സന്യാസി.

 ആള് കൊള്ളാലോ കാവിധാരികളും മയക്കു മരുന്നിനടിമയോ ?.. 

   കറുപ്പ് അതല്പ്പം കിട്ടുമോ എന്ന് ചോദിച്ചപ്പോള്‍ കണ്ണടച്ചാല്‍  കറുപ്പ് കിട്ടുമെന്ന്  പറഞ്ഞു പിന്നെ  പല്ല് പോലും കൊഴിയാത്ത മോണ കാട്ടി ചിരിച്ചു .

 അതേ....  അത് ഇരുട്ടാണ്‌  കറുപ്പിനഴകുണ്ട് ഇരുട്ടിലെ  ധ്യാനതയില്‍ ലഭിക്കുന്ന കുളിരുള്ലോരു ലഹരിയുണ്ട് അതിലും മഹത്തായ മദ്യമോ ലഹരിയോ ഇല്ല .    . 

 താടിക്കാരന് കാര്യo പിടികിട്ടിയില്ലെന്നു   കരുതി കുടിയന്‍സ്   വീണ്ടുo  ചോദിച്ചു  ലഹരിയില്‍  മികച്ച ബ്രാന്റു  എന്താണെന്ന് മനസിലായോ   സ്വാമി ?...  .

യോഗയുടെ നിര്‍വൃതിയില്‍ ലഭിക്കുന്ന ലഹരിയുടെ ഉന്മാദ  ലഹരി പകരാന്‍ ഒരു മധു ചഷകത്തിനും കഴിയില്ല.താടി വെച്ച ആ ഭ്രാന്തന്‍ അതും പറഞ്ഞു അട്ടഹസിച്ചു ..

 .പക്ഷെ  വിവരംകെട്ട  ഒരു മദ്യപനെ അതെങ്ങിനെ  ധരിപ്പിക്കും.  കനത്ത കറുപ്പ്  കൂടുമ്പോള്‍ മാത്രമേ ഉറങ്ങാന്‍ സുഖമുള്ളൂ.

 ഇരുളിലേക്ക്  നോക്കിയിരിക്കുംബോഴുള്ള  സുഖം വിവരിച്ചാലാര്‍ക്ക്  മനസിലാകും .  വെളിച്ചം ദുഃഖമാണുണ്ണി തലയിലേക്കുള്ള  വെളിച്ചത്തിനായി കണ്ണുകളടക്കൂ    .

ഇരുട്ടിന്‍റെ മന്ദഹാസം  വിടരുന്നത് ബ്രാഹ്മത്തിലാകുന്നു    ബ്രഹ്മ മുഹൂര്‍ത്തത്തില്‍ ശിരസ്സില്‍ പതിക്കുന്ന  ജലം തരുന്നൊരു   ലഹരിയേക്കാള്‍ മറ്റൊരു ലഹരിയുണ്ടോ .?  


മദ്യo തലയ്ക്കു പിടിച്ചാലും ശിരസ്സില്‍ വെള്ളം ഒഴിക്കാറുണ്ടല്ലോ.

 ശിരസ്സിനു തണുപ്പ് ഏകുന്ന എണ്ണകള്‍ ശാന്തത നല്കുന്നു.

ഓഷോയോട് ഒരിക്കല്‍ ചോദിച്ചു  ഏറ്റവും വലിയ ''ഡ്രഗ്'' എന്താണെന്ന്    ഒട്ടും ആലോചിക്കാതെ മറുപടി വന്നു.
   മൌനത്തിന്‍റെ ആഴം ആസ്വദിക്കാന്‍ സാധിച്ചാല്‍ അതാണ്‌ മികവുറ്റ  ഡ്രഗ്   .  

യോഗ അനുഷ്ട്ടിക്കാത്തവന്‍റെ യോഗയാണ് ഉറക്കം  ഉറക്കമെന്ന യോഗം  പോലും മദ്യപന്  ലഭിക്കുന്നില്ല   ജലത്തിന് വേണ്ടി ദാഹിക്കുന്ന ശരീരം  മദ്യപന്‍റെ   നിദ്രാ തടസങ്ങള്‍ മാത്രം . 

യോഗയുടെ നിര്‍വൃതിയാണ് ലോകത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന്;
 
      .....   എന്താണ് യോഗ ?..

 എപ്പോള്‍ സ്വസ്ഥതയും ശാന്തിയും കൈവരുന്നുവോ അപ്പോള്‍ ഉണ്ടാകുന്ന സുഖമാണ് യോഗ.അതിനു മുദ്രകളോ ആസനങ്ങളോ ഇല്ല''   

  നെയ്യ്തിരിയിയുടെ  പ്രകാശത്തില്‍ നോക്കിയിരിക്കുമ്പോള്‍ ലഭിക്കുന്നൊരു ലഹരിയുണ്ട്  മദ്യ ലഹരിയേക്കാള്‍ മികച്ചതാണത്‌  ശ്രമിക്കുക അത് നിങ്ങള്‍ക്കും ലഭിച്ചേക്കും   .  

 മദ്യപാനം നിര്‍ത്തണോ എങ്കില്‍  എന്ത് കൊണ്ട് മദ്യത്തിനോട് ആസക്തി ഉണ്ടാകുന്നു എന്ന് പഠിക്കണം  . 

കുട്ടികള്‍ സ്കൂളില്‍ പോകാന്‍ മടി കാണിക്കുന്നത് അമ്മയുടെ സ്നേഹം ടീച്ചറില്‍ നിന്നും ലഭിക്കാത്തത് കൊണ്ടായിരിക്കാം . അല്ലെങ്കില്‍ വീട്ടില്‍  നിന്നും ലഭിക്കാത്തത് സ്കൂളില്‍നിന്നും ലഭിക്കുന്നുണ്ട്. 

 ഇണങ്ങുന്ന അന്തരീക്ഷത്തെ ആണ് വീടെന്നു വിളിക്കുന്നത്‌  അത് ലഭിച്ചില്ലെങ്കില്‍ ഉറവിടം  തേടുന്നു .ഇണങ്ങാത്തവര്‍ വിവാഹം കഴിക്കരുത് വിദ്യ പഠിക്കാത്തവര്‍  കുടുംബത്തെ നിര്‍മ്മിക്കരുത് വായന ശീലം ഇല്ലാത്തവനും പരാജയം തന്നെ  . 

മധു തരുന്ന ഗുണങ്ങള്‍ കൊണ്ട് ദേവന് നിവേദ്യം അര്‍പ്പിച്ചിരുന്നു മധു എന്നാല്‍  ഞാന്‍ പറഞ്ഞു വരുന്നത് തേന്‍ ആകുന്നു . മധു നിവേദ്യം മദ്യ നിവേദ്യമായത് കപട ഭക്തന്‍ ഉണ്ടായപ്പോള്‍ മാത്രമാണ്. തല തെറിച്ച ചില ഗ്രന്ഥങ്ങള്‍ക്കും ആചാരങ്ങള്‍ക്കും  അതില്‍ ചെറിയൊരു പങ്കുണ്ട് .   

ഒരിക്കലും മദ്യപനെ കുറ്റപ്പെടുത്തുന്ന സംസാരങ്ങള്‍ ഉണ്ടാകരുത് . മദ്യപാനിയോടു വേണ്ടത് മൃദുലമായ  സമരമാണ്   മൌനം നിശബ്ധമായ സമരമാകുന്നു  . കുറ്റപ്പെടുത്തലുകള്‍ പരിഹാരമല്ല .മികച്ച ഔഷധം  സ്നേഹം കൊണ്ടുള്ള പ്രതികരണമാണ്    .

 പുരുഷന്‍റെ നാവടപ്പിക്കാന്‍ സ്ത്രി ശ്രമിക്കരുത്  മറ്റുളവര്‍ കേള്‍ക്കെ ശകാരിക്കരുത്.  ‌വീടിന്‍റെ വിളക്ക് കെടാതെ   കാറ്റിന് എതിരായി   നില്ക്കുകയും വേണം. 

 മദ്യപന്‍ ഒരു മഹാരോഗിയാണെന്ന് മനസിലാക്കണം മദ്യപന്‍റെ അര്‍ഥം ചോദിച്ചാല്‍  ''മനസിന്‌ ബലം ഇല്ലാത്തവന്‍ എന്നുത്തരം  ''.

മദ്യപന്‍ അറിയാതെ മരുന്ന് കൊടുക്കരുത് .

ചിന്തയെ ഉണര്‍ത്തുന്നൊരു വാക്ക് മരുന്നാകുമവന് അത്  മതിയകുമവന്   ഉപേക്ഷിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ സ്നേഹം കൊണ്ട് ചികിത്സിക്കുക  . 

മദ്യപന്‍റെ കണ്ണുകള്‍ക്കും  വിഭ്രാന്തി കാട്ടുന്ന  മനോരോഗിയുടെ  കണ്ണിനും  ‌അസ്വസ്ഥത  നിഴലിക്കാറുണ്ട്   . രണ്ടിനും സ്നേഹം തന്നെ മരുന്ന്. 

മദ്യപാനിക്ക് മറ്റൊരുത്തന്‍ മദ്യം കഴിച്ചുവെന്നു മണം  കൊണ്ട് കണ്ടു പിടിക്കാന്‍ ആവില്ല ഗന്ധം അറിയാനുള്ള കഴിവ് നശിക്കുന്നു  . മദ്യം അകത്തു ചെന്നാല്‍ കേള്‍വിശക്തി കുറയും ഉറക്കെ സംസാരിക്കും മദ്യപിച്ച്   ബൈക്കില്‍ പോകുന്നവരെ  ഉറക്കെയുള്ള സംസാരം കൊണ്ട് പോലീസിനു  തിരിച്ചറിയാം .മദ്യം അകത്തു ചെന്നാല്‍ എന്നും വായിക്കുന്ന ചെറിയ അക്ഷരങ്ങള്‍ കണ്ണിനു മനസ്സിലാവുകയില്ല അത് കരള്‍ നശിക്കുന്നത് കൊണ്ടാണ് ( കരള്‍ കണ്ണിന്‍റെ വാതിലാണ് കരളിന്‍റെ കഴിവ് കുറഞ്ഞാല്‍ കണ്ണിന്‍റെ കാഴ്ച മങ്ങുന്നു . .കറികള്‍ക്ക് രുചി ഉണ്ടാകില്ല  ഭാര്യ ഉണ്ടാക്കുന്ന രുചിയുള്ള വിഭവങ്ങള്‍ അവനു രിചിയായിട്ടു തോന്നില്ല കടുത്ത രുചിയുള്ള അച്ചാര്‍ തന്നെ വേണ്ടി വരുന്നു.  പിന്നീട് അവന്‍റെ നാവിനു സീകരിക്കാന്‍ പറ്റുന്ന  രുചിയുള്ള ഭക്ഷണത്തില്‍    എരിവു/ പുളി /  ഉപ്പ്  /  അധികമായി വേണം പച്ചക്കറികള്‍ സാമ്പാര്‍ എന്നിവയുടെ കാര്യങ്ങള്‍ തഥൈവ. 
 ഇറച്ചി /  മീനുകള്‍/ മുട്ട /  മാത്രം ആയി മുന്നോട്ടു പോകേണ്ടി വരുന്നു .ശരീരത്തില്‍ ജലാംശം കുറയുന്നു നിര്ജ്ജലീകരണം ഉണ്ടായി മൂത്രപഴുപ്പുകള്‍ ഉണ്ടാകുന്നു ക്രമേണ കടുത്ത കരള്‍ രോഗിയകുന്നു അന്ന് വരെ സംബാധിച്ചത് അതോടെ തീരും മിക്കവരും രക്ഷ പെടാറില്ല കാരണം അതി രൂക്ഷമായ അവസ്ഥയില്‍ ആയിരിക്കും ആശുപത്രിയില്‍ കിട്ടുക .അവിടെ ഡോക്ടര്‍ വൈദ്യര്‍ ഇവരൊക്കെ   നിസ്സഹായന്‍ ആണ്  . 

  നിരാശ മദ്യപിക്കാനുള്ള പ്രേരണ   ഉണ്ടാക്കുന്നുണ്ട്  അത് പോലെ  പരിഹരിക്കാന്‍ പാടുപെടുന്ന ചില  കുടുമ്പ ദാമ്പത്യ  പ്രശ്നങ്ങള്‍ ലഹരിയിലേക്കുള്ള  കാരണങ്ങളാണ്  ആരും തന്നെ  അംഗീകരിക്കുന്നില്ലന്നൊരു  തോന്നല്‍ ഒറ്റപ്പെടല്‍ എന്നിവ വീണ്ടും  മദ്യപിക്കാനുള്ള പ്രേരണ കൂട്ടുന്നു .

ലൈംഗീകമായുള്ള  ബലഹീനത വളരെ പെട്ടന്നുള്ള സ്കലനം  പുരുഷ മനസ്സിനെ ആശയക്കുഴപ്പം വരുത്താം  നിസ്സാരമായി പരിഹരിക്കാവുന്ന  പ്രശനങ്ങള്‍ ചിലപ്പോള്‍ മദ്യത്തിലേക്ക് വീണേക്കാം    ഇത്തരക്കാര്‍ ഏറെ വൈകിയേ വീട്ടില്‍ എത്താറുള്ളൂ .

ചതിയില്‍ അകപ്പെടുന്നവര്‍ സമ്പത്ത് നഷ്ട്ടപ്പെടപ്പെട്ടവര്‍ ഇവരൊക്കെ   മദ്യവലയത്തില്‍  അകപ്പെടുന്നു എവിടെയും മനസിന്‍റെ പ്രശ്നങ്ങള്‍ കാണാം .

ചില കുടിയന്മാര്‍ ബാറിലെ പുസ്തക പ്രേമികളെ അംഗീകരിക്കുന്നു  അറിവുകള്‍ കരസ്ഥമാക്കിയ ചിലരെ അവര്‍  അംഗീകരിക്കുന്നു ബാറിലും മറ്റും മദ്യം നുകര്‍ന്ന് മഹത്തരം വിളബുന്ന ഇത്തരം വെക്തികളുടെ വാക്കിനു ചുറ്റും മറ്റുള്ളവര്‍ കൂടും അത് ചില  മദ്യപന്  ബഹുമാനം നേടിക്കൊടുക്കുന്ന ഒന്നാണ് പ്രത്യേകിച്ചു വീടുകളില്‍ ബഹുമാനം കിട്ടാത്തവരായിരിക്കും ഇതിലെ യാത്രികര്‍   അതും കുഴിയിലെക്കുള്ള കാല്‍വെയ്പ്പാണ്    .  ഇത്തരം  അംഗീകാരവും മറ്റും കിട്ടാന്‍ അയാള്‍ നിത്യവും മദ്യ ശാലയില്‍ പോകും.  ഈ വസ്തുതയും കൂട്ട്  ചേര്‍ന്നുള്ള മദ്യപാനത്തിന് പ്രേരണയാകുന്നു സമയത്തിന്‍റെ വിലയറിയാത്തവര്‍ ആണിവര്‍   രാത്രിയുടെ യാമങ്ങള്‍ പോകുന്നത് പോലും ഇവര്‍ അറിയുന്നില്ല .  . 

മദ്യപരില്‍ തന്നെ രണ്ടു വിഭാഗമുണ്ട് ഒന്ന് കൂട്ടം ചെര്‍ന്നുള്ളത് രണ്ടു ഏകനായി .
നാലോ അഞ്ചു പേര്‍  ചേര്‍ന്നുള്ള മദ്യപാനത്തില്‍ നിന്നും ചിലരെ  മോചിപ്പിക്കുന്ന പോലെയല്ല ഏകനായ മദ്യപാനിയെ മോചിപ്പിക്കുക .  അവനെ തളര്‍ത്തുന്ന ഭാഗം അന്വേഷിച്ചു കണ്ടെത്തണം. ഉദ്ധാരണം നഷ്ട്ടപ്പെട്ടവര്‍ മുതല്‍ സമ്പത്ത് സ്വരുക്കൂട്ടാന്‍ കഴിവില്ലാത്തവര്‍ വരെ അതിലുണ്ട് കടുത്ത അപരാധം ചെയ്തവരും കുറവല്ല . ഒരു സ്ത്രീയോടൊപ്പം ജീവിക്കാന്‍ മാനസിക ബലമില്ലാത്തവരും മദ്യത്തെ തേടുന്നു  അവരില്‍ ചിലര്‍  സമ്പത്ത് ഉള്ളവര്‍ എങ്കിലും മദ്യത്തില്‍ അഭയം കണ്ടെത്തുന്നവരും കുറവല്ല  . 

ലോകത്തിലെ എല്ലാ വിധ നുണകളും പറഞ്ഞു പറ്റിച്ചു അന്നന്നുള്ള മദ്യത്തിനു വക ഒപ്പിക്കുന്നവരും ചെറിയ തുകകള്‍  മോഷണം ചെയ്യുന്നവരും കുറവല്ല .

മോചനത്തിനുള്ള വഴികള്‍ തീര്‍ത്തും അനുയോജ്യമായിരിക്കണം   

  ബഹുമാനമായ പെരുമാറ്റമാണ് മരുന്നിനേക്കാള്‍ മികച്ചത്  അത്   മാറി ചിന്തിക്കാന്‍ വഴിയൊരുക്കും .

ഏറെ ഗുണമുള്ള ഒന്നാണ് ശുദ്ധമായ തേന്‍   മണിത്തക്കാളി ചേര്‍ത്തു കൊടുക്കുന്നത് നാട്ടു രീതിയാണ്  

 തേന്‍ നെല്ലിക്ക നിര്‍മ്മിക്കും  പോലെ മണിത്തക്കാളിയും നിര്‍മ്മിക്കുക .

തേന്‍ കടുത്ത മലബന്ധം ഉണ്ടാക്കും അതിനാല്‍ രാത്രി ത്രിഫല ശീലിക്കണം    

പുളി രസങ്ങള്‍ മധുരങ്ങള്‍ മദ്യ ആസക്തി കുറക്കുന്നു.

പച്ച  നെല്ലിക്ക പുളിയില നെല്ലിയില ഇവയുടെ  ചമ്മന്തി രണ്ടു നേരവും കറി ആയി കൊടുക്കുക.
മോര് എന്നും ഉപയോഗിച്ചാല്‍ നല്ലതെന്ന് കണ്ടിട്ടുണ്ട് 

മദ്യം കഴിക്കുംതോറും  പൊട്ടാസ്യം കുറയും കരളിലെ കൊഴുപ്പും ഇലാതാകുന്നതോടെ  സമചിത്തത കുറയും ദാരിദ്രം മൂലം മദ്യത്തോടൊപ്പം കഴിക്കാറുള്ള   കൊഴുപ്പുള്ള ആഹാരം ഉപേക്ഷിച്ചു വെറും  മദ്യസേവ മാത്രമാകും .  
രാവിലെ പത്തു തുള്ളി തേന്‍ ചേര്‍ത്ത പഴച്ചാര്‍ കൊടുക്കുക .തേന്‍ മദ്യ ആസക്തിയെ കുറക്കുന്നു .ചെറു നാരങ്ങ നീരിലും തേന്‍ കൊടുക്കാം.  .

പഴങ്ങള്‍ ചേര്‍ത്തുള്ള സാലഡ് ഉണ്ടാക്കുമ്പോള്‍ അതില്‍ മധുരത്തിന് പകരം തേന്‍ ചേര്‍ക്കുക തക്കാളി നേന്ത്രക്കായ എന്നിവ ചേര്‍ക്കണം .

മറ്റൊന്ന് നെയ്യ് ചേര്‍ത്ത വഴറ്റിയ വാഴപ്പഴങ്ങള്‍ നല്ലതാണ് .
മദ്യപാനിയുടെ കാല്‍പാദം തണുക്കണം രാത്രി കാല്കഴുകി കിടക്കുക തേന്‍ മെഴുകു നെയ്യില്‍ കുറുക്കിയ മിശ്രിതം  പാദങ്ങളില്‍  പുരട്ടി കുളിക്കുക 


മത്സ്യം മാംസം മുട്ട ഇവ മദ്യപന്‍റെ വീട്ടില്‍  വറുത്തോ പൊരിച്ചോ   കറി വെക്കാതെ നോക്കണം വറുത്ത ഒരു വസ്തുവും കൊടുക്കരുത്   മാംസത്തില്‍ അടങ്ങി ഇരിക്കുന്ന ഘടകങ്ങള്‍ മദ്യ ആസക്തിയെ കൂട്ടുന്നു . സമ്പൂര്‍ണ്ണവുമായ സസ്യ ആഹാരം രുചിയോടെ കൊടുക്കുക എണ്ണകളുടെ കൂടെ  അമ്പതു ശതമാനം അസ്സല്‍ നെയ്യ് ചേര്‍ക്കുക നല്ല രുചി ഉണ്ടാകും .മോരും തൈരും ഉപയോഗിക്കുക 

 സാമ്പാര്‍ അവിയല്‍ രസം ഇതൊക്കെ ശീലിക്കുക  പ്രകൃതി ഭക്ഷണങ്ങള്‍  മദ്യത്തിനോടുള്ള  താല്‍പ്പര്യം കുറക്കാന്‍ സഹായിക്കും    .ശുദ്ധമായ ശര്‍ക്കര കൊണ്ടുള്ള പച്ചരി  പായസം അസിഡിറ്റി കുറക്കുന്നതിനാല്‍ ആസക്തിയും കുറയും  .ചുരിക്കിപ്പറഞ്ഞാല്‍ .പപ്പടം പഴം പായസം തൈര് സാമ്പാര്‍ രസം  അവിയല്‍ ഇവയൊക്കെ  കൂട്ടിയുള്ള  ഊണ്  നല്ലൊരു മരുന്നാണ് . സാമ്പാറിലെ  കായം ആസക്തി കുറക്കുന്നു എന്നതാണ് മനസിലാക്കേണ്ടത് .

നൂറു ശതമാനം പച്ചക്കറി കഴിക്കുന്നവരിലും മദ്യ ആസക്തി ഉണ്ടെങ്കിലും മാംസാഹാരികളില്‍ മദ്യത്തിനോടുള്ള താല്‍പ്പര്യം   കൂടുതലാണ് .

പടവലങ്ങ മദ്യ ആസക്തിയെ കുറക്കുന്നു.പടവലങ്ങ പാവക്ക ഈന്തപ്പഴം  സമം അളവില്‍  ചെറുതായി അരിഞ്ഞു അതില്‍ കുരുമുളക് ഉപ്പ് വെളിച്ചെണ്ണ ചേര്‍ത്തു മിശ്രിതമാക്കി പച്ചയോടെ കഴിക്കാം. വാതം പയല്‍സ് ത്വക് രോഗമടക്കം പലതിനും ഇതു നല്ല ആഹാരമാണ് .  

 മാംസം  മദ്യത്തിന്‍റെ ഇഷ്ട്ട തോഴനാണ്  കഴിയുന്നതും മാംസം  ഒഴിവാക്കുക .

മല ബന്ധം മദ്യ ആസക്തിയെ കൂട്ടുന്നു .പുലര്‍ച്ചെ നാലു മണിക്കോ ഒരുറക്കം കഴിഞ്ഞോ ഒരു ടേബിള്‍സ്പൂണ്‍ ത്രിഫല കഴിക്കുന്നത്‌ മലം ഒഴിഞ്ഞു പോകാനും ആസക്തി കുറക്കാനും ഉപകാരപ്പെടും . തേന്‍ കഴിക്കുന്നവര്‍ രാത്രി ത്രിഫലയും കഴിക്കണം .

 ഏറ്റവുംവലിയ ലഹരിയെ പഠിക്കുക.  

അനില്‍ വൈദിക് 9995033225  ANILVAIDIK 8281404225

2020 ജൂൺ 18, വ്യാഴാഴ്‌ച

പുസ്തകം ഒന്നാം ഭാഗം

അറിവ് രോഗത്തെ ഇല്ലാതാക്കുന്നു .

ഭയമില്ലെങ്കില്‍  കാന്‍സര്‍ പോലും   രോഗമല്ല '' ഇരുട്ടിലെ തവളയുടെ കടിയേറ്റു മൂര്‍ഖന്‍റെ വിഷവുമായി മരിക്കുന്നു മാനസിക രോഗികളാണ് ഇന്നത്തെ രോഗികള്‍  .

.മരണഭയം മനുഷ്യ മനസുകളുടെ ഉറക്കത്തെ ഇല്ലാതാക്കുന്നു .
.നിങ്ങള്‍ക്ക് ഒരു രോഗിയാകണം എന്നുണ്ടെങ്കില്‍ ഉറങ്ങാതിരുന്നാല്‍ മാത്രം മതി .ഉറക്കക്കുറവു വൈകാതെ നിങ്ങളെ ഏറെഷീണിപ്പിക്കുന്നു  രോഗത്തെ കൂട്ടിനു വിളിക്കുന്നു പിന്നീട്  മരണത്തിലെത്തിക്കും

ഉറക്കം നഷ്ട്ടപെട്ടാല്‍ പൊതുവേ ഷീണമുണ്ടാകും .ഏറെ നാള്‍ ഉറക്കം കിട്ടാത്തവര്‍ക്ക്‌ മാത്രമേ രോഗനില വഷളാവുകയുള്ളൂ.
  രോഗം മൂര്ച്ചിക്കുന്നതും വഷളാകുന്നതും  ഉറക്കം നഷ്ട്ടപെട്ടാണത്രേ .
.
നല്ല ആരോഗ്യവാന്‍ പത്തുനാള്‍ കിടക്കയില്‍ കിടന്നാല്‍ അയാളില്‍ കൊഴുപ്പിന്റെ അളവ് വര്‍ദ്ധിക്കും  പുറത്തേക്ക് ഇറങ്ങാന്‍  മടിക്കുന്നത് മൂലം  സൂര്യപ്രകാശം ഏല്ക്കാതെ അയാളുടെ തൊലിയുടെ സ്വഭാവികത നഷ്ടപെടും .ഈ കിടപ്പ് ഒരു മാസം തുടര്‍ന്നാല്‍ ശരീരം വിളറി തടിക്കും ഏറെ വൈകാതെ ത്വക്  പൊട്ടിയോലിക്കും. മറ്റു രോഗ സാധ്യതകളും കൂടുന്നു. കിടത്തി ചികിത്സ നല്ലൊരു ശതമാനവും അശാസ്ത്രിയമാണ് ഇതാണ് രോഗങ്ങള്‍  വഷളാകാനുള്ള രണ്ടാമത്തെ കാരണം .

രോഗം വന്നാല്‍ പ്രകൃതിയിലേക്ക് ചുവടുകള്‍ വെക്കുക.

നാല് ചുമരുകള്‍ നിങ്ങളുടെ മനസ്സിനെ തളര്‍ത്തുന്നു

 എന്തിനാണ്  നിങ്ങളെ  കിടത്തി ചികിത്സിക്കുന്നത് രോഗം കൂട്ടാനോ .അതോ കുറയ്ക്കാനോ .

ഒരാള്‍ക്ക്‌ ഉറക്കം ശരിയല്ലെങ്കില്‍ തന്നെ അയാള്‍ ഷീണിതാനാണ് .ത്രിപ്തിയല്ലാത്ത ഉറക്കം ആരെയും രോഗിയാക്കും . ഇവിടെ  രോഗം മൂര്ചിക്കാന്‍ കാരണം രോഗമല്ല ഭയം നിമിത്തമുള്ള .ഉറക്കക്കുറവ് വില്ലനായിമാറുന്നു .രോഗിയിലുണ്ടാകുന്ന ഭയം ഉറക്കത്തെ ഇല്ലാതാക്കി രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു.
നിങ്ങള്‍ എന്താണോ ചിന്തിക്കുന്നത് കാലം നിങ്ങളെ അതാക്കിമാറ്റുന്നു അല്ലെങ്കില്‍ അതായി തീരും നിങ്ങള്‍ .
നിങ്ങളുടെ ചിന്തയില്‍ തനിക്ക് രോഗമുണ്ട്‌ എന്നുള്ള സംശയം മാത്രം മതി  അത്  നിങ്ങളെ മഹാ രോഗിയാക്കുന്നു .
രോഗത്തെ പേടിച്ചു ആരും പൊത്തിലോളിക്കരുത് ജീവിക്കാനൊരു കൂര പോലുമില്ലാത്തവരാണ് തെരുവ് ഭ്ക്ഷാടകര്‍  തെരുവോരങ്ങളില്‍ അന്തിയുറങ്ങുന്ന ഈ  ജീവിതങ്ങള്‍ എല്ലാ രോഗങ്ങളെയും തകര്‍ത്തുകൊണ്ട് മുന്നേറുന്നഈ  തെരുവ് ജീവിതങ്ങളെ നമ്മളും കണ്ടു പഠിക്കുക .അവരെ ഒരു പകച്ച വാധിയും പിടിപെടുന്നില്ല  പനി വൈറസും പിടികൂടുന്നില്ല.

എല്ലാവര്‍ക്കും പാമ്പിനെ പേടിയാണ്
വഴിയരികിലെ പോന്തക്കുള്ളില്‍ ഉഗ്ര വിഷമുള്ള നാഗങ്ങള്‍ ഉണ്ടെന്നുള്ളത് സത്യമാണ് എന്നിട്ടും അതിലെ എല്ലാവരും പേടിക്കാതെ  വഴി നടക്കുന്നു പാമ്പ് നിങ്ങളുടെ മുന്നിലെത്തിയാല്‍ നിങ്ങള്‍ ഭയപ്പെട്ടോളൂ പക്ഷെ നിങ്ങള്‍ കാണുന്ന ഭയമെന്ന  പാമ്പിനെ  അന്ധന്മാരായ വഴി യാത്രക്കാര്‍ കാണുന്നില്ല  ചില സമയം കാഴച്ചയില്ലാത്തവന്‍ പാമ്പിനെ കവച്ചു വെക്കുന്ന കാഴ്ച കണ്ട് നിങ്ങള്‍ അത്ഭുതപ്പെടും .
 കണ്മുന്നിലുള്ള പാമ്പിലെ ഉഗ്ര വിഷം നിങ്ങളെ ഭയപ്പെടുത്തും അതെ സമയം  തൊട്ടു മുന്നില്‍ നില്ക്കുന്ന അന്ധനില്‍  യാതൊരു വികാരവുമുണ്ടാകണമെന്നില്ല. കാരണം അയാള്‍ പാമ്പിനെ കാണുന്നില്ല .

വിഷപ്പാമ്പുകള്‍ നമ്മുടെയിടയില്‍ ജീവിക്കുന്നു . അശ്രദ്ധ കൊണ്ട് പലപ്പോഴും നിങ്ങളതിനെ കാണാതെ പോയിട്ടുണ്ട് . രാത്രിയില്‍ അത് നിങ്ങളറിയാതെ  നിങ്ങളോടൊപ്പം സഞ്ചരിച്ചിട്ടുണ്ട് . നിങ്ങളതറിഞ്ഞില്ലെന്നു മാത്രം .
പാമ്പിനെ കുറിച്ചും മനസിന്‍റെ  ഭാരമായ രോഗങ്ങളെ  കുറിച്ചും ആഴത്തില്‍  മനസിലാക്കിയില്ലെങ്കില്‍ ഈ അയ്യോ പാവങ്ങളായ പാമ്പിനെയും പേടിച്ചാരും വഴി നടക്കില്ല  .

എന്തിനെയും ആഴത്തില്‍ അറിയാന്‍ ശ്രമിക്കുന്തോറും അത് ബാല്യത്തില്‍ ഉപേക്ഷിച്ച കളിപ്പാട്ടം പോലെ   നിസാരമാണെന്നു മനസിലാകും
പാമ്പിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ പോലെയാണ് മനസിലെ  രോഗത്തെ കുറിച്ചുള്ള അറിവില്ലായ്മയും . മരണഭയം ഉള്ളത് കൊണ്ട് മാത്രമാണ് നാം പാമ്പിനെ  ഭയപ്പെടുന്നത്.കൊടും കാട്ടില്‍ നിറയെ പാമ്പുണ്ട് മറിച്ച് അതിനേക്കാള്‍ മാരകമായ  ഹിംസ്ര ജീവികളും ഉണ്ടെന്നും അവയുടെ  കൂടെ വന വാസികളും ജീവിക്കുന്നു അതില്‍ പാമ്പും ഉള്‍പ്പെടുന്നു. എന്ന് മാത്രം..

. പാവം വനവാസികള്‍ കഷ്ട്ടമല്ലേ അവരുടെ ജീവിതം എന്നുമാത്രം നിങ്ങള്‍ പറയരുത്.കാടിനെ മനസിലാക്കിയാല്‍ വനവാസം തന്നെയാണ് പരമ സുഖം .രോഗത്തെ അടുത്തറിയുന്നതാണ് പരമസുഖം അതൊരു ആനന്ദമാണ് കാരണം ഇശ്വരന്‍ ഒന്നേയുള്ളൂ അതുപോലെ  രോഗം ഒന്നേയുള്ളൂ അവ അപരനാമങ്ങളില്‍ അറിയപ്പെടുന്നൂ എന്നുമാത്രം .

  .അറിവുള്ള വൈദ്യന് രോഗം പിടിപെട്ടാല്‍ തളരില്ല .രോഗത്തെ   അറിഞ്ഞാല്‍ രോഗമില്ലാതാകും രോഗത്തെ പഠിക്കുന്നവര്‍ രോഗികളല്ലല്ലോ രോഗത്തെ അറിയുന്നവര്‍ വൈദ്യന്മാരാകുന്നു . രോഗത്തെ പഠിച്ചാല്‍ രോഗത്തെ ഭയത്തോടെ കാണാതിരുന്നാല്‍  നിങ്ങളും വൈദ്യനും തമ്മില്‍ അകലമില്ലത്രേ.

വനത്തില്‍ ജീവിക്കുമ്പോള്‍ പാമ്പിന് എന്ത് സ്ഥാനമാണ് ഉള്ളത് ആനയും പുലിയും ആക്രമിക്കില്ലേ കൂട്ടത്തില്‍ ഒറ്റയാന്‍ ഉണ്ടാകും പിന്നെയാണോ നിസ്സാരമായ പാമ്പ് .

ഇവിടെ നിസാരനായ പാമ്പ് രോഗമാകുന്നു   അതിന്റെ വിഷത്തിനു നിരവധി നിസ്സാര മായ പ്രധിവിധികളും മരുന്നുകളും ഉണ്ടത്രേ   അറിവുള്ളവനില്‍ പ്രകൃതി  ഔവ്ഷധ വിധിയും അനുഗ്രഹിച്ചു നല്‍കിയിട്ടുണ്ട്  അത്ഭുത മരുന്നുകള്‍ നിറച്ചു വെച്ചിരിക്കുന്ന മറ്റൊരു വൈദ്യനാണ് നിങ്ങളുടെ  തലച്ചോര്‍  അതില്‍ നിറയുന്ന സുചിന്തകള്‍ക്കപ്പുറം മറ്റൊരു ഔവ്ഷധമില്ല.

ഒരാള്‍ക്ക്‌ മഹാ  രോഗം പിടിപെട്ട വിവരം അയാള്‍ അറിയാതിരുന്നാല്‍ രോഗി ഏറെ വര്ഷം ജീവിക്കുന്നു . .രോഗിയാണെന്നുള്ള തിരിച്ചറിവ് അയാളില്‍ ഉറക്കക്കുറവ് ഉണ്ടാക്കി മരണത്തെ മാടി വിളിക്കുന്നു .
ഭയപ്പാടോടെ ആരാണോ ഭൂമിയില്‍ കഴിച്ചു കൂട്ടുന്നത്‌ അവരെല്ലാം രോഗികള്‍ തന്നെയാണ്  രോഗം ഇല്ലാത്തവരില്‍ പോലും ഭയപ്പാടുകള്‍ ഉണ്ടായാല്‍ പ്രധിരോധ ശക്തി കുറയുന്നു .

നിന്‍റെ തെറ്റുകള്‍ നിന്നിലെ ഉറക്കം കെടുത്തുന്നു .
ഏതൊരു ശത്രുവിനും ഒരു ബലഹീനത ഉണ്ടാക്കും  ശത്രുവിനെ ഭയപ്പെടുന്നതിലും നല്ലത് അവന്‍റെ ബലഹീനത മനസിലാക്കി അതിനെ നേരിട്ടാല്‍ വലിയൊരപകടം ഇല്ലാതാക്കാം.

നമ്മളില്‍ അപാരമായ കഴിവുണ്ട്  നിങ്ങള്‍  ശത്രുവിനെ പറ്റി കൂടുതല്‍ അറിയാന്‍ ശ്രമിച്ചുകൊണ്ടിരുന്നാല്‍ ശത്രു തോറ്റ് പോകും   എല്ലാ യുദ്ധത്തിലും നിങ്ങള്‍  ജയിക്കും യുദ്ധ തന്ത്രം ചിന്തിച്ചു പഠിക്കുകയെ വേണ്ടൂ

മനസ്സില്‍ ഭയമുള്ള പട്ടി എന്ത് കണ്ടാലും കുരക്കുന്നു. കുര  കേട്ടവന്‍ ഭയക്കുന്നു .ചിന്തിക്കുന്നവന്‍ പട്ടിയുടെ കുരയിലെ രഹസ്യo ആ ജീവിയിലെ  ഭയം തന്നെ എന്ന് തിരിച്ചറിയുന്നു .ബുദ്ധിമാന്‍   കുരക്കാത്ത പട്ടിയെ പേടിക്കുന്നു. കുരക്കും പട്ടി കടിക്കില്ല .

റൌഡി എന്നും ഭീരുവായിരിക്കും എന്ന വാസ്തവം ആരറിയുന്നു;;;.

പഠിക്കുന്ന കുട്ടികളില്‍  പരീക്ഷ അടുക്കുമ്പോള്‍ ഭയം കൂടുന്നു  ശരീരത്തില്‍ കാന്‍സറിനെ എതിര്‍ക്കുന്ന INTERLEUKIN 2 എന്ന ജൈവ ഘടകം വിദ്യാര്‍ഥികളില്‍   പരീക്ഷ സമയത്ത് കുറയുന്നതായി ശാസ്ത്രം തെളിയിച്ചട്ടുണ്ട് ഭയം രൂക്ഷമായി നിന്നാല്‍ രോഗം ജനിക്കുമത്രേ.
പരീക്ഷയെ ഭയക്കുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയിലും പരീക്ഷ സമയത്ത് INTERLEUKIN 2 കുറയുന്നുണ്ട്  . അത്താഴത്തിന് വക ലഭിക്കാത്ത പാമാരനില്‍ ഈ INTERLEUKIN 2 എന്ന കാന്‍സര്‍ സെല്ലുകള്‍ ഉണ്ടാകുന്നില്ല.
വിവരസാങ്കേതികത പഠിക്കുന്ന ബുദ്ധിരാഷസന്മാര്‍ക്ക് സംഭവിക്കുന്നത്‌ പോലും വിഡ്ഢികളെന്ന് മുദ്ര കുത്തുന്നവര്‍ക്ക്  സംഭവിക്കുന്നില്ല. സത്യത്തില്‍   ആരാണ് വിവേകി ?....

ഒരാള്‍ക്ക്‌ അസുഖം പിടിപെട്ടാല്‍ അവനെ വാക്കുകള്‍ കൊണ്ട് കൊല്ലുന്ന ചികിത്സകരെ  നമ്മള്‍ കാണുന്നില്ലേ  .ഇവര്‍ കൊലയാളികള്‍ക്ക് തുല്യമത്രേ.
രോഗിക്ക് മരുന്നിനോടൊപ്പം മാനസിക ബലവും കൊടുക്കുന്നവനത്രേ നല്ല വൈദ്യന്‍ .

ഒരു മാസത്തിലൊരിക്കല്‍ നിങ്ങളുടെ ത്വക്ക് പുനര്‍നിമ്മിക്കുന്നു ആമാശയ ഭിത്തികള്‍ വെറും അഞ്ചു ദിവസത്തിലൊരിക്കല്‍ പുത്തന്‍ ആകുന്നുണ്ട് .കരള്‍ നാല്‍പ്പത് ദിവസം കൂടുമ്പോള്‍ പഴയതിനെ പുറം തള്ളി പുതിയ കരള്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു .അസ്ഥികള്‍ മൂന്നു മാസം കൂടുമ്പോള്‍ പുതിയത് രൂപികരിക്കുന്നു .ഒടിഞ്ഞ എല്ലുകള്‍ ഒരിക്കലും കൂടി ചേരുന്നില്ല പകരം വൃക്ഷങ്ങളുടെ വാര്‍ഷിക വിരിവ് പോലെ പഴയതിനെ പിന്തള്ളി പുതിയതിന്‍റെ സൃഷ്ട്ടി നടത്തുന്നു ഇങ്ങിനെയെങ്കില്‍ ഒരാളുടെ കാന്‍സറിനു മൂന്നു മാസമേ ആയുസ്സുള്ളൂ. നന്മ മാത്രം ചിന്തിച്ചാല്‍ ഒരു മാസം കൊണ്ടും കാന്‍സര്‍ മാറുന്നു.

യുധിഷ്ഠിരനോട് പിതാവായ  യമധര്‍മ്മ രാജാവ് ചോദിക്കുന്നു എന്തുകൊണ്ട് മനുഷ്യനു മരണഭയം ഉണ്ടാകുന്നു എന്നുള്ള ചോദ്യത്തിന് അധര്‍മ്മികള്‍ക്ക്  മരണസമയത്ത്   പച്ഛതപിക്കാന്‍ പോലുമാവില്ല   .പാപം ദയ ചതി ഇവ മരണ സമയത്ത് മനുഷ്യനെ  പിടികൂടും  നന്മ വിതച്ചവന്‍ പുഞ്ചിരിയോടെ മരണത്തെ പുല്കും എന്നാണു യുധിഷ്ഠിര  മറുപടി.

 ''മന്ത്'' എന്ന രോഗത്തിന് കൊടുത്ത വില പോലും വേദങ്ങളിൽ കാൻസർ രോഗത്തിന് കൊടുത്തട്ടില്ല ഋക് / യെജുസ്/ സാമം/ അഥർവ്വം / എല്ലാം തന്നെ ഈ രോഗത്തിന മഹാ സ്ഥാനം കല്പ്പിച്ചില്ല അഥർവ്വത്തിന്റെ ശാഖ ആയ ആയുർവേദവും ഈ രോഗത്തിനെ ഉയരത്തി പിടിച്ചിട്ടില്ല.
അകാല വാർദധ്യക്യo പിടിപെട്ടാൽ മനുഷ്യനു ഭയമില്ല
അകാല നര തുടങ്ങിയാലും മരണ ഭയമില്ല
അകാല കോശ നാശത്തെ എന്തിനു ഭയപ്പെടണം
അകാലത്തിൽ ശ്രദ്ധക്കുറവു കൊണ്ട് സംഭവിക്കുന്ന നരക്കും തൊലി ചുളുങ്ങുന്നതിനുംമരുന്നും മറുമരുന്നും ഉണ്ടായിട്ടും ചുരുക്കം ചിലർ മാത്രം ഇതിന് ചികിത്സ തേടുന്നു. മുടി നരച്ചാല്‍ ഭയത്തോടെ ആരും ഇതിനെ കാണുന്നില്ല പക്ഷെ ഇത്ര പോലും വലുതല്ല കാൻസർ എന്ന കോശനാശം.

ഒന്നുകൂടി ഓര്‍ക്കുക
നര മാറുമെങ്കിൽ
കാലം ചുളിവുകൾ മാറ്റുമെങ്കിൽ
കോശങ്ങളുടെ നാശവും നഷ്ട്ടവും മാറുന്നതാണ്
മാറേണ്ടത് നമ്മുടെ ചിന്തകളാണ്.
അറിവ് ലഭിക്കുന്തോറും അറിയാത്തത് തേടുന്നതിനെ ചിന്തയെന്നും
ചിന്തകൻ ഒഴുകുന്ന പുഴയും ആകണം
ഒഴുകുന്നത്‌പുഴയല്ല. ജലമാണ്''
കാലംകടന്നുപോകുന്നില്ല'
വിഡ്ഢികളായി കടന്നു പോയത് നമ്മളാണ്.

;;;;അറിയേണ്ടതിനെ അറിഞ്ഞാൽ ഒരു രോഗവും വളരുന്നില്ല
അനന്തമായ പ്രകൃതിയുടെ കരുത്തിൽ ഞാൻ ജീവിക്കുന്നു
ആല്മാവിന്റെ അഗ്നി ഞാൻ വഹിക്കുന്നു
ജീവനെയും രോഗ ശേമനത്തെയും ഞാൻ വഹിക്കുന്നു'''''
(ഋഗ്വേദം )

രോഗമില്ലാത്ത നാട്ടിലേക്കു നമുക്കൊരു യാത്ര പോകാം
ആരും വയസ്സാകുന്നില്ല വളര്ച്ച നിലക്കുമ്പോൾ വൃദ്ദരാകുന്നു എന്നുള്ള സത്യമറിയാന്‍ ശ്രമിക്കുക .

എന്നും  ജീവിതം  തളിരിട്ടൂ നില്‍ക്കട്ടെ    വളര്‍ച്ച നിലയ്ക്കാതിരുന്നാല്‍ വാര്‍ധക്യo സംഭവിക്കില്ലല്ലോ  .

അതുകൊണ്ട് നമുക്ക് വളര്ച്ച നിലക്കാത്ത വൃദ്ദന്മാരില്ലാത്ത നാട്ടിലേക്കൊരു യാത്ര പോകാം . അത്മീതയില്‍  മരണവും വാര്‍ധക്യവും ഒരിക്കലും സംഭവിക്കില്ല ഹിമാലയത്തിലെ സാന്യാസികള്‍ കൊതി തീരുവോളം ജീവിതം ആസ്വദിച ശേഷം    മരണത്തെ സ്വയം സീകരിക്കുകയാണ് ചെയ്യുന്നത് .

തപസ്സിന്‍റെ   വിപുലമായ സങ്കല്പങ്ങൾ ആണിവ യെതാര്‍ത്ഥമായ     സൃഷ്ട്ടിയും ആണിവ