2020 ജൂലൈ 30, വ്യാഴാഴ്‌ച

എണ്ണ കാച്ചുമ്പോള്‍


എണ്ണ കാച്ചുമ്പോള്‍ 

എണ്ണ കാച്ചാന്‍ ഔഷധ നീര് ചേര്‍ക്കുമ്പോള്‍ ഉദ്ദേശിച്ച അത്ര ഇലയുടെ നീര് കിട്ടില്ല അതിനായി ഏറെ ചെടികള്‍ ശേഖരിക്കരുത് ഉണ്ടാകുന്ന സസ്യങ്ങള്‍ എല്ലാത്തിനും നമ്മള്‍ മാത്രമല്ല അവകാശികള്‍ അല്പം മാത്രം എടുത്തു മുഴുവന്‍ ഗുണങ്ങളും ശേഖരിക്കാന്‍ കൂടി അറിയണം .  എണ്ണയില്‍ നീര്  ലയിക്കാന്‍ ഒരു രാത്രിയോ അതില്‍ കൂടുതല്‍ ദിവസമോ ഇട്ടു  വെക്കുക ഒരിക്കലും അപ്പോള്‍ തന്നെ കാച്ചി പുരട്ടരുത്.

 ഔഷധ ഗുണ വീര്യം എണ്ണയില്‍ ലയിക്കാന്‍ ഏറെ സമയം വേണം.

 മറ്റൊന്ന് തിളയ്ക്കുമ്പോള്‍  കുറെ ഗുണം  ആവി ആയി പോകും അതിനാല്‍ തീ കുറക്കണം .

എണ്ണയില്‍ ചേര്‍ക്കും മുന്‍പ് ഔഷധ ഇലകള്‍ ചതച്ചതിനു ശേഷം  ഒറ്റ പ്രാവിശം തിളപ്പിച്ച്‌  വേവിച്ചാല്‍ മുഴുവന്‍ ഗുണവും വെള്ളത്തില്‍  അലിഞ്ഞു ചേരും.

 ആറിയതിനു  ശേഷം ആ വെള്ളം അരിച്ചെടുക്കുക ശേഷം ഉണ്ടാകുന്ന ഇലയുടെയോ ഔഷധകൂട്ടിന്‍റെ യോ ശിഷ്ട്ടം കൂടി    പിഴിഞ്ഞ് അരിച്ച് എടുക്കുക ശേഷം  എണ്ണ ചേര്‍ത്തു ഒന്ന് ചൂടാക്കി രണ്ടു നാള്‍ കൂടി വെക്കുക  ഒന്നോ രണ്ടോ ദിനം കഴിഞ്ഞു  ചെറു തീയില്‍ എണ്ണ കാച്ചിയാല്‍ ഔഷധ  ഗുണം കൂടും. അല്പം കൂടി വിറകു കത്തണം എന്നേയുള്ളൂ . 

അരി എണ്ണയില്‍ കാച്ചുന്നതിലും നല്ലതല്ലേ അത് കഞ്ഞി ആക്കി ആ കഞ്ഞി  വെള്ളത്തില്‍ എണ്ണ കാച്ചുന്നത് എന്ന് കൂടി നമ്മള്‍  ചിന്തിക്കുക .അതുപോലെ സസ്യങ്ങളെയും ഉപയോഗിക്കുക .

ഒരിക്കലും സസ്യങ്ങള്‍  വേരോടെ പിഴുതെടുക്കരുത് കൂമ്പ്  കിള്ളിയെടുത്താല്‍ അതാണ്‌ നല്ല ഭാഗം ചെടിയും നശിക്കില്ല . 


 .ഒരിക്കലും എണ്ണയും നീരും കലക്കി അപ്പോള്‍ തന്നെ പാകം ചെയ്തു കാച്ചരുത് .


2020 ജൂലൈ 19, ഞായറാഴ്‌ച

എന്താണീ കർക്കിടക ബലി ? ANILVAIDIK പിതൃ മോഷം

സാർ എന്താണീ കർക്കിടക ബലി ?
മരിച്ചു പോയ പിതൃക്കള്‍ക്ക് വേണ്ടിയാണോ കര്‍ക്കിടകത്തില്‍ ബലി വെക്കുന്നത്?
പിതൃ മോഷം ആണെങ്കില്‍ എന്തിന് കര്‍കിടകത്തില്‍ തന്നെ ബലിയിടണം മറ്റു മാസങ്ങളില്‍ ഇതു പാടില്ലേ?
ദുര്‍ക്കടം പിടിച്ച കര്‍ക്കിടകത്തിലാണോ പിതൃക്കള്‍ സന്തോഷിക്കുക?
മരിച്ചുപോയവര്‍ കാക്കകളായി ജന്മമെടുക്കുമോ? പുനര്‍ജന്മം എന്നാല്‍ കാക്ക കളാണോ? മരണശേഷം അഴുക്ക് തിന്നുന്ന കാക്കയായി ജനിക്കാന്‍ മാത്രം നാം എന്ത് പിഴച്ചു.
കാക്കയ്ക്ക് വേണ്ടിയാണ് ഇതെങ്കില്‍ എന്തിനു ഈ ക്രിയ പുഴയിലും കടലിലും ജലാശയങ്ങളിലും നടത്തണം.
പിതൃക്കള്‍ ജീവിക്കുന്നത് ജലത്തിലോ കരയിലോ?
വേദ പണ്ഡിതന്മാരെ ഒന്ന് വെക്തമാക്കൂ. അത് മാലോകര്‍ അറിയട്ടെ!!
പ്രിയ കൂട്ടരേ ഭാരതീയ ധര്‍മ്മചിന്തയില്‍ ആരും ജനിക്കുന്നില്ല മരിക്കുന്നില്ല. ജനിക്കാത്തവര്‍ക്കും ഒരിക്കലും മരിക്കാത്തവര്‍ക്കും എന്തിനാണ് ബലി?
അതുകൊണ്ട് പിതൃബലി പാടില്ല!! അത് തെറ്റാണ്!!!
നാം വീണ്ടും ജനിക്കുമെങ്കില്‍ എന്തിന് ബലിയിടണം?.
ഇത് എന്റെ വാക്കല്ല ഉപനിഷിക്തുക്കള്‍ ഇതാണ് വെക്തമാക്കുന്നത്.
കാലചക്രം വീണ്ടും ആല്മാക്കളെ പുനര്‍ ജനിപ്പിക്കുന്നു അപ്പോള്‍ എന്തിനു വേണ്ടി ബലിയിടണം? .പുനര്‍ ജന്മം സത്യമാണ് ഭക്തകവിയായ പൂന്താനo നമുക്ക് നല്‍കിയ വരികളില്‍. കൃപ കൂടാതെ പീഡിപ്പിക്കുന്ന രാജാവ് ക്രിമിയായ് പിറയ്ക്കുമെങ്കില്‍. മണ്ണില്‍മറഞ്ഞവര്‍ കര്‍മ്മഫലംകോണ്ട് ഇന്നും ജീവിക്കുന്നു.ആ ശരീരധാരികള്‍ക്ക് എന്തിനാണ് ചോറുരുട്ടി കൊടുക്കുന്നത്.? മരിച്ചവര്‍ നരിയായും നാരിയായും ഓരിയായും ജന്മമെടുത്തു എവിടെയെക്കെയോ ജീവിക്കുന്നു,
കർമ്മദോഷം കൊണ്ട് പട്ടി ആയാണ് പുനര്‍ ജന്മമെങ്കില്‍ ബലിയൂട്ടാന്‍ ചോറിനു പകരം മാംസം കൊടുക്കന്നതല്ലേ ബുദ്ധി. പിതൃക്കള്‍ പട്ടിയായി ജന്മ മെടുത്തോ എന്നും ഉറപ്പില്ല.പിന്നെ എന്ത് കരുതി ബലി ഭക്ഷണമോരുക്കും?
നിങ്ങളുടെ മരിച്ചു പോയവര്‍ ഇപ്പോള്‍ എന്ത് ജന്മമാണ് സീകരിച്ചിരിക്കുന്നത്? അതെന്താണെന്ന് അറിയാതെ എങ്ങിനെ ബലിയിടും. പുനര്‍ ജന്മം കണ്ടു പിടിക്കാന്‍ നിങ്ങള്‍ക്ക് സാധില്ലുമോ? സാധിക്കില്ലല്ലോ? അതിനുള്ള കഴിവ് നിങ്ങള്‍ക്കില്ലെങ്കില്‍ പിന്നെ എന്തിനു ബലിയിടണം?
അപ്പോള്‍ ഈ ബലിവെക്കല്‍ മറ്റെന്തോ ആണ്?
അത് എന്താണ് എന്ന് നമുക്ക് നോക്കാം!! കര്‍ക്കിടകത്തിലെ ബലിയെക്കുറിച്ച് അഥര്‍വ്വം എന്ത് പറയുന്നു എന്ന് നോക്കുക!!
മേടമാസം കഴിഞ്ഞാല്‍ ഇടവത്തില്‍ മഴ ആരംഭിക്കും. ഭൂമി ദാഹം മാറ്റുന്നതോടോപ്പോം തന്നെ മഴയില്‍ കുതിര്‍ന്ന് ചപ്പു ചവറുകള്‍ ചീയാന്‍ തുടങ്ങും.
മലിനമായ പലതും ഭൂമിയില്‍ വളമായി താഴും.നല്ലൊരു ഭാഗം അഴുക്കുകള്‍ മഴ വെള്ളത്തില്‍ ലയിച്ച് തോടുകളില്‍ എത്തുന്നു . അത് വഴി പുഴയിലേക്കും കടലിലു മെത്തുന്നു.
ജലത്തില്‍ ഏറ്റവും കൂടുതല്‍ അഴുക്ക് എത്തുന്നത്‌ മഴ തിമിര്‍ത്ത് പെയ്യുന്ന കര്‍ക്കിടകത്തിലാകുന്നു . അത് ബാത്ത്റൂമിലെ ഫ്ലഷ് ടാങ്ക് ഓണ്‍ ചെയ്യുബോള്‍ അടിച്ചു പോകുന്ന വിസര്‍ജ്ജം പോലെ ശക്തമായി ഭൂമിയെ ശുദ്ധമായി കഴുകുന്നു. അതോടെ ഭൂമി ശുദ്ധം.പക്ഷേ ജലം ശുദ്ധമല്ല പുഴയിലും കടലിലുമെല്ലാം ഭൂമിയിലെ ഭീമമായ മലിനങ്ങള്‍ എത്തുന്നു?
കടലിന്റെ അഴുക്കുകളെ ശുദ്ധമാക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്ക്കുന്നത് സൂര്യരശ്മിയും പിന്നെ മത്സ്യങ്ങളുമാണ്.
അഴുക്കു ഭക്ഷിക്കുന്ന ജീവി ആയതു കൊണ്ടാണ് മത്സ്യത്തിന് മാംസത്തെക്കാൾ നാറ്റമുണ്ടാകാൻ കാരണം. പക്ഷേ അമിതമായ മാലിന്യo മീനുകളുടെ ജീവന് ഭീഷണിയാണ്.
ഒന്നോർക്കുക കടലിൽ മത്സ്യo കുറഞ്ഞാൽ മാലിന്യo കൂടും. വളരെ പെട്ടന്ന് കടൽ ദുർഗന്ധ പൂരിതമാകും ഉടനെ തന്നെ പ്രാണവായു ദുഷിക്കും ലോകൈക ജീവികൾ നശിക്കും
നമ്മുടെ കണ്ണുകള്‍ മാംസ പിണ്ടങ്ങളാണ് അവ ചീഞ്ഞു പോകാതിരിക്കാൻ ഒടേതമ്പുരാൻ കണ്ണിനെ ഉപ്പിൽ ഇട്ടാണ് വെച്ചിരിക്കുന്നത്. സാഗരം കണ്ട് ആസ്വദിക്കുന്ന നമ്മുടെ കണ്ണിലും ഉപ്പുണ്ട്‌ അത് കൊണ്ടാണ് കണ്ണുനീരിന് ഉപ്പുരസം ഉണ്ടാകാന്നത്. ഉപ്പിലുടുന്നവ പെട്ടന്ന് നശിക്കില്ലല്ലോ. കടല്‍ നശിക്കാതിരിക്കാന്‍ സാഗരറാണിയെ ഉപ്പു കൊറ്റനെ കൊണ്ട് പരിണയം ചെയ്യിപ്പിച്ചിരിക്കുന്നു.ലോകത്തിലെ ആദ്യവിവാഹം സാഗരത്തിന്റെയാണ്.
. മത്സ്യമാണ് ആദ്യ പുത്രന്‍. ജീവന്റെ കണിക ജലത്തില്‍ നിന്നുമത്രേ.
സാഗരറാണിയുടെ കഴുത്തില്‍ ചാര്‍ത്തിയ പിതാമഹന്റെ താലി (ഉപ്പാപ്പന്റെ) നശിക്കാതിരിക്കട്ടെ.
മഴക്കാലം തുടങ്ങിയാൽ മീനുകൾ മുട്ടയിടും . പൂര്‍ണ്ണ ചന്ദ്രനെ കണ്ടാല്‍ മാത്രമേ മത്സ്യങ്ങള്‍ മുട്ടയിട്ടു തുടങ്ങൂ. അമാവാസിക്ക് പത്ത് നാള്‍ ഇപ്പുറം വരെ ഈ മുട്ടയിടല്‍ ആവര്‍ത്തിക്കും. സര്‍ക്കാരിന്റെ ട്രോളിംഗ് നിരോധനം അമാവാസി നോക്കി ഉത്തരവിട്ടാല്‍ നന്നായിരുന്നു . എന്തായാലും ട്രോളിംഗ് നിരോധനം നടത്തുന്നത് തന്നെ അത്ഭുതമാണ്.
ഭഗവാന്റെ ആദ്യ അവതാരം മത്സ്യമാണല്ലോ . നിങ്ങളുടെ ഭൂതകാല ജനനം ജലത്തില്‍ നീന്തുന്ന മത്സ്യമായിട്ടാരുന്നു. ആ ജന്മ വാസനയാണ് ഇന്നും നമ്മളെ നീന്താന്‍ സഹായിക്കുന്നത്. യോനിയിലൂടെ അമ്മയിലേക്കും മത്സ്യത്തെ പോലെ നീന്തി പോയവരാണ് നമ്മള്‍.
പക്ഷേ തിമിർത്തു പെയ്യുന്ന മഴയിൽ ഡാം പൊട്ടുന്ന കണക്കേ കടലിലേക്ക്‌ കുതിച്ചെത്തുന്ന മലിനമായ വെള്ളo കടലിന്റെ അവസ്ഥയെ താളം തെറ്റിക്കുന്നു. വന്‍ തിരമാലകളടിച്ചു കടലിന്റെ നിറം മാറുന്നു. ആഴക്കടളിലേക്ക് അധികം പോകാത്തവയാണ് ചെറു മീനുകള്‍. വന്‍ തിരമാലകളില്‍ പെട്ട് മിക്കതും മരിക്കും . മഴക്കാലത്ത്തീരങ്ങളില്‍ ഇവയുടെ തനതായ ഭക്ഷണം കുറയുന്നു. ശക്തമായ തിരകള്‍ കടലില്‍ എത്തുന്ന പലതിനെയും അലക്കി പൊടിച്ചു കളയുന്നു . അക്കൂട്ടത്തില്‍ മത്സ്യത്തിന്റെ ഭക്ഷണം അവയ്ക്ക് കാണാന്‍ പറ്റാത്തത്ര പോടീ രൂപത്തിലാകും. കലങ്ങിയ വെള്ളം കണ്ണിന്റെ കാഴച്ചയെ ബാധിക്കുന്നു. ഈ അവസ്ഥയില്‍ മത്സ്യകുഞ്ഞുങ്ങള്‍ നശിക്കാന്‍ സധ്യത കൂടുതലാണ്. ഈ സമയം ബുദ്ധിയുള്ള മനുഷ്യന്‍ അല്പ്പം അരിയും എള്ളും കടലിലേക്ക്‌ എറിഞ്ഞു കൊടുത്താല്‍ അവയ്ക്ക് നല്ല ഭക്ഷണമാകും.ഈ ആചാരമാണ് ഇന്നു കാണുന്ന കര്‍ക്കിടക ബലി. അത് പിതൃ പൂജയാണ് എന്ന് കരുതി തന്നെ ചെയ്യുക. അതില്‍ തെറ്റൊന്നുമില്ല.
ഇനി മറ്റൊന്നുള്ളത്‌ ഇതില്‍ നെയ്യ് ചേര്‍ത്തു കുഴച്ചാല്‍ പെട്ടന്ന്‌ ജലത്തിലേക്ക് താഴില്ല . നെയ്യ് പൊങ്ങി കിടക്കുന്ന വസ്തു ആണല്ലോ? എള്ളിലും അരിയിലും നെയ്യ് പറ്റി പിടിക്കുന്നത് കൊണ്ട് അവ ജലത്തില്‍ നൃത്തം വെച്ച് കൊണ്ടേ താഴെ പതിക്കൂ.ഈ ക്രിയ കൊണ്ടും അത് കൊണ്ട് കിട്ടുന്ന സമയം കൊണ്ടും മീനുകള്‍ക്ക് ഭക്ഷണത്തെ പെട്ടന്ന്‌ കണ്ടു പിടിക്കാന്‍ സഹായിക്കുന്നു.
എന്റെ അഥര്‍വ്വ വേദമേ നിനക്കെന്റെ കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം അര്‍പ്പിക്കുന്നു. നീ അറിവിന്റെ അക്ഷയഖനിയാകുന്നു.
കലങ്ങിയ വെള്ളത്തില്‍ കറുപ്പും വെളുപ്പും പെട്ടന്ന്‌ തിരിച്ചറിയാന്‍ സാധിക്കും അതാണ്‌ കറുത്ത എള്ളിനും വെളുത്ത പച്ചരിക്കും ഈ ചടങ്ങില്‍ സ്ഥാനം കിട്ടാന്‍ കാരണം.
ഇവയെ സംരക്ഷിക്കാന്‍ അല്പ്പം ഭക്ഷണം ജലത്തില്‍ അര്‍പ്പിച്ചാല്‍ അത് നന്മയാണ്. പക്ഷേ അത് കടുത്ത ഭക്ഷണമാകരുത്. കുഞ്ഞു മീനുകള്‍ക്ക് തിന്നാന്‍ പാതി വെന്ത ഭക്ഷണം കൊടുക്കുക. ഇതിന് ജാതിയോ മതമോ നോക്കരുത്.
ഇതൊരു പ്രകൃതി സ്നേഹമാണ്. പ്രകൃതി സ്നേഹികളെ വരൂ നമുക്ക് കര്‍ക്കിടക ബലി വെക്കാം.

ഇനി മറ്റൊന്ന് മത്സ്യo ജലത്തിലെ അഴുക്ക് ഭക്ഷിച്ചു കടല്‍ ശുദ്ധിയാക്കുമ്പോള്‍ കരയിലും ഈ ക്രിയ ചെയ്യുന്ന ജീവിയാണ് കാക്ക

നല്ലതും ചീത്തയും ദുഷിച്ചതുമായ  ഏതു ആഹാരവും കാകന്‍ തിന്നുന്നു നമ്മള്‍ വലിച്ചെറിയുന്ന മോശമായ ആഹാരം ഭൂമിക്ക് മലിനമാകുമ്പോള്‍ അത് സ്വന്തം ആമാശയത്തിലാക്കി ഭൂമിയുടെ രക്ഷ പ്രവര്‍ത്തനം നടത്തുന്ന പക്ഷിയാണ് കാക്ക.

 നല്ലൊരു ശതമാനം അഴുക്കുകള്‍ താങ്ങാന്‍ കാകന് സാധിക്കും അവയുടെ ശരീരത്തിന്റെ അഴുക്ക് നീക്കുന്ന  അരിപ്പയെന്ന കരള്‍ വളരെ വലുതാണ്‌ ഏതാണ്ട് മൂന്നില്‍ ഒരു ഭാഗം കരളാണ് അത് കൊണ്ട് മലിനമായ എന്ത് തിന്നാലും രോഗങ്ങള്‍ വരുന്നില്ല.

പക്ഷേ കൂടുതല്‍ മലിനവസ്തുക്കള്‍ കാക്കയെ മത്ത് പിടിപ്പിക്കും മരണത്തിന് ഹേതുവാകും അതുകൊണ്ട് ഇവയും ചില പോം വഴികള്‍ തേടുന്നു .

അത് എന്താണ് എന്ന് വിശദമായി കേള്‍ക്കൂ  പണ്ട് പാഠപുസ്തകത്തില്‍ നാം പഠിച്ചൊരു ഭാഗമാണ് !!!കുരങ്ങച്ചന്റെ ഹൃദയം !!!എന്ന കഥാ ഭാഗം  !! മുതലയും കുരങ്ങച്ചനും ചങ്ങാതിമാരാണ്  എന്നും   പുഴക്കരയിലെ അത്തിപ്പഴം മുതലയ്ക്ക് കുലുക്കിപ്പറിച്ചു കൊടുത്ത് സ്നേഹം വിളമ്പിയവാനാണ്  കുരങ്ങച്ചന്‍

മുതല കിട്ടുന്നതില്‍ പകുതി  അത്തിപ്പഴം തന്റെ ഭാര്യക്ക് കൊടുക്കുന്നു തല തെറിച്ച മുതലപെണ്ണ് ഇത്രയും രുചിയുള്ള അത്തിപ്പഴം തിന്നുന്ന കുരങ്ങച്ചന്റെ ഇറച്ചി അല്പ്പം പോലും അഴുക്കില്ലാത്തതായിരിക്കുമെന്നും അവന്റെ ഹൃദയത്തിന്റെ   രുചി യോര്‍ത്തു മുതലച്ചനോട് തനിക്ക് മഹാരോഗമാണെന്നും ചങ്ങാതിയെ  ചതിച്ചു കൊണ്ട് വന്ന് തനിക്ക് അവന്റെ ഹൃദയം   ഭക്ഷണ മാക്കാന്‍ പറയുന്നു

ഒരിക്കല്‍ മര്‍ക്കടവീരന്‍  മുതല ചങ്ങാതിയുടെ മുതലക്കണ്ണീര്‍ കാണുന്നു കാരണം തിരക്കുന്നു ഭാര്യയ്ക്ക് ദീനമാണെന്നും മരിക്കും മുന്‍പ്  താങ്കളെ ഒന്ന് കാണണമെന്നും അറിയിക്കുന്നു. മുതലപ്പുറത്ത് യാത്രയാകുന്ന പുഴ മധ്യത്തില്‍ വെച്ച് തന്റെ ഹൃദയം മുതലച്ചി  തിന്നുമെന്നും അതിനാണ് ഈ യാത്രയെന്നും മുതലച്ചന്‍ അറിയിക്കുന്നു

കുരങ്ങച്ചന്‍ ഉടന്‍ ചങ്ങാതിയോട്‌ അത് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല എന്റെ ഹൃദയം അത്തിമരത്തിലെ തെക്കേ കൊമ്പില്‍ കെട്ടി യിട്ടിരിക്കയാണെന്നും വരൂ തിരിച്ചു പോയി അതും കൊണ്ട് വരാമെന്നും പറഞ്ഞു തിരികെ വരുന്നു അത്തിമരമെത്തും നേരം കുരങ്ങന്‍ ചാടി രക്ഷപെടുന്നു.

ഈ കഥയില്‍ അത്തിമരത്തിലെ ഔവ്ഷധഗുണം ചുമ്മാ മുതലച്ചി പെണ്ണിന് തോന്നിയതല്ല അഥര്‍വ്വം പറയുന്നു അത്തിപ്പഴത്തിനു  കരളിനെ ശുദ്ധമാക്കാന്‍ കഴിയുമെന്ന് പറയുന്നുണ്ട്. അത്തിയാല്‍ എന്ന മരത്തിലെ തടിയില്‍ മുഴുവനും പഴം വിരിഞ്ഞു കിടക്കുന്നു അത് നല്ലൊരു ശതമാനവും തിന്നുന്നത് നമ്മുടെ കക്കയാണ്  ഇനി മുതല്‍ അത്തി യാലില്‍ ഉണ്ടാകുന്ന പഴം തിന്നുന്നത് ആരാണെന്ന്  വായനക്കാര്‍ ശ്രെദ്ധിക്കുക.ലോകത്തില്‍ ഇത്രയേറെ  കരളിനെ ശുദ്ധമാക്കുന്ന  ഈ അത്തിപ്പഴം സംസ്കരിക്കാന്‍ ശാസ്ത്രം മുന്നോട്ടു വരിക.

പക്ഷേ മഴക്കാലം ഭൂമി കൂടുതല്‍ മലിനമാകും കാക്കകള്‍ തിന്നുന്ന അഴുക്കിന്റെ തോത് കൂടുന്നു . അണ്ണാന്‍ മഴക്കാലം മുന്നില്‍ കണ്ടു പഴവര്‍ഗ്ഗങ്ങള്‍ ശേഖരിചു സൂക്ഷിച്ചു വെക്കും' കാക്കകള്‍ നാളെയെ മുന്നില്‍ കണ്ടു ഒന്നും ശേഖരിക്കില്ല

വേനല്ക്കാലം ഇവയ്ക്കു ചക്ക മാങ്ങ എന്നുള്ള  പഴങ്ങള്‍ കിട്ടുന്നു അങ്ങിനെ കരളിനെ രക്ഷിക്കാം

മഴക്കാലം  കരള്‍  വൃത്തി യാക്കാന്‍ കാകന്‍ അണ്ണാന്‍ കരുതി വെക്കുന്ന ഭക്ഷണം  അടിച്ചു മാറ്റാന്‍ നോക്കും പക്ഷേ കിട്ടുക വിരളം മാത്രം.

പാവം കരിം ചുണ്ടിക്കാക്കയെ  ആര് സഹായിക്കും

കര്‍ക്കിടകം കാക്കയ്ക്ക് പട്ടിണിക്കാലമാണ് വഴിയരുകില്‍  നിറയെ മലിനമായ ഭക്ഷണമുണ്ട്പക്ഷേ വശപ്പു മാറുന്ന വരെ മലിനം മാത്രം  തിന്നാല്‍ കരളിന്റെ കാര്യo കട്ടപ്പോക .. മലിന വസ്തുക്കള്‍ തിന്ന കാകന്‍  നമ്മുടെ  വീട്ടില്‍ വന്നു വിശന്നു  കരഞ്ഞാല്‍ ആരാണ് ഇതറിഞ്ഞു ഇവയ്ക്കു അല്പ്പം അരിയെറിഞ്ഞു കൊടുക്കുക.

കര്‍ക്കിടകം തുടങ്ങിയാല്‍ ഇവ വീട്ടില്‍ വന്നു കരയും മനുഷ്യന്റെ വികാര വിചാരങ്ങള്‍ എല്ലാം കാക്കയില്‍ കാണുന്നു. ഈ കരച്ചില്‍ അല്പ്പം ഭക്ഷണത്തിന് വേണ്ടിയാണെന്ന് നാം മനസ്സിലാക്കണം

എന്നും കുളിക്കുന്ന ജീവിയാണ് കാക്ക
 വെളുക്കും മുന്‍പേ ഉണരുന്നു
തന്റെ വര്‍ഗ്ഗത്തിലെ ആര് മരിച്ചാലും ദുഃഖം അറിയിച്ചു മനുഷ്യനെ പോലെ  വട്ടം കൂടുന്ന ജീവിയാണ് കാക്ക
സ്വന്തം കുഞ്ഞിനെ ഇത്രയേറെ സ്നേഹിക്കുന്ന ജീവിയാണ് കാക്ക
എന്ത് കിട്ടിയാലും അത് മറ്റുള്ളവരെ കൂടി അറിയിക്കുന്ന ജീവിയാണ് കാക്ക
മനുഷ്യന്‍ കബിളിപ്പിക്കപ്പെടും പോലെ ഇവയും കുയിലിനാല്‍ വഞ്ചിക്കപെടുന്നു
കാക്കയിലും മനോഹരമായ കുയില്‍ നാദം സ്വന്തം കുഞ്ഞിന്റെയെന്നു കരുതി പ്രകൃതിയുടെ വഞ്ചന നെഞ്ചില്‍ ഏറ്റുന്നവര്‍ കാക്കകള്‍
 എന്ത് കൊണ്ടും മനുഷ്യനോട് സമ്യതയുള്ളത് കൊണ്ട് ആല്മാക്കള്‍ എന്ന് നാം കരുതുന്നു.
അങ്ങിനെ അല്ല എന്ന് ഞാനും പറയുന്നില്ല

പക്ഷേ കര്‍ക്കിടക ബലി ഇവയുടെ രക്ഷയെ കരുതിയാണ് എന്ന് മനസ്സിലാക്കുക
കരയും കടലും ശുദ്ധ മാക്കുന്ന കര്‍മ്മമത്രേ കര്‍ക്കിടക ബലി

പക്ഷേ ഈ ബലി കര്‍ക്കിടകം തൊട്ട് ചിങ്ങം വരെ തുടരണം പറ്റുമെങ്കില്‍ എല്ലാ ദിവസവും കൊടുക്കുക അവയും നമുക്ക് വേണ്ടി പ്രാര്‍ത്ഥിക്കും
 ഇനി കര്‍ക്കിടക ബലി കാകനും മത്സ്യത്തിനും വേണ്ടിയെന്നു മനസിലാക്കുക.
ഇതു നിങ്ങള്‍ വിശ്വസിചാലും ഇല്ലെങ്കിലും  ഇതില്‍ കൂടുതല്‍ ഇപ്പോള്‍ പറയുന്നില്ല


എന്ന് വെച്ചാല്‍ കര്‍ക്കിടക ബലി ജല ജീവികളുടെ പ്രാണന്‍ രക്ഷിക്കുന്ന കര്‍മ്മമാകുന്നു അത് എന്റെ നാടിന്റെ ധര്‍മ്മമത്രേ.!!ലോകാ സമസ്താ സുഖിനോ ഭവന്തു!!
ഇപ്പോള്‍ ഇശോര കൃപ കൊണ്ട് ഈയുള്ളവന്‍ പറഞ്ഞു വരുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് മനസിലായെന്നു കരുതട്ടെ.
ലോക നന്മയ്ക്ക് വേണ്ടി കര്‍ക്കിടക വാവിന് മത്സ്യമൂട്ട് നടത്തിയവരാണ് നമ്മള്‍. അതും കോരിച്ചൊരിയുന്ന മഴയത്ത് തണുത്തു വിറച്ചിട്ടു പോലും നമ്മളത് ചെയ്തു.
ഒരു കാര്യo കൂടി പറഞ്ഞേക്കാം ഇതു മരിച്ചു പോയ അമ്മയ്ക്കും അച്ചനുമുള്ള കര്‍മ്മമല്ലെന്ന് കരുതി ഇതു ആരും നിര്‍ത്തി ക്കളയരുത് . മറിച്ച് ഇതിന്റെ സത്യo മനസ്സിലാക്കി ഈ ധര്‍മ്മം പ്രചരിപ്പിക്കുക.
മുത്തിയും മുതുക്കിയും വടിയും കുത്തി വന്ന് അവരുടെ കടമ നടത്തി.
!!ലോകാ സമസ്താ സുഖിനോ ഭവന്തു!! എന്ന് ചുമ്മാ പാടിയവരല്ല നാം അത് പ്രവര്‍ത്തിച്ചു കാണിച്ചവര്‍ ഭാരതീയര്‍ മാത്രം.
കൃഷി ഗീതയില്‍ നിരവതി കൃഷി രീതികളും ജൈവവളങ്ങളും നിര്‍മ്മിക്കുന്ന ഭാഗം പറയുന്നുണ്ട് .അക്കൂട്ടത്തില്‍ മത്സ്യകൃഷിയും പറയുന്നു. അതില്‍ അവയ്ക്ക് കൊടുക്കാനുള്ള ഭക്ഷണ നിര്‍മ്മാണ രീതി ഇങ്ങിനെയാണ്‌ പറയുന്നത്.
പാതി വെന്ത അരിയോ ഗോതമ്പോ ഒരു നാഴി
അതിന്റെ രണ്ടില്‍ ഒരു ഭാഗം എള്ള് പുഴുങ്ങി അരച്ചു ചേര്‍ക്കുക
ഇതു രണ്ടും ചേര്‍ത്തു ഉണക്കി സൂക്ഷിക്കുക
മഴക്കാലം ഇതില്‍ നെയ്യും തേനും സമം ചേര്‍ത്തു കുഴച്ചു മത്സ്യങ്ങള്‍ക്ക് കൊടുക്കാം ഈ ഭക്ഷണത്തെ പിണ്ഡം എന്നാണു വിളിക്കുന്നത്‌.
നെയ്യും തേനും സമം ചേരുന്നത് കൊണ്ട് വിഷമാണ് അത് കൊണ്ട് മനുഷ്യരോന്നും ഇവ സമമായിട്ടു കഴിക്കില്ല. അത് കൊണ്ടാണ് പിണ്ഡം തൊട്ടാല്‍ കിളിക്കണമെന്നു പറയാന്‍ കാരണം.
മത്സ്യo വളർത്തുന്നത് കുളത്തിൽ ആണെങ്കിൽ അതിൽ തേങ്ങ വെള്ളം കലർത്താൻ പറയുന്നുണ്ട്. ഇതിന്റെ ശാസ്ത്രിയ വശം തേങ്ങയിൽ അടങ്ങിയിരിക്കുന്ന ജൈവ ഉപ്പാണ് എന്ന് തോന്നുന്നു.പിന്നെ കരിക്കിന്റെ ഇളം തോടോ അധികം മൂക്കാത്ത കരിക്കോ ചതച്ച് കൊടുക്കാൻ വിധിക്കുന്നുണ്ട്.
ഒരു പക്ഷേ ഇതിന്റെ ആചാരമായിരിക്കാം മഴക്കാലത്ത് നടത്തുന്ന കൊട്ടിയൂര്‍ ഷേക്ത്രത്തിലെ കരിക്ക്മൂടൽ ചടങ്ങ്
കര്‍ക്കിടകത്തില്‍ അരിയോ പാതി വെന്ത ചോറോ ആണ് ബലി ഇടാന്‍ ഉപയോഗിക്കുന്നത്. പിന്നെ അതില്‍ തേനിനു പകരം ഇന്ന് പഴം ചേര്‍ക്കുന്നത് കണ്ടു വരുന്നു. തേന്‍ ചേര്‍ത്താല്‍ വരുമാനം കുറവുള്ള ഷേക്ത്രത്തിനു നഷ്ട്ടം വരുമായിരിക്കാം.








2020 ജൂലൈ 12, ഞായറാഴ്‌ച

അടയാള സിദ്ധാന്തം ഏഴാം ഭാഗം എരുക്ക് ANILVAIDIK




അടയാള സിദ്ധാന്തം ഏഴാം ഭാഗം  എരുക്ക് ANILVAIDK.

അര്‍ക്കന്‍ എന്ന സൂര്യ ശബ്ദത്തില്‍ നിന്നാണ് എരുക്ക് എന്ന പദം ഉണ്ടായത് .

എരുക്കും ശ്വാസ രോഗങ്ങളും/

എരുക്കില്‍ പൂവുകളിലും  കായ്കളിലും  എണ്ണ മയമുള്ളതിനാല്‍ ഇലകളില്‍ പൊതുവേ  പൊടിപിടിക്കില്ല പൊടിയെ തടുക്കാനും ഇലയില്‍ പതിഞ്ഞ പൊടികളെ  ആഹരിക്കാനും സസ്യത്തിനു കഴിവുണ്ട് എണ്ണയുടെ മയമുള്ള പൂവുകളില്‍ പൊടി ഉണ്ടാകും പൂവ് കഴുകാതെ കുരുമുളക് ചേര്‍ത്തു കഴിച്ചാല്‍ അലര്‍ജ്ജി മാറുന്നു  ഇത്തരം   കഴിവുള്ളത് കൊണ്ട് . അലര്‍ജ്ജികൊണ്ടുള്ള തുമ്മല്‍  രോഗങ്ങളില്‍ ഉപയോഗിക്കുന്നു .

ഉണങ്ങിയ കമ്പുകളും  ഇലകളും കൂടെ  കുരുമുളക് വള്ളി ഇലയടക്കം ഉണക്കി  കൂട്ടിയിട്ടു കരിയില കത്തിക്കും പോലെ കത്തിച്ചു തീ കൊണ്ടാല്‍ ശ്വാസ ബുദ്ധിമുട്ടുകള്‍ കുറയുന്നു ഈ കരിയിലകള്‍   തലയിണ ആക്കിയാലും വെള്ളം തിളപ്പിച്ച്‌ ആവി കൊണ്ടാലും അലര്‍ജ്ജി കൊണ്ടുള്ള തുമ്മല്‍ കുറയുന്നു.

പൊടിക്കാറ്റുകള്‍ അടിക്കുന്ന  മരുഭൂമിയില്‍ അധികമായി  വളരുന്ന സസ്യമാണ്

 പൊടിപടലങ്ങള്‍ ശ്വസിച്ചാല്‍  ആസ്തമാ പിടിപെടും പ്രകൃതി അനുയോജ്യമായതേ  എവിടെയും വളര്‍ത്തൂ .  പൊടികളെയും കടുത്ത വേനലിനെയും അതി ജീവിക്കാനുള്ള കഴിവ് എരിക്കിനുണ്ട് . അത്തരം രോഗങ്ങളെ ചെറുക്കാന്‍ തന്നെയാണ് അതിനെ പൊടി പടലങ്ങള്‍ നിറഞ്ഞ മരുഭൂമിയില്‍ സൃഷ്ട്ടിക്കാന്‍ കാരണം . തണുപ്പ് പ്രദേശങ്ങളില്‍ ഇവ നന്നേ കുറവാണ് .



തുടര്‍ച്ചയായ തുമ്മല്‍ ഉണ്ടാകുമ്പോള്‍ ഒരു എരിക്കിന്‍ പൂവ്  വെറ്റിലയും നാലഞ്ചു കുരുമുളകും  ചേര്‍ത്തു മുറുക്കി തുപ്പുന്ന മുത്തശ്ശി വൈദ്യo നമ്മുടെ നാട്ടിലും നിലച്ചു  പോയി . പൂവിന് വിഷ സ്വഭാവം ഉള്ളത് കൊണ്ട് ഒന്നില്‍ കൂടുതല്‍ വൈദ്യനിര്‍ദ്ദേശം കൂടാതെ   മരുന്നിനായി പോലും  ഭക്ഷിക്കരുത്  .



ചൂടുള്ള പ്രദേശങ്ങളിലും   മരുഭൂമിയിലും  നിറയെ  വളരുന്നു  കേരളത്തില്‍ ഒട്ടുമിക്ക ജില്ലയിലും കാണുന്നു പൊടിക്കാറ്റ് വീശുന്ന  പാലക്കാട് ജില്ലയില്‍   കൂടുതല്‍ കാണുന്നു.   പാലക്കാടുനിന്നും തമിഴ് നാട്ടിലേക്ക് സഞ്ചരിച്ചാല്‍ റോഡില്‍ ഇരുവശത്തും ഇടതിങ്ങി വളര്‍ന്നു നില്ക്കുന്നത് കാണാം . തണുപ്പ് കൂടുതല്‍ ഉള്ളിടം എരുക്ക് കുറവാണ് .



കായ്കള്‍ക്ക് ശ്വാസകോശങ്ങളോട് സദൃശ്യമുണ്ട്.

എരുക്ക് പൂജാ  പുഷ്പ്പമാണ് ആഴ്ചയില്‍ ഒരിക്കല്‍  മാത്രം ശിവ പൂജയില്‍ ഉള്‍പ്പെടുത്തുന്നു  ശിവന് ഭക്ഷിക്കാമെങ്കില്‍ ശിവ ഭക്തനും ഒരു പൂവ് അന്ന്  ഭക്ഷിക്കാം കൂടെ വെറ്റിലയും  അഞ്ചു കുരുമുളകും.

എരുക്കിന്‍ പൂവ് ഉണക്കി പൊടിച്ചു സമം കുരുമുളക് പൊടിച്ചും ചേര്‍ത്ത് വൈദ്യന്മാര്‍ ആസ്ത്മയ്ക്കും  ശ്വാസകോശരോഗങ്ങള്‍ക്കും  കൊടുക്കുന്നു.വളരെ ചെറിയ അളവില്‍ കൂടുതല്‍ കഴിക്കരുത് .

ഒന്നോര്‍ക്കുക മരുഭൂമിയില്‍ പൊടിക്കാറ്റ് ഭീകരമാം വിധം വീശിയിട്ടും അവിടെ ജീവിക്കുന്ന മനുഷ്യര്‍ ശ്വാസകോശ രോഗികളോ ആസ്ത്മ പിടിപെട്ടവരോ അല്ല ഏതൊരു രാജ്യത്താണോ നിങ്ങള്‍ ജീവിക്കുന്നത് അവിടത്തെ അവസ്ഥയും കാലാവസ്ഥയും അനുസരിച്ച് പല സസ്യങ്ങളും ജീവികളും ഉണ്ടാകും .കടുത്ത തണുപ്പിനെ തോല്‍പ്പിച്ചു കൊണ്ട്  കാശ്മീരിലെ   കനത്ത മഞ്ഞിനെ അതി ജീവിച്ച്   കുങ്കുമപൂകള്‍ വിരിയുന്നത്  കാണാം ശരീരത്തിന്  ചൂട് കൂട്ടാന്‍ കഴിവുള്ള ഈ വിലകൂടിയ കുങ്കുമ  പൂക്കള്‍ മരുഭൂമിയില്‍ ഇന്ന്  വരെ വളരുന്നത്‌   കണ്ടിട്ടില്ല . ഹിമ പ്രദേശങ്ങളില്‍  ഈന്തപ്പനയും വളരുന്നത്‌  കണ്ടിട്ടില്ല അനുയോജ്യമായത് മാത്രം അതാത് പ്രദേശങ്ങളില്‍  വളര്‍ത്തുന്ന പ്രകൃതിയുടെ അറിവ് മനസിലാക്കിയവര്‍ ചുരുക്കം മാത്രം .

 ദൃശ്യമായ   അടയാള സിദ്ധാന്തം അടുത്തറിയുക കൂടെ    ഔഷധത്തേയും അറിയുക . 



എരുക്ക് മഞ്ഞു പ്രദേശങ്ങളില്‍ കണ്ടിട്ടില്ല അവിടെ പൊടി ശല്യം ഇല്ലെന്നും അടയാള സിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവര്‍ മനസിലാക്കുക .പൊടിയുടെ അലര്‍ജ്ജി കൊണ്ടുള്ള രോഗങ്ങളില്‍ വൈദ്യന്മാര്‍   എരുക്ക് ഉപയോഗിക്കുന്നു  .

കുഷ്ട്ട രോഗത്തിന് എരുക്ക് നല്ല മരുന്നാണ് മരുഭൂമിയില്‍ കുഷ്ട്ട രോഗം കൂടുതലായി കണ്ടുവരുന്നു ആ കൊടും ചൂടില്‍  എരുക്കും ഇടതൂര്‍ന്നു വളരുന്നു ഈ സിന്ധാന്തം ആയിരിക്കാം എരുക്ക് കുഷ്ട്ട രോഗത്തിന് മികച്ചതെന്ന്  സംഹിതകള്‍ എഴുതി പടച്ചു വിട്ടവര്‍ ചിന്തിച്ചിട്ടുണ്ടാവുക .


anilvaidik 999503325

രാവിലെ നടക്കുമ്പോള്‍ ഉള്ള ഉപ്പൂറ്റി വേദന 

പത്ത് എരിക്കില അരിഞ്ഞത് ഒരു മുറിതേങ്ങയുടെപീര നാല് നാരങ്ങ പൊടിയായി അരിഞ്ഞത്ഇരുമ്പ്ചീനച്ചട്ടിയിൽഇട്ട്നന്നായിവാട്ടികിഴിയാക്കിവേപ്പെണ്ണചൂടാക്കിമുക്കി  അതിൽമുക്കിയ  കിഴിവേദനയുള്ളിടത്ത്കുത്തുക നല്ല ആശ്വാസം കിട്ടും.

ഇത് 
അടുപ്പ് കല്ലിന്റെ ചൂടിൽ ഇല വാട്ടി കാലിന്റെ ഉള്ളനടിയിൽ വെച്ച് രാത്രിയിൽ കെട്ടി വെച്ച് കിടന്നാൽ വേദന കുറയും. ഇല അരിഞ്ഞു ഉപ്പും കൂടി കിഴി കെട്ടി ചൂടാക്കി വേദന ഉള്ളിടത്തു ചൂട് പിടിക്കുക

കരിെനച്ചി ഇല എരിക്കില ആ വണക്കി ന്റെ ഇല ഇവ സമം എടുത്ത് അരിഞ്ഞ് കട്ടിയുള്ള തുണിയിൽ വെക്കുക. പരന്ന വെള്ളാറാം കല്ല് അടുപ്പിൽ ഇട്ട് പഴി പ്പിച്ച ഇലയിൽ വെച്ച് പൊതിഞ്ഞു  കിഴി പിടിച്ചാൽ വിട്ടു മാറാത്ത നടുവേദന മാറും തുടച്ചയായി 7ഴ് ദിവസം ചെയ്യുക

ശരിയാണ്. എള്ളെണ്ണയോ കടുകെണ്ണയോ വേദനയുള്ള ഭാഗത്തു പുരട്ടിയ ശേഷം ഇതിന്റെ ഇല കൊണ്ട് ചൂട് പിടിക്കുകയോ, ഇലയിട്ട തിളപ്പിച്ച ചൂടുവെള്ളം ധാര ചെയ്യുകയോ ചെയ്യുക . മാറും. അനുഭവം

എന്റെ അനുഭവത്തിൽ വളരെ സത്യം. മുട്ട് വേദന മാറി. വീണ്ടും വരും അപ്പോഴും ഇല മുട്ടിൽ വെച്ച് കെട്ടിയാൽ മാറും

ഉപ്പൂറ്റി വേദന രണ്ടുകൊല്ലമായത് ഇത് വാട്ടി രാത്രിയിൽ വെച്ചു കെട്ടിയപ്പോൾ മാറി. നടൂവേദനക്ക് ഈ ഇല ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് ധാരയിടുകയും കുളിക്കുകയും ചെയ്യാം.ഇല വാട്ടി വെച്ചുകെട്ടി നോക്കൂ.എല്ലാം മാറും എന്ന് ഇതുകൊണ്ട് അർത്ഥമില്ല...പരീക്ഷിച്ചുനോക്കൂ.

തലവേദന മാറുവാൻ എരിക്കിന്റെ പഴുത്ത ഇല അരച്ചുപുരട്ടുന്നത് കൂടുതൽ ഫലം തരുന്ന ഒരു രീതിയാണ്. എരിക്കിന്റെ (erikk) കറ പഞ്ഞിയിൽ മുക്കി വേദന ഉള്ള പല്ലിൽ കടിച്ചു പിടിച്ചാൽ പല്ലുവേദന മാറിക്കിട്ടും. എരുക്കിൻ കറ പുരട്ടിയാൽ പാലുണ്ണി, അരിമ്പാറ എന്നിവ മാറിക്കിട്ടും. സന്ധികളിലെ വേദനയും നീർക്കെട്ടും മാറാൻ ഇതിൻറെ ഇലകൾ ഉപ്പുചേർത്ത് അരച്ച് മൂന്നു ദിവസത്തോളം വേദനയുള്ള സന്ധികളിൽ വെച്ചുകെട്ടിയാൽ മതി. എരിക്കിൻ പൂക്കൾ ഉണക്കി ഇന്തുപ്പ് ചേർത്ത് ഉപയോഗിക്കുന്നത് ആസ്മ,ചുമ തുടങ്ങിയ രോഗങ്ങൾക്ക് ഉത്തമമാണ്. മാത്രമല്ല കുപ്പിച്ചില്ല്, മുള്ള് തുടങ്ങിയവ കയറിയിട്ടുണ്ട് എങ്കിൽ ഇതിൻ്റെ കറ ഒഴിച്ചാൽ അത് വേഗം പുറന്തള്ളപ്പെടുന്നു. ഇതുപോലെ ഇതിൻറെ കറ ഒഴിച്ചാൽ വിരലുകൾക്കിടയിൽ കാണുന്ന വളം കടി മാറിക്കിട്ടും. ഇതിൻ്റെ പഴുത്ത ഇല മൂന്നെണ്ണം എടുത്ത് അത് അടുപ്പ് കല്ലിൽ ചുട്ടെടുത്തു അതിൽ നിന്നാൽ ഉപ്പൂറ്റിവേദന പമ്പകടത്താം. മുഖത്തെ കറുത്ത പാടുകൾ മാറുവാൻ റോസ് വാട്ടറും എരിക്കിൻ പാലും ചേർത്ത് പുരട്ടിയാൽ മതി. പഴുത്ത ഇലയുടെ നീര് എടുത്ത് ചെവിയിൽ ഒഴിച്ചാൽ ചെവിവേദന മാറും എന്ന് വിശ്വസിക്കപ്പെടുന്നു. എരിക്കിൻ്റെ ഇലയിട്ട് തിളപ്പിച്ച വെള്ളത്തിൽ കുളിച്ചാൽ വാതരോഗം മാറും. നടുവേദന മാറുവാനായി എരിക്കിൻ ഇല ചെറുതായി മുറിച്ച് വേപ്പെണ്ണയിലിട്ടു കാച്ചി കൂടെ നാരങ്ങ, തേങ്ങാപ്പീര, മഞ്ഞൾ പൊടി, വെളുത്തുള്ളി, ഇന്ദുപ്പ് എന്നിവ ചേർത്ത് കഴി കെട്ടി അത് കിഴി പിടിച്ചാൽ മതി. തേങ്ങാപ്പാലും എരുക്കിന്റെ നീരും ചേർത്ത് വെയിലത്തിട്ട് വറ്റിച്ച് എടുത്ത സത്ത് ത്വക്കിൽ പുരട്ടിയാൽ ത്വക്ക് രോഗങ്ങൾ മാറും.എരിക്കിന്റെ ഇലയിട്ട് തിളപ്പിച്ചാറ്റിയ വെള്ളം തടി കുറയ്ക്കുവാൻ നല്ലതാണ്. ഇതിന് ശരീരത്തിലെ കൊഴുപ്പ് അകറ്റാൻ ഉള്ള സവിശേഷ കഴിവുണ്ട്. മാത്രമല്ല ശരീരത്തിൽ കാണപ്പെടുന്ന ടോക്സിനുകൾ നീക്കം ചെയ്യാനും ഈ പ്രയോഗം ഫലവത്താണ്. ഈ വെള്ളം നിത്യേന സേവിച്ചാൽ രക്തസമ്മർദ്ദം കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുകയും ചെയ്യും. തേൾ, പഴുതാര, ചിലന്തി തുടങ്ങിയവ കടിച്ചുണ്ടാകുന്ന വേദന കുറയ്ക്കുവാൻ എരിക്കിന്റെ ഇലയും കുരുമുളകും ചേർത്ത് അരച്ച് പുരട്ടിയാൽ മതി. വെള്ളെരിക്കിന്റെ പൂവ് ശർക്കര ചേർത്ത് അരച്ച് സേവിച്ചാൽ കൃമി ശല്യം കുറയും. എരിക്ക് സമൂലം അരച്ചു പിഴിഞ്ഞ നീര് ഫംഗസ് രോഗങ്ങൾക്ക് ഉത്തമമാണ്. കൈ കഴപ്പ്, കൈ തരിപ്പ്, വേദന തുടങ്ങിയവ മാറാൻ രണ്ടു പിടി മുരിങ്ങയിലയും രണ്ടു പിടി എരിക്കിന്റെ ഇലയും കല്ലുപ്പും അരച്ചു നല്ലെണ്ണയിൽ ചേർത്തു കിഴി പിടിക്കുന്നത് ഗുണകരമാണ്. എരിക്കിൻ ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിൽ തോർത്തു മുക്കി മുട്ടിൽ കിഴി പിടിച്ചാൽ മുട്ടുവേദന മാറിക്കിട്ടും. എരിക്കിന്റെ ഇലക്ക് വിഷവീര്യം കൂടുതലുള്ളതിനാൽ ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത് കഴിക്കരുത്. എരിക്കിനെ ദൈവിക ചെടി ആയാണ് കണക്കാക്കപ്പെടുന്നത്. എരിക്കിന്റെ പൂക്കൾ ശിവപൂജയ്ക്ക് കൂടുതലായി ഉപയോഗിക്കാറുണ്ട്. എരിക്കുമായി ബന്ധപ്പെട്ട ഒട്ടനവധി വിശ്വാസങ്ങളും നിലനിൽക്കുന്നുണ്ട്. എരിക്കിന്റെ കിഴക്കോട്ടുള്ള വേര് ഗൃഹത്തിൽ വച്ചാൽ ധനലാഭം ഉണ്ടാകും എന്ന് വിശ്വസിക്കപ്പെടുന്ന ഒട്ടേറെപ്പേർ കേരളത്തിലുണ്ട്. എരുക്കിന്റെ വേര് കയ്യിൽ വെച്ചാലും വീട്ടിൽ വച്ചാലും നല്ലതുമാത്രം വന്നുഭവിക്കുന്നു എന്ന് വിശ്വസിക്കുന്നു. അത്രയും ദൈവീക സാന്നിധ്യമാണ് എരുക്കിനെന്നു കരുതപ്പെടുന്നു.


8281404225  ////  9995033225
ANILVAIDIK
AYILEPILLIYIL
CHALILPPARAMBU
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com

2020 ജൂലൈ 9, വ്യാഴാഴ്‌ച

ത്വക്ക് രോഗം

ഭയം മനക്കരുത്തില്ലായ്മ രോഗത്തെ കൂട്ടുന്നു വിശപ്പ്‌ വന്നതിനുശേഷം ഭക്ഷിക്കുക.  
മുടി കറുപ്പിക്കല്‍ കൊണ്ട് കിഡ്നി കരള്‍ എന്നിവ നശിക്കുന്നു.


.''രക്തo. നഷ്ട്ടപെടാത്ത പ്രകൃതിയുടെ ശസ്ത്രക്രീയകളാണ് ഉപവാസവും യോഗയും ഇവ ആചരിക്കുക അതിര് കടന്ന സംസാരം കുറയ്ക്കുക  സംസാരം കുറച്ചാല്‍ ഊര്‍ജ്ജം കൂടും. മൌനം ശീലിക്കുക. കഴിയുന്നത്ര നേരം പ്രാര്‍ത്ഥന ചെയ്ത ശേഷമേ ഉറങ്ങാവൂ .മൌനം നല്ലൊരു പ്രാര്‍ത്ഥനയാണ് .
കോപം എല്ലാ രോഗത്തെയും കൂട്ടും. ശാന്തമായ  ശീലം രോഗത്തെ കുറയ്ക്കും. ദാനം അര്‍ഹത പെട്ട കൈകളില്‍ എത്തിക്കുക  രോഗം ശമിക്കും.

ഒരു മാസത്തിലൊരിക്കല്‍ നമ്മുടെ  ത്വക്ക് പുനര്‍നിമ്മിക്കുന്നു ആമാശയ ഭിത്തികള്‍ വെറും അഞ്ചു ദിവസത്തിലൊരിക്കല്‍ പുത്തന്‍ ആകുന്നുണ്ട് .കരള്‍ നാല്‍പ്പത് ദിവസം കൂടുമ്പോള്‍ പഴയതിനെ പുറം തള്ളി പുതിയ കരള്‍ നിങ്ങള്ക്ക് സമര്‍പ്പിക്കുന്നു .അസ്ഥികള്‍ മൂന്നു മാസം കൂടുമ്പോള്‍ പുതിയത് രൂപികരിക്കുന്നു .ഒടിഞ്ഞ എല്ലുകള്‍ ഒരിക്കലും കൂടി ചേരുന്നില്ല പകരം വൃക്ഷങ്ങളുടെ വാര്‍ഷിക വിരിവ് പോലെ പഴയതിനെ പിന്തള്ളി പുതിയതിന്‍റെ സൃഷ്ട്ടി നടത്തുന്നു ഇങ്ങിനെയെങ്കില് പഴക്കമുള്ള രോഗങ്ങള്‍ക്ക് പോലും  മൂന്നു മാസമേ ശരീരത്തില്‍ നിലനില്ക്കാന്‍  സാധിക്കൂ  . നന്മ മാത്രം ചിന്തിച്ച് ഉപവാസം കൈകൊണ്ടാല്‍  അലപ്പ ദിനങ്ങള്‍ കൊണ്ട്  രോഗശമനം ഉണ്ടാകുന്നു .

കേടു വന്ന പല്ലുകള്‍ പല രോഗങ്ങള്‍ക്ക്കാരണമാകുകയും രോഗിയെ തളര്‍ത്തുകയും ചെയ്യുന്നു.വായിലെ ദുര്‍ഗന്ധം രോഗത്തെ കൂട്ടും  മഞ്ഞള്‍ ഉപ്പ് കുരുമുളക് മിശ്രിതം തിളപ്പിച്ച്‌ വായ്‌ രാവിലെയും രാത്രിയും കഴുകുക . 


മലബന്ധം രോഗകാരണമാണ് കടുത്ത മലബന്ധം ഉണ്ടെങ്കില്‍ എനിമ എടുക്കുക .

മലം അയഞ്ഞു പോകാന്‍  ആദ്യത്തെ പത്തുനാള്‍  പഴങ്ങള്‍ മാത്രം കഴിക്കുകയും ഒരു നേരം വേവിച്ച ആഹാരവും കഴിക്കുക   അപ്പോള്‍ തന്നെ രോഗ ശമനം ഉണ്ടാകുന്നു പിന്നീടും പഴങ്ങള്‍ക്ക് പ്രമുഖ സ്ഥാനം കൊടുക്കുക.

അലാറം വെച്ചുള്ള ഉറക്കമുണര്‍വ് സ്വയം ഉണരാനുള്ള തലച്ചോറിന്‍റെ കഴിവിനെ ഇല്ലാതാക്കും..രാവിലെ നിര്‍ബന്ധമായും ഇഷ്ട്ട സംഗീതം മധുരമായ പ്രഭാഷണങ്ങള്‍ എന്നിവ  ആസ്വദിക്കുക. .കിളികളുടെ മധുര ശബ്ദം തേടി പോകുക നിശബ്ദമായി പ്രകൃതിയെ കണ്‍ കുളിര്‍ക്കെ കണ്ടു ആസ്വദിക്കുക .ഓടക്കുഴല്‍ നാദം ആസ്വദിക്കുക.

ഏകാദശി നാള്‍ ഒരു നേരം പഴച്ചാറു മാത്രം കഴിച്ചു ഉപവസിക്കുക ദ്വോദശിയില്‍ അത്താഴവും കഴിക്കരുത്'

'ചെത്തിപ്പൂവ് തുളസിയില എന്നിവ പ്രതിരോധ ശക്തി നല്കുന്നു . കുരുമുളകും മഞ്ഞളും എന്നും ഉപയോഗിക്കുക'''സ്ത്രികള്‍ തിങ്കള്‍ വൃതം ആചരിക്കുക പുരുഷന്‍ ഞായര്‍ വൃതം ആചരിക്കണം       . കഴിയുമെങ്കില്‍ ഈ ദിനങ്ങള്‍ മരുന്നുകള്‍ ഒഴിവാക്കുക..''ഉപ്പും പഞ്ചസാരയും കഴിയുന്നത്ര ദിനവുംകുറയ്ക്കുക.

വിയർപ്പ് തീരെ കുറഞ്ഞാലും രോഗ കാരണമാണ്  ആവി ഔവ്ഷധങ്ങള്‍ കൊണ്ടോ ഇഞ്ചി മല്ലിയില പുതിന ചുക്ക് കുരുമുളക് തിപ്പലി എന്നിവ കൊണ്ടോ ഒരു നേരo ആവിപിടിച്ചു വിയര്‍പ്പിക്കുക വിയര്‍ക്കുന്നവരില്‍ രോഗം കുറയും അധ്വാനിക്കുന്നവരില്‍ വിയര്‍പ്പിനാല്‍ രോഗം ഇല്ലാതാവുന്നു... എരുക്കില / ആടലോടകത്തില / തുമ്പയില / ഉമ്മത്തില എന്നിവഅല്പ്പം   ചേര്‍ത്താല്‍ കഫക്കെട്ട് കുറയും ''' കഫം പനി ഉള്ളവര്‍ രണ്ടുനേരം വിയര്‍പ്പിക്കുക അമിതമായ വിയര്‍പ്പിക്കൽ   നിര്‍ജ്ജിലീകരണം വരുത്തും  .അമിതമായ ആവിപിടിക്കല്‍  പാടില്ല എന്നും ചെയ്യരുത്.

 പച്ചമരുന്നുകള്‍ കഴിച്ച് ശീലമില്ലാത്തവര്‍ക്ക് വയര്‍ സ്തംഭനo ഉണ്ടായാല്‍ രണ്ടു ദിവസം മരുന്നുകള്‍ ഒഴിവാക്കണം അല്‍പ മാത്രയില്‍ കഴിച്ചു ശീലിച്ചാല്‍ സ്തംഭനാവസ്ഥ ഉണ്ടാകില്ല.'''''''

രോഗികള്‍ വര്‍ജ്ജിക്കേണ്ടവ   മസാലകള്‍

/  പരിപ്പ് / ഉഴുന്ന് / പാല്‍ / പഞ്ചസാര / മത്സ്യം / മാംസം/ മുട്ട / വറ്റല്‍മുളക് വനസ്പതി എണ്ണകള്‍ മൈദ/ എന്നിവ ഒഴിവാക്കണം കഴിയുന്നത്ര കറികളില്‍ കുരുമുളക് ഉപയോഗിക്കുക. മദ്യം വീഞ്ഞ് വിനാഗിരി ഒരിക്കലും കഴിക്കരുത്''''' 

സ്വയം ആട്ടിയ വെളിച്ചെണ്ണ കടുകെണ്ണ  മാത്രം ഉപയോഗിക്കുക അല്ലാത്തവ ത്വക്ക് രോഗം ഉണ്ടാക്കും.ശുദ്ധമായ നെയ്യ് കറികളില്‍ ചേര്‍ക്കാം  


.മഞ്ഞളും കുരുമുളകും ദാഹശമനിയില്‍ ചേര്‍ക്കുക കഴിയുമെങ്കില്‍ പാദ രക്ഷകള്‍ ധരിക്കാതെ രാവിലെ കഴിയുന്ന ദൂരം നടക്കുക''''''


സുഗന്ധ ദ്രവ്യം സോപ്പുകള്‍ എല്ലാം തന്നെ ഉപേക്ഷിക്കുക'''


'''സൂര്യഉദയത്തിനു മുന്‍പ് ദിനചര്യകള്‍ തീര്‍ക്കുക'' മലബന്ധംരോഗകാരണമാണ് . മല ശോചന തൃപ്തി കരമല്ലെങ്കില്‍ ''എനിമ'' എടുക്കുക .മാവില കൊണ്ട് പല്ല് തേക്കുക . മാവില ഞെട്ട് ഒന്നോ രണ്ടോ നുണയാം കലശക്കുടത്തിലെ മാവിലയുടെ പ്രധാനം തിരിച്ചറിയുക.

 .''''ഉദയത്തിനു മുന്‍പ് ആചമനങ്ങള്‍ ചെയ്തു ശുദ്ധി വരുത്തുക''ഒരു മണിക്കൂര്‍ കണ്ണടച്ച് നെയ്ത്തിരികളുടെ വെളിച്ചത്തില്‍ ധ്യാനത്തില്‍ ഇരിക്കുക. ഈശ്വര ചിന്തകളെ എന്നും മനസ്സില്‍ കൊണ്ട് നടക്കുക ശേഷം രണ്ടു സന്ധ്യകളില്‍ ഈശ്വര ധ്യാനമോ അഗ്നിഹോത്രമോ നടത്തുക..

'സര്‍വ്വ രോഗ ശമനത്തിന് ... രോഗികളും അല്ലാത്തവരും . ഗോതമ്പ്/ നെല്ല്/ / തിന ചാമ എന്നിവയില്‍ ലഭ്യമായത് മുളപ്പിച്ചു 4 ഇഞ്ചു പൊക്കം ആയാല്‍ അരിഞ്ഞു ചതച്ചു നീര് അല്പം തേങ്ങാപ്പാല്‍ ചേര്‍ത്തു കഴിക്കുക .കിഡ്നി രോഗികള്‍ ഗോതമ്പും പയര്‍വര്‍ഗങ്ങള്‍ മണ്ണില്‍ നട്ട് മുളപ്പിച്ചു ഇല വന്നതിനുശേഷം കറിയാക്കി കഴിക്കുക.''ദശപുഷ്‌പങ്ങള്‍ .. കറുക / മുയല്‍ച്ചെവി / പൂവാംകുറുന്തല്‍ / മുക്കൂറ്റി / തിരുതാളി / ഉഴിഞ്ഞ / കൃഷ്ണ ക്രാന്തി / ചെറൂള / നിലപ്പന / എന്നിവയുടെ നീര് കഞ്ഞിയില്‍ ചേര്‍ക്കുക ചെറൂള പൂവാംകുറുന്തല്‍ എന്നിവ അധികമായാല്‍ കയ്പ്പ് കൂടും .''

 'ഒരേ ഭക്ഷണംഎന്നും കഴിക്കരുത് ഒരേ കറികള്‍ എന്നും ശരീരം ഇഷ്ട്ടപെടില്ല ആയതിനാല്‍ ഒരു മരുന്നും ഏറെ നാള്‍ ഉപയോഗിക്കരുത്  രണ്ടു ഏകാദശികളിലും മരുന്നുകള്‍ കഴിയുന്നതും ഒരു നേരം മാത്രം കഴിക്കുക ഏകാദശിയില്‍ പഴങ്ങള്‍ ഭക്ഷിച്ചു കഴിയുക.


 ഏറെ ശ്രദ്ധ കൊടുക്കേണ്ട ഒരു വസ്തുത എന്തെന്നാല്‍  ജലം അഗ്നി ചാരം മലിനവസ്തുക്കള്‍ എന്നിവയില്‍ മലമൂത്രവിസര്‍ജ്ജനം പാടില്ല   'രാവിലെയുള്ള വെയിലില്‍ മൂടിപ്പുതച്ചു കിടന്നാലും വിയര്‍ക്കും ത്വക്ക് രോഗം കുറയാന്‍   നല്ല ചൂടുള്ളപ്പോള്‍ മരത്തണലില്‍ ചിതല്‍പ്പുറ്റ് തേച്ച് തഴപ്പായ കൊണ്ട് മൂടിപ്പുതച്ചു വിയര്‍പ്പിക്കുക എന്നും ആവി കൊണ്ട് വിയര്‍പ്പിക്കരുത് ത്വക് കിഡ്നി രോഗികള്‍ ചിതല്‍പ്പുറ്റ് ഉണക്കി ഇഞ്ചിനീരിലോ മോരിലോ കുഴച്ചു വെയില്‍കൊണ്ടു വിയര്‍പ്പിക്കുകയുമാവാം.  രോഗികള്‍ ചൂട് വെള്ളത്തില്‍ മാത്രം ദേഹം കുളിക്കുക ശിരസ് തണുത്ത ജലത്തില്‍ കുളിക്കുക.

വെറ്റിലയില്‍ അല്പ്പം തേനും ഒരു നുള്ള് ചുണ്ണാമ്പും തേച്ചു ചവച്ചിറക്കുക തേന്‍ വിരല്‍ തൊട്ടു മുക്കിയാല്‍ കിട്ടുന്നതെ എടുക്കാവൂ.ഇതൊക്കെ എല്ലായ്പ്പോഴും വേണമെന്നില്ല .


ധാന്യങ്ങള്‍ ഇടയ്ക്കിടെ പാകി മുളപ്പിക്കുക . കറുകപ്പുല്ല് നീരും കിട്ടുന്ന പോലെ കഴിക്കുക .രുചിക്ക് ശര്‍ക്കര ഏലക്ക ചേര്‍ക്കാo. പയര്‍വര്‍ഗങ്ങള്‍ മുളച്ചു ആദ്യ ഇല വിരിഞ്ഞതിനു ശേഷം കറിക്ക് ഉപയോഗിക്കുക..


ത്വക്ക് രോഗത്തിന് . ... 100 ഗ്രാം പടവലങ്ങയും 50 ഗ്രാം പാവക്കയും അരിഞ്ഞു ചെറിയ ഉള്ളിയും കുരു മുളകുപൊടിയും ഇന്തുപ്പും വെളിച്ചെണ്ണയും ചേര്‍ത്തു കുഴച്ചു വേവിക്കാതെ കഴിക്കുക .മുരിങ്ങാക്കായ് ധാരാളം കറിയാക്കി കഴിക്കുക..

 പ്ലാവില മാവില പേരയില ഒന്ന് വീതം ദാഹശമനിയില്‍ ചേര്‍ക്കാം 25 gm നാടന്‍ നന്നാറി (നറുനീണ്ടി ) അല്പ്പം തഴുതാമ  ചേര്‍ക്കുക.

ത്വക്ക് രോഗികള്‍  കഴിയുന്നതും മാവിലകൊണ്ട് പല്ല് തേക്കുക കുളി കഴിഞ്ഞാല്‍ മുക്കൂറ്റി ചാലിച്ച് നെറ്റിയില്‍ വലിയ കുറി വരക്കുക .

കീഴാല്‍നെല്ലി കയ്യോന്നി മഞ്ഞള്‍ ജീരകം എന്നിവ ആഴ്ചയില്‍ രണ്ടു ദിനം തിളപ്പിച്ച്‌ കൊടുക്കുക എന്നും ഒരേ രുചി ശരീരം സീകരിക്കില്ല ആയതിനാല്‍ കുടിക്കുന്ന മരുന്നു വെള്ളത്തില്‍ മരുന്നിലകള്‍ക്ക്  മാറ്റം ഉണ്ടാക്കിയെ തീരൂ .

വേനല്‍ കാലങ്ങളില്‍ കണിക്കൊന്നപ്പൂവ് ത്രിഫലയും  നന്നാറിയും  ചേര്‍ത്തു വെള്ളം തിളപ്പിച്ച്‌ കുടിക്കുക .  
   

പുട്ടിനുള്ള പീരയ്ക്ക് പകരം ചെമ്പരത്തി പൂവും ശംഖു പുഷ്പ്പവും ചേര്‍ക്കുക.

ഒരു അത്ഭുത മരുന്ന് എന്ന് പറയുന്നത്  താളും തകരയും വാളന്‍ പുളി ചേര്‍ത്തു  തോരന്‍ വെച്ച് കഴിക്കുക ഏതു നല്ലൊരു ത്വക്ക് രോഗ മരുന്നാണ്  .

ദാഹശമനിയില്‍ പ്ലാവില പേരയില മാവില ഒന്ന് വീതം ചേര്‍ക്കാം .

 ദഹനo കുറഞ്ഞാലും ത്വക്ക് മാറാതെ നില്ക്കും .  മുരിങ്ങത്തോല്‍ ചെറിയ കഷണം/  വെളുത്തുള്ളി  / കടുക് ഒരു സ്പൂണ്‍ /  കാ‍ന്താരി മുളക് എരിവു പോലെ / വാളന്‍ പുളി ആവിശത്തിന് /ഇഞ്ചി രുചി പോലെ / ഇന്ദുപ്പ് രുചി പോലെ / എല്ലാം ചേര്‍ത്തു  ചമ്മന്തി അരച്ച് ഭക്ഷണത്തിന്‍ കൂടെ കഴിക്കുക  ഇവ  നല്ല ദഹനത്തിനു നല്ലതാണ് എന്ന് കരുതി എന്നും കഴിക്കരുത്  .

കീഴാര്‍നെല്ലി കുപ്പമേനി കയ്യോന്നി വെളുത്ത ആവണക്കില ഇവ കിട്ടുന്ന പോലെ  അരച്ച്  അളവിന്‍റെ ഇരട്ടി ജലം ചേര്‍ത്ത് ഒരു മാത്ര തിളപ്പിച്ച്‌ ആവി പോകാതെ മൂടി വെക്കുക പിറ്റേ ദിനം അത് പിഴിഞ്ഞ് കിട്ടുന്ന ജലത്തിന്‍റെ അളവ് വെളിച്ചെണ്ണ ചേര്‍ത്തു കാച്ചി ദേഹം മുഴുവന്‍ പുരുട്ടാന്‍ ഉപയോഗിക്കുക .

മുകളില്‍ പറഞ്ഞ പച്ചിലമരുന്നുകള്‍ അരച്ച്  പിഴിഞ്ഞ നീരില്‍ അത്രെയും നെയ്യ് ചേര്‍ത്തു കാച്ചുക .അതില്‍ നൂറു ഗ്രാം അളവിന് ഇരുപതു ഗ്രാം തേന്‍ മെഴുകു ചേര്‍ത്തു കാച്ചിയാല്‍ കട്ടി കുറഞ്ഞ കുഴമ്പ് രൂപത്തില്‍ ആകും ദേഹത്ത് പുരട്ടാവുന്ന അളവ് മാത്രമേ തേന്‍ മെഴുകു ചേര്‍ക്കാവൂ ഏറെ മെഴുക് ചേര്‍ത്താല്‍ കല്ല്‌ പോലെയാകും  അല്ലെങ്കില്‍ ഏറെ കട്ടിയാകും ഒന്നോര്‍ക്കുക നൂറു ഗ്രാം + ഇരുപതു ഗ്രാം ഇതാണ് അളവ് ഇങ്ങിനെ  നിര്‍മ്മിക്കുന്ന മിശ്രിതം ത്വക്ക് രോഗത്തിന് ദേഹത്ത് പുരട്ടാം. ഉപ്പൂറ്റിയില്‍ പുരട്ടിയാല്‍ വിണ്ടു കീറല്‍ ഇല്ലാതെ ആകും ഉപ്പൂറ്റി വിണ്ടു കീറുന്ന നല്ല മരുന്ന് കൂടിയാണ് 

കീഴാര്‍ നെല്ലിയും കയ്യോന്നിയും അരച്ച് പിഴിഞ്ഞ നീരില്‍ നെയ്യ് കാച്ചി ഒരു സ്പൂണ്‍ അളവ് ഉള്ളില്‍ കഴിക്കുക . എന്നും കഴിക്കരുത് 


കഴിയുന്നത്ര നാടന്‍ വെണ്ണ മോര് തൈര് കഴിക്കുക .

കുരുമുളക് ചേര്‍ത്ത രസം കഴിയും പോലെ കഴിക്കുക .

സാമ്പാര്‍ നല്ലൊരു മരുന്നും കൂടിയാണ് .

വാശിയും വൈരാഗ്യവും ഉപേക്ഷിക്കുക .

യോഗ ശീലിക്കുക .

കിടക്കയില്‍ വിരിക്കാനും ഉടുക്കാനും നല്ലൊരു വസ്ത്രം നിങ്ങള്‍ക്കും നിര്‍മ്മിക്കാം 

കാവി വസ്ത്രം ;;

അത്തി ഇത്തി  അരയാല്‍ പേരാല്‍ ഇവയുടെ തൊലികള്‍ ഇരുന്നൂറു ഗ്രാം വീതം ചതച്ചു വെള്ളത്തില്‍ കുതിര്‍ത്തുക  സമം അളവില്‍  നെല്ലിക്ക താന്നിക്ക കടുക്ക ഉണക്കി പൊടിച്ചതും( എല്ലാം പച്ചയ്ക്ക് കിട്ടുകയാണെങ്കില്‍ അതാണ്‌ നല്ലത് ) നൂറു ഗ്രാം    കാവിമണ്ണ്      എന്നിവയെല്ലാം  ഒരു പരുത്തി മുണ്ട് നനയാന്‍ പാകത്തില്‍ വെള്ളം ചേര്‍ത്ത് രണ്ടു രാത്രി കലക്കി  വെക്കുക പിന്നീടു  തിളപ്പിച്ച്‌  എടുത്താല്‍ ജലം  കഷായ നിറമാകും . ഇതില്‍ പരുത്തി വസ്ത്രം  മുക്കിയിടുക . രണ്ടു ദിനം കഷായ വെള്ളത്തില്‍ മുണ്ട്  കുതിരാന്‍ വെക്കുന്നത് കഷായക്കറ  പിടിക്കാന്‍   നല്ലതാണ് .ത്വക് രോഗികള്‍ ഇത്തരം വസ്ത്രം ഉപയോഗിക്കുന്നത് ഗുണം ചെയ്യും . ഇത് കിടക്കയില്‍ വിരിപ്പാക്കുക  കഷായ വസ്ത്രത്തിനു പൊതുവേ കാവി വര്‍ണ്ണം ആണ് ലഭിക്കുക. ഇതാണ് ജൈവ കാവി വസ്ത്രം  കടയില്‍ നിന്നും വാങ്ങുന്നത് നിറങ്ങള്‍  ചേര്‍ത്ത  വസ്ത്രം മാത്രമാണ് അതില്‍ ഔവ്ഷധഗുണം ഉണ്ടാകില്ല  .അത് ത്വക്കിന്  ഗുണം ചെയ്യില്ല . അസ്സല്‍ കഷായ  വസ്ത്രത്തിന്‍റെ  നിറം  മങ്ങും  ഈ കഷായ ജലം സൂക്ഷിച്ചു വെക്കുക. രണ്ടാഴ്ച കഴിഞ്ഞു വീണ്ടും മുക്കിയാല്‍ കടുത്ത നിറം ലഭിക്കും   രണ്ടാഴച്ചയില്‍ കൂടുതല്‍ കഷായ  ജലം ഉപയോഗിക്കരുത് .ഏറെ നാള്‍ മുക്കി വെച്ചാല്‍ കടുത്ത കറ പിടിക്കും അത് ദോഷമല്ല എങ്കിലും ആദ്യ വസ്ത്ര ധാരണത്തിനു മുന്‍പ് അലക്കി ഉപയോഗിക്കണം.


അടയാള സിദ്ധാന്തം ആറാം ഭാഗം ചിത്തിരപ്പാല ANILVAIDK

അടയാള സിദ്ധാന്തം ആറാം ഭാഗം ചിത്തിരപ്പാല .

മനുഷ്യശരീരത്തില്‍ അരിമ്പാറ ഉണ്ടാകുന്ന  പോലെ ഈ ചെടിയിലെ പൂവിനും അരിമ്പാറയോട് സദൃശ്യമുണ്ട് .ഇതിന്‍റെ പാല്‍ അരിമ്പാറയില്‍ ഇറ്റിച്ചാല്‍ അതിനപ്പുറം നല്ല മരുന്നില്ല .





കുഴി നഖത്തിനു ഇത്  അരച്ചു കെട്ടിയാല്‍ ഭേദം ആകുന്നുണ്ട്

ഇല വൈദ്യനിര്‍ദ്ദേശപ്രകാരം ഒരു കൈപ്പിടി  നെയ്യില്‍ വാട്ടിതോരന്‍ ഉപ്പേരി ആക്കി  കഴിച്ചാല്‍ വെള്ളപ്പാണ്ടിനു ഗുണം ചെയ്യുന്നു ആദിവാസികള്‍ ഇല കറി വെച്ച് കഴിക്കുന്നു  (ഈറ്റയും ചിത്തിരപ്പാലയും പാണ്ട് രോഗത്തിനുള്ള മരുന്നാണ് ) ശരീരത്തില്‍ ഉണ്ടാകുന്ന കാര എന്ന് കൂടി വിളിക്കുന്ന അരിമ്പാറകള്‍ ഇല്ലാക്കാനും  ഉദര രോഗത്തിനും ഏറെ നല്ലത് വേനലില്‍ ഏറെ വളരുന്നതിനാല്‍ ഇതിന്‍റെ വീര്യം തണുപ്പാണ് ( വേനലില്‍ ഉണ്ടാകുന്ന പലതിനും ശരീരത്തെ തണുപ്പിക്കാന്‍ കഴിവുണ്ട് ചിത്തിരപ്പാല   ശരീരം നല്ല രീതിയില്‍ തണുപ്പിക്കുന്നതിനാല്‍ അര്‍ശസ്സിനും  വെള്ള പോക്കിനും  ഇലകള്‍ നെയ്യില്‍ വഴറ്റി തോരന്‍ പോലെ കഴിക്കാം വളരെ കുറച്ചു മാത്രം ഇലകള്‍ ചേര്‍ക്കുക ഈ ക്രീയ കൊണ്ട്  മല ബന്ധം മാറുന്നു ..





പൂര്‍വ്വ ആചാര്യന്മാര്‍ ഇതിനെ പാല്‍ വര്‍ദ്ധിനി എന്നര്‍ത്ഥം വരുന്ന ഷീരിണി എന്ന പേര്‍ വിളിക്കുന്നുണ്ട്  വെള്ളനിറത്തില്‍ ഉള്ള ചെടിയുടെ പൂവ് അരച്ച് നെയ്യിലോ   പാലിലോ കാച്ചി   കഴിച്ചാല്‍  മുലപ്പാല്‍ വര്‍ദ്ധിക്കുന്നു.


http://anilvaidik.blogspot.com/2020/06/anilvaidik.html

8281404225  ////  9995033225
ANILVAIDIK
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM  

2020 ജൂലൈ 7, ചൊവ്വാഴ്ച

ഭസ്മം .bhasmam വിപൂതി vipoothi ANILVAIDIK

ഭസ്മം നെറ്റിയില്‍  പൂശുമ്പോള്‍ .........? 



പിത്തനീരിനെ ഇല്ലാതാക്കാന്‍ ഭസ്മത്തിന് കഴിവുണ്ട് 
ഭസ്മ ധാരണത്തിലും  പല ശാസ്ത്രങ്ങള്‍ ഉണ്ട് 
 നമ്മുടെ രോമകൂപങ്ങളും വിയര്‍പ്പു  ഗ്രന്ധികളിലും സൂഷ്മമായ സുഷിരങ്ങൾ ഉള്ളതാകുന്നു അതിൽ നിന്നും വിയര്പ്പ് പൊടിയുമെങ്കിൽ അതിലൂടെ തണുപ്പും കയറും .

ഭസ്മം പുരട്ടിയാല്‍ ശരീരത്തിലെ വിയര്‍പ്പു പൊടിയുന്ന  സുഷിരങ്ങള്‍ അടയും അപ്പോള്‍ ഒരു പുതപ്പു പുതച്ച പോലെ  തണുപ്പ് മാറുന്നു   അത്രമാത്രം അത് വലിയൊരു അത്ഭുതമല്ല ഭസ്മത്തിന്റെ കര്‍മ്മഭാഗം   അതാണ്‌. 

നല്ല ദാഹമുള്ളപ്പോള്‍  ഒന്ന് കുളിച്ചാല്‍ മതി  ദാഹം കുറയും   വിയര്‍പ്പ് ഗ്രന്ധി സ്പോഞ്ചു പോലെ   ജലം വലിക്കുന്നത് കൊണ്ടാണ് കുളിക്കുമ്പോള്‍ ദാഹം തീരാന്‍ കാരണം  .അത് പോലെ ചൂടുള്ളപ്പോള്‍ ജലത്തെ വിയര്‍പ്പിലൂടെ പുറത്തെടുത്ത് ചൂടിനെ തടുക്കുന്നു ഇങ്ങിനെയൊരു  കഴിവ്   ത്വക്കിനുണ്ട് 


ഹിമാലയത്തിലെ സന്യാസിമാരും മറ്റും ഭസ്മം പൂശുന്നത് പിന്നില്‍  ഭക്തി മാത്രമാണെന്ന്  
മാത്രം മനസിലാക്കരുത്.
 തണുപ്പിൽ നിന്നും രേക്ഷ നേടാനും അണുക്കളെ തടഞ്ഞ്  ആയുസ് കൂട്ടാനും ഭസ്മത്തിന് കഴിവുണ്ട്.

  അപ്പൊ അമ്പലത്തിലും ഭസ്മം  കൊടുക്കുന്നല്ലോ ??


ഉണ്ടല്ലോ;;  ഭസ്മത്തിന് നമ്മിലെ മര്മ്മസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അശുദ്ധനീരുകളെ വലിച്ചെടുക്കാൻ കഴിവുണ്ട്. നെറ്റിയില്‍ തേച്ചാല്‍ തല വേദന ശമിക്കും  .മുതുകില്‍ ബുജങ്ങളില്‍ കഴുത്തില്‍  ഇത്തരം ഭാഗങ്ങളില്‍ തേച്ചാല്‍ അതാത് ഭാഗത്തെ പിത്ത നീരുകള്‍ ഇല്ലാതാകും . പുറകിലെ കിഡ്നിയുടെ ഭാഗത്തും ഇതൊക്കെ പൂശുക പതിവാണ് കിഡ്നിയുടെ രക്ഷയും  ഭസ്മത്താല്‍ സാധ്യമാണ്‌.





പട്ടി പൂച്ച എന്നിവയ്ക്ക് മുറിവേറ്റു പഴുത്താൽ അല്പ്പം ഭസ്മമോ  ചാരമോ  വാരി ഇട്ടാൽ മതി അവയുടെ മുറിവുകൾ ഉണങ്ങും ഭസ്മം മുറിവിനെ ഉണക്കുന്ന  മരുന്നാണ് .


പാചക പാത്രം കഴുകാനും ഭസ്മം തന്നെയാണ് നല്ലത് ചാരം കൊണ്ട് പാത്രം കഴുകിയയവരാണ് നമ്മള്‍ മണ്‍ചട്ടിയില്‍ പറ്റിപിടിച്ച ചാരം എന്ന ഭസ്മം  നമ്മുടെ അകത്തും ഏറെ പോയിട്ടുണ്ട് . ആക്കാരണം  കൊണ്ട് ആര്‍ക്കും ദോഷം ഉണ്ടായട്ടില്ല  .  


പണ്ടൊക്കെ  ജലാശയങ്ങളിലും കുളങ്ങളിലും   വീണു മരണം സംഭവിക്കും. ചിലപ്പോള്‍ ജീവന്‍റെ അവശേഷിപ്പ് കണ്ടാല്‍ ചെയ്യുന്നൊരു ശിശ്രൂഷയുണ്ട്. ഇത്തരം    അവസ്ഥയിൽ
  ഏറെ ജലം ഉള്ളില്‍ ചെല്ലും  പ്രാഥമിക ശിശ്രൂക്ഷ കൊടുത്തതിനു ശേഷം ആദ്യം ആളെ കമിഴ്ത്തി കിടത്തും വളഞ്ഞു ''റ''  പോലുള്ള പ്രതലത്തില്‍ ആയിരിക്കും കിടത്തുക ശേഷം   ശരീരത്തിൽ ഭസ്മം നല്ല കനത്തില്‍ പൊത്തി വെക്കും അപ്പോള്‍ തന്നെ  ഭസ്മം നനച്ചു കുഴച്ച പോലെയാകും ശരീരത്തിലെ ജലത്തെ ഭസ്മം  വലിച്ചെടുത്തു കൊണ്ടിരിക്കും   അപ്പോള്‍ വീണ്ടും തേക്കുo  ഇതു തുടരെ  ആവർത്തിച്ചാൽ  വെള്ളത്തില്‍ വീണയാള്‍  രക്ഷപെടും ഭസ്മം അയാളിലെ ജലത്തെ വലിച്ചെടുക്കും ജീവന്‍ തിരിച്ചു കിട്ടും അധികം വെള്ളo  കുടിചിട്ടില്ലെങ്കിലും ഈ ക്രീയ കൊണ്ട്  പെട്ടന്ന് വെള്ളത്തില്‍ വീണയാള്‍ക്ക്   ആശ്വസം ലഭിക്കും  

 അത്  ഭസ്മത്തിന്‍റെ ഗുണ  പ്രവർത്തനമാണ്   ഭാരത സംസ്കാരത്തിലെ ശാസ്ത്രം  മനസിലാക്കുക  ആരെല്ലാം ഭസ്മത്തെ കുറിച്ച് എന്തെല്ലാം പറഞ്ഞാലും നാട്ടു വൈദ്യത്തില്‍ ഭസ്മം മരുന്നാണ് എല്ലാ മത വിഭാഗത്തിലെയും വൈദ്യന്മാര്‍ ഭസ്മത്തെ അംഗീകരിക്കുന്നു .





ANILVAIDIK   സര്‍പ്പദോഷം സത്യവും മിഥ്യയും ഏറെ നാളത്തെ എന്‍റെ എഴുത്തുകള്‍ ഇതിലുണ്ട്



ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം കൂടി  തരിക

ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക


8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com  നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക google pay 9995033225



2020 ജൂലൈ 6, തിങ്കളാഴ്‌ച

ത്വക്ക് രോഗം ഭാഗം രണ്ടു

നാല്പ്പാമരം എന്നാല്‍ എന്താണ്

അത്തി ഇത്തി അരയാല്‍ പേരാല്‍ .
ഇതിന്‍റെ തോലിയിട്ടു വെള്ളം തിളപ്പിച്ച്‌ കുഞ്ഞിനെ കുളിപ്പിക്കുന്ന ആചാരം ഭാരത നാട്ടില്‍ ഒട്ടെങ്ങു മുണ്ടല്ലോ .

എന്തിനാണ് തോലിയിട്ടു കുളിപ്പിക്കാന്‍ കാരണം .ഇലയിട്ടു കുളിപ്പിച്ചാല്‍ പോരായിരുന്നോ .എന്നും ചിന്തിക്കാമല്ലോ .

മനുഷ്യനടക്കം എല്ലാ ജീവികളുടെയും അകത്തെ അവയങ്ങളായ കരള്‍ ഹൃദയം ശ്വാസകോശം എല്ലാത്തിന്‍റെയും സംരക്ഷണം ത്വക് എന്ന  പുറം ചട്ട കൊണ്ടാണല്ലോ .ത്വക്കിനു പൊതുവേ നല്ല പ്രതിരോധ ശക്തിയുണ്ട് . അത് നഷ്ട്ടപ്പെട്ടാല്‍ മനുഷ്യനു രോഗം പിടിപെടാം .

ദേവന്മാര്‍ മരവുരി ഉടുക്കാന്‍ കാരണം ത്വക്കിന്റെ സംരക്ഷണം കണക്കിലെടുത്താണ് . മാന്‍ എല്ലാ ഔഷധവും കഴിക്കുന്നത്‌ കൊണ്ട് അവയുടെ തോല്‍ അവര്‍ ഉപയോഗിച്ചിരുന്നു പുലിത്തോല്‍ നല്ല ത്വക് സംരക്ഷണം നല്കുന്നു അതൊന്നും ഇനി നടക്കില്ല എങ്കില്‍ പോലും പട്ടു വസ്ത്രംധരിക്കുക   നാല്പ്പാമരത്തിന്‍റെ തോലുകളുടെ ഗുണം കണക്കിലെടുത്ത് ജലം തിളപ്പിച്ച്‌ ചെറു ചൂടില്‍  കുളിച്ചാല്‍ കുഞ്ഞുങ്ങക്ക് ത്വക് രോഗം വരില്ല .മരങ്ങളുടെ ത്വക്കിന് നല്ല ഗുണം ഉണ്ട് .കണിക്കൊന്ന ഇലഞ്ഞി പ്ലാവ് മാവ് കരിവേലം കറുക എന്നിവയുടെ തൊലിക്കും നല്ല കഴിവുണ്ട് . പക്ഷേ കുഞ്ഞുങ്ങളുടെ ത്വക്കിന് വീര്യം കുറഞ്ഞ നാല്പ്പാമരം ഉപയോഗിക്കുക .വലിയവര്‍ ബാക്കിയുള്ള മരങ്ങളുടെ തൊലി ഉപയോഗിക്കുക .അകത്തു കഴിക്കാന്‍ പറ്റുന്നവ ദാഹ ശമനിയില്‍ ചേര്‍ക്കുക .   

2020 ജൂലൈ 5, ഞായറാഴ്‌ച

അടയാള സിദ്ധാന്തം അഞ്ചാം ഭാഗം കയ്യുണ്ണൃം കയ്യോന്നി കുഞ്ഞുണ്ണി ANILVAIDIK


അടയാള സിദ്ധാന്തം അഞ്ചാം ഭാഗം കണ്മഷി നിര്‍മ്മിക്കാം
കയ്യുണ്ണൃം കയ്യോന്നി കുഞ്ഞുണ്ണി എന്ന് അറിയപ്പെടുന്ന ഈ സസ്യത്തില്‍ കണ്ണിന്‍റെ പൂവിതള്‍ പോലെ പുഷ്പ്പങ്ങള്‍ ഉണ്ടാകുന്നു .






കണ്ണിലെ ഉണ്ണിയുടെ സദൃശൃo  മുന്‍നിര്‍ത്തി   ചില നാടുകളില്‍ ഇതിനെ  കുഞ്ഞുണ്ണി എന്ന്  വിളിക്കുന്നു .





കണ്ണിലെ രോഗങ്ങള്‍ക്കും കരളിലെ പ്രശ്നങ്ങള്‍ക്കും ഈ സസ്യത്തെ ഉപയോഗിക്കുന്നു അതില്‍ മുഖ്യമായും എടുത്തത് കണ്മഷി നിര്‍മ്മിക്കാനും മഞ്ഞപ്പിത്തത്തിനും  ആകുന്നു .


എങ്ങിനെ കണ്മഷി നിര്‍മ്മിക്കാം .

നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ട് ഒന്ന് മാത്രം പറയാം .

ശുദ്ധമായ കോട്ടന്‍ വസ്ത്രം കയ്യോന്നി നീരില്‍ മുക്കി ഉണക്കും വീണ്ടും വീണ്ടും ഉണക്കി  മുക്കും ഇങ്ങിനെ ഏഴു പ്രാവിശം മുക്കി ഉണക്കും അതിനായ് ചിലപ്പോള്‍ ഏഴു ദിനം തന്നെ വേണ്ടി വന്നേക്കാം അങ്ങിനെ  ഉണക്കിയ വസ്ത്രം നെയ്യിലോ ആവണക്കിന്‍ എണ്ണയിലോ കുതിര്‍ത്തി  വലിയ  തിരി നൂലാക്കി അയയില്‍ തൂക്കി  കത്തിക്കും  അതില്‍ നിന്നും ഉരുകി വീഴുന്ന കറുത്ത എണ്ണ താഴെ ഒരു പാത്രം വെച്ചു എടുക്കും മുകളിലേക്ക് ഉയരുന്ന പുക കിട്ടാനായ്  മറ്റൊരു പാത്രം മറ പിടിക്കും അതില്‍ തട്ടുന്ന കറുത്ത പുകമറ നെയ്യിലോ ആവണക്ക് എണ്ണയിലോ ചാലിച് മഷിയാക്കി കണ്ണില്‍ എഴുതും  കുപ്പിയില്‍ സൂക്ഷിച്ചാല്‍ ഏറെ നാള്‍ ഇരിക്കും  ഇതാണ് നല്ല കണ്മഷി ഇത്  കരളിനും കണ്ണിനും നല്ലത് തന്നെ . നെയ്യിലും ഗുണം   ആവണക്ക് എണ്ണയാണ് ആവണക്കിനും കരളിനെ ശുദ്ധമാക്കാന്‍ കഴിവുണ്ട് .താഴെ പാത്രത്തില്‍  വീഴുന്ന കറുത്ത  എണ്ണയും ഉപയോഗിക്കാം അല്പ്പം കണ്ണ് നീറ്റല്‍ ഉണ്ടാകും എങ്കിലും ദോഷം കണ്ടിട്ടില്ല  പുരികം കറുപ്പിക്കാനായി  ഈ കണ്മഷി ഉപയോഗിക്കാം കണ്ണില്‍ എഴുതാന്‍  പുകമറ കണ്മഷിയും ഉപയോഗിക്കുക .

ഇങ്ങിനെ നിലവിളക്കിന്‍ തിരിയായി കത്തിച്ചും കണ്മഷി നിര്‍മ്മിക്കാം കണ്ണില്‍ എണ്ണ മയം ഇല്ലെങ്കില്‍ ഉറക്കം അസഹ്യമാകും   പലരും കണ്ണിലെ എണ്ണമയം ഇല്ലാത്ത  വരള്‍ച്ച കൊണ്ട് വിഷമിക്കുന്നുണ്ട് അതിനായ് ഇത്തരം കണ്മഷി ഗുണം ചെയ്യും .

കരളിനു  ബലക്കുറവ് ഉണ്ടായാല്‍  കണ്ണിന്‍റെ കാഴച്ചയെ മങ്ങല്‍ എല്പ്പിക്കും പരിഹാരമായി അരിയോടൊപ്പം   കഞ്ഞിയില്‍ അല്പം കയ്യോന്നി ചേര്‍ത്തു വേവിക്കും.   കണ്ണിലെ മൂടല്‍ ഉണ്ടായാല്‍  ഉള്ളി ചേര്‍ത്തു നീര്‍ കണ്ണില്‍  ഇറ്റിക്കും .കയ്യോന്നി ഉണക്കി പൊടിച്ച് ത്രിഫലയില്‍ ചേര്‍ത്തു കരള്‍ പ്രശ്നങ്ങളില്‍ കൊടുക്കും അത് തന്നെ സ്നാന ചൂര്‍ണ്ണം ആക്കും  . ദേഹം തേക്കുന്ന ചകിരിയായും രോഗികള്‍ ഉപയോഗിക്കുന്നു .മുടി വളരാന്‍ എണ്ണയില്‍  ഉപയോഗിക്കുന്നു  .

  മദ്യ ദുരന്തങ്ങളില്‍ പലരുടെയും കാഴ്ച നഷ്ട്ടപെടുകയോ കാഴ്ച്ച  ശക്തി കുറയുകയോ ചെയ്തിട്ടുണ്ട് . പലരുടെയും കാഴ്ച നശിച്ചത്  വിഷ മദ്യം കണ്ണില്‍ വീണട്ടല്ല  ഉള്ളില്‍ കഴിച്ചിട്ട് തന്നെയാണ്  മദ്യം കരളിനെ തകര്‍ക്കുന്നു പെടുന്നനെ  കാഴ്ച്ചയേയും.ഇല്ലാതാക്കും  

 മദ്യം കരളിനെ വേട്ടയാടുന്നു അതോടെ കണ്ണിന്‍റെ കാഴ്‍ച്ചയെ ബാധിക്കുന്നു. കരളും കണ്ണും തമ്മിലുള്ള  ബന്ധം അഗാധമാണ്   .
 കയ്യോന്നി സംരക്ഷകനും .

ANILVAIDIK

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.http://anilvaidik.blogspot.com/2020/06/anilvaidik.html




ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം കൂടി  തരിക
http://anilvaidik.blogspot.com/2020/06/anilvaidik.html
ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക


8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com  നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക google pay 9995033225

ബാക്കി കൂടി എഴുതാം




2020 ജൂലൈ 4, ശനിയാഴ്‌ച

തലയിണ എന്ന പില്ലോ ANILVAIDIK

നിനക്ക്  തലയിണ വെക്കാന്‍ പ്രായമായില്ല പോലും  .

http://anilvaidik.blogspot.com/2020/06/anilvaidik.html

  പണ്ടൊക്കെ കാരണവന്മാരില്‍  നിന്ന് ഇങ്ങിനെയൊരു പ്രധിക്ഷേധം  കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും ഇന്നുള്ള  നൃജന്‍മാര്‍ക്ക്    ഇതൊരു അത്ഭുതമായി തോന്നാം .

പതിനാലു വയസ്സുവരെ തലയിണ തരില്ല കഷ്ട്ടം നിലത്തു പായ വിരിച്ചു കിടക്കണം കിടക്കയില്‍ കിടത്തില്ല   ഇതിനു വേണ്ടി ആരും വാശി പിടിക്കില്ലായിരുന്നു .കാരണം കാര്‍ന്നോര്‍ ഒരു കല്‍പ്പന പുറപ്പെടുവിക്കും .
തലയിണ വെച്ചാല്‍ വളരില്ലെടാ പൊക്കം കുറയും .അത് കേള്‍ക്കുമ്പം എന്തോ മനസിലാക്കിയ പോലെ അതിനു വേണ്ടി വാശി കാണിക്കില്ല.

സഹിക്കാന്‍ വയ്യാത്തത് മറ്റൊന്നും അല്ല തലയിണ വെച്ചു കൊണ്ട്  നമുക്ക് മുന്നേ ജനിച്ച ചേട്ടനെന്ന   കോന്തനും ചേച്ചി  കൊന്തിയും നമ്മളെ നോക്കി കൊഞ്ഞനം കുത്തും.

കാലങ്ങള്‍ പിന്നിട്ടപ്പോള്‍ പഞ്ഞി നിറച്ച ഒരു തലയിണ ഉണ്ടാക്കി .അത് വെച്ചു കിടന്നു അന്ന് രാത്രി  ഉറക്കം വന്നില്ല തലയിണ  ആലോസരപ്പെടുത്തി    ഞാനത് തത്കാലം  ഉപേക്ഷിച്ചു  അതില്ലാതെയും  ഇപ്പോഴും  എവിടെയും ഉറങ്ങാം എന്നായി.

ഇപ്പോള്‍ വളര്‍ന്നു വലുതായി മുടിയൊക്കെ പോയി ഒള്ളത് നരയ്ക്കാനും തുടങ്ങി.

 എനിക്കും കുഞ്ഞുങ്ങള്‍ ജനിച്ചപ്പോള്‍ തല ചായ്ക്കാന്‍ തലയിണ കൊടുത്തില്ല .അല്‍പ്പം മുതിര്‍ന്നപ്പോള്‍  മക്കള്‍ തലയിണ എന്ന് പറയാനറിയാതെ പില്ലോ വേണമെന്ന് അറിയിച്ചു പില്ലോ തന്നാല്‍ എല്ല് വളരില്ല എന്ന് അരുളപ്പാട് ചെയ്തു  പഴമയുടെ പിന്‍ബലം ആണല്ലോ ചില ആചാരവും ഭക്തിയുടെയെല്ലാം പിന്നാമ്പുറം  പഴമക്കാര്‍  പറയും പോലെ   നമ്മളും ചിലതൊക്കെ  ആവര്‍ത്തിച്ചു.


എന്താണ് തലയിണ  തന്നാല്‍ കുഴപ്പം  കാര്യ കാരണ സഹിതം  വസ്തുതകള്‍ വിവരിക്കണം അതിന്‍റെ ശാസ്ത്രീയത വിവരിക്കണം  എന്ന് നീരസത്തോടെ കുട്ടികള്‍  അറിയിച്ചു   .''വളരില്ലെടീ ..മുരടിച്ചു പോകും '' എന്നൊക്കെ പഴമക്കാര്‍ പറയും പോലെ വീണ്ടും  അങ്ങട്  തട്ടി വിട്ടു .

പിള്ളാരുടെ കോടതി വിട്ടു കൊടുത്തില്ല  തെളിവുണ്ടോ ..?

വസ്തുതകള്‍ വിവരിക്കാമോ..?  എന്ന് മക്കളുടെ ചോദ്യത്തിനു മുന്നില്‍ അന്നാദ്യമായ്  ഉത്തരമില്ലാതെ നിന്നു .

ഇതു കേട്ട് വീട്ടിലെ യുക്തന്‍ പറഞ്ഞു  ..........  ഇന്നലെ ചെയ്തോരബ്ധം ഇന്നത്തെ ആചാരമാവും  നാളത്തെ ശാസ്ത്രവുമാകും ..

പലപ്പോഴും  ചിന്തിച്ചു ഇതിനുള്ള ഉത്തരം കൊടുക്കണമെന്ന്  അത് വരെ തല ചായ്ക്കാന്‍  തലയിണ കൊടുക്കരുത് കാരണവന്മാര്‍ ചുമ്മാ ഒന്നും പറഞ്ഞു പറ്റിക്കില്ല .തപ്പിയാല്‍ ഉത്തരമായി വല്ല  കഷണവും കിട്ടാതിരിക്കില്ല തപ്പി നോക്കുക തന്നെ . 

 മനുഷ്യന്‍ മലര്‍ന്നു കിടന്നു ഉറങ്ങുന്നവനാണ്‌  സങ്കടം വരുമ്പോള്‍    കമിഴ്ന്നു കിടക്കാനാണ് പൊതുവേ മനുഷ്യകുലത്തിനു   താല്‍പ്പര്യം  .അമ്മ  തല്ലിയാലും കുഞ്ഞു കമിഴ്ന്നു കിടന്ന്  മുഖം പോത്തിക്കരയും.മാനസിക  വേദന വന്നാലും കമിഴ്ന്നു കിടക്കുന്ന ശീലം മനുഷ്യനുണ്ട് .

ഒരു വീട് പണിയുമ്പോള്‍ കാറ്റിനു  കടന്നു പോകാന്‍ എയര്‍ ഹോള്‍ നിര്‍മ്മിക്കുന്നു  മനുഷ്യന്‍ കിടക്കുമ്പോളും  ശരീരമാകുന്ന ഗ്രഹത്തിലൂടെ വായു   കടന്നു പോകണം. 

തവള ചത്തു കിടക്കും പോലെ തറയില്‍ ശരീരം  പതിഞ്ഞു കിടന്നാല്‍ വായു സഞ്ചാരത്തിനു തടസ്സം ആകും കിടക്കയില്‍ കിടന്നാല്‍ വാതായനം കൊട്ടി അടച്ച വീട് പോലെയാകും വായു ചലിക്കാതെ ഞരമ്പുകളില്‍  ബലക്കുറവുണ്ടാകും   .

.

മനുഷ്യന്‍  ഉറങ്ങാനായ്  മലര്‍ന്നു കിടക്കുന്നു .തലയിണ വെക്കാതെ അവന്‍   നിലത്തോ കട്ടിലിലോ കിടന്നാല്‍  അവന്‍റെ കഴുത്തു നിലത്ത് മുട്ടില്ല. കഴുത്തിനിടയിലൂടെ വായു സഞ്ചാരം ഉണ്ടാകണം മനുഷ്യന്‍ എങ്ങിനെ കിടന്നാലും കഴുത്തിന്‍റെ ഭാഗം നിലത്തു പതിഞ്ഞു ഒട്ടി കിടക്കില്ല അങ്ങിനെ പാടില്ല അതാണ്‌ പ്രകൃതി നിയമം അല്ലെങ്കില്‍ അങ്ങിനെയാണ് അവന്‍റെ സൃഷ്ട്ടി   തലയിണ വെച്ചാല്‍ പതിഞ്ഞു കിടക്കും വായു സഞ്ചാരം നടക്കില്ല  രക്തയോട്ടം കുറയും . അത് വളര്‍ച്ചയെ മുരടിപ്പിക്കും .ചുമട് എടുക്കാനുള്ള കഴുത്തിന്‍റെ ബലത്തെ ബാധിക്കും .

ഞരമ്പുകളുടെ വിസ്മയം ലോകം  തീര്‍ത്ത കഴുത്തിന്‍റെ ഭാഗത്തു   രക്തയോട്ടം കുറയരുത്‌. അതിനാല്‍ വളര്‍ച്ചയുടെ പ്രായമായ കൌമാരം വരെ  തലയിണയോ കിടക്കയോ  പാടില്ല .



തീര്‍ന്നില്ല നിങ്ങള്‍ തറയില്‍ മലര്‍ന്നു കിടക്കുക ശേഷം തല ഉയര്‍ത്താന്‍ നോക്കുക അപ്പോള്‍ നടു ഭാഗം തറയോടു ചേര്‍ന്നു ഒട്ടി നില്ക്കും. യോഗയില്‍  ശവാസന അനുഷ്ട്ടിക്കുന്നവര്‍ക്ക് ഇതു പെട്ടന്ന് ബോധ്യമാകും .

   തല ഉയര്‍ന്നു നിന്നാല്‍ മൂലാധാരം എന്ന  സ്പൈനല്‍ ഭാഗം  നിലത്തു മുട്ടും . തലയിണ വെക്കാതെ  മലര്‍ന്നു കിടന്നാല്‍ നടു നിലത്തു മുട്ടില്ല കിടന്നു കൊണ്ട് തന്നെ തല ഉയര്‍ത്തി നോക്കിയാല്‍ ഇതു മനസിലാക്കാം  നട്ടെല്ല് നിലത്തു പതിയുന്നതിനാല്‍ വായു കടന്നു പോകില്ല  .

മനുഷ്യന്‍  മലര്‍ന്നു കിടക്കുമ്പോള്‍   നിതംബം ഭാഗം ഉയര്‍ന്നു നില്ക്കുന്നത് കൊണ്ട് നടു ഭാഗവും നിലത്തു മുട്ടില്ല ( മുട്ടരുത് ) ഉപ്പൂറ്റിയും കാലിലെ മാംസവും ഉള്ളത് കൊണ്ട് കുതി ഞരമ്പ്‌ നിലത്തു മുട്ടില്ല (മുട്ടരുത് ). തുടയിലെ മാംസവും മുട്ടിനു താഴെയുള്ള മാംസവും കാരണം മുട്ടിന്റെ അടിഭാഗം നിലത്തു  പതിഞ്ഞു കിടക്കില്ല . പകരം ഒന്ന് കിടക്കയില്‍ കിടന്നാല്‍ ശരീരം ചത്ത  തവളെ പോലെ നിലത്തു പതിയുന്നു .നേരം വെളുത്താലും ഉറക്കം മതിയാകില്ല.

വെറും പായ മാത്രം വിരിച്ചു നിലത്തു കിടന്നു ശീലിച്ചാല്‍ വടിവൊത്ത ശരീരം ഉണ്ടാകും എല്ല്  ഉറക്കുന്ന പ്രായം വരെ അങ്ങിനെ തന്നെ കിടത്തുക . എല്ലും തോലും ആയൊരു അവസ്ഥ വന്നാല്‍ കിടക്ക ഉപയോഗിക്കേണ്ടിവരും അല്ലെങ്കില്‍ ചില സാഹചര്യത്തില്‍ അത് വേണ്ടി വരും അപ്പോള്‍ ഉപയോഗിക്കുക തന്നെ ചെയ്യുക .പാദരക്ഷകള്‍ ഉപയോഗിക്കാതെ നടന്നാല്‍ ഏറെ ഗുണമുണ്ട് പിച്ചവെച്ചു  നടക്കാന്‍ പഠിച്ചത് മുതല്‍ ചെരുപ്പുകള്‍  ശീലിച്ചവന് അതൊക്കെ ഒഴിവാക്കുന്നത് ചിന്തിക്കാന്‍  സാധിക്കില്ല 

കിടക്ക തലയിണ ഒഴിവാക്കി നോക്കുക നിങ്ങളുടെ നടുവേദന മുട്ട് വേദന വാതം ഇവയ്ക്കു പരിഹാരം ലഭിച്ചേക്കാം .




മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.

ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം കൂടി  തരിക

ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക


8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com  നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക google pay 9995033225








2020 ജൂലൈ 1, ബുധനാഴ്‌ച

അടയാള സിദ്ധാന്തം സ്രാവും അതിന്‍റെ മണം ഗ്രഹിക്കാനുള്ള കഴിവും മൂന്നാം ഭാഗം

അടയാള സിദ്ധാന്തം മൂന്നാം ഭാഗം  സ്രാവും അതിന്‍റെ മണം ഗ്രഹിക്കാനുള്ള കഴിവും
 രക്തത്തിന്‍റെ മണം തിരിച്ചറിയാനുള്ള കഴിവ് സ്രാവ് എന്ന് പറയുന്ന കൊമ്പനുണ്ട് . ചോരയുടെ മണം മനുഷ്യനും തിരിച്ചറിയാം പക്ഷേ ഒരു തുള്ളി രക്തത്തില്‍  പത്തു ലിറ്റര്‍  വെള്ളം ചേര്‍ത്താല്‍ മണം  ഗ്രഹിക്കാന്‍ നമുക്കാവില്ല. എങ്കിലും സ്രാവുകള്‍ ജലത്തിലെ രക്തം കലര്‍ന്ന മണം തിരിച്ചറിയും .

ഒരു തുള്ളി രക്തം കടലില്‍ പടര്‍ന്നാല്‍ അത് കടലിനു ഒന്ന് മല്ലായിരിക്കാം സ്രാവ് അതിലെ തന്മാത്രയുടെ ചോരമണം തിരിച്ചറിയുന്നു . മണം പിടിക്കുന്നതില്‍  നായയെക്കാളും കഴിവ് സ്രാവ് എന്ന കൂറ്റന്‍ മത്സ്യത്തിനുണ്ട് .

മനുഷ്യനു ഗന്ധം തിരിച്ചറിയാനുള്ള കഴിവ് ഇല്ലാതായാല്‍ സ്രാവ് അതിനൊരു പരിഹാരമാണ് .

സിദ്ധമകരധ്വജം എന്നൊരു ഔഷധമുണ്ട് മകരമത്സ്യം സ്രാവും ചിറകെന്ന  ധ്വജം കൊടിയുമാണ് സ്രാവ് വരുമ്പോള്‍ ചിറകു മുകളില്‍ കാണാന്‍ സാധിക്കുമല്ലോ അതിനാല്‍ ചിറകിനു മകരധ്വജം എന്ന് പേരുണ്ട്  .അതിന്‍റെ ചിറക് ശുദ്ധി ചെയ്തു സിദ്ധയില്‍ ചില മരുന്നുകള്‍ നിര്‍മ്മിക്കും.

മനുഷ്യ  മൂക്കിന്‍റെ എല്ലുകള്‍ തരുണാസ്ഥി കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത് സ്രാവിന്‍റെ എല്ലുകളും നമ്മുടെ മൂക്കിന്‍റെ  എല്ല്  പോലെ കഠിനമല്ല   കടിച്ചാല്‍ മുറിയുന്നു എല്ലുകള്‍ തന്നെ . അമിതമായ വിയര്‍പ്പുള്ളവരില്‍ ഗന്ധം അറിയാനുള്ള കഴിവുകള്‍ കുറയാന്‍ സാധ്യതയുണ്ട് 


ഇപ്പോള്‍ ഏറെ വിശദീകരണം തരുന്നില്ല പിന്നീടാകാം എങ്കിലും ഗന്ധം തിരിച്ചറിയാനുള്ള കഴിവ് നഷ്ട്ടപെട്ടാല്‍ സ്രാവ് കറി വെച്ച് കഴിച്ചാല്‍ ഗുണം കിട്ടിയേക്കാം .

കടുത്ത സുഗന്ധ ദ്രവ്യങ്ങള്‍ ഒഴിവാക്കുക അത് മണം പിടിക്കുവാനുള്ള നമ്മുടെ കഴിവിനെ  ഇല്ലാതാക്കും .

മണ്മറഞ്ഞ അറിവുകള്‍ / നാവൂറ് /പുള്ളവന്‍ പാട്ട് / ശനി ദോഷം / ചൊവ്വാ ദോഷം / ശിവരാത്രി / കര്‍ക്കിടക ബലി / എന്നിവയിലെ വാസ്തവം അറിയാന്‍ ഈ പുസ്തകം സഹായിക്കും.
ANILKUMAR A.K
state bank of india (SBI)
N.P.O.L BRANCH THRIKKAKARA
ACCOUNT ; NO . 31496782059
IFSC ; SBIN 0010569
 താങ്കളുടെ വിലാസം തരിക

ഫോണ്‍ നമ്പരും പിന്‍ കോഡും മറക്കാതെ എഴുതുക
/മേല്‍ വിലാസം

8281404225  ////  9995033225
ANILKUMAR A.K
AYILEPILLIYIL
CHALILPPARAMBU roda
THRIKKAKARA P .O
KAKKANAD
PIN; 682021
ERNAKULAM   gbudha303@gmail.com നിങ്ങളുടെ വിലാസം വാട്സ് ആപ്പിലോ ഇല്ലേല്‍ മെയില്‍ ചെയ്യുക  V P P ആയി പുസ്തകം അയക്കുന്നില്ല