2020 സെപ്റ്റംബർ 27, ഞായറാഴ്‌ച

ഉഴുന്ന് അവഗാഹകുറ്റി

 ആ പൂജയിലെ നവധാന്യo ഉപയോഗിക്കുന്നതിലെ    ശാസ്ത്രം കൂടി ഭക്തര്‍ക്ക്‌ വിവരിച്ചു കൊടുക്കുക  ഒന്‍പതു ധാന്യങ്ങളില്‍ ഒരെണ്ണം ഉഴുന്നാണ് അത് നവ ഗ്രഹ ഹോമങ്ങളില്‍ അഗ്നിക്ക് സമര്‍പ്പിക്കാറുണ്ട് .അല്ലെങ്കില്‍ ഭൂമിയില്‍ വിതറും അവ എല്ലാം മുളച്ചാല്‍  ആ ഭൂമിയെ കൃഷി ഭൂമി എന്ന അര്‍ത്ഥത്തില്‍  ഷേക്ത്ര ഭൂമി എന്ന് വിളിക്കുന്നു . ഷേത്രം നിര്‍മ്മിക്കാന്‍ വേണ്ടിയല്ല നവധാന്യo പാകുന്നത്    ആ മന്ത്രം താഴെ കൊടുക്കാം 


" ഷേക്ത്രാജീവ: കര്‍ഷകശ്ച കൃഷകശ്ച കൃഷിവല : ഷേക്ത്രം വൈൃഹേയശാലെയം വ്രിഹീശാലൃദ്ഭവോചിതം"... 


 എന്ന് പറയുന്നു എന്ന് വെച്ചാല്‍ അസ്സല്‍ കൃഷി ഭൂമി എന്നല്ലാതെ ഷേക്ത്രo പണിതു വിഗ്രഹം നടത്താനുള ഭൂമി എന്നര്‍ത്ഥമില്ല.  നവഗ്രഹ പൂജയില്‍ ഈ മന്ത്രമുണ്ട്‌ പക്ഷേ ഉഴുന്ന് ഹോമിക്കുന്നത് രാഹു എന്ന ഗ്രഹത്തെ ആസ്പദമാക്കിയാണ് . 


 കൃഷിക്ക് ജോതി ശാസ്ത്രം നോക്കിയേ പറ്റൂ അതിനായ് വേദം തന്നെ പഠിക്കണം തന്ത്ര വിധികളില്‍ കൃഷി കടന്നു വന്നിട്ടുണ്ടാകണം എന്നാണ് എന്‍റെ വിശ്വാസം ഇല്ലെങ്കില്‍   അതിന്‍റെ കുറവുകള്‍ ഞാന്‍ വായിച്ച  പോസ്റ്റില്‍ ഉണ്ട് മുകളിലെ  മന്ത്രത്തില്‍  ഏതു വിത്താണോ മുളയ്ക്കുന്നത് അവിടെ അതിനു പാകമായ മണ്ണ് എന്ന് കരുതണം എല്ലാം മുളച്ചാല്‍  ആ മണ്ണില്‍  എല്ലാ  കൃഷിയും അനുയോജ്യമാണെന്ന് മനസിലാക്കണം .


  വീടോ ഷേത്രമോ  പണിയുന്നതിനു കഴിയുന്നതും ഫലഭൂയിഷ്ഠമായ ഭൂമി തേടില്ല എന്ന് വെച്ചാല്‍ കിളച്ചാല്‍ പെട്ടന്ന് ഇളകുന്ന ഭൂമി  (ഉറപ്പില്ലാത്ത ഭൂമി)  അത് പോലെ   കൃഷിക്ക് യോജിച്ച  സ്ഥലം എന്നിവ  തെരഞ്ഞെടുക്കില്ല .അതിനായ് മലമുകള്‍ അല്ലെങ്കില്‍ വിശാലമായ പാറ വനം  ഇതില്ലാത്ത സ്ഥലങ്ങളില്‍ അനുയോജ്യമായ ഇടം തേടും എന്ന് മാത്രം  . തിലവും മാഷവും മുളയ്ക്കാത്ത ഭൂമി നല്ലതല്ല . മരണം നടന്നാലും ചിത അടക്കിയ ഇടത്ത് തിലം വിതറും അതിന്‍റെ പിന്നിലും ശവ ശരീരത്തില്‍ നുന്നും മണ്ണില്‍ പതിച്ച കൊഴുപ്പുകള്‍ വലിച്ചെടുക്കാന്‍ മാത്രമാണ് എള്ള്   അതിലെ കൊഴുപ്പിനെ വളം ആക്കും  എള്ള്  നനച്ചു വിതറണം എന്ന് മാത്രം അതും   ശുദ്ധി ക്രീയ തന്നെ . കൂടുതല്‍ വിവരണങ്ങള്‍ എനിക്ക് എഴുതാന്‍ സാധിച്ച  സര്‍പ്പദോഷം  സത്യവും മിഥ്യയും എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട് .  


ഷേക്ത്രം എന്നാല്‍ ദേവന്‍റെ കോവില്‍  എന്ന് മാത്രം  അര്‍ഥം കാണുന്നതിലെ പിശകുകള്‍ ഉണ്ട്   ഷയത്തെ ത്രാണം ചെയ്യുന്നത്  കൊണ്ട് കൃഷി സ്ഥലം ഷേക്ത്രം ആകുന്നു തളര്‍ന്നു കിടക്കുന്നവനെ ത്രാണം ചെയ്യുന്നത് കൊണ്ട് യോദ്ധാവ് ഷേക്ത്രം ആകുന്നു രാജ്യത്തെ രക്ഷിക്കുന്നത് കൊണ്ട് ഷത്രിയന്‍  ഷേക്ത്രം ആകുന്നു. ഷേക്ത്രം എന്ന വാക്കില്‍ ദേവസ്ഥാനം എന്നൊരു അര്‍ഥം ഇല്ല . 


അടുത്ത മന്ത്രത്തില്‍ ‌ കൃഷിക്ക് തിരഞ്ഞെടുക്കേണ്ട മണ്ണില്‍ ഏതെല്ലാം വിത്ത്‌   പാകണം എന്ന് വിവരിക്കുന്നു 


യവ്യo യവക്യo ഷഷ്ടിക്യo യവാദിഭവനം ഹി തല്‍ 

തില്യതൈലീനനവന്മാഷോമാണുഭംഗാദ്വിരൂപതാ"""

ഗോതമ്പ് / നെല്ല് / നവര / ഉമ / തിലം /മാഷം /ബാക്കി  ചെറു വിത്തുകള്‍ 

 

യവ്യo എന്നാല്‍ യവം വിളയുന്ന ഷേക്ത്രനാമം ആകുന്നു    മുകളിലെ  യവം കഴിഞ്ഞാല്‍  ഷഷ്ടിക്യo എന്ന നവര നെല്ലു വിളയുന്ന  ഷേക്ത്രം ആകുന്നു  അത് പോലെ ഉമ എന്ന നെല്ലിനം അണവ്യo എന്ന ചെറു നെല്ല് മുതല്‍.   തില്യതൈലീന തിലമാകുന്ന എള്ളും  നവന്മാഷോ  മാഷം എന്ന ഉഴുന്ന് മുതല്‍ വിളയുന്ന വിള നിലങ്ങളെ ഷേക്ത്രം എന്ന് വിളിക്കുന്നു .


മറ്റൊന്ന് ധാന്യങ്ങളെ കൊഴുപ്പ് എന്ന അര്‍ഥം കൊടുത്ത്  വൈശ്യവര്‍ഗ്ഗ  എന്നാണു വിളിക്കുന്നത് .    

            

പിന്നെ നവഗ്രഹ പൂജ കൊണ്ടുള്ള പൂജ ശാസ്ത്രം എന്താണ് എന്ന് നോക്കാം.

രാഹുവിനെ തമസ്തു രാഹു എന്നാണു വിളിക്കുന്നത്‌ ചന്ദ്രനേയും സൂര്യനെയും ഇരുട്ടു കൊണ്ട് മറക്കുന്നതിനാല്‍ ഭൂമി മലിനമാകും.മലിനങ്ങളെ കുറയ്ക്കുന്ന രണ്ടു പദാര്‍ഥങ്ങള്‍ ആണ് ഉഴുന്നും എള്ളും .   


ആദ്യം പോസ്റ്റിലെ അവഗാഹവും അവഗാഹ കുറ്റിയും ഏതു  മന്ത്രത്തില്‍ വരുന്നു എന്ന് കാണുക.


  ''''വൃഷ്ട്ടിര്‍വ്വര്‍ഷം തദ്വിഘാതേവഗ്രാഹാവഗ്രഹൌ'' 


ഈ മന്ത്രത്തിലാണ് അവഗാഹം വരുന്നത് തദ്വിഘാതേവഗ്രാഹാ ഈ മന്ത്രാരംഭം  വൃഷ്ട്ടി എന്ന വാക്കില്‍ ആരംഭിക്കുന്നു അതിനര്‍ത്ഥം വെള്ളം കൊണ്ട് നനയ്ക്കുക എന്നേ അര്‍ഥം വരുന്നു   നന്നായി ഭൂമി തണുക്കണം എങ്കില്‍  മഴയെ പിടിച്ചു നിര്‍ത്തണം അപ്പോള്‍ മാഷം കൊണ്ട് പിടിച്ചു നിര്‍ത്തണം  പൂജാരി മുളം കുറ്റിയില്‍  ഉഴുന്നു കുഴച്ചു  ഉറപ്പിച്ചു നിര്‍ത്തുന്നതില്‍ വലിയ അത്ഭുതം ഇല്ല. മഴയെ പിടിച്ചു നിര്‍ത്തുന്ന ഒരുമഴ   ചടങ്ങ് മഴ കര്‍ഷകന്‍റെ അവഗ്രാഹം  ആണ്.



അവഗാഹ ക്രീയക്കു മുന്‍പ് ചില അപാമാര്‍ഗ്ഗ ക്രീയയുണ്ട് അത് മഴ മേഘങ്ങളെ ആകര്‍ഷിക്കാനുള്ളതാണ്. അത് ഹോത്രക്രീയയാണ്  ‌    എള്ള്  / കൊപ്ര / നിലക്കടല / ഇവയൊക്കെ  ആട്ടിയാല്‍ എണ്ണ ലഭിക്കും. അത് പോലെ കടലിനെ ആട്ടിയാല്‍ ജലം ലഭിക്കും .കടലിനെ ആട്ടുക എന്ന് കേട്ടാല്‍ എന്ത് വിരോധാഭാസം എന്ന് നിങ്ങള്ക്ക് തോന്നും . അഗ്നിയാല്‍ നീരാവി ഉണ്ടായി മഴയായ് പെയ്യുമെങ്കില്‍  നീരാവിയെ കൂട്ടുന്ന ഔഷധങ്ങളും ഉണ്ട് അവയെ മലയാളത്തില്‍ കടലാടി എന്ന് വിളിക്കുന്നു  അപമാര്‍ഗ്ഗ എന്നും/  ദുര്‍ ഗ്രാഹ / കരമഞ്ജരി / ഇതൊക്കെ കടലാടിയുടെ സംസ്കൃത വാക്കാണ്‌ .  അത് പോലെ മാഷവും കടലാടിയും ജലത്തെ ആകര്‍ഷിക്കും ജലത്തെ ആവാഹിക്കാന്‍ കഴിവുള്ളത് കൊണ്ടാണ് കടലാടിക്ക് ആ നാമം വരാനുള്ള കാരണം  അതിനാല്‍ മഴ പെയ്യിപ്പിക്കുന്ന യാഗങ്ങളില്‍  കടലാടി വര്‍ഗ്ഗങ്ങള്‍  പ്രധാന  ഹവിസ്സ് സാമഗ്രികള്‍ ആകുന്നുണ്ട് . ഇതൊക്കെ  വേദത്തിലെ സസ്യശാഖ   സൂഷ്മമായി പഠിച്ചാല്‍ മനസിലാക്കാവുന്നതെ ഉള്ളൂ . ഉദാഹരണം ഒരു സസ്യത്തിനു സംസ്കൃതത്തിലുള്ള അനേകം നാമങ്ങളുടെ പാതകള്‍ തേടിയാല്‍ മതി    മഴയെ ആവാഹിക്കാനുള്ള വിദ്യ ആയതിനാല്‍ അവ ഇത്തരം മീഡിയയിലൂടെ മുഴുവനും വെളിപ്പെടുത്താന്‍ സാധിക്കില്ല .എനിക്കെഴുതാന്‍ സാധിച്ച  പുസ്തകങ്ങള്‍ വായിക്കുക .


ഒരു അവഗാഹ മന്ത്രാര്‍ത്ഥം നോക്കുക 

അവഗ്രാഹോ വൃഷ്ട്ടിരോധേപ്രതിബന്ധേഗജാളികെ .

 ഗജാളികെ വൃഷ്ട്ടിരോധേപ്രതിബന്ധേപ്യഗ്രാഹേ 

    

അര്‍ഥം മനസിലാക്കാതെ ക്രീയ ചെയ്യുന്നത് കൊണ്ടുള്ള ദോഷം ഈ പൂജയില്‍ ഒളിഞ്ഞു കിടപ്പുണ്ട് ഭക്തിയുടെ അഞ്ജതയില്‍ സഞ്ചരിക്കുന്ന മനുഷ്യര്‍ക്ക് ഇതു തിരക്കാന്‍ എവിടെയാണ്  സമയം കിട്ടുന്നത്.

 

അവഗ്രഹ: അവഗ്രാഹ: മഴയെ പിടിച്ചു നിര്‍ത്തുന്നത് എന്നര്‍ത്ഥം വരുന്നത് കൊണ്ട്   ''ഹാവഗ്രഹൌ'' എന്ന വരിയില്‍ നിന്നും ഭാഗുരിയുടെ അര്‍ഥമതം  കൂടി ഗ്രഹിച്ചാല്‍ അല്ലോപത്താല്‍ വഗ്രഹ: എന്നൊരു അര്‍ഥം കൂടി കിട്ടും മഴയുടെ വരവിനെ  നവ ഗ്രഹങ്ങള്‍ തടസപ്പെടുത്തിയാല്‍ മാഷം മുതലുള്ള ഒന്‍പതു വൈശ്യവര്‍ഗ്ഗങ്ങള്‍ ഹോമിക്കണം ഇതു തമിഴ് വേദ  സിദ്ധരുടെ ജല ആകര്‍ഷണ  ഹോമത്തില്‍ നിന്നും ഉണ്ടായതാണ് .വേദ സത്യങ്ങളെ ഇനിയും മനസിലാക്കുക . സാമ വേദ ശാഖയുടെ ചില മന്ത്രങ്ങള്‍ ഭാഗുരി മതമാണ്‌ .''മാ'' എന്നാല്‍ ആകാശം എന്നും ''ഷ'' സൂര്യമന്ധലം എന്നും ''ഷം'' എന്നാല്‍ പന്ധിതന്‍ എന്നുമാണ് അര്‍ഥം .എന്ന് വെച്ചാല്‍ നവഗ്രഹങ്ങളുടെ യഞ്ജം ചെയ്യുന്നവന്‍ എന്നാണു അര്‍ഥം ഗ്രഹിക്കേണ്ടത് .  ഇത്തരം അര്‍ഥം വേദം ഗ്രഹിച്ചവനേ   മനസിലാകൂ .  വരണ്ട ഭൂമിയില്‍  മഴയെ താങ്ങി നിര്‍ത്താനുള്ള ഭക്തി മാര്‍ഗ്ഗത്തിലെ  അവഗാഹം കുറ്റിയറ്റു പോകാതെ ഇരിക്കട്ടെ ..


അപ്പോള്‍ നവധാന്യങ്ങള്‍ മുളപ്പിച്ചു പശുവിനെ കൊണ്ട് അവിടെ ചാണകം ഇടീക്കണം എന്ന് പറയാനും  കാരണമുണ്ട്   ഒരു ഭൂമിയില്‍ ആദ്യം ഉണ്ടാകുന്ന ഫലങ്ങളില്‍ രുചിക്കുറവും  ചൊറിച്ചിലും  ഉണ്ടാകും ഉദാഹരണം ചേന പുത്തന്‍ ഭൂമിയില്‍ നട്ടാല്‍ ചൊറിച്ചില്‍ ഉണ്ടാകും  അത് കൊണ്ട് ഏറെ ഉദാഹരണങ്ങള്‍ പറഞ്ഞു പോസ്റ്റ് നീട്ടുന്നില്ല  (സംശയം ഉള്ളവര്‍  വിളിക്കട്ടെ )  .പശു തിന്ന് അത് ബോധം കേട്ട് വീഴുന്നില്ലെങ്കില്‍ ആ ഭൂമി  ഉത്തമം എന്ന് വിധിയെഴുതാം വേദ കാലങ്ങളിലെ  ചില ശാസ്ത്ര രീതിയാണ് നവ ഗ്രഹ പൂജയും പശുവിനെ തീറ്റിക്കലും.

ഏറെ എഴുതുന്നില്ല വേദങ്ങളില്‍  തെറ്റ് പറ്റിയിട്ടില്ല അത് പഠിക്കാതെ ചിലര്‍  തന്ത്രം ആചരിക്കുന്നതിലെ തെറ്റ്  എന്നും മനസിലാക്കുക .ഇനിയും പല ശാസ്ത്രങ്ങളും പറഞ്ഞു ഹനുമാനെ വട തീറ്റിക്കരുത് ..  

2020 സെപ്റ്റംബർ 17, വ്യാഴാഴ്‌ച

ഛന്ദസ്സ് എന്നാല്‍ എന്താണ്

 ഛന്ദസ്സ് എന്നാല്‍ എന്താണ് ..?

വേദ മന്ത്രങ്ങളുടെ അക്ഷര സംഖ്യകളെ വിളിക്കുന്ന പദമാണ് ഛന്ദസ്സ്.  

ഏറെ വിവരിച്ചു പറഞ്ഞാലേ അതൊക്കെ മനസ്സിലാവൂ  ഛന്ദസ്സി പൂര്‍ണ്ണമായ വൃത്തം എന്നാണു  ഛന്ദസ്സിനെ വിളിക്കുന്നത്  ചെറുതും വലുതുമായ മുപ്പത്തിയാറ് വൃത്തങ്ങള്‍ അടങ്ങിയതാണ് ഛന്ദസ്സ് 

  ‌  .ഛന്ദസ്സിനെ മനസിലാക്കാന്‍  ഉള്ളൂരിന്‍റെ രണ്ടു വരി പാടി ബാക്കി പറയാം 

 ഒരൊറ്റമതമുണ്ടുലുകന്നുയിരാം പ്രേമ,മതൊന്നല്ലോ പരക്കെ നമ്മെ പാലമൃതൂട്ടും പാർവണശശിബിംബം.

മുകളിലുള്ള ഈ വരിയിലെ ഏതെങ്കിലും ഒരക്ഷരം മാറ്റിയാല്‍ അതിന്‍റെ ശ്രുതി സുഖം പോകും  അത് വെക്തമാക്കാനായി  കവി അടുത്ത വരിയില്‍ കവി തന്നെ  ബോധവത്ക്കരണം നടത്തിയിട്ടുണ്ട് . 

പദങ്ങളന്വയമാർന്നേ വാക്യം ഭവിപ്പൂ സാർത്ഥകമായ്

ശ്രുതിയും താളവുമൊത്തേ ഗാനം ശ്രോത്രസുഖം നൽകൂ.

ഈ കവിതയില്‍ ഒരു വൃത്തമുണ്ട്  വാക്കുകള്‍ കൊണ്ടുള്ള  വൃത്തമാണത്   ‌ അതിലെ ശ്രോത സുഖം ലഭിക്കാന്‍  നിരയൊത്ത അക്ഷരങ്ങളെ കൊണ്ട് അലങ്കരിച്ചിരിക്കുന്നു  അതില്‍  മറ്റൊരു  അക്ഷരത്തെ കുത്തിത്തിരുകി  കയറ്റിയാല്‍  അര്‍ഥം മാറും.    അതിനാല്‍ നിരയൊത്ത വാക്കുകളെ വേലി (ഛന്ദസ് ) എന്ന് വിളിക്കുന്നു .

പത്തു കല്പനകളിലെ രണ്ടെണ്ണം എടുത്തു മാറ്റുന്ന പോലെ വേദ മന്ത്രങ്ങളെ മാറ്റാന്‍ ആര്‍ക്കും സാധിക്കില്ല മാറ്റിയാല്‍ അതിന്‍റെ മുഖം മാറി ചന്തം ഇല്ലാതാകും .അതാണ്‌ അതിലെ ഛന്ദസ്സ് . വേദം അക്ഷരങ്ങള്‍ കൊണ്ടും  പൂര്‍ണ്ണമാണ് ഗായത്രി മന്ത്രത്തില്‍  മറ്റൊരു വാക്കിനെ പിടിച്ചിടാന്‍ സാധിക്കില്ല 

വൃത്തങ്ങള്‍ ചെറുതും വലുതുമുണ്ട് ചെറുതായാലും വലുതായാലും പൂര്‍ണ്ണതയുള്ളതിനെ വൃത്തം എന്ന് പറയാം നീളത്തിലുള്ള വരയെ  റോഡുകള്‍ പോലെ എത്ര വലുതാക്കിയാലും പൂര്‍ണ്ണത ഉണ്ടാകില്ല വളവോ ചരിവോ കോണുകളോ ഇല്ലാത്തതാണ് വൃത്തങ്ങള്‍ . പൂര്‍ണ്ണ വൃത്തം  തന്നെയാണ് ചന്ദസ്സും .

മനസിലാക്കാന്‍ വേണ്ടി  ഒന്ന് കൂടി വിവരിക്കുന്നു .

രാവണന് പത്തു തലയുണ്ട് ഭാവിയില്‍ ആരെങ്കിലും പതിനൊന്നു തലകള്‍ വരച്ചാല്‍ അതിനെ അംഗീകരിക്കില്ല എത്ര ശിരസ്സിനെ  കൂട്ടിയാലും കുറച്ചാലും ആരും അതിനെ സീകരിക്കില്ല.അതാണ്‌ രാവണനിലെ വൃത്തം .

  ഛന്ദസ്സുകള്‍  നിരവധി ഉണ്ട് ചിലത് പത്തു അക്ഷരങ്ങള്‍ ഒന്നിച്ചു ചേര്‍ന്ന പംക്തി മന്ത്രങ്ങള്‍  ആണ്.

 ചിലതില്‍ അക്ഷരങ്ങള്‍  കൂടുതല്‍ കാണും  ഉദാഹരണം ഗായത്രി മന്ത്രത്തിലെ  ഒരു വാക്കിനെ കൂട്ടിയാലും കുറച്ചാലും അത് ആര്‍ക്കും കണ്ടു പിടിക്കാന്‍ സാധിക്കും .

 അത് കൊണ്ട്  ഛന്ദസ്സിനെപന്തികേടില്ലാത്ത   വേലി എന്ന് കൂടി പറയുന്നു  .

വൃത്തവും വേലിയും രണ്ടാണോ..?

അല്ല ഛന്ദസ്സ് എന്നാല്‍ വേലിയും കൂടിയാണ് വാക്കുകള്‍ കൊണ്ടും അക്ഷരങ്ങള്‍ കൊണ്ടും ഋഷികള്‍ തീര്‍ത്തു തന്ന  വേലിയാണ് വൃത്തമെന്ന ചന്ദസ് .ചില നൃത്ത രൂപങ്ങള്‍ അലങ്കരിക്കാന്‍ ഇത്ര നര്‍ത്തകികള്‍ വേണം ത് കൂടാനോ കുറയാനോ ഇട വന്നാല്‍ കലാരൂപങ്ങള്‍ക്ക് തലയോ വാലോ ഇല്ലാതാകും .

 ചിലരുടെ പെരുമാറ്റം കാണുമ്പോള്‍  എന്തോ ഒരു പംക്തി കേടു ഉള്ളത് പോലെ തോന്നുന്നു എന്നൊക്കെ പറയാറില്ലേ .

 പംക്തികേടും ഒരു ഛന്ദസ്സ് ആകുന്നു .

പന്തിയില്‍ പക്ഷഭേദം  പാടില്ല പാടില്ലെന്ന് കേട്ടിട്ടില്ലേ 

 പത്തു അക്ഷരങ്ങളുടെ മന്ത്രങ്ങള്‍ അടങ്ങിയ മന്ത്രങ്ങളെയാണ് പംക്തി എന്ന് പറയുന്നത് അതില്‍ ഒരക്ഷരം കൂട്ടി ചേര്‍ത്താല്‍ പംക്തികേടായി ഇനിയത്  കുറച്ചാലും പംക്തികേടു തന്നെ  ഈ വാക്കിന്‍റെ ലോപം സംഭവിച്ചുണ്ടായതാണ് മലയാളിയുടെ പന്തികേട്‌ ..

എന്തെങ്കിലും പന്തികേട്‌ നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ ഒന്ന് കൂടി വിവരിക്കാം .

പംക്തി എന്നാല്‍ പത്ത് എന്ന അക്കം ആണ് 

രാവണന് പംക്തിമുഖന്‍ എന്നും പംക്തികണ്ഠന്‍ എന്നും പേരുണ്ട് അതില്‍ മാറ്റം ഉണ്ടായാല്‍ എന്തോ കൂട്ടി ചേര്‍ക്കലുകള്‍ ഉണ്ടെന്നുമനസിലാക്കി  അതിലെ പന്തികേട്‌ നമ്മള്‍ കണ്ടു പിടിക്കുകയും ചെയ്യും .

ഞാന്‍ പറഞ്ഞു വരുന്നത് വേദ മന്ത്രങ്ങള്‍ക്ക്‌ വ്യക്തമായ  അക്ഷര വേലികള്‍ ഉണ്ട് അതിലെ ചന്തം കളയാന്‍ വേലി പൊളിച്ചു  കയ്യേറ്റക്കാര്‍  അതിര്‍ത്തി കയ്യേറിയാലും    നിയമപരമായി നിങ്ങളുടെ വസ്തുവിന്‍റെ  അളവിനെ മാറ്റാന്‍ കഴിയില്ല .അതാണ് വെലിയെന്ന  ഛന്ദസ്സിലെ ചന്തം .  

ANILVAIDIK 9995033225


   

2020 സെപ്റ്റംബർ 11, വെള്ളിയാഴ്‌ച

അടയാള സിദ്ധാന്തം ഒന്‍പതാം ഭാഗം കുടംപുളി

 അടയാള സിദ്ധാന്തം ഒന്‍പതാം ഭാഗം 

 കുടംപുളി .



പുഴുക്കളുടെ ഉപദ്രവം എല്ക്കാത്ത ഒരു സസ്യമാണ് കുടംപുളി പച്ചപ്പഴം കടിച്ചാല്‍ തന്നെ വായില്‍ കര പുരളും 

അസഹ്യമായ പല്ലുവേദന പലര്‍ക്കും സംഭവിക്കാം പല്ലില്‍ പോട് വന്നു അതില്‍ പുഴുക്കുത്തു വരെ കാണാം പക്ഷെ പുഴുവിനെ കയ്യോടെ പിടിക്കാന്‍ കുടം പുളിയുടെ തോള്‍ തന്നെ വേണം .

കുടം പുളിയുടെ  തോല്‍  ചെത്തി വെള്ളം തിളപ്പിച്ച്‌ തിളച്ച  ചൂടോടെ മണ്ണില്‍ പതിപ്പിച്ചു വെച്ച ഒരു ചിരട്ടയില്‍ ഒഴിക്കുക അതില്‍ നിന്നും ഉയരുന്ന ആവി കാവില്‍ കൊള്ളുക  ആ ഔഷധ ആവിയുടെ പുക എന്ന നീരാവി തട്ടിയാല്‍ പല്ലിലെ പുഴുക്കള്‍ താഴെ വീഴും . ചൂട് വെള്ളം ദേഹത്ത് വീഴാതെ ഇരിക്കാന്‍ ചിരട്ട മണ്ണില്‍ ഉറപ്പിച്ചു വെക്കാന്‍  മറക്കരുത് .


പണ്ട് കാലങ്ങളില്‍ പോത്തിനെ പാടങ്ങളില്‍ ഉഴുകുന്ന വേളയില്‍ ഇവയ്ക്കു കിതപ്പ് അനുഭവപ്പെടും സ്വന്തം കൊഴുപ്പ്അധികരിക്കുന്നത്  തന്നെയാണ് അവയ്ക്ക് ശ്വാസം കഴിക്കാന്‍ തടസ്സമാകുന്നത് കുടംപുളി നിലത്തു വീണാല്‍ പോത്ത് അതിനെ ആഹരിക്കും ഇതിന്‍റെ വസ്തുത  മനസിലാക്കിയ കര്‍ഷകന്‍ കുടംപുളി കഷായം ഉഴവു മൃഗങ്ങളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തി .

കുടംപുളിക്ക് ആസ്ത്മയെ ഇല്ലാതാക്കാന്‍ കഴിവുണ്ട് കടലോര പ്രദേശങ്ങളിലും ജലം നിറഞ്ഞ  ഇടങ്ങളിലും വായുവില്‍ ജല കണങ്ങള്‍ നിറയും തിര കൂടുതല്‍ അടിച്ചാല്‍ വായുവില്‍ ജല കണികകളുടെ  അളവ് വളരെ കൂടുന്നു .തണുപ്പ് കൂടുതല്‍ സഹിക്കാതെ ശ്വസന പ്രശ്നങ്ങള്‍ കൂടുന്നു . പരിഹാരമായി മുക്കുവ പുരോഹിതന്‍  കടലോര വാസികള്‍ ഉചിതമായ ഔഷധo നിര്‍ദേശിച്ചു   അവരുടെ മീന്‍ കറികളില്‍ കുടം പുളിക്ക് ഏറെ സ്ഥാനം കൊടുത്തു . ശാസ്ത്രമറിയാതെ  അതൊരു ആചാരമായി ഇന്നും തുടരുന്നു. 

ശീതികരണമുറികളില്‍ ജോലി ചെയ്യുന്നവര്‍ കുടംപുളി ചമ്മന്തി ഉപയോഗിക്കാന്‍ തുടങ്ങിയപ്പോള്‍ ഏറെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടു .

കുടംപുളി രണ്ടായി പകുത്താല്‍  ശ്വാസകോശ ഘടന കാണാം അതിന്‍റെ അകത്തെ വിത്തിലെ ശ്വാസകോശ ഘടന നമുക്ക് ശ്രദ്ധിക്കാന്‍ സാധിച്ചത് അതിന്‍റെ കായ്ഫലത്തിന്‍റെ കാലമായ മഴക്കാലമാണ് .




ശ്വാസകോശത്തിനും  കരളിനും  ആണല്ലോ പെട്ടന്നുള്ള രോഗങ്ങള്‍ പിടിപെടുക . ഏസി മുറിയിലെ തണുപ്പില്‍ നിന്നും തുമ്മലും ശ്വാസ തടസ്സവും ഉണ്ടാവുന്നുണ്ട് . പച്ചക്കറി മാത്രം കഴിക്കുന്നവരില്‍ കുടംപുളിയുടെ ഉപയോഗം കുറവാണ് .നൂറു ശതമാനം വെജിറ്റെറിയന്‍ ആയവര്‍ക്കാണ് എസി റൂമില്‍ നിന്നും കടല്‍ക്കരയില്‍ നിന്നും ജലദോഷ രോഗങ്ങളും ശ്വാസതടസങ്ങളും പിടിപെടുന്നത് .കുടംപുളി ഉപയോഗിക്കുന്നവരില്‍ ഇത്തരം പ്രശ്നങ്ങള്‍ കുറവാണ് .കുടംപുളി പച്ചക്കറികളില്‍  ഉപയോഗിക്കുക .

കടുത്ത ആസ്മ കൊണ്ട് ബുദ്ധിമുട്ട് അനുഭവിച്ച രോഗിയോട് ,കുടംപുളി / കാന്താരിമുളക്/ ഉള്ളി / അല്പ്പം ചുട്ട   വെളുത്തുള്ളി / ഇഞ്ചി / ഇന്ദുപ്പ് ചേര്‍ത്തു ചമ്മന്തി സ്ഥിരമായി കഴിച്ചപ്പോള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടായി കൂടെ നല്ല ചൂടുള്ള കഞ്ഞി കഴിക്കാനും പറഞ്ഞു ഒരു ദോഷവും ഇല്ലാത്ത ഇതൊക്കെ ആര്‍ക്കും പരീക്ഷിക്കാം .പഴുത്തതോ ഉണക്കിയതോ ആകാം .

കുടംപുളി നിങ്ങള്‍ തന്നെ സംസ്കരിക്കണം അടുപ്പിന്‍റെ പുകമറയാണ് നല്ലത് അല്ലെങ്കില്‍ വിറകു കത്തിച്ചു പുക കൊള്ളിക്കുക വെയിലില്‍ ഉണക്കാം മഴക്കാലം ആയതിനാല്‍ ഉണങ്ങാന്‍ അല്പം കഷ്ട്ടപ്പെടണം.    വാഹനങ്ങളുടെ ടയര്‍ കത്തിച്ചു ഉണക്കരുത് അങ്ങിനെ  ഉണക്കുന്നവരും കുറവല്ല.ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യും  ഏതിലും നല്ലതും കപടതയും ഉണ്ടാവും നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ തന്നെ ചെയ്യുക . 

തെങ്ങിന്‍ കള്ളുകുടിച്ചാല്‍ ആസ്മ കുറയും എന്നൊരു വിശ്വാസം നിലനില്ക്കുനുണ്ട് പക്ഷെ ഷാപ്പിലെ കുടംപുളി ചേര്‍ത്ത നല്ല എരിവുള്ള കറിയുടെ വസ്തുത കൂടി മറക്കാതെ ഇരിക്കുക . കുടം പുളിയെ മറന്നു കള്ളിനെ പുകഴ്ത്തരുത്‌ .

നല്ല പ്രതിരോധശക്തിയുള്ള ഈ ഔഷധത്തെ നമ്മള്‍ ഏറെ മനസിലാക്കാനുണ്ട് . ഓട്ടുപുളി എന്ന് വിളിപ്പേരുണ്ട് പക്ഷെ ഇതു തോട്ടുവക്കില്‍ പുഴവക്കില്‍ ഒക്കെ നന്നായി വളരുന്നത്‌ കൊണ്ട് ഇതിനെ തോട്ടുപുളി എന്നാണു മറ്റൊരു വിളിപ്പേര്.

 വാളന്‍ പുളി ജലം അധികം ഉള്ളിടത്ത് ഏറെ ഫലം തരില്ല പക്ഷെ കുടംപുളി എന്ന തോട്ടുപുളി മഴ എറ്റാലാണ് പഴുക്കുന്നത് മഴക്കാല രോഗങ്ങളെ ചെറുക്കുന്നു എന്നതും മനസിലാക്കുക  അക്ഷരങ്ങള്‍ ലോപിച്ച് ഓട്ടുപുളി  ആയതാണ് .

നല്ല മഴക്കാലം കുടംപുളിക്ക് സമാനമായ ചിലത് കൂടി ഉണ്ട് അത് ആ ഫലത്തിന്‍റെ എഴുത്തില്‍ പറയാം .

മഴക്കാലം മോര് തൈര് ഗോതമ്പ് ഈന്തപ്പഴം എന്നിവ കുറയ്ക്കുക 

.    ANILVAIDIK 9995033225

2020 സെപ്റ്റംബർ 1, ചൊവ്വാഴ്ച

ഓണം എറണാകുളം

സദ്ഭരണത്തിന്റേയും, സമൃദ്ധിയുടേയും, ന്യായവാഴ്ചകളു ടേയും സ്മരണകള്‍ ഉണര്‍ത്തി മഹാബലി ചക്രവര്‍ത്തി യുടെ ആഗമനവുമായി ബന്ധപ്പെടുത്തി മലയാളികള്‍ ആഘ�ോഷിക്കുന്ന മഹോത്സവമാണു് തിരുവോണം. പ്രജാ ക്ഷേമതല്പരനും ദാനധര്‍മ്മിഷ്ഠനുമായ മഹാബലിയുടെ ഭരണത്തിന്‍കീഴില്‍ എല്ലാ ജനങ്ങളും അല്ലലില്ലാതെ ഏകോദരസഹോദരങ്ങളെപ്പോലെ ആമോദത്തോടെ വസിച്ച ഗതകാലങ്ങളുടെ മധുരസ്മരണകളെ തൊട്ടുണ ര്‍ത്തുന്ന മനോഹരമായൊരു കാവ്യംപ�ോലെ ഈ കഥ അലങ്കാരങ്ങളുടെ നിറക്കൂട്ടോടെ പുരാണങ്ങളില്‍ വര്‍ണി ച്ചിട്ടുണ്ടു്. മഹാബലിയുടെ വംശാവലി :- ബ്രഹ്മാവിന്റെപൗത്ര നും മരീചിയുടെ പുത്രനുമായ കശ്യപ പ്രജാപതിക്കു് ദിതി എന്ന ഭാര്യയില്‍ ഉണ്ടായ പുത്രന്മാരാണു് അസുരന്മാര്‍. അതില്‍ വളരെ കുപ്രസിദ്ധി ആര്‍ജ്ജിച്ച ഹിരണ്യകശിപു വിന്റെ നാലുപുത്രന്മാരില്‍ ഒരാളായ പ്രഹ്ലാദന്റെ മക നായ വിരോചനന്റെ പുത്രനാണു് പുരാണപ്രസിദ്ധനായ മഹാബലി. ബലിയില്‍ നിന്നു് ബാണനും, ബാണനില്‍ നിന്ന് നിവാതകവചന്മാരും ജനിച്ചതായി പുരാണങ്ങള്‍ തുടര്‍ന്നു് പറയുന്നു. ഭൂലോകത്തിലെ ചക്രവര്‍ത്തിയായ മഹാബലി തന്റെ കുലഗുരുവായ ശുക്രാചാര്യന്റെ നിര്‍ദ്ദേശപ്രകാരം വിശ്വജിത്തു് എന്ന യാഗംചെയ്തു ദിവ്യരഥങ്ങളും ദിവ്യായുധ ങ്ങളും സമ്പാദിച്ചു് വമ്പിച്ചൊരു സൈന്യവുമായി ഇന്ദ്രപുരി ലേഖനം തിരുത്തിയെഴുതേണ്ട തിരുവ�ോണസങ്കല്പങ്ങള്‍ (31 - ആഗസ്റ്റ് 2020) ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ പി. കെ. ജയന്‍ യെ വളഞ്ഞു് ദേവലോകം കീഴടക്കി. അതിനുശേഷം തന്റെ പിതാമഹനായ പ്രഹ്ലാദനെ ക്ഷണിച്ചുവരുത്തി സ്വര്‍ഗ ലോകത്തിലെ ഏറ്റവും ദിവ്യമായ സ്ഥാനം നല്‍കി ആദ രിച്ചു. സ്ഥാനമാനങ്ങള്‍ സ്വീകരിച്ച പ്രഹ്ലാദന്‍ ബലിയെ ഇന്ദ്രനായി അഭിഷേകം ചെയ്തു. ഈ അവസരത്തില്‍ ഉത്തമനായ രാജാവു് രാജ്യഭരണം എങ്ങിനെ നിര്‍വ്വഹി ക്കേണ്ടതെന്നു് പ്രഹ്ലാദന്‍ ബലിയെ ഉപദേശിച്ചു . എപ്പോഴും ധര്‍മമേ വിജയിക്കുകയുള്ളൂ. ആകയാല്‍ ധര്‍മ്മത്തില്‍ നിന്നു് വ്യതിചലിക്കാതെ രാജ്യം ഭരിക്കുക. (വാമനപുരാണം 74-ാം അദ്ധ്യായം.) പിതാമഹന്റെ ഉപദേശപ്രകാരം രാജ്യം ഭരിച്ച ബലി ത്രിലോകങ്ങളിലും പ്രസിദ്ധനായി. ബലിയുടെ ഭരണത്തി ന്‍ കീഴില്‍ രാജ്യം സമത്വസുന്ദരമായൊരു രാഷ്ട്രമായി മാറി. ബലിയുടെ കീര്‍ത്തിയില്‍ അസൂയ പൂണ്ട നിഷ്കാസി തനായ ദേവന്മാര്‍ ഇന്ദ്രലോകം തിരിയെ ലഭിക്കുന്നതിനു വേണ്ടി മഹാവിഷ്ണുവിനെ അഭയംപ്രാപിച്ചു. ദേവന്മാരുടെ ആഗ്രഹപ്രകാരം മഹാവിഷ്ണു താ മസംവിനാ വാമനനായി അവതരിച്ചുകൊള്ളാമെന്നു് സമ്മതിച്ചു. അധികം താമസിയാതെതന്നെ ദേവമാതാ വായ അദിതി ഗര്‍ഭിണിയായി. വാമനന്‍ എന്നൊരു ദിവ്യ ശിശുവിനെ പ്രസവിച്ചു. ശുക്ലപക്ഷത്തില്‍ 12-ാം തീയതി ശ്രാവണ നക്ഷത്രത്തില്‍ അഭിജിത്ത് മുഹൂര്‍ത്തത്തി ലായിരുന്നു ജനനം. വാമനന്‍ ജനിച്ച ദ്വാദിഗക്ക് 'വിജയ് ' എന്ന പേരില്‍ പ്രസിദ്ധമായി. ഈ ഘട്ടത്തില്‍ മഹാബലി ഒരു മഹായാഗം നട ത്തിക്കൊണ്ടിരിക്കുകയായിരുന്നു. വിഷ്ണു ഭഗവാന്‍ വാമ നമൂര്‍ത്തിയായവതരിച്ച് ദേവകാര്യം നിര്‍വഹിക്കാനായി ബലിയുടെ യജ്ഞശാലയില്‍ എത്തുന്നു. വാമനനെ വി ധിപ്രകാരം ഉപചരിച്ചു പൂജിച്ചു. ആഗമനോദ്ദേശ്യം ചോദിച്ച പ്പോള്‍ വാമനന്‍ 'എന്റെ കാലടിക്കു് മൂന്നടിമണ്ണുവേണം. എനിക്കു് വേറെ ഒന്നും ആവശ്യമില്ല. ആവശ്യത്തിനുമാത്രം യചിക്കുന്നവനായതുകൊണ്ട്പാപവുമില്ല' എന്നു പറഞ്ഞു. ബാലനോടു് താല്പര്യംതോന്നിയ മഹാബലി ഇത്ര നിസ്സാര മായ ആവശ്യത്തില്‍ ഒതുങ്ങാതെ കുറെകൂടി മുല്യവത്താ യതെന്തുവേണമെങ്കിലും തരാം എന്നു് പല പ്രാവശ്യം പറഞ്ഞു. എന്നാല്‍ മൂന്നടി മണ്ണുമാത്രം മതിയെന്ന ആവ ശ്യത്തില്‍ വാമനന്‍ ഉറച്ചുനിന്നു. തന്റെ രാജ്യത്തുള്ള ഭൃംഗാരകം അടക്കമുള്ള ഏതുദേശവും അളന്നെടുത്തു കൊള്ളുവാന്‍ ബലി സമ്മതിച്ചു. മഹാബലിയുടെ ഗുരു വായ ശുക്രാചാര്യന്‍ ഇതിലെ ചതി മനസ്സിലാക്കി പലവ ട്ടം തടയാന്‍ ശ്രമിച്ചുവെങ്കിലും ധര്‍മ്മിഷ്ഠനായ മഹാബലി തന്റെ ദൃഢനിശ്ചയത്തില്‍ നിന്നിളകിയില്ല. ബലി പത്നി വിന്ധ്യാവലി പ�ൊന്‍ കലശത്തില്‍ കൊണ്ടുവന്ന ജല ത്താല്‍ വാമനന്റെപാദം കഴുകി. ജലം ശിരസില്‍ തളിച്ചു് ഉദകപൂര്‍വം തന്നെ ഭൂദാനം നിര്‍വഹിച്ചു. സ്ഥലം അളന്നെടുക്കുവാന്‍ തുടങ്ങിയതോടെ വാമ നന്‍ സ്വയം വളര്‍ന്നു ത്രിവിക്രമനായിമാറി. അസുരന്മാര്‍ ഭയവിഹ്വലരായി. അംബരചുംബിയായിമാറിയ വാമനന്‍ ആദ്യകാലടികൊണ്ടു് ഭൂമി മുഴുവന്‍ അളന്നു. രണ്ടാമത്തെ അടികൊണ്ടു് സ്വര്‍ഗലോകവും അളന്നുതീര്‍ത്തു. മൂന്നാമ ത്തെ അടിവെയ്ക്കാന്‍സ്ഥലമില്ലാത്തതിനാല്‍ മഹാബലി തന്റെ ശരീരം എടുത്തുകൊള്ളുവാന്‍ സമ്മതിച്ചു. ഈ സമയം വാമനന്‍ മഹാബലിയുടെ തലയില്‍ ചവിട്ടി പാ താളത്തിലേക്ക് താഴ്ത്തി. അങ്ങിനെ പ്രതിജ്ഞാ പല നാര്‍ഥംചുവടു് ശിരസില്‍ വഹിച്ച ബലി സുതലം എന്ന പാ താളത്തില്‍ എത്തപ്പെടുന്നു. അന്നുമുതല്‍ അസുരന്മാര്‍ പാതാളവാസികളായി. (ഭാഗവതം അഷ്ടമസ്കന്ധം) പ്രജാക്ഷേമതല്പരനായ രാജാവിന്റെ ആഗ്രഹപ്രകാ രം വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ പ്രജകളെ സന്ദര്‍ശി ക്കുവാനുള്ള അവസരം മഹാവിഷ്ണു ബലിക്കു് നല്‍കി. എല്ലാ വര്‍ഷവും ചിങ്ങമാസത്തിലെ തിരുവോണദിവസം മഹാബലി തന്റെ പ്രജകളെ കാണാന്‍ വരുമെന്നാണ് സങ്കല്പം. അത്തം മുതല്‍ പത്തുനാള്‍ മാവേലിത്തമ്പുരാ നെ വരവേല്‍ക്കാന്‍ മുറ്റത്തു പൂക്കളംതീര്‍ത്ത് ആടിത്തി മിര്‍ത്ത് കാണവും വിറ്റ് കാത്തിരിക്കുന്നവരാണ് മലയാ ളികള്‍. സമത്വപൂര്‍ണമായൊരു സുന്ദരലോകത്തിന്റെ മധുരസ്മരണ ഓരോ മലയാളിയുടേയും മനസ്സില്‍ ഇന്നും ഒളിമങ്ങാതെ മരുവുന്നുണ്ടു്. സുതലം എന്ന പാതാളത്തില്‍ മഹാബലി സര്‍വ വിധ ഐശ്വര്യങ്ങളോടും കീര്‍ത്തിയോടും കൂടി വാഴുന്നു. ഇന്ദ്രന്റെ വാക്കുകേട്ടു് വിഷ്ണു വാമനവേഷം ധരിച്ചു് ബലിയെ സമീപിച്ചു് എല്ലാ ഐശ്വര്യസമ്പത്തുകളും കവര്‍ന്നെടുത്തു് അദ്ദേഹത്തെ വരുണപാശത്താല്‍ ബന്ധിച്ചു് സുതല ത്തിലേക്കു് ആഴ്ത്തി. മഹാധര്‍മിഷ്ഠനായ ബലിക്കു് ഇന്ദ്ര നെ പ്രീതിപ്പെടുത്താന്‍ വേണ്ടി മാത്രം ദുരിതങ്ങള്‍ വരു ത്തിവച്ച വിഷ്ണു ഇന്നും വാമനവേഷത്തില്‍ സുതലത്തി ലെ ബലിയുടെ പ്രാസദത്തിന്റെ ദ്വാരപാലകനായി കഴി യുന്നു എന്ന മറ്റൊരുകഥ കൂടി പ്രസിദ്ധമാണു്. അതലം, വിതലം, സുതലം, തലാതലം, മഹാതലം, രസാ

1910 ൽ കൊച്ചിയിൽ 23000 ആളുകളേ ആകെ ഉണ്ടായിരുന്നുള്ളു.
***
പത്മ ജങ്ഷൻ പുഞ്ചപ്പാടമായിരുന്നു.
***
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
***
ലുലു മാൾ ഉള്ള ഇടപ്പള്ളി കുറുക്കൻമാർ നിറഞ്ഞ കാടായിരുന്നു ..
***
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കര അമ്പലത്തിലേക്ക് വള്ളസദ്യ നടത്തിയതും രാജാവ് എഴുന്നള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
***
ഋഷിനാഗകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
***
കൊച്ചാഴി ആണ് കൊച്ചി ആയതു ..
***
കായലിലെ മണ്ണ് കോരിയിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
***
കൊച്ചിയിൽ തീവണ്ടി ആദ്യം എത്തിയത് 1902-ലാണ്. അന്നത്തെ റെയിൽവേസ്റ്റേഷൻ ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
***
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
***
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
***
എറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.
***
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തിയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുയിൽ, ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ, റെബേക്ക എന്നിവ ഇവിടെയും റിലീസ് ചെയ്തു
***.
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
***
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം കാടായിരുന്നു.
***.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു, അയ്യപ്പന്റെ മറുപടി: " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" എന്നായിരുന്നു.
***
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952-ൽ വിറ്റത് 500 രൂപയ്ക്ക്.
***.
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert's College വരെ എത്താൻ KSRTC Bus എടുത്തിരുന്ന സമയം 30 മിനിട്ട്. ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
***.
South, North ഓവർ ബ്രിഡ്ജ് കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു. ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്തു നില്ക്കണമായിരുന്നു.
***.
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .(Broadway യിലെ Bharath Hotel-ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
***.
1960 കളിൽ എറണാകുളത്തെ റോഡുകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷയ്ക്കും , തുടർന്ന് ഓട്ടോ റിക്ഷയ്ക്കും വഴി മാറി .
***.
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station ആണത്.
***.
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ലാ കലക്ടറേറ്റ്.
***
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്രഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തനീസ് എഴുതിയ ഇൻഡിക്ക എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
***.
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നും ഉള്ളതിന് തെളിവുകൾ ഉണ്ട്
***.
1341-ലെ പ്രളയത്തെക്കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെക്കുറിച്ചും ഇതിൽ വിവരിച്ചിരിക്കുന്നു.
***.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
***.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂൾ സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു'


നമുക്കെല്ലാം  മഹാബലിയുടെ നാട്ടില്‍ ജനിക്കാന്‍ സാധിച്ചു എന്നത് സന്തോഷം ജനിപ്പിക്കുന്നു .

ത്രിക്കാകര  ഷേക്ത്രത്തിനു പടിഞ്ഞാറ് ഭാഗം കടല്‍ വിട്ടൊഴിഞ്ഞ  വെള്ളക്കെട്ടുകള്‍ നിറഞ്ഞ സ്ഥലം ആയിരുന്നു വെള്ളക്കെട്ടുകള്‍ ഇല്ലാത്ത ഭാഗത്തിനെ ''കര'' എന്ന് വിളിച്ചു.

ഈ കരയിലും  ഭഗവാന്റെ കാല്‍പാദം പതിഞ്ഞു ആയതിനാല്‍ എന്‍റെ നാട് തിരു കാല്‍പ്പാടുകള്‍ പതിഞ്ഞ തിരുക്കാല്‍ക്കാരെ നാട് ആയി പിന്നീട് ത്രിക്കാകരെ ആയി പിന്നീട് കാലപ്പഴക്കത്താല്‍  വെറും കാക്കനാട് ആയും മാറി .

നിരവതി രാജാക്കന്മാരും പണ്ഡിതരും ഷേക്ത്രത്തില്‍ എത്തിയിരുന്നു അവര്‍ക്കുള്ള ഭക്ഷണം തെയ്യാറാക്കാന്‍ നെല്പ്പാടങ്ങള്‍ ക്രമപ്പെടുത്തി നെല്ല് കുത്തിയ ഉമി കൊണ്ട് പടിഞ്ഞാറ് ഭാഗത്തുള്ള ചതുപ്പ് നിലം നികന്നു  ഉമി  നിറഞ്ഞ  ചിറ  ആ സ്ഥലം പിന്നീട്  ഉമിചിറ എന്നറിയപ്പെട്ടു ഇന്ന്  ''ഉണിചിറ'' എന്നായി ആ പേര് ലോപിച്ചു .

ഷേക്ത്രത്തില്‍ നിരവധി ആനകള്‍ ഉണ്ടായിരുന്നു അഞ്ചു വയസായ ആനകളെ അമ്മയില്‍ നിന്നും അകറ്റും അഞ്ചു വയസായ ആനയ്ക്ക് കളഭം എന്നും പേരുണ്ട് .അവയെ തളച്ചിരുന്ന ചേരിയെ കളഭചേരി എന്ന് വിളിച്ചു ഇന്നത്‌  കളമശ്ശേരി എന്നായി ലോഭിച്ചു.

മറ്റൊന്ന് ത്രിക്കാര ഷേക്ത്രം തൃക്കാക്കര പഞ്ചായത്ത്  ഭരണ കേന്ദ്ര പരിധിയില്‍ അല്ല കളമശ്ശേരി മുന്‍സിപ്പല്‍ പരിധിയില്‍ ആണ് .

ഇന്നത്തെ ലുലുമാള്‍ മുതല്‍ പാലാരിവട്ടം വരെ കുറുനരികള്‍ ഞണ്ടും നത്തയ്ക്കയും തിന്നുന്നതും പകല്‍ കാഴ്ച ആയിരുന്നു .പകല്‍ നരി വട്ടം പാലാരിവട്ടം ആയി ഋഷി കുലങ്ങള്‍ ആയിരുന്ന പ്രദേശം എറണാകുളം ആയി കൊച്ചിയില്‍ നിന്നും ഇടപ്പള്ളി തോട് വഴിയാണ് രാജാവും നാട് വാഴികളും തൃക്കാക്കര ഷേകത്രത്തില്‍ എത്തിയിരുന്നത് .   

ഷേത്രത്തിനു പടിഞ്ഞാറ് ഭാഗം വെള്ളക്കെട്ടുകള്‍ ആയതിനാല്‍ പൂജയ്ക്കുള്ള പൂക്കള്‍ പടിഞ്ഞാറ് ഭാഗത്ത് നിന്നും ലഭിക്കില്ലായിരുന്നു ആയതിനാല്‍ പതിനഞ്ചു കിലോ മീറ്ററോളം വരുന്ന കിഴക്കന്‍  കാട്ടു പ്രദേശം  സംരക്ഷിച്ചുകൊണ്ട് പൂക്കാടുകള്‍ നിലനിര്‍ത്തി അതിര്‍ത്തി കാക്കാന്‍ കാടിനും ഒരു ''പടിപ്പുരവേലി  കെട്ടി അങ്ങിനെ പൂക്കാടിനും ഒരു അതിര്‍ത്തി ഉണ്ടായി  ആ സ്ഥലം ഇന്നും പുക്കാട്ടു പടിയായി അറിയപ്പെടുന്നു .

എന്നും വൈകീട്ട് എന്‍റെ ഗ്രന്ഥ പഠനങ്ങളും സായാഹ്ന സവാരിയും അമ്പലത്തിനു ചുറ്റുമാണ് ഇക്കൊല്ലം കൊറോണ കാരണം കൊടിയേറ്റം മാത്രമേയുള്ളൂ .

എന്തായാലും  എല്ലാവര്ക്കും ത്രിക്കാകരയില്‍ നിന്നും  ഓണം ആശംസകള്‍ നേരുന്നു തിരക്ക് പിടിച്ചു എഴുതിയതിനാല്‍ കുറെ വസ്തുതകള്‍ മറന്നു പോയി .
ANIL VAIDIK 9995033225.