!!! യക്ഷിയുടെ ചിരി !!!
അട്ടഹാസം മുഴക്കാതെ പൊട്ടി ചിരിക്കാതെ എന്നെ അനുരാഗത്തോടെ നോക്കുന്നു ഈ തരുണി യക്ഷിയോ ? മന്ദസ്മിതം പൊഴിക്കുന്ന ഇവൾ ആരാണ്.
ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു ഹിന്ദു ആചാര അറിവുകള്‍ നിഗൂഡമായ ഹൈന്ദവ ശാസ്ത്രം ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍ ലഭിക്കും 328 പേജ് വിലയായി 450 രൂപയാണ് .വിശദ വിവരം താഴെ എഴുതാം
നിങ്ങളുടെ വിലാസം8281404225 //// 9995033225 വാട്സ് ആപ്പിലോ ഇല്ലേല്‍ google pay 9995033225. പുസ്തകം വാങ്ങാന്‍ പറ്റാത്തവര്‍ ഇതു വായിച്ചു വസ്തുതകള്‍ മനസിലാക്കുക .
ഈശ്വര യക്ഷിക്ക് ഇത്രയും സൗന്ദര്യമോ ? യക്ഷി തന്നെയോ ? നിലാവിന്റെ നിറമുള്ള ഇവൾ സ്ത്രി തന്നെയോ? ക്രൂരമായ അട്ടഹാസത്തിനു പകരം മന്ദസ്മിതം പൊഴിക്കുന്ന ഇവളെയാണോ ഞാൻ പേടിക്കുന്നത് ? ഇത്രയും മനോഹാരിതയുള്ള ഇവൾ എന്തിന് കള്ളനെ പോലെ ഈ കാട്ടിൽ അലയുന്നു. വേദമേ ..ഇവളാണോ യക്ഷി.
ഇങ്ങിനെയൊരു തരുണി രത്നം രാത്രിയിൽ ഒറ്റക്ക് നടക്കുന്നു . ഇവൾ സ്ത്രി തന്നെയാണോ . അതോ സാക്ഷാൽ യക്ഷിയോ ?
ആ മിഴികൾ എന്നെ അത്ഭുതത്തോടെ നോക്കുന്നു . ഒന്നും മനസിലാകാതെ ഞാനും പകച്ചു നിന്നു.
ഭയത്തിനു പകരം ചിന്തിക്കുന്ന എന്നെ നോക്കി അവൾ മൊഴിഞ്ഞു.
!!! നിന്‍റെ കയ്യില്‍ ചുണ്ണാമ്പുണ്ടോ ?'''
ഞാന്‍ അമ്പരന്നു എല്ലാ യക്ഷികളും ചുണ്ണാമ്പ് ചോദിക്കും എന്താണ് ഇതിന്‍റെ പൊരുള്‍ എന്നുള്ള ചിന്ത എന്നെ കുഴയ്ക്കാറുണ്ട് എങ്കിലും ഞാന്‍ പറഞ്ഞു
ഇല്ല .... ചുണ്ണാമ്പ് ഞാന്‍ ഉപയോഗിക്കാറില്ല അല്പ്പം ദേഷ്യ ത്തോടെ ഞാൻ പറഞ്ഞു
ഹും എന്താ നീ മുറുക്കാറില്ലേ !!!?
ഇവിടെ ഇപ്പോ ആരും മുറുക്കാരില്ല അതൊക്കെ ഇപ്പോൾ മറ്റു സംസ്ഥാനക്കാരും ഹിന്ദി സംസ്സാരിക്കുന്ന ഭായിമാരുമാണ് വില്ക്കുന്നതും തിന്നുന്നതും എന്റെ വശം അതൊന്നും ഇല്ലെന്റെ യക്ഷി''''''' ഞാൻ അഥർവ്വം പഠിക്കുന്ന വെറുമൊരു വൈദികനാണ് . എന്നെ കൊല്ലരുത് രണ്ട് പെണ്‍കുട്ടികൾ ഉണ്ട് അതിനെയൊക്കെ കെട്ടിച്ചയക്കണം. വഴിമാറുക .എന്നെ വെറുതെ വിടുക.
ഹും അതെന്താ'' ? നിന്റെ കൈയ്യിൽ മുറുക്കാൻ ഇല്ലാത്തത്
മുറുക്കിയാൽ കാന്‍സര്‍ വരും അത് കൊണ്ട് മുറുക്കലും ഇല്ല '
അതെയോ ?? ങേ ഹെന്റമ്മോ കാൻസറോ? ഇതു നിന്നോട് ആരാ പറഞ്ഞേ ??
ആധുനിക ശാസ്ത്രം, പഠിക്കുന്ന അപ്പോത്തിക്കിരികൾ അങ്ങിനെ പറയുന്നുണ്ട്.
ദയവായി ചോദ്യങ്ങള്‍ ചോദിക്കാതെ എന്നെ വെറുതെ വിടൂ. .എടി പെണ്ണേ ശല്യപെടുത്തരുത് . നിന്റെ കളി അഥർവ്വ വേദിയോട് വേണ്ട .സഹികെട്ട് എന്നെ കൊണ്ട് ദുർമന്ത്രം ചെയ്യിപ്പിക്കരുത് !!! സഹികെട്ടാല്‍ മാത്രം ഞാന്‍ അത് ചെയ്യും
യക്ഷിയും വിട്ടു കൊടുത്തില്ല അവളും മധുരമായി സംസാരിക്കാന്‍ തുടങ്ങി ഏയ് വൈദികാ ... എന്തിന് നീ ദുർമന്ത്രം ചെയ്യുന്നു. ഞാൻ യക്ഷിയോ മണ്ണാം കട്ടയോ ഒന്നുമല്ല .അത് കൊണ്ട് ഉള്ളതിനെ മാത്രമേ മന്ത്രം കൊണ്ട് ഇല്ലാതാക്കാൻ കഴിയൂ . ലോകത്തിൽ ഇല്ലാത്ത ഇന്നുവരെ ജനിച്ചിട്ടില്ലാത്ത യക്ഷിയെ എങ്ങിനെ ഇല്ലാതാക്കും ?? ഇല്ലാത്ത ഒന്നിനെ സങ്കൽപ്പിക്കാം എന്നിട്ട് ഇല്ലാതാക്കാം .അതിനു മന്ത്രമോ മായജാലമോ വേണ്ട .അതെല്ലാം ഇവിടത്തെ വേദമാര്‍ഗ്ഗത്തെ പഴിചാരുന്നവര്‍ ചെയ്യുന്നുണ്ട്..
.ഇവിടെ യക്ഷി ഇല്ലന്നോ ? പിന്നെ നീയാരാ
അതെ ഇല്ലേയില്ല ഞാന്‍ യക്ഷിയോ പിശാശോ അല്ല.''
നാല് വേദങ്ങളിലും യക്ഷിയില്ല ഒരു ഉപനിഷിത്തിലും യക്ഷിയില്ല . ഉള്ളത് ഈശാ വാസ്യ ഇദം സർവ്വം:; ഉള്ളത് ഈശ്വരന്‍ മാത്രം ഇതൊക്കെ നിനക്ക് മനസിലാവുന്നുണ്ടോ വൈദികാ ...
എന്റമ്മോ അപ്പൊ യക്ഷിയെന്നത് ലോകത്തിൽ ഇല്ലാത്ത സാധനമാണോ ?
അട്ടഹാസം മുഴക്കി അവള്‍ ചിരിച്ചു കൂര്‍ത്ത പല്ലിനു പകരം അവളുടെ വെളുത്ത പല്ലുകള്‍ എന്നെ അത്ഭുതപ്പെടുത്തി.
!! വൈദിക്ക് യക്ഷി എന്നുള്ളത്ഉ ള്ള സാധനം തന്നെയാണ്
!!ഞാന്‍ പറയുന്നത് വെക്തമായി മനസിലാക്കുക.യക്ഷി എന്നത് വെറും ഓലകള്‍ ആകുന്നു .
ഓലകളോ എന്ത് ഓല ?സംശയം തീര്‍ത്തു തരൂ '''
പനയോല എഴുത്താണി കൊണ്ടെഴുതുന്ന പനയോല അതാണ് യക്ഷി ;
എനിക്ക് അവളുടെ പറച്ചിലില്‍ എന്തോ അത്ഭുതം കൂടി വന്നു.
പനയോലയോ എനിക്കൊന്നും മനസിലാവുന്നില്ല ഒന്ന് വിവരിക്കാമോ ?
പറയാം കേള്‍ക്കുക '''''
സത്യം അതിന്‍റെ മുഖം ആദ്യം കറുത്തിരിക്കും പിന്നെ വെളുക്കും പിന്നീട് ഉജ്ജലമായ അഗ്നിയെ പോലെ പ്രകാശിക്കും അതിനെ ആര്‍ക്കും കപടതയുടെ ഇരുട്ടു കൊണ്ട് അധിക നാള്‍ മൂടി വെക്കാന്‍ സാധിക്കില്ല എത്രയൊക്കെ നുണ പറഞ്ഞാലും ജ്ഞാനി സത്യത്തെ തിരിച്ചറിയുക തന്നെ ചെയ്യും . അസത്യo പറയുന്ന വിഡ്ഢി താന്‍ പറഞ്ഞ നുണ എല്ലാവരും വിശ്വസിച്ചതായി കണക്കിലെടുക്കും. സ്നേഹം ഈശ്വരന്‍ ആകുന്നപോലെ സത്യം പരം പൊരുള്‍ ആകുന്നു. സത്യo വിജയിക്കും .
വൈദിക് യക്ഷിയെ അറിഞ്ഞുകൊള്ളുക ചെവി തുറന്നു കേട്ട് കൊള്ളുക.വേദകാലങ്ങളിൽ എഴുത്ത് ഉണ്ടായിരുന്നില്ല പണ്ട് വേദ പഠനം ശ്രുതി രൂപത്തിൽ കൈ മാറിവന്നു . നാല് വേദങ്ങളും ശ്രുതി എന്ന പേരിൽ വാമൊഴി യായാണ് പകർന്നു നല്കിയത്. അങ്ങിനെ എഴുത്തുകൾ ഉടലെടുക്കും വരെ കവിതപോലെ ഈണമായി അടുത്ത തലമുറയ്ക്ക് വേദങ്ങൾ ലഭിച്ചുകൊണ്ടിരുന്നു . ആരും അതൊന്നും എഴുതി വെച്ചില്ല അങ്ങിനെയുള്ള വേദ മന്ത്രങ്ങള്‍ നാട്ടില്‍ പാട്ടാണ് ഏവരുടെയും നാവിന്‍ തുമ്പിലുള്ള വരികളെ എന്തിനു എഴുതണം വേദത്തിൽ കൂടുതൽ സ്ഥാനം യാഗത്തിനും യജ്ഞത്തിനും മാത്രമേ ലഭിക്കുന്നുള്ളൂ .യജ്ഞം ആചരിക്കുന്നവര്‍ക്ക് എല്ലാ മന്ത്രങ്ങളും കാണാപ്പാഠം .
ആകട്ടെ യക്ഷി ഒരു സംശയം കൂടി പുരാതന കാലങ്ങളില്‍ എല്ലാവര്ക്കും വേദം പാട്ടിന്‍റെ രൂപത്തില്‍ അറിയാമായിരുന്നോ? ഒന്ന് ചെറു രൂപത്തില്‍ പറയുമോ ?.
അതും പറയാം .. കേരളം മുഴുവന്‍ പരക്കുന്ന. ഒരു സിനിമ ഗാനത്തിന്‍റെ ആദ്യ വരി തലസ്ഥാനത്തിന്റെ അങ്ങേയറ്റത്ത് ഇരിക്കുന്ന നിങ്ങള്‍ പാടി എന്നിരിക്കട്ടെ .ആ ഗാനത്തിന്റെ അടുത്ത വരി കാസര്‍ഗോഡ് ഇരിക്കുന്നവന്‍ ഒട്ടും ഈണം തെറ്റിക്കാതെ പാടുന്നു .അത് പോലെ വേദികള്‍ എവിടെ ചെന്നാലും ഈണമോ വരിയോ അര്‍ത്ഥമോ തെറ്റാതെ ചതുര്‍വേദങ്ങള്‍ ചൊല്ലിയിരുന്നൊരു കാലം ഈ നാട്ടില്‍ ഉണ്ടായിരുന്നു.
ചക്കര പന്തലില്‍ തേന്മഴ ചൊരിയും ചക്രവര്‍ത്തി കുമാരാ.... എന്ന വരിയുടെ രണ്ടാം ഈരടി തമ്മില്‍ കാണാത്തവര്‍ പോലും പാടുന്ന പോലെ വേദങ്ങളും ശ്രുതികളായി ചൊല്ലിയിരുന്നൊരു മഹാകാലം നമുക്കുണ്ടായിരുന്നു .
അഗ്നോഹോത്രാദികള്‍ ദിനവും ചെയ്തൊരു ജനത ഈ നാട്ടില്‍ ഉണ്ടായിരുന്നു. ആര്യസമാജം എന്നൊരു സംഘടനആയി ഇന്നും അവര്‍ ശേഷിക്കുന്നു എന്നതാണ് വലിയൊരു അത്ഭുതം ആകുന്നു .
!!സ്വര്ഗ്ഗ കാമേ യജ്ഞം!! സ്വർഗ്ഗം ലഭിക്കാൻ യജ്ഞത്തെ കാമിക്കുക . അഗ്നി ഹോത്രാദികൾ ചെയ്യുക എന്നാണു എല്ലാ വേദവും പറയുന്നത്.
പിന്നീട് വേദം ചൊല്ലൽ നിലച്ചു. ശ്രുതികള്‍ നാവില്‍ നിന്നും നിലച്ചു പോയി . വേദകാലം നല്ലൊരുഭാഗം നശിച്ചു ബാക്കിയുള്ളത് മെക്കാള പ്രഭുവും നശിപ്പിച്ചു . പിന്നീട് ഇവിടെ ശേഷിച്ചവര്‍ ആ മന്ത്രങ്ങൾ നശിക്കാതിരിക്കാൻ പനയോലകളിൽ എഴുതി വെച്ചു. അതില്‍ അല്പം ആയുര്‍വേദ രചനകളും ഉണ്ടായതു കൊണ്ട് കുറച്ചു പേര്‍ രോഗം വന്നു മരിക്കതെയിരിക്കുന്നു. അങ്ങിനെ വേദത്തെ കരിമ്പനയിലെ ഓലകളില്‍ എഴുതി സൂക്ഷിച്ചു. വേദം നശിക്കാതിരിക്കാന്‍ മന്ത്രങ്ങളെ ഓലയില്‍ എഴുത്താണിയാല്‍ കോറിയിട്ടു യജ്ഞത്തെരക്ഷിക്കുക എന്ന രണ്ടേ രണ്ടു വാക്കുകള്‍ ''യക്ഷി'' ആയി പരിണമിച്ചു.
യജ്ഞത്തിന്റെ ആദ്യക്ഷരമായ !!യ!! യും രക്ഷി യുടെ !!ഷി !! യെയും ചേർത്ത് ബ്രാമണർ വിളിച്ച എളുപ്പ പേരാണ് ''യക്ഷി!!
വേദങ്ങള്‍ രചിച്ച പനയോലയെന്ന താളിയോലകളെ നിലവറയിൽ അടച്ചു സൂക്ഷിച്ചു അങ്ങിനെ യക്ഷി നിലവറയില്‍ അടയ്ക്കപ്പെട്ടു പിന്നീട് ആരും നിലവറ തുറക്കാറില്ല അവിടത്തെ കാരണവന്മാര്‍ പോലും നിലവറയില്‍ കടന്നു ഓലകള്‍ പടിക്കാതെയായി യക്ഷി നിലവറയില്‍ മണിച്ചിത്ര താഴിനാല്‍ അടയ്ക്കപ്പെട്ടു .
അങ്ങിനെ യജ്ഞത്തെ രക്ഷിച്ചിരുന്ന വേദ മന്ത്രങ്ങള്‍ പനയിൽ ആയി
(YE njam + re KSHI = YEKSHI ) ഇന്ന് വേദികൾ ചൊല്ലുന്ന യാഗ രക്ഷിത മന്ത്രങ്ങൾ പനയോലകളിൽ ജീവിച്ചപ്പോൾ യക്ഷി പനയിലുണ്ട് എന്ന് പറയാൻ തുടങ്ങി.
ഈ മന്ത്രങ്ങള്‍ എഴുതിയ ഓലകള്‍ ആരും നശിപ്പിക്കാതിരിക്കാന്‍ നിലവറകളില്‍ അടച്ചു വെച്ചു അങ്ങിനെ നിലവറയിലാണ് പനയോലകൾ സൂക്ഷിച്ചത് അത് കൊണ്ട് നിലവറയിലും യക്ഷിയുണ്ട് എന്ന് പറയാൻ തുടങ്ങി . നിലവറ ഗ്രഹത്തിന്റെ തെക്ക് ഭാഗത്താണ് ആയതിനാല്‍ തെക്കിനിയില്‍ യ്ക്ഷിയുണ്ട് എന്നും പറഞ്ഞു പോന്നു.
അത്തരം അറകളില്‍ അടിച്ചുതളി ഇല്ല ജലം ഗംഗ കടക്കില്ല ആയതിനാല്‍ എട്ടുകാലികള്‍ നാഗവല്ലി കൊണ്ട് വേലി കെട്ടി . വര്‍ഷത്തിലൊരിക്കല്‍ ദുര്‍ഗ്ഗാഷട്ടമിയില്‍ അവിടത്തെ കാരണവന്മാര്‍ വല്ലപ്പോഴും നിലവറയില്‍ ഒരു മുറൈ വന്ത് പാത്ത് പോയാല്‍ ആയി' ഇതാണ് വേദത്തിന്‍റെ ഇന്നത്തെ ഗതികേട്. യക്ഷി വിധവയാണ് അവള്‍ക്കു രാമനാഥനോ മാധവനോ ഇല്ല .
അർത്ഥ മറിയാതെ മലയാളി തലമുറകൾക്ക് കൊടുത്ത വാക്കാണ് !!യക്ഷി !!
അത് പനയോലയിൽ ആയതു കൊണ്ടാണ് യക്ഷി പനയിൽ ഉണ്ടെന്നു പറഞ്ഞത്
എന്ന് വെച്ചാൽ യക്ഷി സ്ത്രിയോ പുരുഷനോ അല്ല യജ്ഞo രക്ഷിച്ചത് യക്ഷി എന്നതല്ലാതെ അതൊരു സ്ത്രിയോ പ്രേതമോ അല്ല .. നിനക്ക് മനസിലായോ കോന്തന്‍ വൈദികാ ...
ഓ....... അടിയനു മനസിലായി...പക്ഷേ ഏഴിലം പാലയിലെ യക്ഷി ഭീകരിയെന്നും . .പനയിലെ യക്ഷി പാവവും ആണെന്ന് പറയാനുള്ള കാരണമെന്താണ്. എന്താണ് പാലയിലെ യക്ഷി.
പറയാം കേട്ട് കൊള്ളുക ANILVAIDIK 9995033225