പൂര്‍ണ്ണ ചന്ദ്രന്‍ ശോഷിച്ചു അമാവാസിയില്‍ എത്തുന്ന കാല ഘട്ടo രോഗങ്ങള്‍ മൂര്ചിക്കും മനസ്സും രോഗവും തമ്മില്‍ ചന്ദ്രനുമായി ബന്ധിച്ചിരിക്കുന്നു . അപസ്മാരവും ആസ്മയും അമാവാസിയില്‍ മൂര്ചിക്കുന്നത് നിങ്ങളും കണ്ടിട്ടുണ്ടല്ലോ .
സനാതന ധര്‍മ്മത്തിന്‍റെ അടിസ്ഥാന ഗ്രന്ഥമായ ഋഗ് വേദത്തില്‍ ഈശ്വരന്‍ എന്താണെന്ന് വിവരിക്കുന്നുണ്ട് .അത് പഞ്ചഭൂതം ആയ അഗ്നി വായു ആകാശം ജലം ഭൂമി എന്ന് വരച്ചുകാട്ടുന്നുണ്ട് പുരുഷ സൂക്തം എന്നാണ് ഭാഗത്തിന്‍റെ പേര് അതിലെ ചില വരികള്‍ കൊടുത്ത് കൊണ്ട് ഈശ്വരനെയും ശിവ രാത്രിയെ നമുക്ക് വിശേഷിപ്പിക്കാം.
.
ചംദ്രമാ മന’സോ ജാതഃ .... ചന്ദ്രന്‍ മനസ്സായി ജനിച്ചു .
|
ചംദ്രമാ മന’സോ ജാതഃ | ചക്ഷോഃ സൂര്യോ’ അജായത |
മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച’ | പ്രാണാദ്വായുര’ജായത ||
നാഭ്യാ’ ആസീദന്തരി’ക്ഷമ് | ശീര്ഷ്ണോ ദ്യൗഃ സമ’വര്തത |
പദ്ഭ്യാം ഭൂമിര്ദിശഃ ശ്രോത്രാ’ത് | തഥാ’ ലോകാഗ്മ് അക’ല്പയന് ||
ഋഗ്വേദം പത്താം മണ്ഡലത്തില്‍ കൊടുത്ത വരികളില്‍ ;; ചന്ദ്രമാ മന’സോ ജാതഃ ;;ചന്ദ്രനെ മനസ്സുമായി ബന്ധപ്പെടുത്തിയിരിക്കുന്നു
ഈശ്വരന്‍റെ മനസ്സ് ''ചന്ദ്രനും ചക്ഷോഃ സൂര്യോ’ | '' കണ്ണ് സൂര്യനും ആകുന്നു .
മറ്റുള്ള വരികളില്‍ നിന്നും ഈശ്വരന്‍ സാക്ഷാല്‍ പ്രകൃതി തന്നെ ആണെന്നും പ്രകൃതിയില്‍ ഉള്ളതെല്ലാം നിന്നിലും ഉണ്ടെന്നും നീയും പ്രകൃതി ആണെന്നും വിവരിക്കുന്നു (മുഖാദിന്ദ്ര’ശ്ചാഗ്നിശ്ച) മുഖം ഇന്ദ്രീയം (പ്രാണാദ്വായുര’ജായത ||) പ്രാണന്‍ വായു ആണെന്നും (നാഭ്യാ’ ആസീദന്തരി’ക്ഷമ് |) നാഭി അന്തരീക്ഷമാണെന്നും വിവരിക്കുന്നു പുരുഷ സൂക്തത്തെ കുറിച്ചുള്ള പോസ്റ്റ് ആയി ഇതെടുക്കരുത് ശിവ രാത്രിയെ വിവരിച്ചപ്പോള്‍ സൂക്തം രണ്ടു വരി കൊടുക്കേണ്ടി വന്നു.
ചന്ദ്രനിലെ ശോഷണമാണ് ശിവരാത്രി ചന്ദ്രന്‍ ഔഷധിയാണ് ആയതിനാല്‍
പ്രകൃതിയെ അറിഞ്ഞു ജീവിക്കണമെന്ന് ആയുര്‍വേദവും. ആറാമത്തെ ശാസ്ത്രമായ ജോതിഷവും സര്‍വ്വത്ര പറയുന്നുണ്ട് ജോതിഷഗ്രന്ഥപ്രകാരം ചന്ദ്രനില്‍ വര്‍ഷത്തില്‍ രണ്ടു പ്രാവിശം ദോഷം ഉണ്ടാകും.
അതിലൊന്ന് ചിങ്ങ മാസത്തിലെ ശുക്ല പക്ഷത്തിലായി വരുന്ന വിനായക ചതുര്‍ഥിയും കുംഭ മാസത്തിലെ ചതുര്‍ ദശിയുമായ ശിവ രാത്രിയുമാണ് ഭൂമിയിലെ മനുഷ്യനടക്കം സര്‍വ്വ സസ്യജീവ ജാലങ്ങള്‍ക്കും ചന്ദ്ര ദോഷത്താല്‍ ഔഷധഗുണം കുറഞ്ഞു വിഷ രസം ഉണ്ടാകും .വിനായക ചതുര്‍ഥി ദിനം ചന്ദ്രനെ നോക്കാന്‍ കൂടി പാടില്ല . ശാസ്ത്ര ചിന്ത മനസിലാക്കാതെ ഒന്നിന്‍റെയും പുറകെ പോകരുത്
നവമിയില്‍ ചതുര്‍ഥി ചതുര്‍ ദശിയില്‍ വരും അത്തരം തിഥികളെ രിക്ത എന്ന ദോഷത്തില്‍ പെടുത്തിയിരിക്കുന്നു ഈ ദിനം രാത്രിയില്‍ ചന്ദ്രനില്‍ ഘാതക ദോഷമുള്ളതിനാല്‍ രാത്രി ചന്ദ്രനെ നോക്കരുത് ഘാതകo എന്നാല്‍ കൊല ചെയ്യുന്നവരെ വിളിക്കുന്ന പദം ആകുന്നു ചന്ദ്രനില്‍ നിന്നും ഘാതകo ഉണ്ടാകും അതാണ് അതിലെ പൊരുള്‍ ഇനിയും ഗുണ ദോഷമുള്ള തിഥികള്‍ ഉണ്ട് '' നന്ദ / ഭദ്ര / ജയ / രിക്ത / പൂര്‍ണ്ണ / ഇങ്ങിനെ അഞ്ചു എണ്ണം ഉണ്ട് ഇവയും ചതുര്‍ഥി പോലെ ആചരിക്കേണ്ട ദിനങ്ങളാണ്.
ജോതി ശാസ്ത്രം നിങ്ങളും പഠിക്കുക അപ്പോള്‍ ശിവരാത്രി എന്താണെന്ന് മനസിലാകും വാസ്തവം അറിയാതെ കോലാഹലം കാണിക്കുന്ന അവസ്ഥ ഉണ്ടാകരുത് ജോതിഷികളും വേദ പഠിതാക്കളും മാത്രമേ ഇതൊക്കെ ആചരിക്കുന്നുള്ളൂ . ഈ ദിനത്തിന്‍റെ ദോഷം അറിഞ്ഞേ വൈദ്യസമൂഹം മരുന്ന് ശേഖരിക്കുകയുള്ളൂ ശിവരാത്രിയില്‍ മരുന്നുകള്‍ ശേഖരിക്കില്ല .
രിക്ത തിഥിയില്‍ വരുന്ന ചതുര്‍ഥിയില്‍ അതായത് വിനായക ചതുര്‍ഥിയിലും ചന്ദ്ര ദോഷം ഉണ്ടാകും അത്തരം ദിനങ്ങളില്‍ വായു ജലം ഇലകള്‍ ഇവയില്‍ ഔഷധ ഗുണനിലവാരം കുറയുന്നു . ആയതിനാല്‍ ആയുര്‍വേദ വിധി പ്രകാരം വിനായക ചതുര്‍ഥിയില്‍ മരുന്നുകള്‍ പറിക്കാനോ നിര്‍മ്മിക്കാനോ വിധിയില്ല . ഇത്തരം തിഥികളില്‍ യാഗങ്ങള്‍ക്കാണ് പ്രധാനം
ഭൈഷജ്യ ഹോമങ്ങള്‍ ചെയ്യണം വിനായക ചതുര്‍ഥിയില്‍ രാത്രി ഗണപതിക്ക് അഗ്നിഹോത്രാദികള്‍ ചെയ്യുക ശേഷം ലഭിക്കുന്ന ഹോമാഗ്നിയിലെ ഭസ്മവും കരിയും വളരെ കുറച്ചെടുത്തു രാവിലെ ജലത്തില്‍ നിമഞ്ജനം ചെയ്യണം .കരി ജലത്തെ ശുദ്ധമാക്കും .
ഗണപതി തീയാണ് ഭസ്മത്തെ ഒരു തീകുണ്ടത്തിനും ദഹിപ്പിക്കാന്‍ സാധിക്കില്ല മറ്റൊരു സൃഷ്ട്ടി നടത്താനുള്ള ഗുണം ഭസ്മത്തില്‍ ഉണ്ട് ചെടികള്‍ക്ക് വളമായിട്ടാണങ്കിലും ഭസ്മത്തില്‍ സൃഷ്ട്ടി ഗുണമുണ്ട് വിശുദ്ധം ആയതിന്നാല്‍ ഭസ്മം വിഭൂതിയാണ് . അശുദ്ധ വസ്തുക്കളെ ശുദ്ധികരിക്കുന്നതിനാല്‍ വിഭൂതി വിശുദ്ധ നായകനും വിനായകനുമാണ്
അത് കൊണ്ട് ഭംസ്മം എന്ന വിനായകന്‍ ജലത്തില്‍ അലിയും അത് ചതുര്‍ഥിയില്‍ നിമജ്ജനം ചെയ്യുക വേണം .സനാതനം നിത്യനൂതനമാകണം. അടുത്ത പ്രാവിശം പ്രതിമ കടലില്‍ നിമജ്ജനംചെയ്യും മുന്‍പ് ശിവപ്രീയമായ വിഭൂതിയെ ഒന്ന് സ്മരിക്കണം വിനായക ചതുര്‍ഥിയെ ഒന്ന് കൂടി വിചിന്തനം ചെയ്യേണ്ടതല്ലേ എന്ന് തോന്നുന്നു..
https://www.facebook.com/photo.php?fbid=1839416079535684&set=a.229262740551034&type=3
ഭക്തിയല്ല ശാസ്ത്രം . ശാസ്ത്രത്തിലെ ഭക്തിയാണ് വേണ്ടത്
ജ്ഞാനിയിലെ ഭകതനെയാണ് വേണ്ടത്
വിഡ്ഢിയോടൊപ്പം സ്വര്‍ഗ്ഗത്തില്‍ കഴിയുന്നതിലും നല്ലത് ബുദ്ധിമാനോടൊപ്പം നരകത്തില്‍ കഴിയുന്നതാണ്
ഇനിയപ്പോള്‍ ശിവരാത്രിയില്‍ എന്തിനു ഉറക്കം ഒഴിക്കണം ?
അതും പറയാം വിഷം നിറയുന്നു എന്നതാണല്ലോ സത്യം
പണ്ടൊക്കെ പാമ്പ് കടിയേറ്റാല്‍ കുരുമുളകും ചില മരുന്നുകളും ചവക്കും എന്നിട്ട് കടിയേറ്റവന്‍റെ ചെവിയില്‍ രണ്ടു പേര്‍ ഊതും, ചിലപ്പോള്‍ ഏറെ പേര്‍ ദേഹം മുഴുവനും ഊതേണ്ടി വരും ഊത്ത് എന്നാണ് ഈ ചികിത്സ വിധിയുടെ പേര്.. അവന്‍ കോലാഹലം ഉണ്ടാക്കാന്‍ വന്നിരിക്കുന്നു എന്നൊക്കെ നിങ്ങളും കേട്ടു കാണുമല്ലോ. ഹലാഹലം തീരാന്‍ നാവുകൊണ്ട് കോലാഹലം തീര്‍ക്കണം.
ശിവ രാത്രിയില്‍ പ്രകൃതിയിലെ ഹലാഹല വിഷവും തീരണം രുദ്രഹോമം നടത്തുക മന്ത്രത്തിനായി ശ്രുരുദ്രം ചൊല്ലുക അതറിയില്ലാത്തവര്‍ പഞ്ചാക്ഷരി മന്ത്രം ചൊല്ലുന്നു .പ്രാണായാമം ആചാരിക്കാത്ത ഒരാള്‍ക്കും ശ്രിരുദ്രം ചൊല്ലാന്‍ സാധിക്കില്ല.
രുദ്രം ജപിക്കുന്നവര്‍ പ്രാണായാമം ചെയ്യാറില്ല .
.രുദ്രം യോഗ ശാസ്ത്രത്തിലെ മഹാപ്രാണായാമമാണ്.
മഹാദേവന്‍ യോഗയിലെ യോഗീശ്വരനും .
ആയതിനാല്‍ ഒരു ദിനം ശിവനില്‍ ജീവിക്കണം അതും കൂടിയാണ് ശിവരാത്രി രുദ്രം ജപിക്കുക .
മറ്റൊന്ന് ബീജദാനം പാടില്ല ദമ്പതികള്‍ ഒരുമിച്ചാലേ അതും നടക്കൂ അതിനാല്‍ പുറം ലോകത്ത് ജന മധ്യത്തില്‍ ഒരു രാത്രി സ്ത്രി പ്രുഷന്മാര്‍ കഴിച്ചു കൂട്ടണം അതും കൂടിയാണ് ശിവരാത്രി.
ഉറക്കം ഒഴിക്കല്‍ മാത്രമല്ല ഒട്ടുമിക്ക ഷേക്ത്രങ്ങളിലും കരിമരുന്നു പ്രയോഗം ഉണ്ട് അതും വിഷം തീരാന്‍ വേണ്ടി മാത്രം ശബ്ദം ഉറക്കത്തെ ഇല്ലാതാക്കും അതും കൂടി ശിവരാത്രിയാണ് .
ഇനി മഞ്ഞള്‍ നെയ്യില്‍ കുഴച്ചു കുളിക്കണം ചാണകം മുറ്റത്തു തളിക്കണം കുരുമുളകും മഞ്ഞളും ചേര്‍ത്ത ജലം കുടിക്കണം.
.മീനൂട്ട് നടത്തണം അരിയും നെയ്യും തേനും എള്ളും പഴവും കുഴച്ചു പുഴയില്‍ നിക്ഷേപിക്കണം. ജലത്തിലെ ഹലാഹല വിഷവും തീരണം .സനാതനരുടെ ഭക്തി പ്രകൃതി സേവനമാണ് .
ഇനി എന്താണ് പറയാനുള്ളത് പുരാണങ്ങളില്‍ ഭക്തിയുടെ ശിവ രാത്രി പറയുന്നുണ്ട് ഭാഗവതവും ശിവരാത്രിയെ വിശേഷിപ്പിക്കുന്നുണ്ട് പക്ഷേ ഭക്തിയുടെ പരിവേഷം ആണ് പുരാണങ്ങള്‍ അതില്‍ ശാസ്ത്രത്തെ ഉയര്‍ത്തി കാണിക്കാറില്ല .
എന്‍റെതായ ഒരു കാഴ്ചപ്പാടും ഇവിടെ പറഞ്ഞിട്ടില്ല വേദവും ജോതിഷവും ശിവരാത്രിയുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷണം നടത്തി എന്ന് മാത്രം
മറ്റൊന്ന് ഭാഗവതകാരനും വിഷം തന്നെയല്ലേ ആരോപിക്കുന്നത് സര്‍വ്വതിനും സംഹാരം ചെയ്യാന്‍ സാധിക്കുന്ന മൂര്‍ത്തിക്ക് ഹലാഹല വിഷം പാലാണ് പക്ഷേ വിഷം ചെന്നാല്‍ ഉറങ്ങരുത് കൂവളം വിഷത്തെ കുറയ്ക്കും എന്നൊക്കെ ഭാഗവതം വിശേഷിപ്പിക്കുന്നു അതും തെറ്റല്ല . എല്ലാവരെയും ശാസ്ത്രം പറഞ്ഞു ഈശ്വരനിലേക്ക് കൊണ്ട് വരാന്‍ സാധിക്കില്ല ഭക്തിയുടെ പരിവേഷം ഭാഗവതത്തില്‍ ഉണ്ട് അതും തെറ്റല്ല ഭക്തിയില്‍ നിന്നും നമ്മള്‍ ഉയരണം.
ഒരു ലിങ്ക് കൊടുക്കുന്നു
https://www.facebook.com/photo.php?fbid=1414560462021250&set=a.229262740551034&type=3
ഇനി പറയാനുള്ളത് നമ്മള്‍ പുരാണങ്ങള്‍ മാത്രം തേടിപ്പോയാല്‍ വേദവിജ്ഞാനo മനസിലാവുകയില്ല .വലിയ അറിവുകള്‍ നഷ്ട്ടപെടുകയും ചെയ്യും. പുരാണങ്ങള്‍ നല്ലത് തന്നെ വേദങ്ങളും ഗ്രഹിക്കാന്‍ ശ്രമിക്കുക .രണ്ടു വരി രുദ്രമെങ്കിലും ഈ ശിവരാത്രിയില്‍ നിങ്ങള്‍ക്ക് ചൊല്ലാന്‍ സാധിക്കട്ടെ.
ന =നഭസ്സു
മ =മനസ്സ്
ശി = ശിരസ്സ്
വ = വചസ്
യ = യശസ്സ് അഞ്ചും ശുദ്ധമാകട്ടെ
ഓം നമോ ഭഗവതേ’ രുദ്രായ ||
നമ’സ്തേ രുദ്ര മന്യവ’ ഉതോത ഇഷ’വേ നമഃ’ | നമ’സ്തേ അസ്തു ധന്വ’നേ ബാഹുഭ്യാ’മുത തേ നമഃ’ | യാ ത ഇഷുഃ’ ശിവത’മാ ശിവം ബഭൂവ’ തേ ധനുഃ’ | ശിവാ ശ’രവ്യാ’ യാ തവ തയാ’ നോ രുദ്ര മൃഡയ | യാ
നമോ ഭഗവതേ രുദ്രായ എല്ലാവര്‍ക്കും ശിവരാത്രി ആശംസകള്‍ നേരുന്നു
സര്‍പ്പദോഷത്തെക്കുറിച്ച് എന്‍റെ ചിന്തകളുടെ സമാഹാരമാണ് ഈ എഴുത്തുകള്‍ .എന്‍റെ ചിന്തയില്‍ ഉദിച്ച ഹൈന്ദവ കഥകളും ചില കാഴ്ച പാടുകളും മാത്രമാണിത് നൂറു ശതമാനം സനാതനം ആണെന്ന് ആരും വിശ്വസിക്കരുത് . എന്‍റെ ജ്വല്‍പ്പനങ്ങള്‍ മാത്രം .
അടുത്ത അദ്ധ്യായത്തില്‍ കൂടുതല്‍ എഴുതാം.
https://www.facebook.com/anilmediator
ANILVAIDIK 8281404225