/ പുല/ സഞ്ജയനo /തളിചുകുളി /അസ്ഥിവാരല്‍ . ANILVAIDIK
ANIL vaidik
പുല ആചരിക്കുന്നവര്‍ പരിപ്പ് വര്‍ഗ്ഗങ്ങള്‍ ഒഴിവാക്കണം.
ചിതയ്ക്ക് മുന്നേ
മരണം നടന്നാല്‍ എന്താണ് ആദ്യമായി ചെയ്യേണ്ടത് .
പഞ്ചഭൂതം രണ്ടാം ഭാഗം
വാതം എന്നാൽ എന്താണ്
ത്രിദോഷ സിദ്ധാന്തമെന്ന വാതം പിത്തം കഫത്തെ ഒന്ന് കൂടി എനിക്ക് മനസിലായ പോലെ വ്യക്തമാക്കാം ..
ഇവയൊക്കെ ത്രിദോഷങ്ങളെന്ന മൂന്നു ദോഷങ്ങളാണെന്നു ഒന്നാം ഭാഗത്തിൽ പറഞ്ഞിട്ടുണ്ട് ചെറിയ വിവരണം കൂടി പറയാം .
പൊതുവെ ഇവ മൂന്നും ദോഷങ്ങളല്ല. ദുഷിക്കൽ എന്ന ക്രീയ ഉണ്ടാകുമ്പോൾ ആണ് ദോഷങ്ങൾ സംഭവിക്കുക .ഉദാഹരണമായി അമിതമായി ആഹാരം കഴിച്ചാൽ ദഹിക്കാതെ ജീർണ്ണിക്കും ദുർഗന്ധ വായുവും രൂപപ്പെടും ഇതിനെ ദുഷിക്കൽ എന്നോ ദോഷങ്ങൾ എന്നോ പറയാം .
വാതവും ഒരു ദുഷിക്കലാകുന്നു വായു ദുഷിച്ചാണ് വാതം ഉണ്ടാകുന്നത് .. വാതം എന്നാൽ ശരീരത്തിൽ കുടി കൊള്ളുന്ന വായുവിന്റെ നാമം എന്ന് മനസിലാക്കുക .
വാതമെന്നാൽ വാതക രൂപത്തിലുള്ള വായു എന്നാണർത്ഥം വാതക രൂപത്തിലുള്ള വായുവാണ് വാതം എന്ന് അറിയപ്പെടുന്നത് വാതായനം എന്നാൽ ജനൽ എന്നാകുന്നു. മഹാഭാരതത്തിൽ വായു പുത്രനായ ഭീമനും വാതായനൻ എന്ന് പേരുണ്ട് .
ശരീരത്തിൽ എല്ലായിടത്തും പ്രവേശനം കൊള്ളേണ്ട വ്യാനൻ എന്ന വായുവിനെ ആണ് വാതം എന്ന് ആയുർവേദം മറ്റൊരു വിവക്ഷ കൊടുക്കുന്നത് .
ആ വായുവിന്റെ സഞ്ചാരത്തെ തടയുന്ന അവസ്ഥയില്‍ വാതം ദുഷിക്കും .
വാതം പിത്തം കഫം എന്നിവയിൽ കഫത്തെ കാണുവാൻ സാധിക്കും വായു രൂപത്തില്‍ ആയതിനാല്‍ വാതത്തെ കാണുവാന്‍ സാധിക്കില്ല പുളിച്ചു തികട്ടലിലൂടെ പിത്തത്തെയും കാണുവാൻ സാധിക്കും .പക്ഷെ വായുവിനെ കാണാൻ സാധിക്കാത്ത പോലെ വാതത്തെയും സ്പര്ശനം കൊണ്ടേ മനസിലാക്കാൻ സാധിക്കൂ .അത് വിദ്യച്ഛക്തി പോലെ ശരീരത്തിൽ പ്രവർത്തിക്കുന്നു .
വീടുകളിലേക്ക് വായു കടക്കാനാണ് വാതിലും വാതായനവും നിർമ്മിക്കുന്നത് .വാത അയനം എന്ന കാറ്റിന്റെ സഞ്ചാരം നടന്നില്ലെങ്കിൽ വീടിൻ്റെ അകം ദുർഗന്ധമാകുന്നു . കാറ്റും വെളിച്ചവും കടന്നില്ലെങ്കിൽ വിഷപ്പുക പോലുള്ള വാതകാവസ്ഥ വീട്ടിലും കിണറ്റിലും ഉണ്ടാകുന്നു . അതെ അവസ്ഥ ശരീരത്തിലും സംഭവിക്കുന്നു .
മുഖ്യമായ അഞ്ചു വായുക്കള്‍ ഉണ്ട്
പ്രാണൻ / ഉദാനൻ / സമാനൻ / വ്യാനൻ / അപാനൻ .എന്നുള്ളവയാണ് മുഖ്യമായത് മറ്റു വായുക്കളെ കുറിച്ച് അവയെ വഴിയേ പഠിക്കാം .
രക്ത സഞ്ചാരം ഇല്ലാതെ അവയവങ്ങളിൽ മരവിക്കൽ സംഭവിക്കുന്ന അവസ്ഥയാണ് വാതരോഗത്തിൽ പൊതുവെ കാണുന്നത് .
വ്യാനവായു ഹൃദയത്തെയും ചലിപ്പിക്കുപ്പിക്കുകയും ധമനികകളിലൂടെ രക്തത്തെ ആവാഹിപ്പിച്ചു സിരയിലൂടെ രക്തകണികകളെ തള്ളുകയെന്ന പ്രവർത്തിയുമാണ് ചെയ്യുന്നത് .
എല്ലാ ഭാഗത്തും വ്യാപിച്ചു സഞ്ചരിക്കുന്നതിനാൽ വ്യാനൻ എന്ന് പേര് വന്നു പൂരിതമായ കൊഴുപ്പു മൂലമുണ്ടാകുന്ന കഫം ദുഷിച്ചാൽ വ്യാനവായുവിൻറെ രക്തത്തെ തള്ളുന്ന വേഗത കുറഞ്ഞുപോകും. പുകയുന്ന കൊള്ളിയിലെ വായു സഞ്ചാരം കുറയുന്നു പോലെയാണ് വാതാവസ്ഥ .
. തണുപ്പ് കാലങ്ങളിൽ കാലിലെ രക്തയോട്ടം കുറഞ്ഞു സഹിക്കാൻ പറ്റാത്ത കഴപ്പും വേദനയും ഉണ്ടാകും കൈകൾ ഏറെ ഉയർത്തിയുള്ള ജോലികൾ വിഷമത്തിലാകും .പിത്തവും കഫവും ദുഷിച്ചുള്ള വാതത്തിൽ അസ്ഥികളിൽ വേദനയും നീരുമുണ്ടാകും . മഴക്കാലം ഇത്തരം വേദന കൂടുതലാണ് .
യഥാർത്ഥത്തിൽ മഴക്കാലം വാതത്തെ കുറക്കുന്നു എന്നതാണ് മനസിലാക്കേണ്ടത് .ഇലകൾ ഹരിതകമാകുന്നതിനാൽ കുളിര്‍മ്മയുള ശുദ്ധമായ വായു ലഭിക്കുന്നു അതോടെ അടഞ്ഞു കിടക്കുന്ന ഞരമ്പുകൾക്ക് ഉണർവ്വ് സംഭവിക്കുമ്പോൾ അത് വേദനയായി തോന്നും സിരകളിൽ വായുവിന്റെ മർദ്ദം ഏല്ക്കുമ്പോൾ ഞരമ്പുകൾ പ്രവർത്തനം ആരംഭിക്കുന്നു. ഏറെ നാള്‍ രക്ത പ്രവാഹം കുറഞ്ഞിരുന്ന ഞരമ്പുകളില്‍ രക്തം സഞ്ചരിക്കുമ്പോള്‍ വേദന അനുഭവപ്പെടും നെയ്യ് ചേര്‍ത്ത ഇലക്കറികള്‍ ചൂട് പിടിക്കുക ദേഹം ചൂട് വെള്ളത്തില്‍ കുളിക്കുക ഇതൊക്കെ ആ സമയം ചെയ്യുക .
ജനനം മുതൽ മരണം വരെ ലഭിക്കേണ്ട ജീവ വായുവിനെ നിയന്ത്രിച്ചു നിർത്തേണ്ടതാണെന്നു മനസിലാക്കിയ ഋഷികൾ യോഗയ്ക്ക് കൊടുത്ത വില നമ്മൾ വാത രോഗത്തിലൂടെയെങ്കിലും മനസിലാക്കണം .വാതം പിടിപെടാതെ ഇരിക്കാൻ ശ്വാസ നിയന്ത്രണം എന്ന യോഗ മാര്‍ഗ്ഗം ഉചിതം ശീലിക്കുക .
വാതായനങ്ങൾ ഇല്ലാത്ത വീടുകളിൽ ദുഷിച്ച വായുവുണ്ടാകുന്നു, മറ്റൊരു കാര്യം കാറ്റ് കടക്കാതെ ചലമില്ലാത്ത കിണറിൽ ഇറങ്ങിയാൽ മരണം സംഭവിക്കുന്ന പോലെ ശരീര ചലനം കുറഞ്ഞാൽ എവിടെയും വാതം രൂപപ്പെടും ശരീര കോശങ്ങളിൽ ശുദ്ധ വായു എത്തണം.
ഉപയോഗ്യ ശൂന്യമായ കിണറിൽ വായു സഞ്ചാരം ഇല്ലെങ്കിൽ പച്ച കലർന്ന ജലത്തിൽ പായൽ നിറം ഉണ്ടാകില്ല .അത് പോലെ വാത രോഗിയിലും വിളറി വെളുത്ത രക്തവർണം നഷ്ട്ടപ്പെട്ട ചർമ്മം ഉണ്ടാകും .
വായു കടന്നു പോകാതെ ഇരുന്നാൽ ദുഷിച്ച വായു തിങ്ങി നില്ക്കും . രക്തത്തെ തള്ളി നീക്കാൻ സാധിക്കാതെ ഇരിക്കുന്ന അവസ്ഥയിൽ ചോരയുടെ ഒഴുക്ക് കുറഞ്ഞു മരവിപ്പ് ഉണ്ടാകുന്നു അതോടെ രക്തം ദുഷിക്കുന്നു . ദുഷിച്ച കഫത്തെ പുറത്തു കളയാൻ സാധിക്കാത്തത് കൊണ്ട് ശ്വാസ തടസ്സം നേരിടുന്നു അസ്ഥിയിലെ മജ്ജ ദുഷിക്കുന്നതു കൊണ്ട് സന്ധികളിൽ വേദനയും ഉണ്ടാകുന്നു .
അടച്ചിട്ട മുറിയിൽ സൂര്യ രശ്മി കടക്കാതെ വന്നാൽ അതിൽ ജീവിക്കുന്നവർ വാത രോഗികൾ ആകും കോശങ്ങൾ നിർജ്ജീവ അവസ്ഥയിൽ വന്നാലും രക്തയോട്ടം കുറഞ്ഞു വാതം പിടിപെടും.
സൂര്യ രശ്മി ശരീരത്തില്‍ എല്ക്കണം അതോടെ വാതാവസ്ഥ കുറയും
നെയ്യ് കൂടുതൽ കഴിച്ചാൽ പൊതുവേ കഫം വർദ്ധിക്കുകയും ദഹനം കുറഞ്ഞാൽ കഫവും വായുവും ദുഷിക്കുകയും ചെയ്യുന്നു കായികമായ വ്യായാമം കൂടി കുറഞ്ഞാൽ പിത്തവും വർദ്ധിച്ചു ദുഷിക്കുന്നു. ഈ ദുഷിക്കലിനെയാണ് ത്രിദോഷം എന്ന് പറയുന്നത് .
നല്ല രീതിയിൽ ശ്വസിക്കാൻ സാധിച്ചാലേ ഓടാൻ സാധിക്കുകയുള്ളൂ കുതിരയ്ക്കു വാതം പൊതുവെ കുറവാണ് അറബി നാട്ടിൽ അധികമായി കുതിരകൾ ഉണ്ടാകും കുതിരയുടെ ഇഷ്ട്ട ഭക്ഷണമായ മുതിര ശുദ്ധമായ ശ്വസനത്തെ കൂട്ടുന്നു നല്ല വായുവിനെ പ്രധാനം ചെയ്യുന്നു. കുതിരയ്ക്കു മുതിര കൊടുക്കുന്നതിലെ വസ്തുത മനസിലാക്കുക . വായുവിനെ കൂടുതൽ സ്വീകരിക്കാൻ വാത രോഗിക്കും മുതിര കൊടുക്കുന്നു .
വായുവിനെ ശുദ്ധമാക്കാൻ എരിക്കിന് കഴിയുന്നു എരിക്കിൻ പാൽ ചേർത്തു കാച്ചിയ എണ്ണ വാത രോഗത്തിന് ഉപയോഗിക്കുന്നു .
ഒന്നോർക്കുക എവിടേയോ നമുക്ക് നഷ്ട്ടപെട്ടു പോയ ഋഷി തലത്തിലുള്ള ആയുർവേദ ചിന്തകൾ നമുക്ക് വീണ്ടെടുത്തെ തീരൂ .അറിയപ്പെടാതെ കിടക്കുന്ന ആയുർവേദത്തെ പുനർജീവിക്കാൻ ഇതൊക്കെ ഉപകരിക്കുമെങ്കിൽ അതും നല്ലത് .
ആകാശ തത്വം എന്ന ഭാഗം കൂടി ചേർത്തു വാതത്തെ ഒന്നുകൂടി പരിചയപ്പെടുത്താം
anilvaidik 8281404225 . 27 ഭാഗമായി ബാക്കി കൂടി എഴുതാം