2018 ഓഗസ്റ്റ് 22, ബുധനാഴ്‌ച

;; ഗുരുതി പൂജ ;; ANIL VAIDIK

  ;; ഗുരുതി പൂജ ;;

   കക്കകള്‍ നീറ്റിയെടുക്കുന്ന ചുണ്ണാമ്പിനും ചുണ്ണാമ്പു കൊണ്ട് നിര്‍മ്മിക്കുന്ന  ഗുരുതിക്കും രക്തം ശുദ്ധികരിക്കാനുള്ള കഴിവുണ്ട്.

                                         
ശംഖുകള്‍  കടലിന്റെ അടിത്തട്ടിൽ വളരുന്നു അവിടം  ഇവക്കു ജീവിക്കാൻ സാധിക്കുന്നു സംരക്ഷകനായി  കടുത്ത പുറംതോടുള്ളത് കാരണം   ജലത്തിന്റെ മര്ദ്ധം കൊണ്ട് ശരീരം തകരുന്നില്ല.
നമ്മുടെ പരിസരം   ദുര്‍ഗന്ധം  വമിച്ചാൽ കുമ്മായം വിതറി ശുദ്ധിയാക്കാം  കുമ്മായമെന്നാൽ ഇത് പോലെയുള്ള കക്കകൾ നീറ്റിയെടുക്കുന്നതാണല്ലോ ?

ഇതു പോലെ കടലിനടിത്തട്ടും കക്കകളുടെ അവശിഷ്ട്ടം കൊണ്ട് നിറഞ്ഞിരിക്കുന്നു കടലിനടിത്തട്ടില് ഇവയുടെ പുറംതോട് കുമ്മായമായി തീരുന്നു അങ്ങിനെ  അവിടം ശുദ്ധമാകുന്നു ..

സൂര്യ കിരണങ്ങള്‍ ജലത്തെ ശുദ്ധമാക്കും.പക്ഷേ   സുര്യ പ്രകാശ രശ്മികള്‍ക്ക് വളരെ താഴെയുള്ള    അടിത്തട്ടു വരെ ഇറങ്ങി ചെന്ന് ശുദ്ധികരണം നടത്താന്‍  സാദിക്കില്ല. കടല്‍ ജലം ശുദ്ധികരിക്കാനും  ഒരു മാര്‍ഗ്ഗം പ്രുകൃതിദേവി. സീകരിച്ചു അങ്ങിനെ  പ്രകൃതി സീകരിച്ച വിദ്യയാണ് കക്കകള്‍ . കിണര്‍ ജലം നിച്ഛലമായി കിടന്നാല്‍ മലിനമാകുന്നു  . ബക്കറ്റു ഉപയോഗിച്ച് വെള്ളം  കോരിയെടുത്താല്‍ പായല്‍ കെട്ടി ദുഷിക്കില്ല  ജലം ഇളകി കൊണ്ടിരിക്കണം എങ്കിലേ അമൃത് രസമുള്ള ജലം ലഭിക്കൂ . മത്സ്യങ്ങള്‍  വാല്‍ ആട്ടി നീന്തുന്നു അത് വഴി  ജലം ശുദ്ദമാകുന്നു. സൂര്യരശ്മികള്‍ കടലിനു മീതെയുള്ള ജലത്തിനെ ചൂട് കൊടുത്ത് മലിനമുക്തം ആക്കുമ്പോള്‍. ചൂട് അധിക മാകാതിരിക്കാന്‍ കടല്‍ത്തിരകള്‍ തണുത്ത ജലത്തെ മുകളില്‍ എത്തിക്കുന്നു. അങ്ങിനെ സൂര്യതാപമേറ്റ് ജലജീവികള്‍ മരിക്കാതിരിക്കാനും പ്രകൃതി ചില താളത്തില്‍ നൃത്തം ചെയ്യുന്നു.

  പക്ഷേ ആഴത്തിലുള്ള  കടലിനടിത്തട്ട് ശുദ്ധമാക്കാന്‍ സൂര്യരശ്മികള്‍ക്ക് സാധിക്കുന്നില്ല . സൂര്യ താപം അവിടം വരെ എത്തുന്നില്ല.   അതിനു വേണ്ടി ഇശ്വരന്‍  കുമ്മായം വഹിക്കുന്ന ജീവികളെ അടിത്തട്ടില്‍ വളര്‍ത്തി . മര്‍ദ്ദം ഏറ്റ് പൊട്ടാതിരിക്കാന്‍ അവയ്ക്ക്  ശക്തമായ പുറം തോടും നല്കി . ഈ പുറം തോടുകള്‍  കടുത്ത അസ്ഥികള്‍ എന്ന് തന്നെ പറയാം.  കഠിന ബലമുള്ള  അസ്ഥികള്‍ ഉള്ളത് കൊണ്ട് മാത്രമാണ്  ശംഖ് കടലിലെ അടിത്തട്ടില്‍ കഴിയുന്നത്‌. അവിടെയെത്തുന്ന അഴുക്കുകള്‍ അവ ഭക്ഷണമാക്കുന്നു.  ഈ അസ്ഥികള്‍ കക്കകളുടെ   മരണ ശേഷം കടല്‍ത്തട്ടില്‍ തന്നെ കിടക്കും  കിടക്കും  . ജലം മലിനം ആകാതിരിക്കാന്‍ ഒടേതമ്പുരാൻ കാട്ടികുട്ടിയ വിദ്യകളാണിവ.

പണ്ടൊക്കെ വീടിന് വെള്ള പൂശണം എന്നേ പഴമക്കാര്‍ പറയു മായിരുന്നുള്ളൂ ഈ വെള്ള പൂശലിനു കുമ്മായം ആണ് ഉപയോഗിച്ചിരുന്നത്. വീടിനകം ശുദ്ധമാകാന്‍ പഴമക്കാര്‍ കണ്ടു പിടിച്ച സൂത്രങ്ങള്‍ ഇന്നും നശിക്കാത്ത ശാസ്ത്രങ്ങള്‍ തന്നെ. കുമ്മായം പൂശുന്ന ഭിത്തിയില്‍ കൃമി കീടങ്ങള്‍ പെറ്റ് പെരുകുന്നില്ല. പല്ലിയും പാറ്റയും വരെ വീട്ടില്‍ കുറയുന്നു .

എന്ന് വെച്ചാൽ ജലം ശുധ്ദികരിക്കാൻ ശങ്കിന് കഴിവുണ്ട് അത് പോലെ വിഷം കുറക്കാനും ചുണ്ണാമ്പ് നൂറിന് കഴിവുണ്ട് അത് സര്‍പ്പകാവിൽ തളിക്കാറുണ്ട്

 നൂറും പാലും ചടങ്ങ് ഭൂമിയിലെ  വിഷം കുറക്കാനുള്ള പൂജയാണ് ഈ പൂജയെ  നൂറും പാലും കൊടുക്കൽ എന്ന് പറയുന്നു. കാവിന്റെ പരിസരം മലിനമാകാതിരിക്കാന്‍ കുമ്മായം കലക്കി ഒഴിക്കാം .ഭക്തിയുടെ ഭാഷയില്‍ നൂറുംപാല്‍ തളിക്കല്‍ എന്ന് പറയാം.

നമ്മുടെ വാട്ടർ അതോറിറ്റിയുടെ ക്ലോറിന്‍ എന്ന വെളുത്ത പൊടിയില്‍  80%ശതമാനം കുമ്മായം ആണ്.

അപ്പോൾമറ്റൊന്ന്  നമ്മുടെ സിരയിൽ ഓടുന്ന രക്തത്തില്‍  80% വെള്ളമാണ്. അതും  ശങ്കുകൊണ്ട്  ശുദ്ധ്മാക്കാം അതാണല്ലോ അമ്പലത്തില്‍ നിന്നും ശംഖു തീര്‍ത്ഥം തരുന്നത്.

മൂന്നും കൂട്ടി മുറുക്കി തുപ്പിയ ഒരുത്തനും കാന്‍സര്‍ വന്നിട്ടില്ല. പഴമക്കാരുടെ  പല്ലുകളും മരണം വരെ നില നില്ക്കുന്നു നാം കാണാത്ത .ചുണ്ണാമ്പിന്‍റെ മഹത്തരങ്ങള്‍.

പണ്ട് നമ്മുടെ അമ്പലങ്ങളിൽ ശങ്കുകളിൽ ജലം നിറച്ചു അല്പ്പം കൈ കുടന്നയിൽ ഒഴിച്ച് തരുമായിരുന്നു/ എന്തുകൊണ്ടോ  ഇന്നത്‌  സ്റ്റീല്‍ പാത്രത്തില്‍ ആയി എന്ന് മാത്രം.

പലരും വാസ്തവം അറിയാതെ  ഷേക്ത്രങ്ങളിലെ ശംഖുകള്‍ എടുത്തു മാറ്റി . ശംഖു  തീര്‍ത്ഥം ഔവ്ഷധമാണെന്ന് നമ്മളറിയണം. ഭക്തര്‍ക്ക്‌  തീര്‍ത്ഥം കൊടുക്കാനുള്ള പാത്രങ്ങള്‍ ഇല്ലാത്തത് കൊണ്ടല്ല ശംഖു ഉപയോഗിച്ചത്. ഒട്ടു മിക്ക ഷേക്ത്രങ്ങളിലും പൂജാ പാത്രങ്ങള്‍ പ്രക്രുതിയോട് ഇണങ്ങുന്നവ ആയിരിക്കും . മറിച്ചു്  വാങ്ങുവാന്‍  പണമില്ലാത്തത് കൊണ്ടോ ദാരിദ്രം കാരണമോ അല്ല ഇവ  അമ്പലങ്ങളില്‍ വന്നു ചേര്‍ന്നത്‌.

 അല്പം ജലം  കൊടുക്കാനുള്ള പാത്രം പോലും വാങ്ങാനില്ലാത്തത്ര ദാരിദ്രം അമ്പലങ്ങള്‍ക്കു വന്നു അത് കൊണ്ടാണ് ശംഖുകള്‍ പണ്ട്  സീകരിച്ചത് എന്നും ചില ഭക്തര്‍ക്ക് തോന്നി .  അതൊക്കെ വിശ്വസിച്ചു  നാല് പുത്തന്‍ കയ്യിലുള്ള  ഭക്തശിരോമണികളുടെ മനസ്സലിഞ്ഞു . അവര്‍  സ്വര്‍ണ്ണം കൊണ്ടുള്ള ശംഖ് നിര്‍മ്മിച്ച്‌ ഷേക്ത്രത്തിന് സംഭാവന നല്കി.

 സ്വര്‍ണ്ണ ശംഖിന് അമ്പലത്തില്‍ പുലവാലായ്മ വന്നു. കാരണം  കപട  ഭക്തന്‍റെ കണ്ണ് ശംഖില്‍ പതിഞ്ഞു.  കള്ളനെ പേടിച്ച് അത്തരം ശംഖുകള്‍ക്ക് പിന്നീട്  നിലവറക്കുള്ളിലെ ജയിലില്‍  സ്ഥാനം കിട്ടി. പകരം സ്റ്റീല്‍ പാത്രം ശംഖിന്റെ സ്ഥാനം ഏറ്റെടുത്തു.

മുന്‍പെല്ലാം  അമ്പലങ്ങളില്‍ കണ്ടിരുന്ന പല നല്ല  കാഴ്ചച്ചകളും  നിലച്ചു  അഥർവ്വം പഠിച്ചാല്‍ കുറെ സത്യങ്ങള്‍ മനസ്സിലാക്കാം. ഗുരുതിയില്‍ ചക്കര ചേര്‍ക്കാറുണ്ട്  ഇന്ന്  ചക്കരക്ക് പകരം അമ്പലങ്ങളില്‍  പഞ്ചസാരയാണ് ഗുരുതിയില്‍  കൊടുക്കുന്നത്. പഞ്ചസാര കൊടുക്കുന്നതില്‍ തെറ്റില്ല

.എന്താണ് പഞ്ചസാര ?

ലന്തപ്പഴം / ഇരിപ്പക്കാതല്‍ / ഇരട്ടി മധുരം/ ഈന്തപ്പഴം/ തളി മാതളം/ എന്നീ അഞ്ചു പഴങ്ങളുടെ  സത്ത്  നീറ്റിയെടുക്കുന്നതിനെയാണ് പഞ്ചസാര എന്ന് വിളിക്കുന്നത്‌ . ഇതാണ് ഗുരുതിയില്‍ ചേര്‍ക്കേണ്ടത്. പകരം ശര്‍ക്കര ചേര്‍ക്കാം മറ്റൊന്നും ഉപയോഗിക്കാതെ ഇരിക്കുന്നതാണ് നല്ലത്. എല്ല് പൊടി  കൊണ്ട് ശുദ്ധമാക്കുന്ന പഞ്ചസാര ശുദ്ധമല്ല .വേദ പഠനം നിലച്ചു പകരം തന്ത്രം മാത്രം  പഠിപ്പിക്കുന്നു വൈദിക ശാസ്ത്രം  കൂടി അമ്പലത്തില്‍  പഠിപ്പിച്ചാല്‍ എന്തെങ്കിലും  കുഴപ്പമുണ്ടാകുമോ?.

ശങ്കിലെ ജലത്തിന് രക്ത ശുദ്ധിവരുത്താൻ കഴിവുണ്ട് നിങ്ങൾ തിങ്കളാഴ്ച ദിവസം ശംഖില്‍ ഒരു മണിക്കൂര്‍ നേരം ജലം സൂക്ഷിക്കുക അത്    കുടിക്കുക മണ്‍കലത്തിൽ ശംഖുകൽ ഇട്ടു വെക്കുക ആവിശത്തിനു കോരി  കുടിക്കുക ബ്ലെഡ് കാന്‍സര്‍  ഉള്ളവര്‍ക്കും സോറിയാസിസ് വന്നവര്‍ക്കും  എന്നും കൊടുക്കുക ഇതു കൊടുത്താൽ ഗുണം ഉണ്ടാകും.കൂടെ  അഞ്ചു ഗ്രാം  ചുണ്ണാബും ശര്ക്കരയും  സമം എടുത്തു കൂടെ അല്‍പ്പം മഞ്ഞളും  കലക്കിയാൽ ചോരയുടെ നിറമാകും അതില്‍ അല്പ്പം ചുണ്ടങ്ങയുടെ തൊലി   ചേര്‍ക്കുക  (ഗുരുതി എന്നാണ് ഈ മരുന്നിന്റെ പേര് )
ഇതും രോഗികള്‍ക്ക്  (അല്ലാത്തവർക്കും ) കൊടുക്കുക ഫലം ഉറപ്പ്.

ആര്ത്തവം നിലക്കുന്ന അവസ്ഥയിൽ സ്ത്രീകള്ക്ക് അസ്ഥി വേദനയും ഒടിയലും ഉണ്ടാകുന്നു നമ്മുടെ എല്ലുകൾ  കുമ്മായം (കാത്സ്യമാണ്) ആണെന്ന് നിങ്ങളും അറിയുക. ഈ രോഗത്തിന് ഗുരുതി ഉണ്ടാക്കി കഴിക്കുനത് വളരെ നല്ലതാണ്.

ഗുരുതി അമ്പലങ്ങളിൽ കൊടുക്കട്ടെ അങ്ങിനെ കുറെ രോഗങ്ങൾക്ക് ശമനം ഉണ്ടാകട്ടെ.
പ്രായ മാകുന്ന അവസ്ഥയില് ജീവൻ നിലനിർത്താൻ ശരീരം എല്ലുകളിൽ നിന്നും കാത്സ്യമെടുക്കുന്നു ഈ അവസ്ഥയുടെ ദോഷമാണ് മുട്ട് വേദനയായ   എല്ലുതേയാൽ എന്ന രോഗം
ഇതിനും രക്ത ശുദ്ധിക്കും ഗുരുതി ചികിത്സ ആണ് ഉത്തമം

ശങ്കിലും കക്കകളിലും ഒരേ വസ്തുക്കൾ അല്ല രണ്ടും തമ്മിൽ അകല്ച്ച ഉണ്ട് കറുത്ത തോടുള്ള ഒരിനവും ഔവ്ഷ്ധമായി പരിഗെണിക്കില്ല കവിടികളിൽ ''കക്ക'' കായൽ പ്രദേശത്തും കവിടികൾ ആഴമില്ലാത്ത കടലിലും കണ്ടേക്കാം എന്നാൽ വരകളോ കുറികളോ ഇല്ലാത്ത വെളുത്ത ശങ്കുകൾ ആണ് ഔവ്ഷധമായി എടുക്കുന്നത്.

ഈ ശംഖുകള്‍ നീറ്റി അത്  കൊണ്ടുള്ള ഗുരുതിയാണ് ഏറെ ഫലം ചെയ്യുന്നത്.

പ്രകൃതിയുടെ എല്ലാ ഫലത്തിലും കാത്സ്യം എന്ന കുമ്മായം ഉണ്ട് പക്ഷികള്‍ മായം കലരാത്തവ ഭക്ഷിക്കുന്നു അവയുടെ കാഷ്ട്ടത്തിലും വെളുത്ത കുമ്മായം കാണുന്നു. ദഹനത്തിനും വിസര്‍ജ്ജനത്തിനും ചുണ്ണാമ്പ് വേണം . അത്താഴം കഴിച്ച് മുറുക്കിതുപ്പിയ പഴയ തലമുറയുടെ ശാസ്ത്രം ആരറിയുന്നു.

ആ കുട്ടത്തിൽ തന്നെ അപുർവ്വമായ വലം പിരിശ്ങ്കുകൾ ഇവയിൽ ചില വിഷിഷ്ട്ട ഗുണങ്ങള്‍ ഉണ്ട് . ഭക്തി പ്രസ്ഥാനങ്ങളായ ചില  പരസ്യകമ്പനികള്‍ പറയുന്ന ദിവ്യ ശക്തിയൊന്നും  വലം പിരി ശംഖിനില്ല. ആ രീതിയില്‍ ആരും അത് വാങ്ങരുത്.

പണ്ടൊക്കെ വേനല്കാലത്ത് കുളം വറ്റിച്ചു പുതു വെള്ളത്തിനു രൂപം കൊടുക്കും പിറ്റേ ദിവസം അടക്ക മരത്തിന്റെ ഓലതുഞ്ചും അല്പ്പം കുമ്മായവും കുളത്തില്‍ വിതറും . ജെലം ശുധികരക്കാൻ ഈ ഇലകൾക്കും ഇതിന്റെ പൂംകുലക്കും കഴിവുണ്ട്.

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2018 ഓഗസ്റ്റ് 8, ബുധനാഴ്‌ച

ANILVAIDIK മദ്യം കഴിക്കുന്ന ഹിന്ദു ദൈവങ്ങള്‍

മദ്യം { സോമം } കഴിക്കുന്ന ഹിന്ദു ദൈവങ്ങള്‍.

 സോമരസം മദ്യമോ ? ഹിന്ദുക്കളുടെ ഒട്ടുമിക്ക ദൈവങ്ങളും കള്ളും മറ്റും അകത്താക്കുന്നവരാണ്.    ശിവന്‍ സോമ രസത്തിന് അടിമയാണ്. .

യഞ്ജം ചെയ്യുമ്പോള്‍ ഹവിസ്സ് നിര്‍മ്മിക്കണം ചില ഔവ്ഷധങ്ങള്‍  അതിനായി കിട്ടിയില്ലെന്നിരിക്കട്ടെ  പകരമായി തുല്യഗുണമുള്ള മറ്റൊന്ന് അതിനോട് ചേര്‍ക്കാന്‍ വിധിയുണ്ട്   സോമം മദ്യമല്ല   സോമലതയ്ക്ക് പകരം സമാനമായി പുകല    കഞ്ചാവ്‌ പോലുള്ളവ പരിഗണിക്കപ്പെടുന്നില്ല   

മദ്യം കഴിക്കുന്നവന്‍ അസുരന്‍ ആണത്രേ അപ്പൊ ശിവനും അസുരനും ഒന്ന് തന്നെ അതുകൊണ്ട്  ആരെ ഉപാസിചാലും കുഴപ്പമില്ലല്ലോ ?

 സുര മദ്യം ആണെങ്കില്‍; സുരന്മാര്‍ എന്നറിയപ്പെടുന്ന  ദേവന്മാര്‍  മദ്യപാനികളും അസുരന്മാര്‍ മദ്യം കഴിക്കാത്തവരുമാകേണ്ടേ  ?
 നമ്മള്‍ മനസിലാക്കിയതില്‍  എന്തോ വശപ്പിശകുണ്ട്.

നമുക്ക് അസുരനും കള്ളുകുടിയനുമായ  ശിവനെ പരിചയപ്പെടാം.

സുര'' എന്നാല്‍ മദ്യം എന്നാണര്‍ത്ഥം അപ്പോള്‍ സുര അകത്തക്കുന്നവന്‍ ''അസുരനാണ്''  ഇനി  അസുരന്റെ ''അ''  മാറ്റിയാലോ  സുരന്‍ എന്ന് വായിക്കാം സുരന്‍  എന്നാല്‍  ദാനധര്‍മ്മന്‍ എന്നാര്‍ത്ഥം പച്ച മലയാളത്തില്‍ പറഞ്ഞാല്‍ കയ്യയച്ച് സഹായിക്കുന്നവന്‍ എന്ന് പറയേണ്ടിവരും.

സന്ദര്‍ഭം നോക്കി അര്‍ഥം മനസിലാക്കുക അല്ലെങ്കില്‍ ആശാരിയുടെ മേല്‍ക്കൂര താങ്ങുന്ന  ഉത്തരവും  ശിഷ്യന്‍റെ സംശയത്തിനുള്ള ഗുരുവിന്‍റെ   ഉത്തരവും ഒന്നായി മാറും മേല്‍ക്കൂര തങ്ങുന്ന മരത്തടിയും ഉത്തരം തന്നെ ചോദ്യത്തിനുള്ള മറുപടിയും ഉത്തരമാണ്.

  വേദാര്‍ത്ഥം ഗ്രഹിക്കാത്തവന്‍റെ  ഭാഷയില്‍    സുരന്‍ മദ്യം കഴിക്കുന്നവനും അസുരന്‍ മദ്യം ഉപയോഗിക്കാത്ത ദേവനുമാകണമല്ലോ . എന്തായാലും  സത്യം അതല്ലല്ലോ അസുരന്‍ മദ്യപാനി തന്നെയാണ്.

''ര'' എന്നാല്‍ ദാനം എന്നാണ്..

  സുര എന്നാല്‍ ഏറെ ദാനം ചെയ്യുന്നവന്‍ എന്നര്‍ത്ഥം അപ്പോള്‍ ഏറെ ദാനം ചെയ്യുന്നവന്‍ സുരന്‍ ആകുന്നു . ദാനം ദേവ കര്‍മ്മമാണ്‌ ആയതിനാല്‍ സുരന്‍ ദേവന്‍ ആകുന്നു അവര്‍ സുരലോകത്ത് {ദേവലോകത്ത് } വസിക്കുന്നു

അസുരന്‍  സാധുവിന് ലഭിച്ച ദാനവസ്തു അധര്‍മ്മ മാര്‍ഗ്ഗത്തില്‍   തട്ടിയെടുക്കുന്നവനുo .
 മദ്യപാനിയും ജന്മം കൊണ്ട്   ദാനം ചെയ്യാത്തവനുമാണ്‌


 അങ്ങിനെയെങ്കില്‍ സോമരസം കഴിക്കുന്ന ശിവന്‍ അസുരനല്ലേ ?... 

സോമം എന്നാല്‍  ദേവന്മാര്‍ കഴിക്കുന്ന മദ്യത്തിന്‍റെ ബ്രാന്‍ഡ്‌ നയിം അല്ലെ ? അങ്ങിനെയും ചോദിക്കുന്നവരുണ്ട്

യാഗങ്ങളില്‍ ദേവപ്രീതിക്കായ്  സോമകലശവും   സുര എന്ന് സങ്കല്‍പ്പിച്ചുകൊണ്ട്‌   സുരകലശവും വെയ്ക്കാറുണ്ട് സങ്കല്പ്പിതമായ ആ സുരകലശം പോലും യന്ജശാലയ്ക്ക് പുറത്താണ് വെയ്ക്കുന്നത്. സങ്കല്‍പ്പ മദ്യം പോലും കഴിക്കാത്തവരാണ് ദേവന്മാര്‍ .

നാനഹിവാം ദേവഹിതം സദസ്കൃതം മാ സംസ്യക്ഷഥാo പരമേവൃേമന്‍  സുരത്വമസി ശുഷ്മിണി സോമ ഏക്ഷ മാ  മാ ഹിംസി:: സ്വം  യോനിമാവിശന്തി ;; {യജുര്‍‌വേദം  19/7  സോമത്തിനും സുരയ്ക്കും വിദ്വാന്‍മാര്‍ വെവ്വേറെ സ്ഥാനം കൊടുത്തിരിക്കുന്നു ലോകത്ത് സുരയും സോമവും   ഒന്നിച്ചു ചേരരുത് സുരപാനം ശോഷിപ്പിക്കുന്നു സോമം നനച്ചു വളര്‍ത്തുന്നു .

ഇനി സോമം മദ്യമാണ്‌ എന്നിരിക്കട്ടെ  യാഗത്തിന്  സോമലത കിട്ടിയില്ലെങ്കില്‍ എന്ത് ചെയ്യും  സോമം ലഹരി ആണെങ്കില്‍ പകരമായി  മദ്യമോ   കഞ്ചാവോ ! കൊണ്ട് യാഗം ചെയ്യണമല്ലോ സോമലത ലഭിച്ചില്ലെങ്കില്‍ പകരമായി  എന്ത് ഹോമിക്കണം എന്ന് കൂടി  വേദങ്ങള്‍ പറയുന്നുണ്ട് 



ശതപഥo ൪ /൫ /൧൦ / വരി ൨ ...൬ 

ഈ മന്ത്രം  പറയുന്നത് സോമലതയ്ക്ക് പകരം നീര്‍മരുതിന്‍റെ   തോല്  ഉപയോഗിക്കാന്‍ പറയുന്നു അതും സോമലത പോലെ ചൂടാണ് നീര്മരുതും ഇല്ലെങ്കില്‍ ആവല്‍ തോലും ഉപയോഗിക്കാന്‍ വിധിയുണ്ട് അപ്പോഴും  കഞ്ചാവ്‌! അടയ്ക്ക തുമ്പ എന്നിവ പാടില്ല   പകരം വിധിക്കുന്നത് മദ്യവുമല്ല  ഇനി ഇവ ഒന്നും സുലഭമല്ലെങ്കില്‍ ദര്‍ഭയോ കുശപ്പുല്ലോ ആകാം .അപ്പോഴും ലഹരി പദാര്‍ത്ഥം വിധിച്ചിട്ടില്ല അങ്ങിനെയെങ്കില്‍ ശിവന്‍ ഉപയോഗിക്കുന്ന  സോമം എന്തായിരിക്കും അതെന്തായാലും  മദ്യമാകില്ലല്ലോ ?

സോമം എന്നാല്‍ അമൃത് എന്നാണു മനസിലാക്കേണ്ടത് അത് യ്ധേഷ്ട്ടം രുചിക്കുന്നവന്‍ പരമാനന്ദത്തില്‍ എത്തുന്നു  ശുദ്ധമായ തണുത്ത ജലം എന്നും സോമത്തിനു പേരുണ്ട് ഗംഗ ജലം അമ്രുതാണല്ലോ   അത് ലഭിക്കാന്‍ ഗംഗയെ അദ്ദേഹം ശിരസില്‍ ഏറ്റിയിട്ടുണ്ട് അത് ഏറെ ലഭിക്കാന്‍ ഭഗവാന്‍  കൈലാസത്തില്‍ വാഴുന്നു.
 അദ്ദേഹം ഗംഗയുടെ    കുളിരാര്‍ന്ന  സോമത്തിനു അടിമയാണ് ശിവന്‍ സോമ ശേഖരന്‍ ആകുന്നു 

സോമം മദ്യമല്ല സോമലതയ്ക്ക് പകരം  കഞ്ചാവ്‌! പുകല കറുപ്പ് എന്നിവയൊന്നും  കൃഷി ചെയ്യുവാന്‍ വേദത്തില്‍ ഒരിടത്തും പറയുന്നില്ല ദര്‍ഭ കൃഷി ചെയ്യാന്‍ പറയുന്നുമുണ്ട് . 

https://www.facebook.com/anilmediator
ANILVAIDIK 9995033225
 ഗുരുകുല കേന്ദ്രം
നെന്മേനി കൈവല്യധാമം കൊല്ലംകോട്‌ പാലക്കാട്
എല്ലാ  ഞായര്‍ ദിനവും ഗുരു കുലത്തില്‍ കൃഷി / കാര്‍ഷിക വിജ്ഞാനo / നാട്ടറിവുകള്‍ / മണ്മറഞ്ഞ നാട്ടു വൈദ്യo / ഔവ്ഷധ സസ്യങ്ങളും അവയിലെ രോഗ നിവാരണവും / യോഗ /ധ്യാനം / അഗ്നിഹോത്ര പഠനo / ഹവിസ്സ് കൂട്ടുകള്‍ /ഉപനിഷിത് / വൈദിക അനുഷ്ട്ടാനം/ വൈദിക ജോതിഷം   എന്നിവ പഠിപ്പിക്കുന്നു കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുന്നതായിരിക്കും

2018 മാർച്ച് 5, തിങ്കളാഴ്‌ച

lord krishna flute music ANILVAIDIK ...

2018 ഫെബ്രുവരി 27, ചൊവ്വാഴ്ച

sarppakaavu സര്‍പ്പക്കാവ് സര്‍പ്പദോഷം ANIL VAIDIK പാലകളെ കുറിച്ച് രണ്ടു വാക്ക്

   
 ഇനി പാലകളെ കുറിച്ച് രണ്ടു വാക്ക് ഭുമിലെ സകല വിഷ ജീവികളും പാലയിൽ വന്നിരുന്നോ ചുവട്ടില്‍ ഏറെ നാള്‍ ധാന്യനിരതനായി ശ്വസനക്രീയയിലൂടെ വിഷം    എല്പ്പിച്ചാണ് വിഷം കുറക്കുന്നത്.
പാമ്പുകള്‍ പാലയുടെയും ആലിന്റെയും ചുവട്ടില്‍ വന്നു കിടക്കുന്നത് നിങ്ങളും കണ്ടു കാണുമല്ലോ
വള്ളിപ്പാലകൾ നമ്മുടെ നാട്ടിൽ കുറയുന്നു കടന്നലും കുറയുന്നു.
നിങ്ങളിൽ അപുർവ്വം ആളുകൾ കേട്ടിരിക്കാൻ സാധ്യത ഇല്ലാത്ത ഒരു പാലയാണ് '''തീപ്പാല''' രാത്രി പ്രകാശിക്കുന്ന ഈ പാലകൾ കൊടും വനങ്ങളിൽ മാത്രം കാണുന്നു ഇതിന്റെ കമ്പുകൾ പ്രകാശിക്കും വനവാസിയുടെ ടോർച്ച് എന്നാണ് ഇതറിയപ്പെടുന്നത്.  ചുടു കുടുന്ന പോലെ ഇവയും കുറയുന്നു അതിന്റെ കൂടെ രാജ വെബാലയും കുറയുന്നു.
ദെന്തപ്പാല കുറഞ്ഞാൽ ചിത്ര ശലഭങ്ങൾ ഇല്ലാതാകും.

!!!ഇനി പാലകൾ എന്ത് ചെയ്യുന്നു എന്ന് നോക്കാം!!!.


എന്തിനു വേണ്ടി സര്പ്പകാവിൽ പാലകൾ വെച്ച് പിടിപ്പിക്കുന്നു.
പുരാതന തറവാടുകാർ  ഉപേക്ഷിച്ചതും  കണ്ടാൽ ഭീകരത തോന്നിക്കുന്നതുമായ സർപ്പകാവുകൾ ഇന്നും നമ്മുടെ നാട്ടിലുണ്ട്.  മനുഷ്യ ജീവനുകൾ ഭയപ്പെടുന്ന ചില കാവുകളിൽ ഞാൻ അന്തിയുറങ്ങിയട്ടുണ്ട്. യെക്ഷിയെ നേരിൽ കണ്ടിട്ടുണ്ട് ' അതിലോരുവൾ ഇന്നും എന്റെ സുഹൃത്ത് ബന്ധം വിടാതെ ജീവിക്കുന്നുണ്ട്.  വെറും  പാവം  യക്ഷികളെ പരിചയപ്പെടുത്താം .
                 !!!ത്വക് രോഗം ഉണ്ടാക്കുന്ന കാവുകൾ !!
ജീവികൾ നല്കുന്ന വിഷങ്ങൾ പാലകൾ  സീകരിക്കുന്നു. ഏതൊരു വിഷജീവിയിലും വിഷം അധികരിച്ചാൽ അവയുടെ ജീവന് ഭീഷണിയാണ് .അത്തരം ജീവികൾ  പാലയിൽ വിഷം കുത്തി വെച്ച് വിഷം കുറക്കുന്നു .ആ  വിഷം  പാലകൾ   സീകരിക്കുകയും ചെയ്യുന്നു. വിഷം നിർ വീര്യമാക്കാനും .വീര്യo കുറയ്ക്കാനും പാലകല്ക്ക് കഴിയുന്നു .ഇതു കൊണ്ടാണ് സർപ്പകാവിൽ പാലകൾക്കു സ്ഥാനം കിട്ടാൻ കാരണം.

ഭൂമിയിലെ സമസ്ത ജീവ ജാലത്തിന്റെയും സിരയില്‍ ഒഴുകുന്നത് രക്തമോ സമാന വസ്തുവോ ആയിരിക്കും വൃക്ഷ ലതാധികളില്‍ ഉള്ളതും മറ്റൊരു രക്തം തന്നെയാണ് .
 . ഇതിൽ ദൈവപ്പാല താൻ സീകരിച്ച അധിക വിഷം  വീര്യo കുറച്ച്  വേരിലുടെ തൊട്ടടുത്തുള്ള കുളത്തിലോ കിണറ്റിലെക്കോ വിടുന്നു. ജലം ഉള്ളിടം ഇവയുടെ വേരുകൾ പോകുന്നു.  ഈ വാസ്ഥവം  നിങ്ങൾ മനസ്സിലാകുക. സർപ്പകവുകളിൽ കുളം ഉണ്ടാക്കുന്നത് ഇതിനു വേണ്ടിയാണ്.ജലത്തിന്റെ വിശേഷ ഗുണം രക്തത്തെ ആകര്‍ഷിക്കുന്നു എന്നുള്ളതാണ്  കുളങ്ങളും ജലാശയങ്ങളും വേരിലൂടെ വിഷം കളയാൻ  പാലകളെ സഹായിക്കുന്നു.
ജലത്തിന് രക്ത സമാനമായ എന്തിനെയും ആകര്‍ഷിക്കാന്‍ കഴിവുണ്ട് മനുഷ്യന്‍റെ വലത്തെ കൈവെള്ള ഇടത്തെ കൈ വെള്ളയെക്കാളും വെളുപ്പും രക്ത തുടിപ്പും ഉണ്ടാകും അത് വലംകൈ കൊണ്ട് ജലം കൂടുതല്‍ കൈകാര്യം ചെയ്യുന്നത് കൊണ്ടാണ്   വെള്ളത്തില്‍ വെച്ച് മുറിവേറ്റാല്‍ രക്തം അധികം നഷ്ട്ടപെടുന്ന പോലെ പാലയിലെ വിഷങ്ങളും കുളത്തില്‍ വന്നു ചേരും

ഇതൊക്കെ നാളെ ശാസ്ത്രം തെളിയിക്കും .അന്നൊന്നും ഇതൊക്കെ സായിപ്പ് ഭാരതത്തിലേക്ക് കൊണ്ടുവന്ന പുസ്തകങ്ങളിൽ  ഉണ്ടെന്നും പറഞ്ഞ് ആരും വീമ്പിളക്കരുത് .ഇത് പണ്ടും  ഇപ്പോളും അഥർവ്വ വേദത്തിൽ ഉണ്ട്.

   അങ്ങിനെ പാലയിലൂടെ  വിഷം ജലാശയത്തിൽ എത്തുന്നു . വിഷം ഉണ്ടാകുന്ന അവസ്ഥയിൽ ആരാണോ ഇതിൽ കുളിക്കുന്നത് ആരാണോ  ഇവയുടെ സമീപമുള്ള കിണറ്റിലെ  വെള്ളം കുടിക്കുന്നത് ആ വിഷം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നു    അവര്ക്ക് മാരകമായ വിസര്‍പ്പം ഉണ്ടാകുന്നു  ത്വക്ക്  രോഗങ്ങൾ വരുന്നു.കടുത്ത ത്വക് രോഗമായ സോറിയാസിസ് വരുന്നു .ഇങ്ങിനെയുണ്ടാകുന്ന ചര്‍മ്മ രോഗങ്ങളെ   സര്‍പ്പ ദോഷമായി തെറ്റിദ്ധരിക്കുന്നു . ഇത് മനസിലാക്കി മറു മരുന്ന് കൊടുക്കണം അല്ലാതെ പൂജ ചെയ്‌താല്‍ മാറില്ല.പൂജാദി കര്‍മ്മത്തിനായി എന്നെ വിളിക്കുന്നവരോട് എനിക്കറിയുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടേ കര്‍മ്മങ്ങള്‍ അവസാനിപ്പിക്കാറുള്ളൂ

 സർപ്പകുളത്തിൽ കുളിച്ചാൽ മാത്ര മല്ല ഈ ദോഷം ഉണ്ടാകുന്നത് ഏതു  കുളത്തിന്റെ അരികിലാണോ പാലകൾ നില്ക്കുന്നത് അവിടത്തെ കുളത്തിൽ കുളിക്കരുത് കുളിച്ചാൽ ദേഹം ചൊറിഞ്ഞു തടിക്കും .
അല്പ്പം ജലം അകത്തു പോയാൽ സ്കിൻ രോഗങ്ങൾ വരുന്നു . ഈ രോഗത്തിന് കവുങ്ങിന്റെ പൂക്കുല കൊണ്ടുള്ള സ്നാനം നല്ലതാണ്


ചിലർക്ക് ഈ കുളി കൊണ്ട്  കടുത്ത ആസ്മ വരും ഇവരുടെ വിഷമം പിടിച്ച ശ്വസനം  നാഗത്തിന്റെ ശീല്ക്കാരം പോലെ തോന്നും . അത് കൊണ്ട്  ഇതിനെയും സർപ്പ ദോഷത്തിൽ പെടുത്തിയിരിക്കുന്നു .  ഒരിക്കലും മാറാത്തതായാണ് ഈ ആസ്മ എന്ന് പലരും ധരിക്കുന്നുണ്ട് എന്നാൽ  ഇതിന്റെ പ്രധി  വിധിയായി വേദങ്ങൾ വിധിക്കുന്നത് വള്ളിപാലയുടെ ഓരോ ഇല  വീതം ദിനവും  ഭക്ഷിക്കുക എന്നാണ്. ഒട്ടു മിക്ക ആസ്മയ്ക്കും കറുവള്ളി (ഇലകൾ അല്പ്പം കറുത്തത് ) പാലായില കഴിച്ചാൽ മതി.
 .
ഇതറിയാത്തപൂജാരികൾ   ഈ രോഗത്തെ സര്പ്പ കോപം എന്ന്  തെറ്റിധരിപ്പിച്ച് ഫലമില്ലാത്ത എന്തൊക്കെയോ പൂജകൾ ചെയ്തുവരുന്നു  . ഇവർ  അഥർവ്വം പഠിച്ചാൽ ഈ പൂജകൾ ശാസ്ത്രീയ മായി ചെയ്യാം.
അതുവഴി നിങ്ങള്‍ ഈ ഭാരതധര്‍മ്മത്തെ ലോകത്തിന്റെ നിറുകയില്‍ എത്തിക്കുക കൂടി ചെയ്യുന്നു    .സർപ്പങ്ങൾ വെറും പാവങ്ങൾ ആണ്. മന്ത്ര വാദികൾ എന്ന് പറഞ്ഞു നടക്കുന്നവർ ഇതു മനസിലാക്കിയാൽ നന്ന് . അല്ലെങ്കിൽ നിങ്ങൾ അഥർവ്വം പഠിക്കുക .

വാസ്തു ശാസ്ത്രത്തിൽ കിണരിനരുകിൽ പാല പാടില്ല എന്നു വെക്ത്തമായി പറയുന്നുണ്ട് വാസ്തു ദോഷം തീര്ക്കാൻ എന്നെ വിളിക്കുന്നിടത്തെല്ലാം ഞാൻ ഇതു പറയാറുണ്ട്‌ . വാസ്തു ദോഷം തീർക്കുക  എന്നത് വലിയ സംഭവമല്ല .
 
ANILVAIDIK 9995033225


ഇന്നുവരെ നിങ്ങള്‍ക്ക് അജ്ഞാതമായിരുന്നു ഹിന്ദു ആചാര  അറിവുകള്‍ നിഗൂഡമായ ഹൈന്ദവ ശാസ്ത്രം  ഈ പുസ്തകത്തിലൂടെ ലഭിച്ചേക്കാം.പുസ്തകം ഇന്ത്യയില്‍ എവിടെയും തപാലില്‍   ലഭിക്കും 328 പേജ്  വിലയായി   450 രൂപയാണ്  .വിശദ വിവരം താഴെ  എഴുതാം

നിങ്ങളുടെ വിലാസം8281404225  ////  9995033225  വാട്സ് ആപ്പിലോ ഇല്ലേല്‍  google pay 9995033225. പുസ്തകം വാങ്ങാന്‍ പറ്റാത്തവര്‍ ഇതു വായിച്ചു വസ്തുതകള്‍ മനസിലാക്കുക .