2020 ഓഗസ്റ്റ് 26, ബുധനാഴ്‌ച

ഔഷധ സസ്യങ്ങളില്‍ വിഷമുണ്ടോ ANILVAIDIKകീഴാര്‍ നെല്ലി കഴിച്ചാല്‍ കിഡ്നി നാശമാകും

 

 വിഷം ചെടികളില്‍ ഉണ്ടോ 

എല്ലാ ചെടികളിലും വിഷ സ്വഭാവം ഉണ്ടാകും അതിനെ നിര്‍വീര്യo ആക്കിയതിന് ശേഷം അത് ഉപയോഗിക്കുക .

കീഴാര്‍ നെല്ലി കഴിച്ചാല്‍ കിഡ്നി നാശമാകും എന്നൊരു വീഡിയോ കണ്ടു അതിലെ വിമര്‍ശനം   ആയുര്‍വേദത്തെ തരo  താഴ്ത്താന്‍ വേണ്ടി മാത്രം ആണെന്നു മനസിലാക്കാം .

ഏതൊരു  വസ്തുവും കഴിക്കേണ്ട രീതിയില്‍ കഴിക്കണം മിതമായ അളവിലേ കഴിക്കാവൂ അമിതമായി  കൂടുതല്‍  പച്ചവെള്ളം കഴിച്ചാലും അപകടം തന്നെ . ദാഹം മാറ്റാന്‍ മാത്രമേ അത് കഴിക്കേണ്ടതുള്ളു വിശപ്പിനുള്ള ആഹാരം അധികമായാലും വിഷം തന്നെ.   

പയര്‍വര്‍ഗങ്ങള്‍ മുളപ്പിച്ചു കഴിക്കണം മുളക്കുന്ന വരെയും അതില്‍ കീടങ്ങളെ എതിര്‍ക്കുന്ന വിഷ വീര്യമുണ്ടാകും എങ്കില്‍ പോലും വേവിക്കാതെ  പച്ചയ്ക്ക് പയര്‍ കഴിച്ചാല്‍ പ്രശ്നം തന്നെ .  

അരി ആരും നേരിട്ട്  ആഹാരമാക്കാറില്ല അത് കഴിച്ചാല്‍ പിത്തം കൂടും അരി  വേവിച്ചു കഴിക്കണം അത് മലയാളികള്‍ ചെയ്യുന്നുണ്ട് വേവിക്കാത്ത അരിയെ  ചുമ്മാ  ശാസ്ത്രീയ വിശകലനം ചെയ്‌താല്‍ അതിലും ദോഷം കാണാന്‍ കഴിയും  . അരിയെ   പാതി വേവിച്ച് fried rice എന്ന പേരിലും കഴിച്ചാലും ദോഷം തന്നെ അങ്ങിനെ കഴിച്ചാല്‍  ഏറെ ജലം കുടിക്കേണ്ടി വരുന്നു.

കാഞ്ഞിരം  വിഷം ആകുന്നു എന്നിട്ടും  വൈദ്യസമൂഹം  രോഗികള്‍ക്ക്   ഔഷധമാക്കുന്നുണ്ട്   അത്തരം  വൈദ്യനെ കൊലയാളി എന്ന് വിളിക്കരുത് കാരണം അതിനെ ശുദ്ധി ചെയ്തില്ലെങ്കില്‍ കാഞ്ഞിരം മഹാവിഷം തന്നെ .   ഔഷധങ്ങളെ കുറിച്ച്  മഹാവേദങ്ങളില്‍ വിവരിക്കുന്ന ഭാഗങ്ങളില്‍  ഓരോ സസ്യത്തിന്‍റെയും ശുദ്ധി ക്രീയ പറയുന്നുണ്ട് .

കീഴാര്‍ നെല്ലി / മഞ്ഞള്‍ / ജീരകം / പശുവിന്‍ പാല്‍ / ഇവ  മൂന്നും ചേര്‍ന്നാല്‍ മരുന്നാണ് ഓരോ ഔഷധിക്കും  അനുയോജ്യമായ  സഹോദര മിശ്രിതമുണ്ട് ,അതുകൂടി ചേര്‍ത്താണ് ഔഷധo കൊടുക്കാന്‍ പാടുള്ളൂ . 

''ചേരിന്‍ വിഷത്തിനു താന്നി തന്നെ'' 

പുളിക്ക്  ഉപ്പും കയ്പ്പിനു തേനും ചവര്‍പ്പിനു മധുരവും ചേരണം പല്ല് പുളിച്ചാല്‍  ചവര്‍പ്പുള്ള ഇളം മാവില കൊണ്ട് പല്ല് തേക്കും പല്ല് പുളിച്ചാല്‍ അവിടെ ഉപ്പു ചേര്‍ക്കാന്‍ ആയുര്‍വേദ വിധിയില്ല എല്ലാ പുളി രസത്തിനും ഉപ്പു പറഞ്ഞിട്ടില്ല  . വസ്തുതകള്‍ അറിഞ്ഞു ദേശത്തെ മനസിലാക്കി ഋതുഭേദങ്ങളുടെ ഗുണം മനസിലാക്കി  രോഗം അറിഞ്ഞു മരുന്ന് കൊടുക്കുന്നു.

 ചുരുക്കിപ്പറഞ്ഞാല്‍ മുള്ളിനെ മുള്ള് കൊണ്ട് എടുക്കുന്ന പോലെ രോഗിയിലെ വിഷത്തെ മറ്റൊരു ഗുണപ്രദമായ വിഷം കൊണ്ട് തടുക്കുന്നു.അല്ലെങ്കില്‍ മരുന്ന് കൊണ്ട് ശിശ്രൂഷ കൊടുക്കുന്നു .ഒന്നോര്‍ക്കുക പട്ടാളം ആണ് ശത്രുവിനെ തുരത്തുന്നത് അല്ലാതെ പാതിരിയല്ല .

എരിവ് കൂടിയാല്‍ അല്പം പുളിയുള്ള മോരോ വെളിച്ചെണ്ണ കൊണ്ടോ പരിഹരിക്കാം .അത് പോലെ മഞ്ഞപ്പിത്തം പിടിപെട്ടാല്‍ കീഴാര്‍ നെല്ലിയുടെ കൂടെ ചില വിഷത്തെ ഇല്ലാതാക്കുന്ന മഞ്ഞളും ദഹനo കൂട്ടുന്ന ജീരകവും ചേര്‍ത്തു  പരിഹാരം കാണാം .

എല്ലാത്തിലും വിഷത്തെ കാണുന്ന ആധുനിക  ശാസ്ത്രത്തെ അംഗീകരിക്കുന്നു. നിങ്ങള്‍ക്ക് മുന്നേ സസ്യ  ശാസ്ത്രത്തെ കണ്ടുപിടിച്ച പൂര്‍വ്വ ഞ്ജാനം സിദ്ധിച്ചവരെയും  അംഗീകരിക്കുന്നു .

 മുരിങ്ങക്കായ് പച്ചയ്ക്ക് തിന്നാല്‍ മരണത്തെ മുന്നില്‍ കാണുന്ന അവസ്ഥ ഉണ്ടാകും.

 ദുഷിച്ച മണമുള്ള മുരിങ്ങക്കായ് എന്ന  പച്ചക്കറിയില്‍ ദുര്‍ഗന്ധം ഉണ്ട് മൂത്ത കായുടെ കുരു സാമ്പാറില്‍ നിന്നും കിട്ടിയാല്‍ അതിലെ രുചി ആര്‍ക്കും ഇഷ്ട്ടമല്ല മൂത്ത കായ് അവിയലില്‍ കിട്ടിയാല്‍ അമ്ല രസം കാരണം അതും കടിച്ചതിനു ശേഷം ഭക്ഷിക്കാതെ മാറ്റി വെക്കും . നാവും നല്ലൊരു പരീക്ഷണശാലയാണ് .

ശാസ്ത്ര പരിശോധനയില്‍ മുരിങ്ങക്കായ് വിഷം ആണെന്ന് തെളിയും അത്രേയും ദോഷം പോലും കീഴാര്‍ നെല്ലിയില്‍ ഇല്ല. ചേമ്പ് ചേന ഇതൊക്കെ ചൊറിയും അതിനായ് വാളം പുളി  ചേര്‍ത്തു കഴിക്കുന്നു .

ചേര്‍ക്കേണ്ട വസ്തുക്കള്‍ ചെരേണ്ടതിനോട്  ചേര്‍ത്ത് തന്നെയാണ്  പഴമക്കാര്‍ എന്തും കഴിച്ചിട്ടുള്ളത്‌ .

കൂവ സംസ്കരിച്ചു കഴിക്കുന്നു അതിലെ വിഷം നീക്കി  സംസ്കരിച്ചു തന്നെ  കഴിക്കണമെന്നൊക്കെ  ഇന്നത്തെ ശാസ്ത്രം നമ്മളെ പടിപ്പിച്ചതല്ലല്ലോ നെല്ലിന്‍റെ ഉമി കളയണം എന്നതും നമ്മെ  ആധുനിക ശാസ്ത്രo അല്ലല്ലോ   പഠിപ്പിച്ചത്.   

രാജാവ്  സ്വന്തം നഗ്നത കാണാതെ വിളിച്ചു  കൂവുമ്പോള്‍ പുരാതനമായ വാല്‍ക്കണ്ണാടിയിലേക്ക് ഒന്ന് കൂടി നോക്കുക . 

അമൃതിലും വിഷമുണ്ട്‌ അത് അധികമായാല്‍ മാത്രം

 അമിതമായി ജലം കുടിച്ചാല്‍ വയര്‍ പൊട്ടുന്ന പോലെ തോന്നും ജലം അമിതമായാല്‍  അത് ശര്‍ദ്ദിച്ചു പോകണം  ഇല്ലെങ്കില്‍ മരണം  സംഭവിക്കാം  അത് കൊണ്ട് ജലം വിഷമാണ് എന്ന് പറയരുത് . എന്നാല്‍ പോലും ജലത്തെ സീകരിക്കുമ്പോള്‍ പുഞ്ചിരിയോടെ സീകരിക്കണം . ജലത്തിന് ജീവനുണ്ട് ജീവന്‍റെ ലയനം ഉള്ളത് കൊണ്ടാണ് അതിനെ ജല മെന്ന നാമം  ഉണ്ടാകാന്‍ കാരണം  നിങ്ങളുടെ കയ്യില്‍ കിട്ടിയാല്‍ അത് നിങ്ങളുടെ കോശങ്ങളോട് സാമ്യം പാലിക്കണം അതിനായ് നിറഞ്ഞ മനസോടെ ജലം കൊടുക്കുക സീകരിക്കുക .

അമാവാസിയില്‍ ജലത്തിനും വിഷ സ്വഭാവമുണ്ട് സന്ധ്യ സമയത്തും വിഷ സ്വഭാവമുണ്ട് അത്തരം സമയങ്ങളില്‍ ജലത്തെ ആദ്യമായി  പരീക്ഷിക്കുന്നവന്‍ ജലത്തിന് വിഷമുണ്ട്‌ കുടിക്കരുത് എന്നൊക്കെ  വിളിച്ചു കൂവും .

കീഴാര്‍ നെല്ലി സന്ധ്യആയാല്‍ മിഴി കൂമ്പും അപ്പോള്‍  എടുക്കരുത് അമാവാസിയില്‍ എടുക്കരുത് .അത്തരം സമയങ്ങളില്‍ എടുത്താല്‍ വിഷ സ്വഭാവം കണ്ടേക്കാം .  തലേദിവസമോ സൂര്യരശ്മിയുടെ തീവ്രത കൂടിയതിനു ശേഷമോ അമാവാസിയില്‍  എടുക്കുന്നതില്‍ തെറ്റില്ല എങ്കിലും ഒഴിവാക്കാന്‍ പറ്റാത്ത  സാഹചര്യത്തില്‍ മാത്രമേ  അമാവാസിയില്‍ മരുന്നുകള്‍ ശേഖരിക്കാവൂ .  

സൂര്യ രശ്മി എല്ക്കാത്ത ജലം നിക്ഷിദ്ദം ആണെന്നൊക്കെ  ആധുനിക ശാസ്ത്രമല്ല നമ്മളെ പഠിപ്പിച്ചത് ആ സംസ്കാരം  വീട്ടിലെ മുത്തശ്ശിയാണ് പഠിപ്പിച്ചത് .അവര്‍ തന്നെയാണ് കീഴാര്‍ നെല്ലി മഞ്ഞപ്പിത്തം വന്നപ്പോള്‍ അരച്ച് തന്നതും അതോടെ ആ രോഗം മാറിയതും. 

പഴമക്കാര്‍ക്ക്  പുരാതനമായി കിട്ടിയ അറിവാണ്  ആ അറിവിനും വേദ ഗ്രന്ഥങ്ങളോട്  കടപ്പാടുണ്ട് .

യുക്തി വാദികള്‍ പരീക്ഷിക്കാത്തതും പുരാതന ഭാരതീയര്‍ മനസിലാക്കിയതുമായ   ഒന്നാണ്   ആവണക്കിലെ എണ്ണയും അതിലെ വിറകും 

ആവണക്കിന്റെ ഉണങ്ങിയ  ചുള്ളി  കൊണ്ട് ഒന്നും പാചകം ചെയ്യരുത് .ഭൂമിയിലെ മലിനങ്ങള്‍ വലിച്ചെടുക്കാന്‍ കഴിവുള്ളതാണ് ആവണക്ക് .അതേകുറിച്ച്‌ എനിക്ക് എഴുതാന്‍ സാധിച്ച '' സര്‍പ്പദോഷം സത്യവും മിഥ്യയും '' എന്ന പുസ്തകത്തില്‍ ചില കാണാകാഴ്ചകള്‍  പറഞ്ഞിട്ടുണ്ട് . 

ഒരിക്കല്‍ ചത്തു കിടന്ന  മൂര്‍ഖന്‍  പാമ്പിന്‍റെ വായില്‍ നിന്നും  അവണക്കിന്‍ വിത്ത്‌ കിട്ടിയിരുന്നു .കേരളം മുഴുവനും ആവണക്ക് വളരുന്നതും ആ ചെടി  നട്ട് പിടിപ്പിക്കുന്നത്  ആരാണെന്ന് ആരെങ്കിലും തിരക്കിയട്ടുണ്ടോ ..?

ഒരു വൈദ്യനും ആവണക്കിന്‍ വിറക്   കൊണ്ട് എണ്ണ പോലും കാച്ചില്ല. ആധിനിക ശാസ്ത്രം ആവണക്കില്‍ വിഷം കണ്ടാലും ഇല്ലെങ്കിലും അതിലെ എണ്ണ ഭക്ഷ്യയോഗ്യമാണ് പക്ഷേ എണ്ണ ശുദ്ധി ക്രീയ ചെയ്യണം ശുദ്ധി ചെയ്യാതെ ഉപയോഗിക്കരുത്.  .  

മറ്റൊരു ശാസ്ത്രത്തെ പുകഴ്ത്താന്‍ പഴയതിനെ ഇടിച്ചു താഴത്തരുത് ഒട്ടു മിക്കവരും  ആധുനിക വൈദ്യശാസ്ത്രത്തിനെ എന്നും അംഗീകരിക്കുന്നുണ്ട്  പക്ഷെ പഴമക്കാര്‍ കണ്ടു പിടിച്ചത് തെറ്റാണ് എന്ന് മാത്രം കാണരുത്  . 

ANILVAIDIK 9995033225

agnihotharm അഗ്നിഹോത്രം

 കച്ചോലം / ചന്ദനം / അകിൽ / വയമ്പ് / 100 gm

 പച്ചകര്പ്പുരം /  ജടാമാഞ്ചി  ..  100 gm

 തകരം / 100 gm

ആര്യവ്വേപ്പിൻ തൊലി / ഇലഞ്ഞി തൊലി / 200 gm
 
ജാതിക്ക 200 gm

 രാമച്ചം 2 kg

ഗുല് ഗുലു 200 gm / 

ചുക്ക്  500 gm 

  
നറുനീണ്ടി / 2 kg 

 ദേവധാരു  . 1 kg 

  സാബ്രാണി 1 kg / 

 / കുന്തിരിക്കം 500 gm 

താലീസ് പത്രം 1kg

 നാഗപ്പൂ  1 kg  

കുറുംതോട്ടി 500  gm 

ചെറൂള 1 kg

2020 ഓഗസ്റ്റ് 23, ഞായറാഴ്‌ച

അടയാള സിദ്ധാന്തം എട്ടാം ഭാഗം കീഴാല്‍ നെല്ലി

അടയാള സിദ്ധാന്തം എട്ടാം ഭാഗം കീഴാല്‍ നെല്ലി.

ഉറുമ്പിനെ തിന്നാല്‍ കണ്ണിനു കാഴ്ച കൂടും എന്നൊരു നാടന്‍ ചൊല്ലുണ്ട്  അതിലൊന്നും വലിയ  വാസ്തവം  ഇല്ലെങ്കിലും ചിലത് പറയുവാനുണ്ട്    കീഴാര്‍ നെല്ലിയുടെ വിത്ത്‌ മണ്ണില്‍ വീണാല്‍ മുളയ്ക്കുന്നത് വിരളമാണ്.

  അതിലെ ചിരട്ട പോലുള്ള  കടുത്ത പുറംതോട് കാരണം വിത്ത്‌ മുളയ്ക്കില്ല    വിത്തിന്‍റെ സൂഷ്മമായ  മാംസള ഭാഗം ഉറുമ്പുകള്‍ തിന്നാറുണ്ട്   ശേഷം വിത്തിന് മണ്ണില്‍ മുളയ്ക്കാന്‍ സഹായകമാവുന്നു സ്വഭാവികമായി  വിത്ത്‌ മണ്ണില്‍ വാണാലോ  നാട്ടാലോ  മുളയ്ക്കാറില്ല  . നീലക്കുറിഞ്ഞിയുടെ വര്‍ഗ്ഗം  പോലെയാണ്  രണ്ടോമൂന്നോ മൂന്നോ വര്‍ഷം കഴിഞ്ഞേ അവയും ജനിക്കയുള്ളൂ  കരളിനെ ശുദ്ധികരിക്കാന്‍ കഴിവുള്ള ഔഷധി ആണ് കീഴാര്‍ നെല്ലി കരള്‍ രോഗം വൈദ്യന്   കണ്ണില്‍ നോക്കിയാല്‍ മനസിലാകും മഞ്ഞപ്പിത്തവും കണ്ണില്‍ നോക്കി തിരിച്ചറിയാം  കരള്‍ ബലം  കണ്ണിന്‍റെ കാഴച്ചയെ കൂട്ടുന്നു .കീഴാര്‍ നെല്ലിയെ ഭക്ഷിക്കുന്ന ഉറുമ്പിനും അത്തരം ഗുണങ്ങള്‍ കിട്ടുന്നുണ്ടാകാം.

ഉറുമ്പിനെ ഊട്ടുന്ന അരിപ്പൊടി  കോലങ്ങള്‍ മുറ്റത്തു വരച്ച തമിഴന്‍റെ അറിവിനെ നമിക്കാം ഓണത്തിനു തേങ്ങ ചുരണ്ടി ഉറുമ്പിനെ ഊട്ടുന്ന മലയാളിയെയും നമിക്കുന്നു അമ്പലത്തിലെ ശ്രിഭൂത ബലി എന്ന ചോറ് വിതറല്‍ നമ്മളും കാണുന്നുണ്ടല്ലോ .

ഉറുമ്പ് ഭൂമിയുടെ നിലനില്‍പ്പിനു ആവിശ്യമാണ് 
 
  ചുവന്ന  ഉറുമ്പിനു ദുര്‍ വിഷമില്ലെന്നും പഴമയുടെ  പട്ടിണിക്കാലത്ത് ഉറുമ്പ് വീണ പഴംകഞ്ഞി പാഴാക്കാതിരിക്കാന്‍ കാരണവന്മാര്‍ കെട്ടിച്ചമച്ചതാണ് ഈ  ഉറുമ്പ് മഹാത്മൃം.    

കാ‍ന്താരി വിത്ത്‌ പക്ഷികള്‍ തിന്നു കാഷ്ട്ടിക്കും പക്ഷിയുടെ വയറ്റിലെ ചൂട് വിത്തിലെ  അമ്ല അവസ്ഥ ഇല്ലാതാക്കുന്നു അത് മണ്ണില്‍ വീണാല്‍ മുളയ്ക്കും അല്ലാതെ കര്‍ഷകന്‍  കാ‍ന്താരി നട്ടാല്‍ മുളയ്ക്കാന്‍ സാധ്യത കുറവാണ് .പിന്നെ ഇളം ചൂടുള്ള  കഞ്ഞി വെള്ളത്തില്‍ കാ‍ന്താരി വിത്തുകള്‍ ഒരു ദിവസം ഇട്ടതിനു ശേഷം പാകിയാല്‍ മുളയ്ക്കും എന്തായാലും കാ‍ന്താരി വുത്തുകള്‍ മനുഷ്യനിലും ദഹിക്കില്ല അത് മലത്തിലൂടെ പുറംതള്ളും കീഴാര്‍ നെല്ലി അകത്തു കഴിക്കാന്‍ ഉപയോഗിക്കുമ്പോള്‍ മൂത്ത വിത്തുകള്‍ ഒഴിവാക്കുക ഇളം കൂമ്പ് മാത്രം നുള്ളി ഉപയോഗിക്കുക  . 

കീഴാര്‍ നെല്ലി എന്ന് കേള്‍ക്കുമ്പോള്‍ മഞ്ഞപ്പിത്തം എന്ന കരള്‍ രോഗം ഓര്‍മ്മ വരും . കരള്‍ ശുദ്ധം ആണെങ്കില്‍ കാഴച്ചയും  ശുദ്ധം തന്നെ.

മുന്തിരി വലിപ്പത്തില്‍ കീഴാര്‍ നെല്ലിയുടെ ഇളം കൂമ്പ് കയ്യോന്നി വെളുത്ത ആവണക്ക് ഇവയുടെ തളിരില ഇവ  കല്ലില്‍ അരച്ച്  അഞ്ചു ഗ്രാം ജീരകം (ദഹനo കുറഞ്ഞവര്‍ ഒരു സ്പൂണ്‍ ചേര്‍ക്കാം )  ഒരു ഗ്രാം മഞ്ഞള്‍ ഇവ  ചേര്‍ത്ത് കരിക്കിന്‍ വെള്ളത്തിലോ ആട്ടിന്‍ പാലിലോ  രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍ മഞ്ഞപ്പിത്തം ഇല്ലാതാകും .ഒരാഴ്ച വരെ കഴിക്കാം എങ്കിലും ഒരു പ്രയോഗം കൊണ്ട് തന്നെ രോഗം മാറിയതായി അറിയുന്നു  ഇവ ഏറെ  നാൾ കഴിക്കാൻ പാടുള്ളതല്ല. വൈദ്യ നിര്‍ദ്ദേശം കൂടാതെ കഴിക്കരുത് .

ഇനി എന്താണ് ഇതിലെ അടയാള സിദ്ധാന്തം എന്ന് നിങ്ങൾ ചിന്തിച്ചേക്കാം കരളിന്റെ ചിത്രമോ അടയാളമോ ചെടിയില്‍  കാണാൻ പറ്റില്ലായിരിക്കാം.

ചില സസ്യങ്ങള്‍ക്ക് അടിസ്ഥാന സിന്ധാന്തം ഉണ്ട് അത് എന്താണെന്നു നോക്കിയാല്‍.

വേനലില്‍ ഇലക്കറികള്‍ പ്രകൃതി വളര്‍ത്തുന്നില്ല പകരം  ശരീരത്തെ തണുപ്പിക്കുന്ന ചക്ക മാങ്ങ പനനൊങ്ക്  എന്നിവ കൂടുതല്‍ ഉണ്ടാകുന്നു മഴക്കാലം ഇവ ഉണ്ടാകുന്നില്ല .

 മഴക്കാലം വാതത്തെ ചെറുക്കുന്ന സസ്യങ്ങള്‍ ഉണ്ടാകുന്നു. മഞ്ഞു കാലം അണ്ടിപ്പരിപ്പു ബദാം എന്നിവ ഉണ്ടാകുന്നു ഇലക്കറികള്‍ വെയിലേറ്റു ഉണങ്ങുന്നു  മത്സ്യങ്ങളില്‍ നെയ്യ് കൂടുതല്‍ ഉണ്ടാകുന്നു വൃശ്ചികം വാളന്‍ പുളിയും ഓറഞ്ചും ലഭിക്കാന്‍ തുടങ്ങുന്നു  തണുപ്പിനെ ചെറുക്കാന്‍  മനുഷ്യന്‍  നെയ്യ് അഭിഷേകം ചെയ്തു  കഴിക്കുന്നു മറ്റൊന്ന് മഞ്ഞു കാലം ഒട്ടുമിക്ക  പശുക്കളും  കൂടുതല്‍ പാല്‍ തരുന്നു   .   

കാലാവസ്ഥ എന്താണോ  അതിനോട് യോജിപ്പുള്ള ഭക്ഷണം മരുന്നായി പ്രകൃതിയോരുക്കുന്നു .  

മഴക്കാലം ഭൂമിയിലെ അഴുക്കു മുഴുവനും ജലത്തില്‍ അടിയും തോടും പുഴയും കലങ്ങി മറിയും ശുദ്ധജല ലഭ്യത കുറയും കിണറിലെ ജലം പോലും അഴുക്കു നിറയും കിണര്‍ ജലം കലങ്ങിയാല്‍  അത് ഉപയോഗിക്കരുത് മഴ വെള്ളം സംഭരിക്കുക അതിനായി  ഒരു വെളുത്ത തുണി നാല് മരക്കുറ്റിയില്‍ കെട്ടി അതിലൂടെ വരുന്ന ജലം ഉപയോഗിക്കുക . ഈ ജലം പ്രതിരോധ ശക്തി തരുന്നു .

അശുദ്ധ ജലം കരളിനു ജോലി ഭാരം കൂട്ടും മഞ്ഞപ്പിത്തം പിടിപെടാം നമ്മുടെ നാട്ടില്‍ മഴക്കാലത്ത് ഏറെ മഞ്ഞപ്പിത്തം ബാധിച്ച അവസ്ഥ ഉണ്ടാകാറുണ്ട് അതിനെ മറികടക്കാന്‍ മരുന്നായി  കീഴാര്‍ നെല്ലിയും മുളച്ചു വരും അതൊരു പ്രകൃതി നിയമമാണ് ചിന്താ ശക്തി ഉള്ളവര്‍ക്ക് മാത്രം മനസിലാകുന്ന സത്യം .

അതില്‍ തന്നെ  കയ്യോന്നി ആവണക്ക് ശുദ്ധജലം നിറഞ്ഞ  മഷിത്തണ്ട് (സ്ലേറ്റു മായ്ക്കാന്‍ കിട്ടിക്കാലത്ത് ഉപയോഗിച്ചത് ) ഇതൊക്കെ നല്ല ഔഷധികളാണ് .

ഉറക്കക്കുറവ് തലവേദന എന്നിവയ്ക്ക് കീഴാര്‍ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നു.

  വെള്ളപോക്ക് രക്തം പോകുന്ന പയല്സു എന്നിവയ്ക്ക് കീഴാര്‍ നെല്ലി ചമ്മന്തി അരച്ച് കഴിക്കുന്നു  .

കരളുറപ്പ് എന്നാല്‍ നല്ല ആരോഗ്യമുള്ളവന്‍ എന്നാണു പ്രധിരോധം കൂട്ടാന്‍  കീഴാര്‍ നെല്ലി ഉപയോഗിക്കുന്നു . 
ഉള്ളിയും കീഴാര്‍നെല്ലിയും നല്ല തുണിയില്‍ കശക്കി രണ്ടു തുള്ളി നീര് കാഴ്ച മങ്ങലിനു കണ്ണില്‍  ഇറ്റിക്കുന്നു.

കഴിയുന്നതും കീഴാര്‍നെല്ലി  നേരിട്ട് പറിച്ചു തിന്നരുതു മഞ്ഞള്‍ ജീരകം ഇവ ചേര്‍ക്കാതെ കഴിക്കുകയുമരുത് .

തിളപ്പിക്കുന്ന വെള്ളത്തില്‍ ഉപയോഗിക്കാം 


എണ്ണ കാച്ചി പുരട്ടാം മൈഗ്രേന്‍ കൊണ്ടുള്ള  ഉറക്കക്കുറവ് പരിഹരിക്കാന്‍ കീഴാര്‍ നെല്ലിയുടെ എണ്ണയ്ക്ക് കഴിയുന്നു.
ഒന്നോര്‍ക്കുക മഴ തിമിര്‍ത്തു പെയ്യുമ്പോള്‍ ജലം കലങ്ങും  കീഴാര്‍ നെല്ലി ചമ്മന്തി ഇടയ്ക്ക് കഴിക്കുക.

സാമ്പാറില്‍ വേപ്പില പോലെ ചേര്‍ക്കാം   .



ANILVAIDIK
 


2020 ഓഗസ്റ്റ് 15, ശനിയാഴ്‌ച

അഷ്ട്ട ചൂര്‍ണ്ണം

 അഷ്ട്ട  ചൂര്‍ണ്ണം


കുരുമുളക്  --മേൽത്തൊലി കളഞ്ഞതു ആണെങ്കിൽ നല്ലതു വൈറ്റ് പെപ്പർ  
ചുക്ക് 
തിപ്പലി 
ജീരകം 
കരിം ജീരകം 
പെരുംകായം 
അയമോദകം 
ഇന്ദുപ്പ് 

എല്ലാം ഉണക്കി എടുക്കുക കായം ചെറുതായി അരിഞ്ഞു  നെയ്യില്‍ വറുത്തെടുക്കണം അപ്പോള്‍ തൂക്കം കുറയും അത് ദോഷം ഉണ്ടാക്കുന്നില്ല വീര്യം കുറയുന്നുമില്ല .

ഉപ്പു വറുത്തു എടുക്കുക .

ഈ മരുന്നുകള്‍ എല്ലാം ഒരേ തൂക്കത്തില്‍ (നൂറു ഗ്രാം വീതം ) പൊടിച്ചു അഞ്ചു ഗ്രാം വീതം ഉച്ച ഊണിനു മുന്‍പായി മോരിലോ ചൂട് വെള്ളത്തിലോ കലക്കി കുടിക്കുക അല്ലെങ്കില്‍ ചോറിനോട് കൂടെ  ആദ്യ ഉരുളയില്‍ ചേര്‍ത്തു കഴിക്കുക ദഹനo നല്ല പോലെ നടക്കും ഗ്യാസ് പ്രശ്നങ്ങള്‍ ഉണ്ടാവില്ല സ്ഥിരമായി കഴിച്ചാല്‍ എക്കിള്‍ ഉണ്ടാകില്ല എക്കിള്‍ പ്രശ്നം ഉള്ളവര്‍ മോരില്‍ കഴിക്കുക .അള്‍സര്‍ ഉള്ളവര്‍ അത് മാറിയ ശേഷം മാത്രം കഴിക്കുക .

അയമോദകം അളവ് അല്പ്പം കൂട്ടാം 

2020 ഓഗസ്റ്റ് 2, ഞായറാഴ്‌ച

മുറ്റം മിനുക്കുന്ന ഭാര്യ 2020

പച്ച പാതിരായ്ക്ക് മുറ്റം മിനുക്കുന്ന സ്ത്രി  .
വെറും മുറ്റം മിനുക്കുന്ന സ്ത്രിയല്ല  അതിവിശാലമായൊരു തറവാടിന്‍റെ മുറ്റം തൂക്കുന്ന ഭാര്യ.
മുറ്റം മിനുക്കാത്ത ഭാര്യമാര്‍ കുറവാണ് പക്ഷേ ഈ വാമ ഭാഗത്തിനൊരു വിചിത്രമായ വിശേഷണമുണ്ട് .
വളരെ സുന്ദരനായൊരു ഭര്‍ത്താവിനെയാണവള്‍ക്ക് ഈശ്വരന്‍ സമ്മാനിച്ചത്‌ പൂര്‍ണ്ണ ചന്ദ്രന്‍റെ ചിരിയും അലിവുള്ള മനസും ഗംഭീര ശബ്ദവും ദേവന്‍റെ മുഖവും ഉക്കെയുള്ളോരു സുര സുന്ദരന്‍
കുളിച്ചു ഈറന്‍ മുടിയിലൊരു കുളിര്‍കാറ്റുമായി വന്നുകൊണ്ട്‌ ഭര്‍ത്താവിന് രാവിലെ നല്ല ചായ ഉണ്ടാക്കികൊടുക്കും അതാണ്‌ നമ്മുടെ ഭാര്യയെന്ന കഥാപാത്രം . ഇനിയുമുണ്ട് ഗുണശുഭകര്‍മ്മങ്ങള്‍ .രാവിലെ തന്നെ വിളയ്ക്ക് വെക്കും തൊടിയിലെ പൂക്കള്‍ കൊണ്ടൊരു സുഗന്ധം തീര്‍ക്കും പാല്‍ പുറത്തു നിന്നും വാങ്ങില്ല പാലിന് മാത്രമായി പശുവിനെ വളര്‍ത്തിയ മിടുക്കിയാണവള്‍.
രാവിലെ തന്നെ മക്കളെ കുളുപ്പിക്കും അതിനിടയ്ക്ക് ഭര്‍ത്ത ശിശ്രൂഷകള്‍ മുറയ്ക്ക് നടയ്ക്കും ഒറ്റ കുഴപ്പം മാത്രം അതെന്താണെന്ന് വെച്ചാല്‍ ആര്‍ക്കും കിട്ടാത്തൊരു ഭാഗ്യം ഈ മഹാലക്ഷ്മിയ്ക്ക് ലഭിച്ചിട്ടുണ്ട്. രാത്രിഉറങ്ങാന്‍ കിടന്നാല്‍ വാഴത്തടി വെട്ടിയിട്ട പോലങ്ങട് ഉറങ്ങും ആര് വന്നു പൊക്കി കൊണ്ട് പോയാലും ഈ നിദ്രാദേവി അറിയപോലുമില്ല. പക്ഷേ അലാറം വെച്ച പോലെ പുലര്‍ച്ചെ കൃത്യo നാല് മണിയ്ക്ക് എഴുന്നേല്‍ക്കും .
ഇതൊക്കെയാണ് ഈ ശ്രീമതിയുടെ ഗുണങ്ങള്‍ . തീര്‍ന്നില്ല ഇങ്ങിനെയാനെങ്കിലും എല്ലാവരും അതിരാവിലെ മുറ്റമടിക്കുമ്പോള്‍ ഈ മുത്തു മാത്രം മിക്ക ദിവസവങ്ങളും പൂമുഖത്തേക്ക്‌ ചൂലുമായി വരില്ല മുറ്റം തൂക്കില്ല. അതിരാവിലെ തിരു മുറ്റത്തു വിരിയേണ്ട അരിപ്പൊടി കോലങ്ങളും രാവിലെ ഈ ഭാര്യ വരയ്ക്കില്ല . നമ്മുടെ അയ്യങ്കാര് വീട്ടു അഴകു പെമ്പിള അങ്ങിനെയാണ് .
മുറ്റമടിയും കോലവും മിക്ക ദിവസങ്ങളിലും രാത്രി മാത്രമേ ചെയ്യത്തൊള്ളൂ എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ ഇവള്‍ മുറ്റം തൂത്തു കോലം വരച്ചു ഭര്‍ത്താവിനരികില്‍ എത്തും . കാരണം രാവിലെ ഭയങ്കര പണിത്തിരക്കാണ് . എല്ലാവര്‍ക്കും കാണുമല്ലോ വിചിത്ര സ്വഭാവങ്ങള്‍.
ഭാര്യയുടെ ഇടയ്ക്കും തലയ്ക്കുമുള്ള രാത്രിയിലുള്ള മുറ്റമടിയും കോലം വരയ്ക്കലും പല പ്രാവിശം ചോദ്യം ചെയ്യപ്പെട്ടു പക്ഷേ ഏറെ ഫലങ്ങള്‍ തരുന്നൊരു മരമായത് കൊണ്ട് ഭര്‍ത്താവ് അതങ്ങട് സഹിച്ചു.
പിന്നീടയാള്‍ തീരുമാനിച്ചു മുറ്റം മുഴുവനും സമ്പത്ത് വരുന്ന പോലെ ടൈല്‍ പാകണമെന്ന് ടൈല്‍ ഇട്ടാല്‍ ഭാര്യയുടെ ജോലി ഭാരം കുറയുമല്ലോ ആ നല്ല ഭര്‍ത്താവ് അങ്ങിനെ ചിന്തിച്ചു.
എല്ലാവരും ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ അയല്പക്കക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് ശല്യം ചെയ്തു കൊണ്ടൊരു മുറ്റമടിയും കോലം വരയ്ക്കലും നാട്ടു കാര്‍ക്കും ശീലമായി . എന്നും മോരും തൈരും പാലും ഫ്രീ ആയി കിട്ടുന്ന കൊണ്ടും ടി കക്ഷി നല്ല സ്നേഹ നിധി ആയതിനാലും ഈര്‍ക്കിലി ചൂലിന്റെ അപശബ്ദം അയല്‍ക്കാര്‍ സഹിക്കും.
മഴയുള്ള രാത്രികളില്‍ ‍ മുറ്റം അടിക്കുന്നതിനു പകരം മഞ്ഞള്‍പ്പൊടി കൊണ്ട് നടയില്‍ രാത്രി കോലം വരയ്ക്കും മഞ്ഞള്‍ പാമ്പിനു അലര്‍ജ്ജി ആണല്ലോ.
പശുവളര്‍ത്തല്‍ ബലഹീനത പോലയാണ് ആ ശീലം നാട്ടിലെ ഷീര കര്‍ഷക അവാര്‍ഡിന് വരെ അര്‍ഹയാക്കി .
മറ്റൊന്ന് ടോര്ച്ചിനോട് ഭയങ്കര പ്രീയമാണ് . കാരണം പാമ്പിനെ പേടിയാണത്രെ ഗള്‍ഫില്‍ നിന്നും ആരെങ്കിലും സമ്മാനം വേണോ എന്ന് ചോദിച്ചാല്‍ ടോര്‍ച്ചുകള്‍ ആവിശപ്പെടും. ബാറ്ററി ഇടുന്ന ടോര്‍ച്ചു മുതല്‍ മൂന്നു ദിവസം വരെ ചാര്‍ജ്ജു ചെയ്യാതെ ഉപയോഗിക്കുന്നവ വരെ സ്റ്റോക്കില്‍ പെടും . മക്കളോ ഭര്‍ത്താവോ ടോര്‍ച്ചില്‍ തൊടാന്‍ പാടില്ല .ചിലപ്പോള്‍ ഉപയോഗിക്കാത്ത ടോര്‍ച്ചിന്റെ ബാറ്ററി വീക്കാകും ആയതിനാല്‍ ബാറ്ററികള്‍ വാങ്ങുന്നതും ശീലമാണ് അതൊക്കെ ആരും ചോദ്യം ചെയ്യാന്‍ പാടില്ല .
പൊന്മുട്ടയിടുന്ന താറാവല്ലേ സഹിക്കുക .
എഴുന്നേറ്റാല്‍ ആദ്യം ചെയ്യുക ടോര്‍ച്ചുമായി മുറ്റം മുഴുവനും പാമ്പുണ്ടോ എന്ന് പരതുന്നത് പോലെ കാണാം പാമ്പിനെ പേടിയാണ് അതാണ്‌ ഞെക്ക് വിളക്കിനോടുള്ള പ്രണയം അതുകൊണ്ടാരും അതൊന്നുംകുറവായി കണക്കിലെടുത്തില്ല . സൂഷ്മമായ പുറത്തെ പരിശോധനയ്ക്ക് ശേഷമേ അകത്തുള്ള പണികള്‍ ചെയ്യൂ. പാമ്പുകള്‍ മണ്ണില്‍ ഇഴഞ്ഞ പാടുകള്‍ ഉണ്ടോ എന്നുള്ള കര്‍ശന പരിശോധന എന്നും വെളുപ്പിന് നാലുമണിക്ക് കൃത്യമായി ഉണ്ടാകും . ചിലപ്പോള്‍ അയല്പക്ക വീട്ടിലും പാമ്പുകള്‍ വല്ലതുമുണ്ടോ എന്നൊക്കെ ടോര്‍ച്ചടിച്ചു നോക്കുന്ന പതിവും ഉണ്ട് .
അങ്ങിനെയിരിക്കെ ഭര്‍ത്താവിനു പ്രമോഷന്‍ ആയി ശമ്പളം കൂടി മുറ്റത്തു ടൈല്‍ വിരിക്കണമെന്നു ഭര്‍ത്താവിനോരാശ ഭാര്യയുമായി വട്ട മേശ സമ്മേളനം കൂടി ആശയം പങ്കു വെച്ചു.
വേണ്ട.... വേണ്ട...... വേണ്ട................... കാശ് പോകും ആ പണം മറ്റു വല്ലതിനും കൊള്ളിക്കാം.
ഭര്‍ത്താവ് മനമുരുകി ചോദിച്ചു എന്ത് കൊണ്ട് വേണ്ട.?
ഇത്രേം വലിയ മുറ്റം തൂത്തു നിന്‍റെ നടുവോടിയുന്നത് കാണാന്‍ എനിക്ക് വയ്യ എന്തായാലും അത് ഞാന്‍ ചെയ്യും ഭര്‍ത്താവ് പിടിവാശി കാണിച്ചു മക്കള്‍ അച്ഛനെ അനുകൂലിച്ചു .
പ്രകൃതിയുടെ പച്ചപ്പ്‌ ടായില്സു വിരിച്ചു ഇല്ലാതാക്കാന്‍ ഞാന്‍ കൂട്ട് നില്ക്കില്ല പ്രകൃതി സ്നേഹിയായ ആ സ്ത്രി അതിനെ എതിര്‍ത്തു .
അന്നു രാത്രി അത്താഴം വെച്ചില്ല ഭാര്യയ്ക്ക് എന്തോ ഏനക്കേട് മക്കള്‍ എന്തൊക്കെയോ ഭക്ഷിച്ചുറങ്ങി പക്ഷേ രാത്രിയില്‍ ഭര്‍ത്താവ് ഉറങ്ങിയില്ല. ഭാര്യയുടെ ശാന്ത സുന്ദരമായ ഉറക്കം അന്നും തുടര്‍ന്നു. അതയാളെ അല്പം ശുണ്ടി കൂട്ടി .അന്നും അലാറം വെച്ച പോലെ കൃത്യo നാലുമണിക്ക് ഭാര്യ നിശാഗന്ധി പോലെ ഉണര്‍ന്നു . പതിവില്ലാതെ ഭര്‍ത്താവിനെ ഉണര്‍ത്തി .എന്നിട്ട് ചോദിച്ചു മുറ്റം ''ടൈല്‍'' ഇടണോ വേണ്ടയോ .
ഉറക്കച്ചുവടോടെ അയാള്‍ പറഞ്ഞു അതൊരു നല്ല കാര്യമല്ലെ നമുക്കിടാം .
അന്നാദ്യമായി അവള്‍ കരഞ്ഞു പറഞ്ഞു. വേണ്ട അങ്ങിനെ ചെയ്യരുത് അവള്‍ വിറയ്ക്കാന്‍ തുടങ്ങി പിന്നെ തളര്‍ന്നു വീണു ബോധം നശിച്ചു .സ്നേഹനിധിയായ ഭര്‍ത്താവ് അവളെ ഡോക്ടറെ കാണിച്ചു ജീവിതത്തില്‍ ആദ്യമായി അവള്‍ ആശുപത്രിയില്‍ എത്തപ്പെട്ടു .
ഒരു മനോ രോഗ വിദഗ്ധനെ കാണിക്കാന്‍ ഡോക്ടര്‍ ശുപാര്‍ശ ചെയ്തു .
ഭര്‍ത്താവ് ചോദിച്ചു ഇതു വരെ ജലദോഷം പോലും വരാത്ത ഇവളെ എന്തിന് അത്തരം ഡോക്ടറെ കാണിക്കണം .
നല്ലവനായ ആ ഡോക്ടര്‍ പറഞ്ഞു മനോരഗത്തിനു ചികത്സ എന്ന ബോഡും വെച്ചുള്ള ഒരു സ്ഥലത്തും നിങ്ങള്‍ പോകേണ്ട കഴിവുള്ള ഒരാളെ ഞാന്‍ ഏര്‍പ്പാടാക്കാം അയാള്‍ നിങ്ങളുടെ വീട്ടില്‍ ഒരു അതിഥിയെ പോലെ വന്നു കാര്യങ്ങള്‍ പറയും താങ്കള്‍ ഞാന്‍ പറയുന്നത് അനുസരിക്കണം '
'മനസില്ല മനസോടെ ഭര്‍ത്താവ് തലയാട്ടി'' .
പിറ്റേന്നു അയാള്‍ ഭാര്യ എഴുന്നേല്‍ക്കുന്നതും കാത്തു കിടന്നു .അവളുണരുന്നത് അയാള്‍ അറിഞ്ഞു .എഴുന്നേറ്റു അവള്‍ ആദ്യം തപ്പിയെടുത്തത് ടോര്‍ച്ചുകള്‍ ആയിരുന്നു .അതെടുത്തു മെല്ലെ വാതില്‍ തുറന്നു മുറ്റത്തേക്കു നടന്നു മുറ്റത്തെ വാതില്‍ ഭാഗത്തും അടുക്കള ഭാഗത്തും എന്തോ സസൂക്ഷ്മം പരിശോദന നടത്തുന്നത് അയാള്‍ ശ്രദ്ധിച്ചു . പാമ്പിന്‍റെ പേടി എന്നും അവളെ അലട്ടുന്നുണ്ടെന്നും അതവളില്‍ മനോരോഗം സമ്മാനിച്ചെന്നും അയാള്‍ തിരിച്ചറിഞ്ഞു .പിന്നീട് അടുത്ത വീട്ടിലും എന്തോ പരതുന്നത് കണ്ടപ്പോള്‍ അയാള്‍ അല്പം അമ്പരന്നു. ഈശ്വര.. പാമ്പിനെ ഇവള്‍ക്ക് എത്ര പേടിയാണോ.
എല്ലാ പരിശോധനകള്‍ക്ക് ശേഷമവള്‍ വീണ്ടും അകത്തേക്ക് കയറി വാതില്‍ അടച്ചു കുളിമുറിയില്‍ കയറി ബാക്കി എല്ലാം പതിവ് പോലെ നടന്നു ഒരു ഭാവ മാറ്റവും പിന്നീടവളില്‍ കണ്ടില്ല .
അന്നയാള്‍ ഓഫിസില്‍ പോയില്ല ഒരു സുഹൃത്ത് വരുമെന്നും അയാളെ സല്ക്കരിക്കാന്‍ ഒരുങ്ങണമെന്നും അറിയിച്ചു .അന്നവള്‍ നല്ല കറികള്‍ ഉണ്ടാക്കി ഉച്ചയോടെ ഭര്‍ത്താവിന്‍റെ കൂട്ട്കാരന്‍ വന്നു ഇതിനു മുന്‍പ് കാണാത്ത ആ മനുഷ്യനും അവള്‍ നല്ല ആഹാരങ്ങള്‍ നല്കി .
അതൊരു വേദ മാര്‍ഗ്ഗി ആയിരുന്നു . മിടുക്കനായ ആ ശുഭവസ്ത്ര ധാരി അയാളുടെ ഭാര്യയുമായി എന്തൊക്കെയോ ചിരിച്ചും കളിച്ചും സംസാരിച്ചു പിന്നീട് അദ്ദേഹം രഹസ്യമായി ഭര്‍ത്താവിനോട് പറഞ്ഞു നിങ്ങളുടെ ഭാര്യ സ്നേഹനിധിയായ ഒരു സംശയ രോഗിയാണ്
അവള്‍ക്ക് പാമ്പിനെ പേടിയില്ല. ആ സ്ത്രിക്കു നിങ്ങളെ ചില കാര്യങ്ങളില്‍ സംശയമാണ്
അത് പറഞ്ഞു തീര്‍ന്നതും ഭര്‍ത്താവ് അയാളോട് നീരസം കലര്‍ന്ന മനസ്സോടെ പറഞ്ഞു അവള്‍ക്ക് പാമ്പിനെ പേടിയാണ്. എന്നില്‍ ഒരു സംശയവുമില്ല ഇഴജന്തുക്കളോടുള്ള ഭയം സംശയരോഗമായി മാറി
അതില്‍ നിന്നും അവളുടെ മനസിനേറ്റ പക്വത കുറവാണ് അത് താങ്കള്‍ക്ക് മനസിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ ഈ ചികിത്സയില്‍ താങ്കളൊരു പരാജയമാണ് . കഷ്ട്ടം തന്നെ അതൊന്നും മനസിലാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ താങ്കള്‍ക്ക് ഇവിടെ നിന്നും പോകാം എന്നറിയിച്ചു .
മാത്രമല്ല സ്നേഹ നിധിയായ എന്‍റെ ഭാര്യയ്ക്ക് എന്നില്‍ അല്പം പോലും സംശയമില്ല. മാത്രമോ പാമ്പ് അവളുടെ പേടി സ്വപ്നം ആണുതാനുംനല്ലവനായ ആ ഭര്‍ത്താവ് വീണ്ടും എന്തൊക്കെയോ പിരിപിറുത്തു . പിന്നെ അതിഥിയായി വന്ന ആ സാധുവിന്‍റെ മുഖത്തേക്ക് നോക്കി വീണ്ടും പറഞ്ഞു സാര്‍  താങ്കള്‍ക്ക് കുറേക്കൂടി എസ്പ്പീരിയന്‍സ് വരാനുണ്ട് .
മന്ത്രവും ശാസ്ത്രവും കൂട്ടി കുഴയ്ക്കരുത്‌ .
മധുരമായി അയാള്‍ ഒരു പുഞ്ചിരിയോടെ ആ ഭര്‍ത്താവിനോട് ഒരു സംശയം ചോദിച്ചു നിങ്ങള്‍ പറയുന്നത് ശരി ആയിരിക്കാം പക്ഷേ പാമ്പിനെ പേടിയുള്ളവര്‍ ഇരുട്ടത്ത് നടക്കില്ല രാത്രി വെളിച്ചമില്ലാതെ പുറത്തിറങ്ങില്ല .
ആകട്ടെ സാര്‍  പിന്നെയെന്തിനാണവള്‍ വെളിച്ചം പോലും വീഴാത്ത നാല് മണിക്ക് ചുറ്റും പരതുന്നത് . അവള്‍ക്കു പാമ്പിനെ പേടിയാണെന്ന് ഭര്‍ത്താവ് വീണ്ടും അറിയിച്ചു .
പക്ഷേ ഭാര്യയെ സ്നേഹിക്കുന്ന നിങ്ങളോടോന്നു ചോദിക്കട്ടെ പേടിയുള്ളവര്‍ രാത്രിയിലെ മുറ്റമടിക്കുമോ അതെ കുറിച്ച് താങ്കള്‍ എന്ത് പറയുന്നു .
അത് പാമ്പ് വന്നിട്ടുണ്ടെങ്കില്‍ ഇഴഞ്ഞ പാടുകള്‍ തിരിച്ചറിയാന്‍ വേണ്ടിയാകുന്നു .ഭാര്യയുടെ പാമ്പിനോടുള്ള പേടി അയാള്‍ വീണ്ടും വിവരിച്ചുകൊടുത്തു .
പാമ്പിനെ പേടിയുള്ള വെക്തി രാത്രി വെളിച്ചമില്ലാതെ ഇരുട്ടത്ത് മുറ്റമടിക്കില്ല താങ്കളുടെ ഭാര്യയ്ക്ക് രാത്രി ഇല്ലാത്ത പേടി വെളുപ്പിന് എങ്ങിനെയാണ് ഉണ്ടാകുന്നതെന്നു എത്ര ചിന്തിച്ചിട്ടും എനിക്ക് മനസിലാകുന്നില്ല.
ശരി ... ഭാര്യയെ ഒന്ന് കൂടി വിളിക്കുക എനിക്ക് അല്പം കൂടി ചിലതൊക്കെ അറിയാനുണ്ട് പാമ്പിന്റെ പേടി ഞാന്‍ മാറ്റാം.
ബാക്കി നടന്നത് ഇവിടെ എഴുതിയിടാം .
രാത്രിയില്‍ മുറ്റം വൃത്തിയാക്കുന്ന ഭാര്യയെ എന്ത് കൊണ്ടും വിചിത്രമായ സ്നേഹമായി കാണുക തന്നെ വേണം .
നമ്മുടെ കഥ നായികയ്ക്ക് ഉറക്കം ഒരു വരമാണ് വിവാഹത്തിനു മുന്‍പ് വീട്ടു കാരും മറ്റും ഇവരുടെ ഉറക്കത്തെ കളിയാക്കിയിരുന്നു .അതില്‍ ചില കമന്‍റുകള്‍ ''ഉറക്കത്തില്‍ ഭര്‍ത്താവ് മറ്റൊരുത്തിയുടെ കൂടെ പോയാലും ഇവളറിയില്ല'' എന്നും കേട്ടിരുന്നു .
സുന്ദരനായ ഭര്‍ത്താവിനെ തന്നെ ലഭിച്ചപ്പോള്‍ അവളില്‍ വന്ന അളവറ്റ സ്നേഹം ആണ് നമ്മള്‍ പരിശോധിക്കേണ്ടത് .
മുറ്റത്തെ ടൈല്‍ വിരിക്കല്‍ അതാണല്ലോ അവരില്‍ പ്രശ്നങ്ങള്‍ വരുത്തിയത് .അങ്ങിനെ ടൈല്‍ വിരിച്ചാല്‍ മുറ്റത്തു പട്ടിയുടെയോ പൂച്ചയുടെയോ മനുഷ്യരുടെയോ കാല്‍പ്പാദങ്ങള്‍ പതിഞ്ഞത് കാണില്ല . സുമുഖനായ ഭര്‍ത്താവിന്‍റെ മുഖവും അത്രേം മികവില്ലാത്ത തന്‍റെ കുറവും കാണിച്ച് അയല്‍പക്ക സ്ത്രികള്‍ നേരം പോക്കിന് പറയുന്നതും ഈ സ്ത്രിയുടെ കരളില്‍ മുറിവുകള്‍ ഉണ്ടാക്കി .
ഭര്‍ത്താവ് രാത്രിയില്‍ അപഥസഞ്ചാരം നടത്തിയാല്‍ മുറ്റത്തെ കാല്പ്പാടുകള്‍ നോക്കി കുറ്റവാളിയെ കണ്ടു പിടിക്കണം അതായിരുന്നു രാത്രിയിലെ മുറ്റമടിയുടെ രഹസ്യo .
മറ്റൊന്ന് തൊട്ടടുത്തുള്ള വീട്ടിലെ സ്ത്രിയില്‍ താങ്കള്‍ക്ക് താത്പര്യം ഉണ്ടോ എന്നതും അവള്‍ സംശയിക്കുന്നു . പക്ഷേ അങ്ങിനെയൊന്നില്ല അതവള്‍ക്ക്‌ രാവിലെയുള്ള ടോര്ചിങ്ങില്‍ ബോധ്യo വരുത്തുന്നുണ്ട്
ഇനി എന്നെങ്കിലും അങ്ങിനെയൊന്നു നടന്നാല്‍ കഠിനമായ ഉറക്കത്തില്‍ തനിക്കത്‌ തിരിച്ചറിയാന്‍ കഴിയില്ലല്ലോ. അതി രാവിലെ ഉള്ള ഇരുട്ടില്‍ കാല്പ്പാടുകള്‍ കണ്ടു പിടിക്കാന്‍ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ മുറ്റം മുഴുവനും ടോര്‍ച്ചുമായി പരതും ആ ചെറിയ സമയത്തില്‍ മാത്രം അവരൊരു സ്നേഹമുള്ള രോഗിയാകുന്നു .
നാലുമണിക്ക് എഴുന്നേല്ക്കണം അതിന് ആരും തടസ്സം ആകരുത് അതാണ്‌ പശുവളര്‍ത്തലിനോടുള്ള താത്പര്യം.
ഒന്നും നടന്നട്ടില്ല എന്ന് മനസിലാക്കിയാല്‍ പിന്നെ എല്ലാം ദിനം പോലെ നടക്കും. അതൊരു രോഗമാണോ എന്ന് ചോദിച്ചാല്‍ രോഗം തന്നെ . പക്ഷേ രോഗത്തിന്‍റെ കാരണക്കാരന്‍ ഭര്‍ത്താവായ താങ്കള്‍ മറ്റു സ്ത്രികളോട് കാണിക്കുന്ന ചില കുശലങ്ങള്‍ ആകാനെ വഴിയുള്ളൂ.
മറ്റൊന്ന് മഴക്കാലം ഈ സ്ത്രി നിങ്ങളുടെ നനഞ്ഞ കുട ഉണക്കാന്‍ ശ്രമിക്കുന്നതും നിങ്ങള്‍ ശ്രദ്ധിച്ചിരുന്നോ എന്നും നിങ്ങള്‍ക്ക്‌ ഉണങ്ങിയ കുട സമ്മാനിക്കുന്നതും എന്തിനെന്നു മനസിലാക്കിയില്ലേ .മഴക്കാലങ്ങളില്‍ നിങ്ങളുടെ പാദങ്ങള്‍ ചെരുപ്പുകള്‍ വസ്ത്രങ്ങള്‍ കുട ഇവയില്‍ രാത്രിയില്‍ വീണ്ടും നനവ്‌ പറ്റിയിട്ടുണ്ടോ എന്നും അവള്‍ പരിശോധിക്കുമായിരുന്നുതാങ്കള്‍ പുറത്തിറങ്ങിയാല്‍ മഞ്ഞള്‍പ്പൊടി കോലം താങ്കളുടെ കാലില്‍ ഉണ്ടാകും അതാണ്‌ നടയിലെ കോലം വരയ്ക്കു പിന്നില്‍ .
താങ്കളുടെ മുഖശ്രി ഒത്ത പുരുഷന്‍റെ ആകാരഭംഗി ഇതൊക്കെ ചില സമയങ്ങളില്‍ അവരുടെ കുറവുമായി അവര്‍ കണക്കു കൂട്ടുന്നു താങ്കള്‍ മറ്റു സ്ത്രികളോട് അടുത്തു ഇടപെടുന്നത് ഇനി മുതല്‍ ശ്രദ്ധിക്കുക.
ഇതൊക്കെ കേട്ട ഭര്‍ത്താവിനും കാര്യങ്ങള്‍ മനസിലായി.
സ്ത്രികളോട് അല്പം അതിരുകടക്കുന്നതായി തനിക്കും തോന്നിയട്ടുണ്ട് ഇനി അല്പം അകല്‍ച്ച കാണിക്കണം ഇല്ലെങ്കില്‍ ഭാവിയില്‍ എന്തൊക്കെയോ സംഭവിക്കും അയാളും ചില തീരുമാനങ്ങള്‍ എടുത്തു.
ഞാന്‍ മന്ധല വൃതം എടുത്തു മലയ്ക്ക് മാലയിട്ടു നാല്‍പ്പത്തി ഒന്ന് ദിനം അവള്‍ രാത്രി മുറ്റം അടിച്ചില്ല അതൊരു പക്ഷേ വിഷയ സുഖങ്ങളില്‍ തീര്‍ത്തും മാറി നിന്നപ്പോള്‍ അവളിലും താല്കാലികമായി മാറ്റം ഉണ്ടായതായിരിക്കാം. അങ്ങിനെ എന്തൊക്കെയോ അയാളും ചിന്തിച്ചു .
എന്നിട്ടൊരു തീരുമാനം എടുത്തു അതങ്ങനെ തന്നെ പോകട്ടെ രോഗി തന്നെ പരിഹാരം കണ്ടെത്തുന്നുമുണ്ടല്ലോ. സംശയo സ്നേഹമുള്ളവര്‍ക്കല്ലേ ഉണ്ടാകൂ.......... പാവം നല്ല ഭാര്യ .... മുറ്റത്തെ ടൈല്‍ വിരിക്കല്‍ അടുത്ത ജന്മത്തില്‍ ആകാം ....ല്ലേ''''''''
ഏറെ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷം വീട്ടില്‍ വന്ന   മനുഷ്യന്‍ യാത്രയായി അയാളുടെ എക്സ്പീരിയന്‍സ് ചോദ്യം ചെയ്തതില്‍ ഈശ്വരന് മുന്‍പാകെ ഷമ ചോദിച്ചു .
മുറ്റമടിക്കൊന്നൊരു മെഷിന്‍ അതെക്കുറിച്ചാണ് ഇപ്പോള്‍ അയാളുടെ ചിന്തകള്‍.
ANILVAIDIK 9995033225